പ്രിന്റര്‍ പ്രവൃത്തിക്കാത്തതുകൊണ്ട് ഓഫീസിലെ സിസ്റ്റത്തില്‍ മാത്രം വിന്റോസ് ഓഎസ് ഉപയോഗിക്കേണ്ടി വരുന്നുവെന്ന സങ്കടം പങ്കുവച്ചത് സ്കൂളിലെ എച്ച്ഐടിസിയായ സലിംസാറാണ്.എന്നാല്‍പിന്നെ അതൊന്നു ശരിയാക്കീട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചു. പഠിച്ചപണികളോരോന്നായി പ്രയോഗിച്ചുനോക്കിയെങ്കിലും അവനുണ്ടോ അനങ്ങുന്നു? ഉബുണ്ടു ഫോറത്തിലൊക്കെ തിരഞ്ഞ് പലവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും കിം ഫലം! അവസാനമാണ് ആ ബുദ്ധി തോന്നിയത്. ഐടി@സ്കൂളിലെ ഓഎസ് കസ്റ്റമൈസേഷന്‍ തലവന്‍ കോഴിക്കോട്ടെ ഹകീംമാഷെത്തന്നെ സമീപിച്ചു.
തല്‍ക്ഷണം തന്നെ ഡ്രൈവറും നിര്‍ദ്ദേശങ്ങളും ഇമെയിലായി പറന്നെത്തി.പരീക്ഷിച്ചു, വിജയിച്ചു. എങ്കില്‍പിന്നെ ഇത് മാത്‌സ്ബ്ലോഗിലൂടെ പങ്കുവക്കരുതോയെന്ന സുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായം. പരീക്ഷിച്ചോളൂ..അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവച്ചോളൂ!
ഇവിടെ നിന്നും Driver folder ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
Home ലോ Desktopലോ അത് എക്സ്റ്റ്രാക്ട് ചെയ്തിടുക. (Right Click - Extract here)
പ്രിന്റര്‍ സ്വിച്ച് ഓഫ് ചെയ്യുക.
'Install LBP Printer'എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ആദ്യ ബോക്സില്‍ പ്രിന്റര്‍ നേം (eg. LBP2900)കൊടുക്കുക.
അടുത്ത ബോക്സില്‍ സിസ്റ്റം പാസ്‌വേഡ് കൊടുക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
പ്രിന്റര്‍ ഓണ്‍ ചെയ്യുക.
System settingsലെ Printer തുറന്ന് (System settings > Printer) LBP2900 റൈറ്റ് ക്ലിക്കി defaultആക്കുക.
CanonLBP2900-2 റൈറ്റ് ക്ലിക്കി 'Enabled'എന്നത് അണ്‍ചെക്ക് ചെയ്യുക.
അത്രയേ ഞാന്‍ ചെയ്തുള്ളൂ!! പ്രിന്റര്‍ റെഡി!!
Read More | തുടര്‍ന്നു വായിക്കുക