Income tax Calculator with 10 E facilty for FY 2024-25(AY 2025-26)
>> Tuesday, February 11, 2025
Income tax Calculator with 10 E facilty for FY 2024-25(AY 2025-2026)![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMgc8qF-7hlAMG6P6dM7mP8DjFZm76HzIaOzhuJrRNqXgGe_QDSbIaqnMsWimxbaN-ETydSAXjfP-ECZmw6YvYZZTp0fbpmC4vU4eSIWMlb70-Ah8NMfbbmxo_PJKKKLa9arINqgUs5bw8ZmPD-wkk7aZxFxE81gmsBvxEDYZSR1zocg2khz2oFOLiKBR3/w400-h289/babu%20vadukkumchery%20.jpg)
(Updated on 11-2-25)
Income tax calculator with 10 E facility in EXCEL format running in English and malayalam menu to calculate Income tax statement for the financial year 2024-25 (2025-26 Assessment year), for Govt/Private sector employees UGC College / Higher secondary/ School teachers
INCOME TAX CALCULATION 2024-25 FINANCIAL YEAR
2024-25 സാമ്പത്തീക വർഷത്തേക്ക് (2025-26 Assessment year) ബാധകമായ പരിഷ്കരിച്ച വരുമാന നികുതി സംബന്ധമായ വിവരങ്ങൾ, ഒരു സാധാരണ ശമ്പളവരുമാന വിഭാഗത്തിൽപ്പെടുന്ന വ്യക്തിക്കായി ചുവടെ കാണും വിധം ചുരുക്കി എഴുതാം:
1.Old Regime, New Regime എന്നിങ്ങനെ രണ്ടു രീതിയിൽ ഉള്ള വരുമാന നികുതി നിരക്കുകളിൽ ഏറ്റവും അനുയോജ്യമായത് സ്വീകരിക്കാം
കഴിഞ്ഞ വർഷം ഏത് രീതിയാണോ സ്വീകരിച്ചത് എന്നതു നോക്കാതെ, ഈ വർഷവും Old Regime, New Regime എന്നീ ഓപ്ഷനുകളിൽ ഏറ്റവും ലാഭകരമായത് തെരഞ്ഞെടുക്കാം. കഴിഞ്ഞ വർഷം New Regime സ്വീകരിച്ചവർ ഈ വർഷം Old Regime ലേക്ക് മാറുന്നതിനോ, തിരിച്ചോ മറുകണ്ടം ചാടാം
2.New Regime പ്രകാരമുള്ള നിരക്കുകൾ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് എന്നതിനാൽ മഹാഭൂരിഭാഗം ജീവനക്കാരും ഇത്തവണ ഈ ഓപ്ഷൻ ആകും സ്വീകരിക്കുക
3.Old Regime വ്യവസ്ഥകൾക്ക് മാറ്റമൊന്നും ഇല്ല. കഴിഞ്ഞ വർഷത്തേത് പോലെ തുടരും
4.ഫലത്തിൽ 7.75 ലക്ഷം വരെ മൊത്ത വരുമാനം ഉള്ളവർക്ക് നികുതി നൽകേണ്ടിവരുന്നില്ല (New regime option) [Old Regime ൽ ഈ പരിധി 5.5 ലക്ഷം രൂപയാണ്]
5.Standard deduction ആനുകൂല്യം ഈ വർഷം New Regime സ്വീകരിക്കുന്നവർക്കും ലഭ്യമാക്കി. 75000 രൂപ വരെ ഈ രീതിയിൽ വരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കും. അതേ സമയം Old Regime സ്വീകരിച്ചവർക്ക് Standard deduction ആനുകൂല്യം വെറും 50000 രൂപ മാത്രമാണെന്നത് ഓർക്കുക
6.New Regime പ്രകാരം, Family pension വാങ്ങുന്നവർക്ക് 25000 രൂപയോ Family pension ന്റെ 1/3 ഭാഗമോ ഏതാണ് കുറവെങ്കിൽ വരുമാനത്തിൽ നിന്നു ഇളവ് ലഭിക്കും. Old Regime പ്രകാരം ഈ ഇളവ് 15000 or (1/3 of Family pension) രൂപ വരെ മാത്രമാണ്
7.നികുതിയിൽ നിന്നും നേരിട്ടുള്ള കിഴിവായ 87-A Rebate New Regime പ്രകാരം 25000 രൂപയും, Old Regime ൽ 12500 രൂപയും ആണ് [New Regime പ്രകാരം 7 ലക്ഷത്തിൽ കവിയാത്ത taxable income ഉള്ളവർക്കും Old Regime ൽ 5 ലക്ഷത്തിൽ കവിയാത്ത taxable income ഉള്ളവർക്കും മാത്രം 87-A Rebate ആനുകൂല്യം ലഭിക്കും]
New Regime option പ്രകാരമുള്ള നികുതിനിരക്കുകൾ ചുവടെ [ഏത് പ്രായത്തിലുള്ളവർക്കും നിരക്കുകൾ സമാനം]
Old Regime സ്വീകരിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ചുവടെ കാണുന്ന deduction കൾ New Regime option സ്വീകരിച്ചവർക്ക് ലഭ്യമല്ല
a.Chapter VI A പ്രകാരമുള്ള 1.5 ലക്ഷം രൂപ വരെ ലഭ്യമായിട്ടുള്ള കിഴിവുകൾ
b.Profession Tax
c.PF,SLI, GI, Tuition fee, Housing loan Principal repayment, Life Insurance Premium
d.Housing loan Interest
e.Medisep, Mediclaim,
f.Donation, Allowances :[LTA,HRA,High attitude allow, Entertainment Allow etc]
New Regime option സ്വീകരിച്ചവർക്ക് ലഭ്യമായിട്ടുള്ള അപൂർവം കിഴിവുകൾ ചുവടെ
(ഈ ഇളവുകൾ Old Regime സ്വീകരിച്ചവർക്കും ലഭ്യമാണ്)
a.Conveyance allowance for office duties
b.Travel, Tour, Transfer allowance, Uniform allowance
c.Transport allowance for differently abled employees up to Rs 3200/month
d.Leave encashment during retirement, Gratuity, Commutation of pension, Sum received from Life insurance policy
e.Provident fund withdrawal and Interest on PF
f.Employers contribution to NPS (Note : Employee contribution is taxable)
New Regime ഓപ്ഷൻ ലും Old Regime ഓപ്ഷനിലും കാണുന്ന നിർണായക വ്യത്യാസങ്ങൾ ചുവടെ
(
Read More | തുടര്ന്നു വായിക്കുക