TIMUS 11
>> Saturday, February 6, 2021
TIMUS 11 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
പുതിയ നിരക്കും നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.
സവിശേഷതകൾ
1. Annexure 2 തയ്യാറാക്കൽ
2. IT statement from Spark salary drawn statement :
3. Capturing data from PIMS Anticipatory Statement, (for Treasuries employees use )
Instant help on important IT Sections.
Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു.
കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു..
പ്രധാന സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
1.Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure 2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ് ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2. IT statement from Spark salary drawn statement :* SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
3.Capturing data from PIMS Anticipatory Statement :
(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2 ടാക്സ് നിർണയ രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...
Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക് നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.
ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.
4.Instant help on important IT Sections :
ഡേറ്റ എൻട്രി നടത്തുമ്പോൾ തന്നെ അതാതു IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്നHelp ഓപ്ഷൻസ് ലഭമാവുന്നു.
5. 2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.
6. Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..
7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.
For downloads and more information: Click here
2 comments:
I was tasked with writing an essay on hospital mismanagement and its effects on patient care. Finding detailed case studies and analyses was challenging until I discovered https://www.nursingpaper.com/examples/hospital-mismanagement-essay/ . The essays I found there highlighted various instances of mismanagement and offered critical insights that were crucial for building a solid argument in my paper. This resource was a game-changer for completing my assignment effectively.
When the garden is filled with waste, I recommend you to try it - https://affordablewastemanagement.co.uk/commercial-garden-waste-disposal/ . if you want to try a new service to get rid of waste, you definitely need to pay attention to this wonderful service that can help you with this, and no one will do it better than this service, I guarantee it!
Post a Comment