Registration for E Filing 2017

>> Saturday, December 26, 2015

E Filing നടത്തുന്നതിനായി E Filing Portalല്‍ ലോഗിന്‍ ചെയ്യുന്നതിന് വേണ്ടി ആദ്യം അതില്‍ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്നത്തെ User ID (PAN Number)യും Passwordഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. (Password മറന്നാല്‍ "Login" ക്ലിക്ക് ചെയ്‌താല്‍ വരുന്ന പേജിലെ "Forgot Password" ക്ലിക്ക് ചെയ്ത് പുതിയ പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കാം.)
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ www.incometaxindiaefiling.gov.in എന്ന വെബ്‌ പേജ് തുറക്കുക.
അതില്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.
അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് "Individual" select ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ PAN നമ്പര്‍, Surname, Date of birth എന്നിവ ചേര്‍ക്കുക. "Surname" പാന്‍ കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയത് തന്നെ ആവണം. Surnameന്‍റെ ആദ്യ അക്ഷരം പാന്‍ നമ്പറിലെ അഞ്ചാമത്തെ അക്ഷരം ആയിരിക്കും. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക. ഇതോടെ Registration Form ലഭിക്കും.
User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  • Password - ഇതിന് 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ആവാം. ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും special character ഉം ഉണ്ടാവണം.
  • Confirm Password - password വീണ്ടും അടിക്കുക.
  • അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേക്കുക.
  • Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
  • Current Detailsല്‍ ചുവന്ന നക്ഷത്രചിഹ്നമുള്ള കളങ്ങളില്‍ മൊബൈല്‍ നമ്പര്‍, E Mail ID എന്നിവ ചേര്‍ക്കുക. Current Address നു ചുവടെ വിവരങ്ങള്‍ ചേര്‍ത്ത ശേഷം Captcha Code അടിച്ചു submit ചെയ്യുക. ഇതോടെ Registration Successful എന്ന പേജ് തുറക്കും.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഒരു mail വന്നിരിക്കും. Primary Email ആയി നല്‍കിയ mail തുറക്കുക. അതില്‍ DONOTREPLY@incometaxindiaefiling.gov.in ല്‍ നിന്നുള്ള mail തുറന്ന് അതില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും. മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രെഷന്‍ പൂത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.


Read More | തുടര്‍ന്നു വായിക്കുക

Second Terminal Examination 2015
Available Answer Keys

>> Saturday, December 12, 2015

Updated on 23.12.2015 at 12.15pm:മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടെര്‍മിനല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ അദ്ധ്യാപകര്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തങ്ങളുടെ പോരായ്മകള്‍ തിരിച്ചറിയുന്നതിനുമൊക്കെ ഉപകരിക്കപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി ഉത്തരസൂചികകളെ മാത്‍സ് ബ്ലോഗ് സന്തോഷപൂര്‍വം സ്വാഗതം ചെയ്യാറാണ് പതിവ്. 2015 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ തയ്യാറാക്കുന്നവരോട് mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗൂഗിള്‍ സൈറ്റ്സില്‍ ഫയല്‍ അപ്ലോഡ് ചെയ്യേണ്ടതെങ്ങനെയെന്നും ചുവടെ വിശദീകരിച്ചിരിക്കുന്നു. ലഭ്യമാകുന്ന മുറയ്ക്ക് ഈ പോസ്റ്റില്‍ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. താഴെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു.


Read More | തുടര്‍ന്നു വായിക്കുക

Higher Secondary - Sample Question Papers

>> Thursday, December 10, 2015

ഹയര്‍സെക്കന്ററി പരീക്ഷയ്ക്കു വേണ്ടിയുള്ള ചോദ്യമാതൃകകള്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു. പ്ലസ് വണ്‍, പ്ലസ് ടൂ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചില വിഷയങ്ങളുടെ ചോദ്യങ്ങള്‍ ഇതുവരെ ലഭ്യമാകാതെയുണ്ട്. അവ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഇതേ പോസ്റ്റില്‍ത്തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സഹായിക്കുന്നതിനായി ചോദ്യമാതൃകകള്‍ പ്രസിദ്ധീകരിക്കുന്നത് പഠനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. അതിന് എസ്.സി.ഇ.ആര്‍.ടിയോടുള്ള കടപ്പാട് പ്രത്യേകം അറിയിക്കട്ടെ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SCERT STD VIII Question Pool 2015

>> Tuesday, December 8, 2015

സ്‌ക്കൂള്‍ തുറന്ന് രണ്ടു മാസം പിന്നിട്ടത് വളരെ വേഗത്തിലായിരുന്നു. ദിവസങ്ങള്‍ കടന്നു പോയത് നമ്മളറിഞ്ഞില്ല. ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്കു തൊട്ടു പിന്നാലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയും കടന്നെത്തി. ഒന്നും രണ്ടും പാദവാര്‍ഷിക പരീക്ഷയ്ക്കു് ഉപകരിക്കുന്ന തരത്തില്‍ എസ്.സി.ഇ.ആര്‍.ടി ഒരു മെറ്റീരിയല്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനായി ചില ചോദ്യമാതൃകകളാണ് അവ. അതോടൊപ്പം ഈ വര്‍ഷത്തെ ടേം വിലയിരുത്തലിനെക്കുറിച്ചും അദ്ധ്യാപകര്‍ക്കായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ചുവടെ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

STD VIII Biology unit 12 and 13

ഒരേ ജീവിക്കുതന്നെ പല പ്രദേശങ്ങളില്‍ പല പേരുകളുണ്ടാകാം. ഉദാഹരണമായി മരച്ചീനി കപ്പയെന്നും ചീനിയെന്നും കൊള്ളിയെന്നും മരക്കിഴങ്ങെന്നും പല പല പേരുകളുണ്ട്. അതേ പോലെ തന്നെ കറമൂസ, ഓമ, കപ്ലങ്ങ, കപ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ പപ്പായ അറിയപ്പെടുന്നുണ്ട്. മലയാളത്തില്‍ത്തന്നെ ഇത്രയധികം വ്യത്യസ്തതകളുണ്ടെങ്കില്‍ വിവിധ ഭാഷകളില്‍ ഓരോ ജീവിക്കും വിവിധങ്ങളായ പേരുകളുണ്ടാകുന്നത് സ്വാഭാവികം മാത്രം. ജീവികളെ തിരിച്ചറിയുന്നതിനും അവയെക്കുറിച്ചുള്ള പഠനത്തിനും ഇതൊരു തടസ്സമാകില്ലേ? ഭാഷകള്‍ക്കതീതമായി അന്തര്‍ദ്ദേശീയമായി അംഗീകരിക്കാവുന്ന പേരുകള്‍ ഓരോ ജീവിക്കും നല്‍കിയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. എട്ടാം ക്ലാസുകാര്‍ക്കുള്ള അടിസ്ഥാനശാസ്ത്രം പാഠപുസ്തകത്തിലെ 12, 13 ബയോളജി പാഠങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. റഷീദ് ഓടക്കല്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകളില്‍ ഇതേക്കുറിച്ച് ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മലപ്പുറത്തെ കോര്‍ ഡി.ആര്‍.ജിമാര്‍ തയ്യാറാക്കിയ ഒരു ജൈവവൈവിധ്യക്വിസും റഷീദ് സാര്‍ അയച്ചു തന്നിട്ടുണ്ട്. നോക്കി അഭിപ്രായം പറയുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസുകാര്‍ക്ക് മാത് സ് റിവിഷന്‍

>> Monday, December 7, 2015

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തതോടെ മാത് സ് ബ്ലോഗിലെ ചോദ്യമാതൃകകള്‍ ചെയ്തു പരിശീലിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ പുതിയ ചോദ്യങ്ങള്‍ക്കായി മെയിലുകള്‍ അയക്കുന്നുണ്ട്. ജോണ്‍ സാര്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞും ഞങ്ങള്‍ മടുത്തു. പരീക്ഷ അടുത്തതോടെ തന്റെ തിരക്കുകളെല്ലാം മാറ്റി വച്ച് ജോണ്‍ സാര്‍ കുറേയേറെ ചോദ്യങ്ങളുമായി രംഗത്തെത്തി. എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ചാണ് അദ്ദേഹം തന്റെ മെറ്റീരിയലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം മെറ്റീരിയലുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഏതെല്ലാം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് വേണ്ടതെന്നും കമന്റായി രേഖപ്പെടുത്തുമല്ലോ. മെറ്റീരിയലുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Free Hardware Training Videos in Malayalam

>> Sunday, December 6, 2015

നമ്മുടെ സ്കൂള്‍ കുട്ടികള്‍ക്ക് ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ആയി ഉപയോഗിക്കാവുന്ന ഒരു മഹനീയ സംരംഭത്തെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ....
സാങ്കേതികവിദ്യയും ആത്മവിശ്വാസവും മാത്രം കൈമുതലായി, 1999ല്‍ കോട്ടയത്ത് ശ്രീ ശ്യാംലാല്‍ ടി പുഷ്പനും മറ്റു മൂന്നുപേരും ചേര്‍ന്ന് തുടക്കമിട്ടതാണ് 'കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്ന സ്ഥാപനം.പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മൂവ്വായിരത്തിലധികം ഹാര്‍ഡ്‌വെയര്‍ പ്രൊഫഷണലുകളേയാണ് സംഭാവന ചെയ്തിരിക്കുന്നത്.

അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് ഹാര്‍ഡ്‌വെയര്‍ കമേഴ്സ്യല്‍ പിന്തുണയും നല്‍കിവരുന്നു.2007 ല്‍ തന്നെ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് തുടങ്ങിയതോടെ, ഇന്ത്യയിലെ ആദ്യ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് ഡിവിഷനായി മാറാനും ശ്യാംലാല്‍ സാറിന്റെ സ്ഥാപനത്തിന് കഴിഞ്ഞു. വര്‍ഷങ്ങളായി മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂഡ് പ്രൊഫഷണല്‍ (MVP) എന്ന അസൂയാര്‍ഹമായ കിരീടം താഴേക്കിറക്കേണ്ടി വന്നിട്ടില്ലാ, ഇദ്ദേഹത്തിന്.


Read More | തുടര്‍ന്നു വായിക്കുക

STATE IT QUIZ 2015-16
and Palakkad District Quiz (Updated)

>> Wednesday, December 2, 2015

കൊല്ലത്തു സമാപിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിലെ ഐടി മേളയിലെ ഗ്ലാമര്‍ ഇനമായ ഐടി ക്വിസ് ഇത്തവണയും നയിച്ചത് വിശേഷണങ്ങളാവശ്യമില്ലാത്ത ശ്രീ വി കെ ആദര്‍ശ് ആണ്. ഐടി രംഗത്തെ സജീവസാന്നിദ്ധ്യവും വിവരസാങ്കേതികവിജ്ഞാനരംഗത്തെ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമായ അദ്ദേഹത്തെ മാത് സ് ബ്ലോഗ് വായനക്കാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. കഴിഞ്ഞതവണത്തേതില്‍ നിന്നും ഗുണപരമായ മാറ്റങ്ങളുള്ള നടത്തിപ്പു രീതി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ക്വിസ്സിന്റെ മുഴുവന്‍ ചോദ്യങ്ങളും പതിവുപോലെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദര്‍ശിന് നന്ദി! മലപ്പുറത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ശ്രീ പ്രദീപ് മാട്ടറ അയച്ചുതന്ന പാലക്കാട് ജില്ലാ ഐടി ക്വിസ്സും പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

Congratulations..!

>> Tuesday, December 1, 2015

ടീച്ചിങ് എയിഡുകളുടെ നിര്‍മ്മാണ മത്സരം. സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അധ്യാപകര്‍ക്ക് തിളങ്ങാനുള്ള അപൂര്‍വ്വം അവസരങ്ങളിലൊന്നാണ്. വളരേ വിരളമാളുകളേ അതുപയോഗിക്കുന്നുള്ളൂവെന്നതാണ് കഷ്ടം. ഇത്തവണ സംസ്ഥാന ശാസ്ത്രോത്സവത്തിലെ രണ്ട് സ്വര്‍ണ്ണമെഡല്‍ ജേതാക്കളാണ് ഇവര്‍. മാത്‌സ് ബ്ലോഗ് കുടുംബാംഗങ്ങളായ ശ്രീ നിധിന്‍ജോസും ശ്രീ കെ വിനോദും.രണ്ടാള്‍ക്കും മാത്‌സ് ബ്ലോഗ് കുടുംബത്തിന്റെ ഊഷ്മളാഭിവാദ്യങ്ങള്‍.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer