Showing posts with label Video Lessons. Show all posts
Showing posts with label Video Lessons. Show all posts

സമഗ്ര ചോദ്യോത്തരങ്ങള്‍ - വീഡിയോ ക്ലാസ്സുകളിലൂടെ Updated

>> Thursday, January 17, 2019

സമഗ്ര പോര്‍ട്ടലിലെ Question Bankല്‍ നിരവധി ചോദ്യകളക്ഷനുകള്‍ വന്നുവീഴുന്നുണ്ട്.വളരെ സംക്ഷിപ്തമായ രീതിയിലുള്ള ഉത്തരവും ഉണ്ട്. എന്നാല്‍, പത്താംക്ലാസിലെ ഗണിതത്തില്‍ നിന്നുമുള്ള 'സമഗ്ര'ചോദ്യങ്ങളെ ഒരു ക്ലാസ്‌മുറിയിലെന്നപോലെ വിശദീകരിക്കുന്ന വീഡിയോകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് 'My Study Park'ന്റെ അമരക്കാരനും നമ്മുടെ പ്രിയങ്കരനായ സുഹൃത്തുമായ ശ്രീ മനോജ് സര്‍. മലയാളം, ഇംഗ്ലീഷ് മീഡിയംകാരെ ഒരേ വീഡിയോക്ലാസില്‍തന്നെ പരിഗണിച്ചിട്ടുണ്ട് എന്നതും, ശരാശരിയിലും താഴെയുള്ളവര്‍ക്കുപോലും മനസിലാകത്തക്ക ലളിതമാണെന്നതുമാണ് പ്രത്യക്ഷത്തില്‍ കണ്ട മേന്മ. ഒരുപാട് സമയവും അധ്വാനവും വേണ്ട ഈ പ്രവൃത്തി വിലയിരുത്തപ്പെടണമെന്ന് ഞങ്ങള്‍ കരുതുന്നു. തിടുക്കത്തില്‍ തയാര്‍ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന തെറ്റുകള്‍ കമന്റുകള്‍വഴി അറിയിച്ചാല്‍, ആയവ തിരുത്തി അപ്‌ലോഡ് ചെയ്യാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സമാന്തരശ്രേണി (Arithmetic Sequence)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന വൃത്തങ്ങള്‍ (Circles)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സാധ്യതകളുടെ ഗണിതം (Probability)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

'My Study Park'എന്ന യൂട്യൂബ്ചാനല്‍ സബ്‌സ്ക്രൈബ് ചെയ്തോളൂ..ഗുണം ഉണ്ടാകുമെന്നത് കട്ടായം!!


Read More | തുടര്‍ന്നു വായിക്കുക

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)

>> Saturday, June 23, 2018



(Updated with all Youtube Link)

വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.

ഐ.ടി. വീഡിയോ ക്ലാസ്സുകള്‍

Standard 1 Click Here - Youtube Link

Standard 2 Click Here - Youtube Link

Standard 3 Click Here - Youtube Link

Standard 4 Click Here - Youtube Link

Standard 5 Click Here - Youtube Link


Standard 6

Video 1. Click Here - Youtube Link

Video 2. Click Here - Youtube Link


Standard 7

Video 1. Click Here - Youtube Link

Video 2. Click Here  - Youtube Link


Standard 8

Video 1. K TOUCH - Youtube Link
Video 2. WRITER - Youtube Link

Video 3. GE SPEAKER- Youtube Link


Standard 9

Video 1. GIMP - Youtube Link

Video 2. GIMP TOOLS - Youtube Link 

Video 3. LAYERS - Youtube Link

Video 4. SELECTION TOOLS - Youtube Link

Video 5. TEXT - Youtube Link

Video 6.  LOGO- Youtube Link

Video 7.  PATH TOOL - Youtube Link

Video 8. BLUR- Youtube Link


Standard 10

Video 1. SVG PNG - Youtube Link

Video 2. INKSCAPE - Youtube Link

Video 3. WORK 1 - Youtube Link

Video 4. CUP - Youtube Link

Video 5. TEA - Youtube Link

Video 6. WORK 2 - Youtube Link

Video 7. LOGO - Youtube Link

Video 8.FINAL LOGO - Youtube Link 

Video 9. COMPLETE LOGO - Youtube Link

Video 10. SHAPES - Youtube Link 

Video 11. ARCH - Youtube Link

Video 12. FLOWER - Youtube Link

Video 13. IT@SCHOOL LOGO - Youtube Link


Read More | തുടര്‍ന്നു വായിക്കുക

എസ്എസ്എല്‍സി ഐടി വീഡിയോ ട്യൂട്ടോറിയലുകള്‍
By Vipin Mahathma

>> Sunday, January 29, 2017

മാത്‌സ്ബ്ലോഗിന്റെ ഉമ്മറത്ത് മുകളില്‍ ചിതറിക്കിടക്കുന്ന ഐടി ചോദ്യങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. തിയറി ചോദ്യങ്ങളുടെ കൂടെത്തന്നെ ഉത്തരങ്ങളും ഉണ്ട്. എന്നാല്‍, പ്രാക്ടിക്കല്‍ വിഭാഗത്തില്‍, ചോദ്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇവയെല്ലാം ചെയ്യുന്നതെങ്ങിനെയെന്ന് കൃത്യമായി മനസിലാക്കുകയും ഈ മുപ്പതിന് ആരംഭിക്കുന്ന മോഡല്‍ പരീക്ഷയ്ക്ക് അതുപോലെ ചെയ്യുകയും ചെയ്താല്‍ പിന്നെ, A+കിട്ടാന്‍ ഐടിയ്ക്ക് വേറെ പ്രയത്നമൊന്നും വേണ്ടിവരികയില്ല തന്നെ! രാവു പകലാക്കി ഇതെല്ലാം ഭംഗിയായി തയാറാക്കിത്തരുന്നത് ആരാണ്? നമ്മുടെ വിപിന്‍ മഹാത്മ തന്നെ!! ഇന്ന് വെളുപ്പിന് മൂന്നുമണിയായപ്പോഴേക്കും ആ ചോദ്യങ്ങളില്‍ ആറെണ്ണത്തിന്റെ ഉത്തരങ്ങള്‍ തളികയിലായിക്കഴിഞ്ഞു. പോരാ, ബാക്കി ഫയലുകളെല്ലാം തയാറാക്കി, വൈകുന്നേരത്തിനകം നല്‍കാമെന്ന വാഗ്ദാനവും.അതു ലഭിക്കുന്ന മുറയ്ക്കുതന്നെ ഈ പോസ്റ്റില്‍ തന്നെ ചേര്‍ത്ത് അപ്‌ഡേറ്റു ചെയ്യുന്നതാണ്.
(എല്ലാ ഫയലുകളും ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്) പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള EXAM DOCUMENTS എന്ന സിപ്പ്‌ഡ് ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഹോമിലേക്ക് എക്സ്ട്രാക്ട് ചെയ്തിട്ടാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പഠിക്കാം.
വിപിന്‍...വെറുതെ പറയുകയല്ലാ, നിങ്ങളൊരു മഹാത്മാവു തന്നെ!

INKSCAPE


QGIS



SUNCLOCK


NEW STYLE


MAIL MERGE


INDEX TABLE


PTHON 1


PYTHON 2



DATABASE


HTML


ANIMATION


EXAM DOCUMENTS



Read More | തുടര്‍ന്നു വായിക്കുക

8,9,10: IT VIDEO LESSONS

>> Thursday, August 18, 2016

ഈ വര്‍ഷം മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. പതിവുപോലെ ഫ്രീലാന്‍സ് എഡ്യൂകേറ്ററായ വിപിന്‍ മഹാത്മയാണ് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. വിപിനെ നാം മറന്നുപോയെന്നു തോന്നുന്നു. തന്റെ ജീവിതായോധനത്തിന്റെയിടയില്‍ ലഭിക്കുന്ന സമയത്ത് കഷ്ടപ്പാടുകളുടെ ഇടയില്‍ കടം വാങ്ങിയ ലാപ്‌ടോപ്പില്‍ തയാറാക്കപ്പെടുന്ന ഈ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് വിപിന്റെ വിയര്‍പ്പിന്റെ ചൂടും ചൂരും കാണും.
ഈ വര്‍ഷത്തെ പത്താംക്ലാസിനുവേണ്ട SSLC Easy A+ CD വിപിന്‍ തയാറാക്കുന്നുണ്ട്. വിപിനെ ബന്ധപ്പെട്ടാല്‍, അത് എത്ര കോപ്പി വേണേലും വിപിപി ആയി അയച്ചുതരും. കഴിഞ്ഞവര്‍ഷത്തെ പൊള്ളിയ ഓര്‍മകള്‍ തന്റെ ഫേസ്‌ബുക് പേജിലൂടെ വിപിന്‍ പങ്കുവക്കുന്നത് കാണുക..
"പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.
വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.
ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.
കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് വിപിന്‍ മഹാത്മ."
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ..!
CLASS X


PNG&SVG
INKSCAPE
WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX


GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII


K TOUCH
WRITER
GESPEAKER


Read More | തുടര്‍ന്നു വായിക്കുക

IT Video Lessons - STD VIII & STD IX
by Vipin Mahathma

>> Tuesday, September 22, 2015

മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങളില്‍,ഇക്കൊല്ലം പത്താംക്ലാസുകാരെ മാത്രമേ പരിഗണിച്ചുള്ളൂവെന്ന് കുറെയധികം പേര്‍ പരാതിപ്പെട്ടിരുന്നു. പത്തിലെ പാഠങ്ങളുടെ സമ്പൂര്‍ണ്ണ വീഡിയോ ഡിവിഡി, ആവശ്യക്കാരിലേക്കെത്തിക്കുന്നുണ്ട് വിപിന്‍ സാര്‍. ( കുറച്ചുകോപ്പികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ, വേണ്ടവര്‍ സാറിനെ വിളിച്ചാല്‍, വിപിപി ആയി അയക്കും). ഈ പോസ്റ്റിലൂടെ, എട്ടിലേയും ഒമ്പതിലേയും പാഠങ്ങളാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്.കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
STD VIII


GIMP ( Unit 1)


SUN CLOCK ( Unit 2) - DOWNLOAD


WORD PROCESSOR ( Unit 3) - DOWNLOAD


INTERNET ( Unit 3) - DOWNLOAD


CALCIUM ( Unit 4) - DOWNLOAD


GHEMICAL ( Unit 4) - DOWNLOAD

STD IX


GIMP ( Unit 1)


SPREADSHEET ( Part 1) - DOWNLOAD


SPREADSHEET ( Part 2) - DOWNLOAD


SPREADSHEET ( Part 3) - DOWNLOAD


EXAMPLES

GEOGEBRA (1) - DOWNLOAD


GEOGEBRA (2) - DOWNLOAD


GEOGEBRA (3) - DOWNLOAD


GEOGEBRA (4) - DOWNLOAD


WEB PAGE (1) - DOWNLOAD


WEB PAGE (2) - DOWNLOAD


UNIT 5 (1) - DOWNLOAD


UNIT 5 (2) - DOWNLOAD


Read More | തുടര്‍ന്നു വായിക്കുക

Video Study Material - Malayalam

>> Friday, July 31, 2015


ഘനഗംഭീരമായ ശബ്ദവും, വിഷയത്തിന്റെ ആഴമറിഞ്ഞ ദൃശ്യങ്ങളുമൊക്കെക്കൂട്ടിച്ചേര്‍ത്ത്, മലയാള പഠനവീഡിയോകളൊരുക്കുന്നതില്‍, ശ്രീ അഹമ്മദ് ഷരീഫ് സാറിനുള്ള പാടവം, നാം പണ്ടേ തിരിച്ചറിഞ്ഞതാണ്. ചാപ്ലിന്റെ കണ്ണുനീര്‍ചിരിയും, കൂത്തും കൂടിയാട്ടവുമൊക്കെ പതിനായിരക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് മലയാളം പാഠാവലിയിലെ രണ്ടാംയൂണിറ്റിലെ അന്വേഷണാത്മക പ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഒരു വീഡിയോ 'സ്ത്രീ സാന്നിദ്ധ്യം മലയാള കഥാസാഹിത്യത്തില്‍'ആണ് ഇത്തവണ ശരീഫ് സാറിന്റെ സമ്മാനം.
കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ?



Read More | തുടര്‍ന്നു വായിക്കുക

COMPLETE STUDY MATERIAL - IT UNIT 1 - Class X

>> Sunday, June 14, 2015

പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.

വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്. തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
വീഡിയോ പാഠങ്ങള്‍

ആമുഖം


ടൂളുകളും കേന്‍വാസും


ലോഗോ നിര്‍മ്മാണം


ഗ്രൂപ്പ് ഫങ്ക്ഷന്‍


ഗോളം, സ്തംഭം, സ്തൂപിക


ഫില്ലും സ്ട്രോക്കും


അമീബ


ഒബ്ജക്ടുകള്‍ മുകളിലും താഴേയും


കമാനം


പൂവ് നിര്‍മ്മാണം


പരീക്ഷാ പരിശീലനം

ചോദ്യം 1


ചോദ്യം 2


ചോദ്യം 3


ചോദ്യം 4


ചോദ്യം 5


ചോദ്യം 6


തിയറി നോട്ടുകള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ പ്രിന്റ് റെഡി രൂപത്തില്‍ ( തയ്യാറാക്കിയത് : സുഷേണ്‍ സാര്‍ (വല്ലപ്പുഴ ഹൈസ്കൂള്‍, പാലക്കാട്)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer