Loading [MathJax]/extensions/TeX/AMSsymbols.js

STD VIII, STD IX, STD X SCERT Question Bank
& Previous Question Papers

>> Monday, August 31, 2015

2011ല്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ ചോദ്യശേഖരം മികച്ച ഒരു പഠനസഹായിയായിരുന്നു. പല തലത്തിലുള്ള, പല തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഈ മെറ്റീരിയലിന്റെ മികവ്. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയും ലക്ഷ്യമിട്ടിരുന്ന ചോദ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഈ ചോദ്യബാങ്ക്. ഈ ചോദ്യശേഖരം ആവശ്യപ്പെട്ടു കൊണ്ട് ഇടയ്‌ക്കെങ്കിലും നമുക്ക് മെയിലുകള്‍ ലഭിക്കാറുണ്ട്. ആയതു കൊണ്ടു തന്നെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ റിവിഷന്‍ നമുക്ക് ഭംഗിയാക്കാനാകും. മാത്രമല്ല മുന്‍കാലങ്ങളിലെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകളും ഇവിടെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവര്‍ അവ സ്‌കാന്‍ ചെയ്ത് ഞങ്ങള്‍ക്ക് അയച്ചു തരുമല്ലോ. സ്കാന്‍ ചെയ്യേണ്ട വിധം ഇവിടെ ക്ലിക്ക് ചെയ്ത് നോക്കുക. മാത്രമല്ല, എസ്.സി.ഇ.ആര്‍.ടിയുടെ ചോദ്യശേഖരത്തിന്റെ (Question Bank) ഇംഗ്ലീഷ് വേര്‍ഷന്‍ കയ്യിലുള്ളവരും അവ ഞങ്ങള്‍ക്ക് അയച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു. ക്വസ്റ്റിന്‍ ബാങ്കിന്റെ ഇംഗ്ലീഷ് വേര്‍ഷനും മുന്‍കാല ഓണപ്പരീക്ഷാ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവരും അവ അയക്കേണ്ട വിലാസം hariekd@gmail.com


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ് ഐടി പാഠപുസ്തകം-
Unit 2 ഡൗണ്‍ലോഡ് ചെയ്യാം

>> Friday, August 14, 2015

ഐടി രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍ക്കായുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഈ പോസ്റ്റിന് ഒടുവില്‍ അവ നല്‍കിയിട്ടുണ്ട്. കുറേയധികം പേര്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ പോസ്റ്റ്ചെയ്തിട്ടുള്ള വീഡിയോ, ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ പ്രവാഹമാണ്. വെബ്‌ബ്രൗസര്‍ കാലഹരണപ്പെട്ടാല്‍, അങ്ങിനെ ചില പ്രശ്നങ്ങളുണ്ടാകാറുണ്ട്. ബ്രൗസര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകതന്നെയാണ് പോംവഴി. എന്തായാലും, പത്താം ക്ലാസിലെ മുഴുവന്‍ യൂണിറ്റുകളുടേയും വീഡിയോപാഠങ്ങള്‍, പാഠപുസ്തകത്തെ ഏറ്റവും ലളിതമായി ദൃശ്യാവിഷ്ക്കരിച്ച് സ്റ്റുഡിയോ റെക്കോഡിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 9496 82 77 10, 9745 81 77 10 എന്നീ രണ്ട് നമ്പറുകളിലേതിലെങ്കിലും വിളിച്ചറിയിച്ചാല്‍, സിഡികള്‍ വിപിപി ആയി അയച്ചു തരാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിമിതമായ സി.ഡി.കള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. ആദ്യമാദ്യം ലഭിക്കുന്ന റിക്വസ്റ്റുകള്‍ക്ക് അനുസരിച്ചായിരിക്കും അവ വി.പി.പി.യായി അയക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

myLeader - Election Software

>> Monday, August 10, 2015

2012ല്‍ മാത് സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നന്ദകുമാറിന്റെ സമ്മതി എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അതു പോലൊരു ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

PURE MATHEMATICAL CONSTRUCTIONS

>> Sunday, August 2, 2015

കാസറഗോഡ് ജില്ലയിലെ കണിയ ജിവിഎച്ച്എസ്എസ്സിലെ ഹെഡ്‌മാസ്റ്ററാണ് ശ്രീ സി മോഹനന്‍ സാര്‍. വര്‍ഷങ്ങളായി ഗണിത എസ് ആര്‍ ജിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം എട്ടാംക്ലാസ് പാഠപുസ്തകസമിതി അംഗംകൂടിയാണ്. 'പൈ'ചരിത്രവും പ്രത്യേകതകളും ഉള്‍പ്പെടുത്തിക്കൊണ്ട്'പൈ മാഹാത്മ്യം'എന്നപേരില്‍ ഒരു ഓട്ടന്തുള്ളല്‍ തയ്യാറാക്കുകയും, ആയത് സിഡികളിലാക്കി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഗണിതശാസ്ത്രമേളയിലെ ഒരിനമായ 'പ്യൂര്‍ മാത്തമാറ്റിക്കല്‍ കണ്‍സ്ട്രക്ഷനെ'ക്കുറിച്ച് ഈ പോസ്റ്റിലൂടെ അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നത്, വളരേ പ്രധാനപ്പെട്ട ചില വസ്തുതകളാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. എങ്കിലും, പോസ്റ്റിനുതാഴേയുള്ള കമന്റുകളിലൂടെ അവ ക്രോഡീകരിച്ച് ഒരു നിഗമനത്തിലെത്താവുന്നതല്ലേയുള്ളൂ?


Read More | തുടര്‍ന്നു വായിക്കുക

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

>> Saturday, August 1, 2015


ഓണം അടുത്തെത്തിയതോടെ ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങിയത് ഏവരും കണ്ടിട്ടുണ്ടാകുമല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 18150 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2200 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഇവയെല്ലാം സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യുന്നതിനെക്കുറിച്ച് കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. SDO(Self Drawing officers)മാരുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഹെല്‍പ്പ് ഫയല്‍ പോസ്റ്റിനൊടുവില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനായി നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer