SCHOOL CODE UNIFICATION

>> Tuesday, April 29, 2014

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.

മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ

  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE

DATA ENTRY SITE

(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.)



എറണാകുളം ജില്ലക്കാര്‍ക്ക് മാത്രം

എറണാകുളം റവന്യൂ ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. അതിനുള്ള വളരേ ലളിതമായ മാര്‍ഗ്ഗം,എറണാകുളം ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ അജിജോണ്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  1. www.barcodesinc.com എന്ന സൈറ്റില്‍ പ്രവേശിക്കുക.
  2. Text Box ല്‍ സ്ക്കൂള്‍ കോഡ് ടൈപ്പ് ചെയ്യുക
  3. Generate Barcode എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  4. ഇപ്പോള്‍ ജനറേറ്റ് ചെയ്ത ബാര്‍കോഡിനു മുകളില്‍ Right Click ചെയ്ത് Save Image as ആയി ചിത്രം നമ്മുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാം.
  5. ഈ കോഡ് കോപ്പി ചെയ്ത് ലെറ്റര്‍ ഹെഡിലേക്ക് പേസ്റ്റു ചെയ്യാം.
  6. UDISE കോഡിന്റെ ബാര്‍കോഡും ഇപ്രകാരം കോപ്പി & പേസ്റ്റ് ചെയ്യാം


Read More | തുടര്‍ന്നു വായിക്കുക

ഒരുക്കം 2014

>> Sunday, April 20, 2014



പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഉപകാരപ്രദമാകുന്ന ഒരു മെറ്റീരിയലാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം. ഈ അധ്യയന വര്‍ഷത്തെ (2014) എല്ലാ വിഷയങ്ങളുടേയും ഒരുക്കം പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും വിവിധ വിഷയങ്ങളുടെ പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം നിങ്ങളുടെ സംശയങ്ങള്‍ ചുവടെ കമന്റായി ചോദിക്കുകയും ചെയ്യാം.

Malayalam

English - Answers (Prepared by Johnson.T.P, Thekkekara Sir)

Hindi

Sanskrit

Arabic

Urdu

Social Science

Physics

Chemistry

Biology

Mathematics


ഒരുക്കം 2013


Read More | തുടര്‍ന്നു വായിക്കുക

Election Experience and suggestions

>> Friday, April 11, 2014

അങ്ങനെ കേരളം കാത്തിരുന്ന ലോകസഭാ ഇലക്ഷന്‍ ഭംഗിയായി അവസാനിച്ചു. ഇലക്ഷന്‍ നടത്തിപ്പിന് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളും മെറ്റീരിയലുകളും ഉപകാരപ്പെട്ടു എന്ന് ധാരാളം പേര്‍ ഞങ്ങളെ അറിയിച്ചിരുന്നു. സന്തോഷം. പക്ഷെ അതോടൊപ്പം തന്നെ സന്തോഷം തോന്നിയത് അധ്യാപകരല്ലാത്ത മറ്റ് ഉദ്യോഗസ്ഥരുടെ കയ്യില്‍ മാത്​സ് ബ്ലോഗിലെ മെറ്റീരിയലുകള്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ്. അതിനൊരു കാരണമുണ്ട്. ഇലക്ഷന്‍ നടത്തിപ്പിനാവശ്യമായ സഹായികള്‍ മാത്​സ് ബ്ലോഗില്‍ നിന്നും ലഭിക്കുമെന്ന് പരിശീലനോദ്യോഗസ്ഥരോട് പല അധ്യാപകരും പറഞ്ഞതനുസരിച്ച് പരിശീലനോദ്യോഗസ്ഥര്‍ ക്ലാസുകളില്‍ മാത്​സ് ബ്ലോഗ് പരിചയപ്പെടുത്തിയതായും അറിയാന്‍ കഴിഞ്ഞു. മാത്​സ് ബ്ലോഗിന്റെ ലക്ഷ്യത്തെ പൂര്‍ണാര്‍ത്ഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ അധ്യാപകര്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയട്ടെ. അവധിക്കാലം രസകരമാക്കാന്‍ ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് മാത്​സ് ബ്ലോഗ്. നമുക്ക് ചര്‍ച്ച തുടങ്ങാം. ആധുനിക സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും അത് ഉപയോഗിക്കപ്പെട്ടത് വോട്ടിങ്ങ് മെഷീനിലും SMSലും മാത്രമായിരുന്നു. എത്രയേറെ പേപ്പറുകളും കവറുകളും മനുഷ്യാധ്വാനവും പണവുമാണ് അതിനായി ചെലവഴിക്കപ്പെട്ടത്? ഇത് മെച്ചപ്പെടുത്താന്‍ നമുക്ക് പുത്തന്‍ ആശയങ്ങള്‍ നല്‍കാനുണ്ടോ? നിങ്ങളുടെ ഇത്തവണത്തെ ഇലക്ഷന്‍ അനുഭവങ്ങള്‍, പുത്തന്‍ ആശയങ്ങള്‍ എന്നിവ ഈ പോസ്റ്റിലൂടെ പങ്കുവെക്കാം.

പതിവുപോലെ ഇത്തവണയും ഇലക്ഷന്‍ അവസാനിപ്പിച്ച ശേഷം പെട്ടിയും കവറുകളുമായി ക്യാമ്പിലെത്തിയപ്പോള്‍ കാണാത്തതും കിട്ടാത്തതുമായ ഫോമുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് ചിലരെങ്കിലും പരാതി പറയുന്നതു കേട്ടു. രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്കു ശേഷം എല്ലാം തിരിച്ചേല്‍പ്പിക്കാന്‍ വരുമ്പോള്‍ കിട്ടാത്ത ഫോമില്‍ റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ അനിര്‍വചനീയമായ ചില വികാരവിക്ഷോഭങ്ങള്‍ വരുമെങ്കിലും ഇതെല്ലാം ചോദിക്കുന്നവരും അവരുടെ ജോലി ചെയ്യുകയാണല്ലോയെന്ന ചിന്തയില്‍ അതെല്ലാം സംഘടിപ്പിച്ചു തയ്യാറാക്കിക്കൊടുക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന്റെ തുടക്കം മുതല്‍ ചിന്തിക്കുക. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും?


Read More | തുടര്‍ന്നു വായിക്കുക

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കൃത്യമായി നികുതിയടക്കാത്തവരെയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത സ്ഥാപനങ്ങളേയും കണ്ടെത്തി നടപടികളെടുക്കുമെന്ന് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ‌ഓരോ സാമ്പത്തികവര്‍ഷാവസാനമെത്തുമ്പോഴും അതുവരെയുള്ള വരവും ചെലവും നോക്കി ആ സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് പൂര്‍ണമായും നല്‍കേണ്ട ചുമതല ഓരോ വ്യക്തിക്കുമുള്ളതാണ്. അതനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതിയുണ്ടെങ്കില്‍ അത് നല്‍കുകയും ചെയ്തില്ലെങ്കില്‍ അതിന്റെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വം അതത് വ്യക്തിക്കു തന്നെയാണ്. എന്നാല്‍ ആ വ്യക്തിക്കു വരുന്ന ഇന്‍കംടാക്സ് ഓരോ മാസവും തവണകളായി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ചുമതലയും ഇതിന്റെ വിവരങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും ക്വാര്‍ട്ടറുകളായി (Q1,Q2,Q3,Q4) e-TDS സമര്‍പ്പിക്കേണ്ട ചുമതല അതത് സ്ഥാപനമേലധികാരിക്കാണ്. ഇത് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നത് സ്ഥാപനമേലധികാരിയില്‍ നിന്നായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ വന്‍പിഴയില്‍ നിന്നും രക്ഷപെട്ടത് ഈ ഒരു സര്‍ക്കുലറിലൂടെയായിരുന്നു.

RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്കുന്നത്. മുമ്പ് ഒരു ക്വാട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ (Nil Statement) നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.

ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS return ഫയല്‍ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുക ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് എങ്ങനെ എന്നറിയാന്‍ ഇതില്‍ ക്ളിക്ക് ചെയ്യുക.

TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്തു കഴിഞ്ഞാല്‍ User ID, Password, TAN Number എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.
ഈ പേജില്‍ "Statements, Payments" ല്‍ ക്ളിക്ക് ചെയ്‌താല്‍ വരുന്ന drop down list ല്‍ "Declaration for non filing of Statements" ല്‍ ക്ളിക്ക്ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന പേജില്‍ടാക്സ്കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ drop down list ല്‍ നിന്നും സെലക്ട്‌ ചെയ്യുക. തുടര്‍ന്നു Form Type ല്‍ 24Q എന്ന് സെലക്ട്‌ ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന drop down menu വില്‍ നിന്നും കാരണം സെലക്ട്‌ ചെയ്യാം.
ഇതില്‍ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം. Any other Reason ആണ് കൊടുക്കുന്നതെങ്കില്‍ കൃത്യമായ കാരണം കൂടി കാണിക്കണം. അവിടെ Tax not deducted from salary എന്ന് ചേര്‍ക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ളിക്ക് ചെയ്‌താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ "Filing status for the statements selected by യു has successfully changed" എന്ന message box കാണാം.

തെറ്റായി ഏതെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത് "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

Synfig Studio - 2D Animation Lesson 2

>> Saturday, March 29, 2014


2D അനിമേഷന്‍ സോഫ്റ്റ്‌വെയറായ Synfig നെ പരിചയപ്പെടുത്തിയ പോസ്റ്റ് (ഒന്നാം പാഠം)പ്രസിദ്ധീകരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു.പലരും രണ്ടാംപാഠമെവിടേന്ന് ചോദിച്ചു മടുത്തു. എങ്ങനാ..? എസ്എസ്എല്‍സി പരീക്ഷയ്ക്കിടക്ക് ഇതു പ്രസിദ്ധീകരിക്കാനെവിടെ സമയം? ഇപ്പോള്‍ ഇത് പഠിക്കാനും പരിശീലിക്കാനും പറ്റിയ സമയമാണ്. ഇതാ രണ്ടാം പാഠം.

ഒരു പക്ഷിയുടെ ചിത്രം Synfig Studio സോഫ്‌റ്റ്‌വെയറില്‍ വരച്ച് , അത് ആകാശത്തിലൂടെ പറന്നുപോകുന്ന സീന്‍ തയ്യാറാക്കിനോക്കാം.
Step 1.
Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)
Step 2.
Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക --> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "6s" — that will make our animation 6 seconds long.)

Step 3.
Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.

Step 4.
Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട് ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Spline Tool (Alt b) or Draw tool (Alt d)ഉപയോഗിച്ച് ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാം. പക്ഷിയുടെ ചിറക്, കൊക്ക്, കണ്ണ് തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം. ടൂള്‍ സെലക്ട് ചെയ്തതിനുശേഷം വലതു വശത്തെ പാനലിലെ Tool Options വിഭാഗത്തില്‍ Create Region എന്നതുമാത്രം ആക്ടീവാക്കുക. പക്ഷിയുടെ ഏകദേശരൂപം താഴെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ വരയ്ക്കാം. Spline Tool ഉപയോഗിച്ചാണ് വരയ്ക്കുന്നതെങ്കില്‍ തുടങ്ങിയ ബിന്ദുവില്‍ അവസാനിപ്പിക്കാന്‍ right click --> Loop slpine. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.
(Inkscape Vector Graphics Editor , GIMP Image Editor തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളില്‍ ചിത്രങ്ങള്‍ വരച്ചതിനു ശേഷം Synfigstudio യിലേക്ക് import ചെയ്താലും മതി. Inkscape Vector Graphics Editor ല്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ Synfigstudio യിലേക്ക് import ചെയ്തുപയോഗിക്കുന്നതാണ് വളരെ സൗകര്യപ്രദം. )
Step 5.
Toolbox ജാലകത്തിലെ Transform Tool സെലക്ട് ചെയ്ത് ചിത്രഭാഗങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വ്യത്യസ്ത ബിന്ധുക്കള്‍ (nodes) കാണാം. ഈ ബിന്ദുക്കളില്‍ മൗസ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ രണ്ട് അഗ്ര ബിന്ദുക്കളുള്ള ഒരു രേഖാഖണ്ഡം (Tangent) വരുന്നത് കാണാം. Right click on node --> Split Tangents
Step 6.
ബിന്ദുക്കളുടെ സ്ഥാനം ക്രമീകരിച്ചുകൊണ്ട് പക്ഷിയുടെ രൂപം മെച്ചപ്പെടുത്താവു ന്നതാണ്.
Step 7.
ലെയറുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നല്‍കാം.
Step 8.
വലതു വശത്തെ പാനലിലെ Layers സെക്ഷനില്‍ നിന്നും ഓരോ ലെയറും ഗ്രൂപ്പിംഗ് ചെയ്യാം.(ഇവിടെ ചിറകുകള്‍ wing1, wing 2മാത്രമാണ് ഗ്രൂപ്പിംഗ് നടത്തിയിട്ടുള്ളത്) ഓരോ ലെയറും സെലക്ട് ചെയ്ത് Right click --> Group. ഓരോന്നിനും അനുയോജ്യമായ പേരും നല്‍കാം.
Step 9.
Select wing 1 --> Right Click --> New Layer --> Transform --> Rotate.
അപ്പോള്‍ Rotate എന്ന പേരില്‍ പുതിയൊരു ലെയര്‍ wing 1നു മുകളില്‍ വന്നിരിക്കും. Rotate ലെയര്‍ സെലക്ട് ചെയ്യുമ്പോള്‍ ക്യാന്‍വാസില്‍ ദൃശ്യമാകുന്ന ഹാന്‍ഡിലിലെ നീല ബട്ടണില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ചിറകിനെ ചലിപ്പിക്കാന്‍ (Rotate) സാധിക്കും.
Step 10.
Select wing 2 ---Same as Step 8.

Step 11.
Adding Movement :
6 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നത്. Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം. ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Go to the 6f mark in the time slider --‍‍> ചിറകിന് ചലനം നല്‍കാവുന്നതാണ്.
ഈ പ്രവര്‍ത്തനം 12f, 18f, 24f (1s) തുടങ്ങിയ കീ ഫ്രെയിമുകളില്‍ ചെയ്യേണ്ടതാണ്. ഇത്തരം മാറ്റങ്ങള്‍ നടത്തുമ്പോള്‍ Animate Editing Mode ലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തുടര്‍ന്ന് Play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പക്ഷിയുടെ ചിറകിന്റെ ചലനം മാത്രം ഇപ്പോള്‍ ദൃശ്യമാകുന്നതാണ്.
Step 12.
Time loop layer : Right click on the top Layer --> New Layer --> Other --> Time Loop
Step 13.
Right Click on the Time Loop Layer --> New Layer --> Transform --> Translate.
പക്ഷിയുടെ സ്ഥാനം 0s ലും 6sലും ക്രമീകരിക്കുക. Play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പക്ഷിയുടെ ചലനവും ദൃശ്യമാകുന്നതാണ്.
Step 14.
Saving and Rendering
File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc


Read More | തുടര്‍ന്നു വായിക്കുക

സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

>> Saturday, March 22, 2014

കഴിഞ്ഞ കുറച്ചു നാളുകളായി മാത്സ് ബ്ലോഗിനു ലഭിക്കുന്ന മെയിലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പാര്‍ക്ക് വഴിയുള്ള ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങനെ എന്ന ചോദ്യമായിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണമാണ് മുഹമ്മദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന പോസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.

1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts-Initialisation-Head Codes ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. നമ്മുടെ സ്ഥാപനത്തിലെ ഓരോ ബില്‍ ടൈപ്പിന്റേയും Head of Account കള്‍ നമുക്ക് ഇപ്പോള്‍ത്തന്നെ അറിയാമല്ലോ. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. majh(Function)(നാലക്ക നമ്പര്‍)-smh(Sub function)(രണ്ടക്ക നമ്പര്‍)-minh(Program)(മൂന്നക്ക നമ്പര്‍)-subh(Scheme)(രണ്ടക്ക നമ്പര്‍) എന്ന ക്രമത്തിലായിരിക്കും നിലവിലെ Head of Account. അതിനു ശേഷം വരുന്ന ssh(subsubhead), deth(SubScheme), objh(PrimaryUnit) എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം. ചുവടെയുള്ള ചിത്രം കാണുക.
എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍)
SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍)
2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക.
[Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.]
4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക
5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

6) Accounts-Bills-E_submit bill എന്ന ക്രമത്തില്‍ ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.


7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍

(ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ)

Click here to download the post


Read More | തുടര്‍ന്നു വായിക്കുക

ഇന്‍കംടാക്സ് തവണകളായി അടക്കുന്നില്ലേ?
TDS for 2014-2015

ഇത്തവണ ഇന്‍കംടാക്സ് കണക്കാക്കിയപ്പോള്‍ പതിനായിരവും അതിനു മുകളിലുമുള്ള തുകയുമൊക്കെ വന്നുവെന്നും അത് ഒറ്റയടിക്ക് ശമ്പളത്തില്‍ നിന്നു പിടിച്ചപ്പോള്‍ മാര്‍ച്ച് മാസത്തില്‍ ഞെരുങ്ങിപ്പോയി എന്നു പറഞ്ഞ നിരവധി പേരുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ, പന്ത്രണ്ടായിരം രൂപ ഒറ്റയടിക്ക് ഇന്‍കംടാക്സ് അടച്ച ഒരാള്‍ ആയിരം രൂപ വെച്ച് ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിച്ചിരുന്നെങ്കിലോ? ഫെബ്രുവരിയില്‍ ഇന്‍കംടാക്സ് കണക്കുകൂട്ടി അടക്കുമ്പോള്‍ അതൊരു ഭാരമേ ആകില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ അടുത്ത 12 മാസത്തേക്ക് വരാവുന്ന വരവും ചെലവും ഊഹിച്ച് കണ്ടെത്തിക്കൊണ്ട് അതില്‍ നിന്ന് ഇന്‍കംടാക്സ് കണക്കാക്കുകയും ചെയ്യാം. ഇപ്രകാരം ലഭിക്കുന്ന സംഖ്യയെ 12 കൊണ്ട് ഹരിച്ച് ഓരോ മാസവും ഇന്‍കംടാക്സ് പിടിക്കുകയും ചെയ്യണം. ഇത്തരത്തില്‍ അടക്കുന്ന തുകയെ ടി.ഡി.എസ് (Tax Deducted at Source) എന്നാണ് പറയുന്നത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഓരോ മാസവും അടക്കേണ്ട തുക അഥവാ ടി.ഡി.എസ് കണ്ടെത്തി അത് ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട ചുമതല അതാത് സ്ഥാപന മേലധികാരിക്കാണ്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് സ്ഥാപനമേലധികാരിക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്നാണ് ആദായനികുതി നിയമം. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനും ഓരോ മാസത്തേക്കുമുള്ള ടി.ഡി.എസ് കണ്ടെത്തുന്നതിനു സഹായിക്കുന്ന വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സോഫ്റ്റ്​വെയറുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ആദായനികുതി നിയമത്തിലെ വകുപ്പ് 192ലാണ്, ശമ്പളവിതരണം നടത്തുന്നയാള്‍ ജീവനക്കാരുടെ ഏകദേശ ടാക്സ് കണക്കാക്കി അതിന്റെ മാസവിഹിതം ഓരോ തവണയും ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഒരു വിദ്യാലയത്തില്‍ അതിനുള്ള ചുമതല ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. (SDO മാരുടെ ടാക്സ് ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യാനുള്ള ബാധ്യത അതാത് സബ് ട്രഷറി ഓഫീസര്‍മാര്‍ക്കാണല്ലോ.) ഇതില്‍ വീഴ്ച വരുത്തിയാല്‍ ഒരു മാസത്തേക്ക് 1% നിരക്കില്‍ പലിശയും കൂടാതെ പെനാല്‍ട്ടിയും DDO യുടെ മേല്‍ ചുമത്തപ്പെടാവുന്നതാണ്. TDSനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 2012 ല്‍ ബാബുസാര്‍ തയ്യാറാക്കിയ ഒരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

യഥാര്‍ത്ഥത്തില്‍ നികുതിവിഹിതം ഓരോ മാസവും കുറയ്ക്കപ്പെടുന്നത് ജീവനക്കാര്‍ക്കും സൗകര്യം തന്നെ. അധിക നികുതി കുറയ്ക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നന്ന്. ഇപ്രകാരം ടി.ഡി.എസ് കണക്കാക്കുന്നതിനു വേണ്ടി അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും DDO യെ അറിയിക്കുന്നത് ഉചിതമാണ്. എന്തെങ്കിലും തരത്തില്‍ അടുത്ത ഫെബ്രുവരി മാസം ഇന്‍കംടാക്സ് തുക കണക്കാക്കുമ്പോള്‍, കൂടുതല്‍ തുക അടച്ചു പോയെന്നിരിക്കട്ടെ (ഇപ്പോഴത്തെ നിലക്ക് അതിനുള്ള സാധ്യത വളരെ കുറവാണ്), കൃത്യമായി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരന് ആ തുക എളുപ്പം തിരികെ ലഭിക്കുകയും ചെയ്യും.

ടി.ഡി.എസ് പിടിച്ചു തുടങ്ങേണ്ടത് എന്നാണ്? ഏപ്രില്‍ 1 മുതലുള്ള വരുമാനത്തില്‍ നിന്ന്. അങ്ങനെ നോക്കുമ്പോള്‍ മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 1 മുതലാണല്ലോ നമുക്ക് ലഭിച്ചു തുടങ്ങുക. അതായത് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് തന്നെ ആദായനികുതിയുടെ ആദ്യവിഹിതം കുറയ്ക്കേണ്ടിയിരിക്കുന്നു. അടുത്ത വര്‍ഷത്തില്‍ ലഭിക്കാവുന്ന ശമ്പളവും കിഴിവുകളും പരിഗണിച്ച് ആദായനികുതി കണ്ട് മാസവിഹിതം കണക്കാക്കാനുപകരിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബാബു വടക്കുംചേരി, സുധീര്‍കുമാര്‍ ടി കെ എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഇവ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം നല്ലൊരു ആദായനികുതി വര്‍ഷം ആശംസിക്കുകയും ചെയ്യുന്നു.

Tax Estimator 2014-2015
Prepared by Babu Vadukkumcherry, KNMVHSS, Vatanappilly

TDS Calculator 2014-2015 | Data Collection Form
Prepared by Sudheerkumar T. K, Head Master, KCALPS, Eramangalam


Read More | തുടര്‍ന്നു വായിക്കുക

SSLC Answer key SS


സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും അയച്ചുതന്നിരിക്കുന്നത് കോട്ടയംജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. എച്ച്എസ്എസ്സിലെ ആലീസ് ടീച്ചറാണ്. ഉത്തരസൂചിക നിരീക്ഷിച്ച ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം.
മലയാളം മീഡിയം ചോദ്യപേപ്പര്‍

ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പര്‍

ഉത്തരസൂചിക


Read More | തുടര്‍ന്നു വായിക്കുക

Mathematics SSLC 2014 : March

>> Thursday, March 20, 2014

എസ്എസ്എല്‍സി ഗണിതപരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഉത്തരസൂചികയോ വിശകലനങ്ങളോ പതിവുപോലെ കണ്ടില്ലെന്ന് അതിശയപ്പെട്ടുള്ള ധാരാളം പ്രതികരണങ്ങള്‍ ഞങ്ങളുടെ ഇന്‍ബോക്സില്‍ ഒട്ടേറെ മഹത്തുക്കളയച്ചുതന്ന ഉത്തരങ്ങളോടും വിശകലനങ്ങളോടും ഒപ്പം ഉറങ്ങുകയായിരുന്നു. പഴേപോലല്ല, ഇപ്പോള്‍ നമ്മുടെ വായനക്കാരില്‍ ധാരാളം പത്താംക്ലാസ് കുട്ടികളുണ്ട്. അനുസ്യൂതമായ വിവിധ പരീക്ഷകള്‍ക്കിടയില്‍ ആയവ പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുമല്ലോ..! ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചുവരുമ്പോഴേക്കും എല്ലാ പരീക്ഷണങ്ങളും അവസാനിച്ചിട്ടുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്ക് കാരണം പിടികിട്ടിയിരിക്കുമല്ലോ? എന്തിന് ഗണിതം മാത്രമാക്കണം? ഏതാണ്ടെല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ വരും പോസ്റ്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു വിഷയത്തിന്റെ പല സൂചികകളിലും തെറ്റും ശരിയും രണ്ടുംകൂടെ ചേര്‍ന്നതും കണ്ടേക്കാം.
ഏറ്റവും ആദ്യം ഗണിതചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നത് നമ്മുടെ ടീം മെമ്പര്‍ പാലക്കാട്ടെ മുരളീധരന്‍സാറാണ്.കമന്റുകളിലൂടെ നമുക്കൊരു തീരുമാനത്തിലെത്താം, എന്താ?
പാലക്കാട് ബ്ലോഗ്ടീം മെമ്പറും, പരുത്തിപ്പുള്ളിക്കാരനുമായ കണ്ണന്‍സാര്‍ അയച്ചുതന്ന വിശകലനക്കുറിപ്പ് വായിച്ചുകൊണ്ട് ഉത്തരങ്ങളിലേയ്ക്ക് കടക്കാം. തികച്ചും വസ്തൂനിഷ്ടമായ വിശകലനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത് . കണ്ണന്‍സാര്‍ എഴുതുന്നു "ഈ വർഷത്തെ ഗണിതശാസ്ത്രം പരീക്ഷ ശരാശരിക്കാർക്ക് സന്തോഷം പകരുന്നതും മിടുക്കരെ അൽപം ഇരുത്തി ചിന്തിപ്പിച്ചതുമായിരുന്നു.മിക്ക ചോദ്യങ്ങളും കുട്ടികൾ ചെയ്ത് ശീലിച്ചവ തന്നെയായിരുന്നു.1, 10, 16 ചോദ്യങ്ങൾ സമാന്തരശ്രേണിയിൽ നിന്നായിരുന്നു. ഒന്നാം ചോദ്യം ലളിതമായിരുന്നു എങ്കിലും ശ്രേണിയിലെ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ 101 എന്ന് എഴുതാൻ ശരാശരിക്കാർ വിജയിക്കണമെന്നില്ല.10-) ചോദ്യത്തിൽ (a) ഭാഗം എളുപ്പമാണ് എന്നാൽ (b) ഭാഗം പൂർണ്ണമായും ശരിയാക്കാൻ മിടുക്കർ പോലും അൽപം വിഷമിച്ചു കാണും. 16-)ം ചോദ്യം കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിലേതിന് സമാനമാണ്.
5,11,15 ചോദ്യങ്ങൾ വൃത്തങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്.ഇതിൽ 5-)ം ചോദ്യം ലളിതമാണ് 15-)ം ചോദ്യമായ നിർമിതി മോഡൽ പരീക്ഷയ്ക്ക വന്നതിന് സമാനമാണ്.11-)ം ചോദ്യം മിടുക്കരെ വരെ വലച്ചു. PA x PB= PCxPD എന്ന ആശയം ഓർത്തെടുത്ത് OP യുടെ നീളം കണ്ടെത്താൻ ഭൂരിഭാഗം കുട്ടികളും വിജയിക്കണമെന്നില്ല.6,22 ചോദ്യങ്ങൾ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 6-)ം ചോദ്യം ക്ളാസ് മുറികളിൽ ചര്ച്ച ചെയ്തതാണ്. 22-)ം ചോദ്യത്തിൽ (A) ഭാഗം Question Pool ൽ നിന്നുമാണ്.(B) ഭാഗം കുട്ടികൾ പാഠപുസ്തകത്തിൽ ചെയ്ത് ശീലിച്ചതാണ്. 5 മാർക്കും നേടാൻ മിടുക്കർക്ക് വിഷമമില്ല എന്നാൽ ശരാശരിക്കാർ വിജയിക്കണമെന്നില്ല.3,20 ചോദ്യങ്ങൾ ത്രികോണമിതിൽ നിന്നുമാണ്.3-)ം ചോദ്യം എളുപ്പമാണ്.20-)ം ചോദ്യവും കുട്ടികൾ പ്രതീക്ഷിച്ചത് തന്നെയാണ്. ആശ്വാസം പകരുന്ന ചോദ്യങ്ങൾ ആയിരുന്നു ഇവ. 4,12,18 ചോദ്യങ്ങൾ ഘനരൂപങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നുമാണ്. 4-)ം ചോദ്യം എളുപ്പമാണ്. 12-)ം ചോദ്യത്തിൽ (a) ഭാഗം ഭൂരിഭാഗം പേരും ചെയ്ത് കാണുമെങ്കിലും(b) ഭാഗം ചെയ്ത് 3 മാർക്കും നേടിയവർ കുറവായിരിക്കും. 18-)ം ചോദ്യം നിലവാരം പുലർത്തിയ ചോദ്യമാണ്.4 മാർക്കും നേടാൻ എ പ്ലസുകാർക്ക് ഒട്ടും വിഷമമില്ല. 13,21 ചോദ്യങ്ങൾ സൂചകസംഖ്യകളിൽ നിന്നുമാണ്.13-)ം ചോദ്യം താരതമ്യേന എളുപ്പമാണ്.21-)ം ചോദ്യത്തിൽ B,A എന്നിവയുടെ സൂചകസംഖ്യ കണ്ടെത്താൻ പ്രയാസമില്ല എന്നാൽ P,Q എന്നിവയുടെ ഉത്തരം കണ്ടെത്താൻ കൂടുതൽ പേരും വിജയിക്കണമെന്നില്ല. (b) ഭാഗം കുട്ടിയുടെ ചിന്താശേഷി അളകുന്ന ഒന്നായിരുന്നു. 7-)ം ചോദ്യം സാധ്യതയുടെ ഗണിതത്തിൽ നിന്നാണ് കൂടുതൽ പേരും (B) ഭാഗം ചെയ്ത ശരിയായ ഉത്തരത്തിൽ എത്തിച്ചേർന്നുകാണും. തൊടുവരകൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 8,19 ചോദ്യങ്ങൾ .8-)ം ചോദ്യം ത്രികോണമിതിയുടെ സഹായത്താൽ എളുപ്പം ചെയ്യാവുന്നതായിരുന്നു. 19-)ം ചോദ്യം കുട്ടികൾ ഏറെ പ്രതീക്ഷിച്ച നിർമ്മിതി തന്നെയാണ്. 2,14 ചോദ്യങ്ങൾ ബഹുപദങ്ങളിൽ നിന്നും ആയിരുന്നു .2-)ം ചോദ്യം കുട്ടികൾക്ക് വിഷമം ഉണ്ടാക്കില്ല എന്നാൽ 14-)ം ചോദ്യത്തിന് മുഴുവന് മാർക്കും നേടുന്നവർ വളരെ കുറവായിരിക്കും. 23-)ം ചോദ്യം ജ്യാമിതിയും ബീജഗണിതവും എന്ന അദ്ധ്യായത്തിൽ നിന്നാണ്. ഇതിലെ (a),(b) ഭാഗങ്ങൾ എളുപ്പണാണ് എന്നാൽ (c) ഭാഗത്ത് AB യുടെ മദ്ധ്യബിന്ദുവാണ് C എന്ന് തെളിയിക്കാൻ എല്ലാവരും വിജയിക്കണമെന്നില്ല. 9,17 ചോദ്യങ്ങൾ മാധ്യം മധ്യമം എന്നിവ കാണുന്നതിന് ആയിരുന്നു.ഇവ പ്രതീക്ഷച്ചവ തന്നെയായിരുന്നു. കുട്ടികളിലെ ചിന്താശേഷി അളക്കുന്നതിനും ചോദ്യങ്ങൾ വ്യക്തമായി പറയുന്നതിനും ചോദ്യകർത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. നീതിബോധത്തോടെ ചോദ്യങ്ങൾ തയ്യാറാക്കി എന്നതിൽ ചോദ്യകർത്താവ് അഭിനന്ദനം അർഹിക്കുന്നു. എ പ്ലസ് നേടുനേനവരുടെ എണ്ണം കുറവായിരിക്കും എങ്കിലും പൊതുവെ ഗണിതശാസ്ത്രപരീക്ഷ കുട്ടികളെ പ്രതിസന്ധിയിലാക്കിയില്ല. Mathematics:John P A, Blog team member

Mathematics :Kannan Paruthipully of Palakad team

Mathematics :R P Georgekutty, GHS Arikuzha, Idukki

Mathematics : Daisy M A, GHSS Chalissery, Palakkad

Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur

Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam

Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla


Read More | തുടര്‍ന്നു വായിക്കുക

SSLC Answer Keys to various subjects
Mal, Phy, Che, Bio, SS & Maths

പതിനെട്ടാംതിയതി നടന്ന പത്താംക്ലാസ് ഭൗതീകശാസ്ത്രത്തിന്റെ പതിനെട്ടാം ചോദ്യം നിരൂപണം ചെയ്യുകയാണ് ഇബ്രാഹീംസാര്‍ . മാത്സ്ബ്ലോഗ് സന്ദര്‍ശകരായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം സുപരിചിതനാണ് . സര്‍ മുന്നോട്ടുവെയ്ക്കുന്ന വേറിട്ടചിന്തകളോട് പ്രതികരിക്കാന്‍ അദ്ധ്യാപകരെയും കുട്ടികളെയും ഭൗതീകശാസ്ത്രത്തില്‍ തല്പരരായ ഏവരെയും ക്ഷണിക്കുന്നു.
കുട്ടികള്‍ സമീപിക്കാനിടയുള്ള , ഇതിനകം ചര്‍ച്ചചെയ്യപ്പെട്ട ഉത്തരങ്ങള്‍ സാര്‍ തയ്യാറാക്കിയ പി.ഡി എഫ് രൂപത്തിലുണ്ട് .ഉത്തരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ചേര്‍ത്ത് വിശദമാക്കിയിരിക്കുന്ന കുറിപ്പ് കാണുക . അതിനുതാഴേയായി ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും ഉത്തരസൂചികകളും നല്‍കിയിട്ടുണ്ട്. (കുട്ടികള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞശേഷം മാത്രം തുറന്നുനോക്കിയാല്‍ മതിയാകും! )

Malayalam Analysis
Prepared By Ramesan Punnathiriyan, GVHSS for Girls, Kasaragod

Physics Answerkey

Chemistry Answerkey

Biology : Prepared By Harikumar K, HSA,D V M N N M H S S Maranalloor

Social Science : Prepared By Alice Mathew,HSA(Social Science), GOVT HS, Vechoor, Vaikom

Mathematics:John P A, Blog team member

Mathematics :Kannan Paruthipully of Palakad team

Mathematics :R P Georgekutty, GHS Arikuzha, Idukki

Mathematics : Daisy M A, GHSS Chalissery, Palakkad

Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur

Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam

Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer