അര്‍ഹര്‍ക്ക് 'അക്ഷയ' തുണ..!

>> Saturday, May 19, 2012

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.


Read More | തുടര്‍ന്നു വായിക്കുക

ഇന്ന് ലോക മാതൃദിനം

>> Sunday, May 13, 2012

പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അതായത് മെയ് 13 ന് മാതൃദിനം (Mothers' Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. 'മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക'യെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്. അധ്യാപകര്‍ക്കു മുന്നില്‍ നിഷ്ക്കളങ്കമായ കണ്ണുകളോടെ, നിഷ്ക്കളങ്കമായ മനസ്സോടെ ഇരിക്കുന്ന കുട്ടികളോട് രക്ഷിതാക്കളുടെ സ്നേഹത്തെക്കുറിച്ച് വിശദീകരിക്കാനാകുമെങ്കില്‍, സമൂഹത്തിനു ദ്രോഹമുണ്ടാക്കുന്ന പ്രവര്‍ത്തികളിലേക്ക് പോകാത്ത വിധം അവരെ നേര്‍വഴിക്ക് നയിക്കാനാകും. റാംബോയേയും മറ്റു സിനിമകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളേയുമെല്ലാം അനുകരിച്ച് വാളെടുക്കുന്ന ബുദ്ധിശൂന്യതയില്‍ നിന്നും അവരെ നമുക്ക് പിന്തിരിപ്പിക്കാന്‍ കഴിയും. അമ്മമാരെ ആദരിക്കുന്നതിനായി കുറേനാളുകള്‍ക്ക് മുമ്പ് നടന്ന ഒരു ചടങ്ങില്‍ മാതൃസ്നേഹത്തെക്കുറിച്ച് അബ്ദുള്‍ സമദ് സമദാനി പ്രൗഢഗംഭീരമായൊരു പ്രസംഗം നടത്തുകയുണ്ടായി. അയത്നലളിതവും ചിന്തോദ്ദീപകവുമായ ആ പ്രസംഗം ചടങ്ങില്‍ സന്നിഹിതനായിരുന്ന മോഹന്‍ലാന്‍ അടക്കമുള്ള പലരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഇരുപതു മിനിറ്റ് നീണ്ട മനോഹരമായ പ്രസംഗം. അമ്മ. ലോകമാതൃദിനത്തില്‍ ആ വീഡിയോ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

>> Monday, May 7, 2012

റിട്ടയര്‍മെന്റ്, ന്യൂ ഡിവിഷന്‍, സബ്ജക്ട് ചേഞ്ച് തുടങ്ങിയ കാരണങ്ങളില്‍ മിക്കവാറും സ്ക്കൂളുകളില്‍ എല്ലാവര്‍ഷവും ടൈംടേബിളില്‍ മാറ്റം വരുത്തേണ്ടി വരും. മാറ്റം വരുത്തുകയെന്നാല്‍ പുതുതായി ടൈംടേബിള്‍ തയ്യാറാക്കുകയെന്നു തന്നെയര്‍ത്ഥം. അതിനായി പലരും പല സോഫ്റ്റ്‌വെയറുകളും എക്സെല്‍/സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമുകളുമെല്ലാം പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അതിന്റെയെല്ലാം സാറ്റിസ്‌ഫാക്ഷന്‍ ലവല്‍ അത്രയൊന്നും ഉയര്‍ന്നു കാണണമെന്നില്ല. എന്നാല്‍ സമ്പൂര്‍ണയില്‍ ടൈംടേബിള്‍ ചെയ്ത് വിജയിച്ചുവെന്ന് പലരും പറ‌ഞ്ഞു കേട്ടു. ഒട്ടേറെ പേര്‍ അതിനെക്കുറിച്ചൊരു പോസ്റ്റ് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ശനിയാഴ്ച രാത്രിയോടെ നമ്മുടെ ബ്ലോഗില്‍ ഒരു കമന്റിട്ടു. ഒട്ടും വൈകാതെ തന്നെ ബ്ലോഗ് ടീമംഗവും പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്ര അധ്യാപികയുമായ സത്യഭാമ ടീച്ചര്‍ അതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കി അയച്ചു തന്നു. 'ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ' എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്ടിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ടീച്ചറുടേത്. ഫിലിപ്പ് സാറിന്റെ പൈത്തണ്‍ പാഠങ്ങളില്‍ ആവേശമുള്‍ക്കൊണ്ട് എം.എസ്.സി ഐടി ചെയ്തു കൊണ്ടിരിക്കുകയാണ് ഭാമ ടീച്ചറിപ്പോള്‍. സമ്പൂര്‍ണയില്‍ എങ്ങിനെ ടൈംടേബിള്‍ ചെയ്യാം എന്നതിനെക്കുറിച്ചുള്ള സ്റ്റെപ്പുകള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു. സംശയങ്ങള്‍ കമന്റ് ബോക്സില്‍ ഉന്നയിക്കാവുന്നതേയുള്ളു.


Read More | തുടര്‍ന്നു വായിക്കുക

ദൃശ്യ - പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്​വെയര്‍

>> Sunday, May 6, 2012

ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്ററാണ് ശ്രീ രാജേഷ് സാര്‍. പൈത്തണ്‍ ഭാഷ പഠിച്ച് ചെറിയ പ്രോഗ്രാമുകളൊക്കെ തയ്യാറാക്കാനുള്ള നമ്മുടെ അധ്യാപകരുടെ ശ്രമങ്ങളില്‍ വിജയം കൈവരിച്ച അധ്യാപകരില്‍ അദ്ദേഹത്തിന്റെ സംഭാവന ഒരു പെയിന്റ് പ്രോഗ്രാമാണ്. ദൃശ്യ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്​വെയര്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. താഴെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഈ സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ മിനുറ്റുകള്‍ മതി.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer