Loading [MathJax]/extensions/TeX/AMSsymbols.js

>> Thursday, February 11, 2021

ശമ്പള വരുമാനക്കാർ 2020-21 വർഷം ആകെ നൽകേണ്ട ടാക്സ് തവണകളായി അടച്ചത് കൂടാതെ ബാക്കിയുള്ളത് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പൂർണ്ണമായും കുറയ്ക്കണമല്ലോ. ടാക്സ് കണക്കാക്കുന്നതിനും Final Statement, Form 10E, Form 12BB മുതലായവ തയ്യാറാക്കുന്നതിനും സഹായകരമായ പ്രോഗ്രാമുകൾ പരിചയപ്പെടുത്തട്ടെ. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം എന്നു കൂടി ഇത്തവണ മനസ്സിലാക്കേണ്ടതുണ്ട്. അതിനും ഇവ സഹായകരമാവും.
2020-21 സാമ്പത്തിക വർഷം ടാക്സ് കണക്കാക്കുന്ന രീതി മനസ്സിലാക്കാൻ ഈ നോട്ടുകൾ പ്രയോജനപ്പെടും.


>> Tuesday, February 9, 2021

 


കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1.7.2019 മുതല്‍ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍

11ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. 01-07-2019

മുതല്‍ ഒാരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം ,പുതുക്കിയ Scale of

Pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍

,1.7.2019 ന് ശേഷം ലഭിച്ച promotion/Grade എന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ

കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഇവിടെ നല്‍കിയിരിക്കുന്നത്.


പ്രോഗ്രാം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


TIMUS 11

>> Saturday, February 6, 2021



TIMUS 11  :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .

പുതിയ   നിരക്കും  നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.

 സവിശേഷതകൾ 

 1. Annexure 2 തയ്യാറാക്കൽ 

 2. IT statement from Spark salary drawn statement : 

 3. Capturing data from PIMS Anticipatory Statement, (for Treasuries employees use )

 Instant help on important IT Sections. 

Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു.

കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ ആകർഷകമാക്കുന്നു..

പ്രധാന സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം. 


Read More | തുടര്‍ന്നു വായിക്കുക

ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ്


A Creative Innovative Solution for Income Tax backed by SPARK Data Fetching facility 

ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് കൃത്യതയോടെ തയ്യാറാക്കാം
Honest Tax Premium Ver.05
ഫയല്‍ ലിങ്ക് 

▶️സർക്കാർ ജീവനക്കാർക്ക്  SPARK IT Statement ൽ  നിന്നും  Auto Fetching Fecility,  Microsoft Excel ൽ അടിസ്ഥാന ജ്ഞാനം ഉള്ള ഏതൊരാൾക്കും  വളരെ എളുപ്പത്തിൽ ലളിതമായി  ആദായനികുതി കണക്കാക്കാം. (Simple&Powerful ).

▶️അധികം ജീവനക്കാരുള്ള ഓഫീസുകൾക്ക് വളരെ സൗകര്യപ്രദം. ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് FY2020-2021 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതി ഘടനയിൽ  വന്നിരിക്കുന്നത്.

▶️എടുത്തു പറയേണ്ട മറ്റൊരു സവിശേഷത  ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും

▶️മറ്റൊരു പ്രധാന വസ്തുത 500000/-രൂപ വരെ നികുതി ഒഴിവു രണ്ടു ഓപ്ഷനിലും ലഭിക്കുന്നതിനാൽ old regime ൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ വർഷം പേ റിവിഷൻ അരിയർ ലഭിക്കും എന്നതിനാൽ റിലീഫിനു അർഹത ലഭിക്കാൻ സാധ്യത ഉണ്ട്.

▶️ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.

 ▶️അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.

 ▶️SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 05 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

Warch Video Tutorial 

ആൻസൺ ഫ്രാൻസിസ് 

സീനിയർ  അക്കൗണ്ടന്റ്

കോഴിക്കോട് 

ട്രഷറീസ് ഡിപ്പാർട്മെന്റ്


Read More | തുടര്‍ന്നു വായിക്കുക

Aided School ബില്ലുകൾക്ക് വിദ്യാഭ്യാസ ഓഫീസുകളിൽ അപ്രൂവലിന് ഒരു യൂസർ കൂടി

>> Thursday, February 4, 2021

എയ്ഡഡ് സ്ക്കൂളുകളില്‍ നിന്ന് പി.എഫ് ലോണ്‍, അരിയര്‍ ബില്‍, കണ്ടിജന്റ് ബില്‍ എടുക്കേണ്ടി വരുമ്പോള്‍  വിദ്യാഭ്യാസ ഓഫീസുകളിലേക്ക് അയക്കുന്ന ബില്ലുകള്‍ വിദ്യാഭ്യാസ ഓഫീസുകള്ക്ക് സ്പാര്‍ക്കില്‍ കാണാനാകുന്നില്ല എന്ന് പലരും ഈയിടെയായി പരാതി പറയാറുണ്ട്. ഇതിനായി പുതിയ ഒരു യൂസറെ കൂടി വിദ്യാഭ്യാസ ഓഫീസുകളില്‍ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ സാധിക്കൂ എന്നാണ് സ്പാര്‍ക്കില്‍ നിന്നുള്ള അറിയിപ്പ്.   spark ലെ new updation സംബന്ധിച്ച് ഒരു വിശദീകരണം ചുവടെ കുറിക്കുന്നു..


 ഇങ്ങനെ forward ചെയ്യുന്ന Bill കൾ AE0വി ലെ verification user ടെ Login ൽ ലഭ്യമാകും Accounts ൽ verify Forwarded Bills ( Aided institutions) സെലക്ട് ചെയ്താൽ School ൽ നിന്ന് Forward ചെയത ബില്ലുകളുടെ No, Nature ,Groടട, Net Amount, Prepared date എന്നിവ കാണാം 

.Bill സെലക്ട് ചെയ്താൽ Treasury ,School, DD0, Month, Year, DDo Code എന്നി Bill Details പരിശോധിച്ച് (View forwarded Bill ൽ ക്ലിക്ക് ചെയ്താൽ Bill കാണാവുന്നതാണ് Action (may be approved / May be rejected) Select ചെയ്ത് verification Comments കൊടുത്ത് SS ന് forward ചെയ്യുക. 

Success fully forwarded എന്ന മെസ്സേജ് വന്നാൽ Bill SS Login ൽ കാണാം SS login ൽ Accounts ൽ Bills ൽ Approve Bills ( Aided institutions) സെലക്ട് ചെയ്താൽ verification user forward ചെയ്ത Bill കാണാം.. അത് സെലക്ട് ചെയ്ത് DSC വെച്ച് Approve ചെയ്യണം

ഇതിന് ശേഷം മാത്രമെ Bill e submit ചെയ്യുവാൻ സാധിക്കു. ( ഇവിടെ പ്രധാനാധ്യാപകർ രണ്ടുപ്രാവശ്യംDSC ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. മേക്ക് ബിൽ സമയത്തും ഈസബ് മിഷൻ സമയത്തും. 

വിദ്യാഭ്യാസ ഓഫീസുകളിൽ യൂസറെ ക്രിയേറ്റ് ചെയ്യുന്ന വിധം 

https://www.info.spark.gov.in/?aiovg_videos=how-to-assign-verifying-authority-privilege-in-spark-for-aided-schools


Read More | തുടര്‍ന്നു വായിക്കുക

പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ - പേ റിവിഷന്‍ സോഫ്‍റ്റ്‍വെയര്‍

>> Monday, February 1, 2021

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 1/07/2019 മുതല്‍ ജീവനക്കാരുടെ പുതിയ ശമ്പളം നിലവില്‍ വരികയാണ്. പുതുതായി ലഭിക്കാന്‍ പോകുന്ന ശമ്പളം അരിയര്‍ എന്നിവയെക്കുറിച്ചുള്ള എക്സല്‍ ഫയലാണ് ചുവടെ. വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. ഇതൊരു ഡ്രാഫ്റ്റ് മാത്രമാണ്. അലവന്‍സുകളെപ്പറ്റിയുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഫൈനല്‍ ഓര്‍ഡര്‍ വന്നശേഷം പ്രോഗ്രാം അപ്ഡേറ്റ് ചെയ്യുന്നതാണ്. 






പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശചെയ്ത പുതിയ ശമ്പള സ്കെയിൽ പ്രകാരം ഉള്ള ശമ്പള ഫിക്സേഷൻ നടത്തുന്നതിന് ആവശ്യമായ മറ്റൊരു സോഫ്റ്റ്‌വെയർ ചുവടെയുണ്ട്. കോഴിക്കോട് ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ആയ ശ്രീ. ഷിജോയ് ജെയിംസ് ആണ് ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്.  വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എക്സൽ അടിസ്ഥാനത്തിലുള്ളതാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ ബേസിക്  പേ യും അരിയറും എളുപ്പത്തിൽ കണക്കാക്കാവുന്നതാണ് . 


♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer