GEOGEBRA Lesson 5
>> Friday, January 6, 2012
എറണാകുളത്തെ മാസ്റ്റര്‍ട്രെയ്നര്‍ സുരേഷ്ബാബുസാറിന്റെ ജിയോജെബ്രാ പാഠങ്ങളുടെ അഞ്ചാം പാഠം റെഡിയാക്കിത്തന്നിട്ട് മാസങ്ങളായി. എവിടേയെന്ന് ഇടയ്ക്കിടെ ചിലര്‍ ചോദിക്കുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് ഓര്‍ക്കുക! അതങ്ങനെയാണ്. പൈത്തണും ജിയോജെബ്രയും ഒക്കെ താത്പര്യമുള്ള ഒരു ചെറിയ വിഭാഗക്കാരേ നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ ഫോളോ ചെയ്യാറുള്ളൂ. ഫിലിപ്പ് മാഷിന്റെ പൈത്തണ്‍ പേജില്‍ ഭാമടീച്ചറും ഉണ്ണികൃഷ്ണന്‍സാറും കൃഷ് സാറുമൊക്കെ തകര്‍ത്തുപഠിക്കുന്നുണ്ടെന്നത് നമ്മളാരെങ്കിലും അറിയുന്നുണ്ടോ..? എന്തായാലും ഇതാ ജിയോജെബ്രാ അഞ്ചാം പാഠം പഠിച്ചുതുടങ്ങിക്കോളൂ...
വശങ്ങളുടെയും കോണുകളുടേയും അളവുകള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ത്രികോണം സ്ലൈഡറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതിലെ കോണുകള്‍ അടയാളപ്പെടുത്തുക.
Steps
1. ടൂള്‍ ബാറിലെ മൂന്നാമത്തെ സെറ്റില്‍ നിന്നും Line through Two Pointsഎന്ന ടൂള്‍ എടുത്ത് രേഖാഖണ്ഡം (വര) AB വരയ്ക്കുക.
2. കോണ്‍ ABC യുടെ അളവ് സ്ലൈഡറില്‍ ക്രമീകരിക്കുന്നതിനുവേണ്ടി പത്താമത്തെ ടൂള്‍ സെറ്റില്‍ നിന്നും Slider ടൂള്‍ എടുത്ത് Drawing Pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Angle സെലക്ട് ചെയ്ത് Interval എന്നതില്‍ minimum, maximum, increment എന്നിവ ആവശ്യാനുസരണം നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പേരോടുകൂടിയ Slider പ്രത്യക്ഷപ്പെടും.
3. B ശീര്‍ഷമായി Slider ചലിപ്പിക്കുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന കോണ്‍ ലഭിക്കുന്നതിനായി എട്ടാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Angle with Given Size ടൂള്‍ എടുത്ത് ആദ്യം A യിലും പിന്നീട് Bയിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Angle with Given Size ഡയലോഗ് ബോക്സില്‍ 45o മാറ്റി Slider ന്റെ പേര് വലതുഭാഗത്തെ ബട്ടണില്‍ നിന്നും (α, β, γ …) സെലക്ട് ചെയ്ത് , clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ ലഭിക്കുന്ന പുതിയ ബിന്ദു C യെ Aയുമായും B യുമായും മൂന്നാമത്തെ ടൂള്‍ സെറ്റിലെ Segment between Two Points എന്ന ടൂള്‍ ഉപയോഗിച്ച് യോജിപ്പിക്കുക.
(ത്രികോണം ABC മേല്‍പറഞ്ഞരീതിയില്‍ത്തന്നെ വരക്കണമെന്നില്ല. മറ്റ് പല രീതികളിലും വരയ്ക്കാം.)
4. A, B, C എന്നീ ബിന്ദുക്കളൊഴികെ എല്ലാ വരകളും hide ചെയ്യുക. നാലാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Polygon എന്ന ടൂള്‍ ഉപയോഗിച്ച് ത്രികോണം ABC വരയ്ക്കുക.
ത്രികോണത്തിലെ കോണുകള്‍ അടയാളപ്പെടുത്തുക.
5. AB, AC എന്നീ വശങ്ങളുടെ മധ്യബിന്ദുക്കള്‍ യഥാക്രമം D, E ഇവ അടയാളപ്പെടുത്തുക
6. Slider on Angle : പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Number ബട്ടണിനു പകരം Angle ബട്ടണ്‍ ആക്ടീവ് ആക്കി Interval :Minimum ; 0, maximum ; 180, Increment ; 1 എന്നാക്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ സ്ലൈഡര്‍ വന്നിട്ടുണ്ടാകും.(Name of the slider : δ)
7. Set the number of decimal places to 2 or 3 (menu Options --> Rounding).
8. Rotate the triangle around point D by angle δ (setting clockwise). ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം ABC എന്ന Polygon ന്റെ ഉള്ലിലും പിന്നീട് D എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് (വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ABC എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും.
9. Rotate the triangle around point E by angle δ (setting counter clockwise)- same as above.
10. Draw a line through A which is parallel to BC.
11. സ്ലൈഡറുകള്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ
12. പുതുതായി ലഭിച്ച ത്രികോണങ്ങള്‍ hide ചെയ്ത് ആവശ്യമായ കോണുകള്‍ മാത്രം നിലനിര്‍ത്തുക. കോണുകളുടെ colour, style ഇവയില്‍ മാറ്റങ്ങള്‍ വരുത്തുക.
13. To create dynamic text displaying the interior angles and their values - Use the tool Insert Text and enter "
31 comments:
സംശയങ്ങള്‍ ധൈര്യമായി ചോദിക്കാം..!
മറുപടിതരാന്‍ സുരേഷ്ബാബുസാര്‍ റെഡിയാണ്.
പോസ്റ്റിന്റെ അവസാനം ചെയ്തിരിക്കുന്നതുപോലെ ബ്ലോഗില്‍ ഒരു ജിയോജീബ്രാ അപ്ലറ്റ് എംബഡ് ചെയ്യുന്നത് എങ്ങനെയാണെന്നൊന്ന് വിശദീകരിക്കുന്നതില്‍ കുഴപ്പമുണ്ടോ..?
അതോ അത് സുരേഷ്ബാബുസാറിന്റെ പുറത്തുവിടാന്‍ പാടില്ലാത്ത 'ട്രേഡ് സീക്രട്ടാ'ണോ..?
ഗീത ടീച്ചറെ ,
ബ്ലോഗില്‍ ഒരു ജിയോജീബ്രാ അപ്ലറ്റ് എംബഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇതിനു മുമ്പ് ഒരു പോസ്റ്റ് തന്നെ ഉമ്ടായിരുന്നല്ലോ .
ജിയോജിബ്രയെക്കുറിച്ച് ഇത്രയേറെ ഗവേഷണം നടത്തിയ വ്യക്തികള്‍ വളരെ കുറച്ചു പേരേ ഉണ്ടാകൂ. ഇത്തരമൊരു ബ്ലോഗില്‍ വരാനും അറിവുകള്‍ അധ്യാപകര്‍ക്കായി പങ്കുവെക്കാനും സന്മനസ് കാണിച്ച ഐടി@സ്ക്കൂളിന്റെ മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ സുരേഷ് ബാബു സാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. വളരെ അപൂര്‍വം പേര്‍ മാത്രമേ ഇപ്രകാരം അറിവുകള്‍ പങ്കുവെക്കാന്‍ സന്മനസ് കാണിക്കാറുള്ളു. ഓപ്പണ്‍ സോഴ്സ് ആണെങ്കില്‍ പോലും ബഹുഭൂരിപക്ഷം അധ്യാപകരുടേയും മനോഭാവത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയങ്ങള്‍ കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്സ് ബ്ലോഗ് പോലൊരു സംവിധാനത്തെ ജനോപകാരപ്രദമാക്കാന്‍ മുന്നോട്ടു വരുന്ന വ്യത്യസ്തനായ സുരേഷ് ബാബു സാറിനോട് നന്ദി അറിയിക്കട്ടെ.
@ പ്രിയപ്പെട്ട അധ്യാപക സുഹൃത്തുകളെ നിങ്ങളോട് ഒരു അഭ്യര്‍ത്ഥന
Government Orders,Salary Fixation, Transfer orders തുടങ്ങിയവ പോലുള്ള കാര്യങ്ങള്‍ക്ക് മാത്രം മാത്സ് ബ്ലോഗിനെ ആശ്രയിക്കാതെ ഉപകാര പ്രദമായ ഇത്തരം പോസ്റ്റുകള്‍ക്കും ഒരു കമന്റ് ഇടാന്‍ മറക്കരുത്.
നിങ്ങളുടെ കമന്റ് എന്തുമാകട്ടെ അത് പോസ്റ്റ് തയാറാക്കുന്ന വ്യക്തികള്‍ക്കും ബ്ലോഗിനും ഒരു പ്രചോദനം തന്നെ ആണ് എന്നാ കാര്യം പ്രതെയ്കം എടുത്തു പറയേണ്ടതിലല്ലോ.
നിങ്ങളുടെ അറിവുകളും സംശയങ്ങളും പങ്കു വെക്കുമ്പോള്‍ ആണല്ലോ ഒരു പോസ്റ്റ് വിജയം കൈ വരിക്കുന്നത്.കേരളത്തിലും പുറത്തും ഉള്ള നിരവധി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട് എന്നതില്‍ അങ്ങേയറ്റം സന്തോഷം ബ്ലോഗ് ടീമിന് ഉണ്ട്.തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
അറിവുകള്‍ പങ്കുവെയ്ക്കുക എന്നുള്ളത് പലര്‍ക്കും ആശയപരമല്ല , ആമാശയപരമാണ് . സ്വന്തം വിശപ്പടക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനപ്പുറം അതിനു മറ്റു തലങ്ങളൊന്നും ഇല്ല എന്ന് ഞാന്‍ പറയുന്നത് പ്രത്യേകിച്ചു ആരെയും മുന്നില്‍ കണ്ടുകൊണ്ടല്ല .
ജിയോജിബ്ര അപ്‌ലറ്റുകള്‍ എംബഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ http://geolinuxtips.blogspot.com/
അധ്യാപക പാക്കേജിന്റെയടിസ്ഥാനത്തില്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആര്‍.) ഭേദഗതിക്കുള്ള കരട് തയ്യാറായി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് മാനേജ്‌മെന്റുകള്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുമെന്നതുമാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. ഭേദഗതി നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി അംഗീകരിച്ച് നിയമവകുപ്പിനയച്ചു. നിയമവശങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ഭേദഗതികള്‍ നിലവില്‍ വരിക.
അധ്യാപക നിയമനത്തിനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നില്ല. അതിനുള്ള അധികാരം തുടര്‍ന്നും മാനേജ്‌മെന്റുകളില്‍ തന്നെ നിക്ഷിപ്തമായിരിക്കും. എന്നാല്‍, ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകള്‍ മാനേജ്‌മെന്റുകള്‍ തലേവര്‍ഷം തന്നെ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതത് എ.ഇ.ഒ., ഡി.ഇ.ഒ. മാര്‍ക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സംസ്ഥാനതലത്തില്‍ ഓരോ സ്‌കൂളിനും ഓരോ വിഷയത്തിലും ഉണ്ടാകുന്ന ഒഴിവുകള്‍ ഡി.പി.ഐ. വിജ്ഞാപനം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് അതത് മാനേജ്‌മെന്റിന് അപേക്ഷ നല്‍കി നിയമനം നേടാം. ഇല്ലാത്ത ഒഴിവുകളിലേക്ക് നിയമനം നടത്തുകയും പിന്നീട് നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്ന പതിവ് അവസാനിപ്പിക്കുകയെന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.
ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ഭേദഗതിയിലൂടെ ആറു വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ചുവയസ്സിലാണ് ഒന്നില്‍ ചേരുന്നത്. ഈ മാറ്റം ഉണ്ടാകുന്ന ആദ്യവര്‍ഷത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറു മാസം ഇളവ് നല്‍കാം. കുട്ടികളെ ആധാറില്‍ പങ്കെടുപ്പിച്ച് എല്ലാവരുടെയും കണക്കെടുക്കും. തലയെണ്ണല്‍ നിയമം മൂലം തന്നെ ഒഴിവാകും. ആധാര്‍ പ്രകാരമുള്ള യു.ഐ.ഡി.യായിരിക്കും ഇനി കുട്ടികളുടെ എണ്ണം കണക്കാക്കാനായി ഉപയോഗിക്കുക.
അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30 ഉം യു.പി.യില്‍ 1:35 ഉം ആക്കും. എന്നാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കുന്നത് എത്ര കുട്ടികള്‍ ഉള്ളപ്പോള്‍ ആണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകുമ്പോഴേക്ക് ഇക്കാര്യം തീരുമാനിക്കും. എല്‍.പി.യില്‍ 150 ഉം യു.പി.യില്‍ 100 ലും കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കി. എയ്ഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍മാരാക്കി.
അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും നിയമഭേദഗതിയില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളായിട്ടില്ല. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്തായിരിക്കും ഇതിനുള്ള സംവിധാനം ആവിഷ്‌കരിക്കുക. ടി.ടി.സി.ക്കും ബി.എഡിനും പുറമെ അധ്യാപക നിയമനത്തിനായി അഭിരുചി പരീക്ഷയും ഏര്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍കൂടി കണക്കിലെടുത്താണ് കെ.ഇ.ആറില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.
geogebra ഉപയോഗിച്ച് തൊടുവരകള്‍ വരയ്ക്കുന്നത് എങ്ങനെ പ്രദര്‍ശിപ്പിക്കാനാകും?
സുരേഷ്ബാബുസാറിനും മാത് സ് ബ്ലോഗിനും നന്ദി !!!!
ഒമ്പതാം ക്ലാസ്സിലെ GEOGEBRA MATHS PACKAGE ന്റെ ലിങ്ക് കാണുന്നില്ലല്ലോ. അത് DOWNLOAD ചെയ്യാന്‍ ഒന്നു സഹായിക്കാമോ.
വിജയന്‍ സാര്‍,
ഈ ലിങ്ക് വഴി പോയാല്‍ എത്തുന്ന പോസ്റ്റിന്റെ ഒടുവില്‍ ഒന്‍പതാം ക്ലാസ് മാത്സിന്റെ ഐസിടി പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
അധ്യാപക പായ്കിജിനെപ്പറ്റി ജനാർദ്ദനൻ മാഷിന്റെ കമന്റ് കാലോചിതമാണ്. നമ്മുടെ വിദ്യാർത്ഥികളിൽ 67% പഠിക്കുന്നത് എയ്ഡഡ് സ്കൂളുകളിൽ ആണ് എന്നാണ് കണക്ക്. അത്ര മാത്രം പ്രാധാന്യം അർഹിക്കുന്ന ഈ മേഖലയിൽ ഒരു വൻ മാറ്റം നടക്കാൻ പോവുകയായിട്ടും കാര്യമായ ചർച്ചകൾ ഒന്നും മാധ്യമങ്ങളിലോ അധ്യാപക സദസ്സുകളിലോ നടക്കുന്നില്ല എന്നു വേണം കരുതാൻ. സംഘടനകൾ പോലും വ്യക്തത നൽകുന്നില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നവർ മറ്റുള്ളവർക്കായി തങ്ങളുടെ അറിവ് പങ്കു വയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
"അറിവുകള്‍ പങ്കുവെയ്ക്കുക എന്നുള്ളത് പലര്‍ക്കും ആശയപരമല്ല , ആമാശയപരമാണ് . സ്വന്തം വിശപ്പടക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനപ്പുറം അതിനു മറ്റു തലങ്ങളൊന്നും ഇല്ല എന്ന് ഞാന്‍ പറയുന്നത് പ്രത്യേകിച്ചു ആരെയും മുന്നില്‍ കണ്ടുകൊണ്ടല്ല ."
ആ ഇതുതന്നെ വേണം! സുരേഷ്ബാബുസാറിന് ഇതുതന്നെ കിട്ടണം.എന്തിനാ സുരേഷ് സാറേ ഈ വേണ്ടാപ്പണിക്ക് പോയത്? നിങ്ങളുടെ ജിയോജിബ്രാ അറിവുകള്‍ മറ്റാര്‍ക്കും കൊടുക്കാതെ മൂടിവെച്ചാല്‍ പോരാരുന്നോ..?
@ സരേഷ്ബാബു സാര്‍
പോസ്റ്റ് നന്നായി..നമ്മുടെ കമന്റ് ബോക്സില്‍ geogebra uplet കള്‍ embed ചെയ്യാന്‍ കഴിയുമോ..?
കമന്റ് ബോക്സിന്റെ വലുപ്പം വളരെ ചെറുതായതിനാല്‍ applet എംബഡ് ചെയ്യാന്‍ സാധ്യമല്ല. പകരം geogebra applet ഉം അതിന്റെ export ചെയ്ത html ഫയലും Geogebra Upload Manager സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തതിനശേഷം കമന്റ് ബോക്സില്‍ നിന്നും ലിങ്ക് നല്കിയാല്‍ മതി.
applet
@ ict4maths
thanks
പിന്നെ ആ പത്താമത്തെ മെനുവിലെ a=b യുടെ ഉപയോഗമെന്താണ്..
geogrbra upload manager ലില്‍ directory ഉണ്ടാക്കി. അതിലേക്ക് file upload ചെയ്തത് ശരിാില്ല. സഹായിക്കാമോ?
ശരിയാകുമോയെന്ന് നോക്കാം.
അര്‍ജുന്‍ ചെയ്തു അപ്ലെറ്റ് upload ചെയ്തു നോക്കകയായിരുന്നു. success!!!
WHEEL
ജോണ്‍സാറിനെ ഇവിടെ കാണാനില്ലല്ലോ
വിജയകുമാര്‍ സാര്‍, വീല്‍ നന്നായിട്ടുണ്ട്. കുട്ടികളുടെ ഭാവനയും കഴിവുമെല്ലാം നമ്മുടെ ചിന്തകളേക്കാളും എത്രയോ മുകളിലാണ്. അര്‍ജുനെ അഭിനന്ദനമറിയിക്കുക.
ശ്രീജിത്ത് സര്‍,
ജോണ്‍ സാര്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിനു വേണ്ടി പാലക്കാട് പോയിരിക്കുകയാണ്. മേള കഴിയുമ്പോഴേ തിരിച്ചെത്തൂ.
testing
Dear Sir,
The name of my blog here forth changes to http://www.english4keralasyllabus.com/
(earlier it was http://www.english4keralasyllabus.blogspot.com)
Hope you would add it to the educational sites list.
Thanking you in advance
Rajeev Joseph
geo gibra ellavarum padichal nallathu varunna thalamura padamanathu ippol thanne palathum onlinayikazhinju oru lcd projectorum team viewer softwarum undengil karyangal valare sutharyam
HELPFUL
ULLAS.P
wnderful sir....i am thinking about a analog clock that can show hours,minute,and second with correct time.....in geogebra...can anyone help me.....i have designed it in python...but...its more useful and atractive for students if does in geogebra
its wonderful sir,...i am thinking about a analog clock with minute,second and hours pointers and shows correct time too..it can do in python simply...but if it does in geogebra...something amusing is it...(when second needle rotate a full 360* them minnute must rotate 6*....and so on...this can easly done but the time showing i think little different....there i seek ur help..
സമചതുരങ്ങള്‍
click
clik me
Post a Comment