Showing posts with label spark. Show all posts
Showing posts with label spark. Show all posts

പൊതുവിദ്യാഭ്യാസമേഖലയില്‍ (എയിഡഡ്) 01.04.2013 നു ശേഷം നിയമിതരായവരും എന്‍.പി.എസും സ്പാര്‍ക്കും മറ്റു നൂലാമാലകളും

>> Saturday, February 25, 2017

കേരളത്തില്‍ 01.04.2013 നു ശേഷം ഒരു പാട് അധ്യാപകര്‍ നിയമിതരായി. നിയമനം മിക്കതും GO(P)29/2016 dated 29.01.2016 പ്രകാരവുമാണ്. ഇത്തരത്തില്‍ നിയമിതരായവരുടെ നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരെ പി.എഫ് നമ്പര്‍ കിട്ടുന്ന മുറക്ക് പി.എഫില്‍ ലയിപ്പിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങിനെ ഇപ്രകാരം ചെയ്യാമെന്ന് പലകോണുകളില്‍ നിന്നും അന്വേഷണങ്ങളും ചെപ്പടി വിദ്യകളും നിലനില്‍ക്കുന്ന ഒരു കാലത്തുകൂടെയാ അധ്യാപകസമൂഹം കടന്നുപോകുന്നത്. ഇതേക്കുറിച്ചുള്ള ഒരു ലേഖനം നമുക്ക് അയച്ചു തന്നിരിക്കുന്നത് കോഴിക്കോട് ജില്ലാ കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സന്തോഷ് സാറാണ്.

01.04.2013 എന്നത് പ്രത്യേകം പറയാനുളളതിന്‍റെ കാരണം, അന്ന് മുതലാണ് കേരളത്തില്‍ GO(P)20/2013 dated 07.01.2013 പ്രകാരം NPS (New Pension Scheme) തുടങ്ങിയത്. ഒരു ഉത്തരവുകൂടി ഈ അവസരത്തില്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. GO(P)209/13 dated 07.05.2013. ഈ ഉത്തരവുപ്രകാരം 31.03.2013 ന് മുന്നേ നിയമിതരായവര്‍ക്ക് NPS/ Statutory Pension തിരഞ്ഞെടുക്കാനൊരു ഓപ്ക്ഷന്‍ നല്‍കി. എന്നാല്‍ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്നും പറഞ്ഞു.

ഇത്രയും പറഞ്ഞത് ആമുഖമായാണ്. ഇനി പ്രശ്നത്തിലേക്ക് കടക്കാം. ഒരു ഉദാഹരണം പറയാം. 03.06.2013 ന് നിയമിതനായ ഒരു അദ്ധ്യാപകന്‍ സാധാരണഗതിയില്‍ ശമ്പളം വാങ്ങുക 01.02.2016 മുതലാണ്. കാരണം (നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരേ പി.എഫില്‍ ലയിപ്പിക്കണം) GO(P)29/2016 dated 29.01.2016 നോക്കുക.
എല്‍.പി.എസ്.എയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്. 01.02.2016 മുതല്‍ NPS ലഭിച്ച 01.01.2017 വരേ അദ്ദേഹം അടക്കേണ്ട എന്‍.പി.എസ് 30527 ആണ് (സ്പാര്‍ക്കില്‍ വരുന്നത്). എന്നാല്‍ നിയമിതനായ തിയ്യതി മുതലുളള ശമ്പളം കണക്കാക്കിയാല്‍ വരുന്ന തുക 104372 ആണ്.

സ്പാര്‍ക്ക്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റുകളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരവും പങ്കുവെക്കാം. ശരിക്കും 30.01.16 മുതലാണ് ശമ്പളം കൈപ്പറ്റുന്നത്. കൈപ്പറ്റാത്ത കാലത്തെ NPS അടക്കാന്‍ പറയുന്നത് യുക്തമല്ല. നീതിക്ക് നിരക്കാത്തതുമാണ്. ആയതിനാല്‍ NPS തുടങ്ങുന്ന 30.01.16 മുതല്‍ വാങ്ങുന്ന ശമ്പളം (Pay+DA*10%) ആണ് NPS ആയി അടക്കേണ്ടി വരുന്നത്. അത് ഓരോ മാസവും കണക്കുകൂട്ടി എഡിറ്റ് ചെയ്ത് ചേര്‍ക്കാം. അതിനുശേഷം NPS Arrear recovery start ചെയ്യുക. ഇത്രയും ചെയ്തശേഷമേ ജോയിന്‍ ചെയ്തതുമുതല്‍ 29.01.16 വരേയുളള ശമ്പളം പി.എഫില്‍ ലയിപ്പിക്കാവു.

പിന്നെ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞതിന്‍ പ്രകാരം GO(P)29/2016 dated 29.01.2016 പ്രകാരം നിയമിതരായവര്‍ GO(P)440/2014 Fin dated 13.10.2014 ന്‍റെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നില്ല എന്ന് കാണിച്ചുകൊണ്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍‌കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ ഇവ ചുവടെ പങ്കുവെക്കുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഒരു ക്ലാരിഫിക്കേഷന്‍ നമുക്ക് വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

ബിംസിലൂടെ ഫിഷര്‍മെന്‍ ഗ്രാന്റ് ബില്‍ തയ്യാറാക്കി ഇ സബ്മിറ്റ് ചെയ്യുന്ന വിധം

>> Sunday, January 15, 2017

ബിംസില്‍ ബില്‍ പ്രിപ്പയര്‍ ചെയ്യുന്ന രീതിയെക്കുറിച്ചുള്ള മുഹമ്മദ് സാറിന്റെ ലേഖനം ഉപകാരപ്പെട്ടതായി ഏറെ പേര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫിഷര്‍മെന്‍ഗ്രാന്റ് ഇ-സബ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ എറണാകുളം ജില്ലയിലെ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എംഹൈസ്‌ക്കൂളിലെ ക്ലര്‍ക്കായ എം.സി നന്ദകുമാര്‍ അത്തരമൊന്ന് സ്‌ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ മാത് സ് ബ്ലോഗിനായി തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. നിങ്ങളുടെ അറിവുകളും സംശയങ്ങളും ബ്ലോഗില്‍ രേഖപ്പെടുത്തിയാല്‍ ഒട്ടേറെ പേര്‍ക്ക് അത് ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല. ഇടപെടുമല്ലോ.

ബിംസില്‍ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ യൂസര്‍നെയിം 10 അക്ക ഡി.ഡി.ഒ കോഡും പാസ് വേഡ് 10digit ഡിഡി.ഒ കോഡ്+admin@123 ഉം ആയിരിക്കും. റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി. ലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.

ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ പ്രൊഫൈല്‍ പരിശോധിക്കുക. വിവരങ്ങള്‍ പൂര്‍ണ്ണമാക്കാനായി Add ഉപയോഗിക്കാവുന്നതാണ്. Full Name, Designation, Email Id, Mobile Number, Join Date എന്നിവയാണ് ഇവിടെ നല്‍കേണ്ടത്.

അതിനു ശേഷം Allotment മെനുവില്‍ വരിക. View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് എന്റര്‍ ചെയ്തു കൊടുക്കേണ്ടതു കൊണ്ട്, ഇവ എഴുതിവെക്കുക.

തുക അലോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചാല്‍ ഇനി ബില്‍ തയ്യാറാക്കാം. ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill, Advance Taken എന്നിവ നല്‍കുക.

ഉദാഹരണം: ഫിഷര്‍മെന്‍ ഗ്രാന്റിന്റെ കാര്യത്തില്‍ Nature of Claim എന്നത് Scholarship Payment ഉം Detailed Head എന്നത് Scholarships and Stipendsഉം ആണ്. ഇതോടെ SCO (Sub controlling Officer) Deputy Director of Fisheries ആയും Expenditure Head of Account ഉം തനിയേ ചുവടെ ആക്ടീവായി വന്നിട്ടുണ്ടാകും. അനുവദിക്കപ്പെട്ട തുകയായതിനാല്‍ Type of Bill എന്നത് Settlement ഉം Advance Taken എന്നത് No ഉം നല്‍കി Save ചെയ്യുക.

ഉടന്‍ ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description, Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് നിങ്ങള്‍ എഴുതി വച്ചിട്ടുള്ളവയാണ്.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
സേവ് ചെയ്യുന്നതോടെ ചുവടെ ഡിഡക്ഷന്‍ ഡീട്ടെയ്‌സ് നല്‍കാനാവശ്യപ്പെടും. അനുവദിച്ച തുകയില്‍ എന്തെങ്കിലും കിഴിക്കാനുണ്ടെങ്കില്‍ അവ Deduction Details ല്‍ അവ ചേര്‍ക്കുക. ഇല്ലെങ്കില്‍ Skip ചെയ്യുക. ഇതോടെ ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ്.

ഡിഡക്ഷന്‍ ഡീറ്റെയില്‍സില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുണ്ടെങ്കില്‍ അത് നല്‍കുകയോ അല്ലെങ്കില്‍ സ്കിപ്പ് ചെയ്യുകയോ ചെയ്ത ശേഷം ചുവടെ Beneficiary Details എന്ന ഭാഗം വിസിബിള്‍ ആകും. ഈ ഭാഗം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക.

ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു. ഇനി തയ്യാറാക്കിയ ബില്ല് കാണുന്നതിനായി Bill Approval തിരഞ്ഞെടുക്കുക.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ വലതു വശത്ത് PDF എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്ത് തയ്യാറാക്കിയ ബില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ബില്ലിന്റെ ഇടതുമുകളില്‍ തുക (Below Rs....) കൃത്യമായി വന്നിട്ടുണ്ടോയെന്നും Claim Details ടേബിള്‍, അതിനു ചുവടെയുള്ള Mode of Payment, Account Number, Payees Particulars എന്നിവ ശരിയാണെന്നു ഉറപ്പുവരുത്തുക. ശരിയാണെങ്കില്‍ Actions ന് താഴെയുള്ള GO ബട്ടണില്‍ ക്ലിക്ക് ചെയ്ത് Bill Approve ചെയ്യാം.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
തുറന്നു വരുന്ന വിന്‍ഡോയില്‍ അപ്രൂവല്‍ തീയതി നല്‍കി Approval നല്‍കാം. വിവരം തെറ്റാണെങ്കില്‍ കാരണമെഴുതി Reject ചെയ്യാം.

ബില്‍ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഉണ്ടെങ്കില്‍ Bill മെനുവിലെ Edti Bill ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പേജില്‍ വച്ച് ബില്‍ ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
Approve ചെയ്തതിനു ശേഷം ബില്‍ പ്രിന്റെടുക്കുക. ഇല്ലെങ്കില്‍ ലഭിക്കുന്നത് Draft എന്ന് വലതു മുകളില്‍ എഴുതിയ ബില്ലായിരിക്കും.

അപ്രൂവ് ചെയ്തതിനു ശേഷം പ്രിന്റെടുത്ത ബില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും കൗണ്ടര്‍ സൈന്‍ ചെയ്യിച്ചാലേ ട്രഷറികള്‍ ഈ ബില്‍ അംഗീകരിക്കുന്നുള്ളു.

ഈ ജോലികളെല്ലാം പൂര്‍ത്തിയായാല്‍ ബില്‍ മെനുവിലെ E-Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം. അതിനായി വലതു വശതു വശത്തെ e-submit എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്.

(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ബില്ലിന്റെ പ്രിന്റെടുക്കാന്‍ ഇവിടെ നിന്നും സാധിക്കും. തുടര്‍ന്ന് സബ്മിറ്റ് ചെയ്ത ബില്ലിന്റെ പേയ്‌മെന്റ് വിവരങ്ങള്‍ അറിയാനായി Bill Status ഉപയോഗിക്കാവുന്നതാണ്.

അക്‌നോളജ്‌മെന്റ് റസീപ്റ്റ്

ബില്‍ മാറിയതിനു ശേഷം നമുക്ക് അക്‌നോളജ്‌മെന്റ് റസീപ്റ്റ് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇതിനായി ഹോംപേജില്‍ ഇടതു വശത്തെ മെനുവില്‍ നിന്നും Bill-Bill Status എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന പേജില്‍ Date From, Date to എന്നിവയില്‍ നിശ്ചിത കാലയളവ് നല്‍കിയാല്‍ അതിനുള്ളില്‍ മാറിയ എല്ലാ ബില്ലുകളുടേയും സ്റ്റാറ്റസ് കാണിക്കും.
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇതില്‍ നമുക്കാവശ്യമായ ബില്‍ ഉള്ള വരിയില്‍ Credit Status ല്‍ ക്ലിക്ക് ചെയ്താല്‍ ആ ബില്ലുമായി ബന്ധപ്പെട്ട Beneficiary വിവരങ്ങള്‍ മറ്റൊരു വിന്‍ഡോയില്‍ തുറന്നു വരും. (PDF എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Treasury No, Treasury Counter Date, Accounting Date എന്നിവ ചുവന്ന നിറത്തില്‍ ഡയഗണലായി (കോണോടുകോണ്‍) രേഖപ്പെടുത്തിയ ട്രഷറിയില്‍ നിന്നും പാസ്സായ ബില്ലിന്റെ മറ്റൊരു പകര്‍പ്പ് ലഭിക്കും.)
(വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
Beneficiary Details Windowയുടെ വലതു വശത്തുള്ള ACK RECEIPT എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്‌നോളജ്‌മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

National Pension Scheme and Permanant Retirement Account Number (PRAN)

>> Saturday, January 7, 2017

2013 ഏപ്രില്‍ ഒന്നിനു ശേഷം നിയമനം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ (Commuted Pension) എന്ന ഓമനപ്പേരില്‍ വിളിക്കുന്ന National Pension System ത്തിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവല്ലോ. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം ഓരോ മാസവും ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കും. ഇതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രത്യേക അതോറിറ്റിയുടെ കീഴില്‍ സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യപ്പെടും. ഓരോരുത്തരും വിരമിക്കുമ്പോള്‍ ഈ തുകയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം
  1. ജീവനക്കാരന്റെ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (PEN) സഹിതം ചുവടെ നല്‍കിയിട്ടുള്ള ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ട്രഷറി ഓഫീസില്‍ എംപ്പോയി നേരിട്ട് ചെന്ന് സമർപ്പിക്കണം. ചിലയിടങ്ങളില്‍ ബുധനാഴ്ചകളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
  2. ഇതിനായി 3.5cmx2.5cm വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകള്‍, നിയമനഉത്തരവ്, എസ്.എസ്.എല്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്
  3. ജില്ലാ ട്രഷറി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വിവരങ്ങളടങ്ങിയ സ്പാര്‍ക്കില്‍ നിന്നുള്ള മറ്റൊരു ഡീറ്റെയ്ല്‍ഡ് ആന്റ് പ്രീഫില്‍ഡ് ആപ്ലിക്കേഷന്‍ ഫോം ട്രഷറി വഴി ലഭിക്കും. അതില്‍ ഒപ്പു രേഖപ്പെടുത്തി തിരികെ നല്‍കണം.
  4. അധികം വൈകാതെ ജീവനക്കാരന് തപാല്‍ വഴി കേന്ദ്ര ഏജന്‍സിയായ NSDL (National Securities Depository Limited) ല്‍ നിന്നും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കും. ഇതോടൊപ്പം എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള PRAN Card ഉം ലഭിക്കും. ഇത് ഒരു തിരിച്ചറിയില്‍ രേഖയാണെന്നെന്നു മാത്രമല്ല, ഭാവിയില്‍ ഇതുപയോഗിച്ച് നമ്മുടെ അക്കൗണ്ട് പരിശോധിക്കാനും വഴിയുണ്ടാകുമത്രേ.
  5. ഇതോടൊപ്പം സ്പാര്‍ക്കില്‍ Employee Detailsലെ Present service detailsല്‍ PRAN (Permanent Retirement Account Number) നമ്പര്‍ വന്നിട്ടുമുണ്ടാകും.
  6. പിന്നീട് Salary Matters-Changes in the Month-Present Salaryയില്‍ Other Deductionല്‍ Deductions എന്നത് NPS indv Contribtn-State(390) ആയും Details എന്നിതില്‍ PRAN നമ്പറും നല്‍കുന്നതോടെ പങ്കാളിത്ത പെന്‍ഷനു വേണ്ടി ശമ്പളത്തില്‍ നിന്നും കുറവു ചെയ്യേണ്ട തുക അവിടെ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും.

NPS Arrear Calculation സ്പാര്‍ക്കിലൂടെ
2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ അരിയര്‍ അടക്കമാണ് എന്‍.പി.എസിലേക്ക് നിക്ഷേപിക്കേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവും എപ്രകാരമാണ് സ്പാര്‍ക്കില്‍ കാല്‍ക്കുലേഷന്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമുള്ള ഫയലും ചുവടെയുണ്ട്. പരിശോധിക്കുമല്ലോ.

അപേക്ഷാ ഫോമുകളും അനുബന്ധ ഉത്തരവുകളും
വിഷയം ഉത്തരവ് നമ്പര്‍ തീയതി
National Pension Scheme : Guidelines 01.04.2013
Help file with Screenshots about the NPS Deduction from Spark 01.04.2013
NPS Application form in Malayalam 01.04.2013
GO about the Implementation of NPS GO(P) No 149-2013 03.04.2013
GO about NPS Arrear recovery GO(P)25/2015 14.01.2015
Arrear Calculation in Spark Help File 14.01.2015


Read More | തുടര്‍ന്നു വായിക്കുക

Group Personal Accident Insurance Scheme
GPAIS Entry in Spark

>> Monday, November 21, 2016

ധനകാര്യവകുപ്പിന്റെ GO(P) No. 144/2016/Fin Dated 30/09/2016 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് അറിയിച്ചിട്ടുണ്ടല്ലോ. Spark ലൂടെ GPAIS Deduct ചെയ്യുന്നതിന് Service Matters -> Changes in the Month -> Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തില്‍ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :- ( Bill Wise or Designation Wise )
Bill Type :-
Recovery Amount :-
From Date :-
To Date :-
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക..
ഇതേ മാര്‍ഗം ഉപയോഗിച്ച് നിലവില്‍ ആവശ്യം ഇല്ലാത്ത അഥവാ Employee യുടെ Present Salary യില്‍ Previous Year "GPAI Scheme(375)" Entry, Deductions Menu വില്‍ കിടക്കുന്നത് ഒന്നിച്ച് Delete ചെയ്യുവാനും സാധിക്കുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Del.Deduction from All എന്നത് Select ചെയ്ത്
Office :-
DDO :-
Bill Type :-
Designation :-
Recovery Item :-
എന്നീ വിവരങ്ങള്‍ കൊടുത്താല്‍ ഇടത് ഭാഗത്ത് Sl No , PEN , Employee Name , Deduct Amount തുടങ്ങിയDetails കാണാവുന്നതാണ്
Seelct ചെയ്തിരിക്കുന്നത് Remove ചെയ്യേണ്ടതാണെങ്കില്‍ താഴെകാണുന്ന Remove കൊടുക്കുക.. (Recovery Item Select ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക)
(Courtesy : Spark Help Desk)


Read More | തുടര്‍ന്നു വായിക്കുക

GIS Account Number Converter & GIS Forms

>> Friday, November 11, 2016

12 അക്കത്തില്‍ കുറവ് അക്കൗണ്ട് നമ്പറുള്ള ജീവനക്കാരുടെ GIS നമ്പര്‍ 12 അക്കമാക്കി ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഷുറന്‍സ് വകുപ്പ് തുടങ്ങിയിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ട് നമ്പറുകളെ 12 അക്കമാക്കി മാറ്റുന്നതിനായി ഒരു സോഫ്റ്റ്വെയര്‍ തന്നെ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം ഈ കാലയളവില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ പുതുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി ജീവനക്കാരന്റെ PEN, Date of Birth, GIS Account Number, Joining Date, First Subscription Month and Year, First Subscription Amount എന്നിവ നല്‍കേണ്ടി വരും. ഒരു കാരണവശാലും തെറ്റു വരരുത്. അതു കൊണ്ടു തന്നെ, ജി.ഐ.എസ് പാസ്ബുക്ക് എടുത്തു വെച്ച ശേഷം സോഫ്റ്റ് വെയര്‍ വഴി അക്കൗണ്ട് നമ്പര്‍ 12 അക്ക നമ്പറാക്കി കണ്‍വെര്‍ട്ട് ചെയ്യാന്‍ ഇരുന്നാല്‍ മതിയാകും. അതിനു മുമ്പ് ചുവടെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കുമല്ലോ. ഇപ്പോള്‍ ലഭിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിരം നമ്പറായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതു വരെ മറ്റൊരിടത്തും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.


Click here to View the GIS Account Number Converter

നിര്‍ദ്ദേശങ്ങള്‍

  1. 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതില്ല.
  2. 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
  3. താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
  4. ഈ സോഫ്റ്റ്വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
  5. നാളിതുവരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍, അവരവരുടെ ജില്ലയിലെ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബര്‍ 1 മുതല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓൺലൈനായി അപേക്ഷ സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്‌.
  6. 2015 സെപ്റ്റംബര്‍ 1 ന്‌ മുന്‍പ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പൂര്‍ണ്ണ നിരക്കില്‍ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് Form C യില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.
  7. ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താല്‍ക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാര്‍ക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പര്‍ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പര്‍ നേടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതുമായിരിക്കും.
  8. ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത്‌ പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.

Time to Enroll in the Employees' Group Insurance Scheme (GIS) Revised
Government of Kerala have modified the existing guidelines on enrolling employees to the Group Insurance Scheme vide GO(P) No. 460/2015/Fin Dated 13-10-2015. All the Drawing and Disbursing Officers (DDOs) are instructed to enroll an employee to the scheme in the same month he enters in service by deducting the subscription amount in full, from the first month salary itself. For more details please see the order
Group Insurance Scheme

Membership
Application Form (Form GIS - A) Download
Memorandum (Form No. 1) for New Members Download
Memorandum (Form No. 2) for Change in Group Download
List of Members Joined in the Scheme (Form GIS - C) Download
Nomination Form for Unmarried Employees (Form GIS - 6) Download
Nomination Form for Married Employees (Form GIS - 7) Download
Register of Members (Form No. 8) Download
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E) Download
Application to Condone Delay in Admission Download
VISWAS Online Help File Download
Deduction
Deduction Statement of Non-Gazzetted Officers (Form GIS - B) Download
Deduction Statement of Self Drawing Officers (Form GIS - B(1)) Download
Application for TR 72 Certificate (for Self Drawing Officers) (Form GIS - D) Download
Membership Revival
Application form for revival of Membership Download
Claim
Application for Payment (Form No. 3) - Retirement/Resignation/Dismissal Download
Request to Produce Application for Payment (Form No. 4) - Death Download
Application for Payment (Form No. 5) - Death Download
Indemnity Bond for Claim Settlement Download
Payment Register for DDOs Download
നിങ്ങളുടെ സംശയങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി മറ്റുള്ളവരെക്കൂടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പുതിയ ക്രഡിറ്റ് കാര്‍ഡ് കിട്ടിയവര്‍ക്ക്‌ Gain PFല്‍ പി.എഫ് സ്‌റ്റേറ്റ്‌മെന്റ് ഓണ്‍ലൈനായി ഉള്‍പ്പെടുത്താം.

>> Wednesday, November 9, 2016

എങ്ങിനെ ഗെയിന്‍ പിഎഫ് ലോണിന് വേണ്ടി അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പോസ്റ്റ് മാത് സ് ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്ന ഒരു പോസ്റ്റാണ്. നിലവില്‍ ഗെയിന്‍ പി എഫില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ എഴുതിത്തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ പി.എഫ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്. എന്നാല്‍ 2015-2016 കാലയളവിലെ ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് പി.എഫ് വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതേക്കുറിച്ച് ചുവടെയുള്ള വിവരങ്ങള്‍ വായിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ഉന്നയിക്കുമല്ലോ.

നിലവില്‍ ഒരു പി.എഫ് ലോണിന് ഗെയിന്‍ പി.എഫ് സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചു കഴിഞ്ഞാലും എ.പി.എഫ്.ഒ ഓഫീസിലേക്ക് മാന്വലായി ലോണ്‍ അപേക്ഷയും സ്റ്റേറ്റ്‌മെന്റും മറ്റ് രേഖകളും നല്‍കേണ്ടി വരുന്നു. 2014-15 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ 01.04.2015 മുതല്‍ 31.03.2016 വരെയുള്ള മാസം തിരിച്ചുള്ള പി.എഫ് വിവരങ്ങളും 2015-16 ഓപ്പണിങ്ങ് ബാലന്‍സും കുറവ്‌ ചെയ്യേണ്ട അരിയറിന്റെ വിവരങ്ങളും 2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 2016-17 ഓപ്പണിങ്ങ് ബാലന്‍സും കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇത്.

2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൂടാതെ കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ മാത്രം മതി എന്നതിനാല്‍ പരിശോധിക്കേണ്ടത് എന്നതിനാല്‍ മാന്വല്‍ കോപ്പി നല്‍കുന്നത് ഒഴിവാക്കി പി.എഫ് ലോണുകള്‍ പാസാക്കുന്നത് കുറച്ച് കൂടി വേഗത്തില്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികളുടെ ഭാഗമായി ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട നേരത്തേ പി.എഫില്‍ മെര്‍ജ് ചെയ്തിട്ടുള്ള ഡി.എ/സാലറി അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം ഗെയിന്‍ പി.എഫ് സൈറ്റില്‍ പുതുതായി ഒരുക്കിയിട്ടുണ്ട്.
അവസാനമായി ലഭിച്ചിട്ടുള്ള ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട ഗഡുക്കളായുള്ള അരിയര്‍ തുകയും അതുമായി ബന്ധപെട്ട സര്‍ക്കാര്‍ ഉത്തരവ് നമ്പറും തീയതിയും പ്രസ്തുത തുകകള്‍ പിന്‍വലിക്കുന്നതിന് അനുവദനീയമായ തീയതിയും ആണ് നിലവില്‍ ചേര്‍ക്കേണ്ടത്.

എ.ബി.സി.ഡി സ്റ്റേറ്റ്‌മെന്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഭാഗത്താണ് അരിയര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫീല്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

BIMS: Bill Information and Management System

>> Friday, October 14, 2016

സംസ്ഥാന ബജറ്റും അനുബന്ധ വരവ് ചെലവ് കണക്കുകളും സമഗ്രമായി സമന്വയിപ്പിക്കുന്നതിനു വേണ്ടി IFMS (Integrated Financial management System) നു കീഴില്‍ അടുത്ത കാലത്തായി നടപ്പാക്കിയിട്ടുള്ള Online Submission of Salary Bills, One Office One DDO System, Electronic Treasury തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് BIMS. ജീവനക്കാരുടെ ക്ലെയിമുകള്‍ (Employee related claims) തയ്യാറാക്കുന്നതിനു സ്പാര്‍ക്ക് എന്ന പോലെ, വിവിധ സാധനസാമഗ്രികളുടെ വിതരണക്കാര്‍ക്ക് പണം കൊടുക്കല്‍, വൈദ്യുതി ചാര്‍ജ്ജ്, ഫോണ്‍ ചാര്‍ജ്ജ്, സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് മുതലായവ ക്ലെയിം ചെയ്യല്‍ തുടങ്ങിയ ജീവനക്കാരുടേതല്ലാത്ത ക്ലെയിമുകള്‍ (Contingent bills related to non-employee claims) തയ്യാറാക്കുന്നതിനാണു BIMS ഉപയോഗിക്കുന്നത്. ഇതേക്കുറിച്ചുള്ള പോസ്റ്റും ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ത്തന്നെ സ്പാര്‍ക്ക്, സര്‍വീസ് വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരിലൊരാളും മാത് സ് ബ്ലോഗിന്റെ സന്തതസഹചാരിയുമായ മുഹമ്മദ് സാര്‍ ഇതേക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന കുറിപ്പുകള്‍ ചുവടെ നല്‍കുന്നു.

ഇതിനു വേണ്ടി ടി.ആര്‍ 59 (ഇ) എന്ന പൊതുവായ ഒരു ഇലക്ട്രോണിക് ബില്‍ ആണു ഉപയോഗിക്കുന്നത്. സ്പാര്‍ക്ക് ബില്ലുകള്‍ക്ക് പി.ഒ.സി ഉണ്ട്. എന്നാല്‍ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ക്ക് പി.ഒ.സി ഇല്ല. പകരം ഡ്രോയിങ് ഓഫീസറുടെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൌണ്ട് അതല്ല്ലെങ്കില്‍ ബനിഫിഷ്യറിയുടെ ടി.എസ്.ബി/ ബേങ്ക് അക്കൌണ്ട് എന്നീ രണ്ടിലൊരു മാര്‍ഗ്ഗത്തിലൂടെ മാത്രമെ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ ഡിസ്ബേഴ്സ് ചെയ്യപ്പെടുകയുള്ളൂ. കണ്ടിഞ്ചന്റ് ബില്ലുകളുടെ അലോട്മെന്റ് പ്രക്രിയ കടലാസു രഹിതമായതും ബിംസിന്റെ മറ്റൊരു പ്രത്യേകതയാണ്. പകരം, ബജറ്റ് വിതരണത്തിനും ചെലവുകള്‍ ഓതറൈസ് ചെയ്യുന്നതിനുമായി നേരത്തെ തന്നെ നിലവിലുള്ള BAMS (Budget Allocation & Monitoring System) ല്‍ നിന്നും അലോട്മെന്റുകള്‍ ബിംസിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ബാംസിലെ ചീഫ് കണ്ട്രോളിങ് ഓഫീസറും സബ് കണ്ട്രോളിങ് ഓഫീസറും വിതരണം ചെയ്യുന്ന അലൊട്മെന്റുകള്‍ യഥാസമയം ബിംസില്‍ ലഭിക്കുന്നതാണ്. അതിനാല്‍ ബിംസ് ബില്ലുകളുടെ കൂടെ അലോട്മെന്റ് ലറ്ററുകള്‍ സമര്‍പ്പിക്കേണ്ടതില്ല.

ലോഗിന്‍ വിശദാംശങ്ങള്‍:
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code + @123
Role: DDO or DDO Admin
(ബിംസ് കൈകാര്യം ചെയ്യുന്നത് ഒരാള്‍ തന്നെയാണെങ്കില്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക. DDO റോള്‍ ആവശ്യമില്ല)
  1. ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ പ്രൊഫൈലില്‍ ആവശ്യമായ വിവരങ്ങള്‍ സെറ്റ് ചെയ്യണം. കൂടാതെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്യുക.
  2. Allotment എന്ന ടാബിനു കീഴില്‍ ഡി.ഡി.ഒ ക്ക് ലഭിച്ചിരിക്കുന്ന അലൊട്മെന്റുകള്‍, ചെലവാക്കിയ തുക, ബാക്കി തുടങ്ങിയ വിവരങ്ങള്‍ കാണാം.
  3. Bill എന്ന മെനുവിനു കീഴില്‍ Bill Entry, Bill Edit, Bill E Submit, Bill Status എന്നീ നാലു സബ് മെനുകളും ഉണ്ട്.
  4. Bill Entry: ബില്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയായി ഇവിടെ ആവശ്യമുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് Save ചെയ്യുക.
  5. ഇവിടെ Claim Details, Deduction Details, Beneficiary Details എന്നിവ ചേര്‍ത്ത് Save ചെയ്യണം.
  6. Bill Approval: തയ്യാറാക്കിയ ബില്‍ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ കാണാനും അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ സാധിക്കും.
  7. E Submission: അപ്രൂവ് ചെയ്യപ്പെട്ട ബില്ലുകള്‍ Bill മെനുവിന് കീഴില്‍ Bill E-Submit എന്ന സബ് മെനുവില്‍ പ്രിന്റ് എടുക്കാനും ഇ സബ്മിറ്റ് ചെയ്യാനും സാധിക്കും.
    ഇ സബ്മിറ്റ് ചെയ്യുന്നത് വരെ ഏത് സ്റ്റേജിലും ബില്‍ എഡിറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും.
  8. ആവര്‍ത്തന സ്വഭാവമുള്ള ഇലക്ട്രിസിറ്റി ചാര്‍ജ്ജ് തുടങ്ങിയ പേയ്മെന്റുകളുടെ ബെനിഫിഷ്യറി ഡീറ്റെയിത്സ് Beneficiary Master ല്‍ ചേര്‍ത്ത് വെച്ചാല്‍ Bill Entry സമയത്ത് ബെനിഫിഷ്യറിയെ ലിസ്റ്റില്‍ നിന്നും എളുപ്പം സെലക്ട് ചെയ്യാവുന്നതാണു.

Important Downloads
വിഷയം ഉത്തരവ് നമ്പര്‍ തീയതി
BIMS - Government Order GO(P)46/2016/Fin 04.04.2016
Help file in PDF form Written by
Muhammed A.P, Govt Law College, Kozhikode
13.10.2016


Read More | തുടര്‍ന്നു വായിക്കുക

LIC Premium Deduction through SPARK

>> Thursday, October 13, 2016

എയ്ഡഡ് സ്ക്കൂള്‍ ജീവനക്കാരുടെ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം (LIC) പ്രീമിയം സ്പാര്‍ക്ക് വഴി ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ചുള്ള 2016 ജൂലൈ 14 ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് ഏവരും കണ്ടിരിക്കുമല്ലോ. ഇതുവഴി വളരെ എളുപ്പത്തില്‍ സ്ക്കൂളുകളില്‍ നിന്നും സ്പാര്‍ക്കിലൂടെ ഓരോ മാസത്തേയും എല്‍.ഐ.സി പ്രീമിയം ഡിഡക്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് എപ്രകാരമാണ് ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് വളരെ ലളിതമായ ഈ പ്രക്രിയ സ്ക്രീന്‍ഷോട്ട് സഹിതം ചുവടെ വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ സംശയങ്ങള്‍ കമന്റുകളിലൂടെ ഉന്നയിക്കാവുന്നതാണ്.

സ്പാര്‍ക്കിലൂടെ എല്‍.ഐ.സി പ്രീമിയം കിഴിവു ചെയ്യുന്ന വിധം
എല്ലാ മാസവും അതത് എല്‍.ഐ.സി ഓഫീസുകളില്‍ നിന്നും നമുക്കൊരു സ്റ്റേറ്റ്മെന്റ് അയച്ചു തരാറുണ്ടല്ലോ. അതാത് മാസങ്ങളില്‍ നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അടക്കേണ്ട എല്‍.ഐ.സി പ്രീമിയത്തിന്റെ നമ്പറും തുകയും ആകും അതിലുണ്ടാവുക. ആ സ്റ്റേറ്റ്മെന്റില്‍ ഉള്ള ചില വിവരങ്ങള്‍ നമുക്ക് സ്പാര്‍ക്കില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന പ്രഥമഘട്ടത്തില്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആ സ്റ്റേറ്റ്മെന്റ് എടുത്തു വച്ച ശേഷം വേണം ചുവടെ പറയുന്ന സ്റ്റൈപ്പുകള്‍ ചെയ്യേണ്ടത്.


ഒരു തവണ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍
  • Sparkല്‍ ലോഗിന്‍ ചെയ്ത ശേഷം Administration മെനുവിലെ മൂന്നാമത്തെ സബ്മെനു ആയ Code Masters എടുക്കുക.
  • അതില്‍ ഏറ്റവും ഒടുവിലത്തെ വരിയിലെ വലതു നിന്നും രണ്ടാമത്തെ മെനുവായ LIC Code ല്‍ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന പേജില്‍ ഡിപ്പാര്‍ട്ട്മെന്റ്, നമ്മുടെ സ്ക്കൂളിന്റെ പേര് എന്നിവയുണ്ടാകും. അതിനു താഴെ DDO ഡി.ഡി.ഒ കോഡ് തിരഞ്ഞെടുക്കുക.
  • അതിനു ചുവടെയുള്ള LIC Code No നമ്മുടെ എല്‍.ഐ.സിയില്‍ നിന്നും ഓരോ മാസവും ലഭിക്കുന്ന സ്റ്റേറ്റ്മെന്റിന്റെ മുകളിലായി ഉണ്ടാകും. അത് അപ്ഡേറ്റ് ചെയ്യുക. (ചിലപ്പോള്‍ അതൊരു പത്ത് അക്ക നമ്പറാകാം)
  • തുടര്‍ന്ന് കണ്‍ഫേം ചെയ്യുക. ഇതുവരെയുള്ള സ്റ്റൈപ്പുകള്‍ കൃത്യമായി ചെയ്തുവെങ്കില്‍ ഇനി ഈ മെനുവിലേക്ക് നമുക്ക് വരേണ്ടതില്ല.
  • ഇനി പ്രധാനമെനുവായ Salary Mattersലെ Changes in the monthലെ Present Salaryല്‍ ക്ലിക്ക് ചെയ്യുക.
  • ഈ പേജില്‍ നിന്നും ഓരോ ജീവനക്കാരന്റേയും പേര് സെലക്ട് ചെയ്ത് other deductionsല്‍ ഏറ്റവും താഴെ Number, Deductions, Amount, Details എന്നിവ നല്‍കുക. ഇവ യഥാക്രമം ഡിഡക്ഷനിലെ അടുത്ത സീരിയല്‍ നമ്പര്‍, LIC Premium(303), പ്രീമിയം തുക, എല്‍.ഐ.സി പോളിസി നമ്പര്‍ എന്നിവയാണ്.


    അറിയാമെങ്കില്‍ മാത്രം From Date, To Date എന്നിവ നല്‍കിയാല്‍ മതി. തുടര്‍ന്ന് insertല്‍ ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങള്‍ സേവ് ആകുന്നു.
  • ഒന്നില്‍ കൂടുതല്‍ പോളിസികളുണ്ടെങ്കില്‍ അവയോരോന്നും ഇതു പോലെ ഇന്‍സര്‍ട്ട് ചെയ്യുക. ഇങ്ങനെ ഓരോ ജീവനക്കാരന്റേയും എല്‍.ഐ.സി പോളിസികള്‍ Present Salaryയില്‍ ഉള്‍പ്പെടുത്തുക.
  • ഇനി സാലറി പ്രൊസസ് ചെയ്തു കഴിയുമ്പോള്‍ എല്‍.ഐ.സിയുടെ അക്കൗണ്ടിലേക്ക് പ്രീമിയം തുക ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. മാത്രമല്ല, പ്രൊസസിങ്ങിനു ശേഷം Bills and Schedulesല്‍ ഇന്നര്‍ ബില്ലില്‍ LIC കിഴിവിന്റെ കോളവും ഷെഡ്യൂളുകളുടെ കൂട്ടത്തില്‍ LIC Scheduleഉം വന്നിട്ടുണ്ടാകും. ഇത് എല്‍.ഐ.സിയില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്റ്റേറ്റ്മെന്റുമായി ഒത്തുനോക്കുകയും ഷെഡ്യൂളുകള്‍ പ്രിന്റെടുത്ത് ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓരോ മാസവും എല്‍.ഐ.സിയില്‍ നിന്നും ലഭിക്കുന്ന സ്റ്റേറ്റ്മെന്റും കഴിഞ്ഞ തവണത്തെ സ്റ്റേറ്റ്മെന്റും ഷെഡ്യൂളുമായി ഒത്തു നോക്കി കടുകിട വ്യത്യാസമില്ലെന്ന് സാലറി പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. കാരണം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചിലര്‍ക്ക് ചില മാസങ്ങളില്‍ വരുന്ന ചെറിയ സര്‍വീസ് ടാക്സുകള്‍ക്കനുസരിച്ച് Present Salary യിലെ എല്‍.ഐ.സി പ്രീമിയത്തില്‍ വ്യത്യാസം വരാറുണ്ട്. ഇത് സ്പാര്‍ക്കില്‍ തനിയേ അപ്ഡേറ്റ് ആവേണ്ടതാണ്. എന്നാല്‍ ഇതും പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തണം.


Read More | തുടര്‍ന്നു വായിക്കുക

Digital Signature - Part 1

>> Saturday, October 1, 2016

അടുത്ത മാസം മുതല്‍ സ്പാര്‍ക്കില്‍ ബില്‍ സബ്മിറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന നിര്‍ദ്ദേശം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. ബില്ലുകളുടെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ സമര്‍പ്പിച്ചു പോരുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ അവസാന ഘട്ടമായി ഇതിനെ കാണാം. ഇനി വരാന്‍ പോകുന്നത് കടലാസ് രഹിത ഇടപാടുകളാണ്. അതുകൊണ്ടു തന്നെ ഓണ്‍ ലൈനായി സമര്‍പ്പിക്കുന്ന ബില്ലിന്റെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (DSC) നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ഡി.ഡി.ഒക്ക് മാത്രമേ ഇനി സ്പാര്‍ക്കിലൂടെ ശമ്പള ഇടപാടുകള്‍ നടത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ സ്വന്തം കൈപ്പോടെ സമര്‍പ്പിക്കുന്ന രേഖകള്‍ക്കുള്ള അതേ പ്രാധാന്യം തന്നെയാണ് ഡിജിറ്റല്‍ സൈന്‍ ചേര്‍ത്ത ഒരു ഡൊക്യുമെന്റിനുമുള്ളത്. ഇപ്പോള്‍ത്തന്നെ വില്ലേജ് ഓഫീസുകളില്‍ നിന്നും മറ്റും നല്‍കുന്ന രേഖകളില്‍ ഓഫീസറുടെ ഒപ്പിനു പകരം ഡിജിറ്റല്‍ സിഗ്നേച്ചറാണെന്നുള്ളത് പ്രത്യേകം ഓര്‍ക്കുമല്ലോ. ഡിജിറ്റല്‍ സിഗ്നേച്ചറിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്ന് എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ അനില്‍ സാര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ആദ്യഭാഗം വായിച്ചു നോക്കൂ. സ്പാര്‍ക്ക് ബില്‍ പ്രൊസസിങ്ങിന്റെ ഏത് ഘട്ടത്തിലാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശം വരുന്നതനുസരിച്ച് ഈ ഡിവൈസ് സ്കൂള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതടക്കം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കാം. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമല്ലോ.


എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നത് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാണ്. ഇത് പെന്‍ഡ്രൈവ് പോലുള്ള ഒരു ഡിവൈസിലാണ് സേവ് ചെയ്യുന്നത്. യു.എസ്.ബി ടോക്കണ്‍ എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. പരമാവധി രണ്ടു വര്‍ഷം വരെയാണ് കാലാവധി. അതിനു ശേഷം വീണ്ടും അപേക്ഷിക്കേണ്ടി വരും. ഈ ഡിവൈസ് ലഭിച്ച ശേഷം ബില്ലുകള്‍ പ്രൊസസ് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ആദ്യമൊന്ന് ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സോഫ്റ്റ്വെയര്‍ ഡ്രൈവര്‍ ആദ്യമായി ഈ ഡിവൈസ് കമ്പ്യൂട്ടറില്‍ ഇന്‍സര്‍ട്ട് ചെയ്യുമ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാകും. ഒറ്റത്തവണ ഇന്‍സ്റ്റലേഷന്‍ ചെയ്താല്‍ മതി. പിന്നീട് ബില്‍ പ്രൊസസ് ചെയ്യുമ്പോഴെല്ലാം ഈ യു.എസ്.ബി ടോക്കണ്‍ ഉപയോഗിക്കേണ്ടി വരും. ആ സമയത്ത് പാസ്വേഡ് നല്‍കുന്നതോടെ ‍ഡിജിറ്റല്‍ സിഗ്നേച്ചറോടെ പ്രൊസസിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, പാസ് വേഡ് പലവട്ടം തെറ്റായി എന്റര്‍ ചെയ്താല്‍ ടോക്കണ്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മാറും. മാത്രമല്ല, ഈ ഉപകരണം വളരെ ശ്രദ്ധയോടെ, കൈമാറാതെ സൂക്ഷിക്കുകയും വേണം.

സ്പാര്‍ക്കിലുള്ള സന്ദേശം


" As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has been made mandatory for DDOs. Hence all DDOS are requested to ensure that the DSC (Digital Signature Certificate) is based on the name in Service records / SPARK. Any change in name based on the DSC (Digital Signature Certificate) will not be accepted by SPARK PMU. Salary processing will be affected from 9/2016, if DSC is not available for DDOs."


ഡിവൈസ് ലഭിക്കുന്നതിന് എന്തു ചെയ്യണം

ഇപ്പോള്‍ സ്പാര്‍ക്കിലെ ആവശ്യത്തിനായി നമ്മള്‍ വാങ്ങുന്നത് ഒരു പേഴ്സണല്‍ ഡിവൈസായതുകൊണ്ട് ഇതേ ഡിവൈസ് തന്നേ ഒരേ സമയം വ്യത്യസ്ത ഓഫീസുകളുടെ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. അതായത്, ഒന്നില്‍ കൂടുതല്‍ ഓഫീസുകളുടെ ചാര്‍ജുള്ള ഒരു ഡി. ഡി. ഒ ക്ക് തന്റെ കീഴിലുള്ള ഓഫീസുകളുടെ ബില്ലുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്യുന്നതിന് ഒരു ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ആവശ്യമേ ഉള്ളൂ. അതുപോലെ ഒരു ഡി. ഡി. ഒ ട്രാന്‍സ്ഫര്‍ ആയാല്‍ പുതിയ ഓഫീസിലും ഇതേ ഡിവൈസ് ഉപയോഗിക്കാവുന്നതുമാണ്.

കേരള ഗവണ്‍മെന്റിന്റെ GO(P) No.76/2016 Fin. Dated 27.05.2016 ഉത്തരവ് പ്രകാരം എല്ലാ ഡി.ഡി.ഒ മാരും കേരള ഐ.ടി മിഷന്‍ എംപാനല്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്നും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എല്ലാത്തരത്തിലുള്ള ഇലക്ട്രോണിക് ട്രാന്‍സാക്ഷനും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതായി ഇതില്‍ പറയുന്നുമുണ്ട്. e-Mudhra Consumer Services, Sify Technologies Ltd. എന്നീ രണ്ട് ഏജന്‍സികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഡിവൈസ് ലഭിക്കുന്നതിന് എന്തു ചെയ്യണം

ഇതില്‍ E-Mudhra അവരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണത്തിന്റെ ചുമതല, Analytix Corporate Solutions Pvt Ltd, Cochin, IBS Group, Nedumangad, Thiruvananthapuram എന്നീ രണ്ട് ഗ്രൂപ്പുകളെയാണ് ചുമതലപ്പടുത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇവരുടെ ഇതുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നേരിട്ട് ഈ ഫയലില്‍ പറയുന്ന രേഖകളുമായി ഡി.ഡി.ഒ നേരിട്ട് ചെന്നാല്‍ ഡിജിറ്റര്‍ സിഗ്നേച്ചറുള്ള ഡിവൈസ് ലഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതേയുള്ളു.
  1. Issue of Digital Certificate : Govt Order Dated 23.06.2015
  2. Proceedings and Nearest Address of Issuance Team : Click here
  3. DSC Issuance process : Another List of Nearest Address
  4. Application form for e-Mudhra Consumer Services: Click here
  5. Application form for Sify Technologies Ltd: Click here
  6. Documents submitted to get the Digital Signature : Click here

ഡിവൈസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റിലെ പേരും സ്പാര്‍ക്കിലെ പേരും ഒരു പോലെ ആണെങ്കില്‍ മാത്രമെ ഈ ഡിവൈസ് ഉപയോഗിച്ച് ലോഗിന്‍ സാധ്യമാകൂ. അല്ലാത്ത പക്ഷം User Name miss-matching എന്ന എറര്‍ മെസ്സേജ് കാണിക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചും അല്ലാണ്ടും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് സംഘടിപ്പിക്കാം. ആധാര്‍ കാര്‍ഡിലെ പേരും സ്പാര്‍ക്കിലെ പേരും ഒരു പോലെ ആണെങ്കില്‍ അപ്പോള്‍ തന്നേ സര്‍ട്ടിഫിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഡിവൈസ് കരസ്ഥമാക്കാവുന്നതാണ്. അല്ലാത്ത പക്ഷം മുകളില്‍ നല്‍കിയിട്ടുള്ള ലിസ്റ്റിലുള്ള Concerned Agency യുടെ ഒരു ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം.

സ്പാര്‍ക്കില്‍ ഉള്ളതു പോലെ അതേ പേരുള്ള രണ്ട് അഡ്രസ്സ് പ്രൂഫുകള്‍; ഇലക്ടറല്‍, ബാങ്ക്, പാസ്സ്പോര്‍ട്ട്, എന്നിങ്ങനെ ഏതെങ്കിലും രണ്ടെണ്ണം കൂടി നല്‍കണം. ഇതാ, അനലറ്റിക്സില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്. വായിച്ചു നോക്കിയിട്ട് മാത്രം അപേക്ഷ പൂരിപ്പിക്കുകയും അതുമായി സൗകര്യപ്രദമായ ഏജന്‍സിയെ സമീപിക്കുകയും ചെയ്യാം.

ഡിവൈസ് ലഭിച്ച ശേഷം ചെയ്യേണ്ടതെന്ത്?

വ്യക്തമായ നിര്‍ദ്ദേശം വരുന്നതു വരെ നമുക്ക് ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തേണ്ടതില്ല. കാരണം അബദ്ധവശാല്‍ Initialise Device, Format Device എന്നിവയിലേതങ്കിലും അറിയാതെ ക്ലിക്ക് ചെയ്താല്‍ ഡിവൈസ് പ്രവര്‍ത്തനരഹിതമാകും. എങ്കിലും നമുക്കെല്ലാവര്‍ക്കും ഇതേക്കുറിച്ചറിയാന്‍ താല്പര്യം കാണുമെന്ന് ഞങ്ങള്‍ക്കറിയാം. ചുവടെയുള്ള ഭാഗം ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ചേര്‍ത്തിട്ടുള്ളത്.

Plug-and-Play Capability യോടു കൂടിയ ഡിവൈസുകളാണ് സാധാരണ (Trust Key അത്തരത്തിലൊന്നാണ്.) ലഭ്യമാകുന്നത്. അതായത് പെന്‍ഡ്രൈവുപോലെ സിസ്റ്റവുമായി കണക്ട് ചെയ്താല്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ ഡിവൈസ്. അതുപ്രകാരം ഡിവൈസ് Insert ചെയ്യുമ്പോള്‍ തന്നേ ഡിവൈസ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.

E-Mudhra യുടെ www.e-mudhra.com/repository/ എന്ന സൈറ്റില്‍ ഇടതുവശത്തുള്ള മാര്‍ജിനിലുള്ളില്‍ Token Drivers എന്ന ടൈറ്റിലിനു കീഴെ ഇതിന്റെ ലിനക്സിലും വിന്‍ഡോസിലും Install ചെയ്യാനാവുന്ന ഡ്രൈവറുകള്‍ ലഭ്യമാണ്. Chrome ഒഴികെ ഉള്ള എല്ലാ Browser കളിലും ഈ ഡിവൈസ് ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാം. Chrome ല്‍ npapi plugin Enable ആക്കുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യേണ്ടിവരും. Chrome ന്റെ അപ്ഡേറ്റഡ് വേര്‍ഷനില്‍ ഇതിനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരുന്നു.

ഡിവൈസ് പ്രവര്‍ത്തിക്കുന്ന രീതി

സ്പാര്‍ക്ക് സൈറ്റില്‍ ഇതേ വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ Enable ചെയ്തിട്ടില്ല. അത്തരത്തില്‍ ഡിജിററല്‍ സിഗ്നേച്ചര്‍ Enable ചെയ്താല്‍ മാത്രമേ ഡി.ഡി.ഒ ലോഗിനില്‍ ഈ ഡിവൈസിന്റെ ആവശ്യം വരുന്നുള്ളു. ഡിവൈസ് Driver install ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഡി. ഡി. ഒ ലോഗിന്‍ ചെയ്യുന്നതിന് ഡിവൈസ് വാങ്ങുമ്പോള്‍ ലഭിക്കുന്ന ടോക്കന്‍ പാസ്സ്‌വേഡ് മാത്രം നല്‍കിയാല്‍ മതിയാകും.

Java 7 മുതല്‍ മുകളിലേക്കുള്ള ഒരു Version സിസ്റ്റത്തില്‍ ഉണ്ടാവണം. IT@School ഇപ്പോള്‍ സ്കൂളുകളിലേക്ക് നല്‍കിയിരിക്കുന്ന Ubuntu 14.04 ല്‍ Java 7 ഉള്ളതിനാല്‍, Driver install ചെയ്യുക മാത്രമേ വേണ്ടൂ.

യഥാര്‍ത്ഥത്തില്‍ ഈ ഡിവൈസ് ഉപയോഗിച്ച് സ്പാര്‍ക്ക് ബില്ലുകള്‍ പ്രൊസസ് ചെയ്യേണ്ട വിധത്തേക്കുറിച്ച് യാതൊരു നിബന്ധനയും നമുക്ക് ലഭിച്ചിട്ടില്ല. മുകളില്‍ എഴുതിയിരിക്കുന്നത് ഇന്‍സ്റ്റലേഷനെക്കുറിച്ച് ഒരു ധാരണ കിട്ടുന്നതിന് വേണ്ടി മാത്രമാണ്. അതുകൊണ്ടു തന്നെ ഈ ഡിവൈസിന്റെ ഇന്‍സ്റ്റലേഷനെക്കുറിച്ച് തല്‍ക്കാലം ഇവിടെ വിശദീകരിക്കുന്നില്ല.

നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അത്തരത്തിലുള്ള പുതിയൊരു പോസ്റ്റ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

പ്രൊഫഷന്‍ ടാക്സ് സ്പാര്‍ക്കിലൂടെ സാലറിയിൽ നിന്നും കട്ട് ചെയ്യാം.

>> Monday, August 29, 2016

മുന്‍കാലങ്ങളില്‍ പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കുന്നതിന് മാത്രമാണ് സ്പാര്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നിട്ട് ജീവനക്കാരുടെ സാലറിയില്‍ നിന്നും ആ പണം കിഴിവ് ചെയ്ത് സ്ക്കൂള്‍ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ബാക്കി തുക ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തിരുന്നു. എന്നാലിപ്പോള്‍ സാലറി ക്രഡിറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ ആയതോടെ, ജീവനക്കാരുടെ മുഴുവനായും സാലറി അക്കൗണ്ടിലോട്ട് നേരിട്ട് മാറ്റപ്പെടുന്നു. ഇതിനാല്‍ പ്രൊഫണല്‍ ടാക്സ് പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം അധികമുള്ള സ്ഥാപനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ് ഇക്കാര്യത്തില്‍ നേരിട്ടത്. പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതു കൊണ്ടുതന്നെ, ഈ മാസം മുതല്‍ പ്രൊഫഷന്‍ ടാക്സ് സാലറിയില്‍ നിന്നും നേരിട്ട് ഡിഡക്ട് ചെയ്യാന്‍‍ സ്പാര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എറണാകുളം ഐടി അറ്റ് സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍ സാര്‍ എഴുതിയ കുറിപ്പ് വായിച്ചു നോക്കൂ.


പ്രൊഫഷന്‍ ടാക്സ് സ്പാര്‍ക്കിലൂടെ

  1. Salary Matters/ Processing ല്‍ Prof. tax Calculation എന്ന Option സെലക്ട് ചെയ്യുക.
  2. ഇവിടെ DDO Code, Bill Type എന്നിവ സെലക്ട് ചെയ്തു കൊടുക്കുക.
  3. തുടര്‍ന്ന് Remove Existing Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, നിലവില്‍ Entry ഉണ്ടെങ്കില്‍ റിമൂവ് ചെയ്യുക.
  4. ഇനി Include Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  5. ഇപ്പോള്‍ താഴെ Financial Yearകാണിക്കും, അതിനു താഴെ First OR Second Half ഏതെന്ന് സെലക്ട് ചെയ്യണം.
  6. ശേഷം Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യക.
  7. ഇവിടെ തന്നെ Pof . Tax deduction detailsലഭ്യമാണ്.
  8. Print Pof . Tax deduction ല്‍ നിന്നും പ്രിന്റൗട്ടും എടുക്കാം.
  9. ഇപ്പോള്‍ പ്രസ്തുത Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary)Prof Tax Entry വന്നിരിക്കും.

ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

NB: പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കിയ ശേഷം അത് പ്രിന്റൗട്ട് എടുക്കുകയും തുടര്‍ന്ന് Remove Existing Prof Tax ക്ലിക്ക് ചെയ്ത് ഇപ്പോള്‍ പ്രൊസസ് ചെയ്ത പ്രൊഫഷന്‍ ടാക്‌സ് റിമൂവ് ആകുകയും ചെയ്യുന്നു. ഇനി ആ തുക ശമ്പളബില്ലില്‍ നിന്ന് കുറവ് ചെയ്യപ്പെടുകയില്ല, പണം ട്രഷറി അക്കൗണ്ടിലേക്ക് പോവുകയുമില്ല എന്ന് പലരും പറയുന്നു. ഇപ്പോള്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരമുള്ള തുക ജീവനക്കാരില്‍ നിന്നും നേരിട്ട് വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ സ്പാര്‍ക്ക് വഴി ജീവനക്കാരില്‍ നിന്നും ഒറ്റയടിക്ക് പ്രൊഫഷന്‍ ടാക്സ് കിഴിവ് ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കേ, പഴയ രീതി പിന്തുടരുന്നത് അനുകരണീയമല്ലെന്നാണ് ഞങ്ങള്‍ക്കുള്ള മറുപടി.


Read More | തുടര്‍ന്നു വായിക്കുക

ഹെഡ്മാസ്റ്റര്‍ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

>> Wednesday, June 1, 2016

ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇതേക്കുറിച്ച് പലര്‍ക്കും പല ആശങ്കകളാണ്. വളരെ ചെറിയൊരു നടപടിക്രമം മാത്രമേ ഇതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ ചെയ്യാനുള്ളു. സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്കോ, ജില്ലാ ട്രഷറീലെ Help Desk ലേക്കോ മെയില്‍ ചെയ്യുക.

  1. Form 3 (Nomination/Change of DDO)
  2. Form 5 (Setting Controlling Officer)
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 ആവശ്യമില്ലാത്തത്.
എന്നാല്‍ ഇപ്പോള്‍ One Office One DDO System നിലവില്‍ വന്നതിനാല്‍ Form 3 അയക്കാതെ നിലവിലുള്ള യൂസര്‍ നിന്നു കൊണ്ട് തന്നേ ആര്‍ക്കാണോ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്നേ, അദ്ദേഹത്തിന്റെ PEN നമ്പറില്‍ പുതിയ Login ജനറേറ്റു ചെയ്യാം.

ഇതിനായി DDO Login ല്‍ DDO യുടെ Transfer Order ജനറേറ്റു ചെയ്യുക. ഇതിനു ശേഷം Relieve Transfer ല്‍ ആളെ select ചെയ്യപമ്പോള്‍ “You cannot relieve yourself. Please hand over the charge of Establishment to the concerned officer and he in turn can relieve you. Do you want to hand over the charge to anyone now?” എന്ന മെസ്സേജ് ലഭിക്കും. ഇവിടെ OK ല്‍ press ചെയ്യുമ്പോള്‍, താഴെ കാണുന്ന പോലുള്ള ഒരു പേജ് കാണാം.
ഇതില്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ Designation, Name എന്നിവ സെലക്ട് ചെയ്യുക. അപ്പോള്‍ താഴേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പ്രത്യക്ഷമാകും.
ഇവിടെ Password നല്കി, ആവശ്യമുള്ള Authorizations സെലക്ട് ചെയ്ത് Submit ചെയ്യുക. D,E,P,Q ഇവ എല്ലാവരും സെലക്ട് ചെയ്യുന്നതാണ് ഉചിതം. പുതിയ ആള്‍ക്ക് DDO യുടെ ചാര്‍ജ് ഉണ്ടെങ്കില്‍ അതും സെലക്ട് ചെയ്യണം. ഇത്രയുമായാല്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ PEN നമ്പറും, പുതിയ Password ഉം നല്കി Login ചെയ്ത് DDO യെ Relieve ചെയ്യാം.

ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് , PA/ Superintendent യുടെ PEN, Office Name (PA/ Superintendent ന്റെ) എന്നിവ കാണിച്ച്, info.spark.gov.in / ജില്ലാ ട്രഷറീലെ Help Desk ലോ DMU നോ ഒരു റിക്വസ്റ്റ് അയക്കുക.DDO Change ന് ഇപ്പോള്‍ ഈ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.


Read More | തുടര്‍ന്നു വായിക്കുക

Pay Revision and New Salary

>> Sunday, April 10, 2016

പുതിയ ശമ്പളപരിഷ്‌ക്കരണ ഉത്തരവ് പുറത്തിറങ്ങി നാളുകളായിട്ടും എങ്ങനെ പേ റിവിഷന്‍ ചെയ്യണമെന്നതിനെക്കുറിച്ച് പലരുടേയും മനസ്സില്‍ സംശയം മാറിയിട്ടേയില്ല. പോലീസ് പോലെയുള്ള പല സര്‍ക്കാര്‍ വകുപ്പുകളിലും പേ ഫിക്‌സ് ചെയ്ത് പുതിയ സാലറി മാറിക്കഴിഞ്ഞു. എങ്ങനെയാണ് പുതിയ ശമ്പളം കിട്ടിത്തുടങ്ങുന്നതെന്നും അതിന് സ്പാര്‍ക്കില്‍ അപഡേറ്റ് ചെയ്യേണ്ടതെന്നുമൊക്കെ വിശദീകരിക്കണമെന്ന് സ്‌ക്കൂളുകളില്‍ നിന്നും മാത് സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം നമ്മുടെ ബ്ലോഗിന്റെ സന്തതസഹചാരിയും എറണാകുളം ഐടി@സ്‌ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറുമായ അനില്‍ സാര്‍ ഇതേക്കുറിച്ച് ചുവടെയുള്ള പോസ്റ്റില്‍ വിശദീകരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ കമന്റായി ചോദിക്കുക. പുതിയ ശമ്പളം കിട്ടിത്തുടങ്ങിയെങ്കില്‍ അതേക്കുറിച്ച് വിശദീകരിക്കുകയുമാകാം.

Pay Fixation ചെയ്യുന്നത് ഇത്തവണ സ്പാര്‍ക്ക് വഴിയാണ്. അതിന്റെ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമെന്ന് ആദ്യം നോക്കാം.
  • SPARK ല്‍ Service History പൂര്‍ണ്ണമായും update ആയിരിക്കണം.
    പുതിയ സാലറി വാങ്ങുന്നതിനുള്ള യാതൊരു ഒരുക്കവും ആയിട്ടില്ലെങ്കിലും ഇപ്പോള്‍ത്തന്നെ സര്‍വീസ് ഹിസ്റ്ററി കൃത്യമാക്കി വെക്കുക. കാരണം, പേ റിവിഷന്‍ പ്രകാരം പേ ഫിക്സ് ചെയ്യുന്നതിനു വേണ്ടി സ്പാര്‍ക്ക് തുറക്കുമ്പോള്‍ സര്‍വീസ് ഹിസ്റ്ററിയിലെ പിഴവുകള്‍ കൃത്യമായി പേ ഫിക്സ് ചെയ്യുന്നതിന് തടസ്സമായേക്കാം.
  • Break ഒന്നും ഇല്ലാതെ തുടര്‍ച്ചയായ Date കളില്‍ entry ഉണ്ടാവണം.
  • ഒരാളുടെ present salary ല്‍ last pay change date 01/06/2015 ആണെങ്കില്‍, Service History ല്‍ last entry 31/05/2015 (To Date) വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
  • Current Designation (Scale of pay) തെറ്റാണങ്കില്‍, promotion, appointment to higher post എന്നീ ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിലൂടെ അത് കൃത്യമാക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും District Treasury യില്‍ SPARK Help Desk പ്രവര്‍ത്തിക്കുന്നുണ്ട്, അവിടെ നിന്ന് ശരിയാക്കിയെടുക്കാം.
  • District Treasury Help Desk കളുടെ Phone നമ്പറുകള്‍ ചേര്‍ത്തിരിക്കുന്നു.
  • Present Service Details ലെ Date of Joining Current Dept. / Govt. Service എന്നിവ തെറ്റു തിരുത്തിയിരിക്കണം.
    ഫെബ്രുവരി 2016 ന് മുമ്പുള്ള എല്ലാ സാലറി അരിയറുകളും എഴുതി മാറിയിരിക്കണം, DA അരിയറുകളും മെര്‍ജു ചെയ്തിരിക്കണം, Increment, Grade എന്നിവ ചെയ്തിരിക്കണം. Pay Fix ചെയ്തു കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍ സാധ്യമല്ലാത്തതു കൊണ്ടാണ്.
  1. ഇനി Pay Fixation ചെയ്യാം. Salary Matters/ Pay Revision 2014/ Pay Revision Fixation എന്ന വഴി പ്രവേശിക്കുക. Employee യെ select ചെയ്യുക.
  2. ഇപ്പോള്‍ കാണുന്ന വിവരങ്ങള്‍ എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്തുക. Non Qualifying Service ഉണ്ടെങ്കില്‍, എത്ര ദിവസമെന്ന് ചേര്‍ക്കണം. ഇവിടെ താഴെ 01/07/2014 ന് ശേ‍ഷമുള്ള Increment, Grade എന്നിവ കാണാം. അതില്‍ Grade ന് നേരെ promotion rule ല്‍ തെറ്റുണ്ടെങ്കില്‍ അധവാ blank ആണെങ്കില്‍, അത് ഇടത്തേ അറ്റത്തുള്ള edit എന്ന button വഴി Update ചെയ്യാം. Rule നെ സംബന്ധിച്ച വിവരണം അവിടെത്തന്നെ താഴെ ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
  3. അതിനു ശേഷം confirm details എന്ന button, press ചെയ്യാം. ഇപ്പോള്‍ Click Compute button to proceed എന്ന Dialogue box പ്രത്യക്ഷപ്പെടും. Compute button, press ചെയ്യുക. Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ ഇപ്പോള്‍ താഴേ പ്രദര്‍ശിപ്പിക്കപെടും.
  4. എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ മാത്രം, Pay Fixation Statement എന്ന button, press ചെയ്ത് Statement ന്റെ pdf , download ചെയ്യാം, Update എന്ന button, press ചെയ്ത് Pay revision, Update ചെയ്യാം.
    Confirm details, Compute, Pay Fixation Statement എന്നീ വഴികളിലൂടെ എത്ര തവണ പോയാലും കുഴപ്പമില്ല. എന്നാല്‍ Update എന്നതില്‍ ഒരിക്കല്‍ മാത്രമേ ക്ലിക്ക് ചെയ്യാവൂ. അതിനു മുമ്പ് Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയിട്ടുണ്ടാകണം
  5. തെറ്റായ രീതിയില്‍ Update ചെയ്തു പോയാല്‍, pre revised scaleലേക്ക് മാറ്റികിട്ടുന്നതിന് വിശദ വിവരങ്ങള്‍ കാണിച്ച് (Emloyee ടെ പേര്, PEN എന്നിവ ഉള്‍പ്പടെ )DDO യുടെ ഒരു letter തയ്യാറാക്കി ഒപ്പിട്ട് സീല്‍ വെച്ച്, info@spark.gov.in ലേക്കോ, spark.fin@kerala.gov.in ലേക്കോ മെയില്‍ അയക്കുക. 2004 ലെ Pay Revision തുടര്‍ന്ന് പോരുന്നോരുടേയും, fresh ആയി join ചെയ്തവരുടേയും മറ്റും Pay Revision year മാറിക്കിടപ്പുണ്ടെങ്കിലോ, Pay തെറ്റി കിടപ്പുണ്ടെങ്കിലോ ഇതേ പോലെ letter തയ്യാറാക്കി അയക്കുക.
  6. Aided School കളിലെ സ്റ്റാഫിന്റെ കാര്യത്തില്‍ Fixation Statement ന്റെ pdf , download ചെയ്യുന്നിടം വരേ ചെയ്തു വയ്ക്കുക. Fixation Statement എടുത്ത് AEO/DEO നല്‍കി sanction ലഭിച്ചാല്‍ SPARK ല്‍ Update ചെയ്യാം. അതിനുശ്ശേഷം AEO/DEO ലോഗിനിലെ pay revision editing വഴി പുതിയ Pay, Authenticate (Confirm) ചെയ്യേണ്ടതുമാണ്.
  7. Self Drawing Officials ഒരു Undertaking , covering letter വെച്ച് AG യ്ക്ക് അയക്കണം. ഇപ്പോള്‍ AG യില്‍ നിന്നും Electronic Payslip updation തുടങ്ങിയതിനാല്‍, Service History മാത്രം update ചെയ്താല്‍ മതി.


Read More | തുടര്‍ന്നു വായിക്കുക

SPARK - Problem Solving Sessions

>> Sunday, January 31, 2016

സ്പാര്‍ക്കില്‍ ഈയിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം പല ഓഫീസുകള്‍ക്കും ബില്ലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരിഹരിക്കുന്ന്തിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ പ്രശ്നപരിഹാര ക്യാമ്പുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ക്യാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാന്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദേശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം.

സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ എല്ലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വേറിലൂടെയാണല്ലോ പ്രൊസസ് ചെയ്യുന്നത്. ശമ്പളബില്‍ പ്രൊസസ് ചെയ്ത് ഒണ്‍ലൈന്‍ സബ്മിഷന്‍ നടത്തുന്നത് കൂടാതെ, ട്രാന്‍സ്ഫര്‍, പ്രമോഷന്‍, ലീവ് മാനേജ്മെന്റ്, ശമ്പളം ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യല്‍ തുടങ്ങി നിരവധി അനുബന്ധകാര്യങ്ങള്‍ സ്പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്. സമയാസമയങ്ങളില്‍ ഇത്തരം മൊഡ്യൂളുകളിലൊക്കെ അപ്ഡേഷനുകള്‍ വന്ന് കൊണ്ടിരിക്കുന്നു. 2016 ജനുവരി 1 മുതല്‍ സെല്‍ഫ്ഡ്രോയിണ്‍ഗ് സംവിധാനം നിര്‍ത്തലാക്കിയതിനാല്‍ അതനുസരിച്ചുള്ള സൊഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ വന്നു. 2016 ഫെബ്രുവരി 1 മുതല്‍ ഓണ്‍‌ലൈന്‍ ലീവ് മാനേജ്മെന്റ് സിസ്റ്റം വരാന്‍ പോകുന്നു.

സോഫ്റ്റ്‌വേര്‍ അപ്ഡേഷനുകള്‍ വരുമ്പോള്‍ അത് സംബന്ധിച്ച് താല്‍കാലിക പ്രശ്നങ്ങളും സ്വാഭാവികമാണ്. തിരുവനന്തപുരത്തുള്ള സ്പാര്‍ക്ക് ഓഫീസുമായി ഫോണ്‍, ഇ-മെയില്‍, ചാറ്റിങ്ങ് വഴി ബന്ധപ്പെട്ട് മാത്രമെ നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാന്‍ മാര്‍ഗ്ഗമുള്ളൂ. (കണ്ണൂരില്‍ അടുത്ത കാലത്തായി ഒരു റീജ്യണല്‍ ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈകാതെ, ഓരോ ജില്ലയിലും ഇത്തരം ഹെല്പ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു). സ്പാര്‍ക്കില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓഫീസ് തലത്തില്‍ ഈ സോഫ്റ്റ്‌വേര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അവ പരിചയപ്പെട്ട് വരാനുള്ള കാലതാമസവും, സോഫ്റ്റ്‌വേറിലെ തകരാറുകളും സര്‍വറുകളുടെ ശേഷിക്കുറവുമൊക്കെ ശമ്പളബില്‍ വൈകാന്‍ കാരണമാകുന്നുണ്ട്. സ്പാര്‍ക്ക് ഓഫീസിലെ ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്താലും ചിലപ്പോള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ദിവസങ്ങളെടുക്കാറുണ്ട്.

സോഫ്റ്റ്‌വേര്‍ അപാകതയോ, സര്‍വര്‍ പ്രശ്നങ്ങളൊ കാരണം ശമ്പളബില്‍ വൈകുമ്പോള്‍ വിവിധ ഓഫീസുകളില്‍ സ്പാര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ സ്പാര്‍ക്ക് ഓഫിസിനെ പഴിക്കുക സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇത്ര ബൃഹത്തായ ഒരു സോഫ്റ്റ്‌വേര്‍ എങ്ങിനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതിനെ കുറിച്ചോ, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചോ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിവുള്ളൂ. മേല്‍‌പറഞ്ഞ പ്രശ്നങ്ങളൊക്കെ താമസം കൂടാതെ പരിഹരിച്ച് മറുപടി നല്‍കുന്നതിനു സ്പാര്‍ക്ക് ഓഫീസില്‍ ഇരുപതില്‍ താഴെ ജീവനക്കാരാണുള്ളത്. കാലോചിതമായി പരിഷ്കരിച്ച വേതനം പോലും ലഭിക്കാതെ ഇവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജോലിസമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാക്കി. അവധി ദിവസങ്ങളിലും ചിലര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ തെറ്റില്ല.

ഇവരെ കൂടാതെ, വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ ഡി.എം.യു മാര്‍ ഉള്‍പ്പെടെയുള്ള പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഭേദമന്യെ ഫോണ്‍, ഇ-മെയില്‍, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രവര്‍ത്തനനിരതരായ നിരവധി ജീവനക്കാര്‍ കൈമാറുന്ന സഹായങ്ങള്‍ കൂടിയാണു സ്പാര്‍ക്ക് സോഫ്റ്റ്‌വേര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. തുടക്കം മുതല്‍ കേരളത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംബന്ധിച്ച അവബോധം നല്‍കുന്നതില്‍ മാത്സ്‌ബ്ലോഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ വാട്സപ്പ് ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ മേല്‍‌പറഞ്ഞ തരത്തിലുള്ള ജീവനക്കാരും സ്പാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരും അടങ്ങിയ 24x7 Spark Helps എന്ന വാട്സപ് ഗ്രൂപ്പ്, സ്പാര്‍ക്ക് ഹെല്പ് എന്ന ലക്ഷ്യവും കടന്ന് മറ്റ് മേഖലകളിലും ഇടപെടുന്ന ഒരു കൂട്ടായ്മയായി വളര്‍ന്നത് ഈയിടെ ശ്രദ്ധ നേടിയതാണ്.

അടുത്തിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലുള്ള കാലതാമസം കാരണം പല ഓഫീസുകളിലും ശമ്പളബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ രണ്ട് ദിവസം വീതമുള്ള ഒരു പ്രശ്നപരിഹാര ക്യാമ്പ് നടത്താന്‍ സ്പാര്‍ക്ക് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. സ്പാര്‍ക്ക് ഓഫീസില്‍ നിന്നുള്ള രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീതം ഓരോ ക്യാമ്പിലും പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കും. സ്പാര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന, ജില്ലയിലെ മറ്റു ഏതാനും ജീവനക്കാര്‍ ക്യാമ്പ് അറേഞ്ച് ചെയ്യുന്നതിനും നടത്തിപ്പിനും അവരെ സഹായിക്കാനുണ്ടാകും. ഈ കാമ്പ് സ്പാര്‍ക്ക് പരിശീലനം നല്‍കുകയോ, അവബോധന ക്ലാസ് നടത്തുകയോ ചെയ്യുന്നില്ല.

(29, 30 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ക്യാമ്പില്‍, ക്യാമ്പിന്റെ ഉദ്ദേശ്യം ശരിയാം വണ്ണം പ്രസിദ്ധപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍, ആദ്യ ദിവസം അറുനൂറോളം പേര്‍ പരിശീലനത്തിന് എത്തിയെന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ ആദ്യ ദിവസം പ്രശ്നപരിഹാരം നടന്നില്ല. രണ്ടാം ദിവസം ഏറെ കുറെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കാന്‍ കഴിഞ്ഞു.) ക്യാമ്പിന്റെ സ്ഥലം, തിയ്യതി, പങ്കെടുക്കേണ്ട ഓഫീസുകള്‍ (ജില്ല അടിസ്ഥാനത്തില്‍) താഴെ കൊടുക്കുന്നു.
  1. എറണാകുളം കളക്ടറേറ്റ് – 29/01/2016 & 30/01/2016 – എറണാകുളം, തൃശൂര്‍
  2. കോട്ടയം കളക്ടറേറ്റ് – 01/02/2016 & 02/02/2016 – കോട്ടയം, ഇടുക്കി
  3. ഐ.ടി @ സ്കൂള്‍, പാലക്കാട് – 03/02/2016 & 04/02/2016 – പാലക്കാട്, മലപ്പുറം
  4. ഐ.ടി @ സ്കൂള്‍ കൊല്ലം – 05/02/2016 & 06/02/2016 – കൊല്ലം, പത്തനംതിട്ട
  5. ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട് – 08/02/2016 & 09/02/2016 – കോഴിക്കോട്, വയനാട്
  6. ആലപ്പുഴ കളക്ടറേറ്റ് – 09/02/2016 – ആലപ്പുഴ
  7. സ്പാര്‍ക്ക് ഹെല്പ്ഡസ്ക്, കണ്ണൂര്‍ - 09/02/2016 & 10/02/2016 – കണ്ണൂര്‍, കാസര്‍ഗോഡ്.
ബില്‍, എസ്റ്റാബ്ലിഷ്മെന്റ് എന്നിവ സ്പാര്‍ക്കില്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ള ജീവനക്കാര്‍ക്ക് സാധാരണഗതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാനുണ്ടെങ്കില്‍, അവ പരിഹരിച്ച് കിട്ടുന്നതിനു വേണ്ടി ഈ ക്യാമ്പുകളെ സമീപിക്കാവുന്നതാണു. സമയലഭ്യതയനുസരിച്ച് കഴിയുന്നതും ക്യാമ്പില്‍ വെച്ച് തന്നെ പരിഹരിച്ച് കൊടുക്കും. ബാക്കിയുള്ളവ എഴുതിയെടുത്ത് പിന്നീട് സ്പാര്‍ക്ക് ഓഫീസില്‍ നിന്നും പരിഹാരം കാണും. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ ക്യാമ്പില്‍ എത്തേണ്ടതില്ല. മാത്രമല്ല, മറ്റുള്ളവരെ പ്രവേശിപ്പിക്കുന്നത് ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടായേക്കാവുന്നതുമാണ്.


Read More | തുടര്‍ന്നു വായിക്കുക

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

>> Saturday, August 1, 2015


ഓണം അടുത്തെത്തിയതോടെ ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങിയത് ഏവരും കണ്ടിട്ടുണ്ടാകുമല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 18150 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2200 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഇവയെല്ലാം സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യുന്നതിനെക്കുറിച്ച് കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. SDO(Self Drawing officers)മാരുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഹെല്‍പ്പ് ഫയല്‍ പോസ്റ്റിനൊടുവില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനായി നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.


NB:- 2012 ആഗസ്റ്റ് 17 ന് ആദ്യമായി പ്രസിദ്ധീകരിച്ച പോസ്റ്റ് കാര്യമായ മാറ്റങ്ങളില്ലാതെ, അതിന് ശേഷം സ്പാർക്ക് ഏറെ മെച്ചപ്പെട്ടിട്ടുള്ളതിന്റെ ഫലമായി വന്ന മാറ്റങ്ങൾ വായനക്കാർ ഉൾക്കൊള്ളുമെന്ന വിശ്വാസത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2014 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്.) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2014 മുതല്‍ 31-8-2014 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.



അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2014 തിയ്യതിയിലെ ആകെ ശമ്പളവും 1-10-2013 മുതല്‍ 31-3-2014 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2013-14 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 73% of Basic Pay in the revised scale; ഇവയുടെ ആകെ തുക 18150 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10491 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(18150/1.73=10491)

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2013 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

Spark Help file for Onam Advance and Festival Allowance of SDOs
Prepared By Muhammed A.P, Law College, Kozhikode


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer