SCHOOL CODE UNIFICATION

>> Tuesday, April 29, 2014

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.

മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ

  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE

DATA ENTRY SITE

(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.)



എറണാകുളം ജില്ലക്കാര്‍ക്ക് മാത്രം

എറണാകുളം റവന്യൂ ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. അതിനുള്ള വളരേ ലളിതമായ മാര്‍ഗ്ഗം,എറണാകുളം ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ അജിജോണ്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  1. www.barcodesinc.com എന്ന സൈറ്റില്‍ പ്രവേശിക്കുക.
  2. Text Box ല്‍ സ്ക്കൂള്‍ കോഡ് ടൈപ്പ് ചെയ്യുക
  3. Generate Barcode എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  4. ഇപ്പോള്‍ ജനറേറ്റ് ചെയ്ത ബാര്‍കോഡിനു മുകളില്‍ Right Click ചെയ്ത് Save Image as ആയി ചിത്രം നമ്മുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാം.
  5. ഈ കോഡ് കോപ്പി ചെയ്ത് ലെറ്റര്‍ ഹെഡിലേക്ക് പേസ്റ്റു ചെയ്യാം.
  6. UDISE കോഡിന്റെ ബാര്‍കോഡും ഇപ്രകാരം കോപ്പി & പേസ്റ്റ് ചെയ്യാം


Read More | തുടര്‍ന്നു വായിക്കുക

ഒരുക്കം 2014

>> Sunday, April 20, 2014



പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഉപകാരപ്രദമാകുന്ന ഒരു മെറ്റീരിയലാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം. ഈ അധ്യയന വര്‍ഷത്തെ (2014) എല്ലാ വിഷയങ്ങളുടേയും ഒരുക്കം പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും വിവിധ വിഷയങ്ങളുടെ പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം നിങ്ങളുടെ സംശയങ്ങള്‍ ചുവടെ കമന്റായി ചോദിക്കുകയും ചെയ്യാം.

Malayalam

English - Answers (Prepared by Johnson.T.P, Thekkekara Sir)

Hindi

Sanskrit

Arabic

Urdu

Social Science

Physics

Chemistry

Biology

Mathematics


ഒരുക്കം 2013


Read More | തുടര്‍ന്നു വായിക്കുക

Election Experience and suggestions

>> Friday, April 11, 2014

അങ്ങനെ കേരളം കാത്തിരുന്ന ലോകസഭാ ഇലക്ഷന്‍ ഭംഗിയായി അവസാനിച്ചു. ഇലക്ഷന്‍ നടത്തിപ്പിന് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളും മെറ്റീരിയലുകളും ഉപകാരപ്പെട്ടു എന്ന് ധാരാളം പേര്‍ ഞങ്ങളെ അറിയിച്ചിരുന്നു. സന്തോഷം. പക്ഷെ അതോടൊപ്പം തന്നെ സന്തോഷം തോന്നിയത് അധ്യാപകരല്ലാത്ത മറ്റ് ഉദ്യോഗസ്ഥരുടെ കയ്യില്‍ മാത്​സ് ബ്ലോഗിലെ മെറ്റീരിയലുകള്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ്. അതിനൊരു കാരണമുണ്ട്. ഇലക്ഷന്‍ നടത്തിപ്പിനാവശ്യമായ സഹായികള്‍ മാത്​സ് ബ്ലോഗില്‍ നിന്നും ലഭിക്കുമെന്ന് പരിശീലനോദ്യോഗസ്ഥരോട് പല അധ്യാപകരും പറഞ്ഞതനുസരിച്ച് പരിശീലനോദ്യോഗസ്ഥര്‍ ക്ലാസുകളില്‍ മാത്​സ് ബ്ലോഗ് പരിചയപ്പെടുത്തിയതായും അറിയാന്‍ കഴിഞ്ഞു. മാത്​സ് ബ്ലോഗിന്റെ ലക്ഷ്യത്തെ പൂര്‍ണാര്‍ത്ഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ അധ്യാപകര്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയട്ടെ. അവധിക്കാലം രസകരമാക്കാന്‍ ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് മാത്​സ് ബ്ലോഗ്. നമുക്ക് ചര്‍ച്ച തുടങ്ങാം. ആധുനിക സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും അത് ഉപയോഗിക്കപ്പെട്ടത് വോട്ടിങ്ങ് മെഷീനിലും SMSലും മാത്രമായിരുന്നു. എത്രയേറെ പേപ്പറുകളും കവറുകളും മനുഷ്യാധ്വാനവും പണവുമാണ് അതിനായി ചെലവഴിക്കപ്പെട്ടത്? ഇത് മെച്ചപ്പെടുത്താന്‍ നമുക്ക് പുത്തന്‍ ആശയങ്ങള്‍ നല്‍കാനുണ്ടോ? നിങ്ങളുടെ ഇത്തവണത്തെ ഇലക്ഷന്‍ അനുഭവങ്ങള്‍, പുത്തന്‍ ആശയങ്ങള്‍ എന്നിവ ഈ പോസ്റ്റിലൂടെ പങ്കുവെക്കാം.

പതിവുപോലെ ഇത്തവണയും ഇലക്ഷന്‍ അവസാനിപ്പിച്ച ശേഷം പെട്ടിയും കവറുകളുമായി ക്യാമ്പിലെത്തിയപ്പോള്‍ കാണാത്തതും കിട്ടാത്തതുമായ ഫോമുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് ചിലരെങ്കിലും പരാതി പറയുന്നതു കേട്ടു. രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്കു ശേഷം എല്ലാം തിരിച്ചേല്‍പ്പിക്കാന്‍ വരുമ്പോള്‍ കിട്ടാത്ത ഫോമില്‍ റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ അനിര്‍വചനീയമായ ചില വികാരവിക്ഷോഭങ്ങള്‍ വരുമെങ്കിലും ഇതെല്ലാം ചോദിക്കുന്നവരും അവരുടെ ജോലി ചെയ്യുകയാണല്ലോയെന്ന ചിന്തയില്‍ അതെല്ലാം സംഘടിപ്പിച്ചു തയ്യാറാക്കിക്കൊടുക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന്റെ തുടക്കം മുതല്‍ ചിന്തിക്കുക. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും?


Read More | തുടര്‍ന്നു വായിക്കുക

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കൃത്യമായി നികുതിയടക്കാത്തവരെയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത സ്ഥാപനങ്ങളേയും കണ്ടെത്തി നടപടികളെടുക്കുമെന്ന് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ‌ഓരോ സാമ്പത്തികവര്‍ഷാവസാനമെത്തുമ്പോഴും അതുവരെയുള്ള വരവും ചെലവും നോക്കി ആ സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് പൂര്‍ണമായും നല്‍കേണ്ട ചുമതല ഓരോ വ്യക്തിക്കുമുള്ളതാണ്. അതനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതിയുണ്ടെങ്കില്‍ അത് നല്‍കുകയും ചെയ്തില്ലെങ്കില്‍ അതിന്റെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വം അതത് വ്യക്തിക്കു തന്നെയാണ്. എന്നാല്‍ ആ വ്യക്തിക്കു വരുന്ന ഇന്‍കംടാക്സ് ഓരോ മാസവും തവണകളായി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ചുമതലയും ഇതിന്റെ വിവരങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും ക്വാര്‍ട്ടറുകളായി (Q1,Q2,Q3,Q4) e-TDS സമര്‍പ്പിക്കേണ്ട ചുമതല അതത് സ്ഥാപനമേലധികാരിക്കാണ്. ഇത് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നത് സ്ഥാപനമേലധികാരിയില്‍ നിന്നായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ വന്‍പിഴയില്‍ നിന്നും രക്ഷപെട്ടത് ഈ ഒരു സര്‍ക്കുലറിലൂടെയായിരുന്നു.

RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്കുന്നത്. മുമ്പ് ഒരു ക്വാട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ (Nil Statement) നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.

ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS return ഫയല്‍ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുക ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് എങ്ങനെ എന്നറിയാന്‍ ഇതില്‍ ക്ളിക്ക് ചെയ്യുക.

TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്തു കഴിഞ്ഞാല്‍ User ID, Password, TAN Number എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.
ഈ പേജില്‍ "Statements, Payments" ല്‍ ക്ളിക്ക് ചെയ്‌താല്‍ വരുന്ന drop down list ല്‍ "Declaration for non filing of Statements" ല്‍ ക്ളിക്ക്ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന പേജില്‍ടാക്സ്കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ drop down list ല്‍ നിന്നും സെലക്ട്‌ ചെയ്യുക. തുടര്‍ന്നു Form Type ല്‍ 24Q എന്ന് സെലക്ട്‌ ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന drop down menu വില്‍ നിന്നും കാരണം സെലക്ട്‌ ചെയ്യാം.
ഇതില്‍ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം. Any other Reason ആണ് കൊടുക്കുന്നതെങ്കില്‍ കൃത്യമായ കാരണം കൂടി കാണിക്കണം. അവിടെ Tax not deducted from salary എന്ന് ചേര്‍ക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ളിക്ക് ചെയ്‌താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ "Filing status for the statements selected by യു has successfully changed" എന്ന message box കാണാം.

തെറ്റായി ഏതെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത് "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer