പൊതുവിദ്യാഭ്യാസമേഖലയില്‍ (എയിഡഡ്) 01.04.2013 നു ശേഷം നിയമിതരായവരും എന്‍.പി.എസും സ്പാര്‍ക്കും മറ്റു നൂലാമാലകളും
>> Saturday, February 25, 2017
കേരളത്തില്‍ 01.04.2013 നു ശേഷം ഒരു പാട് അധ്യാപകര്‍ നിയമിതരായി. നിയമനം മിക്കതും GO(P)29/2016 dated 29.01.2016 പ്രകാരവുമാണ്. ഇത്തരത്തില്‍ നിയമിതരായവരുടെ നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരെ പി.എഫ് നമ്പര്‍ കിട്ടുന്ന മുറക്ക് പി.എഫില്‍ ലയിപ്പിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങിനെ ഇപ്രകാരം ചെയ്യാമെന്ന് പലകോണുകളില്‍ നിന്നും അന്വേഷണങ്ങളും ചെപ്പടി വിദ്യകളും നിലനില്‍ക്കുന്ന ഒരു കാലത്തുകൂടെയാ അധ്യാപകസമൂഹം കടന്നുപോകുന്നത്. ഇതേക്കുറിച്ചുള്ള ഒരു ലേഖനം നമുക്ക് അയച്ചു തന്നിരിക്കുന്നത് കോഴിക്കോട് ജില്ലാ കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സന്തോഷ് സാറാണ്.
01.04.2013 എന്നത് പ്രത്യേകം പറയാനുളളതിന്‍റെ കാരണം, അന്ന് മുതലാണ് കേരളത്തില്‍ GO(P)20/2013 dated 07.01.2013 പ്രകാരം NPS (New Pension Scheme) തുടങ്ങിയത്. ഒരു ഉത്തരവുകൂടി ഈ അവസരത്തില്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. GO(P)209/13 dated 07.05.2013. ഈ ഉത്തരവുപ്രകാരം 31.03.2013 ന് മുന്നേ നിയമിതരായവര്‍ക്ക് NPS/ Statutory Pension തിരഞ്ഞെടുക്കാനൊരു ഓപ്ക്ഷന്‍ നല്‍കി. എന്നാല്‍ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്നും പറഞ്ഞു.
ഇത്രയും പറഞ്ഞത് ആമുഖമായാണ്. ഇനി പ്രശ്നത്തിലേക്ക് കടക്കാം. ഒരു ഉദാഹരണം പറയാം. 03.06.2013 ന് നിയമിതനായ ഒരു അദ്ധ്യാപകന്‍ സാധാരണഗതിയില്‍ ശമ്പളം വാങ്ങുക 01.02.2016 മുതലാണ്. കാരണം (നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരേ പി.എഫില്‍ ലയിപ്പിക്കണം) GO(P)29/2016 dated 29.01.2016 നോക്കുക.
എല്‍.പി.എസ്.എയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്. 01.02.2016 മുതല്‍ NPS ലഭിച്ച 01.01.2017 വരേ അദ്ദേഹം അടക്കേണ്ട എന്‍.പി.എസ് 30527 ആണ് (സ്പാര്‍ക്കില്‍ വരുന്നത്). എന്നാല്‍ നിയമിതനായ തിയ്യതി മുതലുളള ശമ്പളം കണക്കാക്കിയാല്‍ വരുന്ന തുക 104372 ആണ്.
സ്പാര്‍ക്ക്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റുകളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരവും പങ്കുവെക്കാം. ശരിക്കും 30.01.16 മുതലാണ് ശമ്പളം കൈപ്പറ്റുന്നത്. കൈപ്പറ്റാത്ത കാലത്തെ NPS അടക്കാന്‍ പറയുന്നത് യുക്തമല്ല. നീതിക്ക് നിരക്കാത്തതുമാണ്. ആയതിനാല്‍ NPS തുടങ്ങുന്ന 30.01.16 മുതല്‍ വാങ്ങുന്ന ശമ്പളം (Pay+DA*10%) ആണ് NPS ആയി അടക്കേണ്ടി വരുന്നത്. അത് ഓരോ മാസവും കണക്കുകൂട്ടി എഡിറ്റ് ചെയ്ത് ചേര്‍ക്കാം. അതിനുശേഷം NPS Arrear recovery start ചെയ്യുക. ഇത്രയും ചെയ്തശേഷമേ ജോയിന്‍ ചെയ്തതുമുതല്‍ 29.01.16 വരേയുളള ശമ്പളം പി.എഫില്‍ ലയിപ്പിക്കാവു.
പിന്നെ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞതിന്‍ പ്രകാരം GO(P)29/2016 dated 29.01.2016 പ്രകാരം നിയമിതരായവര്‍ GO(P)440/2014 Fin dated 13.10.2014 ന്‍റെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നില്ല എന്ന് കാണിച്ചുകൊണ്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ ഇവ ചുവടെ പങ്കുവെക്കുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഒരു ക്ലാരിഫിക്കേഷന്‍ നമുക്ക് വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Read More | തുടര്‍ന്നു വായിക്കുക