Loading [MathJax]/extensions/TeX/AMSsymbols.js

പുതിയ അധ്യയന വര്‍ഷം

>> Friday, May 31, 2019


അവധിക്കാലം തീരുകയാണ്. പുതിയ അധ്യയന വര്‍ഷം സമാഗതമാകുന്നു. അധ്യാപന രീതിയെ സ്വാധീനീക്കുന്ന ചില കാര്യങ്ങളുമായി ബന്ധപ്പെട്ട പൊതു കാഴ്ചപ്പാടുകളെപ്പറ്റി പരാമര്‍ശിക്കുകയാണ് കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.


Read More | തുടര്‍ന്നു വായിക്കുക

പത്ത് : പാഠം ഒന്ന്

>> Sunday, May 26, 2019

ചെറിയ ചെറിയ മാറ്റങ്ങളോടെയുള്ള പത്താം ക്ലാസിലെ ഗണിതപുസ്തകം കണ്ടുകാണുമല്ലോ?(കാണാത്തവര്‍ക്ക് മലയാളം മീഡിയം - ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ ഇവിടെ നിന്നും എടുക്കാം). ഒന്നാം പാഠമായ സമാന്തരശ്രേണികളിലെ പ്രധാന മാറ്റം , 'സമാന്തരശ്രേണികളുടെ ബീജഗണിതം' എന്ന ഭാഗത്തിനുശേഷം 'തുകകളും പദങ്ങളും' എന്ന ഭാഗം പുതുതായി ചേര്‍ത്തിരിക്കുന്നു എന്നതും ചില ചോദ്യങ്ങള്‍ ഒഴിവാക്കി ന്നതുമാണെന്ന് തോന്നുന്നു. ഫലത്തില്‍, കുപ്പിയും വീഞ്ഞും പഴയതുതന്നെ!!

എന്തുതന്നെ ആയാലും, സമാന്തരശ്രേണികളുടെ ആശയങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കുമ്പോള്‍ ആശയവിശദീകരണത്തിനായി അധ്യാപകര്‍ക്ക് ക്ലാസ് മുറിയില്‍ അവതരിപ്പിക്കാവുന്ന പഠന വിഭവങ്ങളുടെ പ്രസക്തി വേണ്ടുവോളമുണ്ട്.ഈ പോസ്റ്റിലൂടെ നമ്മുടെ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കിയ പതിനഞ്ച് ചെറിയ ജിഫ് വീഡിയോകള്‍ പങ്കുവെക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുമെന്നൊന്നും പഴയതുപോലെ പ്രതീക്ഷിക്കുന്നില്ല.

Click here to download the zip folder.


QUARTERLY E TDS RETURN IN RPU 2.7

>> Monday, May 13, 2019

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2018-19 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് മെയ്‌ 31 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് നേരത്തെ തന്നെ TDS Return നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന് മുമ്പ് MATHSBLOG പരിചയപ്പെടുത്തിട്ടുണ്ടല്ലോ. ജാവയില്‍ തയ്യാറാക്കിയ RPU വിന്‍റെ 2.7 വേര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ്‌ സഹായകരമാവും.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer