മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടം
>> Thursday, December 2, 2010
ആസ്ട്രേലിയായിലേക്ക് ചിലന്തിഗവേഷണത്തിനുപോയ എം.ജെ. മാത്യുസാറിനെ ഓര്‍മ്മയില്ലേ? എറണാകുളത്തെ ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനറായിരുന്ന ആ പ്രതിഭയെ നാം ഈ പോസ്റ്റിലൂടെ പരിചയപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ്, തന്റെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നതാണ്. പലവട്ടം ചാറ്റിലും മറ്റും കണ്ടിരുന്നുവെങ്കിലും, തിരയ്ക്കിട്ട ഗവേഷണങ്ങള്‍ക്കിടയില്‍ പോസ്റ്റും ചോദിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ രണ്ടാഴ്ച മുമ്പ്, വൈകിയതിനുള്ള ക്ഷമാപണത്തോടെ,അനുഭവങ്ങള്‍ മെയിലായി പറന്നുവന്നു. നിങ്ങളുടെ ഓരോ കമന്റും, നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് കരുത്തേകും.
മാത്സ് ബ്ളോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും അഭിവാദ്യങ്ങള്‍. യാത്ര തിരിക്കുന്നതിനു മുന്‍പ് മാത്സ് ബ്ളോഗുമായി ഇന്‍റ്ററാക്റ്റ് ചെയ്യാമെന്ന് ടീമംഗങ്ങള്‍ക്ക് വാക്കു കൊടുത്തിരുന്നെങ്കിലും ഇപ്പോഴാണതിനു സാധിച്ചത്, സദയം ക്ഷമിക്കുമല്ലോ?
ഇവിടെ ഞാന്‍ പെര്‍ത്ത് എന്ന സിറ്റിയിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലൊന്നായ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് പെര്‍ത്ത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപക്ഷേ പരിചിതമായ, ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായ, തലയ്ക്കുമുകളില്‍ പന്ത് കുത്തി ഉയരുന്ന, ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള "വാക്കാ" (WACA – Western Australian Cricket Association) ഗ്രൗണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയം (http://museum.wa.gov.au/), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (http://www.uwa.edu.au/) എന്നിവിടങ്ങളിലായാണ് ഞാന്‍ ഗവേഷണം ചെയ്യുന്നത്.
തികച്ചും പ്രോത്സാഹജനകമായ കണ്ടുപിടുത്തങ്ങളാണ് ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയ-പസഫിക്ക് മേഘലയില്‍ നിന്നും 7 പുതിയ ഇനം (species) ചിലന്തികളെയും അവയുള്‍പ്പെടുന്ന ഒരു പുതിയ ജീനസ്സി (genus) നേയും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ടുപിടിക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തില്‍ തന്നെ ഈ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. പുതിയ ജീനസ്സിന് പ്ളെബ്സ് (Plebs) എന്നും സ്പീഷീസ്സുകള്‍ക്ക് പ്ളെബ്സ് ഡീവിയസ് (Plebs devius), പ്ളെബ്സ് ആര്‍ലീനിയേ (Plebs arleneyae), പ്ളെബ്സ് ആര്‍ലെറ്റിയേ (Plebs arletteyae), പ്ളെബ്സ് നിയോഹെബ്രൈഡിക്കസ് (Pleb neohebridecus), പ്ളെബ്സ് പട്രീഷ്യസ് (Plebs patricius), പ്ളെബ്സ് റോസ്മേരിയെ (Plebs rosemaryae), പ്ളെബ്സ് സെബാസ്റ്റിനി (Plebs sebastiani) എന്നുമാണ് നാമകരണം ചെയ്തിരാക്കുന്നത്. ഈ കണ്ടുപിടുത്തം പ്രസിദ്ധീകരണത്തിനായി അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ Invertebrate Systematics -ന് അയയ്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഗവേഷണത്തിന്റെ അടുത്ത ഘട്ടം ഈ ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നിവയുടെ പഠനമാണ്. സമയപരിധിക്കുള്ളില്‍ ഇവയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇവിടുത്തെ ജോലി സംസ്കാര (work culture) ത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കുറിപ്പ് ഉപസംഹരിക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Mathew M.J., Ph.D.
Research Scientist - Arachnology
Department of Terrestrial Zoology
Western Australian Museum
Locked Bag 49, Welshpool DC, Perth, WA 6986
AUSTRALIA
email: matthew.mundackatharappel@museum.wa.gov.au
mathewmj@asianetindia.com
mathewmj@gmail.com
tel: +61 8 9212 3790
mob: +61 4 2174 2248
fax: +61 8 9212 3882
http://www.museum.wa.gov.au/
29 comments:
Congrats anyway. He can do the best get the hights agian.
വളരെ വൈകിയെങ്കിലും മാത്യുസാറിന്റെ ആസ്ടേലിയന്‍ ഗവേഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമായതില്‍ സന്തോഷം.
മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ,
തിരിച്ചുവരുബോള്‍ ഇതെല്ലാം ഇവിടെയും തരാന്‍ ഞങ്ങള്‍ ശ്രമിക്കാം. ,
,
ഞങ്ങള്‍ക്ക് പാരബര്യമായി കിട്ടിയ (പൈതൃകം എന്ന് ഏതോ ഭാഷയില്‍ പറയും) സംസ്കാരം മാറ്റണമെന്ന് വാശിപിടിക്കരുത്. ശ്രമിക്കാം
ജൈവവൈവിധ്യത്തിന്റെ തറവാട്ടിലേക്ക് കുറെ അംഗങ്ങളെ കൂടി കൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍,
ജയദേവന്‍
തന്റെ പൂര്‍വ്വാശ്രമങ്ങളെ മറക്കാത്ത ആ നല്ല മനസ്സിന് ആദ്യമേ നന്ദി പറയുനനു. വിവിധയിനം ചിലന്തികളെക്കുറിച്ച് മാത്രമല്ല മനുഷ്യരെക്കുറിച്ചും അദ്ദേഹം പഠനം നടത്തുന്നുണ്ട് എന്നുള്ളതും സന്തോഷം തന്നെ.ശുഭാശംസകള്‍
.
മാത്യു സാറിനെയും , അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചുള്ള മുന്‍ പോസ്റ്റും മറക്കാറായിട്ടില്ല .
മാത്യു സാറിന്റെ ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു .
"നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്."
അവിടെ പ്രസംഗം ഇല്ല .
പ്രവര്‍ത്തിയെ ഉള്ളു .
കഷ്ടമായി പോയി .
ഇനി കൈക്കൂലിയെക്കുറിച്ച് കൂടി പരാമര്‍ശിച്ചാല്‍ നമ്മുടെ മാന്യതയുടെ നിലവാരം എത്രയുണ്ടെന്ന് തിരിച്ചറിയാം .
ആശംസകള്‍ മാത്യു സാര്‍ .
.
ആശംസകൾ ! ഇനിയും, കൂടുതൽ കാര്യങ്ങൾ നമ്മോട് പങ്കുവെക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ !
ഒരാഴ്ചയായി ഞാൻ ഈ വീഡിയോ 003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സർവസമരൂപങ്ങൾ(Congruent shapes)
പോസ്റ്റ് ചെയ്തിട്ട് . ആരും ഒരു അഭിപ്രായവും പറഞ്ഞില്ല. ഇത് തുടരണമോ? youtube-ൽ നിന്നും ലോഡ് ചെയ്ത് വരാൻ താമസമുണ്ടോ? പഠന രീതിയിൽ മാറ്റം വേണമോ? അറിയാൻ താൽപര്യമുണ്ട്. വിമർശനമാണ് ഉദ്ദേശിച്ചത്...
ആർക്കും ആവശ്യമില്ലെങ്കിൽ...പിന്നെ ഞാൻ എന്തു പറയാൻ...
കലോത്സവത്തിന്റെ LAMPP file opt യിലേക്ക് കോപ്പി ചെയ്യാന്‍ പറ്റുന്നില്ല.
ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിക്കും. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡര്‍ കാണാം. ഇനി lampp.tar.gz എന്ന ഫയല്‍ പേസ്റ്റ് ചെയ്ത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ഈ സമയം ദൃശ്യമാകുന്ന വിന്‍ഡോയില്‍ Extract here ക്ലിക്ക് ചെയ്യുക.
മാത്യു സാര്‍ ആസ്ട്രേലിയയിലെ തിരക്കുകള്‍ക്കുകള്‍ക്കിടയിലും മാത്സ് ബ്ലോഗുമായും ബ്ലോഗ് കുടുംബാംഗങ്ങളോടും ഇടപെട്ടതില്‍ സന്തോഷം. ആസ്ട്രേലിയയിലെ ഗവേഷണത്തിലും നേട്ടമുണ്ടാക്കാനായിയെന്ന മെയില്‍ അതിലേറെ സന്തോഷമുണ്ടാക്കുന്നു. ഈ നേട്ടം ഐടി@സ്ക്കൂള്‍ പ്രൊജക്ടിനു കൂടിയുള്ളതാണ്. അഭിനന്ദനങ്ങള്‍, പ്രിയ മാത്യു സാര്‍!
മാത്യുസാറിന്റെ ഗവേഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിനു നന്ദി പറയുന്നു.ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാത്യുസാറിനു വിജയം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഹിത പാലക്കാട്
കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സ് മത്സരങ്ങളുടെ ഡാറ്റാ എന്‍ട്രി നടത്തുവാനുള്ള അവസരം എനിക്കു കിട്ടുകയുണ്ടായി. ആയതു ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു.വിശദ വിവരങ്ങള്‍ ഇവിടെ
മാത്യൂസ്സ് സാറിൺറെ വിവരണങ്ങൾക്ക് നന്ദി. എല്ല ഭാവുകങ്ങളും നേരുന്നു.
മാത്യുസാറിന്റെ വിവരങ്ങള് വീണ്ടും കേള്ക്കാന് കഴിഞ്ഞതില് സന്തോഷം.
@ കാഡ്
രണ്ട് വീഡിയോകളും കണ്ടിരുന്നു.നന്നായിരുന്നു.അടുത്ത
വീഡിയോയും കാണും.
.
ഓസ്ട്രേലിയലിരുന്നും തിരക്കിനിടയില്‍ മാത്യൂ സാര്‍ മാത്സ് ബ്ലോഗിനു വേണ്ടി സമയം ചെലവഴിച്ചു.
എന്നാല്‍ ഇവിടുത്തെ തിരക്കിനിടയില്‍ 'ബ്ലോഗിനു വേണ്ടി ' സമയം ചെലവഴിക്കാന്‍ നമ്മുടെ ഇടയിലുള്ളവര്‍ക്ക് കഴിയുന്നില്ല...
.
കാഡ് ഉപയോക്താവിന്‍റെ വീഡിയോകളുടെ പുതിയ പതിപ്പുകള്‍ക്ക് വേണ്ടി വളരെ താല്‍പര്യത്തോടെ നോക്കിയിരിക്കുന്ന ആളാണ് ഞാന്‍.
എനിക്ക് ഇതു വരെയും ജിയോജിബ്ര കൈപ്പിടിയിലൊതുങ്ങിയിട്ടില്ല...അതാണു പ്രധാന കാരണം..
മാത്സ് ബ്ലോഗില്‍ ഇതിനു മുന്‍പ് ഈ തരത്തിലൊരെണ്ണം ഒരു സാര്‍ തന്നിരുന്നു..
പിന്നെയതു പോലൊന്നും കണ്ടില്ല..
ഇപ്പോ 'സ്വന്തം ബ്ലോഗിനു പരസ്യം കൊടുക്കുന്നതു പോലുണ്ടെങ്കിനും ' സംഗതി ഉപകാരപ്പെടുന്നുണ്ട്.
പിന്നെ.. ആ ബ്ലോഗ് ആരൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ എവിടെ നിന്നാണെന്നും നോക്കിയേ...{ട്രാഫിക്ക്}
"ആർക്കും ആവശ്യമില്ലെങ്കിൽ...പിന്നെ ഞാൻ എന്തു പറയാൻ.."
ഈ വരി ഇവിടെ പറയും മുന്‍പ് ആലോചിക്കണമായിരുന്നു...
"ഇവിടെയാര്‍ക്കും ആവശ്യമില്ലാഞ്ഞിട്ടാണോ ആങ്ങോട്ടു പിന്നേം പിന്നേം വരുന്നത്..."
എന്നാണ് അതിനുള്ള സ്‌നേഹപൂര്‍വ്വമുള്ള മറുപടി..
quiz ചോദ്യങ്ങള്‍ നന്നായിരുന്നു. പക്ഷെ ഉത്തരം തലതിരിഞ്ഞുപോയി???
നന്ദി ചിക്കു.ഉപകരപ്രദമാണോ എന്നു മാത്രം അറിഞ്ഞാൽ മതി. ജനാർദ്ദനൻ സാർ പറഞ്ഞതുപോലെ "മാ ഫലേഷു കഥാചന".
@ കാഡ് യൂസര്‍,
ജിയോജിബ്ര ബ്ലോഗ് അപ്ഡേറ്റു ചെയ്യുമ്പോള്‍ കാണാറുണ്ട്.
അങ്ങയുടെ ജിയോജിബ്ര വീഡിയോയും മലയാള വിവരണവും ലളിതവും മനോഹരവുമായിരിക്കുന്നു. കുട്ടികള്‍ക്ക് മുമ്പാകെ ലാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അത് ഞാന്‍ കോപ്പി ചെയ്തെടുത്തിട്ടുണ്ട്. കോപ്പി ചെയ്യുന്ന മാര്‍ഗവും അങ്ങയുടെ ബ്ലോഗില്‍ കമന്റ് ചെയ്തിട്ടുണ്ട്
മാത്യു സാറിന്റെ നേട്ടത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു. സാറിന് അഭിനന്ദങ്ങള്‍.
പ്രോൽസാഹനത്തിനും അഭിനന്ദനത്തിനും നന്ദി. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രോൽസാഹനം ഉപകരിക്കും. അഭിനന്ദനങ്ങൾ ചോദിച്ചു വാങ്ങുന്നത്, അൽപത്തരമാണെന്നറിയാം. ആളുകൾ കാണാനില്ലെങ്കിൽ...
കാഡ് യൂസറുടെ ബ്ലോഗ് വളരെ മികച്ചു നില്‍ക്കുന്നു. ഓട്ടോകാഡ് പോലെ തന്നെ ജിയോജിബ്രയും അദ്ദേഹം വശത്താക്കിക്കളഞ്ഞു. നന്നായി.
മാത്യു സാര്‍ നേരിട്ട് കമന്റ് ചെയ്യുക കൂടി വേണമായിരുന്നു; എത്ര തിരക്കാണെങ്കിലും എല്ലാവര്‍ക്കും അത് സന്തോഷകരമായേനെ.എന്തായാലും ഏഴ് ചിലന്തികളെക്കൂടി തിരിച്ചറിയാനായല്ലോ. അതും സന്തോഷം നല്‍കുന്നു.
എറണാകുളം ജില്ലാതല ഗണിതശാസ്ത്ര ക്വിസ് ചോദ്യോത്തരങ്ങള്‍-received . Thanks!
മാത്യു സാറിനു അഭിനന്ദനങ്ങള്‍. പുതിയ ജീവജാതികളെ തിരിച്ചറിഞ്ഞവരുടെ കൂട്ട്ത്തില്‍ മലയാളിയുമുണ്ടെന്നു പറഞ്ഞ് ഞങ്ങളും ഒന്നഭിമാനിക്കട്ടെ
കമന്റുകള്‍ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനമാണ് എന്റെ ശക്തി.
മാത്യു സാറിനു അഭിനന്ദനങ്ങള്‍
congradulations
best wishes to spidermaan
energetic staff
ghss elankunnapuzha
interesting one
very interesting to see
Post a Comment