ഒന്നാം പാദ ഐടി പരീക്ഷ - പ്രശ്നങ്ങളും പ്രതിവിധികളും

>> Thursday, November 15, 2012

IT Exam Report Error – Patch
ഐ.ടി.പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് generate ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടില്‍ മാര്‍ക്കുകളൊന്നും കാണാത്ത അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു patch ഇതോടൊപ്പം ചേര്‍ക്കുന്നു. Consolidated report എടുക്കാനുദ്ദേശിക്കുന്ന കമ്പ്യൂട്ടറില്‍ ഈ patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഫയലുകള്‍ (csv files) ഇംപോര്‍ട്ട് ചെയ്യുക. മുമ്പ് ഇംപോര്‍ട്ട് ചെയ്ത കമ്പ്യൂട്ടറിലും patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വീണ്ടും ഇംപോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

(സേവ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ ഇതിലൂടെ ലഭ്യമാകും. പരീക്ഷ പൂര്‍ത്തിയായ പല കുട്ടികളുടേയും മാര്‍ക്കുകള്‍ സേവ് ചെയ്യപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം മാര്‍ക്കുകള്‍ റിപ്പോര്‍ട്ടില്‍ വരുത്താന്‍ ഈ patch പര്യാപ്തമല്ല.)
IT Exam Patch File for Report Error
- Thanks to IT @ School Project, Idukki

ഈ വര്‍ഷം സമൂലമായ മാറ്റങ്ങളോടെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഐടി തിയറി പ്ലസ് പ്രാക്ടിക്കല്‍ പരീക്ഷ നിങ്ങളുടെ സ്കൂളിലും തുടങ്ങിക്കാണുമല്ലോ..?ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും സഹായകരമായ നല്ല ഒരു യൂസര്‍ഗൈഡ് ആ സിഡിയില്‍ തന്നെയുണ്ട്. പുതിയ സോഫ്റ്റ്‌വെയറായതുകൊണ്ട് തന്നെ പ്രശ്നങ്ങളനവധിയുണ്ടാകാം.(2002 ലെ സോഫ്റ്റ് എക്സാം മുതല്‍ നാം എത്ര പ്രശ്നങ്ങളെ ധീരമായി നേരിട്ടിരിക്കുന്നു!). അതില്‍ പലതും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനിടയില്‍ വന്നുപെട്ടേക്കാവുന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരം വേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ഉറപ്പായും മറുപടി കിട്ടും. Java ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാമും അതിന്റെ sql database ഉം ലിനക്സിലേക്ക് പാകപ്പെടുത്തുകയും അതിന്റെ ഒരു ഡെബിയന്‍ പാക്കേജും ഇന്‍സ്റ്റാളറും ഉണ്ടാക്കുകയും ചെയ്ത അങ്ങ് മലപ്പുറത്തുള്ള ഹക്കീംമാഷും ഐ‌ടി@സ്കൂളിലെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലെ പ്രോഗ്രാമര്‍മാരും അവ കേള്‍ക്കാനും പരിഹരിക്കാനും റെഡിയായി ഇരിക്കുന്നുണ്ട്. രണ്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത് പറയാം.
പ്രശ്നം:
പരീക്ഷ നടക്കുമ്പോള്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
പരിഹാരം:
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ചീഫ് ആയി ലോഗിന്‍ ചെയ്ത് സ്കൂളും ഇന്‍വിജിലേറ്റേഴ്സും രജിസ്റ്റര്‍ ചെയ്യുമ്പോള്‍, തന്നിട്ടുള്ള ഇനീഷ്യലൈസേഷന്‍ പാസ്‌വേഡ് (qwer.....)തന്നെ കൃത്യമായി കൊടുക്കണം. പ്രശ്നക്കാര്‍ ലോഗിന്‍ പാസ്‌വേഡാണ് കൊടുത്തത്. സിനാപ്റ്റിക്കില്‍ കയറി itexam അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് കൃത്യമായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രശ്നം:
പ്രാക്ടിക്കലിനിടയില്‍ ഫിനിഷ് ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല..ഹാങ് ആയതായി തോന്നുന്നു
പരിഹാരം:
ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്റോയില്‍ തുറന്നുവരുന്ന ചോദ്യം ക്ലോസ് ചെയ്യാതെ ഫിനിഷാവുകയില്ല. അത് ആന്‍സര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മിനിമൈസായി കിടക്കും. ഏറ്റവും മുകളിലുള്ള മെനുവില്‍ പരീക്ഷാജാലകം മിനിമൈസാക്കിയ ശേഷം അത് ക്ലോസ് ചെയ്ത് ശ്രമിക്കൂ...നടക്കും.(ചിലപ്പോള്‍ മിനിമൈസ് ചെയ്യാനുള്ള മെനു അനങ്ങില്ല. അപ്പോള്‍ ഒന്ന് Esc ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.)

പ്രശ്നം:
IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)
പരിഹാരം:
ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
പ്രശ്നം:
After taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password even after restarting it is not working.
പരിഹാരം:
ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും (ശ്രീ. സാംബശിവന്‍ സാറിന്റെ നിര്‍ദ്ദേശം)
പ്രശ്നങ്ങളും കണ്ടെത്തിയ പ്രതിവിധികളും മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാനെന്തിനാ മടിക്കുന്നത്?

149 comments:

വി.കെ. നിസാര്‍ October 11, 2012 at 1:45 PM  

പ്രശ്നങ്ങളും പ്രതിവിധികളും ഓരോന്നായി പോരട്ടേ..!

വി.കെ. നിസാര്‍ October 11, 2012 at 2:14 PM  

28 ഡിവിഷനുകളില്‍ കൂടുതല്‍ പരീക്ഷാ സോഫ്ട്‌വെയറില്‍ എന്റര്‍ ചെയ്യാന്‍ കഴിയാത്ത ഒരു പ്രശ്നം ഇപ്പാള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരു ക്ലാസില്‍ 28 ഡിവിഷനുകളില്‍ കൂടുതല്‍ ഉള്ള സ്കൂളുകള്‍ താങ്കളുടെ ജില്ലയില്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം ഐടി @സ്കൂള്‍ ജില്ലാ ആപ്പീസില്‍ അറിയിക്കുക. ആ സ്കൂളുകള്‍ക്ക് വേണ്ട ക്രമീകരണം ചെയ്യും

tharakam October 11, 2012 at 2:52 PM  

mark of all students are not visible.their numbers are seen in attendance.

tharakam October 11, 2012 at 2:52 PM  

mark of all students are not visible.their numbers are seen in attendance.

Unknown October 11, 2012 at 2:54 PM  

after taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password

Unknown October 11, 2012 at 2:55 PM  

After 2 , 3 exam panel disappears

Unknown October 11, 2012 at 2:59 PM  

In theory examination group2 very short answer only 3 qns can answer. 4th one is repetetion , it cannot answer

Unknown October 11, 2012 at 3:00 PM  

often system hangs ,we finished around 20 children but not satisfied with the performance of the software what to do?

Rasak Valavannur October 11, 2012 at 3:59 PM  

Thank you for this posting

SHAFI.P.I October 11, 2012 at 4:08 PM  

IN THE ENTRY STAGE ITSELF invigilator password and chief password is not admitting saying incorrect username and password

വി.കെ. നിസാര്‍ October 11, 2012 at 4:30 PM  

There is some delay in opening the software. If we impatiently click the icon again and again, so many windows will be appearing as layers.Then, we cant login. So be patient!

വി.കെ. നിസാര്‍ October 11, 2012 at 4:34 PM  



"In theory examination (English Medium), group2 very short answer, only 3 qns can answer. 4th one is repetetion , it cannot answer"

TRUE

അത്മാവ് October 11, 2012 at 4:56 PM  

സ്കൂള്‍ കലോല്‍സവത്തിന്റെ item code list 2010 ലെ ആണ് website ല്‍ നല്കിയിരിക്കുന്നത്. ഈ വര്‍ഷവും അതാണോ ഉപയോഗിക്കുന്നത്.

സഹൃദയന്‍ October 11, 2012 at 7:54 PM  

What to do in case of double entry.. (that is a student tried to do exam in two systems and I want to delete the register number of student from one system...)

സഹൃദയന്‍ October 11, 2012 at 8:06 PM  

We also experienced the following

1. after taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password

In this case restart and give password will work

2. After 2 , 3 exam panel disappears

I think home fresh is a solution...or delete .gconf

or double click showpanel.sh in home.. as in the user guide

3. "In theory examination (English Medium), group2 very short answer, only 3 qns can answer. 4th one is repetetion , it cannot answer"

very true.. when it comes .. the color also changes..

4. IN THE ENTRY STAGE ITSELF invigilator password and chief password is not admitting saying incorrect username and password

In this case .. restart and give the same password.. This will work..

5. There is a problem that English Medium practical questions are not coming..

6. can we see the marks for theory..?

7. What to do if system gets hanged..?

8. What to do in case system shut down due to power failure..?

9. Some portions from std 9 is also included in the std 10 exam.. Is it deliberate..? for example - malayalam typing, screen shot etc

10. sometime the time shown by the system is incorrect.. i.e after "you have 1.28 hours remaining" it goes directly to "you have 1.30 hours remaining"

നമ്മളെ മലയാളം October 11, 2012 at 8:49 PM  

തിയറി കഴിഞ്ഞ് പ്റാക്ടിക്കല്‍ എടുക്കുമ്പോള്‍ ചോദ്യമൊന്നും വരുന്നില്ല.

നമ്മളെ മലയാളം October 11, 2012 at 8:49 PM  
This comment has been removed by the author.
SHAJI.N.K October 11, 2012 at 9:25 PM  

തിയറി കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങിക്കഴിയുമ്പോള്‍ ശേഷിക്കന്ന സമയം കാണിക്കുന്നത് ശരിയല്ല.ഒരു മണിക്കൂര് കഴിയുമ്പോള്‍ തനിയേ ശരിയാകുന്നുണ്ട്. പരിഹരിക്കാന്‍ കഴിയുമോ

JAYADEVAN October 11, 2012 at 9:34 PM  

give initialisation password - qwertydfg -correctly
മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം
practical question ചെറിയ വിന്‍ഡോയില്‍ മിനിമൈസ് ചെയ്യപ്പെടാതെ കാണാനുള്ള സംവിധാനം ഉണ്ടാകണം

nucleus October 11, 2012 at 10:54 PM  

It exam CD cannot be open in some computer.What is the solution for it?

Babuji Jose October 11, 2012 at 10:59 PM  

@jayadevan sir,
practical question ചെറിയ വിന്‍ഡോയില്‍ മിനിമൈസ് ചെയ്യപ്പെടാതെ കാണാന്‍ ഇപ്പോള്‍ സാധിക്കുമല്ലോ,practical question-ല്‍ clickചെയ്താല്‍ question മാത്രമായി മറ്റൊരു window-ല്‍ തുറന്നു വരുമല്ലോ.

BABU H.S.THIRUVALAYANNUR October 12, 2012 at 5:58 AM  

After the exam when we looked the reports the student is marked as absent and no mark for the student
Babu.P.I

വി.കെ. നിസാര്‍ October 12, 2012 at 7:42 AM  

ഹക്കീം മാഷിന്റെ മെയിലില്‍നിന്ന്....
"കമന്റുകളില്‍ സൂചിപ്പിച്ച ചില പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ചുവടെ.
1. സോഫ്റ്റ്‍വെയര്‍ ഹാങ് ആകുന്നു. പ്രാക്ടിക്കല്‍ പരീക്ഷാ ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോ ക്ലോസ്സ് ചെയ്യാതെ (Java എന്ന പേരില്‍) താഴെ മിനിമൈസ് ചെയ്തു കിടക്കുന്നതോ, ചില മെസേജ് വിന്‍ഡോകള്‍ പരീക്ഷാ ജാലകത്തിനു പിന്നില്‍ വരുന്നതോ ആണ് പ്രശ്നം. Enter കീ അമര്‍ത്തിയാ Java എന്ന പേരില്‍ മിനിമൈസ് ചെയ്ത് കിടക്കുന്ന വിന്‍ഡോ right click ചെയ്ത് close ചെയ്തോ ഇതു പരിഹരിക്കാം.
2. പാനല്‍ കാണാതെ വരുന്നത് എന്തുകൊണ്ടാണെന്നും അതിന്റെ പരിഹാരവും യൂസര്‍ഗൈഡിന്റ അവസാനം നല്‍കിയിട്ടുണ്ട്.
3. login ചെയ്യുമ്പോള്‍ incorrect password എന്ന് കാണുന്നതിനുള്ള ഒരു കാരണം mysql റണ്‍ ചെയ്യുന്നില്ല എന്നതാണ്. കമ്പ്യൂട്ടര്‍ restart ചെയ്യുകയോ, അല്ലെങ്കില്‍ ഒരു ടെര്‍മിനല്‍ തുറന്ന് sudo /opt/lampp/lampp startmysql എന്ന നിര്‍ദ്ദേശം നല്‍കുകയോ ചെയ്യുക.

ചിലപ്പോള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതും, മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നുള്ള result ഇംപോര്‍ട്ട് ചെയ്തതിനു ശേഷം റിപ്പോര്‍ട്ട എടുക്കുമ്പോള്‍ ചിലപ്പോള്‍ blank റിപ്പോര്‍ട്ട് കിട്ടുന്നതും നേരത്തെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കാരണം കണ്ടെത്തി പരിഹരിക്കേണ്ട തകരാറുകളാണിവ.

ghssram October 12, 2012 at 10:11 AM  

അഞ്ചു സിസ്റ്റത്തില്‍ exam ശരിയായി ചെയ്തു. പക്ഷേ RESULT display ചെയ്യുന്നില്ല.
Jayasree M V
SITC GHSS Ramanthali

Unknown October 12, 2012 at 11:49 AM  

THANK YOU SOME OF THE SOLUTIONS ARE WORKING AND WE R GOING AHEAD ONCE AGAIN THANK U, BE WITH US IN THE COMING DAYS ALSO

Unknown October 12, 2012 at 11:51 AM  

THANK YOU SOME OF THE SOLUTIONS ARE WORKING AND WE R GOING AHEAD ONCE AGAIN THANK U, BE WITH US IN THE COMING DAYS ALSO

biology October 12, 2012 at 12:08 PM  

System hang while save marks.

Abid Omar October 12, 2012 at 12:27 PM  

വളരെ ഉപകാര പ്രദമായ പോസ്റ്റ്‌..... .,. മാത്സ് ബ്ലോഗിന് നന്ദി.

Click Here For More IT News

JOJO ELENTHIKARA October 12, 2012 at 12:55 PM  

തിയറി കഴിഞ്ഞ് പ്റാക്ടിക്കല്‍ എടുക്കുമ്പോള്‍ ചോദ്യമൊന്നും വരുന്നില്ല.

JOJO ELENTHIKARA October 12, 2012 at 12:55 PM  

തിയറി കഴിഞ്ഞ് പ്റാക്ടിക്കല്‍ എടുക്കുമ്പോള്‍ ചോദ്യമൊന്നും വരുന്നില്ല.

JOJO ELENTHIKARA October 12, 2012 at 12:56 PM  

തിയറി കഴിഞ്ഞ് പ്റാക്ടിക്കല്‍ എടുക്കുമ്പോള്‍ ചോദ്യമൊന്നും വരുന്നില്ല.

വി.കെ. നിസാര്‍ October 12, 2012 at 1:02 PM  

പ്രശ്നം:
പരീക്ഷ നടക്കുമ്പോള്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
പരിഹാരം:
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ചീഫ് ആയി ലോഗിന്‍ ചെയ്ത് സ്കൂളും ഇന്‍വിജിലേറ്റേഴ്സും രജിസ്റ്റര്‍ ചെയ്യുമ്പോള്‍, തന്നിട്ടുള്ള ഇനീഷ്യലൈസേഷന്‍ പാസ്‌വേഡ് (qwer.....)തന്നെ കൃത്യമായി കൊടുക്കണം. പ്രശ്നക്കാര്‍ ലോഗിന്‍ പാസ്‌വേഡാകും കൊടുത്തത്. സിനാപ്റ്റിക്കില്‍ കയറി itexam അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് കൃത്യമായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.

kalolsavammvka October 12, 2012 at 1:56 PM  
This comment has been removed by the author.
kalolsavammvka October 12, 2012 at 1:58 PM  
This comment has been removed by the author.
DINESAN ANNUR October 12, 2012 at 2:49 PM  

ഒരു കുട്ടി അറിയാതെ exam finish button click ചെയ്ക് പോയി. കുട്ടിക്ക് ഇനി exam എഴുതാന്‍ കഴിയുമോ?

DINESAN ANNUR October 12, 2012 at 2:51 PM  

ഒരു കുട്ടി അറിയാതെ exam finish button click ചെയതു. ആ കുട്ടിക്ക് ഇനി പരീക്ഷ എഴുതാന്‍ കഴിയുമോ?

BETHLEHEM October 12, 2012 at 3:34 PM  

IT EXAM SOFTWARE IS NOT WORKING IN CHIRAG.WHAT TO DO ?

ushus October 12, 2012 at 3:52 PM  

എക്സാം ടൈം കഴിഞ്ഞതിനുചെയ്തതിനു ശേഷം മാര്‍ക്ക് എന്‍റര്‍ ചെയ്തു invigilator mark enter ചെയ്തിട്ടും show marks എടുക്കുമ്പോള്‍ absence എന്ന് കാണുന്നു

ushus October 12, 2012 at 3:53 PM  

എക്സാം ടൈം കഴിഞ്ഞതിനുചെയ്തതിനു ശേഷം മാര്‍ക്ക് എന്‍റര്‍ ചെയ്തു invigilator mark enter ചെയ്തിട്ടും show marks എടുക്കുമ്പോള്‍ absence എന്ന് കാണുന്നു

kalolsavammvka October 12, 2012 at 4:41 PM  

ശരിയായി നിസാര്‍ സാര്‍ പ്രശ്നം അതുതന്നെ

GHSS NAVAIKULAM October 12, 2012 at 7:37 PM  

sir,
In one of our computer the theory questions(malayalam Medium) are seen only in the form of question marks sign,whereas the english words can be read. But there is no problem in the practical questions. Sir pl. tell me the remedy.I too saw the repetition of 4th question in the short answer of theory exam(eng med) .the marks for the same is entered as 0.

pallatheri October 12, 2012 at 9:23 PM  

. Though the marks were added and saved, marklist couldn't be generated

We found that it happened because the students failed to click "finish exam" as the time expired. But it is possible to reregister the same student in the same computer to start the practical exam and click "finish exam". The marks added during the reregistration are not accepted but we can generate the previous marklist.So we think that there is no option for reexamination.

SUNIL V PAUL October 13, 2012 at 5:47 AM  

Dear Sir,
In these days, We are adopting many methods to check and validate any software and there are thousands of experts in this area(including JAVA).Now the world use only "User friendly Software",please convert this in to a user friendly software.


SUNIL V PAUL
HSA & SOFTWARE ENGINEER(MCA)
NIRMALA H S KUNDUKAD(AIDED)
THRISSUR

stjohns October 13, 2012 at 6:13 PM  


"In theory examination (English Medium), group2 very short answer, only 3 qns can answer. 4th one is repetetion , it cannot answer"& IT EXAM SOFTWARE IS NOT WORKING IN CHIRAG.

shiju October 13, 2012 at 6:52 PM  

8th standardinte theory questionil 10th standardinte question kaanunnu?
ie Qgis

വി.കെ. നിസാര്‍ October 15, 2012 at 9:31 AM  

IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)
പരിഹാരം.
ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
-Hakeem

iqbal tirur October 15, 2012 at 10:35 AM  

പ്രാക്ടിക്കല്‍ കൊസ്റ്റ്യന്‍ എക്സാം സമയത്ത് കാണാന്‍ ....
സ്റ്റാര്‍ട്ട്‌ എക്സാം ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് കൊസ്റ്റ്യന്‍ ജാലകത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ ഒരു കൊസ്റ്റ്യന്‍ ജാലകം ലഭിക്കും.

Unknown October 15, 2012 at 12:04 PM  

When we try sudo /opt/lampp/lampp startmysql , computer says command not found what to do next?

അനില്‍കുമാര്‍ October 15, 2012 at 2:32 PM  

while school registration, remove the apostrophe if exists in your school name.

lotus October 15, 2012 at 7:12 PM  

practical exam can't be seen in some systems.Reinstall it but no result.Please
inform me to uninstall it by entering
Synaptic package.

molly

sm madikai II October 15, 2012 at 7:34 PM  

1. in one system exam software installed correctly .cannot see practical questions
2.in another system one student completed the exam successfully.for the second student ,after registration ,could not start theory exam .the button is not working

sm madikai II October 15, 2012 at 7:35 PM  

1. in one system exam software installed correctly .cannot see practical questions
2.in another system one student completed the exam successfully.for the second student ,after registration ,could not start theory exam .the button is not working

anamika October 15, 2012 at 8:12 PM  

പരീക്ഷ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ MAXIMISE ചെയ്ത WINDOW
HANG ആയി നില്‍ക്കുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ എന്ത് ചെയ്യണം ?

anamika October 15, 2012 at 8:14 PM  

പരീക്ഷ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ MAXIMISE ചെയ്ത WINDOW
HANG ആയി നില്‍ക്കുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ എന്ത് ചെയ്യണം ?

Jayarajan U.B. October 15, 2012 at 9:12 PM  

തിയറി ചോദ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ ക്ലോസ് ചെയ്യാനാകാത്ത വിന്‍ഡോ വരുന്നു, കൂടാതെ ഹാങ്ങ് ആകുന്നു. എന്തു ചെയ്യും ?

Jayarajan U.B. October 15, 2012 at 9:14 PM  

തിയറി ചോദ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ ക്ലോസ് ചെയ്യാനാകാത്ത വിന്‍ഡോ വരുന്നു, കൂടാതെ ഹാങ്ങ് ആകുന്നു. എന്തു ചെയ്യും ?

MALAPPURAM SCHOOL NEWS October 15, 2012 at 10:51 PM  

1. പരീക്ഷ നടക്കുമ്പോള്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ചീഫ് ആയി ലോഗിന്‍ ചെയ്ത് സ്കൂളും ഇന്‍വിജിലേറ്റേഴ്സും രജിസ്റ്റര്‍ ചെയ്യുമ്പോള്‍, തന്നിട്ടുള്ള ഇനീഷ്യലൈസേഷന്‍ പാസ്‌വേഡ് (qwer.....)തന്നെ കൃത്യമായി കൊടുത്തു. ലോഗിന്‍ പാസ്‌വേഡല്ല കൊടുത്തത് എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തി.
2. മൂന്ന് തവണ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കണ്ടിരുന്ന സിസ്റ്റത്തില്‍ നാലാം തവണ ചെയ്യാന്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
3. power failure കാരണമോ മറ്റ് കാരണങ്ങളാലോ പരീക്ഷ ആവര്‍ത്തിക്കാന്‍ മാര്‍ഗമില്ലേ

വി.കെ. നിസാര്‍ October 16, 2012 at 7:15 AM  

"പ്രിയ സുഹൃത്തേ,
വളരെയധികം ശ്രദ്ധയോടെ ടെസ്റ്റ് ചെയ്ത ശേഷമാണ് പരീക്ഷാസേഫ്ട്‌വെയര്‍ സ്കൂളുകളില്‍ പരീക്ഷ നടത്താനായി അയച്ചതെങ്കിലും, അപ്രതീക്ഷിതവും ടെസ്റ്റിംഗ് സമയത്ത് കാണാത്തതുമായ ചില പ്രശ്നങ്ങള്‍ സോഫ്ട്‌വെയറില്‍ കാണുന്നതായി ചില സ്കൂളുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നു.ഇപ്പോള്‍ സോഫ്ട്‌വെയറില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭപ്പെടുന്നുണ്ടെങ്കില്‍ അതെല്ലാം അടുത്ത പരീക്ഷക്ക് മുമ്പ് പരിഹിക്കേണ്ടതുണ്ട്. അതിനാല്‍ പരീക്ഷാ സോഫ്ട്‌വെയറില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മാസ്റ്റര്‍ ട്രൈനര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കാണുന്ന ബുദ്ധിമുട്ടുകള്‍ ഐ‌ടി @സ്കൂള്‍ സംസ്ഥാന പ്രോജക്ട് ആഫീസില്‍ അറിയിക്കുകയും വേണം.പരീക്ഷാകാര്യം എത്രയും പ്രധാനപ്പെട്ടതായതിനാല്‍ , പ്രത്യേകിച്ചും SSLC പരീക്ഷക്ക് ഉപയോഗിക്കേണ്ട സോഫ്ട്‌വെയര്‍ ആയതിനാല്‍ , എല്ലാവരുടേയും സഹകരണം ഇക്കാര്യത്തിലുണ്ടാകണം.
സ്നേഹപൂര്‍വ്വം
എസ് സാംബശിവന്‍
സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്
ഐടി@സ്കൂള്‍
തിരുവനന്തപുരം"

Unknown October 16, 2012 at 10:04 AM  

പത്താം class IT practical model questions ദയവായി publish ചെയ്യുമോ

PHILIP THADATHIMAKAL October 16, 2012 at 10:45 AM  

വിവിധ കംബ്യൂട്ടറുകളില്‍ നിന്നുള്ള EXPORT FILES SERVER ല്‍ IMPORT ചെയ്ത ശേഷം കുട്ടികളുടെ ATTENDANCE SHEET ഉം INDIVIDUAL SCORE SHEET ഉം കിട്ടുന്നു.എന്നാല്‍ CONSOLIDATE MARK SHEET GENERATE ചെയ്യപ്പെടുന്നില്ല.എന്താണ് പരിഹാരം.

RPMHS, Kumbalam October 16, 2012 at 11:49 AM  

System getting hanged after 2 or 3 exam.

RPMHS, Kumbalam October 16, 2012 at 12:01 PM  

after taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password even after restarting it is not working.

"In theory examination (English Medium), group2 very short answer, only 3 qns can answer. 4th one is repetetion , it cannot answer"

Some portions from std 9 is also included in the std 10 exam. for example - malayalam typing, screen shot etc
even 10 portions are included in 8 wam

ഫിലിപ്പ് October 16, 2012 at 2:21 PM  

ശ്രീ സാംബശിവൻ,

1. പരിക്ഷാസോഫ്‌റ്റ്‌വെയർ സ്വതന്ത്രസോഫ്‌റ്റ്‌വെയറായിരിക്കുമെന്ന് കരുതുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് നിർമിച്ച സോഫ്റ്റ്‌വെയർ, സർക്കാരിന്റെ പകർപ്പവകാശം (വേണമെങ്കിൽ) നിലനിർത്തിക്കൊണ്ടുതന്നെ സ്വതന്ത്രമാക്കുക എന്നതാണ് ന്യായമായ ഒരേ ഒരു കാര്യം എന്നാണ് എനിക്ക് തോന്നുന്നത്. തന്നെയുമല്ല, ഈ സോഫ്റ്റ്‌വെയർ നിർമിക്കാനുപയോഗിച്ച മറ്റ് ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിബന്ധനകളിൽ, അവയുപയോഗിച്ച് നിർമിക്കുന്ന ഏത് സോഫ്റ്റ്‌വെയറും നിർബന്ധമായും സ്വതന്ത്രമാക്കണം എന്ന് കാണാൻ സാധ്യതയുണ്ട്. പരീക്ഷാസോഫ്‌റ്റ്‌വെയർ ഇപ്പോൾ സ്വതന്ത്രമല്ലെങ്കിൽ, ഇത് അധികാരപ്പെട്ട വ്യക്തികളുടെ ശ്രദ്ധയിൽപ്പെടുത്തി, സോഫ്റ്റ്‌വെയർ സ്വതന്ത്രമാക്കാൻ സഹായിക്കുമല്ലോ.

2. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഇതിലെ പ്രശ്നങ്ങൾ വേഗം പരിഹരിക്കാനുള്ള നല്ല ഒരു മാർഗം ഇതിന്റെ സോഴ്സ് കോഡ് പ്രസിദ്ധപ്പെടുത്തുക എന്നതാണ്. സോഴ്സ് കോഡും അതിൽനിന്ന് സോഫ്റ്റ്‌വെയർ നിർമിക്കാനും അത് പ്രവർത്തിപ്പിക്കാനുമുള്ള നിർദ്ദേശങ്ങളും പ്രസിദ്ധപ്പെടുത്തിയാൽ, ഈ സോഫ്റ്റ്‌വെയർ നന്നാകണമെന്ന് താത്പര്യമുള്ള മറ്റുള്ളവർക്ക് ഇതിലെ ബഗ്ഗുകൾ കണ്ടുപിടിക്കാനും അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കാനും ആകും. ഈ സോഫ്റ്റ്‌വെയർ ഇപ്പോൾ പരിപാലിച്ചുപോരുന്ന ഐടി@സ്കൂളിലെ കുറച്ച് പ്രോഗ്രാമർമാർക്ക് പകരം, (ഭാഗ്യമുണ്ടെങ്കിൽ) ഡസൻ കണക്കിന് പ്രോഗ്രാമർമാർ ഈ കോഡൊക്കെ വായിച്ചുനോക്കും. ഉബുണ്ടുവും ലിനക്സുമൊക്കെ ഇങ്ങനെ ആയിരക്കണക്കിന് (ലക്ഷക്കണക്കിന്?) പേരുടെ പല തരത്തിലുള്ള സംഭാവനകൾ ചേർന്ന് ഉണ്ടായതാണെന്ന് ഓർക്കുമല്ലോ.

3. ഈ രീതിയിൽ സോഴ്സ് കോഡ് പ്രസിദ്ധപ്പെടുത്താൻ ഗൂഗിളിന്റെ ഇതിനായുള്ള സൗജന്യ സേവനമോ മറ്റോ ഉപയോഗിക്കാം. നമ്മുടെ സ്കൂളധ്യാപകർക്കിടയിൽത്തന്നെ പ്രോഗ്രാമിംഗ് പരിചയവും താത്പര്യവുമുള്ള കുറെയേറെപ്പേർ ഉണ്ടാകില്ലേ? പരീക്ഷാസോഫ്‌റ്റ്‌വെയറിന്റെ കോഡ് നന്നാക്കാൻ ഇവരിൽ കുറേപ്പേരെ ഉത്സുകരാക്കിയാൽത്തന്നെ അതിന്റെ പ്രശ്നങ്ങൾ മിക്കവയും മാറിക്കിട്ടും.

ഒന്ന് ശ്രമിച്ചുനോക്കരുതോ?

BABU H.S.THIRUVALAYANNUR October 16, 2012 at 3:40 PM  

In the practical exam we cannot answer the mail merge question because the spread sheet file we add is in the ots format and not ods.we can solve this problem by simply renaming it as ods.

BABU H.S.THIRUVALAYANNUR October 16, 2012 at 3:40 PM  

In the practical exam we cannot answer the mail merge question because the spread sheet file we add is in the ots format and not ods.we can solve this problem by simply renaming it as ods.

revolution 2009 October 16, 2012 at 8:01 PM  

NOTE THE FOLLOWING PROBLEMS WE EXPERIENCED WHILE CONDUCTING THE EXAMINATION
1.THE SYSTEM HANGS SEVERAL TIMES DURING THE EXAMINATION.
2.THE LOGIN WINDOW APPEARS WHEN ANSWERING THE PRACTICAL QUESTIONS AND IT CAN’T BE REMOVED SO THAT WE WERE FORCED TO RESTART THE SYSTEM.
3.DURING PRACTICAL , GROUP 1 & GROUP 2 QUESTIONS WAS DISPLAYED PROPERLY AND THE OTHER GROUP OF QUESTIONS WAS NOT DISPLAYED.
4.IN THEOREY EXAMINATION FOR GROUP 2 VERY SHORT ANSWER ONLY 3 QUESTIONS CAN ANSWER AND THE 4 TH ONE IS A REPETITION AND CAN’T ANSWER.
5. AFTER THE EXAMINATION WHEN WE LOOKED FOR THE REPORT THE STUDENT IS MARKED AS ABSENT AND COULDN’T FIND ANY MARK ……………………….. WHAT NEXT?
NOW THINK ……… IS IT GOOD TO CONDUCT EXAMINATION WITH THIS SOFTWARE ?
IS IT NECESSARY TO CONDUCT EXAMS FOR STD VIII AND IX WITH THIS SOFTWARE?
LOOKING FOR SOLUTIONS …………

JOHN P A October 16, 2012 at 8:49 PM  

ഫിലിപ്പ് സാറിന്റെ കമന്റില്‍ പറയുംവിധം പരീക്ഷയുടെ സോഴ്സ് കോഡ് തുറന്നപുസ്തകമക്കേണ്ട സമയമായിരിക്കുന്നു. ഇതൊക്കെ ഒരു പക്ഷേ പരിഹരിക്കപ്പെട്ടേനെ

ഈവിയെസ് October 16, 2012 at 10:29 PM  
This comment has been removed by the author.
mnsanthosh October 17, 2012 at 5:49 AM  

ഐ.ടി.പരീക്ഷ കുട്ടകള്‍ക്ക് മാനസിക സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നു.
പ്രാക്റ്റിക്കല്‍ അഞ്ച് എണ്ണം ആയി ചുരുക്കണം. പരീക്ഷ സമയം ഒരു മണിക്കൂര്‍ മതി.

Cherish Abraham October 17, 2012 at 6:45 AM  

@ ഈവിയെസ്
"cd യില്‍ നിന്നും ചോദ്യങ്ങള്‍ എളുപ്പം എടുക്കാം."
Ya! thanks to qwert..

ഗീതാസുധി October 17, 2012 at 7:53 AM  

IT പരീക്ഷയില്‍ Practical ചോദ്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കാണാത്ത അവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ഒരു പാച്ച് (itexam-practical-patch.deb) ഒരു ഡിഇഒയുടെ സൈറ്റില്‍ കണ്ടു.
എല്ലാ പ്രാക്ടിക്കല്‍ ചോദ്യങ്ങളും കണ്ടിരുന്ന ചില കമ്പ്യൂട്ടറുകളില്‍ കുറേ കുട്ടികളുടെ പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ചില ഗ്രൂപ്പ് പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കാണാത്ത അവസ്ഥയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇന്‍സ്റ്റലേഷന്‍: ചോദ്യം കാണാത്ത അവസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ അവിടെ വെച്ച് ആ കുട്ടിയുടെ പരീക്ഷ stop ചെയ്യുക (Invigilators Menu → Stop Examination). ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. (Double click → Install Package). ഈ കുട്ടിയെ വീണ്ടും Register ചെയ്ത് പ്രാക്ടിക്കല്‍ പരീക്ഷ തുടരാം.
പരീക്ഷ stop ചെയ്ത് ഡെസ്ക്ടോപ്പിലെത്തുമ്പോള്‍ top panel ഇല്ലാത്ത അവസ്ഥയുണ്ടാകാം. പാനല്‍ ദൃശ്യമാക്കുന്നതിന് home ലെ showpanel.sh ഡബ്ള്‍ക്ലിക്ക് ചെയ്ത് run ചെയ്യുക.

unnikrishnan October 17, 2012 at 1:49 PM  

we cannot change the malayalam font to english to type the english password

unnikrishnan October 17, 2012 at 1:57 PM  

പരീക്ഷ സമയത്ത് സെലക്ട്‌ ചെയ്ത മലയാളം ഫോണ്ട് പരീക്ഷയ്ക് ശേഷം പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാന്‍ നേരം എന്ഗ്ലിഷിലെക് മാറുന്നില്ല

abumashvembilly October 17, 2012 at 4:25 PM  

ഒരു കുട്ടി ഏതെന്കിലും ഒരു practical question ചെയ്യാതിരുന്നാല്‍ consolidated mark list ല്‍ ആ കുട്ടിയുടെ mark കാണുന്നില്ല.Attendance ല്‍ കുട്ടിയുടെ പേര് കാണുന്നുമുണ്ട്. എന്താണ് പരിഹാരം?

abumashvembilly October 17, 2012 at 4:26 PM  

ഒരു കുട്ടി ഏതെന്കിലും ഒരു practical question ചെയ്യാതിരുന്നാല്‍ consolidated mark list ല്‍ ആ കുട്ടിയുടെ mark കാണുന്നില്ല.Attendance ല്‍ കുട്ടിയുടെ പേര് കാണുന്നുമുണ്ട്. എന്താണ് പരിഹാരം?

abumashvembilly October 17, 2012 at 4:30 PM  

ഒരു കുട്ടി ഏതെന്കിലും ഒരു practical question ചെയ്യാതിരുന്നാല്‍ consolidated mark list ല്‍ ആ കുട്ടിയുടെ mark കാണുന്നില്ല.Attendance ല്‍ കുട്ടിയുടെ പേര് കാണുന്നുമുണ്ട്. എന്താണ് പരിഹാരം?

JOHN P A October 17, 2012 at 7:21 PM  

പാച്ച് ആദ്യംതന്നെ ഇന്‍സ്റ്റാള്‍ ചെയ്തതാല്‍ വല്ലകുഴപ്പവും ഉണ്ടാകുമോ? മില്ലീനിയം ടീച്ചര്‍ ശാക്തീകരണം കഴിഞ്ഞ് ഇന്ന് എത്തിയ ഞാന്‍ പരീക്ഷയിടുന്നതിനൊപ്പം പാച്ചും ഇട്ടു. കുഴപ്പമൊന്നും കാണുന്നില്ല . ഒരു ഡിവിഷന്‍ ഇന്നു കഴിഞ്ഞു . തൃപ്തികരം

EARKKARA MANA October 17, 2012 at 9:26 PM  

പരീക്ഷ നടക്കുമ്പോള്‍ സിസ്റ്റം ഹാങ് ആവുന്നു.എന്ത് ചെയ്യും?

വിഷ്ണു മാസ്റ്റര്‍ മാറാക്കര

ghsspunkunnam October 17, 2012 at 9:35 PM  

@abumashvembilly sir,

ഒരു കുട്ടി ഏതെന്കിലും ഒരു practical question ചെയ്യാതിരുന്നാല്‍ consolidated mark list ല്‍ ആ കുട്ടിയുടെ mark കാണുന്നില്ല.Attendance ല്‍ കുട്ടിയുടെ പേര് കാണുന്നുമുണ്ട്. consolidated mark list ല്‍ ആ കുട്ടിയുടെ mark കാണുന്നതിന് ആകുട്ടിയുടെ നമ്പറില്‍ വീണ്ടും പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യുക. പ്രാക്ടിക്കല്‍ പാര്‍ട്ട് മാത്രം തുറന്നു വരും അതില്‍ open ചെയ്യാത്ത ചോദ്യം start exam കൊടുത്ത് finish exam ചെയ്തു കൊള്ളു. മാര്‍ക്ക് എന്റര്‍ ചെയ്യാനുള്ള ഭാഗം വരുമെങ്കിലും പറ്റില്ല. stop exam നല്കുക. എന്നിട്ടു നോക്കൂ. ഇപ്പോള്‍ consolidated mark list ല്‍ ആ കുട്ടിയുടേയും മാര്‍ക്ക് കിട്ടും

Joe October 18, 2012 at 10:38 AM  

ഒരു കുട്ടി അറിയാതെ exam finish button click ചെയതു. ആ കുട്ടിക്ക് ഇനി പരീക്ഷ എഴുതാന്‍ കഴിയുമോ?

ghssram October 18, 2012 at 1:07 PM  

ഒരു Practical Question attend ചെയ്തു കൊണ്ടിരിക്കുമ്പോള്‍ Exam Time out ആകുകയാണെങ്കില്‍ അതിന്റെ മാര്‍ക്കിടേണ്ട കോളം active ആയിക്കാണുന്നില്ല. അതായത് Finish button click ചെയ്താല്‍ മാത്രമേ മാര്‍ക്കിടേണ്ട കോളം active ആകുന്നുള്ളൂ.

MARY ELIZABETH October 18, 2012 at 3:22 PM  

time is not correct, any remeady for this children doing this for hours

EKNAIR October 18, 2012 at 3:39 PM  

AFTER PASTING THE EXPORT FILES IN ITEXAM IMPORT THE REPORT REMAINS BLANK .

chera October 18, 2012 at 7:28 PM  

തിയറി ചോദ്സങ്ങള്‍കൂടി ലഭിക്കാനുള്ള മാര്‍ഗ്ഗം പറയാമോ?

chera October 18, 2012 at 7:43 PM  

പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ finish exam ക്ലിക്ക് ചെയ്തില്ലെങ്കില്‍ കുട്ടിക്ക് കൊടുക്കുന്ന മാര്‍ക്കിന്റെ റിപ്പോര്‍ട്ട് കിട്ടുന്നില്ല. എന്നാല്‍ ഇതേ പേരില്‍ വീണ്ടും register ചെയ്താല്‍ വീണ്ടും പരീക്ഷ ഒന്നര മണിക്കൂര്‍ കൂടി വേണമെങ്കില്‍ തുടരാം. തുടര്‍ന്ന് മാര്‍ക്കുകള്‍ നല്‍കാം. പക്ഷേ save mark ബട്ടണ്‍ വര്‍ക്ക് ചെയ്യില്ല. ഇനി റിപ്പോര്‍ട്ട് എടുത്തു നോക്കിയാല്‍ ആദ്യം നല്‍കിയ മാര്‍ക്ക് കുട്ടിക്ക് ലഭിച്ചിട്ടുണ്ടാകും. പക്ഷേ ഇങ്ങനെയായാലും കുട്ടി പകുതി ചെയ്ത് finish ചെയ്യാന്‍ കഴിയാതിരുന്ന ചോദ്യത്തിന് കുട്ടിക്ക് മാര്‍ക്ക് നല്‍കാന്‍ കഴിയില്ല. റിപ്പോര്‍ട്ട് chief ന് സ്വന്തമായതിനാല്‍ invigilator ഇതറിയുന്നത് ഒരു ദിവസത്തിന്റെ അവസാനത്തിലോ അടുത്ത ദിവസമോ. software expert-കള്‍ ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ..........

shuhaib areacode October 19, 2012 at 2:37 PM  

ഐടി പരീക്ഷയില്‍ ആകെ പ്രശ്നങ്ങളേയുള്ളൂ.പരിഹാരമുണ്ടാവുമല്ലോ

mspemhschool October 19, 2012 at 4:12 PM  

Could not getting mark list for all students but they are showing attended for exam

mspemhschool October 19, 2012 at 4:12 PM  

Could not getting mark list for all students but they are showing attended for exam

കണ്ണാടി October 19, 2012 at 5:51 PM  

after taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password even after restarting it is not working.

a solution

Sahani R. October 19, 2012 at 7:16 PM  

@അരുണ്‍
ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും (ശ്രീ. സാംബശിവന്‍ സാറിന്റെ നിര്‍ദ്ദേശം)

revolution 2009 October 19, 2012 at 9:37 PM  

THANK YOU GEETHA SUDHI FOR YOUR SUPPORT.
AFTER INSTALLING THE PATCH THE PRACTICAL QUESTIONS ARE NOW VISIBLE.BUT THERE IS A CORRECTION IN THE INSTALLATION PROCESS; WE CAN INSTALL THE PATCH BEFORE THE BEGINNING OF THE EXAMINATION.

revolution 2009 October 19, 2012 at 9:42 PM  
This comment has been removed by the author.
revolution 2009 October 19, 2012 at 9:44 PM  
This comment has been removed by the author.
kranilkumar October 19, 2012 at 10:35 PM  

7 practical exam questions ..is it too much??

kranilkumar October 19, 2012 at 10:36 PM  
This comment has been removed by the author.
kranilkumar October 19, 2012 at 10:44 PM  

3rd set of theory questions,i think it is not possible to correct the answers after completing .unable to read the answers if we try to correct it

JAYADEVAN October 19, 2012 at 10:47 PM  

@"പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ finish exam ക്ലിക്ക് ചെയ്തില്ലെങ്കില്‍ കുട്ടിക്ക് കൊടുക്കുന്ന മാര്‍ക്കിന്റെ റിപ്പോര്‍ട്ട് കിട്ടുന്നില്ല. എന്നാല്‍ ഇതേ പേരില്‍ വീണ്ടും register ചെയ്താല്‍ വീണ്ടും പരീക്ഷ ഒന്നര മണിക്കൂര്‍ കൂടി വേണമെങ്കില്‍ തുടരാം. തുടര്‍ന്ന് മാര്‍ക്കുകള്‍ നല്‍കാം. പക്ഷേ save mark ബട്ടണ്‍ വര്‍ക്ക് ചെയ്യില്ല. ഇനി റിപ്പോര്‍ട്ട് എടുത്തു നോക്കിയാല്‍ ആദ്യം നല്‍കിയ മാര്‍ക്ക് കുട്ടിക്ക് ലഭിച്ചിട്ടുണ്ടാകും. പക്ഷേ ഇങ്ങനെയായാലും കുട്ടി പകുതി ചെയ്ത് finish ചെയ്യാന്‍ കഴിയാതിരുന്ന ചോദ്യത്തിന് കുട്ടിക്ക് മാര്‍ക്ക് നല്‍കാന്‍ കഴിയില്ല. റിപ്പോര്‍ട്ട് chief ന് സ്വന്തമായതിനാല്‍ invigilator ഇതറിയുന്നത് ഒരു ദിവസത്തിന്റെ അവസാനത്തിലോ അടുത്ത ദിവസമോ. software expert-കള്‍ ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ .........."


ഈ പ്രശ്നം വളരെ ഗൗരവമേറിയതാണ്.കുട്ടി finish button click ചെയ്തില്ലെങ്കിലും mark നല്‍കാന്‍ കഴിയും പക്ഷേ റപ്പോര്‍ട്ടില്‍ വരില്ല. മാത്രമല്ല പരീക്ഷ ചെയ്തുകൊണ്ടിരിക്കുന്ന കുട്ടിയോട് finish click ചെയ്യണം എന്നു പറയുന്നത് ശരിയോ? സമയം തീരുന്നതോടെ exam finish ആവുകയല്ലേ വേണ്ടത്

JAYADEVAN October 19, 2012 at 10:47 PM  
This comment has been removed by the author.
JAYADEVAN October 19, 2012 at 10:47 PM  
This comment has been removed by the author.
Samad October 20, 2012 at 11:25 PM  

password നല്‍കുമ്പോള്‍ incorrect password എന്ന meesage വരാന്‍ കാരണം പരീക്ഷ സമയത്ത് കുട്ടി സെലക്ട്‌ ചെയ്ത മലയാളം ഫോണ്ട് പരീക്ഷയ്ക് ശേഷം പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാന്‍ നേരം english ലേക്ക് മാറുന്നില്ല.keyboard ലെ Fn key ക്കും Alt key ക്കും ഇടയിലുളുള key press ചെയ്ത് password നല്കു.

revolution 2009 October 20, 2012 at 11:41 PM  

FIRST TERM IT PRACTICAL EVALUATION REACHED CENTURY IN THE NUMBER OF COMMENTS.LET US CELEBRATE......

HERE ARE SOME THOUGHTS

FOR THEOREY AND PRACTICAL EVALUATION
AN 1 HOUR EVALUATION IS NECESSARY.
ONLY FOUR QUESTIONS WITH TWO CHOICES IS NECESSARY FOR PRACTICAL AND FOR THEOREY THE SAME FORMAT IS APPRECIABLE.

Assignment Experts October 21, 2012 at 2:15 PM  

if you want any type of assignments free of cost pls come on this

Accounting Homework And Assignment Help

SAJIL VINCENT October 22, 2012 at 9:01 AM  

രണ്ട് ഡിവിഷന്‍ പരീക്ഷ കഴിഞ്ഞ് Result generate ചെയ്തപ്പോള്‍ ഒരു ഡിവിഷന്റെ മാത്രമെ Result കിട്ടുന്നുള്ളു.B ഡിവിഷനിലെ ആരുടേയും മാര്‍ക്ക് Generate ചെയ്യാന്‍ കഴിയുന്നില്ല.

Gireesh Vidyapeedham October 22, 2012 at 9:33 PM  

സാര്‍,
U P വിഭാഗം IT മേളയ്ക്ക് (sub-district level) പങ്കെടുക്കുന്ന കുട്ടിയ്ക്ക് WE on the spot മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നുണ്ടോ? പെട്ടെന്ന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..

VADAKKAYIL October 23, 2012 at 11:10 PM  

start button click ചെയ്യാതെ ചോദ്യം minimize ചെയ്ത് കുട്ടി ഓരോ ചോദ്യത്തിനും ഉത്തരം ചെയ്യുന്നു. അവസാനം മാര്‍ക്കിടാന്‍ കഴിയുന്നില്ല. start button click ചെയ്യാതെ ഉത്തരം എഴുതാന്‍ കഴിയരുത്.
ചോദ്യങ്ങളുടെ എണ്ണം കൂട്ടി കുട്ടികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?

shajikurian October 28, 2012 at 10:58 PM  

പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ മാത്രമായി ഈ സോഫ്റ്റ് വെയര്‍ തുറക്കാതെ എടുക്കാന്‍ കഴിയുമോ ?

shajikurian October 28, 2012 at 10:58 PM  

പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ മാത്രമായി ഈ സോഫ്റ്റ് വെയര്‍ തുറക്കാതെ എടുക്കാന്‍ കഴിയുമോ ?

Abdul jawad.I October 30, 2012 at 9:37 PM  

invijilator id യും password ഉം കൊടുത്തിട്ട് തുറക്കു്നില്ല

OSSANAM SCHOOL October 31, 2012 at 1:37 PM  

THE QUESTIONS FOR THEORY EXAMINATIONS ARE NOT DISPLAYED.WHILE QUESTION NUMBER AND ANSWER OPTION LETTERS (A,B, C,D) ARE DISPLAYED .we have been using THIN STATION as our nod for the last 4 years.

OSSANAM SCHOOL October 31, 2012 at 1:39 PM  

THE QUESTIONS FOR THEORY EXAMINATIONS ARE NOT DISPLAYED IN THE NOD.WHILE QUESTION NUMBER AND ANSWER OPTION LETTERS (A,B, C,D) ARE DISPLAYED .we have been using THIN STATION as our nod for the last 4 years.

HAPPY HUNDRED November 1, 2012 at 10:13 AM  

തിയറി ചോദ്യങ്ങള്‍ കാണുന്നില്ല,

HAPPY HUNDRED November 1, 2012 at 10:13 AM  

തിയറി ചോദ്യങ്ങള്‍ കാണുന്നില്ല,

Nawal November 1, 2012 at 2:29 PM  

1)പരീക്ഷക്കിടയില്‍ theorey exam സ്ററാര്‍ട്ട് ടെയ്യാന്‍ കഴിയുന്നില്ല.hang ആയതാ പോലെ ........
2)ink space ല്‍ ചിഹ്നങ്ങള്‍ വലുതാക്കുമ്പോള്‍ hang ആവുന്നു

Anand November 1, 2012 at 11:38 PM  

(പാക്ടിക്കല്‍ പരീക്ഷനടത്തിക്കൊണ്ടിരിക്കെ സിസ്റ്റംഹാങ്ങ്ആവുകയും റീസ്റ്റാര്‍ട്ട്ചെയ്തെടുത്തസിസ്റ്റത്തില്‍ ഐഡന്‍റിറ്റിടാബ്കാണുന്നില്ല,പാസ്വേഡുകള്‍സ്വീകരിക്കുന്നില്ല തുടര്‍ന്ന് പരീക്ഷനടത്താന്‍ എന്തുചെയ്യണം?മറ്റുള്ളവരുടെ റിസള്‍ട്ടെടുക്കാന്‍ ഇനി കഴിയുമോ?

Anand November 1, 2012 at 11:39 PM  

(പാക്ടിക്കല്‍ പരീക്ഷനടത്തിക്കൊണ്ടിരിക്കെ സിസ്റ്റംഹാങ്ങ്ആവുകയും റീസ്റ്റാര്‍ട്ട്ചെയ്തെടുത്തസിസ്റ്റത്തില്‍ ഐഡന്‍റിറ്റിടാബ്കാണുന്നില്ല,പാസ്വേഡുകള്‍സ്വീകരിക്കുന്നില്ല തുടര്‍ന്ന് പരീക്ഷനടത്താന്‍ എന്തുചെയ്യണം?മറ്റുള്ളവരുടെ റിസള്‍ട്ടെടുക്കാന്‍ ഇനി കഴിയുമോ?

Midlaj P V November 2, 2012 at 8:18 PM  

എന്റെ സ്കൂളിലെ പരീക്ഷ ഇന്നാണ് പൂര്‍ത്തിയായത്. 28 കംപ്യൂട്ടറുകളില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഫയലുകള്‍ സെര്‍വര്‍ ആയി ഉപയോഗിച്ച കംപ്യൂട്ടറില്‍ ഇംപോര്‍ട്ട് ചെയ്തു. പക്ഷെ എല്ലാ കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നില്ല, കൂടാതെ attendance ല്‍ ചില കുട്ടികള്‍ absent ആയി കാണുന്നു. ബന്ധപ്പെട്ട DEO ക്ക് റിസള്‍ട്ട് കൊടുക്കുമ്പോള്‍ നമുക്ക് ലഭിച്ചത് മാത്രം കൊടുത്താല്‍ മതിയോ?

Midlaj P V November 2, 2012 at 8:19 PM  

എന്റെ സ്കൂളിലെ പരീക്ഷ ഇന്നാണ് പൂര്‍ത്തിയായത്. 28 കംപ്യൂട്ടറുകളില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഫയലുകള്‍ സെര്‍വര്‍ ആയി ഉപയോഗിച്ച കംപ്യൂട്ടറില്‍ ഇംപോര്‍ട്ട് ചെയ്തു. പക്ഷെ എല്ലാ കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നില്ല, കൂടാതെ attendance ല്‍ ചില കുട്ടികള്‍ absent ആയി കാണുന്നു. ബന്ധപ്പെട്ട DEO ക്ക് റിസള്‍ട്ട് കൊടുക്കുമ്പോള്‍ നമുക്ക് ലഭിച്ചത് മാത്രം കൊടുത്താല്‍ മതിയോ?

RAHEEM November 2, 2012 at 8:20 PM  

സ്കൂളിലെ ഒരു സിസ്ടത്തില്‍ 8 ഡിവിഷനിലെ ഏതാണ്ട് 48 കുട്ടികള്‍ പരീക്ഷ ചെയ്തു .എന്നാല്‍ ഇന്ന് (2 /11 /2012 ) ചീഫ് പാസ്സ്‌വേര്‍ഡ്‌ കൊടുത്താലോ ,ഇന്വിജിലെട്ടര്‍ പാസ്സ്‌വേര്‍ഡ്‌ കൊടുത്താലോ കമ്പ്യൂട്ടര്‍ സ്വീകരിക്കുന്നില്ല . ശെരിയായ പാസ്സ്‌വേര്‍ഡ്‌ നല്കാന്‍ പറയുന്നു. കമ്പ്യൂട്ടര്‍ restart ചെയ്തു നോക്കി,രെക്ഷയില്ല.patch ടൂള്‍ acivate ചെയ്തു രക്ഷയില്ല. ഈകുട്ടികളുടെ മാര്‍ക്ക്‌ എടുക്കാനും സെര്‍വറില്‍ ഇമ്പോര്‍ട്ട് ചെയ്യാനും ആവശ്യമായ നിര്‍ദേശം നല്‍കണം .

Unknown November 2, 2012 at 8:23 PM  

it is very difficult to finish 7quetions in one hour

RAHEEM November 2, 2012 at 8:55 PM  

It is very difficult for a student to attend seven
Practical questions. If it is four questions and the duration of time is one hour including cool of time is better.
Practical: 4 x6 =24marks
Record :6 =6 marks
Theory :10 = 10marks
Total =40 marks
Duration of time 1 hour(including cool of time)

Raheem

സെന്‍റ് ജോര്‍ജസ് ഹൈസ്കുള്‍ കുളത്തുവയല്‍ November 3, 2012 at 3:57 PM  

HOW CAN WE INSTALL CANON LBP 6018B IN UBUNTU ? WHERE CAN WE GET THE DRIVER FOR THE SAME ? PLS HELP TO INSTALL THE SAME PRINTER IN UBUNTU

വിപിന്‍ മഹാത്മ November 6, 2012 at 11:03 AM  

@ JAALAKAM

ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും

SHANTALS November 6, 2012 at 7:03 PM  

എന്റെ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കംപ്യൂട്ടറുകളില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഫയലുകള്‍ സെര്‍വര്‍ ആയി ഉപയോഗിച്ച കംപ്യൂട്ടറില്‍ ഇംപോര്‍ട്ട് ചെയ്തു. പക്ഷെ എല്ലാ കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നില്ല, കൂടാതെ ചില ക്ലാസ്സുകളിലെ നമ്പര്‍ മാത്രമേ ഉള്ളു മാര്‍ക്കില്ല എന്തെങ്കിലും പരിഹാരം.....................

jayalekshmi November 6, 2012 at 8:10 PM  

after giving proper export and import when we press the cosolidated marklist, generate button marks are not seen.Really it is very sad to face such difficulties after completing exam for all the hs students.

SHANTALS November 7, 2012 at 8:25 AM  

എന്റെ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കംപ്യൂട്ടറുകളില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഫയലുകള്‍ സെര്‍വര്‍ ആയി ഉപയോഗിച്ച കംപ്യൂട്ടറില്‍ ഇംപോര്‍ട്ട് ചെയ്തു. പക്ഷെ എല്ലാ കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നില്ല, കൂടാതെ ചില ക്ലാസ്സുകളിലെ നമ്പര്‍ മാത്രമേ ഉള്ളു മാര്‍ക്കില്ല എന്തെങ്കിലും പരിഹാരം.....................ഇതിനു പരിഹാരം ഇല്ലേ...........അതോ ബന്ധപ്പെട്ടവര്‍ കണ്ടില്ലായെന്നു നടിക്കുകയാണോ?.................

Govt HSS Kuttippuram November 7, 2012 at 11:03 AM  

പരീക്ഷാ സോഫ്റ്റ് വെയര് ഒന്നു കൂടി യൂസര് ഫ്രണ്ട്ലി ആക്കണം..
പ്രാക്ടിക്കല് ചോദ്യങ്ങളുടെ എണ്ണം 7 എന്നത് ചുരുക്കേണ്ടിരിക്കുന്നു..

ചോദ്യങ്ങളുടെ മുകളില് തന്നെ മിനിമൈസ്,സ്റ്റോപ്പ് ബട്ടണ് ചേര്ക്കുക..

radhamani s November 7, 2012 at 7:44 PM  

പരീക്ഷ എല്ലാം കഴിഞ്ഞു. ഒരു കമ്പ്യൂട്ടറില്‍ ഒരു ടിവിഷനിലെയും മാര്‍ക്ക്‌ കിട്ടുന്നില്ല എന്താണ് പോംവഴി?
user and password accept ചെയ്യാത്ത computer ല്‍ filesystem/opt/lampp/var/mysql/user ല്‍
ഉള്ള രണ്ടു ഫയലുകള്‍ delete ചെയ്‌താല്‍ മതി. അതുപോലെ നല്ല നിര്‍ദേശങ്ങള്‍ നല്‍കണം .
Power failure മൂലം പരീക്ഷ attend ചെയ്യാന്‍ പറ്റാത്ത
കുട്ടികള്‍ക്ക് വീണ്ടും എഴുതാന്‍ കഴിയണം.
Invigilator നെ കുട്ടിയുടെ മാര്‍ക്ക്‌ കാണുവാനുള്ള സംവിധാനം ഉണ്ടാകണം

November 7, 2012 7:40 PM
Delete

pullikkanakkunsshs November 8, 2012 at 10:28 AM  

IT exam കഴിഞ്ഞു.എന്നാല്‍ ഒരു system user name &password incorrect കാണിക്കുന്നു.mathsblog ല്‍ പറ‌ഞ്ഞ രീതിയെല്ലാം നോക്കി.ഒരു രക്ഷയും ഇല്ല.Pls help us as early as possible.

Unknown November 8, 2012 at 4:00 PM  

IT exam കഴിഞ്ഞു.എന്നാല്‍ ഒരു system user name &password incorrect കാണിക്കുന്നു.mathsblog ല്‍ പറ‌ഞ്ഞ രീതിയെല്ലാം നോക്കി.ഒരു രക്ഷയും ഇല്ല.

SITC'S DESK November 15, 2012 at 8:30 PM  

Pls reduce Practical Qns & Time.
About One month, There is no Practical Classes for 8, 9, & 10. Then how can they face SSLC Exam... (more than 18 divisions in HS).

Unknown November 15, 2012 at 10:14 PM  

ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
http://kuzhalvili-aggregator.blogspot.in/

Rajeev November 16, 2012 at 6:23 AM  

എളുപ്പമാര്‍ഗ്ഗം....
മുകളിലെ കമന്റില്‍ ഉള്ള പോലൊരു ലിങ്ക് തുറക്കാന്‍ അതിനെ കോപി ചെയ്ത് ഗൂഗിളില്‍ പെയ്സ്റ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല.

ഫയര്‍ ഫോക്സ് ലേട്ടെസ്റ്റ് വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആ ലിങ്ക് സിലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ Search Google for http://.........................എന്ന് കാണാം. ചുമ്മാ സിലക്റ്റ് ചെയ്‌താല്‍ മതി. പുതിയ വിന്‍ഡോയില്‍ സേര്‍ച്ച്‌ റിസള്‍ട്ട് വന്നു കൊള്ളും.

SAKHAV November 16, 2012 at 7:16 AM  

തിരുവനന്തപുരം district level ശാസ്ത്രമേളയുടെ results ഏതു website ലാണ് വരുക ??

Gigi November 16, 2012 at 9:17 PM  

പാച്ച് ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യതു .
Result generation is solved.
Thanks It@ school Idukki for timely Help.
Gigi St Thomas H.S.S Eruvellipra,Tiruvalla.

K.T.J.M.H.S.IDAMATTAM November 17, 2012 at 8:01 AM  
This comment has been removed by the author.
K.T.J.M.H.S.IDAMATTAM November 17, 2012 at 8:05 AM  
This comment has been removed by the author.
shiju November 19, 2012 at 9:53 AM  

IT eaxm കഴിഞ്ഞു, Pakuthi result kaanunnila. SSLC exam ithu pole thanne akkane????

shiju November 19, 2012 at 9:55 AM  

IT Exam കഴിഞ്ഞു. pakuthi kuttikaludeyum results kaanunila. SSLC exam ithu pole aakkane. Software thayyarakkiya ellavarkum thanksssssss

chitrasala November 20, 2012 at 5:17 AM  

തിരുവനന്തപുരം district level ശാസ്ത്രമേളയുടെ results ഏതു website ലാണ് വരുക ??
schoolsasthrolsavam.in

chitrasala November 20, 2012 at 5:18 AM  

തിരുവനന്തപുരം district level ശാസ്ത്രമേളയുടെ results ഏതു website ലാണ് വരുക ??
schoolsasthrolsavam.in

babu November 20, 2012 at 9:09 PM  

district level Maths Quiz sasthra mela Resultill kanunnillallooo?

Anonymous November 21, 2012 at 5:31 AM  

ഹരി സര്‍ മാത്സ് ബ്ലോഗില്‍ ഒരു ചെറിയ ഭാഗം പരസ്യത്തിനായി ഒഴിച്ചുവച്ചുകൂടെ ..... അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബ്ലോഗ്‌ വികസനത്തിനായി ഉപയോഗിക്കാമല്ലോ ...............

ജനാര്‍ദ്ദനന്‍.സി.എം November 21, 2012 at 11:00 PM  

koyilandy sub dist hkalolsavam\

http://koyilandykalolsavam.blogspot.in

Unknown November 22, 2012 at 7:23 PM  

എനിക്ക് 4.30 മണിക്കൂര്‍ സമയം കിട്ടി. എല്ലാ പരീക്ഷക്കും ഇതേ സോഫ്റ്റ് വെയര്‍ മതിയായിരുന്നു.

Abid Omar November 22, 2012 at 8:43 PM  

For More IT News and Computer Tricks,

Visit My Blog www.techbeatsindia.com

pullikkanakkunsshs November 23, 2012 at 10:52 AM  

no solutions for our problems..........???????

Unknown November 23, 2012 at 10:58 AM  



x,y,z വശങ്ങള്‍ ഉള്ള ഒരു ത്രികണത്തിന്റെ അന്തര്‍വൃത്തത്തിന്റെ ആരം
കണ്ടു പിടിക്കുന്നത് ഏത് സൂത്രവാക്യം ഉപയോഗിച്ചാണ് എങ്ങനയാണ്?

MURALEEDHARAN.C.R November 23, 2012 at 3:46 PM  


x,y,z വശങ്ങള്‍ ഉള്ള ഒരു ത്രികണത്തിന്റെ അന്തര്‍വൃത്തത്തിന്റെ ആരം
കണ്ടു പിടിക്കുന്നത് ഏത് സൂത്രവാക്യം ഉപയോഗിച്ചാണ് എങ്ങനയാണ്?
r= A/S where A=area, S= semi perimeter

Unknown November 23, 2012 at 8:56 PM  


11^3 + 12^3 + 13^3 + 14^3 = 20^3
ഇതുപോലെ ഒരുകണക്ക് എളുപ്പ വഴിയില്‍ ചെയ്യാന്‍ കഴിയുമോ?
(5^3 + 4^3 + 3^3)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer