SSLC Examination - March 2016 :
All Question Papers
and English, Physics, Chemistry, Social Science & Maths Answers
>> Wednesday, March 23, 2016
Updated on 31.03.2016 at 11.30pm : SSLC പരീക്ഷ കഴിഞ്ഞു.....ഇനി പരീക്ഷയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നമുക്കു നടത്താം... എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിനു പോകുന്നവര്‍ ആവശ്യപ്പെടുന്ന ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരസൂചികകള്‍. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പല വിഷയങ്ങളുടേയും ഉത്തരങ്ങള്‍ മാത്സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ചില വിഷയങ്ങളുടെ ഉത്തരസൂചികകളുടെ പണിപ്പുരയിലാണ് അദ്ധ്യാപകരെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരസൂചികകള്‍ ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റെയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ, ഇംഗ്ലീഷ്, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഉത്തരസൂചികകളുംഗണിതപരീക്ഷയെക്കുറിച്ചുള്ള പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന്റെ അവലോകനവും ആണുള്ളത്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടാതെ പരീക്ഷയെക്കുറിച്ചുള്ള വിശദമായ അവലോകനവും വായിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ ചുവടെ നല്‍കാന്‍ മറക്കരുതേ.
Read More | തുടര്‍ന്നു വായിക്കുക