SETIGam Exam Series 3

>> Friday, August 9, 2013

അധ്യാപകന്റെ സഹായം കൂടാതെ തന്നെ താന്‍ പഠിച്ച ഓരോ യൂണിറ്റിന്റേയും പരീക്ഷയെഴുതാന്‍ സാധിക്കുമെന്ന അവസ്ഥ വന്നതോടെ SETIGam പരീക്ഷാ സോഫ്റ്റ്​വെയറിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ തന്നെ SETIGam പരീക്ഷയെഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുവെന്ന അറിവ് മാത്​സ് ബ്ലോഗിന് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗണിതത്തിനു മാത്രമല്ല, മറ്റു വിഷയങ്ങളിലുള്ള SETIGam പരീക്ഷയ്ക്ക് ആവശ്യക്കാരേറിയതോടെ പ്രമോദ് മൂര്‍ത്തി സാറും ഇപ്പോള്‍ വല്ലാത്ത തിരക്കിലാണ്. എന്നാല്‍ GAMBAS എന്ന പ്രോഗ്രാമിനെ ഉപയോഗപ്പെടുത്തുന്നതിനോ അതുവഴി പരീക്ഷകള്‍ തയ്യാറാക്കുന്നതിനോ ആരും ശ്രമിക്കുന്നില്ലെന്നൊരു പരാതിയും അദ്ദേഹത്തിനുള്ളതായി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. Open Source ആയതിനാല്‍ ഈ പ്രോഗ്രാമിനെ ആര്‍ക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനുമൊക്കെ പരിശ്രമിക്കാവുന്നതാണല്ലോ. പക്ഷേ നേരത്തേ അദ്ദേഹം തയ്യാറാക്കിയ SETIGam പരീക്ഷകളെല്ലാം നിങ്ങള്‍ ചെയ്തു നോക്കിക്കാണുമെന്നു കരുതുന്നു. ഇല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തവണ പ്രമോദ് സാര്‍ തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത് പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ നാലാം യൂണിറ്റായ ത്രികോണമിതി, ഫിസിക്‌സിലെ രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണം, രസതന്ത്രത്തിലെ രണ്ടാം യൂണിറ്റായ രാസപ്രവര്‍ത്തനങ്ങളും മോള്‍ സങ്കല്‍പ്പനവും, ബയോളജിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, ഇംഗ്ലീഷിലെ ആദ്യ രണ്ടു യൂണിറ്റുകളായ Generations, The world of mystry എന്നിവയുടെ പരീക്ഷാ സോഫ്റ്റ്‍വെയറുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഇന്‍സ്റ്റലേഷന്‍
  • ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്​വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
  • ചുവടെ നിന്നും ഓരോ വിഷയങ്ങളുടേയും SETIGam പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  • ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച .deb എക്സ്റ്റന്‍ഷനായി വരുന്ന file ഡബിള്‍ ക്ലിക്ക് ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷനു ശേഷം ഫയലുകള്‍ Application-Education, Application - Other, Application- Universal access തുടങ്ങിയ മെനുവില്‍ കാണാന്‍ സാധിക്കും.

വിവിധ വിഷയങ്ങളുടെ പരീക്ഷകള്‍
എന്താ പരീക്ഷകളെഴുതാന്‍ തയ്യാറാണോ? എങ്കില്‍ ഏതെങ്കിലുമൊരു പരീക്ഷ ഡൗണ്‍ലോഡ് ചെയ്തെടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേപ്രകാരം ഇന്‍സ്റ്റലേഷന്‍ നടത്തി നോക്കുമല്ലോ. അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.

Physics Unit - 2
Prepared by MN Narayanan, TSNMHS Kundurkunnu

Chemistry Unit 2
Prepared by Ebrahim Master HS Mudickal

Biology Unit 1 | Unit 2
Prepared by V.M.Vasumathi, TSNMHS Kundurkunnu

Mathematics Unit 4
Prepared by Pramod Moorthy

English Unit 1 | Unit 2

18 comments:

Hari | (Maths) August 9, 2013 at 9:34 AM  

അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം നല്‍കാന്‍ പിശുക്കു കാട്ടുന്ന ഒരു നാട്ടില്‍ ഒരു അധ്യാപകന്‍ തന്റെ വിഷയത്തിനപ്പുറത്തേക്ക് മറ്റ് വിഷയങ്ങളിലെ അധ്യാപകര്‍ക്ക് കൂടി സഹായകമാകുന്ന വിധം ഇടപെടലുകള്‍ നടത്തുക അത്യപൂര്‍വമാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രമോദ് സാര്‍ വ്യത്യസ്തനാവുകയാണ്. SETIGam പ്രോഗ്രാമുകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് കുട്ടിക്ക് പരീക്ഷയെഴുതാനാകുമെന്നത് ചെറിയൊരു കാര്യമാണോ? പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നത് പ്രമോദ് സാറാണെങ്കിലും ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നത് മറ്റ് അധ്യാപകരാണെങ്കിലും നമ്മള്‍ നിര്‍ദ്ദേശിച്ചതു വഴി കുട്ടികള്‍ ഈ പരീക്ഷകളെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും നമ്മള്‍ അധ്യാപകര്‍ക്ക് തന്നെയായിരിക്കും.

BIO-VISION August 9, 2013 at 10:44 AM  

പരീക്ഷകൾ വളരെ ഉപകാരപ്രദമായി . തുടർന്നും പ്രതീക്ഷിക്കുന്നു. installation നിർദേശങ്ങൾ കൂടി വേണ്ടിയിരുന്നു .
from BIO-VISION VIDEO BLOG

Hari | (Maths) August 9, 2013 at 2:39 PM  

Subhash Soman Sir,
നിര്‍ദ്ദേശത്തിനു നന്ദി. ഇന്‍സ്റ്റലേഷന്‍ മെത്തേഡ് കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

CHERUVADI KBK August 9, 2013 at 4:26 PM  

How to install all subjects together as a module?

Unknown August 9, 2013 at 5:34 PM  

വളരെ ഉപകാരപ്രദമായി . തുടർന്നും പ്രതീക്ഷിക്കുന്നു.

shanybenny August 10, 2013 at 4:08 PM  

THANK YOU MATHSBLOG. Please continue the same.
By
Shany teacher,
STHS Thudanganad.

mezhathur August 10, 2013 at 7:28 PM  

പ്രമോദ് മാഷേ
ബയോളജി ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു.ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ extract ചെയ്തപ്പോള്‍ .deb എന്ന ഫയല്‍ കണ്ടില്ല.സഹായിക്കാമോ.

mezhathur August 10, 2013 at 7:28 PM  

പ്രമോദ് മാഷേ
ബയോളജി ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു.ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ extract ചെയ്തപ്പോള്‍ .deb എന്ന ഫയല്‍ കണ്ടില്ല.സഹായിക്കാമോ.

BIO-VISION August 10, 2013 at 11:07 PM  

Reply to mezhathur
മറ്റൊരു പരിഹാരം നിർദേശിക്കുന്നു. ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യാതെ ഡബിള്‍ ക്ലിക്ക് ചെയ്ത് package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടർന്ന് Application-Education എന്ന മെനുവില്‍ നോക്കുക അവിടെ കണ്ടില്ലെങ്കിൽ Application - Other , Application- Universal access എന്നിവയിൽ ഉണ്ടാകാനും സാധ്യതയുണ്ട് .
ഹരി സാറിന്റെ ശ്രദ്ധയ്ക്ക് ,
mezhathur പറഞ്ഞ പ്രശ്നം ബയോളജി ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു.ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ extract ചെയ്തപ്പോള്‍ .deb എന്ന ഫയല്‍ കണ്ടില്ല.എനിക്കും അനുഭവപ്പെട്ടു . അറിയിക്കാൻ വൈകി .installation നിർദേശങ്ങൾഅനുയോജ്യമായ രീതിയിൽ മാറ്റി നല്കാൻ ശ്രദ്ധിക്കുമല്ലോ.
FromBIOLOGY VIDEO BLOG

mezhathur August 11, 2013 at 12:30 PM  

നന്ദി സുഭാഷ് സര്‍.install ചെയ്തു.വളരെ ഉപകാരപ്രദം.

Moorthy August 12, 2013 at 7:34 PM  

അടുത്ത SETIGam പോസ്റ്റോടുകൂടെ എല്ലാ സെറ്റിഗാമുകളും ഒരു മെനുവില്‍ ഒതുക്കുവാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. അതോടുകുടെ ഓരോന്നായി ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത് ഒഴിവാകുും (ഉറപ്പില്ലാ....ശ്രമിക്കുന്നുണ്ട്)

pramodmoorthy August 13, 2013 at 8:36 PM  

ഹാവൂ...... ഒരുവിധം ശരിയാക്കിയിട്ടുണ്ട്. ഹരി സാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.......അടുത്ത SETIGam പോസ്റ്റില്‍ പ്രതീക്ഷിക്കാം

Rajeev August 14, 2013 at 5:39 AM  

It is teachers like Pramod Sir that give us positive energy to move forward. This man has done wonders with his SETIGam Test Paper Series. Though a Maths teacher he has done it for Maths, Physics, Chemistry and English. That is what makes him different.

Thank you Sir...

English Blog

maanasappothu August 15, 2013 at 1:15 PM  

Thank u mathsblog,pramod sir and Parvathi teacher for giving support through SETIgam.expecting the same in ITalso.

maanasappothu August 15, 2013 at 1:16 PM  

Thank u mathsblog,pramod sir and Parvathi teacher for giving support through SETIgam.expecting the same in ITalso.

Varghese Reji March 24, 2014 at 7:24 PM  

ഇതില്‍ ഓരോപാഠത്തിനും എപ്പോഴും ഒരേ ചോദ്യങ്ങള്‍ തന്നെയാണല്ലോ.

Quickbooks Support July 17, 2023 at 12:00 PM  

Very informative post, we provide QuickBooks Solutions from QuickBooks, you’re facing any kind of problem related to your QuickBooks dial
QuickBooks customer service +18777555046 for live chat support from QuickBooks Expert

Ken Lee July 20, 2023 at 11:57 AM  

Wonderful content. If you're struggling with your QuickBooks account you can contact us
QuickBooks customer service +1 347-982-0046 that is available 24/7.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer