>> Friday, October 1, 2021

 

 ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement തയ്യാറാക്കുന്നതിനും ഉള്ള ടൂൾസ് ഡൗൺലോഡ് ചെയ്യാം.


Read More | തുടര്‍ന്നു വായിക്കുക

E-filing 2021

>> Tuesday, September 7, 2021


Read More | തുടര്‍ന്നു വായിക്കുക

ജൂണ്‍ 19 വായനാദിനം

>> Monday, June 14, 2021

 

വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19  വായനാദിനമായി ആചരിച്ചു വരികയാണല്ലോ .

19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിന്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ  അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി  ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ.സുരേഷ് കാട്ടിലങ്ങാടി


Read More | തുടര്‍ന്നു വായിക്കുക

Spark Latest Updations

>> Sunday, April 25, 2021

▶️മാർച്ചിൽ റിട്ടയർ ചെയ്തവരുടെയും അടുത്ത മാസങ്ങളിൽ റിട്ടയർമെന്റ് എഫക്ട് ചെയ്യുന്നവരുടെയും ഡി എ അരിയർ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷൻസ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൊട്ട് സ്പാർക്കിൽ അപ്ഡേറ്റ് ആവുന്നതാണ്. 

 ▶️പി എഫ് ക്ലോസ് ചെയ്തവർ, ഏപ്രിൽ, മെയ് മാസങ്ങളിൽ റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് സാലറി ബില്ലിനോടൊപ്പം മെർജ് ചെയ്യാം.
 ▶️റിട്ടയർ ചെയ്തവർക്ക് ഒറ്റതവണയായി ക്യാഷ് ആയി ലഭ്യമാവും
 ▶️മാറ്റിവെക്കപ്പെട്ട സാലറി ലഭ്യമാക്കുന്നതിനുള്ള ഓപ്ഷൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്പാർക്കിൽ അപ്ഡേറ്റ് ആവുന്നതാണ്. 
 ▶️ഇത് സാലറി ബില്ലിനോടപ്പമല്ല, സെപ്പറേറ്റ് ബില്ല് ആയി നൽകേണ്ടതാണ് * 
 ▶️പെൻഷൻകാർ, മുൻപോട്ട് സാലറി ലഭ്യമല്ലാത്തവർ എന്നിവർക്ക് ഒറ്റ തവണ കാഷ് ആയി ലഭ്യമാവും 
 ▶️ഗവ :മേഖലയിലെ പാർട്ട് ടൈം അധ്യാപകർക്ക് 33/2021 ഓർഡർ പ്രകാരം പി എഫ് അനുവദിച്ചു 
 ▶️എയ്ഡഡ് മേഖലയിൽ ഡി ജി ഇ യുടെ വിശദീകരണം കിട്ടിയതിനു ശേഷം പി എഫ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധന വകുപ്പ് അടിയന്തിര ഉത്തരവ് ഇറക്കും
  ▶️എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർ പി എഫ് അനുവദിച്ചു കിട്ടുന്നത് വരെ pre -revised സാലറിയിൽ തുടരുക. പി എഫ് ഓപ്പൺ ചെയ്‌ത ശേഷം ഡി എ അരിയർ മെർജ് ചെയ്യുക, ശേഷം പുതിയ സാലറിയിലേക്ക് മാറുക 
 ▶️ബിംസിൽ ഇ -ബിൽ ബുക്ക് ലഭ്യമാവാത്ത സാഹചര്യം ആണ് ഇപ്പോഴുള്ളത്. ട്രെഷറി അപ്ലിക്കേഷനുകളുടെ സ്റ്റെബിലിറ്റി ഇല്ലാത്തതിനാൽ ആഴ്ചയിൽ 1-2 ദിവസം ഇ -ബിൽ ബുക്ക് ബിംസിൽ ലഭ്യമാക്കും 
 ▶️ഗ്രേഡ് /പ്രൊമോഷൻ വഴി അധികം വാങ്ങിയ ഇൻക്രിമെന്റ് തിരിച്ചടച്ചു സർവീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്യുന്ന കാര്യങ്ങൾ മെയ് 10 നുള്ളിൽ തീർപ്പാക്കും 
 ▶️പേ റിവിഷൻ സ്റ്റേറ്റ്മെന്റ് എല്ലാ വിവരങ്ങളും ഉൾപെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് (ഉദാ:ഇൻക്രിമെന്റ്, ഡിഡിഒ യുടെ പേര് തുടങ്ങിയവ) 
 ▶️പ്രൊമോഷൻ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ വന്ന പിഴവുകൾ (eg:state subordinte -gazetted ) 64/2019 എന്നാ അപ്പോളജി ഓർഡർ പ്രകാരം മാത്രമേ പരിഹരിക്കാൻ കഴിയു. അതിനു ശേഷമേ അവരുടെ പേ ഫിക്സ് ചെയ്യാൻ ഫോർവേഡ് ചെയ്യാൻ കഴിയു. 
 ▶️ഏപ്രിൽ മാസത്തെ സാലറി പ്രോസസ്സ് ചെയ്യുന്നതിന് മുൻപ് ഡിഡിഒ മാർ ആന്റിസിപ്പറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചു ഇൻകം ടാക്സ് deduction ആരംഭിക്കേണ്ടതാണ് 
 ▶️പി എഫ് ലഭ്യമല്ലാത്തവർ (eg :കന്യാസ്ത്രീകൾ,ദീർഘ കാല അവധിയിൽ ലീവ് വാക്കൻസിയിൽ ജോലി ചെയ്യുന്നവർ) എന്നിവർക്കും ഡി എ അരിയർ ഒറ്റ തവണ പ്രോസസ്സ് ചെയ്യുന്നതിനുള്ള അപ്ഡേഷൻ ലഭ്യമാവുന്നതാണ്. 
കടപ്പാട് : സ്പാർക്ക് ലൈവ് വാട്സാപ്പ് കൂട്ടായ്മ


Read More | തുടര്‍ന്നു വായിക്കുക

NMMS Result 2020-2021

>> Wednesday, April 21, 2021

NMMS result 2020-2021
Circular
School level verification Link


Read More | തുടര്‍ന്നു വായിക്കുക

SSLC 2021 Maths Answer Key

>> Monday, April 19, 2021

SSLC 2021 Maths Answer Key
(Prepared by BINOYI PHILIP, GHSS KOTTODI)


Read More | തുടര്‍ന്നു വായിക്കുക

Assembly Election 2021 (All in one Help file)

>> Sunday, April 4, 2021

Download 2021 Assembly Election Help file for Polling officers
(Last Updated on 04-04-2021)

(Prepared By Bibin C Jacob, HSST Physics, BHSS Mavandiyur, Malappuram)


Read More | തുടര്‍ന്നു വായിക്കുക

*👉DA Arrear & Pay Fixation നുമായി ബന്ധപ്പെട്ട് DDO മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*

>> Monday, March 15, 2021

*👉PF ഇല്ലാത്തവരുടെയും PF ക്ലോഷർ എടുത്തവരുടേയും DA Arrear ഇപ്പോൾ എടുക്കരുത്. അവർക്ക് DA Arrear കൈയ്യിൽ കിട്ടുന്നതിനുള്ള updation Spark ൽ നടക്കുന്നതേയുള്ളൂ.* 

👉 *പഴയ Scale ൽ DA Arrear ഉം മറ്റ് എന്തെങ്കിലും Arrear ഉണ്ടെങ്കിൽ അതും എടുത്തതിനു ശേഷമേ പുതിയ Scaleൽ Fixation Conform ചെയ്യാവൂ.* *
👉 1.7.19 നു ശേഷം റിട്ടയർ ചെയ്തവരുടെ DA Arrear എടുത്ത ശേഷമേ അവരുടെ Fixation നടത്താവൂ.* 
👉 *PF ഉളവരുടെ DA Arrear ആദ്യം പ്രോസസ് ചെയ്യുക. ആ ബില്ല് പരിശോധിച്ച് ശരിയാണന്ന് ഉറപ്പു വരുത്തിയ ശേഷം DA Arrear Bill 3 / 2021 ലെ Salary Billൽ ൽ മേർജ് ചെയ്യുക. അതിനു ശേഷം അവരുടെ മാത്രം Pay Fix ചെയ്യുക. ആരുടെയൊക്കെയാണോ DA Arrer Bill എടുത്തിരിക്കുന്നത് ( PF ഉള്ളവർ മാത്രം ) അവരുടെ മാത്രം 3/ 2021 ലെ Salary Bill പ്രോസസ് ചെയ്യുക. അപ്പോൾ അവരുടെ DA Arrear 3/ 2021 ലെ Salary Bill ൽ മേർജ് ചെയ്തു വന്നോ എന്ന് പരിശോധിക്കുക. ശരിയാണെങ്കിൽ ആ ബില്ല് 15/3/2021 മുതൽ ട്രഷറിയിൽ സമർപ്പിക്കാം.* *അതായത് PF ഉള്ളവരുടേയും ഇല്ലാത്തവരുടെയും ബില്ല് വെവ്വേറെ എടുക്കണം* *👉 ഏതെങ്കിലും Arrear എടുക്കാനുള്ള വർ Pay Fix ചെയ്യാതെ പഴയ Scale ൽ തുടരുക.* *അവരുടെ 3/ 2021 ലെ Salary Bill പ്രത്യേകമായി എടുക്കുക.*


Read More | തുടര്‍ന്നു വായിക്കുക

ഗണിതം - സമഗ്രം - സമ്പൂര്‍ണ്ണം

>> Monday, March 1, 2021

 ജോണ്‍ സാര്‍ തയ്യാറാക്കിയ ഗണിതം പഠനവിഭവങ്ങള്‍.


ചോദ്യങ്ങള്‍ മലയാളം മീഡിയം


                  ഇംഗ്ലീഷ് മീഡിയം


ഉത്തരങ്ങള്‍ മലയാളം മീഡിയം


                  ഇംഗ്ലീഷ് മീഡിയം


Read More | തുടര്‍ന്നു വായിക്കുക

11-ാം ശമ്പള പരിഷകരണം

 11-ാം ശമ്പള പരിഷകരണം

      HIGHLIGHTS



ഓഫീസുകളിൽ ശമ്പള ഫിക് സേഷൻ ജോലി ഒഴിവാകും


സ്പാർക്ക് വഴി ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം 07/2019 പ്രാബല്യത്തിൽ പുതുക്കിയ നിരക്കിലേക്ക് മാറ്റി ശമ്പള പരിഷ്കരണ നടപടികൾ ലഘൂകരിച്ചിരിക്കുന്നു


ഓപ്ഷൻ നൽകേണ്ട ആവശ്യമില്ല.


പുതുക്കിയ സ്കെയിലിൽ 03/2021 ലെ ക്ഷാമബത്ത 7%


________________________

ഓഫീസുകളിൽ ചെയ്യേണ്ടത്:

〰️〰️〰️〰️〰️〰️〰️〰️


സ്പാർക്കിൽ പുതിയ സ്കെയിലിലേക്ക് മാർച്ച് ആദ്യം ശമ്പളം ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകും

15-03-2021 ന് മുമ്പായി 01-07-2019 ലെ പേ ഫിക്സ് ചെയ്ത് പുതുക്കിയ ശമ്പളം സർവീസ് ബുക്ക് പരിശോധിച്ച് സ്പാർക്കിൽ ഡിഡിഒ കൺഫേം ചെയ്യണം

തുടർന്ന് 01-07-2019 ന് ശേഷമുള്ള മാറ്റങ്ങൾ സ്പാർക്കിൽ അപ്ഡേറ്റാകുന്നതാണ്

അതിനു ശേഷം O1-03-2021 ലെ പേ സ്പാർക്കിൽ ലഭ്യമാകും. ഇങ്ങനെ അപ്ഡേറ്റ് ആകുന്ന പേ  ഡിഡിഒ സ്പാർക്കിൽ കൺഫേം ചെയ്യണം

കൺഫേം ചെയ്തില്ലെങ്കിൽ 2 മാസം വരെ ശമ്പളം കിട്ടും; അതിനു ശേഷം ബ്ലോക്കാകും

സ്പാർക്കിലെ പേ കൺഫേം ചെയ്ത ശേഷം സർവീസ് ബുക്കിൽ മതിയായ രേഖപ്പെടുത്തൽ നടത്തണം

ഓഫീസിലെ സ്പാർക്ക് മുഖേനയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം എയ്ഡഡ് സ്ഥാപനങ്ങളിൽ കൗണ്ടർസൈനിംഗ് അതോറിറ്റി ഓൺലൈനായി സ്പാർക്ക് മുഖേന പുതുക്കിയ ശമ്പളം അംഗീകരിച്ച ശേഷം മാർച്ചിലെ ശമ്പളം പ്രോസസ് ചെയ്യാവുന്നതാണ്

Prepared by: Sarthre Alex, KNTEO Service Cell


Read More | തുടര്‍ന്നു വായിക്കുക

>> Thursday, February 11, 2021

ശമ്പള വരുമാനക്കാർ 2020-21 വർഷം ആകെ നൽകേണ്ട ടാക്സ് തവണകളായി അടച്ചത് കൂടാതെ ബാക്കിയുള്ളത് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പൂർണ്ണമായും കുറയ്ക്കണമല്ലോ. ടാക്സ് കണക്കാക്കുന്നതിനും Final Statement, Form 10E, Form 12BB മുതലായവ തയ്യാറാക്കുന്നതിനും സഹായകരമായ പ്രോഗ്രാമുകൾ പരിചയപ്പെടുത്തട്ടെ. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം എന്നു കൂടി ഇത്തവണ മനസ്സിലാക്കേണ്ടതുണ്ട്. അതിനും ഇവ സഹായകരമാവും.
2020-21 സാമ്പത്തിക വർഷം ടാക്സ് കണക്കാക്കുന്ന രീതി മനസ്സിലാക്കാൻ ഈ നോട്ടുകൾ പ്രയോജനപ്പെടും.


Read More | തുടര്‍ന്നു വായിക്കുക

>> Tuesday, February 9, 2021

 


കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1.7.2019 മുതല്‍ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍

11ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. 01-07-2019

മുതല്‍ ഒാരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം ,പുതുക്കിയ Scale of

Pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍

,1.7.2019 ന് ശേഷം ലഭിച്ച promotion/Grade എന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ

കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഇവിടെ നല്‍കിയിരിക്കുന്നത്.


പ്രോഗ്രാം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

TIMUS 11

>> Saturday, February 6, 2021



TIMUS 11  :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .

പുതിയ   നിരക്കും  നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.

 സവിശേഷതകൾ 

 1. Annexure 2 തയ്യാറാക്കൽ 

 2. IT statement from Spark salary drawn statement : 

 3. Capturing data from PIMS Anticipatory Statement, (for Treasuries employees use )

 Instant help on important IT Sections. 

Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു.

കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ ആകർഷകമാക്കുന്നു..

പ്രധാന സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം. 

 1.Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure  2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11  ൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 2. IT statement from Spark salary drawn statement :* SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)

SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും  IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 3.Capturing data from PIMS Anticipatory Statement : 

(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2  ടാക്സ് നിർണയ  രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...

Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക്  നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.

ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.

 4.Instant help on important IT Sections : 


ഡേറ്റ എൻട്രി നടത്തുമ്പോൾ  തന്നെ അതാതു  IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്നHelp ഓപ്ഷൻസ്  ലഭമാവുന്നു.

 5. 2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.

 6. Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..   

7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.

For downloads and more information: Click here



Read More | തുടര്‍ന്നു വായിക്കുക

ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ്


A Creative Innovative Solution for Income Tax backed by SPARK Data Fetching facility 

ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് കൃത്യതയോടെ തയ്യാറാക്കാം
Honest Tax Premium Ver.05
ഫയല്‍ ലിങ്ക് 

▶️സർക്കാർ ജീവനക്കാർക്ക്  SPARK IT Statement ൽ  നിന്നും  Auto Fetching Fecility,  Microsoft Excel ൽ അടിസ്ഥാന ജ്ഞാനം ഉള്ള ഏതൊരാൾക്കും  വളരെ എളുപ്പത്തിൽ ലളിതമായി  ആദായനികുതി കണക്കാക്കാം. (Simple&Powerful ).

▶️അധികം ജീവനക്കാരുള്ള ഓഫീസുകൾക്ക് വളരെ സൗകര്യപ്രദം. ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് FY2020-2021 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതി ഘടനയിൽ  വന്നിരിക്കുന്നത്.

▶️ എടുത്തു പറയേണ്ട പ്രധാന വസ്തുത  ഇൻകം ടാക്സ് സ്ലാബ് നിലനിർത്തികൊണ്ട് തന്നെ ITact1961u/s 115BAC അനുസരിച്ചുള്ള Concessional റേറ്റ് അനുവദിച്ചുള്ള new Regime കൂടി(deductions&Exemptions ഒഴിവാക്കി മുഴുവൻ വരുമാനത്തിനും നികുതി കാണുന്ന രീതി ) ഓപ്ഷണൽ ആയി നികുതിദായകന് തിരഞ്ഞെടുക്കാം. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-. റിബേറ്റ് sec 87A പ്രകാരം 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപ തന്നെ . ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു

▶️എടുത്തു പറയേണ്ട മറ്റൊരു സവിശേഷത  ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും

▶️മറ്റൊരു പ്രധാന വസ്തുത 500000/-രൂപ വരെ നികുതി ഒഴിവു രണ്ടു ഓപ്ഷനിലും ലഭിക്കുന്നതിനാൽ old regime ൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ വർഷം പേ റിവിഷൻ അരിയർ ലഭിക്കും എന്നതിനാൽ റിലീഫിനു അർഹത ലഭിക്കാൻ സാധ്യത ഉണ്ട്.

▶️ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.

 ▶️അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.

 ▶️SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 05 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

Warch Video Tutorial 

ആൻസൺ ഫ്രാൻസിസ് 

സീനിയർ  അക്കൗണ്ടന്റ്

കോഴിക്കോട് 

ട്രഷറീസ് ഡിപ്പാർട്മെന്റ്


Read More | തുടര്‍ന്നു വായിക്കുക

Aided School ബില്ലുകൾക്ക് വിദ്യാഭ്യാസ ഓഫീസുകളിൽ അപ്രൂവലിന് ഒരു യൂസർ കൂടി

>> Thursday, February 4, 2021

എയ്ഡഡ് സ്ക്കൂളുകളില്‍ നിന്ന് പി.എഫ് ലോണ്‍, അരിയര്‍ ബില്‍, കണ്ടിജന്റ് ബില്‍ എടുക്കേണ്ടി വരുമ്പോള്‍  വിദ്യാഭ്യാസ ഓഫീസുകളിലേക്ക് അയക്കുന്ന ബില്ലുകള്‍ വിദ്യാഭ്യാസ ഓഫീസുകള്ക്ക് സ്പാര്‍ക്കില്‍ കാണാനാകുന്നില്ല എന്ന് പലരും ഈയിടെയായി പരാതി പറയാറുണ്ട്. ഇതിനായി പുതിയ ഒരു യൂസറെ കൂടി വിദ്യാഭ്യാസ ഓഫീസുകളില്‍ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ സാധിക്കൂ എന്നാണ് സ്പാര്‍ക്കില്‍ നിന്നുള്ള അറിയിപ്പ്.   spark ലെ new updation സംബന്ധിച്ച് ഒരു വിശദീകരണം ചുവടെ കുറിക്കുന്നു..


 ഇങ്ങനെ forward ചെയ്യുന്ന Bill കൾ AE0വി ലെ verification user ടെ Login ൽ ലഭ്യമാകും Accounts ൽ verify Forwarded Bills ( Aided institutions) സെലക്ട് ചെയ്താൽ School ൽ നിന്ന് Forward ചെയത ബില്ലുകളുടെ No, Nature ,Groടട, Net Amount, Prepared date എന്നിവ കാണാം 

.Bill സെലക്ട് ചെയ്താൽ Treasury ,School, DD0, Month, Year, DDo Code എന്നി Bill Details പരിശോധിച്ച് (View forwarded Bill ൽ ക്ലിക്ക് ചെയ്താൽ Bill കാണാവുന്നതാണ് Action (may be approved / May be rejected) Select ചെയ്ത് verification Comments കൊടുത്ത് SS ന് forward ചെയ്യുക. 

Success fully forwarded എന്ന മെസ്സേജ് വന്നാൽ Bill SS Login ൽ കാണാം SS login ൽ Accounts ൽ Bills ൽ Approve Bills ( Aided institutions) സെലക്ട് ചെയ്താൽ verification user forward ചെയ്ത Bill കാണാം.. അത് സെലക്ട് ചെയ്ത് DSC വെച്ച് Approve ചെയ്യണം

ഇതിന് ശേഷം മാത്രമെ Bill e submit ചെയ്യുവാൻ സാധിക്കു. ( ഇവിടെ പ്രധാനാധ്യാപകർ രണ്ടുപ്രാവശ്യംDSC ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. മേക്ക് ബിൽ സമയത്തും ഈസബ് മിഷൻ സമയത്തും. 

വിദ്യാഭ്യാസ ഓഫീസുകളിൽ യൂസറെ ക്രിയേറ്റ് ചെയ്യുന്ന വിധം 

https://www.info.spark.gov.in/?aiovg_videos=how-to-assign-verifying-authority-privilege-in-spark-for-aided-schools


Read More | തുടര്‍ന്നു വായിക്കുക

പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ - പേ റിവിഷന്‍ സോഫ്‍റ്റ്‍വെയര്‍

>> Monday, February 1, 2021

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 1/07/2019 മുതല്‍ ജീവനക്കാരുടെ പുതിയ ശമ്പളം നിലവില്‍ വരികയാണ്. പുതുതായി ലഭിക്കാന്‍ പോകുന്ന ശമ്പളം അരിയര്‍ എന്നിവയെക്കുറിച്ചുള്ള എക്സല്‍ ഫയലാണ് ചുവടെ. വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. ഇതൊരു ഡ്രാഫ്റ്റ് മാത്രമാണ്. അലവന്‍സുകളെപ്പറ്റിയുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഫൈനല്‍ ഓര്‍ഡര്‍ വന്നശേഷം പ്രോഗ്രാം അപ്ഡേറ്റ് ചെയ്യുന്നതാണ്. 






പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശചെയ്ത പുതിയ ശമ്പള സ്കെയിൽ പ്രകാരം ഉള്ള ശമ്പള ഫിക്സേഷൻ നടത്തുന്നതിന് ആവശ്യമായ മറ്റൊരു സോഫ്റ്റ്‌വെയർ ചുവടെയുണ്ട്. കോഴിക്കോട് ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ആയ ശ്രീ. ഷിജോയ് ജെയിംസ് ആണ് ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്.  വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എക്സൽ അടിസ്ഥാനത്തിലുള്ളതാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ ബേസിക്  പേ യും അരിയറും എളുപ്പത്തിൽ കണക്കാക്കാവുന്നതാണ് . 


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി.പരീക്ഷ 2020

>> Thursday, January 14, 2021

 




ഈ വരുന്ന ​എസ്എസ്എല്‍സി പരീക്ഷകളിലെ ഐടി വിഷയത്തില്‍, കുട്ടി ആകെ ചെയ്യേണ്ടത് 4 ഗ്രൂപ്പുകളായി സോഫ്റ്റ്‍വെയറില്‍ പ്രത്യക്ഷപ്പെടുന്ന ഈരണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും രണ്ടു ഗ്രൂപ്പുകളിലെ ഓരോ ചോദ്യങ്ങള്‍ മാത്രമാണ്.

തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ റെക്കോഡും ഒഴിവാക്കിയിട്ടുണ്ട്.



EXAM DOCUMENTS



MALAYALAM MEDIUM ചോദ്യങ്ങള്‍



ENGLISH MEDIUM ചോദ്യങ്ങള്‍



വിപിന്‍ മഹാത്മ, എല്ലാ ചോദ്യങ്ങളും എങ്ങനെയാണ് ശരിയായി ചെയ്യുന്നതെന്ന് വളരെ സിമ്പിളായി വീഡിയോ ക്ലാസുകള്‍ തയാറാക്കുന്നുണ്ട്.

ആദ്യ ഗ്രൂപ്പിലെ മൂന്നു ചോദ്യങ്ങള്‍ താഴെ ഉണ്ട്.


രണ്ടാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ ഇതാ.



മുന്നാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ ഇതാ.



തയാറാക്കുന്ന മുറയ്ക്ക് ബാക്കി ഗ്രൂപ്പു ചോദ്യങ്ങളുടെ പ്രവര്‍ത്തന വീഡിയോകള്‍ കാണാന്‍ ലൈക്കിനും ഷെയറിനുമപ്പുറം  അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ സബ്‍സ്ക്രൈബ് ചെയ്യണേ..

ഈ വിവരം നമ്മുടെ എല്ലാ എസ്എസ്എല്‍സി കുട്ടികളെയും അറിയിക്കുമല്ലോ..

ഉപകാരപ്രദമായി തോന്നുന്നുവെങ്കില്‍, ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

3D വിസ്മയം

>> Tuesday, January 5, 2021

 


AC ജനറേറ്ററിൻ്റെ പ്രവർത്തനം മനസിലാക്കാനും മനസിലാക്കി കൊടുക്കാനും സഹായിക്കുന്ന ഒരു ഇൻ്ററാക്ടീവ് 3D സിമുലേഷൻ . അതിൻ്റെ പ്രിവ്യൂ പബ്ലീഷ് ചെയ്യുകയാണ്. ലിനക്സ് ( ഉബുണ്ടു, ഡെബിയൻ etc.) വിൻഡോസ്, വെബ് ബ്രൗസറുകൾ എന്നിവയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ സിമുലേഷൻ്റെ ഡൗൺലോഡ് ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. 

Download Links

-------------------------


Linux : ഇവിടെ ക്ലിക്ക് ചെയ്യൂ


Windows : ഇവിടെ ക്ലിക്ക് ചെയ്യൂ 


HTML5 : ഇവിടെ ക്ലിക്ക് ചെയ്യൂ


ഇതിൻ്റെ പ്രവർത്തന രീതി വിശദീകരിക്കുന്ന ഈ വീഡിയോ ഇതാ.



നിങ്ങളുടെ ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും ഈ വീഡിയോയുടെ കമൻ്റായി രേഖപ്പടുത്തുമലോ?

അതോടൊപ്പം പരമാവധി അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ പ്രവർത്തകരിലേക്കും ഈ റിസോഴ്സ് എത്തിച്ച് കൊടുക്കുമല്ലോ?


Regards

--------------

Nidhin Jose

Master Trainer

KITE Kottayam


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer