Mobile App for Median
>> Friday, January 3, 2020
പത്താം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ സ്ഥിതിവിവരക്കണക്ക് (Statistics) പഠിപ്പിച്ചു കഴിഞ്ഞപ്പോൾ, മധ്യമം (Median) കാണാനായി വിഭാഗ ആവൃത്തിപ്പട്ടിക (Frequency Table with Class) ഉള്ള പരിശീലനപ്രശ്നങ്ങൾ കുട്ടികൾക്ക് കൂടുതലായി നൽകണമെന്ന് തോന്നി. അവ സ്വയം ഉണ്ടാക്കൽ എളുപ്പവുമാണല്ലോ.
പക്ഷേ, മധ്യമം പൂർണ സംഖ്യയോ ഒന്നോ രണ്ടോ ദശാംശസ്ഥാനങ്ങളിൽ തീരുന്ന സംഖ്യയോ ആയി കിട്ടുമോ എന്ന് ഉറപ്പിക്കണമെങ്കിൽ ഈ ചോദ്യങ്ങളെല്ലാം ഞാൻ തന്നെ പേപ്പറിൽ ചെയ്തുനോക്കണമെന്ന കാര്യം ഓർക്കുമ്പോൾ....... എന്താണ് പരിഹാരമെന്ന് ചിന്തിച്ചു.
ലാപ്‍ടോപ്, കാൽക്കുലേറ്റർ ഇതൊക്കെ ഉണ്ട്. പക്ഷേ ഒറ്റയടിക്ക് ഉത്തരം കണ്ടെത്താനും ഉത്തരത്തിനു അനുസൃതമായി ചോദ്യത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്താനും പറ്റുന്ന രൂപത്തിൽ ഒരു മൊബൈൽ ആപ്പ് കിട്ടിയാൽ കൊള്ളാമായിരുന്നു....ഗൂഗിൾ പ്ലേ സ്റ്റോറിൽ നോക്കിയപ്പോൾ മധ്യമം കാണാനായി ആപ്പ് പലതും ഉണ്ടെങ്കിലും വിഭാഗ ആവൃത്തിപ്പട്ടികയ്ക്ക് പറ്റിയത് ഒന്നും കാണാൻ കിട്ടിയില്ല.
എന്നാൽ പിന്നെ സ്വന്തമായി ഉണ്ടാക്കാൻ ശ്രമിക്കാം എന്നായി ചിന്ത... ലിറ്റിൽ കൈറ്റ്സ് ന്റെ ഒരു DRG യിൽ പങ്കെടുത്തപ്പോൾ, കോഴിക്കോട് KITE ലെ MT ആയ ശ്രീ. മനോജ്‌കുമാർ സാറിന്റെ, ആൻഡ്രോയ്ഡ് ആപ്പ് നിർമ്മാണം എന്ന സെഷൻ നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. തുടർന്ന് നടത്തിയ ഒരു പരിശ്രമത്തിന്റെ ഫലം ആണ് ഒരു apk file ന്റെ രൂപത്തിൽ താഴെ നൽകുന്നത്... ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പ് അല്ലാത്തതിനാൽ ചില permissions നൽകേണ്ടിവരും.
ലിറ്റിൽ കൈറ്റ്സ് ന്റെ RP എന്ന നിലയിൽ എനിക്ക് കിട്ടിയ പ്രത്യേക പരിശീലനം ഈ ആപ്പ് നിർമ്മിക്കാൻ വളരെ സഹായകരമായിട്ടുണ്ട്. തൊഴിലിന്റെ ഭാഗമായി കിട്ടുന്ന ഇത്തരം സ്വകാര്യ അഹങ്കാരങ്ങൾ ഇവിടെ പങ്കുവെക്കുന്നു.
പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
5 comments:
Nic blog
Plies
Vsksbdk ndvsks jcsjdvd gldbd f കുറച്ചു ddndb fmdubfndvf ണ്ട് fkd jvrnd hdkdndb jdndnf
Mathamatical
Mathamatical ക്സാമേ paper
Post a Comment