Loading [MathJax]/extensions/TeX/AMSsymbols.js

TDS റിട്ടേണ്‍ തയ്യാറാക്കാം.

>> Monday, April 27, 2015

ശമ്പളവരുമാനക്കാര്‍ ഒരു വര്‍ഷം ആകെ അടയ്ക്കേണ്ട നികുതിയുടെ വിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും അടയ്ക്കണമല്ലോ. ഇങ്ങനെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന നികുതിയുടെ കണക്ക് സ്ഥാപനമേധാവി 3 മാസം കൂടുമ്പോള്‍ TDS Statement ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കാഷ് ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ) കണക്ക് ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതിനെയാണ് നാം QUARTERLY E TDS STATEMENT(RETURN) FILING എന്ന് പറയുന്നത്. National Securities Depository Limited (NSDL) നെ ആണ് E TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Center കളെ അധികാരപ്പെടുത്തിയിട്ടുണ്ട്. തയ്യാറാക്കുന്ന TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. TDS Return തയ്യാറാക്കുന്ന ജോലി ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് പകരം നമുക്ക് അവ ഔദ്യോഗിക സോഫ്റ്റ്‌വെയറായ RPU വില്‍ തയ്യാറാക്കി TIN Fecilitation Center വഴി അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷാഫലം എത്തുമ്പോള്‍ ..!

>> Friday, April 17, 2015

ഇപ്പൊഴത്തെ തീരുമാന പ്രകാരം ഏപ്രില്‍ 20 നു എസ്.എസ്.എല്‍.സി.റിസല്‍ട്ട് വരും. നൂറുശതമാനം വിജയം, ഓരോ ജില്ലകളുടെയും നിലവാരം സമ്മാനങ്ങള്‍, അനുമോദനങ്ങള്‍ , പുതിയ പ്രഖ്യാപനങ്ങള്‍, തീരുമാനങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ കുറേ ദിവസം ഇതുതന്നെയായിരിക്കും സ്കൂളുകളിലെ ചര്‍ച്ച.
ഈ ചര്‍ച്ചകളുടെ അടിസ്ഥാന ഘടകം പത്താം ക്ളാസില്‍ കുട്ടികള്‍ വിജയിച്ചതിന്റെ എണ്ണവും മികവും തന്നെ. അത് ചെറിയ കാര്യമല്ല. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന വലിയ ചില കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer