ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

>> Tuesday, November 27, 2012

അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്​സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. 'വിവരങ്ങള്‍ പങ്കുവെയ്ക്കാം', 'കമ്പ്യൂട്ടര്‍ എന്ന യന്ത്രം' എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.

തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഇവ സഹായിക്കുമെന്ന് കരുതാം.
Click here for theory notes of Networking

ഇനി പ്രാക്ടിക്കല്‍ പരിശീലനത്തെക്കുറിച്ചു പറയട്ടെ. ഏഴുപാഠഭാഗങ്ങളില്‍ നിന്നും പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ക് സ്ക്കേപ്പ്, സ്പ്രെഡ് ഷീറ്റ്, ക്യൂജിസ്, പൈത്തണ്‍, ടൂപ്പി 2D മാജിക്ക്, സ്റ്റെല്ലേറിയം, കെ ടെക് ലാബ്, ജിയോജിബ്ര എന്നീ സോഫ്റ്റ് വെയറുകളും വെബ് പേജ് നിര്‍മ്മാണവും (html , KampoZer) പരിശീലിപ്പിക്കണം. 20 വര്‍ക്ക് ഷീറ്റുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ചോദ്യങ്ങള്‍ മാത്രമാണ്. പ്രിന്റെടുത്ത് ഓരോ സിസ്റ്റത്തിനും ഒരു കോപ്പിവീതം വെച്ച് കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ട്. മൂന്നു വര്‍ക്ക് ഷീറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളവ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം
Practice practical Work 1
Practice Practical Work 2
Practice Practical Work 3


Read More | തുടര്‍ന്നു വായിക്കുക

സംസ്ഥാന ഗണിതശാസ്ത്രമേള കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ

>> Friday, November 23, 2012

സംസ്ഥാന ഗണിതശാസ്ത്രമേള നവ.26 മുതല്‍ 29 വരെ കോഴിക്കോട്ടുവച്ചു നടക്കും. ചെറുവണ്ണൂര്‍ ഗവ.ഹൈസ്കൂളിലാണ് മേള നടക്കുക. മേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായ കുട്ടികള്‍ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആഫീസില്‍ നവം. 22 നു തന്നെ ഏല്‍പ്പിച്ചിരിക്കുമല്ലോ..?. പ്രോഗ്രാം നോട്ടീസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂളിലേക്ക് എത്തിച്ചേരാനുള്ള വഴികളറിയേണ്ടേ?

സ്കൂള്‍ ലൊക്കേഷന്‍
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിലാസം
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍
ചെറുവണ്ണൂര്‍,
കൊളത്തറ പി.ഒ,
കോഴിക്കോട്
സ്കൂള്‍ ഫോണ്‍ : 04952481010
ഉപജില്ല : ഫറോക്ക്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
  • കോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍ വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
വിവരങ്ങള്‍ക്ക് www.mathsassociation.wordpress.com ന് നന്ദി, ഒപ്പം മലപ്പുറം സ്കൂള്‍ ന്യൂസിനും


Read More | തുടര്‍ന്നു വായിക്കുക

ഒന്നാം പാദ ഐടി പരീക്ഷ - പ്രശ്നങ്ങളും പ്രതിവിധികളും

>> Thursday, November 15, 2012

IT Exam Report Error – Patch
ഐ.ടി.പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് generate ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടില്‍ മാര്‍ക്കുകളൊന്നും കാണാത്ത അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു patch ഇതോടൊപ്പം ചേര്‍ക്കുന്നു. Consolidated report എടുക്കാനുദ്ദേശിക്കുന്ന കമ്പ്യൂട്ടറില്‍ ഈ patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഫയലുകള്‍ (csv files) ഇംപോര്‍ട്ട് ചെയ്യുക. മുമ്പ് ഇംപോര്‍ട്ട് ചെയ്ത കമ്പ്യൂട്ടറിലും patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വീണ്ടും ഇംപോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

(സേവ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ ഇതിലൂടെ ലഭ്യമാകും. പരീക്ഷ പൂര്‍ത്തിയായ പല കുട്ടികളുടേയും മാര്‍ക്കുകള്‍ സേവ് ചെയ്യപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം മാര്‍ക്കുകള്‍ റിപ്പോര്‍ട്ടില്‍ വരുത്താന്‍ ഈ patch പര്യാപ്തമല്ല.)
IT Exam Patch File for Report Error
- Thanks to IT @ School Project, Idukki

ഈ വര്‍ഷം സമൂലമായ മാറ്റങ്ങളോടെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഐടി തിയറി പ്ലസ് പ്രാക്ടിക്കല്‍ പരീക്ഷ നിങ്ങളുടെ സ്കൂളിലും തുടങ്ങിക്കാണുമല്ലോ..?ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും സഹായകരമായ നല്ല ഒരു യൂസര്‍ഗൈഡ് ആ സിഡിയില്‍ തന്നെയുണ്ട്. പുതിയ സോഫ്റ്റ്‌വെയറായതുകൊണ്ട് തന്നെ പ്രശ്നങ്ങളനവധിയുണ്ടാകാം.(2002 ലെ സോഫ്റ്റ് എക്സാം മുതല്‍ നാം എത്ര പ്രശ്നങ്ങളെ ധീരമായി നേരിട്ടിരിക്കുന്നു!). അതില്‍ പലതും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനിടയില്‍ വന്നുപെട്ടേക്കാവുന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരം വേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ഉറപ്പായും മറുപടി കിട്ടും. Java ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാമും അതിന്റെ sql database ഉം ലിനക്സിലേക്ക് പാകപ്പെടുത്തുകയും അതിന്റെ ഒരു ഡെബിയന്‍ പാക്കേജും ഇന്‍സ്റ്റാളറും ഉണ്ടാക്കുകയും ചെയ്ത അങ്ങ് മലപ്പുറത്തുള്ള ഹക്കീംമാഷും ഐ‌ടി@സ്കൂളിലെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലെ പ്രോഗ്രാമര്‍മാരും അവ കേള്‍ക്കാനും പരിഹരിക്കാനും റെഡിയായി ഇരിക്കുന്നുണ്ട്. രണ്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത് പറയാം.
പ്രശ്നം:
പരീക്ഷ നടക്കുമ്പോള്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
പരിഹാരം:
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ചീഫ് ആയി ലോഗിന്‍ ചെയ്ത് സ്കൂളും ഇന്‍വിജിലേറ്റേഴ്സും രജിസ്റ്റര്‍ ചെയ്യുമ്പോള്‍, തന്നിട്ടുള്ള ഇനീഷ്യലൈസേഷന്‍ പാസ്‌വേഡ് (qwer.....)തന്നെ കൃത്യമായി കൊടുക്കണം. പ്രശ്നക്കാര്‍ ലോഗിന്‍ പാസ്‌വേഡാണ് കൊടുത്തത്. സിനാപ്റ്റിക്കില്‍ കയറി itexam അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് കൃത്യമായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രശ്നം:
പ്രാക്ടിക്കലിനിടയില്‍ ഫിനിഷ് ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല..ഹാങ് ആയതായി തോന്നുന്നു
പരിഹാരം:
ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്റോയില്‍ തുറന്നുവരുന്ന ചോദ്യം ക്ലോസ് ചെയ്യാതെ ഫിനിഷാവുകയില്ല. അത് ആന്‍സര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മിനിമൈസായി കിടക്കും. ഏറ്റവും മുകളിലുള്ള മെനുവില്‍ പരീക്ഷാജാലകം മിനിമൈസാക്കിയ ശേഷം അത് ക്ലോസ് ചെയ്ത് ശ്രമിക്കൂ...നടക്കും.(ചിലപ്പോള്‍ മിനിമൈസ് ചെയ്യാനുള്ള മെനു അനങ്ങില്ല. അപ്പോള്‍ ഒന്ന് Esc ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.)

പ്രശ്നം:
IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)
പരിഹാരം:
ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
പ്രശ്നം:
After taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password even after restarting it is not working.
പരിഹാരം:
ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും (ശ്രീ. സാംബശിവന്‍ സാറിന്റെ നിര്‍ദ്ദേശം)
പ്രശ്നങ്ങളും കണ്ടെത്തിയ പ്രതിവിധികളും മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാനെന്തിനാ മടിക്കുന്നത്?


Read More | തുടര്‍ന്നു വായിക്കുക

geogebra 4

>> Monday, November 12, 2012

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ICT അധിഷ്ഠിത പഠനപ്രക്രിയയില്‍ Ubuntu 10.04(IT@ School കസ്‌റ്റമൈസ് ചെയ്‌ത ലിനക്‌സ് OS) ല്‍ ജിയോജിബ്രയുടെ പഴയ വേര്‍ഷനായിരുന്നു (geogebra 3.2) ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഈ അധ്യയന വര്‍ഷം, പത്താം ക്ലാസ്സിലെ പുതിയ ICT പാഠപുസ്‌തകത്തോടൊപ്പം നല്‍കിയ Ubuntu10.04 ലും പിന്നീട് നല്‍കിയ Ubuntu 11.04 OSലും ജിയോജിബ്രയുടെ പുതിയ വേര്‍ഷനായ geogebra 4 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അടിസ്ഥാനപരമായി പുതിയതിലും പഴയതിലും വ്യത്യാസമൊന്നുമില്ലെങ്കില്‍പ്പോലും,പാഠപുസ്‌തകത്തെ മാത്രം ആശ്രയിച്ച് ജിയോജിബ്ര പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ജിയോജിബ്രയുടെ പുതിയ വേര്‍ഷനിലൂടെ 8, 9,10 ക്ലാസ്സുകളിലെ ജിയോജിബ്ര പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതിനു മുമ്പ് geogebra 4 ലെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. Education മെനുവില്‍ നിന്നും ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
തുറന്നുവന്നിരിക്കുന്ന ജാലകത്തിന്റെ പ്രത്യേകതകള്‍ നിരീക്ഷിക്കുക. െനു ബാറില്‍ വന്ന മാറ്റങ്ങള്‍ 1. View മെനുവില്‍ Graphics, Graphics 2, Keyboard തുടങ്ങിയ പുതിയ ഓപ്‌ഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ Graphicsഎന്നതിലേയും Graphics 2 എന്നതിലേയും ചെക്ക് ബോക്‌സുകളില്‍ ടിക്ക് മാര്‍ക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഒരേ സമയം നമുക്ക് രണ്ട് വ്യത്യസ്‌ത ജാലകങ്ങളില്‍ ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കാം. ഇവയെ നമുക്ക് ഇതേ രീതിയില്‍ത്തന്നെ സേവ് ചെയ്യാനും സാധിക്കും. 2. Perspectives എന്ന പേരില്‍ ഉള്‍പ്പെടുത്തിയ പുതിയ മെനുവില്‍ 1. Algebra & Graphics 2.Basic Geometry 3.Geometry 4.Spreadsheet & Graphics 5.Manage Perspectives 6.Save Current Perspective തുടങ്ങിയ ഓപ്‌ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യാമിതിയിലെ അടിസ്ഥാന വസ്‌തുതകള്‍ മാത്രം പരിശീലിപ്പിക്കേണ്ട അവസരം വരുമ്പോള്‍ Perspectives മെനുവില്‍ നിന്നും Basic Geometry എന്ന ഓപ്‌ഷന്‍ സെലക്‌ട് ചെയ്‌താല്‍ മതിയാകും 3. ടൂള്‍ ബാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ടൂളുകളേയും Tools മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 4. പുതിയ വേര്‍ഷനില്‍ Slider Tool ഉപയോഗപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ (അനിമേഷന്‍) ജിയോജിബ്ര ഫയലുകളെ gif ഫയലുകളായി എക്‌സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും തുറന്നു വരുന്ന ജാലകത്തില്‍ Algebra പാര്‍ട്ടും Graphics പാര്‍ട്ടും കാണാം. ഇവയില്‍ Toggle Styling Bar, Show View in New Window, Close തുടങ്ങിയ മൂന്നു ബട്ടണുകള്‍ കാണാം. ഇവയിലോരോന്നിലും ക്ലിക്കു ചെയ്യുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക. Graphics പാര്‍ട്ടിലെ close ബട്ടണില്‍ ക്ലിക്കു ചെയ്‌തു കഴിഞ്ഞാല്‍ ജാലകം വീണ്ടും പ്രത്യക്ഷപ്പെടാന്‍ View മെനുവിലെ അവശ്യമായ ഒപ്‌ഷനില്‍ ടിക്ക് മാര്‍ക്ക് നല്‍കിയാല്‍ മതിയാകും. (** ഇങ്ങനെ ടിക്ക് മാര്‍ക്ക് നല്‍കാതെ ടൂള്‍ ബാറില്‍ നിന്നും ടൂളുകളെടുത്ത് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടവര്‍ നമ്മുടെ കൂട്ടത്തിലുണ്ടാകാം !) Algebra പാര്‍ട്ടിലെ close ബട്ടണില്‍ ക്ലിക്കുചെയ്‌തു കഴിഞ്ഞാല്‍ ടൂള്‍ ബാറിനു തൊട്ടു താഴെയായി Axes, Grid തുടങ്ങിയവ ഒഴിവാക്കാനും ഉള്‍പ്പെടുത്താനും (hide/view) ഉള്ള ഓപ്‌ഷനുകളും കാണാം. New Tools 1.Point on Object 2.Attach / Detach Point 3.Complex Number 4.PolyLine Between Points 5.Rigid Polygone 6.Vector Polygon 7.Create List 8.Pen Tool 9.Probability Calculator 10.Function Inspector 11.Insert Button 12.Insert Input Box Changed Tools 1.Translate Object by Vector 2.Insert Text Tool 3.Slider Tool 4.Checkbox Tool 5.Locus tool പ്രവര്‍ത്തനം1. ജിയോജിബ്രയിലെ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ട് ഏതാനും ജ്യാമിതീയ രൂപങ്ങള്‍ തയ്യാറാക്കി നോക്കൂ. ജ്യാമിതിയിലെ അടിസ്ഥാനരൂപമാണല്ലോ ബിന്ദു. Point Tools ലെ New point എന്ന ടൂളുപയോഗിച്ച് തലത്തിലെവിടെയും ബിന്ദുക്കള്‍ അടയാളപ്പെടുത്താം. ഇനി ഒരു രേഖ (Line)(വര) വരയ്ക്കണമെങ്കിലോ ? Line Tools ലുള്ള Line through Two Points എന്ന ടൂളെടുത്ത് Algebra part ലുള്ള രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുകയോ ഒഴിഞ്ഞ പ്രതലത്തില്‍ (Graphic Part) രണ്ട് തവണ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഒരു രേഖാഖണ്ഡം (Line segment ) വരയ്ക്കാനും Line Tools ലുള്ള Segment between Two Points എന്ന ടൂളെടുത്ത് Algebra View വിലുള്ള രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുകയോ ഒഴിഞ്ഞ പ്രതലത്തില്‍(Graphic Part) രണ്ട് തവണ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഒന്നില്‍ക്കുടുതല്‍ വരകള്‍ വരച്ചാല്‍ അവ കൂട്ടിമുട്ടുന്നുണ്ടാകാം. Intersect ചെയ്യുന്ന ബിന്ദു അടയാളപ്പെടുത്താന്‍ Point Toolsള്ള Intersect Two Objects എന്ന ടൂളെടുത്ത് രണ്ട് വരകളിലും ക്ലിക്ക് ചെയ്താല്‍ മതി. പുതിയ വേര്‍ഷനില്‍ Intersect Two Objects എന്ന ടൂളെടുത്തതിനുശേഷം, മൗസ് പോയിന്റര്‍ വരകള്‍ കൂട്ടിമുട്ടുന്ന ഭാഗത്തേക്ക് കൊണ്ടുവരുമ്പോള്‍ രണ്ടു വരകളും സെലക്‌ടായി വരുന്നതുപോലെ കാണാം. ആ സമയത്ത് മൗസ് ക്ലിക്ക് ചെയ്‌താലും,മതി. രണ്ട് വരകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ അവയ്ക്കിടയില്‍ കോണുകളും ഉണ്ടായല്ലോ. മൂന്ന് ബിന്ദുക്കളാണ് ഒരു കോണിനെ നിര്‍ണ്ണയിക്കുന്നത്. Measurement Tools ലുള്ള Angle ടൂളെടുത്ത് മൂന്ന് ബിന്ദുക്കളിലും ക്രമമായി ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങനെ ക്ലിക്കുചെയ്യുമ്പോള്‍ ഏതു ഭാഗത്താണ് കോണളവ് രേഖപ്പെടുത്തിവരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പുതിയ വേര്‍ഷനില്‍ Angle ടൂളെടുത്ത് രണ്ട് വരകളില്‍ ക്ലിക്ക് ചെയ്‌താലും മതി. ചിത്രത്തിലെ നാല് കോണുകളും അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ എതിര്‍ സ്ഥാനത്ത് വരുന്ന കോണുകളുടെ പ്രത്യേകത എന്താണെന്ന് കണ്ടെത്തുക. പല വരകള്‍ വരച്ച് എല്ലാ ചിത്രത്തിലും ഇത് ശരിയാണോ എന്ന് പരിശോധിക്കുന്നതിനുപകരം നമുക്ക് Move ടൂളുപയോഗിച്ച് പരിശോധിക്കാം. പ്രവര്‍ത്തനം2. ഒരു വരയും അതിന് സമാന്തരമായി മറ്റൊരു വരയും. ഈ രണ്ട് വരകളേയും മറ്റൊരു വര നെടുകെ മുറിക്കുന്നു. ഓരോ വരയിലും സമാനസ്ഥാനങ്ങളിലുള്ള കോണുകള്‍ അടയാളപ്പെടുത്തുക. അളവുകള്‍ക്കെന്തെങ്കിലും സവിശേഷതയുണ്ടോ ? വരകള്‍ മാറിയാല്‍ ഈ സവിശേഷത നിലനില്‍ക്കുന്നുണ്ടോ ?
ഗണിതശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ വരയ്ക്ക് ഒരു പ്രത്യേകത മാത്രമേയുള്ളൂ. അതിന്റെ നീളം. പക്ഷെ കടലാസില്‍ നാമൊരു വര വരയ്ക്കുമ്പോള്‍ നീളം മാത്രമല്ല പരിഗണിക്കുക. അതിന്റെ നിറം, പേര്, വരയ്ക്ക് കനം എത്ര വേണം ? തുടങ്ങിയവയെല്ലാം പരിഗണിക്കും. നിങ്ങള്‍ വരച്ച വരയുടെ പ്രത്യേകതകള്‍ പരിശോധിക്കൂ. പേര് നല്കാന്‍ : Right click (object)--> show label എന്ന ഇനം ചെക്ക് മാര്‍ക്ക് ചെയ്താല്‍ മതി. പുതിയ വേര്‍ഷനില്‍ Show Label എന്നതിലെ ചെക്ക് മാര്‍ക്ക് default ആയി നല്‍കിയിരിക്കുന്നതിനാല്‍ പേര് തനിയെ വന്നുകൊള്ളും. പേര് മാറ്റാന്‍ : Right click (object)--> rename നിറം, സ്റ്റൈല്‍: Right click (object)-->Properties--> ആവശ്യമായമാറ്റങ്ങള്‍ വരുത്താം. പ്രവര്‍ത്തനം3. 10cm നീളത്തില്‍ AB എന്ന വര വരച്ച് അതിന് മധ്യലംബം വരയ്ക്കുക. 10cm നീളത്തില്‍ വരയ്ക്കാന്‍ segment with given length from point എന്ന ടൂള്‍ ആണ് ഉപയോഗിക്കേണ്ടത്. മധ്യലംബം വരയ്ക്കാന്‍ Special Line Tools ലുള്ള Perpendicular Bisector ടൂളുപയോഗിച്ചാല്‍ മതി. പ്രവര്‍ത്തനം4. ഒരു സമഭുജത്രികോണം വരയ്ക്കുക. ഇതില്‍ തുല്യ വശങ്ങള്‍ ചേരുന്ന മൂലയില്‍ നിന്ന് എതിര്‍വശത്തേക്കുള്ള ലംബം, ഈ വശത്തേയും ഈ മൂലയിലുള്ള കോണിനേയും സമഭാഗം ചെയ്യുന്നു എന്ന നിരീക്ഷണം എല്ലാ ത്രികോണങ്ങള്‍ക്കും ശരിയാകുമോ എന്ന് പരിശോധിക്കുക. സമഭുജത്രികോണം വരയ്ക്കാന്‍ Polygon Tools ലുള്ള Regular Polygon Tool ഉപയോഗിക്കാം. (അല്ലെങ്കില്‍ വ്യത്യസ്‌ത ടൂളുകള്‍ ( Segment between Two Point, Circle with Centre through Point തുടങ്ങിയവ) ഉപയോഗിച്ചുകൊണ്ടും നിര്‍മ്മിക്കാം.) പ്രവര്‍ത്തനം5. ഒരു ത്രികോണം നിര്‍മ്മിച്ച് അതിന്റെ മൂന്ന് കോണുകളും അളന്നെഴുതുക. അതിന്റെ മൂന്ന് മൂലകളിലൂടെയും കടന്നു പോകുന്ന ഒരു വൃത്തവും വരയ്ക്കുക. വൃത്തകേന്ദ്രവും അടയാളപ്പെടുത്തി വ്യത്യസ്‌ത തരം ത്രികോണങ്ങളില്‍ വൃത്തകേന്ദ്രം എവിടെയാണെന്ന് നിരീക്ഷിക്കുക. ത്രികോണം വരയ്ക്കാന്‍ Polygon Tool ഉപയോഗിക്കാം. ( Segment between Two Point ടൂള്‍ ഉപയോഗിച്ചുകൊണ്ടും നിര്‍മ്മിക്കാം.) കോണുകള്‍ അളന്നെഴുതാന്‍ Measurement Tools ലുള്ള Angle ടൂളുപയോഗിക്കാം. ത്രികോണത്തിന്റെ മൂന്ന് മൂലകളിലൂടെയും കടന്നു പോകുന്ന വൃത്തം വരയ്ക്കാന്‍ Circle & Arc Tools ലുള്ള Circle through Three Points ടൂളാണുപയോഗിക്കേണ്ടത്. വൃത്തകേന്ദ്രം അടയാളപ്പെടുത്താന്‍ Point Tools ലുള്ള Midpoint or Center ടൂളെടുത്ത് വൃത്തത്തിന്റെ മുകളില്‍ ഒരു തവണ ക്നിക്കു ചെയ്‌താല്‍ മതി. പ്രവര്‍ത്തനം6. AB=6cm AC=7cm, $\angle A=70^\circ$ അളവുകളിലുള്ള ത്രികോണം ABC വരയ്ക്കുക. 6cm നീളമുള്ള രേഖാഖണ്ഡം AB വരയ്ക്കാന്‍ Line Tools ലുള്ള Segment with given Length from Point ടൂളാണുപയോഗിക്കേണ്ടത്. $\angle A=70^\circ$ കോണ്‍ അടയാളപ്പെടുത്താന്‍ Measurement Tools ലുള്ള Angle with Given Size ടൂളാണ് ഉപയോഗിക്കേണ്ടത്. ത്രികോണത്തിന്റെ മൂന്നാമത്തെ ബിന്ദു C അടയാളപ്പെടുത്താന്‍ Circle & Arc Tools ലുള്ള Circle with Centre and Radius ടൂള്‍ ഉപയോഗിക്കാം. പ്രവര്‍ത്തനം6. ചതുര്‍ഭുജം, പഞ്ചഭുജം, ഷഡ്ഭുജം എന്നീ ബഹുഭുജങ്ങള്‍ Polygon ടൂളുപയോഗിച്ച് വരയ്ക്കുക. ഇവയുടെ വശങ്ങളുടെ നീളം, ചുറ്റളവ്, പരപ്പളവ് എന്നിവ ഓരോ രൂപത്തിലും അചയാളപ്പെടുത്തുക. ബഹുഭുജങ്ങള്‍ വരയ്ക്കാന്‍ polygon ടൂള്‍ ആണ് ഉപയോഗിക്കേണ്ടത്. തുടങ്ങിയ സ്ഥലത്തുതന്നെ അവസാനി പ്പിച്ചെങ്കില്‍ മാത്രമേ ചിത്രം പൂര്‍ണ്ണമാകുകയുള്ളൂ. നീളം, ചുറ്റളവ്, പരപ്പളവ് എന്നിവ അടയാളപ്പെടുത്താന്‍ Measurement Tools ലുള്ള Length or Distance, Area എന്നീ ടൂളുകള്‍ ഉപയോഗപ്പെടുത്താം. സമബഹുഭുജങ്ങള്‍ വരയ്ക്കാന്‍ regular polygon ടൂള്‍ ആണ് ഉപയോഗിക്കേണ്ടത്. പ്രവര്‍ത്തനം7. ടെക്‌സ്‌റ്റും സമവാക്യങ്ങളും ജിയോജിബ്ര ജാലകത്തില്‍ ഉള്‍പ്പെടുത്തല്‍
ജിയോജിബ്ര ജാലകത്തില്‍ ടെക്‌സ്‌റ്റ് ഉള്‍പ്പെടുത്താന്‍ Special Object Tools ലുള്ള Insert Text എന്ന ടൂളുപയോഗിക്കാം.
Text എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സിലെ Edit എന്നതില്‍ ആവശ്യമായ ടെക്‌സ്‌റ്റുകള്‍ ഉള്‍പ്പെടുത്താം. Polygon ടൂളുപയോഗിച്ചാണ് ത്രികോണം നിര്‍മ്മിക്കുന്നതെങ്കില്‍ Angle ടൂളെടുത്ത് ത്രികോണ ക്ഷേത്രത്തിനുള്ളില്‍ ഒരു തവണ ക്ലിക്ക് ചെയ്യുന്നതോടെ ത്രികോണത്തിനുള്ളില്‍ കോണളവുകള്‍ പ്രത്യക്ഷപ്പെടും. ത്രികോണം ABC യിലെ കോണുകള്‍ക്ക് α, β, γ എന്നിങ്ങനെയുള്ള പേരുകളാണ് സോഫ്‌റ്റ്‌വെയര്‍ നല്‍കിയിരിക്കുന്നത്. Move ടൂളുപയോഗിച്ച് ത്രികോണത്തിന്റെ ഏതെങ്കിലും ശീര്‍ഷങ്ങളില്‍ ക്ലിക്ക് ചെയ്‌ത് ഡ്രാഗ് ചെയ്യുമ്പോള്‍ കോണുകളുടെ അളവുകളും മാറുന്നതായി കാണാം. ഈ രീതിയിലുള്ള ടെക്‌സ്‌റ്റുകളും (Dynamic Text) ജിയോജിബ്ര ജാലകത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. Text എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സിലെ Edit എന്നതില്‍ "
എന്ന രീതിയിലുള്ള ടെക്‌സ്‌റ്റ് ലഭിക്കാന്‍ "A+B+C=”( α+β+γ) എന്നാണ് Edit ഡയലോഗ് ബോക്‌സില്‍ നല്‍കേണ്ടത്.
(α, β, γ എന്നിങ്ങനെയുള്ള പേരുകള്‍ Symbols എന്നതില്‍ നിന്നും സെലക്‌ട് ചെയ്യണം.) ഒരു ചതുര്‍ഭുജത്തിന്റെ ആന്തരകോണുകളുടെ തുക കാണാനാണെങ്കില്‍ "Sum of the Angles=”(α+β+γ+δ)എന്ന് നല്‍കിയാല്‍ മതിയാകും. എന്നാല്‍ പഞ്ചഭുജം മുതലുള്ള ബഹുഭുജങ്ങള്‍ക്ക് "Sum of the Angles=”(α+β+γ+δ+ε)/° എന്ന രീതിയില്‍ നല്‍കേണ്ടി വരും .
** 9 -)0 ക്ലാസ്സിലെ ICT പാഠപുസ്‌തകം പഴയ വേര്‍ഷന്‍ ജിയോജിബ്ര അടിസ്ഥാനമാക്കി തയയ്യാറാക്കിയതായതിനാല്‍ ഡൈമാമിക് ടെക്‌സ്‌റ്റുകള്‍ തയ്യാറാക്കുന്നതില്‍ ചെറിയ വ്യത്യാസമുണ്ട്. സ്ലൈഡര്‍ ഗണിത നിര്‍മ്മിതികളിലെ വരകളുടെ നീളം, കോണുകളുടെ അളവ് തുടങ്ങിയവ പുറമെ നിന്ന് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് സ്ലൈഡര്‍. അതായത് രൂപങ്ങള്‍ നാം നിര്‍ദ്ദശിക്കുന്നതിനനുസരിച്ച് ചലിപ്പിക്കുന്നതിനുള്ള സംവിധാനമാണ് സ്ലൈഡറുകള്‍. സ്ലൈഡര്‍ ടൂള്‍ എടുത്ത് സ്ലൈഡര്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. സ്ലൈഡറിലുള്ള 'a' എന്ന ബിന്ദു -5 മുതല്‍ 5 വരെ ചലിപ്പിക്കും എന്നതാണ് കാണിച്ചിരിക്കുന്നത്. ഇവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാം. തുടര്‍ന്ന് apply ക്ലിക്ക് ചെയ്താല്‍ slider പ്രത്യക്ഷപ്പെടുന്നു. (പുതിയ വേര്‍ഷന്‍ ജിയോജിബ്രയില്‍ Number, Angle, Integer എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകള്‍ കാണാം.) Number എന്നതിലെ ബട്ടണ്‍ സെലക്‌ട് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
പ്രവര്‍ത്തനം8. slider ന്റെ വില നാം മാറ്റുന്നതിനനുസരിച്ച് നീളം കൂടിവരുന്ന രേഖ (വര) വരയ്ക്കുക . ജാലകത്തില്‍ Slider ഉള്‍പ്പെടുത്തുക. അതിലെ Number ബട്ടണ്‍ സെലക്‌ട് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക Segment with given length from point എന്ന ടൂളാണ് രേഖ വരയ്ക്കാന്‍ ഉപയോഗിക്കേണ്ടത്. ടൂള്‍ എടുത്ത് Drawing Pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Length എത്ര വേണം എന്ന് നിര്‍ദ്ദശിക്കാനുള്ള ജാലകം തുറന്നുവരും. slider ന്റെ പേര് (a) നല്കി OK ക്ലിക്ക് വൃത്തം ലഭിക്കും. പ്രവര്‍ത്തനം9. slider ന്റെ വില നാം മാറ്റുന്നതിനനുസരിച്ച് ആരം കൂടിവരുന്ന വൃത്തം വരയ്ക്കുക. ജാലകത്തില്‍ Slider ഉള്‍പ്പെടുത്തുക. അതിലെ Number ബട്ടണ്‍ സെലക്‌ട് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക Circle with center and radius എന്ന ടൂളാണ് വൃത്തം വരയ്ക്കാന്‍ ഉപയോഗിക്കേണ്ടത്. ടൂള്‍ എടുത്ത് വൃത്തകേന്ദ്രം വരേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. ആരം എത്ര വേണം എന്ന് നിര്‍ദ്ദശിക്കാനുള്ള ജാലകം തുറന്നുവരും. slider ന്റെ പേര് (a) നല്കി OK ക്ലിക്ക് വൃത്തം ലഭിക്കും. ലഭിക്കുന്ന വൃത്തത്തിന്റെ ആരം സ്ലൈഡറിലെ a യുടെ അളവ് മാറുന്നതിനനുസരിച്ച് മാറും. ഇതിന് move ടൂള്‍ ഉപയോഗിക്കാം പ്രവര്‍ത്തനം 10. ഒരു സ്ലൈഡര്‍ നിര്‍മ്മിക്കുക. സ്ലൈഡറിലെ ചരത്തിന്റെ പരിധി 2 മുതല്‍ 10 വരെ നല്‍കുക. വര്‍ദ്ധന 1. ഒരു സമബഹുഭുജും (Regular polygon) നിര്‍മ്മിക്കുകയും വശങ്ങളുടെ എണ്ണം സ്ലൈഡറിലെ ചരം നല്‍കുക. സ്ലഡൈര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കുക. സ്ലൈഡറിന് അനിമേഷന്‍ നല്കി നോക്കൂ. slider ല്‍ കോണളവും കോണളവും സ്ലൈഡറുപയോഗിച്ച് നിയന്ത്രിക്കാനാകും. ഇതിന് slider ല്‍ Number എന്നതിനുപകരം Angle എന്ന് മൗസ് ക്ലിക്ക് വഴി തെരഞ്ഞെടുക്കണം. സ്ലൈഡറിലുള്ള ∝ എന്ന കോണിന്റെ വില 00 തൊട്ട് 3600 വരെയാക്കാം. പ്രവര്‍ത്തനം 11. കോണളവ് നിയന്ത്രിക്കുന്ന ഒരു സ്ലൈഡര്‍ ഉപയോഗിച്ച് ഒരു വൃത്തം നിര്‍മ്മിക്കാം. ജാലകത്തില്‍ Slider ഉള്‍പ്പെടുത്തുക. അതിലെ Angle സെലക്‌ട് ചെയ്യുക. അപ്പോള്‍ സ്ലൈഡറിന്റെ പേര് α എന്നായിട്ടുണ്ടാകും. (Min : 0 Max: 360 Incre: 1) Segment between Two Points ടൂളെടുത്ത് ഒരു രേഖാഖണ്ഡം AB വരയ്ക്കുക. ഇതാണ് കോണിന്റെ പാദം. A ശീര്‍ഷമായി വരത്തക്കവിധം ഒരു കോണ്‍ സ്ലൈഡറിന്റെ സഹായത്തോടെ നിര്‍മ്മിക്കണം. Measurement Tools ലുള്ള Angle with Given Size ടൂളെടുത്ത് ആദ്യം B യിലും പിന്നീട് Aയിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Angle with Given Size എന്ന പേരോടു കൂടി വരുന്ന ഡയലോഗ് ബോക്‌സില്‍ Angle എന്നതിലുള്ള 45 o ക്കു പകരം സ്ലൈഡറന്റെ പേര് α എന്നു നല്‍കി OK ബട്ടണില്‍ ക്ലിക്കു ചെയ്‌താല്‍ കോണ്‍ നിര്‍ണ്ണയിക്കുന്ന മൂന്നാമത്തെ ബിന്ദു തലത്തില്‍ പ്രത്യക്ഷപ്പെടും. സ്ലൈഡര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ. ഈ ബിന്ദുവിന്റെ സഞ്ചാരപഥമാണ് നമുക്ക് അടയാളപ്പെടുത്തേണ്ടത്. അതിനായി ഈ ബിന്ദുവില്‍ Right Click (മൗസ്) ചെയ്ത് Trace on എന്ന സങ്കേതം പ്രവര്‍ത്തിപ്പിക്കുക. Move Tool ഉപയോഗിച്ച് സ്ലൈഡര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ. സ്ലൈഡറില്‍ Right Click ചെയ‌്ത് Animation On എന്ന സങ്കേതം കൂടി പ്രവര്‍ത്തിപ്പിച്ചു നോക്കൂ.. ഡൈലേഷന്‍ Transformation Tool ബോക്സിലുള്ള Dilate Object from Point by Factor എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തെ , ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യാവുന്നതാണ്. ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക. തുടര്‍ന്ന് മറ്റൊരു ബിന്ദു അടയാളപ്പെടുത്തുക. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ ഏതെങ്കിലും ഒരു സംഖ്യ ( 0.5, 1, 1.5, 2, 3,....) നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ. എത്ര മടങ്ങ് മാറ്റണം എന്ന് നാം നിര്‍ദ്ദേശിക്കുന്ന സംഖ്യയെ വേണമെങ്കില്‍ ഒരു സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയുമാകാം. മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തില്‍ ഒരു സ്ലൈഡര്‍ ഉണ്ടാക്കിയതിനുശേഷം (Slider on Number ( Name, Interval [Minimum ; o , maximum ; any number > 0, Increment ; any number]) Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ. ട്രാന്‍സ്ലേഷന്‍ Transformation Tool ബോക്സിലുള്ള Translate Object by Vector എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തിന്റെ പകര്‍പ്പ് , Vector നെ അടിസ്ഥാനമാക്കി തയ്യാറാക്കാം. ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക. മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Vector between two Points എന്ന ടൂളെടുത്ത് Drawing Pad ല്‍രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു Vector ലഭിക്കും. Translate Object by Vector എന്ന ടൂളെടുത്ത് ആദ്യം Polygon ന്റെ ഉള്ളിലം പിന്നീട് Vector ലും ക്ലക്ക് ചെയ്യുമ്പോള്‍ വരുന്ന മാറ്റം നിരീക്ഷിക്കൂ. ജിയോജിബ്ര ഗണിതശാസ്ത്രത്തിലേതുപോലെ മറ്റ് വിഷയങ്ങളുടെ പഠനത്തിനും ഉപയോഗപ്പെടുത്താനാകും. ഭൂമിശാസ്ത്രത്തിലെ ഒരു പ്രവര്‍ത്തനം ഒരു ഫോള്‍ഡറില്‍ ഇന്‍ഡ്യയുടെ ഭൂപടം, മറ്റ് ചിത്രങ്ങള്‍, ബന്ധപ്പെട്ട ലേഖനങ്ങളുടെ ഫയലുകള്‍ തുടങ്ങിയവ save ചെയ്ത് വെയ്ക്കുക. ഭൂപഠം ജിയോജിബ്രയിലേക്ക് ഉള്‍പ്പെടുത്താന്‍ Insert Image എന്ന ടൂള്‍ ഉപയോഗിക്കാം. Geogebra യില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് തലക്കെട്ടുകളും മറ്റ് വിശദീകരണങ്ങളും ഉള്‍പ്പെടുത്താന്‍ insert text എന്ന ടൂള്‍ ഉപയോഗിക്കാം. Geogebra യില്‍ തയ്യാറാക്കിയ ഇന്‍ഡ്യയുടെ ഭൂപടത്തില്‍ കൊച്ചി തുറമുഖം ഉള്‍പ്പെടുത്തണം എന്നിരിക്കട്ടെ. ഇവിടെ ഒരു കപ്പലിന്റെ ചിത്രം ഉപയോഗിക്കാം. ഭൂപടത്തിന്റെ ഒരു വശത്ത് കൊച്ചി എന്ന് എഴുതി അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രം സ്ഥലം പ്രത്യക്ഷപ്പെടുന്ന രീതിയില്‍ ക്രമീകരിക്കാന്‍ check box ഉപയോഗിക്കാം. Biology യിലെ ഒരു പ്രവര്‍ത്തനം ഒരു സസ്യകോശത്തിന്റെ ചിത്രം Geogebra തലത്തില്‍ ഉള്‍പ്പെടുത്തി അതില്‍ കോശകേന്ദ്രം, മൈറ്റോകോണ്‍ട്രിയ എന്നിവഅടയാലപ്പെടുത്തുക. മലയാള ഭാഷയിലെ ഒരു പ്രവര്‍ത്തനം 1700 മതല്‍ 2000 വരെയുള്ള തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള ഭാഷയിലുണ്ടായ പ്രധാന സംഭവങ്ങളെ ചിത്രസഹിതം ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍( സ്ലൈഡര്‍) ഉപയോഗിച്ച് അവതരിപ്പിക്കാം. ഉദാഹരണമായി 1705 ല്‍ സ്ലൈഡര്‍ എത്തുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ ചിത്രവും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ജാലകത്തില്‍ തെളിയണം. ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കുക. ജിയോജിബ്ര ജാലകം തുറന്ന് അതില്‍ ഒരു സ്ലൈഡര്‍ ഉള്‍പ്പെടുത്തുക (Name ; a Min : 1700 Max : 2000 Incr ; 10) Insert Image ടൂളുപയോഗിച്ച് ചിത്രം ഉള്‍പ്പെടുത്തുക. ഈ ചിത്രത്തില്‍ Right Click ചെയ്‌ത് Object Properties സെലക്‌ട് ചെയ്യുക. ഇതിലെ Advanced ടാബ് സെലക്‌ട് ചെയ്‌ത് Condition to Show Object എന്നതില്‍ condition ( a ≥1705 ∧ a≤1770) നല്‍കാം. അതിനു ശേഷം സ്ലൈഡര്‍ ചലിപ്പിച്ചു നോക്കൂ. ഇതുപോലെ മറ്റ് സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അവരുടെ കാലയളവില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ജ്യാമിതീയ പാറ്റേണുകള്‍ ജിയോജിബ്ര സോഫ്‌റ്റ്‌വോയര്‍ ഉപയോഗിച്ചുകൊണ്ട് വിവിധ തരത്തിലുള്ള ജ്യാമിതീയ പാറ്റേണുകള്‍ തയ്യാറാക്കാം. താഴെ കൊടുത്ത രീതിയിലുള്ള ജ്യാമിതീയ പാറ്റേണ്‍ തയ്യാറാക്കി നോക്കാം.
Line Tools ലെ അനുയോജ്യമായ ടൂളുപയോഗിച്ച് ഒരു വര വരച്ച് അതിന്റെ മധ്യബിന്ദു അടയാളപ്പെടുത്തുക. Slider നിര്‍മ്മിക്കുക. (Name ; a Min : 0 Max : 5 Incr ; 0.1) വരയിലുള്ള ബിന്ദു കേന്ദ്രവും സ്ലൈഡറുപയോഗിച്ച് നിയന്ത്രിക്കാവുന്ന ആരവുമുള്ള ഒരു വൃത്തം വരയ്ക്കണം. (Circle with Center and Radius ടൂളുപയോഗിക്കാം.) ഈ വൃത്തം വരയുമായി സന്ധിക്കുന്ന ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. (Intersect Two Objects Tool ഉപയോഗിക്കാം.) ഇപ്പോള്‍ ലഭിച്ച രണ്ട് സംഗമബിന്ദുക്കളും കേന്ദ്രമാക്കി വരയിലെ മധ്യബിന്ദുവിലൂടെ കടന്നു പോകുന്ന രണ്ട് വൃത്തങ്ങള്‍ കൂടി വരയ്ക്കുക. ഇപ്പോള്‍ ലഭിച്ച രണ്ട് വൃത്തങ്ങള്‍ ഒഴികെയുള്ള എല്ലാ ഒബ്‌ജക്‌ടുകളും hide ചെയ്യുക. ( hide ചെയ്യാന്‍ --- Right Click on the Object — Show Object എന്നതിലെ ടിക്കാ മാര്‍ക്ക് ഒഴിവാക്കുക.) രണ്ട് വൃത്തങ്ങളിലും വലതു ബട്ടണ്‍ ക്ലിക്കു ചെയ്‌യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും Trace On എന്നത് പ്രവര്‍ത്തിപ്പിക്കുക. Slider ലെ അനിമേഷന്‍ കൂടി പ്രവര്‍ത്തിപ്പിക്കുക. വെബ് പേജുകളും ജിഫ് ഫയലുകളും ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുന്ന ഫയലുകളുടെ തനതു ഫോര്‍മാറ്റ് .ggb എന്നാണല്ലോ. ഒരു ഫയലിനെ അതിന്റെ തനതു ഫോര്‍മാറ്റിലല്ലാതെ മറ്റൊന്നിലേക്ക് സേവ് ചെയ്യുന്നതിനെ എക്സ്പോര്‍ട്ട് എന്നാണ് സാങ്കേതികമായി പറയുക. ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കിയ നിര്‍മ്മിതികള്‍ വെബ് പേജുകള്‍ അടിസ്ഥാനമാക്കിയ പഠന സഹായികളിലും മറ്റും ഉപയോഗിക്കുമ്പോഴാണ് അവയെ വെബ്പേജ് ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്തെടുക്കുന്നത്. ജിയോജിബ്ര ഫയലുകളെ വെബ് പേജുകളായി എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത് നാം പഴയ വേര്‍ഷനില്‍ കണ്ടതാണ്. പുതിയ വേര്‍ഷനില്‍ Slider Tool ഉപയോഗപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ (അനിമേഷന്‍) ജിയോജിബ്ര ഫയലുകളെ gif ഫയലുകളായി എക്‌സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും. gif ഫയലുകളായി എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. തയ്യാറാക്കിയ ഒരു ജിയോജിബ്ര ഫയല്‍ തുറക്കുക. മെനു ബാറില്‍ File → Export → Graphics View as Animated GIF എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക. Animated GIF Export എന്ന പേരോടു കൂടിയ ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടും. Time between Frames, As Loop എന്നിവയില്‍ ആവശ്യമായ മാറ്റങ്ങല്‍ വരുത്തി Export ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

സൂചകസംഖ്യകള്‍ ... ജ്യാമിതി ... ബീജഗണിതം

>> Monday, November 5, 2012

പത്താംക്ലാസിലെ പാഠങ്ങള്‍ തീര്‍ത്ത് റിവിഷന്‍ നടത്താനുള്ള ശ്രമത്തിലാണ് എല്ലാവരും . മുന്‍വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും റിവിഷന്‍ വിഭവങ്ങളുമായി മാത്സ്ബ്ലോഗ് ഒപ്പമുണ്ടാകും. സൂചകസംഖ്യകള്‍, ജ്യാമിതീയും ബീജഗണിതവും എന്ന രണ്ട് പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പലതരം സോഴ്സ് ബുക്കുകള്‍ , റഫറന്‍സ് ബുക്കുകള്‍ ,ചോദ്യപ്പേപ്പറുകള്‍ ​ എന്നിവ ഇതിനായി ഉപയോഗിച്ചിട്ടുണ്ട് .ചോദ്യങ്ങള്‍ പി.ഡി ​ഫ് രൂപത്തില്‍ താഴെ ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
ഇനി ഒരു അസൈന്‍മെന്റിനെക്കുറിച്ചുപറയാം . തുടര്‍മൂല്യനിര്‍ണ്ണയത്തിനായി നല്‍കാവുന്ന പ്രവര്‍ത്തനത്തേക്കാള്‍ ഗ്രൂപ്പായി ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനമാണിത് . ഒരു പ്രശ്നത്തെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമീപിക്കുമ്പോള്‍ പഠനത്തിന് ആഴവും വ്യാപ്തിയും കൈവരിക്കും . ഡൈവര്‍ജന്റായ ചിന്തകള്‍ ഉണ്ടാകാന്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഒത്തുചേരലാണ് നല്ലത്
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പസിലാണ് താഴെ കൊടുത്തിരിക്കുന്നത്.

ABCD ഒരു സമചതുരമാണ് . AB യുടെ മധ്യബിന്ദുവാണ് M. നീലനിറം കൊടുത്തിരിക്കുന്ന ചതുര്‍ഭുജത്തിന്റെ പരപ്പളവ് സമചതുരത്തിന്റെ പരപ്പളവിന്റെ എത്രഭാഗമായിരിക്കും?
ABCD യുടെ പരപ്പളവിന്റെ $‌\frac{1}{12}$ ഭാഗമാണ് നീലപ്പട്ടത്തിന്റെ പരപ്പളവെന്ന് കണ്ടെത്താം ഇത് ഏതൊക്കെരീതിയില്‍ പരിഹാരം കണ്ടെത്താമെന്ന് ചിന്തിക്കുമല്ലോ. ആവശ്യമായ ചില നിര്‍മ്മിതികള്‍ നടത്തിക്കൊണ്ട് സദൃശ്യത്രികോണങ്ങളുടെ പ്രത്യേകതകളുപയോഗിച്ച് ഉത്തരം കണ്ടെത്താം. പൈതഗോറസ് തത്വം മാത്രം ഉപയോഗിച്ചും ഇതുകണ്ടെത്താന്‍ സാധിക്കും. പിന്നെ D ആധാരബിന്ദുവായി കണ്ടുകൊണ്ട് DC ,DAഎന്നിവയോട് ചേര്‍ന്നുനില്‍ക്കുന്ന വരകള്‍ സൂചകാക്ഷങ്ങളാക്കി പിരിഹാരം കാണാം. അല്പം കൂടി വ്യക്തമാക്കാം . ഇപ്രകാരം ചെയ്യുമ്പോള്‍ M(1/2,1)എന്ന് കിട്ടും .കൈറ്റിന്റെ Mന്  എതിരെയുള്ള ശീര്‍ഷത്തിന്റെ സൂചകസംഖ്യകള്‍ ($‌\frac{1}{2},\frac{1}{2}$) എന്നുകിട്ടും. .M ല്‍ നിന്ന് എതിര്‍ശീര്‍ഷത്തിലേയ്ക്ക് വരച്ച് രണ്ട് സര്‍വ്വസമത്രികോണങ്ങളുണ്ടാക്കുക.അതില്‍ ഇടത്തെ ത്രികോണത്തിന്റെ രണ്ട് ശീര്‍ഷങ്ങള്‍ $‌(‌‌\frac{1}{2},1)$,$‌(\frac{1}{2},\frac{1}{2})$ എന്നിവയാണ് . ഇനി മൂന്നാമത്തെ ശീര്‍ഷത്തിന്റെ സൂചകസംഖ്യകള്‍ കാണാം. ഇതിനായി DM എന്ന വരയുടെയും AC എന്ന വരയുടെയും സമവാക്യങ്ങളെഴുതി പരിഹാരം കണ്ടാല്‍ മതി .ഇതി ത്രികോണത്തിന്റെ പരപ്പളവ് കാണുക. അതിന്റെ ഇരട്ടിയാണല്ലോ കൈറ്റിന്റെ പരപ്പളവ് .പൈതഗോറസ് തത്വം മാത്രം ഉപയോഗിച്ചും , സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ചും പരപ്പളല് താരതമ്യം ചെയ്യാം .ഉത്തരങ്ങള്‍ കമന്റുകളായി പ്രതീക്ഷിക്കുന്നു
Questions : Coordinates , Geometry and Algebra Collected by John P.A


Read More | തുടര്‍ന്നു വായിക്കുക

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

>> Friday, November 2, 2012

കലോത്സവം, ശാസ്ത്രമേള തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന മാസങ്ങളാണല്ലോ കടന്നു പോകുന്നത്. ഇവയ്ക്കുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നമ്മുടെ ജോലി കുത്തനേ കുറച്ചു എന്നതില്‍ സംശയമേയില്ല. പക്ഷെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‍വെയര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് മറ്റ് സിസ്റ്റങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. മുന്‍പ് ഇതേക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വീണ്ടുമൊരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്. എങ്ങനെ ഉബുണ്ടുവിലൂടെ നെറ്റ്‌വര്‍ക്ക് ചെയ്യാം.
1. കലോത്സവം സോഫ്റ്റ്‌വെയറിന്റെ നെറ്റ്‌വര്‍ക്കിനായി ഒരു സെര്‍വര്‍ കമ്പ്യൂട്ടര്‍, ബാക്കിയുള്ളവ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ സജ്ജീകരിക്കണം. സെര്‍വര്‍ കമ്പ്യൂട്ടറിലാണ് ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

2. മോഡത്തില്‍ നിന്നും wired ആയി എല്ലാ സിസ്റ്റത്തിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ വയേര്‍ഡ് കണക്ഷണിനായി നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവ് wired connection ഡീലിറ്റ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സാധാരണ രീതിയില്‍ ഈ രീതിയില്‍ ചെയ്യുമ്പോള്‍ കണക്ഷന്‍ ഓട്ടോമാറ്റിക്കായി DHCP രീതിയില്‍ റെഡിയായിട്ടുണ്ടാകും.

3. അടുത്തതായി സെര്‍വര്‍ സിസ്റ്റത്തില്‍ static ആയി IP അഡ്രസ് സെറ്റ് ചെയ്യണം. മറ്റു സിസ്റ്റങ്ങളില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല. അതിനായി നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവായ wired connection( Auto eth0) സെലക്ട് ചെയ്ത് വലതു ഭാഗത്തുള്ള Edit ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന വിന്‍ഡോയില്‍ IPV4 settings ലെ method ല്‍ DHCP ക്ക് പകരം Manual ആക്കിക്കൊടുക്കുക. താഴെയുള്ള Add ല്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന രീതിയില്‍ അഡ്രസുകള്‍ സെറ്റ് ചെയ്യുക.‌‌

Address : സിസ്റ്റത്തിന് നാം നല്‍കുന്ന IP അഡ്രസ് ( 192.168.1.3 or 192.168.1.4 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( for bsnl)
DNS Servers:192.168.1.1 ( for bsnl)

പ്രസ്തുത വിന്‍ഡോയിലെ Conncet automatically , available for all users എന്നിവയില്‍ ടിക് മാര്‍ക്ക് ഇടുക.
ശേഷം Apply നല്‍കുക.

4. സെര്‍വര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളും ഓരോന്നായി റീസ്റ്റാര്‍ട്ട് ചെയ്യുക.

5. ഇങ്ങനെ സെര്‍വര്‍ സിസ്റ്റത്തില്‍ 192.168.1.3 എന്ന രീതിയില്‍ IP അഡ്രസ് സെറ്റ് ചെയ്തുവെന്നിരിക്കട്ടെ. ഇനി സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് ക്ലയന്റുകളില്‍ നിന്ന് ബ്രൗസര്‍ ഉപയോഗിച്ച് താഴെ കാണുന്ന രീതിയില്‍ കണക്ട് ചെയ്യാവുന്നതാണ്.

6. ഇതിനായി ആദ്യം സെര്‍വര്‍ കമ്പ്യൂട്ടറിലെ lampp സ്റ്റാര്‍ട്ട് ചെയ്യുക. (Software folder നുള്ളില്‍ lampp start എന്ന ഫയലുണ്ടാകും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Open in terminal വഴിയാണ് lampp സ്റ്റാര്‍ട്ട് ചെയ്യുന്നത്.)

7. ശേഷം ക്ലയന്റ് കമ്പ്യൂട്ടറിലെ ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ താഴെ കാണുന്ന അഡ്രസ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ഇവിടെ നിങ്ങളുടെ സെര്‍വറിന്റെ IP അഡ്രസ് ഏതാണോ അതാണ് IP അഡ്രസായി നല്‍കേണ്ടത്. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

സെര്‍വര്‍ കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുകയും മറ്റ് കമ്പ്യൂട്ടറുകളില്‍ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ മോഡം ഓഫാക്കി ഓണ്‍ ചെയ്താല്‍ മതി.

സെര്‍വ്വറിലും ക്ലയന്റിലും കണക്ട് ചെയ്യേണ്ട അഡ്രസുകള്‍ അതത് ബ്രൗസറിന്റെ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ സമയവും അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതില്ല.

ad-hoc രീതിയില്‍ നെറ്റ്‌വര്‍ക്ക് ലാപ്‌ടോപുകളില്‍ സെറ്റ് ചെയ്താല്‍ മോഡം ഇല്ലാതെ തന്നെ സിസ്റ്റങ്ങള്‍ തമ്മില്‍ നേരിട്ട് നെറ്റ്‌വര്‍ക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഉബുണ്ടുവില്‍ ഈ സൗകര്യം ലഭ്യമാണ്.


സോഫ്റ്റ്‌വെയറിന്‍റെ Backup എടുക്കുന്നതിന്

കലോത്സവം സോഫ്റ്റ്‌വെയറിന്റ ഓരോ ദിവസത്തേയും backup താഴെ പറയുന്ന രീതിയില്‍ എടുത്തു വെക്കണം.

ഇതിനായി ആദ്യം lampp സ്റ്റോപ്പ് ചെയ്യുക.

ശേഷം ടെര്‍മിനല്‍ തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

sudo nautilus /opt

അപ്പോള്‍ opt ഫോള്‍ഡര്‍ ഫയല്‍ പെര്‍മിഷനോടെ തുറന്ന് വരും. ഈ വിന്‍ഡോയിലെ lampp ഫോള്‍ഡറില്‍ Right Click --> Compress--> tar.gz വഴി lampp ഫോള്‍ഡര്‍ കംപ്രസ് ചെയ്യുക. ഫയല്‍ നാമം മാറ്റരുത് (lampp.tar.gz എന്ന് തന്നെയായിരിക്കണം).

ഇങ്ങനെ Compress ചെയ്ത Backup മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കലോത്സവം ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലെ software എന്ന ഫോള്‍ഡറിനുള്ളിലെ lampp.tar.gz എന്ന ഫയല്‍ ഡീലിറ്റ് ചെയ്ത് നാം backup എടുത്തു വെച്ച ഫയല്‍ പേസ്റ്റ് ചെയ്യുക.

ശേഷം install സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.

മേളകളില്‍ നെറ്റ് വര്‍ക്കിംഗ് സൗകര്യമില്ലാത്ത സ്ഥലത്ത് മള്‍ട്ടീമീഡിയാ പ്രോജക്ടര്‍ വഴി റിസള്‍ട്ട് പബ്ലിഷ് ചെയ്യാന്‍ ഈ രീതിയില്‍ backup എടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer