Loading web-font TeX/Main/Regular

SSLC Examination - March 2016 :
All Question Papers
and English, Physics, Chemistry, Social Science & Maths Answers

>> Wednesday, March 23, 2016

Updated on 31.03.2016 at 11.30pm  : SSLC പരീക്ഷ കഴിഞ്ഞു.....ഇനി പരീക്ഷയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നമുക്കു നടത്താം... എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിനു പോകുന്നവര്‍ ആവശ്യപ്പെടുന്ന ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരസൂചികകള്‍. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പല വിഷയങ്ങളുടേയും ഉത്തരങ്ങള്‍ മാത്സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ചില വിഷയങ്ങളുടെ ഉത്തരസൂചികകളുടെ പണിപ്പുരയിലാണ് അദ്ധ്യാപകരെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരസൂചികകള്‍ ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റെയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ, ഇംഗ്ലീഷ്, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഉത്തരസൂചികകളുംഗണിതപരീക്ഷയെക്കുറിച്ചുള്ള പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന്റെ അവലോകനവും ആണുള്ളത്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടാതെ പരീക്ഷയെക്കുറിച്ചുള്ള വിശദമായ അവലോകനവും വായിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ ചുവടെ നല്‍കാന്‍ മറക്കരുതേ.


  • SSLC 2016 English Answers Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM


  • SSLC 2016 Physics Answers Prepared by Shaji. A, Govt HSS Pallickal

  • SSLC March 2016 - Social Science - Answers
    Prepared by Prepared By, Bindumol P.R, Govt. Girls HSS Vaikom and K.S Deepu, HSS& VHSS Brahmamangalam

    SSLC March 2016 - Mathematics - Answers
    Prepared by Maths Blog Team, Palakkad

    SSLC 2016 Maths Answers Prepared by Baburaj P, PHSS, Pandaloor, Malappuram

    SSLC 2016 Maths AnswersPrepared by BINOYI PHILIP, GHSS KOTTODI

    SSLC 2016 Maths AnswersPrepared by PRABHAKARAN.P.R, GHSS MATHAMANGALAM, KANNUR

    SSLC 2016 Chemistry Answers Prepared by Ravi P., Deepa C. and Nisha K.K. , H.S. Peringode.
    കണ്ണന്‍ സാറിന്റെ അവലോകനം

    എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയ ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണത്തേത്. സാധാരണയായി കുട്ടികള്‍ പറഞ്ഞുകേള്‍ക്കാറുള്ള സമയം തികഞ്ഞില്ല എന്ന പരാതിയും ഇത്തവണ കേള്‍ക്കാന്‍ സാദ്ധ്യതയില്ല. കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിലും ചോദ്യങ്ങള്‍ നീതിബോധത്തോടെ തയ്യാറാക്കുന്നതിലും ചോദ്യകര്‍ത്താവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
    • ചോദ്യം 1, 11, 16 എന്നിവ സമാന്തര ശ്രേണിയില്‍ നിന്നായിരുന്നു. 1, 16 ചോദ്യങ്ങള്‍ കുട്ടികള്‍ ചെയ്ത് ശീലിച്ചവയാണ്. ചോദ്യം 11 ന് സമാനമായ ഒരു ചോദ്യം പാഠപുസ്തകത്തില്‍ ഉണ്ടെങ്കിലും n = 6 എന്ന് എഴുതി മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ചോദ്യം 15, 19 എന്നിവ കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. ശരാശരി നിലവാരത്തില്‍ താഴെ നില്ക്കുന്നവര്‍ക്കു പോലും മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്ന നിര്‍മ്മിതികളാണിവ.
    • 2, 6 ചോദ്യങ്ങള്‍ വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ്. ഇവ രണ്ടും കുട്ടികള്‍ക്ക് വളരെ എളുപ്പം ഉത്തരമെഴുതാന്‍ കഴിയുന്നവയാണ്.
    • 13, 20 ചോദ്യങ്ങള്‍ രണ്ടാം കൃതി സമവാക്യത്തില്‍ നിന്നാണ്. ചോദ്യം 13 താരതമ്യേന ലളിതമാണ്. കുട്ടികള്‍ ചെയ്ത് ശീലിച്ച ചോദ്യമാണിത്. എന്നാല്‍ ചോദ്യം 20 എ പ്ളസ്സ് നിലവാരത്തിലുള്ളതാണ്. രണ്ടാം കൃതി സമവാക്യം രൂപീകരിച്ച്, സംഖ്യ = 26 എന്ന ഉത്തരത്തില്‍ എത്താന്‍ മിടുക്കര്‍ വരെ വലഞ്ഞു കാണും. യുക്തി ചിന്തയിലൂടെ, രണ്ട് അക്കങ്ങളുടെ ഗുണനഫലം 12 ആകുമ്പോള്‍ (2,6), (3,4) എന്നീ സംഖ്യാ ജോടികള്‍ പരിഗണിച്ച് ഉണ്ടാക്കാവുന്ന രണ്ടക്ക സംഖ്യകളായ 26, 62, 34, 43 എന്നിവ പരിഗണിച്ച് ഉത്തരത്തില്‍ എത്തിയ കുട്ടികളും ഉണ്ടാവാം.
    • ചോദ്യം 14, 22 എന്നിവ ത്രികോണമിതിയില്‍ നിന്നാണ്. ഇവ രണ്ടും കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്ത കുട്ടികള്‍ ഇവ നിഷ്പ്രയാസം ചെയ്തുകാണും എന്നതില്‍ സംശയമില്ല.
    • അക്ഷങ്ങള്‍ വരച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്താനുള്ള പത്താമത്തെ ചോദ്യം എല്ലാ തരം കുട്ടികളേയും സന്തോഷിപ്പിക്കുന്നതാണ്.
    • സാധ്യതയുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 7, താരതമ്യേന എളുപ്പമായിരുന്നു.
    • ബഹുപദങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 5, കുട്ടികള്‍ ചെയ്ത് ശീലിച്ചതാണ്. എന്നാല്‍ ചോദ്യം 17 പ്രതീക്ഷിച്ച ചോദ്യം തന്നെയാണെങ്കിലും മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 3 ലളിതമാണ്. ഒന്‍പതാം ചോദ്യം പാഠപുസ്തകത്തില്‍ ചെയ്ത് ശീലിച്ചതാണ്. പതിനെട്ടാം ചോദ്യത്തിന് സമാനമായ ഒരു ചോദ്യം പുസ്തകത്തില്‍ ഉള്ളതിനാല്‍ ഈ ചോദ്യവും കുട്ടികള്‍ക്ക് എളുപ്പം ചെയ്യാവുന്നതാണ്.
    • മാധ്യം (ചോദ്യം 12), മധ്യമം (ചോദ്യം 21) എന്നിവ കുട്ടികള്‍ ഏറെ തവണ ചെയ്ത് ശീലിച്ചതാണ്. എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന രണ്ട് ചോദ്യങ്ങളാണിവ.
    • 4, 8, 23 ചോദ്യങ്ങള്‍ ഘനരൂപങ്ങളില്‍ നിന്നുമാണ്. ചോദ്യം 4, 8 എന്നിവ പാഠപുസ്തകത്തില്‍ നിന്ന് നേരിട്ട് ഉള്ളവയാണ്. ചോദ്യം 23 വളരെ ലളിതവുമായിരുന്നു. മിടുക്കര്‍ ഏറെ ആസ്വദിച്ച് ചെയ്ത ഒരു ചോദ്യമായിരിക്കും ഇത്.
    തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറയ്ക്കാതെ എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുകൊണ്ട് ഗണിതത്തിന്റെ നൈസര്‍ഗികമായ നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ ചോദ്യകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ കണ്ണു നിറഞ്ഞ് പരീക്ഷാഹാള്‍ വിട്ടിറങ്ങേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നില്ല. ഇങ്ങനെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ചോദ്യകര്‍ത്താവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
    ALL SSLC -2016 Question Papers are available below
    SSLC March 2016 - Malayalam I

    SSLC March 2016 - Malayalam II

    SSLC March 2016 - English

    SSLC March 2016 - Hindi

    SSLC March 2016 - Maths (Mal.)

    SSLC March 2016 - Maths (Eng.)

    SSLC March 2016 - Social Scie. (Mal.)

    SSLC March 2016 - Social Scie. (Eng.)

    SSLC March 2016 - Physics (Mal.)

    SSLC March 2016 - Physics (Eng.)

    SSLC March 2016 - Chemistry (Mal.)

    SSLC March 2016 - Chemistry (Eng.)

    SSLC March 2016 - Biology (Mal.)

    SSLC March 2016 - Biology (Eng.)

  • 25 comments:

    miya March 23, 2016 at 7:15 PM  

    more answer keys plz.....

    DIVYA SOPANAM March 23, 2016 at 11:32 PM  

    20-)ം ചോദ്യം :-
    സംഖ്യയും അക്കങ്ങള്‍ പരസ്പരം മാറ്റിയാല്‍ കിട്ടുന്ന സംഖ്യയും തമ്മിലുള്ള വ്യത്യസം 36 എന്നു തന്നിട്ടുണ്ടല്ലോ
    സംഖ്യയും അക്കങ്ങള്‍ പരസ്പരം മാറ്റിയാല്‍ കിട്ടുന്ന സംഖ്യയും തമ്മിലുള്ള വ്യത്യസം അക്കങ്ങളുടെ വ്യത്യസത്തിന്റെ 9 മടങ്ങായതിനാല്‍
    അക്കങ്ങളുടെ വ്യത്യസം 4 ആകുമല്ലോ. അപ്പോള്‍ അക്കങ്ങളെ x, x+4 എന്നിങ്ങനെ എടുക്കാം. അക്കങ്ങളുടെ ഗുണനഫലം 12 ആയതിനാല്‍ x(x+4) = 12 എന്നു കിട്ടുമല്ലോ. പിന്നെ പരിഹാരം കാണാന്‍ എളുപ്പമല്ലേ. (വര്‍ഗ്ഗം പൂര്‍ത്തീകരിയ്ക്കുന്ന രീതിയുമാകാം)

    SHABEER V March 24, 2016 at 12:20 AM  

    GOOD JOB ... MATHS BLOG

    THANK YOU SHAJI SIR

    Unknown March 24, 2016 at 11:19 AM  

    good. wrote everything correctly waiting for sslc exam result

    JOHN P A March 25, 2016 at 7:48 AM  

    8 മത്തെ (ഗണിതം) ചോദ്യത്തിന്റെ രണ്ടാം ഭാഗം . ചരിവുയരം 13 എന്ന് എഴുതിയാല്‍ ഉത്തരം പൂര്‍ണ്ണമാണ്. കാരണം പാര്‍ശ്വമുഖത്തെ നിര്‍ണ്ണയിക്കാന്‍ ആ ത്രികോണത്തിന്റ വശമായ 10 ഉം ഉന്നതിയായ 13 ഉം മതി. പാര്‍ശ്വമുഖം സമപാര്‍ശ്വത്രികോണം തന്നെയെന്ന് കരുതുകയേ നിവൃത്തിയൂള്ളൂ. ത്രികോണത്തിന്റെഅളവെന്നാല്‍ ത്രികോണം fixചെയ്യുന്നതിനുള്ള ഇളവ് എന്നാണ്

    muralichathoth March 25, 2016 at 5:45 PM  

    Agree with John sir, since they asked for the measure of triangle,base and slant height[height of triangle] gives a well defined isosceles triangle. otherwise, Questions should be find the length of sides of triangle.
    In Q.No:21,[Malayalam medium Question], Is that a correct term for the median?

    murali.ch

    JOHN P A March 26, 2016 at 1:44 PM  

    മാധ്യമമല്ല, മധ്യമമാണ് ശരി . ഇത് ഒരു തര്‍ക്കവിഷയാകുമോ അവോ? . മുരളിസാര്‍ ഇപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് കേട്ടോ

    muralichathoth March 26, 2016 at 4:58 PM  

    @john sir,
    മാധ്യമമല്ല, മധ്യമമാണ് ശരി . ഇത് ഒരു തര്‍ക്കവിഷയാകുമോ അവോ? . മുരളിസാര്‍ ഇപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് കേട്ടോ

    If a child misread it as Arithmetic Mean, we cannot blame the child.or If a child write "Not possible to find" as answer I think child have to get the credit
    As math teachers, we know question setter meant it as median, but from the child's point of view, different response we can expect. The term creates difficult for above average students in Malayalam medium,because they read in between the lines. for average and below average students its not a matter, most of them will calculate only median.

    Murali.ch

    വിന്‍സന്റ് ഡി. കെ. March 26, 2016 at 7:31 PM  

    Question No. 2 ലെ ചിത്രത്തിലെ കോണുകള്‍ക്ക് "കാഴ്ചനീതി" ഉണ്ടോ....?
    < AOB കണ്ടാല്‍ < AXB യേക്കാള്‍ വലുതാണെന്നല്ലേ തോന്നൂ...100 ഡിഗ്രി എന്നുത്തരം കണ്ടെത്തുന്ന ഒരു "സാധാ" കുട്ടി ആശയക്കുഴപ്പത്തിലായാല്‍ ...?

    Question No. 7 ലെ രണ്ടാമത്തെ പെട്ടിയില്‍ ഒറ്റസംഖ്യകള്‍ മാത്രം ഇട്ടത് ബോധപൂര്‍വ്വമാണോ..അതോ Printing Mistake ആണോ...ഒന്നാം പെട്ടി മാത്രം പരിഗണിച്ചാലും ശരിയായ ഉത്തരം കിട്ടുമല്ലോ..

    Question No. 23 ലെ "വലിയ" പാത്രം...."വലിയ" എന്ന വാക്കിന് സങ്കല്പത്തിന് അപ്പുറം എന്നു കൂടി അര്‍ത്ഥമുണ്ടോ...
    2 ലക്ഷത്തിലധികം ലിറ്റര്‍ ഉള്ളളവുള്ള ഒരു പാത്രം...(ടാങ്കല്ല, പാത്രം തന്നെ)...എന്ത് പാത്രമാണ് അത്....അമ്പമ്പോ....

    Rasak Valavannur March 27, 2016 at 9:16 AM  

    വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

    Rasak Valavannur March 27, 2016 at 9:37 AM  
    This comment has been removed by the author.
    gups peruvallur March 27, 2016 at 10:01 PM  

    very good

    ROY K March 29, 2016 at 2:12 PM  

    ആനുവൽ എക്സാമിനേഷൻ std 8 Question No: 10 ൻറെ Score കൂടുതലാണ് .
    സോഷ്യൽ സയൻസ് ചോദ്യം കൂടുതലും ചരിത്രവുമായ് (part 1)ബന്ധപെട്ടതാണ് . ചുരുക്കം ചില ചോദ്യങ്ങൾ മാത്രമാണ് Geography (part 2) നിന്ന് വന്നത്‌ . ചോദ്യ കർത്താക്കൾ ശ്രദ്ധിക്കുക . - Std IX.

    Unknown March 29, 2016 at 2:41 PM  

    പ്ലസ്‌ വന്‍ ചോദ്യപ്പേപ്പര്‍ കൂടി അപ്ലോഡ്‌ ചെയ്യുമോ

    mathsboy March 29, 2016 at 6:55 PM  

    sir sslcmaths mal medium paperil madhyamam ennathinu pakaram maadhyamam ennu vannathu printing mistake alle. below average kuttikale ithu badhikkille? enthanu sir ithinu pariharam?

    prakash March 29, 2016 at 9:59 PM  

    രസതന്ത്രം ഉത്തരം കൂടി പ്രസിദ്ധീകരിക്കുമോ?

    വിന്‍സന്റ് ഡി. കെ. April 1, 2016 at 12:22 AM  

    @ Prakash
    രസതന്ത്രം ഉത്തരം കൂടി പ്രസിദ്ധീകരിക്കുമോ?

    സര്‍,
    പ്രസിദ്ധീകരിച്ചിരിക്കുന്നു.....April Fool അല്ലാട്ടോ....

    Unknown April 1, 2016 at 9:19 PM  

    please publish answers of biology............

    Unknown April 2, 2016 at 8:54 AM  

    hs section 8,9 final exam answer keys pls

    Lekha babulal April 3, 2016 at 8:54 AM  

    standard 9th maths answer key kittiyal useful ayirunnu.

    Unknown April 3, 2016 at 12:24 PM  
    This comment has been removed by the author.
    Unknown April 4, 2016 at 10:53 AM  

    എട്ടാം ക്ലാസ്സിലും പരീക്ഷയിൽ 'ജയിച്ചാൽ' മാത്രമേ പാസ്‌ ആകു. എട്ടാം ക്ലാസ്സിറെ ഉത്തര സൂചികകൾ/ചോദ്യ പേപ്പർ തരാമോ?

    Unknown April 4, 2016 at 8:23 PM  

    Please publish the answee key of sanskrit

    Anonymous June 3, 2016 at 9:49 PM  

    PLEASE PUBLISH THE LESSONS OF NEW SYLLABUS OF SSLC 2016-17

    Anonymous June 3, 2016 at 9:51 PM  

    Please give the answer key of 10

    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer