പരീക്ഷകളെ ഭയക്കരുത്..
>> Friday, January 27, 2012
പരീക്ഷയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നു എന്ന ഹാക്കര്‍ ആദിയുടെ കമന്റില്‍ നിന്നാണ് രാമനുണ്ണി സാര്‍ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആ കുട്ടിയുടെ സംശയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥികളുടെ ആവലാതികളെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ പരീക്ഷാക്കാലത്തും കുട്ടികള്‍ ഈ ചോദ്യവുമായി അധ്യാപകരെ സമീപിക്കാറുമുണ്ട്. ഈ ആവലാതിക്ക് അതിന്റേതായ കാരണവുമുണ്ട്. പരീക്ഷ എന്നും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ സമ്മര്‍ദ്ദം പൊതുവെ 3 തരത്തിലാണ്.
1. പഠിച്ചകാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നന്നായി എഴുതാനാവുമോ എന്ന പേടി.
2. പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി .
3. പഠിക്കാനുള്ളതും / പഠിച്ചതിന്നപ്പുറത്തുള്ള കാര്യങ്ങള്‍ പരീക്ഷക്ക് വരുമോ എന്ന പേടി .
ശരിക്കും പറഞ്ഞാല്‍ ഈ 'പേടി'യൊക്കെ പരീക്ഷകള്‍ ഉണ്ടായകാലം മുതല്‍ ഏല്ലാ കുട്ടിയിലും ഉണ്ടായവയും കാലാകാലങ്ങളായി തുടരുന്നവയും തന്നെ. പരീക്ഷകളുടെ രീതിയൊക്കെ പലവട്ടം മാറിയെങ്കിലും ഈ 'പേടി'യുടെ ഘടകം നിലനില്‍ക്കുന്നു; അതും അകാരണമായി. 'അകാരണമായി' എന്നു പറഞ്ഞത് കുറെയൊക്കെ ശരിതന്നെ. 'പേടി'കള്‍ക്ക് പലപ്പോഴും കാരണങ്ങളില്ല. കാര്യങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കുന്നതോടെ 'പേടി'കള്‍ ഇല്ലതാവും. പരീക്ഷയെകുറിച്ചുള്ള പാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് 'പഠിക്കാനില്ല' എന്നറിയാമല്ലോ. പരീക്ഷയെ അഭിമുഖീകരിക്കുന്നതെങ്ങനെ എന്ന 'പാഠം' കുട്ടി ഒരിക്കലും പഠിക്കുന്നില്ല. നേരേമറിച്ച് പരീക്ഷയെ ഒരു 'പേടി സ്വപ്നമായി പ്രദര്‍ശിപ്പിക്കുന്ന 'പാഠങ്ങള്‍' പഠിപ്പിക്കാനില്ലെങ്കിലും അധ്യാപികയും രക്ഷിതാവും (ഒഴിവ്കിട്ടുമ്പോഴൊക്കെ ) കുട്ടിയെ 'പഠിപ്പി'ക്കുന്നുമുണ്ട്. ഇതിന്റെ ആത്യന്തികഫലം കുട്ടിയില്‍ പരീക്ഷാപ്പേടി നിര്‍മ്മിക്കയുമാകുന്നു.
പഠനത്തിന്റെ തുടര്‍ച്ചയല്ല പരീക്ഷ. ആദ്യം പഠനം; പിന്നെ പരീക്ഷ എന്നൊരു കാലക്രമം ജീവിതത്തിലൊരിടത്തും ഇല്ല. പരിശീലനവും പയറ്റും ഏകകാലത്തിലാണ്`. ജീവിതത്തിലൊരിടത്തും ഇല്ലാത്ത ഒന്ന് സ്കൂളില്‍ മാത്രം [ ആദ്യം പഠനം പിന്നെ പരീക്ഷ എന്നൊരു ക്രമം] ഉണ്ടാകാന്‍ വയ്യ. ശാസ്ത്രീയമായി മനസ്സിലാക്കിയാല്‍ പഠവും പരീക്ഷയും വെവ്വേറെയല്ല എന്നു മനസ്സിലാക്കാം. ഒരു സന്ദര്‍ഭം നോക്കൂ; കുട്ടി ചെറിയ പ്രായത്തില്‍ 1+1= 2 എന്നു പഠിക്കുന്നു. പഠിച്ചുകഴിയുന്നതോടെ ഒരു മിഠായിയും വേറൊരു മിഠായിയും കയ്യിലെത്തുന്നതോടെ അത് രണ്ടുമിഠായികള്‍ എന്ന് മനസ്സിലാക്കുന്നു. ഒരിക്കലും മൂന്ന് മിഠായികള്‍ എന്ന് തോന്നി സൂക്ഷിക്കയോ പങ്കുവെക്കയോ വിലപറയുകയോ ഒന്നും ചെയ്യുന്നില്ല . പഠിച്ചതിന്റെ പരീക്ഷ പഠനത്തോടൊപ്പം സംഭവിക്കുന്നു. ഇത് 1+1 എന്നത്, കത്തെഴുത്തായാലും, സൗരയൂഥസങ്കല്‍പ്പമായാലും , മാധ്യം കാണലായാലും ഒക്കെ ഇതുതന്നെയാണ് സംഭവിക്കുന്നത്. പരീക്ഷക്കുവേണ്ടിയല്ല; ജീവിതത്തിന്ന് വേണ്ടിത്തന്നെയാണ് ആരും പഠിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂളില്‍ മാത്രം പഠനം പരീക്ഷവേണ്ടിയായി കരുതിവരുന്നു എന്നതാണ്` വലിയൊരു അശാസ്ത്രീയത .
മറ്റൊന്ന് പരീക്ഷകളുടെ 'ജന്മസിദ്ധമായ' അശാസ്ത്രീയതകള്‍ നിര്‍മ്മിക്കുന്ന 'പേടി'കള്‍ ഉണ്ട്. അത് പരീക്ഷാ ഹാളിന്റെ അന്തരീക്ഷം, സമയബന്ധനം, [അധികാരികളുടെ] ശക്തമായ നിരീക്ഷണം ഏകാന്തത, എല്ലാ കുട്ടിക്കും ഒരേചോദ്യം, ജയ-പരാജയ സങ്കല്പ്പങ്ങള്‍, തുടര്‍പഠന സാധ്യതകള്‍.... എന്നിങ്ങനെ പലതും അശാസ്ത്രീയവും 'പേടി' ഉല്പ്പാദിപ്പിക്കുന്നതുമാകുന്നു. ഈ പേടികളെയെല്ലാം അതിജീവിച്ച് കടന്നുപോരുന്ന കുട്ടിയെ നാമൊക്കെ എത്രയോ ബഹുമാനിക്കേണ്ടിയിരിക്കുന്നു എന്നതും മറക്കരുത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പൊഴത്തെ നിലയില്‍ പരീക്ഷയും ജയ-പരാജയവും ഒക്കെ യാഥാര്‍ഥ്യം തന്നെ. ഈ യാഥാര്‍ഥ്യത്തില്‍ നിന്നാണ്` ആദ്യം പറഞ്ഞ 3 പേടികള്‍ പരിഹരിക്കേണ്ടതായി വരുന്നത്. ഇതിലേറ്റവും പ്രധാനം ' പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി ' തന്നെയാണ്`. ആദ്യ പേടി - പരിശീലനം, കുട്ടിയുടെ സ്ഥൈര്യം, ലക്ഷ്യബോധം, രക്ഷിതാക്കളുടെ / അധ്യാപികയുടെ പിന്തുണ എന്നിവയില്‍ ഊന്നിയതാണ്`. മൂന്നാം പേടി കുട്ടിയുടെ / അധ്യാപികയുടെ നിയന്ത്രണത്തിലുള്ളതുമല്ലല്ലൊ. അതുകൊണ്ട് ഏറ്റവും വലിയ പേടി ' പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി' തന്നെ.
'നന്നായി പഠിച്ചുതീര്‍ക്കല്‍ ' പല മട്ടിലാണ്`. ഓരോകുട്ടിക്കും ഓരോ രീതിയുണ്ട്.
1. ക്ളാസില്‍ വെച്ചുതന്നെ എല്ലാം നന്നായി മനസ്സിലാക്കുക
2. വീട്ടില്‍ ചെന്ന് അന്നന്നത്തെ അന്നന്ന് പഠിക്കുക
3. പരീക്ഷക്ക് മുന്‍പ് ഒറ്റയടിക്ക് ഒന്നിച്ച് പഠിക്കുക
4. പരീക്ഷത്തലേന്ന് ഉറക്കമിളച്ചിരുന്ന് ഒക്കെ ഒന്നുകൂടി പഠിക്കുക..
എന്നിങ്ങനെ. ഇതെല്ലാം ഓരോ കുട്ടിയുടേയും സാഹചര്യങ്ങളും സ്വഭാവങ്ങളും അടിസ്ഥാനമാക്കി നിര്‍മ്മിച്ചടുക്കുന്നതാണ്`. സ്ഥായിയായി കുട്ടി അനുവര്‍ത്തിക്കുന്ന രീതിതന്നെ ശരി എന്നേ പറയാന്‍ കഴിയൂ. നല്ല ഫലം കിട്ടുന്ന രീതി പിന്തുടരണം. ഇതു പറയാന്‍ കാരണം നിലവിലെ പരീക്ഷ അത്രക്കൊക്കേ ഉള്ളൂ എന്നതുതന്നെ. അതെ, പരീക്ഷ അത്രക്കൊക്കേ ഉള്ളൂ. എല്ലാവരും പറയാറുള്ളത് 'ഈ പരീക്ഷ ജയിക്കാനല്ല; തോല്‍ക്കാനാ പാട്' എന്നല്ലേ. അതെ, തോല്‍ക്കാന്‍ പാടുതന്നെ. ഇതറിയണമെങ്കില്‍ 'ജയിച്ച' ഒരു പത്തുപേരേ കണ്ട് ചോദിച്ചാല്‍ മതി.
'ജയിക്കാന്‍ എളുപ്പമുള്ള ഒരു പരീക്ഷ ' ക്ക് പഠിക്കാനും എളുപ്പം. 'പരീക്ഷ' എങ്ങനെയാണൊ അതിന്നനുസരിച്ചാവുമല്ലോ 'പഠിപ്പ്' . ഇതൊരു സാധാരണയുക്തി മാത്രം. ഈ യുക്തിയാണ് കുട്ടി എങ്ങനെ പഠിച്ചാലും ജയിക്കും എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള ജയത്തിന്ന് ഒരല്‍പ്പം അധികം മെനക്കെടണമെന്നു മാത്രം. ഓരോ വിഷയവും ജയിക്കാനുള്ള സ്കോറ് എത്രയെന്നൊക്കെയുള്ള കണക്ക് ഇവിടെ വിശദീകരിക്കുന്നില്ല. അതില്‍ സി.ഇ. എത്ര ഉണ്ടാവും, പിന്നെ ടി.ഇ. എത്ര എഴുതിയെടുക്കണം.... തുടങ്ങിയ സംഗതികള്‍ ക്ളാസിലൊക്കെ പാട്ടല്ലേ!
പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി ആലോചിച്ചാല്‍ സ്വയം പരിഹരിക്കാവുന്നതല്ലേ? ഓരോ വിഷയത്തിലും എന്തൊക്കെ പഠിക്കാനുണ്ട്, അതിലെന്തെല്ലാം പഠിച്ചു, ഇനി എന്തെല്ലാം ബാക്കി... എന്ന സാധാരണ കണക്കെടുപ്പ് ഏതു സാധാരണ കുട്ടിക്കും ചെയ്യാം. ഇത് ഒരു ലിസ്റ്റ് ഉണ്ടാക്കിയാല്‍ മതി. ലിസ്റ്റില്‍ ' ഓരോ വിഷയത്തില്‍ , ഓരോ പാഠത്തില്‍ എന്തെല്ലാം പഠിക്കാനുണ്ട് ' എന്ന ഭാഗം അധ്യാപികയുടെ സഹായത്തോടെ ചെയ്യേണ്ടതുണ്ട്. ' ഓരോ വിഷയത്തില്‍ , ഓരോ പാഠത്തില്‍ എന്തെല്ലാം പഠിപ്പിക്കാനുണ്ട്? .. അതില്‍ എന്തെല്ലാം പഠിപ്പിച്ചു ? എന്നൊരു ചാര്‍ട്ട് [ സാധാരണയായി ] ടീച്ചറിന്റെ കയ്യില്‍ ഉണ്ടാകുമല്ലോ. ഈ ലിസ്റ്റ് തയ്യാറായാല്‍ പിന്നെ എന്തെല്ലാം പഠിച്ചു , ഇനി എന്തു ബാക്കി എന്നെളുപ്പം മനസ്സിലാക്കാം. അതനുസരിച്ച് കുട്ടിക്ക് മുന്നേറാം. ഒരു ദാഹരണം നോക്കൂ:
കേരളപാഠാവലി [STD- 10]
യൂണിറ്റ് 5 ദേശപ്പെരുമ
പഠിക്കാനുള്ളത്
പഠിച്ചത് / മനസ്സിലാക്കിയത്
അഭിപ്രായം
ആശയം-1
[അ] എഴുതപ്പെട്ട ചരിത്രത്തിന്നപ്പുറം ഓരോ ദേശത്തിനും അതിന്റേതായ സൂക്ഷമ ചരിത്രമുണ്ട്
പ്രവര്‍ത്തനം-1
[അ] ദേശചരിത്രം ഉള്ളടക്കമായ കൃതികള്‍ വായിച്ച് അതിലെ സൂക്ഷചരിത്രം മനസ്സിലാക്കുക
[പാഠഭാഗങ്ങള്‍ വായിക്കണം, സമാനമായ മറ്റു രചനകള്‍ ചിലത് വായിക്കണം ]
വായിച്ചതിനു ശേഷം സൂക്ഷമചരിതം 'കുറിപ്പുകള്‍ ' തയ്യാറാക്കണം (കുറിപ്പ് , കത്ത് , പ്രബന്ധം, വിമര്‍ശനം, വിശകലനം എന്നിങ്ങനെയുള്ളവ )
ആശയം - 2
ജനമനസ്സുകളിലും ജീവിതത്തിലുമാണ്` ആ ചരിത്രം ജീവിക്കുന്നത്
പ്രവര്‍ത്തനം -2
കൃതികളില്‍ പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക അടയാളങ്ങള്‍ തിരിച്ചറിയുന്നു വിശകലനം ചെയ്യുന്നു
[ വിവിധ കൃതികള്‍ വായന, സാംസ്കാരിക അടയാളങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പുകള്‍ തയ്യാറാക്കല്‍, പ്രബന്ധരചന, പട്ടികപ്പെടുത്തല്‍, ...]
ആശയം- 3
........
ആശയം മനസ്സിലായി
പാഠഭാഗം മാത്രമേ വായിച്ചിട്ടുള്ളൂ
കുറിപ്പ് എടുത്തു
വിശകലനം ചെയ്യാന്‍ പറ്റുന്നില്ല
കത്ത്, പ്രബന്ധം എന്നിവയിലാക്കാന്‍ അറിയാം
പാഠഭാഗങ്ങള്‍ക്ക് പുറമേ ഒന്നും വായിക്കാനായിട്ടില്ല
സാംസ്കാരിക അടയാളങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് കുറിപ്പ്, പട്ടിക, പ്രബന്ധം എന്നിവ തയ്യാറാക്കിയിട്ടുണ്ട്
ഒരു പുസ്തകം കൂടി വായിക്കാന്‍ സംഘടിപ്പിക്കണം
വിശകലനം ചെയ്യാന്‍ വേണ്ടത്ര കഴിവില്ല
ഇതുപോലെ ഓരോ യൂണിറ്റിലും 4-5 ആശയങ്ങളും അവക്കനുസൃതമായ 10-12 പ്രവര്‍ത്തനങ്ങളും ഉണ്ട്. മലയാളത്തിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വ്യവഹാരരൂപങ്ങളാണ്`. വ്യവഹാരരൂപങ്ങളാകട്ടെ ചെറിയക്ളാസുകള്‍ മുതല്‍ ആവര്‍ത്തിച്ചു വരുന്നവയും. മറ്റു വിഷയങ്ങളിലും യൂണിറ്റുകളില്‍ പ്രധാനം ആശയങ്ങള്‍ തന്നെ. പ്രധാനാശയം, ഉപ ആശയങ്ങള്‍ എന്നിങ്ങനെ കാണാം. ഈ ആശയങ്ങളളുടെ പ്രയോഗപരിശീലനം - പ്രാക്ടിക്കല്‍, എന്നിവയാണ്` പ്രധാനമായി ഉള്ളത്. ഇതിലെല്ലാം ഏതെല്ലാം പഠിച്ചു / പഠിക്കണം ; മനസ്സിലായി / മനസ്സിലായില്ല എന്ന്` വകതിരിക്കുന്നതോടെ പഠനം പൂര്‍ത്തിയാവുകയാണ്`. പിന്നെ, പരീക്ഷാപ്പേടി ഇല്ല. പരീക്ഷയെക്കുറിച്ചുള്ള പഠനം കൂടിയാണിത്. പരീക്ഷിക്കപ്പെടുന്നതെന്തെല്ലാം എന്നറിഞ്ഞാല്‍ പിന്നെ പേടി എവിടെ?
വര്‍ഷാദ്യം മുതല്‍ ഈ പ്രക്രിയ ആരംഭിക്കണം. ക്രമമായി ഈ പരിശോധന നടക്കുന്നതിലൂടെ [ എന്തെല്ലാം പഠിക്കാനുണ്ട്? / അതില്‍ എന്തെല്ലാം അറിയാം? / ഇനി എന്തെല്ലാം കൂടി അറിയണം? ] പഠനവും പരീക്ഷയും എളുപ്പമാവുകയാണ്`. പഠനം നടക്കുന്നത് പൂര്‍ണ്ണമായും ക്ളാസ്മുറിയില്‍ത്തന്നെയാണ്`. വീട്ടില്‍ പഠിച്ചതുറപ്പിക്കലും തിരിച്ചറിയലും മാത്രമേ ഉള്ളൂ. പരീക്ഷക്കാകട്ടെ പഠിച്ചതിന്റെ അതിവേഗത്തിലുള്ള ആവര്‍ത്തനവും.
28 comments:
പരീക്ഷകളെ ഭയമാണ് പലര്‍ക്കും. പ്രത്യേകിച്ച്, എസ്.എസ്.എല്‍.സി പരീക്ഷയെ. അടുക്കും ചിട്ടയോടും കൂടി പഠിച്ചാല്‍ പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരമെഴുതുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു ഗെയിം പോലെയാണ്. ഓരോ ചോദ്യത്തിനും ഉത്തരമെഴുതുമ്പോഴും സംതൃപ്തി ഏറിയേറി വരും. ബ്ലോഗിലേക്ക് ആശങ്കകളുമായി കുട്ടികളുടെ കമന്റുകള്‍ വന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റിന്റെ പ്രസക്തിയെക്കുറിച്ച് ബ്ലോഗ് ടീം ചിന്തിക്കുന്നത്. അധ്യാപകര്‍ക്ക് കുട്ടിക്ക് ഊര്‍ജ്ജം പകരാനാകുമെങ്കില്‍, അതൊരു ശാക്തീകരണമായിരിക്കും. അത്തരം കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
രാമനുണ്ണിമാഷിന്റെ ഗംഭീരങ്ങളായ ലേഖനങ്ങള്‍ തിരിച്ചുവരുന്നത് നല്ല സൂചനയാണ്. കുട്ടികളില്‍ പരീക്ഷപ്പേടിയുണ്ടാക്കുന്നതില്‍,മാറാന്‍ തയ്യാറാകാത്ത അധ്യാപകവര്‍ഗ്ഗത്തിനുള്ള പങ്ക് വളരേ വലുതാണ്. പരീക്ഷകളെ മുന്നില്‍കണ്ട് മാത്രം പഠിപ്പിക്കുന്ന ഒരു രീതി കാലങ്ങളായി തുടര്‍ന്നുപോരുന്നു. മാര്‍ച്ച് മാസം വരേ കൃത്യമായ മൊഡ്യൂളുകളോടെ അവതരിപ്പിക്കേണ്ട പാഠഭാഗങ്ങള്‍ സെപ്റ്റംബറിലും മറ്റും കടത്ത്കഴിച്ച് തീര്‍ത്ത് റിവിഷന്‍ പ്രഹസനങ്ങളുടെ പരമ്പര സൃഷ്ടിക്കേണ്ടതുണ്ടോ..? എസ്എസ്എല്‍സി പരീക്ഷക്ക് ഇനി 100 ദിവസം എന്ന് തുടങ്ങി തുടര്‍ന്നു പോരുന്ന കൗണ്ട്ഡൗണുകള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചില്ലേ..? (മാത്സ് ബ്ലോഗിന്റെ സൈഡ് ഗാഡ്ജറ്റിലും ഈ കൗണ്ട്ഡൗണ്‍ കണ്ടത് വേദനിപ്പിച്ചു, സത്യം!) കുറേ മോഡല്‍ ചോദ്യപ്പേപ്പറുകള്‍ കുട്ടികള്‍ക്ക് കലക്കിക്കൊടുക്കുന്നതിലുള്ള എതിര്‍പ്പ് ഞാന്‍ പണ്ടേ പ്രകടിപ്പിച്ചിരുന്നതാണ്. 100 ശതമാനവിജയമെന്ന പൊങ്ങച്ച പ്രകടനങ്ങളുടെ പൊള്ളത്തരങ്ങള്‍ തൊലിയുരിച്ച് കാട്ടുമ്പോഴേ ഇതൊക്കെ നില്ക്കൂ..
@Mrs. Geetha Sudhi,
Revisions are very helpful to students. After all, the A+ Grades in all subjects only will count. So why are you criticizing the revisions. (After all, consider the method your son or daughter getting from the CBSE Schools. You can preach such things as far as the parents of the poor students you are teaching in your schools are ignorant!)
Kindly avoid such comments and revise the lessons as much time as possible, Please.
(After all, consider the method your son or daughter getting from the CBSE Schools. You can preach such things as far as the parents of the poor students you are teaching in your schools are ignorant!)
എന്റെ മകനും മകളും പഠിക്കുന്നത് സിബിഎസ്സീലാണെന്ന് ഫോട്ടോഗ്രാഫര്‍ അനിയനോട് ആരാ പറഞ്ഞത്? അവര്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നുള്ള മികച്ച വിദ്യാഭ്യാസമാണ് നല്കുന്നതെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരാളാണ് ഞാന്‍.
ഫോട്ടോകളെക്കുറിച്ചോ ചിത്രകലയെക്കുറിച്ചോ ഒക്കെ വിദഗ്ദാഭിപ്രായം രേഖപ്പെടുത്തിയാല്‍ പോരേ, എന്റെ അനിയാ..?
പ്രഹസനങ്ങളുടെ പരമ്പര സൃഷ്ടിക്കേണ്ടതുണ്ടോ..? എസ്എസ്എല്‍സി പരീക്ഷക്ക് ഇനി 100 ദിവസം എന്ന് തുടങ്ങി തുടര്‍ന്നു പോരുന്ന കൗണ്ട്ഡൗണുകള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചില്ലേ..? (മാത്സ് ബ്ലോഗിന്റെ സൈഡ് ഗാഡ്ജറ്റിലും ഈ കൗണ്ട്ഡൗണ്‍ കണ്ടത് വേദനിപ്പിച്ചു, സത്യം!) കുറേ മോഡല്‍ ചോദ്യപ്പേപ്പറുകള്‍ കുട്ടികള്‍ക്ക് കലക്കിക്കൊടുക്കുന്നതിലുള്ള എതിര്‍പ്പ് ഞാന്‍ പണ്ടേ പ്രകടിപ്പിച്ചിരുന്നതാണ്. 100 ശതമാനവിജയമെന്ന പൊങ്ങച്ച പ്രകടനങ്ങളുടെ പൊള്ളത്തരങ്ങള്‍
@ Geetha Sudhi
When we visit a new place, we try to collect more information about that place and then make a brief plan to complete the visit in stipulated time[though we have lot of general information about that place]
the same approach we make before a child write the examination.
If one child approach the exam with proper planning[proper planning include revision and model examination] and the other without any planning.... obviously the first one will have more advantage...
[For Independent day celebration at Redfort, you might have noticed that atleast three mock drill they conduct before the actual celebration]
whether it is CBSE,GCSE,IGCSE,ICSE, IB or State Board Exam in India. every where written examination is the criteria for mesuring the level of knowledge. as long as these type of examination system exist,this will be continuing. otherwise, we must abolish written exam system all over the world, that may not be possilbe
Regarding countdown system,It not only alert the child [also slowly removes exam fear from their mind], but helping the teacher concerned to make a proper planning.
Thank you
muralichathoth wynd.
പ്രഹസനങ്ങളുടെ പരമ്പര സൃഷ്ടിക്കേണ്ടതുണ്ടോ..? എസ്എസ്എല്‍സി പരീക്ഷക്ക് ഇനി 100 ദിവസം എന്ന് തുടങ്ങി തുടര്‍ന്നു പോരുന്ന കൗണ്ട്ഡൗണുകള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചില്ലേ..? (മാത്സ് ബ്ലോഗിന്റെ സൈഡ് ഗാഡ്ജറ്റിലും ഈ കൗണ്ട്ഡൗണ്‍ കണ്ടത് വേദനിപ്പിച്ചു, സത്യം!) കുറേ മോഡല്‍ ചോദ്യപ്പേപ്പറുകള്‍ കുട്ടികള്‍ക്ക് കലക്കിക്കൊടുക്കുന്നതിലുള്ള എതിര്‍പ്പ് ഞാന്‍ പണ്ടേ പ്രകടിപ്പിച്ചിരുന്നതാണ്. 100 ശതമാനവിജയമെന്ന പൊങ്ങച്ച പ്രകടനങ്ങളുടെ പൊള്ളത്തരങ്ങള്‍
@ Geetha Sudhi
When we visit a new place, we try to collect more information about that place and then make a brief plan to complete the visit in stipulated time[though we have lot of general information about that place]
the same approach we make before a child write the examination.
If one child approach the exam with proper planning[proper planning include revision and model examination] and the other without any planning.... obviously the first one will have more advantage...
[For Independent day celebration at Redfort, you might have noticed that atleast three mock drill they conduct before the actual celebration]
whether it is CBSE,GCSE,IGCSE,ICSE, IB or State Board Exam in India. every where written examination is the criteria for mesuring the level of knowledge. as long as these type of examination system exist,this will be continuing. otherwise, we must abolish written exam system all over the world, that may not be possilbe
Regarding countdown system,It not only alert the child [also slowly removes exam fear from their mind], but helping the teacher concerned to make a proper planning.
Thank you
muralichathoth wynd.
സ്നേഹം നിറഞ്ഞ ഗീത ടീച്ചര്‍
ടീച്ചറുടെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയുകയല്ല എന്നാലും പറയട്ടെ.ഇനി എത്ര ദിവസം ഉണ്ട് പരീക്ഷക്ക് ഞാന്‍ എന്തൊക്കെ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തു ഇനി എന്തൊക്കെ കാര്യങ്ങള്‍ ചെയാന്‍ ഉണ്ട് എന്നുള്ള കാര്യങ്ങളെ കുറിച്ച് കുട്ടിക്ക് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം.കൂടാതെ രണ്ടര മണിക്കൂറിന്റെ ഒരു പരീക്ഷ രണ്ടു മണിക്കൂര്‍ കൊണ്ട് എഴുതി തീര്‍ത്തു എല്ലാം ഒന്ന് വായിച്ചു നോക്കാനും സംശയം വരുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുത്തു കൊണ്ട് സമയം ക്രമീകരികാനും കഴിയാനും പറ്റണം എങ്കില്‍ കുട്ടി പരീക്ഷ എഴുതി തന്നെ ശീലിക്കണം.
ഇവിടെ പാലക്കാട് ജില്ലയില്‍ തന്നെ പല കോണ്‍വെന്റ് സ്കൂളുകളും ഒരു ദിവസം മൂന്നും നാലും പരീക്ഷ കുട്ടികളെ കൊണ്ട് എഴുതിക്കുന്നത് കാണാം അത് വെറും പ്രഹസനം ആണ് എന്നതില്‍ സംശയം ഇല്ല.ഞാന്‍ ആ ഒരു രീതി അല്ല ഉദ്ദേശിച്ചത്. നേരത്തെ ഞങ്ങളുടെ കൂട്ടത്തിലെ ശ്രീ വര്‍ഷ വിജയ ശ്രീ പരീക്ഷയുടെ അപാകതയും പറഞ്ഞിരുന്നു അല്ലോ ?
രാമനുണ്ണി സാറെ പോലെ കഴിവും പ്രതിഭയും ഉള്ള ഒരു സര്‍ ഇവിടെ ഉണ്ടായിട്ടും അദ്ധേഹത്തിന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപെടുത്താന്‍ ജില്ലയിലെ ഭരണകൂടത്തിനു കഴിയുന്നില്ല.
പരീക്ഷകളെ വളരെ ഗൗരവത്തോടെ കാണുന്ന കുട്ടികളാണ് അതിനെ ഭയക്കുന്നത് . അല്ലാത്തവര്‍ക്ക് ഇതൊരു വിഷയമേയല്ല എന്നതാണ് സത്യം . അത്തരം ചില കുട്ടികളുടെ മാതാപിതാക്കളും പരീക്ഷയെ ഭയപ്പെടുന്നു.കാരണം പരീക്ഷജയിക്കേണ്ടത് ഇന്നത്തെ കാലത്ത് ജീവിതവിജയത്തിന് ആവശ്യമാണ്.
ഒരു പരിധിവരെ ഈ പേടി നല്ലതുമാണ്.
പുതിയ കരിക്കുലം ഫ്രയിംവര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാറ്റിമറിക്കപ്പെട്ട പരീക്ഷകളും മൂല്യനിര്‍ണ്ണയരീതികളും CBSE വിദ്യാലയങ്ങളെ എങ്ങനെ ബാധിച്ചു എന്ന് തിരിച്ചറിയാതെയാണ് . അവിടെ ഒരു കുട്ടിയും തോക്കില്ല. 60 ശതമാനം മാര്‍ക്കും സ്ക്കള്‍ കൊടുക്കുന്നു. ആവശ്യമുള്ളവര്‍ക്കുമാത്രം ബോഡ് പരീക്ഷ എഴുതാം എഴുതിയില്ലെങ്കിലും സ്ക്കൂള്‍ അയക്കുന്ന മാര്‍ക്ക് സര്‍ട്ടിഫിക്കറ്റാക്കി ഒപ്പിട്ട് തിരിച്ചയക്കും . SA1 , SA2 എന്ന പേരുകളില്‍ അറിയപ്പെടുന്ന രണ്ട് പരീക്ഷകള്‍ സ്ക്കൂളുകള്‍ നടത്തുന്നു , അവര്‍ മാര്‍ക്കിടുന്നു . അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്ക്കൂളിന്റെ ഫലം പുറത്തുകാണുന്നത് . ഈ വസ്തുതകള്‍ ഒന്നും മനസിലാക്കാതെയാണ് പലരും CBSE യെ നോക്കിക്കാണുന്നത് .പൊതുവിദ്യാലയത്തില്‍ പത്താംക്ലാസില്‍ നടക്കുന്നത് പൊതുപരീക്ഷയാണ്. അവിടെ ഒന്നും പഠിക്കാത്തവന്‍ ജയിക്കില്ല. ആ വിശ്വാസ്യത ഇന്നും ഇവിടെ നിലനില്‍ക്കുന്നു.
CBSE യിലുമുണ്ട് പൊതുപരീക്ഷ. ആവശ്യക്കാരക്ക് മാത്രം എഴുതാം. എന്നാല്‍ അങ്ങനെ കിട്ടുന്ന സര്‍ട്ടിഫിക്കറ്റും , സ്ക്കൂള്‍ പരീക്ഷ എഴുതി കിട്ടുന്ന സരട്ടിഫിക്കറ്റും ഒന്നുതന്നെയാണ്. അതുകൊണ്ട് പലരും അതിന് മെനക്കെടാറില്ല. പഠിക്കാന്‍ മോശമായവര്‍ക്ക് , മടിയന്മാരായവര്‍ക്ക് വീട്ടില്‍ ഒത്തിരി പണമുണ്ടെങ്കില്‍ ഒരു ഹെടെക്ക് സ്ക്കളില്‍ ചേര്‍ത്ത് വലിയ അധ്വാനമൊന്നുമില്ലാതെ പത്താംക്ലാസ് പാസാക്കിയെടുക്കാം . അതുതന്നെയാണ് അവരുടെ രഹസ്യമായ പരസ്യവും
"100 ശതമാനവിജയമെന്ന പൊങ്ങച്ച പ്രകടനങ്ങളുടെ പൊള്ളത്തരങ്ങള്‍ തൊലിയുരിച്ച് കാട്ടുമ്പോഴേ ഇതൊക്കെ നില്ക്കൂ.."
ഒരിക്കലും ഇത് നില്‍ക്കില്ല ടീച്ചര്‍.ഈ പൊങ്ങച്ച പ്രകടനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും . പണകൊഴുപ്പിന്റെ അഹങ്കാരം എന്നും കാണും ഇവരില്‍.സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ ഇവര്‍ക്ക് പുച്ഛം തങ്കളുടെ സ്കൂളിനു നൂറു മേനി വിജയം കൊയ്യാന്‍ വേണ്ടി തോല്കുമെന്നു തോന്നുന്ന കുട്ടിയെ ഒന്‍പതാം ക്ലാസ് കഴിയുമ്പോള്‍ തന്നെ രക്ഷിതാവിനെ വിളിച്ചു പറയും നിങ്ങളുടെ കുട്ടിയെ സ്കൂള്‍ മാറ്റി ചേര്‍ത്ത് കൊള്ളണം ഇവിടെ ഇനി പറ്റില്ല.
എ പ്ലുസിന്റെ എണ്ണം കൂട്ടാന്‍ കലോത്സവം നടക്കുമ്പോള്‍ അപ്പീല്‍, കോടതി വിധി എന്ന് വേണ്ട എല്ലാ അടവും പയറ്റി എ പ്ലസ് നേടി എടുക്കും എല്ലാം കഴിഞ്ഞു റിസള്‍ട്ട് വരുമ്പോള്‍ അച്ചായന്റെ പത്രവും മന്ത്രിയുടെ പത്രവും എല്ലാവനും നൂറു മേനി വിജയം കിട്ടിയ സ്കൂളിന്റെ ഫോട്ടോ അടിച്ചു വിടുമല്ലോ അതല്ലേ നമുക്ക് വേണ്ടതും.
ഇനി ഒരു സര്‍വ്വേ നടത്തി നോക്കാം കായികം , ഗണിത മേള എന്നിവയില്‍ മികച്ച പ്രകടനം നടത്തുന്നത് സക്കാര്‍ സ്കൂളുകള്‍ തന്നെ ആണ് എന്നാല്‍ കലോത്സവത്തില്‍ അതാണോ സ്ഥിതി ഒരു ഒപ്പന സ്റ്റേജില്‍ എത്തിക്കണം എങ്കില്‍ ചുരുങ്ങിയത് 15000 രൂപ ചിലവാണ് അത് സാധാരണക്കാരന് താങ്ങാന്‍ പറ്റോ ? എനാല്‍ അച്ഛന്‍ സര്‍ക്കാര്‍ ഡോക്ടറും അമ്മ സര്‍ക്കാര്‍ സ്കൂളിലെ ടീച്ചറും ആയ കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് പോക്കറ്റ് മണിയുടെ ഒരു ഭാഗം മാത്രം ആണ് അത്.
ഇതെല്ലം ഏറ്റു പിടിച്ചു കലാമേള സുനാമിയെക്കള്‍ വലുതാണ് എന്ന് പറഞ്ഞു കാണിക്കുന്ന ചാനല്‍ വിഡ്ഢികളെ കണ്ടില്ലേ ആറു ദിവസം ടി.വി . തുറന്നപ്പോള്‍ കണ്ടില്ലേ ജഹ പൊഹ
വിഷയം മാറി പോയി എങ്കിലും പറയാതെ വയ്യ എന്ന് തോന്നി
"ഈ വസ്തുതകള്‍ ഒന്നും മനസിലാക്കാതെയാണ് പലരും CBSE യെ നോക്കിക്കാണുന്നത് "
എന്താ സര്‍ സംശയം.നാട് ഭരിക്കുന്ന മന്ത്രി തന്നെ പറഞ്ഞല്ലോ CBSE ആണ് എല്ലാം പഠിക്കുകയാണ് എങ്കില്‍ അവിടെ തന്നെ പഠിക്കണം.
"പഠിക്കാന്‍ മോശമായവര്‍ക്ക് , മടിയന്മാരായവര്‍ക്ക് വീട്ടില്‍ ഒത്തിരി പണമുണ്ടെങ്കില്‍ ഒരു ഹെടെക്ക് സ്ക്കളില്‍ ചേര്‍ത്ത് വലിയ അധ്വാനമൊന്നുമില്ലാതെ പത്താംക്ലാസ് പാസാക്കിയെടുക്കാം . അതുതന്നെയാണ് അവരുടെ രഹസ്യമായ പരസ്യവും"
ഇങ്ങനെ സത്യം വിളിച്ചു പറയല്ലേ സര്‍ ഭീഷണി വരും അതാണ് കാലം.ഇഷ്ടം പോലെ മുളച്ചു വരുന്ന ഒറ്റ വാക്കില്‍ പറഞ്ഞാല്‍ CBSE മാഫിയ കേള്‍ക്കണ്ട.
ഒപ്പനയ്ക്കും തിരുവാതിരയ്ക്കും പ്രാക്റ്റീസുചെയ്യുന്നപോലെ പ്രാക്റ്റീസും പ്ലാനിങ്ങും ആവശ്യമുള്ള ഒന്നായിമാറി ഇന്നത്തെ പരീക്ഷകൾ..ആഴ്ചകൾക്കും ദിവസങ്ങൾക്കും റിവിഷനും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾക്കും ടൈംടേബിളിനും പ്രസക്തിയുണ്ട്..നമ്മുടെ സർക്കാർ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ/പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു( സാധാരണക്കാരന്റെ )കുട്ടിയോട് ചോദിക്കൂ ഈ വക കാര്യങ്ങളെ സംബന്ധിച്ച് ഒരു കൺക്കുകൂട്ടലും ഉണ്ടാവില്ല.. അവനോട് വ്യക്തിപരമായി സംസാരിച്ഛ് അവന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുക, ചോദ്യപേപ്പർ സംഘടിപ്പിച്ചു കൊടുക്കുക,ആറാഴ്ചയിലെ ഒരാഴ്ചകൊണ്ട് പഠിക്കേണ്ട ഭാഗങ്ങൾ തീരുമാനിക്കുക,അവന്റെ സാഹചര്യങ്ങൾക്ക് അനുസ്രുതമായ ടൈംടേബിൾ തയാറാക്കുക,ഏറ്റവും എളുപ്പമുള്ള സബ്ജക്ടിലെ ഏറ്റവും എളുപ്പമുള്ള അധ്യായത്തിൽനിന്ന് പഠനം ആരംഭിക്കുക,എല്ലാ ആഴ്ചയും അവനുമായി വ്യക്തിപരമായി സംസാരിക്കുക...പരീക്ഷാപ്പേടി ക്രമേണ മാറും............. ക്ലാസിൽ നാം പൊതുവായി ഇതൊക്കെ പറയുന്നതുകൂടാതെ പേടിയുള്ള ഓരോ കുട്ടിയേയും പ്രത്യേകം പ്രത്യേകം വിളിച്ച് ഈതരത്തിൽ സംസാരിച്ചാൽ മാറ്റമുണ്ടാകില്ലേ............
എന്തെല്ലാം പഠിച്ചു ?
ഇനി എന്ത് ബാക്കി ?
പരീക്ഷയെ അഭിമുഖീകരിക്കുന്ന ഒരു കുട്ടി ആത്മശോധന ചെയ്യേണ്ട പ്രസക്തമായ രണ്ടു ചോദ്യങ്ങളാണിവ .
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ കുട്ടി സ്വായത്തമാക്കിയ അറിവുകളിലൂടെ ഒരു മടക്കയാത്ര നടത്തി നോക്കണം .ആ പ്രവര്‍ത്തനമത്രേ റിവിഷന്‍ . അതിനു പല തരം ചോദ്യങ്ങള്‍ ആവശ്യമായി വരും . ആ ചോദ്യങ്ങള്‍ അച്ചടി രൂപത്തില്‍ ആയിപോയി എന്നതുകൊണ്ട് ചോദ്യ പേപ്പറുകളുടെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല . പാഠ ഭാഗം നേരത്തെ പഠിപ്പിച്ചു തീര്‍ത്തു , പിന്നെ റിവിഷന്‍ തുടങ്ങി എന്നൊക്കെ ആരോപിക്കുന്നത് റിവിഷന്‍ എന്നത് ബോധന തന്ത്രത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാത്തതുകൊണ്ടാണ് . ഒരു ലക്ഷ്യത്തിലേയ്ക്ക് ഇനി എത്ര ദൂരം അല്ലെങ്കില്‍ എത്ര നാള്‍ ഉണ്ട് എന്നറിയുന്നത് കൊടും അപരാധമല്ലെന്നു മാത്രമല്ല , ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തിന് അത് വളരെ സഹായകമാകും എന്നതാണ് വസ്തുത .
റിവിഷനെക്കുറിച്ച് ഒരു ആശങ്കതന്നെ അപ്രസക്തമാണ്. കണക്കിനെക്കറിച്ചുപറഞ്ഞാല്‍ റിവിഷന്‍ ഒഴിവാക്കാനാവാത്ത പ്രക്രീയതന്നെ. അത് ഒരു പഠനപ്രവര്‍ത്തനം തന്നെയാണ്. കുറേ ചോദ്യങ്ങള്‍ എടുത്ത് ആവര്‍ത്തിച്ച് ചെയ്തുനോക്കുന്നതാണ് ഇതെങ്കില്‍ അത് പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. മറിച്ച് ആശയങ്ങള്‍ ഉറപ്പിക്കുകയും പുതിയസാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള പക്വത നേടുകയും ചെയ്യുന്നതാണ് റിവിഷന്‍ ഇത് തികച്ചും വ്യക്തിഗതമാണ് . ഒരു ചെറിയ ഉദാഹരണം പറയാം. പത്താംക്ലാസിലെ കണക്കുപുസ്തകത്തില്‍ ഒറ്റനോട്ടത്തില്‍ നാലോ അഞ്ചോ അടിസ്ഥാനനിര്‍മ്മിതികളാണുല്ളത് . എന്നാല്‍ പല ജില്ലകളിലിലും നിന്നുംകിട്ടിയ ചോദ്യപേപ്പറുകള്‍ നോക്കുക. എത്രയെത്ര മേഖലകളിലാണ് ജ്യാമിതീയത്വങ്ങള്‍ യുക്തിപരമായി ഉപയോഗിച്ച് നിര്‍മ്മിതി പൂര്‍ത്തിയാക്കിയിരിക്കുന്നത് . അതോക്കെ കുട്ടി കാണുകയും മനസിലാക്കുകയും വേണം. പരീക്ഷാഹോളിലിരുന്ന് രണ്ടരമണിക്കൂര്‍കൊണ്ട് ഗവേഷണം നടത്താന്‍ കുട്ടിക്കുമാത്രമല്ല അധ്യാപകര്‍ക്കുപോലും പറ്റില്ല. ഇത് ആരുടെയും കഴിവുകേടോ ബോധനത്തിന്റെ അപര്യാപ്തതയോ അല്ല. പൂതിയ സാഹചര്യങ്ങളെ വിലയിരുത്തി റിവിഷനും തുടര്‍പഠനവും നടത്തിയ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള ആത്മധൈര്യം ഉണ്ടാകും. നല്ല രീതിയിലുള്ള റിവിഷന്‍ പ്രക്രീയ പരീക്ഷാപേടി ലഘൂകരിക്കും. ചിന്തയുടെ കൃത്യതയും സൂഷ്മതയുമാണ് ഗണിത പരീക്ഷയ്ക്ക് വേണ്ടതെങ്കില്‍ തെളിഞ്ഞ ഭാവനയും ചിന്തകളെ സംക്ഷിപ്തമാക്കാനുള്ള ശേഷിയുമാണ് ഭാഷാവിഷയങ്ങളില്‍ വേണ്ടത് . സാമൂഹ്യശാസ്ത്രത്തിലും മറ്റും നല്ലരീതിയില്‍ റിവിഷന്‍ നടത്തുന്ന അധ്യാപകരെ കണ്ടിട്ടുണ്ട് . ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വെറുതെ വായിക്കുന്ന കുട്ടികളെ പ്രധാനവസ്തുതകള്‍ സ്വയം ലിസ്റ്റ് ചെയ്യിച്ച് , ചോദ്യങ്ങള്‍ക്ക് നല്ല ഉത്തരങ്ങള്‍ എഴുതാന്‍ ഇത്തരം അധ്യാപകര്‍ പരിശീലിപ്പിക്കും. ഉന്നതവിജയം നേടാന്‍ റിവിഷന്‍ അത്യാവശ്യം തന്നെയാണ്
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനതല ഐ.ടി മേളയില്‍ എ ഗ്രേഡ് കിട്ടിയ ആള്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അതേ ഇനത്തില്‍ റവന്യൂ ജില്ലാ തലത്തില്‍ എ ഗ്രേഡ് കിട്ടിയാല്‍ ഗ്രേസ് മാര്‍ക്ക് എത്ര ലഭിക്കും?
@ അനഘ
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനതല മേളയില്‍ എ ഗ്രേഡ് കിട്ടിയ ആള്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അതേ ഇനത്തില്‍ റവന്യൂ ജില്ലാ തലത്തില്‍ എ ഗ്രേഡ് കിട്ടിയാല്‍ ഗ്രേസ് മാര്‍ക്ക് 30 കിട്ടും സാധാരണ ഐ.ടി മേളക്കും അത് ബാധകമാണ് എന്ന് തോന്നുന്നു
RAJYAPURASKAR KITTIYAL ETHRA MARK KITTUM
നല്ല പ്രതികരണങ്ങള്‍ . നന്ദി.
ഒരു കുറിപ്പുകൂടി ഇവിടെ വായിക്കുമല്ലോ.
http://sujanika.blogspot.com/2012/01/blog-post_27.html
thanks to all....
"നമ്മുടെ സർക്കാർ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ/പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു( സാധാരണക്കാരന്റെ )കുട്ടിയോട് ചോദിക്കൂ ഈ വക കാര്യങ്ങളെ സംബന്ധിച്ച് ഒരു കൺക്കുകൂട്ടലും ഉണ്ടാവില്ല.."
എല്ലാവരും ആ ഗണത്തില്‍ പെടില്ല.വ്യക്തമായ ദിശാബോധം ഉണ്ടായിട്ടും സാഹചര്യങ്ങള്‍ കൊണ്ട് മാത്രം പിന്‍വലിഞ്ഞു പോകുന്ന ധാരാളം സാഹചര്യങ്ങളും ധാരാളം ഉണ്ട്.
ഈ കഴിഞ്ഞ കേരള എഞ്ചിനീയറിംഗ് പരീക്ഷയില്‍ 2000ല്‍ താഴെ റാങ്ക് നേടിയ ഒരു കുട്ടി സര്‍ക്കാര്‍ ഫീസ് പോലും അടക്കാന്‍ പറ്റാതെ എഞ്ചിനീയറിംഗ് പഠനം എന്നാ മോഹം ഉപേക്ഷിച്ചു ഡിഗ്രി കോഴ്സിനു ചേര്‍ന്നത് ഏറ്റവും വലിയ തെളിവ്.ട്യുഷനോ മറ്റു സംവിധാനങ്ങളോ ഒന്നും ഇല്ലാതെ റാങ്ക് നേടിയ കുട്ടി ജീവിത സാഹചര്യം കൊണ്ട് മാത്രം ആ മോഹം ഉപേക്ഷിച്ചതാണ്
കോച്ചിംഗ് സെന്ററില്‍ പോയി പതിനായിരങ്ങള്‍ കൊടുത്തു പഠിച്ചു 48000 റാങ്ക് വാങ്ങി പിന്നെ ലക്ഷങ്ങള്‍ കൊടുത്തു പഠിക്കുന്നവനും ജാതി സംവരണം കൊണ്ട് 60000 റാങ്ക് കിട്ടിയവന്‍ സര്‍ക്കാര്‍ കോളേജില്‍ സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നതും കണ്ടു ആ കുട്ടി പണ്ട് ഒരു സ്വാമി ചിന്തിച്ച പോലെ ചിന്തിച്ചിരിക്കും ഇത് ഒരു ഭ്രാന്താലയം തന്നെ.
ഇവിടെ ആദ്യം കൊണ്ട് വരേണ്ടത് സാമ്പത്തിക സംവരണം ആണ് .അച്ഛനും അമ്മയ്ക്കും സര്‍ക്കാര്‍ ജോലി ജനിച്ചത് ഒരു പ്രതെയ്ക ജാതിയില്‍ ആയി പോയി എന്നത് കൊണ്ട് അവന്റെ മകനും സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നു.സര്‍കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്നു എന്നാല്‍ ഉയര്‍ന്ന ജാതി (അത് എത്രത്തോളം ഉയരം ഉണ്ട് അറിയില്ല ഹിമാലയം പോലെ വരും ആയിരിക്കും)യില്‍ ജനിച്ചു പോയവന്‍ ഇനി ഒന്നാം റാങ്ക് നേടിയാലും കാത്തിരിക്കണം.സാമ്പത്തിക സ്ഥിതി എത്ര താഴ്നാലും മുഴുവന്‍ ഫീസും കൊടുക്കണം.
ഭരണ വര്‍ഗം എന്നാ ഉന്നത വര്‍ഗം ഉണ്ടല്ലോ (ഇടതും വലതും മധ്യവും എല്ലാം)അവരാണ് ഇതിനു വലം വച്ച് കൊടുക്കുന്നത്.പണ്ട് പാവപെട്ടവന്റെ ശബ്ദം ഉയര്‍ത്താന്‍ വേണ്ടി ആണ് നക്സലിസം എന്നാ പ്രസ്ഥാനം ഉയര്‍ന്നു വന്നത് എങ്കില്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.
അര്‍ഹത ഉള്ളവന് ആനുകൂല്യം കിട്ടട്ടെ അതില്‍ വലിയവന്‍ എന്നോ ചെറിയവന്‍ എന്നോ വ്യത്യാസം വേണ്ട.സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ കൊണ്ട് വരണം.
ഒന്നര ഏക്കര ഭൂമിയും പത്തു പറ നെല്‍പാടവും ഉള്ളവന്‍ എ.പി.എല്‍ കാര്‍ഡില്‍ കയറി പറ്റിയ പോലെ സാമ്പത്തിക സംവരണം കൊണ്ട് വന്നാല്‍ അതില്‍ ആദ്യം പെടുന്നത് മന്ത്രിയും മക്കളും ആയിരിക്കും എന്നാ ശുഭ പ്രതീക്ഷയോടെ നിര്‍ത്തട്ടെ.
one more note here... http://sujanika.blogspot.com/2012/01/blog-post_28.html
ക്ളാസ്മുറിയിലും വീട്ടിലും കുട്ടി എന്നും പരീക്ഷ എഴുതുകയായിരുന്നു. കൂടുതല്‍ മികവിലേക്ക് വളരുകയായിരുന്നു. പരിസ്ഥിതിയില്‍ എന്നും ഉണ്ടാകാവുന്ന നേരിയ വ്യത്യാസങ്ങളെ മറികടന്ന്....
ആയതിനാല്‍
നമുക്ക് പരീക്ഷയെ മറക്കാം; പരീക്ഷാഹാളിനെ അവഗണിക്കാം.....
പരീക്ഷ പഠനം മാത്രമാണ്` ; സ്വാഭാവികമായ പഠനം.
ജയം അതോടൊപ്പം ഉണ്ട്.
ഞങ്ങള്‍ ഞങ്ങള്‍ക്കിനങ്ങിയ രീതിയില്‍ പഠിക്കുന്നതല്ലേ സര്‍ സുഖപ്രദം!
വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ലത്.
manasil vishauasm undengil theerchayayum pareeshail jaikam
manasil vishauasm undengil theerchayayum pareeshail jaikam
Wow its good sir...
wow its good...!!!
IT'S RIGHT
IT'S RIGHT
Post a Comment