Loading [MathJax]/extensions/TeX/AMSmath.js

Chemistry Equipments - Class 8,9,10

>> Wednesday, June 29, 2016

രസതന്ത്രത്തിനെ മാത്‌സ് ബ്ലോഗ് തീരെ പരിഗണിക്കുന്നില്ലല്ലോയെന്ന ഒരു അധ്യാപികയുടെ മെയില്‍ വായിച്ചുകൊണ്ടിരിക്കെയാണ് പുതിയതൊന്ന് മെയില്‍ ബോക്സില്‍ വന്നുവീണത്! അനന്തപുരിയിലെ ജിവിഎച്ച്എസ്എസ് കല്ലറയുടെ മെയില്‍ ഐഡിയില്‍ നിന്നും ആ സ്കൂളിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് ആണ് ഇത് അയച്ചിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകത്തിലെ (ഭാഗം 1)മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമഗ്രികളുടെ വിശദമായ പട്ടികയാണ് ഇതിലുള്ളത്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം, പ്രതികരിക്കുകയും കെമിസ്ട്രി സംശയങ്ങളൊക്കെ ഈ പോസ്റ്റിനുതാഴെ പങ്കുവക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഉന്മേഷവും ഉന്മേഷ് സാറിന് ചാരിതാര്‍ത്ഥ്യവും!


Read More | തുടര്‍ന്നു വായിക്കുക

Data Entry and report generation in Sampoornna

>> Monday, June 27, 2016

നിലവില്‍ നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ ഉപകരിക്കുന്ന സമ്പൂര്‍ണ്ണയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ഈ സംവിധാനം ഉള്ളതു കൊണ്ടു തന്നെ ഓണ്‍ലൈനായി പല സൈറ്റുകളിലേക്കും സിംക്രണൈസ് ചെയ്യാന്‍ നമുക്ക് സാധിക്കുന്നുണ്ട്. സമ്പൂര്‍ണയിലൂടെ ഭാവിയില്‍ ഇതിനപ്പുറവും ചെയ്യാന്‍ സാധിക്കുമെന്നു തീര്‍ച്ച. നിലവില്‍ ഈ പോര്‍ട്ടലില്‍ നിന്നും നമുക്കാവശ്യമായ വിവരങ്ങള്‍ എക്സെല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയെടുക്കാവുന്നതേയുള്ളു. ഇത്തരത്തില്‍സമ്പൂര്‍ണ കൈകാര്യം ചെയ്യേണ്ട വിധത്തേക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ അനില്‍ സാറിനേയും മാത് സ് ബ്ലോഗിനേയുമെല്ലാം സമീപിക്കുകയുണ്ടായി. ഇതിനേത്തുടര്‍ന്നാണ് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് മാ ത് സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.
  1. സ്കൂള്‍ , കുട്ടികള്‍, അധ്യാപകര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുക
  2. പുതിയ ഡിവിഷന്‍ സൃഷ്ടിക്കുക.
  3. പതിയ കട്ടികളുടെ അഡ്മിഷന്‍ നടത്തുക.
  4. കുട്ടികളുടെ പ്രൊമോഷന്‍ നടത്തുക.
  5. കുട്ടികളെ ട്രാന്‍സര്‍ ചെയ്യുക.
  6. TC, Conduct Certificate എന്നിവ നല്‍കുക.
  7. അഡിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുക്കുക.
  8. റിപ്പോര്‍ട്ടുകള്‍ എടുക്കല്‍.
ഓണ്‍ലൈനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളു. സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ കമന്റായി നല്‍കുമല്ലോ. മറുപടിയും ഉടനെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

BIOLOGY NOTES

>> Friday, June 24, 2016


റഷീദ് ഓടയ്ക്കല്‍ സാറിന്റെ ബയോളജി നോട്ടുകള്‍ക്ക് മെയിലില്‍ ആവശ്യക്കാരേറെയാണ്.മാറിയ പാഠപുസ്തകങ്ങളിലെ 9,10 ക്ലാസുകളിലേതാണ് പഠന നോട്ടുകള്‍. ഇംഗ്ലീഷ് മീഡിയംകാര്‍ക്കും മലയാളം മീഡിയംകാര്‍ക്കും പ്രത്യേകമായിത്തന്നെ അദ്ദേഹം പതിവുപോലെ അത് നല്‍കാറുണ്ട്.വളരെ മുമ്പുതന്നെ മെയില്‍ബോക്സിലേക്ക് കടന്നുവന്നതാണെങ്കിലും, ഇപ്പോഴാണ് പ്രസിദ്ധീകരിക്കാനാവുന്നത്.


Read More | തുടര്‍ന്നു വായിക്കുക

NOON FEEDING SOFTWARE & Guidelines

>> Tuesday, June 21, 2016

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.8 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല.ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Noon Feeding Planner Version 1.8
updated as GO(P) 2911/2016
download
Noon Feeding Planner Big - For Schools
with many divisions.
download
Circular - Cookingcharge and contingent charge
enhanced.
download


27-5-16 തിയ്യതിയിലെ GO (P) No 2911/2016 dated 5-9-16 പാചകക്കാരുടെ കൂലി 400 രൂപ മുതല്‍ 475 രൂപ വരെയാണ്. കണ്ടിജന്റ് ചാര്‍ജ് 8 മുതല്‍ 6 വരെയും. ഇതിനു അനുസൃതമായാണ് വെര്‍ഷന്‍ 1.8 തയ്യാറാക്കിയിരിക്കുന്നത്. ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

Bridge Material for Std X

>> Sunday, June 19, 2016

വര്‍ഷാരംഭത്തോടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാവുകയാണ്. 9,10 ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം ഒരുമിച്ചാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഷം ഒന്‍പതാം ക്ലാസില്‍ നി്നനും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകം പരിചയപ്പെടുന്നതിനു മുന്‍പ് ചില അടിസ്ഥാന ആശയങ്ങളില്‍ കൂടുതല്‍ വ്യക്തത നേടേണ്ടതുണ്ട്. അതിനായി എസ്.സി.ആര്‍.ടി തയാറാക്കിയിരിക്കുന്ന അനുബന്ധ പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകം വിനിമയം ചെയ്യുന്നതിനു മുന്‍പ് ഈ അനുബന്ധ പഠനസഹായി പരിചയപ്പെടുത്തുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Geogebra 5.0 - Resources mentioned in Maths Text Books

>> Saturday, June 18, 2016


ഗണിതാധ്യാപകര്‍ക്ക് ഇനിമുതല്‍ മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ മുമ്പോട്ടുപോകാനാകില്ല.കാരണം ഗണിതശാസ്ത്രത്തിലെ മിക്ക പാഠഭാഗങ്ങളിലും ജിയോജെബ്ര സോഫ്‌റ്റവെയര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതായുണ്ട്. പാഠപുസ്‌തകത്തില്‍ തന്നെ ഒരോ പ്രവര്‍ത്തനവും ചെയ്യേണ്ടതെങ്ങനെയെന്ന് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.എറണാകുളത്തെ ഐടി@സ്കൂളിലെ സുരേഷ്‌ബാബു സാറും, കോഴിക്കോട് കായക്കൊടി കെപിഇഎച്ച്എസിലെ സുരേഷ് പണിക്കര്‍ സാറും ഒരുക്കുന്ന വിഭവങ്ങളാണ് ഇന്നത്തെ പോസ്റ്റ് വൈപ്പിന്‍ ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂളിലെ ജോളി അഗസ്റ്റിന്‍ സാറിന്റെ വിഭവങ്ങള്‍ തുടര്‍ന്ന് ഈ പോസ്റ്റില്‍ അപ്‌ലോഡ് ചെയ്യുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer