Loading [MathJax]/extensions/MathZoom.js

പരീക്ഷയ്ക്ക് തയ്യാറെടുക്കാം

>> Thursday, December 31, 2020

 2020ലെ പത്താംക്ലാസ്സ് പരീക്ഷയ്ക്ക് പഠിക്കേണ്ടതെന്തൊക്കെ. സംശയം വേണ്ട. ദേ ഈ കാണുന്നത് മാത്രം മതി

ദേ ഇവിടെ നോക്കാം.



വരുമാന നികുതി സ്റ്റേറ്റ്മെന്റ്‌ സ്വയം തയ്യാറാക്കുന്നതിന്‌ സഹായി.

>> Saturday, October 31, 2020

ഇൻകം ടാക്സ് 2020-21

2020-21 വർഷത്തെ ഇൻകം ടാക്സ് കണക്കാക്കുന്നതിന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാൻ രണ്ടു രീതികൾ ഉണ്ട്.

1-നിലവിലുള്ള രീതി, 2-പരിഷ്കരിച്ച രീതി

നിലവിലുള്ള രീതിയിൽ 60 വയസ്സിനു താഴെയുള്ളവർ, അതിനു മുകളിൽ 60-80 സീനിയർ, 80നു മുകളിൽ സൂപ്പർ സീനിയർ ഇങ്ങനെ 3 കാറ്റഗറികളുണ്ട്. എന്നാൽ പുതിയ രീതിയിൽ ഒറ്റ കാറ്റഗറി മാത്രം. പുതിയ രീതിയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ,80C തുടങ്ങിയ കിഴിവുകളൊന്നും ലഭ്യമല്ല.എന്നാൽ tax രണ്ടര ലക്ഷത്തി ന് മുകളിൽ ഓരോ രണ്ടര ലക്ഷത്തിനും 5 % വീതം വർദ്ധിച്ച് 15 ലക്ഷത്തിന് മുകളിൽ 30% വരെ എത്തും.

ഇത് കമ്പ്യൂട്ടറിൽ (ഫോണിൽ പറ്റില്ല ) കുറഞ്ഞ പരിചയമുള്ളവർക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.ലിങ്ക് .


കേരളപ്പിറവി സ്പെഷ്യല്‍

>> Monday, October 26, 2020

 


കേരളപ്പിറവിദിന പ്രവർത്തനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മുഖ്യധാരയിൽ  പ്രവർത്തിച്ച 30  സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക  നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി 



കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സാധ്യതകളുടെ ഗണിതം

>> Friday, October 9, 2020

 


പത്താം ക്ലാസ്സ് ഗണിതത്തിലെ 3-ാമത്തെ അധ്യായം സാധ്യതകളുടെ ഗണിതവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് & മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ വര്‍ക്ക് ഷീറ്റും വീഡിയോയും തയ്യാറാക്കിയിരിക്കുന്നത് കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ സുഭാഷ് സാറാണ്. 




വര്‍ക്ക് ഷീറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


ഗാന്ധിച്ചിത്രങ്ങളും സൂക്തങ്ങളും

>> Monday, September 28, 2020

 



"എന്റെ  ജീവിതമാണ്  എന്റെ സന്ദേശ"മെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന മഹാത്മാഗാന്ധിജിയുടെ 100  സൂക്തങ്ങൾ

വരയിലും വർണ്ണങ്ങളിലും കലാകാരൻമാർ ചെയ്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


വൃത്തങ്ങള്‍ - പഠനവിഭവങ്ങള്‍

>> Thursday, September 24, 2020

 



കരുനാഗപ്പളളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ സുഭാഷ് സാര്‍ തയ്യാറാക്കിയ ഗണിതം പഠനവഭവങ്ങള്‍. പത്താംക്ലാസ്സിലെ രണ്ടാമത്തെ അധ്യായം വൃത്തങ്ങള്‍ ആണ് വിശദമാക്കുന്നത്.



Circles –At a glance

ഒരോ കുട്ടിക്കും സ്വന്തം പഠനമികവ് വിലയിരുത്തുന്നതിനും ,കൂടുതല്‍ പരിശീലനത്തിനും ഉതകുന്ന തരത്തില്‍, ‍ പത്താം ക്ലാസിലെ ഗണിത‍‍ശാസ്ത്രം രണ്ടാം അദ്ധ്യായത്തില്‍ വിശകലനം ചെയ്യുന്ന ആശയങ്ങളുടെ വിവരണവും, മൂന്നു ലെവലിലുള്ള ഓണ്‍ലൈന്‍ ടെസ്റ്റുകളും നല്കിയിരിക്കുന്നു.ഓരോ ആശയത്തിനോടൊപ്പവും കൊടുത്തിരിക്കുന്ന ലിങ്ക് അവ‍ ‍ കൂടുതല്‍ മനസ്സിലാക്കുന്നതിന് സഹായകമാകും
Level 1
Level 2
Level 3

 The position of point joining the lines from  the ends of  a diameter of a circle may be three different types.

ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ അറ്റത്തിലൂടെ വരയ്ക്കുന്ന വരകള്‍ കൂട്ടിമുട്ടുന്ന ബിന്ദുവിന്റെ സ്ഥാനം മൂന്നു തരത്തിലാകാം 

1. Point is on the circle.    /   ബിന്ദു വൃത്തത്തില്‍ തന്നെ

∠APB = 90°



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക



2. Point is inside the circle. / ബിന്ദു വൃത്തത്തിനകത്താകാം

3. Point is out side the circle./ ബിന്ദു വൃത്തത്തിന് പുറത്താകാം

∠APB < 90°



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


Any chord which is not a diameter splits the circle into unequal parts.

വ്യാസമല്ലാത്ത ഒരു ഞാണ്‍ വൃത്തത്തെ ഒരു വലിയഭാഗവും ചെറിയഭാഗവുമായി മുറിക്കുന്നു. 


1.The angle got by joining any point on the larger part to the ends of the chord is half the angle got by joining the centre of the circle to these ends.

 വലിയഭാഗത്തിലെ ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ച് കിട്ടുന്ന കോണ്‍ ,അവ വൃത്തത്തിന്റെ കേന്ദ്രവുമായി യോജിപ്പിച്ച് കിട്ടുന്ന കോണിന്റെ പക‍ുതിയാണ്. 

If ∠AOB = c, then ∠APB = c÷2



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക



2.The angle got by joining any point on the smaller part to the ends of the chord is half the angle at the centre subtracted from 1800 .

ചെറിയഭാഗത്തിലെ  ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ച് കിട്ടുന്ന കോണ്‍ ,കേന്ദ്രകോണിന്റെ  കോണിന്റെ പക‍ുതി 1800 യില്‍ നിന്നും കുറച്ചതാണ്.


If ∠AOB = c, then ∠AQB = 180 - ( c÷2)



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക



    • .The angle made by any arc of a circle on the alternate arc is half the angle made at the centre.

      

      വൃത്തത്തിലെ ഏതു ചാപവും കേന്ദ്രത്തിലുണ്ടാക്കുന്ന കോണിന്റെ പകുതിയാണ് മറുചാപത്തിലുണ്ടാക്കുന്ന കോണ്‍.


The angle on the larger arc is ÷ 2 )


വലിയ ചാപത്തിലുണ്ടാകുന്ന കോണ്‍ 
÷ 2 )



The angle on the smaller arc is ( d ÷ 2 )


ചെറിയ ചാപത്തിലുണ്ടാകുന്ന കോണ്‍ ( d ÷ 2 )


    • All angles made by an arc on the alternate arc are equal; and

a pair of angles on an arc and its alternate are supplementary


വൃത്തത്തിലെ ഒരു ചാപം ,മറുചാപത്തിലുണ്ടാക്കുന്ന കോണുകളെല്ലാം തുല്ല്യമാണ് ;അതേ ചാപത്തിലും മറുചാപത്തിലുമുണ്ടാക്കുന്ന ഏതു ജോടി കോണുകളും അനുപൂരകമാണ്.



∠APB + ∠AQB = 180°


   

• We can draw a circle through three of the vertices of a triangle .The position of the fourth vertex may be three different types.

      ചതുര്‍ഭുജത്തിന്റെ മൂന്നു മൂലകളില്‍കൂടി വൃത്തം വരച്ചാല്‍ ,ചതുര്‍ഭുജത്തിന്റെ നാലാം മൂലയുടെ സ്ഥാനം മൂന്നു തരത്തിലാകാം. 

      


1.Fourth vertex is  on the circle                      നാലാം മൂല വൃത്തത്തിലാകാം                                              

      
∠A + 
∠C = 180°

        
∠B + 
∠D = 180°

        


we call it a cyclic quadrilateral
ഇത്തരം ചതുര്‍ഭൂജങ്ങളെ ചക്രിയചതുര്‍ഭൂജം എന്നു വിളിക്കാം




2.Fourth vertex is inside the circle.            


നാലാം മൂല വൃത്തത്തിനകത്താകാം.


∠B + ∠D > 180°



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


3.Fourth vertex is outside the circle.

  നാലാം മൂല വൃത്തത്തിന് പൂറത്താകാം 


∠B + ∠D < 180°



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക






      

    • If two chords of a circle intersect within the circle, then the

      products of the parts of the two chords are equal.

      

ഒരു വൃത്തത്തിലെ രണ്ട് ഞാണുകള്‍ വൃത്തത്തിനുള്ളില്‍ മുറിച്ച് കടക്കുമ്പോള്‍,രണ്ടു ഞാണുകളുടേയും ഭാഗങ്ങള്‍ തമ്മിലുള്ള ഗുണനഫലം തുല്ല്യമായിരിക്കും.



PA X PB = PC X PD 


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക







    • The product of the parts into which a diameter of a

circle is cut by a perpendicular chord, is equal to the square of

half the chord.

വൃത്തത്തിലെ ഒരു വ്യാസത്തിനെ അതിനു ലംബമായ ഒരു ‍ഞാണ്‍ മുറിയ്‍ക്കുന്ന ഭാഗങ്ങളുടെ ഗുണനഫലം ,ഞാണിന്റെ പകുതിയുടെ വര്‍ഗമാണ്.


PA X PB = PC²


Read More | തുടര്‍ന്നു വായിക്കുക

രസതന്ത്രം 2&3 പാഠങ്ങള്‍

>> Monday, September 21, 2020

 


Benny PP ,HST ,GHSS Kadayiruppu ,Ernakulam .

Chemistry State Resource Group ,പാഠ പുസ്തക അംഗം , എറണാകുളം ജില്ലാ ശാസ്ത്ര രംഗം കൺവീനർ എന്നീ നിലകളില്‍ പ്രശസ്തനായ എറണാകുളം, കടയിരുപ്പ് GHSSലെ രസതന്ത്രം അധ്യാപകന്‍ ബെന്നി പി.പി. തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനവിഭവങ്ങള്‍.

രസതന്ത്രം 2-ാം അധ്യായത്തിലെ ചേദ്യങ്ങള്‍ക്ക് - Click Here

രസതന്ത്രം 3-ാം അധ്യായം വീഡിയോ ചുവടെ


GeoGebra Untold

>> Sunday, September 20, 2020


  ജിയോജിബ്ര കൂടുതൽ ആഴത്തിൽ പഠിക്കണമെന്ന് അതുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ പങ്കെടുക്കുമ്പോൾ ആഗ്രഹിക്കാറുണ്ട്. സമയം കിട്ടുന്നില്ല എന്ന സ്ഥിരം പല്ലവിയിൽ ഈ ആഗ്രഹത്തെ സൗകര്യപൂർവ്വം ഒതുക്കാറുമുണ്ട്. ഒരു നാൾ  സമയം വന്നെത്തി - ലോക്ക് ഡൗൺ! ജിയോജിബ്രയിൽ, മുൻപ് എനിക്ക് അറിയാതിരുന്നതും, ഈ ലോക്ക് ഡൗൺ കാലത്ത് കൂടുതലായി നടത്തിയ സ്വയം പഠനശ്രമത്തിന്റെ ഫലമായി മനസ്സിലാക്കിയതുമായ ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. HTML സങ്കേതങ്ങളുടെ പരിമിതി മറികടക്കാൻ ഈ കുറിപ്പ് PDF രൂപത്തിൽ ഇവിടെ നല്കുന്നു.


ഒന്‍പതാം ക്ലാസ്സ് ഓണ്‍ലൈന്‍ പരീക്ഷകള്‍

>> Tuesday, September 15, 2020

 


ഒന്‍പതാം ക്ലാസ്സിലെ പരപ്പളവ് (Area), ദശാംശരൂപങ്ങള്‍(Decimal Forms) എന്നീപാഠങ്ങളുടെ വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയിരുക്കുന്നത് കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ ഗണിതാധ്യാപിക ബിന്ദു ടീച്ചറാണ്. ചുവടെയുള്ള ലിങ്കുളില്‍ അവ കാണാം.

പരപ്പളവ് (Area) - Click Here

ദശാംശരൂപങ്ങള്‍(Decimal Forms) - Click Here


E Filing of Income Tax Return 2019-20

>> Tuesday, September 8, 2020

2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷണല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ കുറച്ചാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുള്ളവര്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. ശ്രദ്ധയോടും കൃത്യതയോടും കൂടി സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യുന്നത് വഴി പിന്നീടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എങ്ങനെയെന്നും റിട്ടേണുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും വിവരിക്കുന്ന PDF നോട്ടുകള്‍ ചുവടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
     ശമ്പള വരുമാനം, ഒരു House Property യില്‍ നിന്നും ഉള്ള വരുമാനം, ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ പോലുള്ള മറ്റ് വരുമാനങ്ങള്‍, 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേണ്‍ ഫോം  ITR 1 (SAHAJ) ഉപയോഗിക്കാം. 

    2019-20 വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

  


Read More | തുടര്‍ന്നു വായിക്കുക

വിവരണം,വർണ്ണന,വാങ്മയചിത്രം

 


മലയാളത്തിലെ വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ മനോഹരമായി വിശദമാക്കുകയാണ് നോര്‍ത്ത് പറവൂര്‍ GHSS പുതിയകാവിലെ ബ്രൂസ് ലി കുരുവിള തോമസ് സര്‍. 
സാറിന്റെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം
" യു.പി.ക്ളാസ്സിലേയ്ക്ക് വേണ്ടി വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ കുട്ടികൾക്ക് വിശദീകരിക്കുന്ന ഒരു വോയ്സ് ക്ളിപ്പ് തയ്യാറാക്കിത്തരണം എന്ന രശ്മി ടീച്ചറുടെ ആവശ്യമാണ് ഈ വീഡിയോയുടെ പ്രചോദനം. വോയ്സ് ക്ളിപ്പിനേക്കാളും കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന യു.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും കൗതുകം ഉണരുന്ന , വ്യക്തമായ ധാരണ കിട്ടാൻ സഹായിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ചെയ്തതാണിത്... വിനയപൂർവ്വം  മുഴുവൻ മലയാളവിദ്യാർത്ഥികൾക്കുമായി സമർപ്പിക്കുന്നു."



ബ്രൂസ് ലി കുരുവിള തോമസ്.
മലയാളം അധ്യാപകൻ.
ഹൈസ്കൂൾ വിഭാഗം.
GHSS പുതിയകാവ്
നോർത്ത് പറവൂർ
എറണാകുളം ജില്ല.



ഗണിതം ONLINE പരീക്ഷകള്‍

>> Saturday, August 22, 2020

 

കരുനാഗപ്പളളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ സുഭാഷ് സാര്‍ തയ്യാറാക്കിയ 3 ഓണ്‍ലൈന്‍ പരീക്ഷാ വിഭവങ്ങള്‍. 

തിരക്കുപിടിച്ച ലോകത്ത് നാം മറന്നു പോയ പലതും തിരികെപിടിക്കുവാനും ,പുതിയവ പലതും പഠിക്കുവാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിലൂടെ പൂര്‍ണ്ണമായ രീതിയില്‍ പഠനം നടക്കുമെന്ന് നാം കരുതുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് സാധ്യമാകുന്നത്. ജീവന്റെ വിലയുള്ള ജാഗ്രത പാലിക്കുന്ന ഈ വേളയില്‍ കൂടിച്ചേരലുകള്‍ കുറയ്ക്കേണ്ടിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. പത്താം ക്ലാസിന്റെ ഗണിതശാസ്ത്ര ഒന്നാം അദ്ധ്യായത്തെ മുന്നു ഭാഗങ്ങളായി തിരിച്ച് ആ ഓരോ ഭാഗത്തേയും അടിസ്ഥാനമാക്കി മുന്നു ടെസ്റ്റ‌ുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലേക്ക് തയ്യാറാക്കിയ ടെസ്റ്റ‌ുകള്‍ പങ്കുവയ്ക്കുകയാണ്. ടെസ്റ്റ‌ുകള്‍ ക്രമമായി ചെയ്ത് പ്രയോജനപ്പെടുത്തുമല്ലോ.


Test No 1 - Click Here



Test No 2 - Click Here



Test No 3 - Click Here


ചാന്ദ്രദിനത്തിലെ പത്രവാര്‍ത്ത

>> Saturday, July 18, 2020


1969 ജൂലായ് 21 ന് നടന്ന ചാന്ദ്രദൗത്യം എങ്ങനെയാവും അന്ന്  പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുക !
അത്തരമൊരു  കാഴ്ചപ്പാടിൽ നിന്നു കൊണ്ട് തയ്യാറാക്കിയ വാർത്താധിഷ്ഠിത വിവരങ്ങളുടെ ഒരു പുനരാവിഷ്ക്കരണം ചാന്ദ്രദിനത്തിൻ്റെ പശ്ചാത്തലത്തിൽ   അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

പത്രം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക


ദിനാചരണങ്ങള്‍

>> Monday, June 8, 2020




പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ തുടങ്ങിയവയോടുള്ള ആദരവ്, പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളുടെ ദൗത്യം.

   ഏതെല്ലാം ദിവസങ്ങളിലാണ് ഓരോന്നും എന്നത് കലാപരമായ രീതിയിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ 
ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*

കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Preparation of Quarterly E TDS Return in RPU 3.1

>> Saturday, April 18, 2020

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ജൂൺ 30 വരെ നീട്ടിയിരുന്നു. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കാൻ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം. റിട്ടേൺ E Filing Portal വഴി അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന പോസ്റ്റും ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.


SSLC Online Test - Maths Revision

>> Thursday, April 16, 2020


Online Test - Maths Revision
-Bindu K.S
HST Maths (Govt.Technical  High  School, Kodungallur )


കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം Maths പാഠങ്ങളിലെ  ചോദ്യങ്ങളുൾക്കൊള്ളിച്ച്  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകൾ ചെയ്ത് പഠിക്കാം.



INCOME TAX 2020-21

>> Wednesday, March 11, 2020

2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
നിങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു പ്രോഗ്രാമുകൾ ലഭിക്കുന്നതിനനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.


ഗണിതം മധുരം

>> Sunday, March 8, 2020


കണക്ക് പരീക്ഷ ലളിതമാക്കാന്‍ ഗോപീകൃഷ്ണന്‍ മാഷ് തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഇവ.
മാഷിന്റെ വാക്കുകളിലേക്ക്...
 "ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന്  വീഡിയോകൾ കൂടി അയക്കുന്നു..... ഉപകാരപ്പെടുമെങ്കിൽ സന്തോഷം മാത്രം ....."







പത്താം ക്ലാസ്സ് മലയാളം (സമഗ്രം സമ്പൂര്‍ണ്ണം)

>> Friday, February 14, 2020


എറണാകുളം പുത്തന്‍തോട് ഗവ. ഹൈസ്കൂളിലെ പ്രകാശ് വി പ്രഭു സാര്‍ തയ്യാറാക്കിയ മലയാളം പഠന വിഭവങ്ങളാണിതില്‍. കൃത്യമായ വിശകലനം, പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ക്ലാസ്സുകള്‍ അങ്ങനെ ഈ വീഡിയോകളുടെ പ്രത്യേകത നിരവധിയാണ്.
വിശേഷണങ്ങള്‍ ഏറെ വേണ്ടാത്ത മികച്ച പഠന വിഭവങ്ങള്‍ കാണാം.

NB: വീഡിയോകള്‍ വലുതായി കാണുന്നതിന് വീഡിയോ പ്ലേ ചെയ്തശേഷം വീഡിയോയുടെ താഴെ കാണുന്ന Youtube എന്ന വാചകത്തിന് അടുത്തുള്ള ചതുരാകൃതിയുള്ള ബട്ടനില്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റിലേക്ക് തിരികെ എത്താന്‍ അതേ ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക
ഒരു വീഡിയോ pause ചെയ്തശേഷം മാത്രം അടുത്ത വീഡിയോ പ്ലേ ചെയ്യുക.

വീഡിയോ 1 ഋതുയോഗം



വീഡിയോ 2 ഒന്നാം പാദവാര്‍ഷികം വരെയുള്ള പാഠങ്ങള്‍


വീഡിയോ 3 & 4 ഓണമുറ്റത്ത്







വീഡിയോ 5 ആത്മാവിന്റെ വെളിപാടുകള്‍


വീഡിയോ 6 ക്രിസ്തുമസ് പരീക്ഷാ പതിപ്പ്


വീഡിയോ 7 അശ്വമേധം

വീഡിയോ 8 വാര്‍ഷിക പരീക്ഷ 

വീഡിയോ 9 വാര്‍ഷിക പരീക്ഷ


വീഡിയോ 10 യുദ്ധത്തിന്റെ പരിണാമം


വീഡിയോ 11 അക്കര്‍മാശി & ഞാന്‍ കഥാകാരനായ കഥ



വീഡിയോ 12 ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ & മൈക്കലേഞ്ചലോ മാപ്പ്











*TIMUS 10 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു

>> Saturday, January 25, 2020


TIMUS 10 :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .

Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..

തുടര്‍ന്ന് വായിക്കാം....


♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer