വിട്ടു പോയത് കണ്ടുപിടിക്കുക
>> Thursday, April 30, 2009
ഒരു വൃത്തത്തെ 12 തുല്യഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. ഇതില്‍ 6ഭാഗങ്ങളില്‍ 4 മുതല്‍ 9 വരെ സംഖ്യകള്‍ തുടര്‍ച്ചയായി എഴുതിയിരിക്കുന്നു. അവയുമായി ഒരു പ്രത്യേക രീതിയില്‍ ബന്ധപ്പെട്ട സംഖ്യകളാണ് അവയ്ക്കെതിരേ എഴുതിയിരിക്കുന്നത്.
ഉദാഹരണത്തിന് 4 നും അതിന് എതിരേ എഴുതിയിരിക്കുന്ന 61 നും തമ്മില്‍ ഒരു ബന്ധമുണ്ട്. അതുപോലെ 9 ന് എതിരേ എഴുതിയിരിക്കുന്നതില്‍ വിട്ടുപോയ സംഖ്യ ഏത്?
ഹരി & നിസാര്‍
ഉത്തരം നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച്, ഈ ബ്ലോഗില്‍ ഒരു ചോദ്യം പ്രസിദ്ധീകരിച്ച് ആദ്യ മണിക്കൂറില്‍ത്തന്നെ അതിന് ഉത്തരം പോസ്റ്റ് ചെയ്യാന്‍ കാണിച്ച കാല്‍വിന്‍ സാറിന്റെ മനോഭാവത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. ഒപ്പം കാവ്യാത്മകമായി അതിന് ഉത്തരം നല്‍കിയ ഉമേഷ് സാറും അഭിനന്ദനമര്‍ഹിക്കുന്നു. ഇവരുടെയെല്ലാം ബ്ലോഗുകള്‍ കൂടി വായിക്കുവാനും നമ്മുടെ അനുവാചകര്‍ ശ്രദ്ധിക്കുമല്ലോ. ലിന്ഡ ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.
ഹരി & നിസാര്‍