സമഗ്ര ചോദ്യോത്തരങ്ങള്‍ - വീഡിയോ ക്ലാസ്സുകളിലൂടെ Updated
>> Thursday, January 17, 2019
സമഗ്ര പോര്‍ട്ടലിലെ Question Bankല്‍ നിരവധി ചോദ്യകളക്ഷനുകള്‍ വന്നുവീഴുന്നുണ്ട്.വളരെ സംക്ഷിപ്തമായ രീതിയിലുള്ള ഉത്തരവും ഉണ്ട്. എന്നാല്‍, പത്താംക്ലാസിലെ ഗണിതത്തില്‍ നിന്നുമുള്ള 'സമഗ്ര'ചോദ്യങ്ങളെ ഒരു ക്ലാസ്‌മുറിയിലെന്നപോലെ വിശദീകരിക്കുന്ന വീഡിയോകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് 'My Study Park'ന്റെ അമരക്കാരനും നമ്മുടെ പ്രിയങ്കരനായ സുഹൃത്തുമായ ശ്രീ മനോജ് സര്‍. മലയാളം, ഇംഗ്ലീഷ് മീഡിയംകാരെ ഒരേ വീഡിയോക്ലാസില്‍തന്നെ പരിഗണിച്ചിട്ടുണ്ട് എന്നതും, ശരാശരിയിലും താഴെയുള്ളവര്‍ക്കുപോലും മനസിലാകത്തക്ക ലളിതമാണെന്നതുമാണ് പ്രത്യക്ഷത്തില്‍ കണ്ട മേന്മ. ഒരുപാട് സമയവും അധ്വാനവും വേണ്ട ഈ പ്രവൃത്തി വിലയിരുത്തപ്പെടണമെന്ന് ഞങ്ങള്‍ കരുതുന്നു. തിടുക്കത്തില്‍ തയാര്‍ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന തെറ്റുകള്‍ കമന്റുകള്‍വഴി അറിയിച്ചാല്‍, ആയവ തിരുത്തി അപ്‌ലോഡ് ചെയ്യാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സമാന്തരശ്രേണി (Arithmetic Sequence)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.
ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന വൃത്തങ്ങള്‍ (Circles)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.
ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സാധ്യതകളുടെ ഗണിതം (Probability)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.
'My Study Park'എന്ന യൂട്യൂബ്ചാനല്‍ സബ്‌സ്ക്രൈബ് ചെയ്തോളൂ..ഗുണം ഉണ്ടാകുമെന്നത് കട്ടായം!!