Processing math: 100%

ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

>> Tuesday, November 27, 2012

അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്​സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. 'വിവരങ്ങള്‍ പങ്കുവെയ്ക്കാം', 'കമ്പ്യൂട്ടര്‍ എന്ന യന്ത്രം' എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

സംസ്ഥാന ഗണിതശാസ്ത്രമേള കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ

>> Friday, November 23, 2012

സംസ്ഥാന ഗണിതശാസ്ത്രമേള നവ.26 മുതല്‍ 29 വരെ കോഴിക്കോട്ടുവച്ചു നടക്കും. ചെറുവണ്ണൂര്‍ ഗവ.ഹൈസ്കൂളിലാണ് മേള നടക്കുക. മേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായ കുട്ടികള്‍ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആഫീസില്‍ നവം. 22 നു തന്നെ ഏല്‍പ്പിച്ചിരിക്കുമല്ലോ..?. പ്രോഗ്രാം നോട്ടീസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂളിലേക്ക് എത്തിച്ചേരാനുള്ള വഴികളറിയേണ്ടേ?


Read More | തുടര്‍ന്നു വായിക്കുക

ഒന്നാം പാദ ഐടി പരീക്ഷ - പ്രശ്നങ്ങളും പ്രതിവിധികളും

>> Thursday, November 15, 2012

IT Exam Report Error – Patch
ഐ.ടി.പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് generate ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടില്‍ മാര്‍ക്കുകളൊന്നും കാണാത്ത അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു patch ഇതോടൊപ്പം ചേര്‍ക്കുന്നു. Consolidated report എടുക്കാനുദ്ദേശിക്കുന്ന കമ്പ്യൂട്ടറില്‍ ഈ patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഫയലുകള്‍ (csv files) ഇംപോര്‍ട്ട് ചെയ്യുക. മുമ്പ് ഇംപോര്‍ട്ട് ചെയ്ത കമ്പ്യൂട്ടറിലും patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വീണ്ടും ഇംപോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

(സേവ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ ഇതിലൂടെ ലഭ്യമാകും. പരീക്ഷ പൂര്‍ത്തിയായ പല കുട്ടികളുടേയും മാര്‍ക്കുകള്‍ സേവ് ചെയ്യപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം മാര്‍ക്കുകള്‍ റിപ്പോര്‍ട്ടില്‍ വരുത്താന്‍ ഈ patch പര്യാപ്തമല്ല.)
IT Exam Patch File for Report Error
- Thanks to IT @ School Project, Idukki


Read More | തുടര്‍ന്നു വായിക്കുക

geogebra 4

>> Monday, November 12, 2012

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ICT അധിഷ്ഠിത പഠനപ്രക്രിയയില്‍ Ubuntu 10.04(IT@ School കസ്‌റ്റമൈസ് ചെയ്‌ത ലിനക്‌സ് OS) ല്‍ ജിയോജിബ്രയുടെ പഴയ വേര്‍ഷനായിരുന്നു (geogebra 3.2) ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഈ അധ്യയന വര്‍ഷം, പത്താം ക്ലാസ്സിലെ പുതിയ ICT പാഠപുസ്‌തകത്തോടൊപ്പം നല്‍കിയ Ubuntu10.04 ലും പിന്നീട് നല്‍കിയ Ubuntu 11.04 OSലും ജിയോജിബ്രയുടെ പുതിയ വേര്‍ഷനായ geogebra 4 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അടിസ്ഥാനപരമായി പുതിയതിലും പഴയതിലും വ്യത്യാസമൊന്നുമില്ലെങ്കില്‍പ്പോലും,പാഠപുസ്‌തകത്തെ മാത്രം ആശ്രയിച്ച് ജിയോജിബ്ര പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ജിയോജിബ്രയുടെ പുതിയ വേര്‍ഷനിലൂടെ 8, 9,10 ക്ലാസ്സുകളിലെ ജിയോജിബ്ര പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതിനു മുമ്പ് geogebra 4 ലെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. Education മെനുവില്‍ നിന്നും ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
തുറന്നുവന്നിരിക്കുന്ന ജാലകത്തിന്റെ പ്രത്യേകതകള്‍ നിരീക്ഷിക്കുക. െനു ബാറില്‍ വന്ന മാറ്റങ്ങള്‍ 1. View മെനുവില്‍ Graphics, Graphics 2, Keyboard തുടങ്ങിയ പുതിയ ഓപ്‌ഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ Graphicsഎന്നതിലേയും Graphics 2 എന്നതിലേയും ചെക്ക് ബോക്‌സുകളില്‍ ടിക്ക് മാര്‍ക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഒരേ സമയം നമുക്ക് രണ്ട് വ്യത്യസ്‌ത ജാലകങ്ങളില്‍ ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കാം. ഇവയെ നമുക്ക് ഇതേ രീതിയില്‍ത്തന്നെ സേവ് ചെയ്യാനും സാധിക്കും. 2. Perspectives എന്ന പേരില്‍ ഉള്‍പ്പെടുത്തിയ പുതിയ മെനുവില്‍ 1. Algebra & Graphics 2.Basic Geometry 3.Geometry 4.Spreadsheet & Graphics 5.Manage Perspectives 6.Save Current Perspective തുടങ്ങിയ ഓപ്‌ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യാമിതിയിലെ അടിസ്ഥാന വസ്‌തുതകള്‍ മാത്രം പരിശീലിപ്പിക്കേണ്ട അവസരം വരുമ്പോള്‍ Perspectives മെനുവില്‍ നിന്നും Basic Geometry എന്ന ഓപ്‌ഷന്‍ സെലക്‌ട് ചെയ്‌താല്‍ മതിയാകും


Read More | തുടര്‍ന്നു വായിക്കുക

സൂചകസംഖ്യകള്‍ ... ജ്യാമിതി ... ബീജഗണിതം

>> Monday, November 5, 2012

പത്താംക്ലാസിലെ പാഠങ്ങള്‍ തീര്‍ത്ത് റിവിഷന്‍ നടത്താനുള്ള ശ്രമത്തിലാണ് എല്ലാവരും . മുന്‍വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും റിവിഷന്‍ വിഭവങ്ങളുമായി മാത്സ്ബ്ലോഗ് ഒപ്പമുണ്ടാകും. സൂചകസംഖ്യകള്‍, ജ്യാമിതീയും ബീജഗണിതവും എന്ന രണ്ട് പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പലതരം സോഴ്സ് ബുക്കുകള്‍ , റഫറന്‍സ് ബുക്കുകള്‍ ,ചോദ്യപ്പേപ്പറുകള്‍ ​ എന്നിവ ഇതിനായി ഉപയോഗിച്ചിട്ടുണ്ട് .ചോദ്യങ്ങള്‍ പി.ഡി ​ഫ് രൂപത്തില്‍ താഴെ ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
ഇനി ഒരു അസൈന്‍മെന്റിനെക്കുറിച്ചുപറയാം . തുടര്‍മൂല്യനിര്‍ണ്ണയത്തിനായി നല്‍കാവുന്ന പ്രവര്‍ത്തനത്തേക്കാള്‍ ഗ്രൂപ്പായി ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനമാണിത് . ഒരു പ്രശ്നത്തെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമീപിക്കുമ്പോള്‍ പഠനത്തിന് ആഴവും വ്യാപ്തിയും കൈവരിക്കും . ഡൈവര്‍ജന്റായ ചിന്തകള്‍ ഉണ്ടാകാന്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഒത്തുചേരലാണ് നല്ലത്
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പസിലാണ് താഴെ കൊടുത്തിരിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

>> Friday, November 2, 2012

കലോത്സവം, ശാസ്ത്രമേള തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന മാസങ്ങളാണല്ലോ കടന്നു പോകുന്നത്. ഇവയ്ക്കുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നമ്മുടെ ജോലി കുത്തനേ കുറച്ചു എന്നതില്‍ സംശയമേയില്ല. പക്ഷെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‍വെയര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് മറ്റ് സിസ്റ്റങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. മുന്‍പ് ഇതേക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വീണ്ടുമൊരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്. എങ്ങനെ ഉബുണ്ടുവിലൂടെ നെറ്റ്‌വര്‍ക്ക് ചെയ്യാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer