Tenth Pay Revision - Pay fixation softwares

>> Thursday, January 21, 2016

Updated on 07.02.2016 at 10.24pmസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
  1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
  2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും
  3. DA as on 01/07/2014- 0% (Total DA - 0%)
    DA as on 01/01/2015- 3% (Total DA - 3%)
    DA as on 01/07/2015- 3% (Total DA - 6%)
  4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
  5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
  6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
  7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
    116500-26500150012501000
    227150-42500200015001250
    343600-68700250017501500
    470350 & above300020001750
  8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
  9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
  10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
  11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
  12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നാല് പ്രോഗ്രാമുകള്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും.

  1. Government Order : GO(P)No 7/2016 Dated 20-01-2016
  2. Government Decisions on 20/1/2016
  3. Tenth Pay revision Commission Report
സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും.

കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റുതീരുമാനങ്ങള്‍:
  • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
  • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
  • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
  • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
  • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
  • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
  • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
  • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
  • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
  • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
  • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
  • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
  • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.

ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം
എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ),
പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ)
എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ)
ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ)
ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ)
സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ)
NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്‌

284 comments:

P.KrishnanNamboodiri February 9, 2016 at 8:22 PM  

I worked in an aided school for 3months in a leave vacancy.I s it count for weightage?

gwlpsshiribagilu February 10, 2016 at 12:59 AM  

Date of Promotion(Sl.No.17,18) Scale of Pay പൂര്‍ണമായും വരുന്നില്ല്.Edit LWA Period ചേര്‍ക്കാന്‍ 10 കോളങ്ങള്‍ വേണം

Unknown February 10, 2016 at 6:55 AM  

Sir I joined service as hsa on 17/2/2012 and my basic on 1/7/2014 was 16180 and on 1/2/2015 was 16580 got promoted as hsst junior on 11/11/2015 and fixed my salary using 28th A option B as 17860 option date was 1/2/2016 ,sir what will be my basic on 1/2/2016, 33900 or 34800 whether we can use option b now also

John Bosco February 10, 2016 at 1:58 PM  

1/7/2014 ന് ശേഷം HSA ആയി നേരിട്ടു നിയമനം ലഭിച്ചയാള്‍ക്ക് അതിനു മുന്പ് 5 വര്‍ഷം LDC സര്‍വീസുണ്ടെങ്കില്‍ എങ്ങനെയാണ് ഫിക്സേഷന്‍ നടത്തുക..

gwlpsshiribagilu February 10, 2016 at 2:54 PM  

Dear Shefeeq sir,
Grade promotion ചെയ്യുമ്പോള്‍ (Sl.No.16) Scale of pay(17,18) പൂര്ണമായും വരുന്നില്ല്.ശരിയാക്കുമോ?
LWA ചേര്‍ക്കാന്‍ 10 കോളങ്ങള്‍ ആവശ്യമുണ്ട്.
Last Station വരുന്നില്ല.
Arrear കൂടി ചോയ്യാനാകുമോ?

Unknown February 10, 2016 at 5:05 PM  

@Shafeeq sir,
Sir I joined my govt service as hsa on 17 / 2/2012, my basic pay on 1/7/2014 was 16180.got appointment as hsst junior on 11/11/2015.fixed my pay as 17860 on increment date 1/2/2016 based on 28A option B. Option date was 1/2/2016. What will be my basic on 1/2/2016.

Unknown February 10, 2016 at 8:10 PM  

സഫീക് സാറിന്റെ സോഫ്റ്റ്‌വെയറില്‍ BROKEN SERVICE enter ചെയ്തപ്പോള്‍ 7 മാസം വരേണ്ട സ്ഥാനത്തു 327 ദിവസം ആണ് വരുന്നത് . സോഫ്റ്റ്‌വെയറിലെ ഈ bug ശരിയാക്കുകയോ വേറെ മാര്‍ഗം പറയുകയോ ചെയ്യാമോ .

Saffeeq M P February 10, 2016 at 11:20 PM  

@ Gwlpss

Formatting of scale of pay corrected in latest version.
LWA column kootunnath pinneed pariganikkam

Saffeeq M P February 10, 2016 at 11:24 PM  

@ John Bosco

Fix your LDC revised pay in new scale and if the revised pay is more than the minimum of HSA Revised scale, then the pay will be protected in HSA post. Otherwise fix the minimum of HSA revised scale on date joining as HSA

Saffeeq M P February 10, 2016 at 11:26 PM  

@ Ajo abraham

Its not software bug. but due to your system date foramat. Set your regional language as English UK then check again

Unknown February 10, 2016 at 11:46 PM  

പുതിയ ശമ്പള പരിഷ്ക്കരണ ഉത്ത്തരവ് അനുസരിച്ച് lab, library, I T എന്നിവ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് നല്കിവരുന്ന 200 രൂപ എത്രയായി ഉയര്‍ത്തി എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ട്. ദയവായി മറുപടി എഴുതുക.

വിന്‍സന്റ് ഡി. കെ. February 11, 2016 at 12:03 AM  

@SUDHA DEVI

Special Allowance for Teacher in charge of Lab / Library/IT - 300 Rupees per Month w.e.f.01.02.2016.

See G.O.page Number 56...(PDF page 61)

manoj mathew February 11, 2016 at 5:25 AM  

one of our Office Attendant joined on 13/01/2014 B.P 8500.But his probation is not declared till now. How he fix his salary
Option A - 01/07/2014 - B.P 17500 (8500+80% D A +2000) rounded to next stage
01/01/2015 -B.P 17500 as probation is not declared
01/01/2015 - B.P 17500 as probation is not declared
01/01/2016 - B.P 17500 as probation is not declared
01/02/2016 - B.P 17500 as probation is not declared
option B- 01/07/2014 - B.P 17500 (8500+80% D A +2000) rounded to next stage
01/01/2015 -B.P 17500 as probation is not declared
13/01/2015 - B.P 18000 assuming that probation will declared on that date
01/01/2016- B.P 18500
01/02/2016 - B.P 18500
with a note that the above pay will drawn only after declaring the probation
which option we must follow

Unknown February 11, 2016 at 6:25 AM  

01-12-1998 തിയ്യതിയില്‍ എന്നോടൊപ്പം 400 ഓളം പേര്‍
സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ പകുതിയോളം പേരുടെ
ഇന്‍ക്രിമെന്റ് തിയ്യതിയും 15 വര്‍ഷ ഗ്രേഡും ലഭിച്ചത് 01-07-14 ന്
ആണ്. എന്നാല്‍ ബാക്കിയുള്ളവരുടേത് 01-09-14 ന് ആണ്. 01-07-14
തിയ്യതിയുള്ളവരുടെ അന്നത്തെ സാലറി (ഗ്രേഡ് ലഭിച്ചതിന് ശേഷം) അടിസ്ഥാന
ശംബളം 17420 രൂപയാണ്. മറ്റുള്ളവരുടേത് അടിസ്ഥാന ശംബളം 16180 രൂപയും.
തുടര്‍ന്ന് ഗ്രേഡും ഇന്‍ക്രിമെന്റും ലഭിച്ചതിന് ശേഷം 01-09-14 തിയ്യതി
മുതല്‍ 17420 രൂപാ വാങ്ങുന്നു. എന്നാല്‍ ഇപ്പോള്‍ അടിസ്ഥാന ശംബളം
കണക്കാക്കി നോക്കുമ്പോള്‍ 01-07-14 ന് 17420 രൂപാ വാങ്ങിയവരുടേത്
34800എന്നും 16180 വാങ്ങിയവരുടേത് 33100 എന്നും കാണുന്നു. 01-09-14
ആകുമ്പോള്‍ 16180 വാങ്ങിയവരുടേത് 35700 എന്നും ആകുന്നു. ഫിക്സേഷന് മുമ്പ്
01-07-15 ന് കൂടുതല്‍ സാലറി വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ പുറകിലായതായി
കാണുന്നു. ഇക്കാര്യത്തിന് എന്നെ സാഹായിക്കുമോ

Unknown February 11, 2016 at 7:44 AM  

whether 9(a)i service in 1997 will be calculated for service weieghtage?
PUSHPA KOV,GHSS KOROME

Latheef Mangalasseri February 11, 2016 at 12:13 PM  

സര്‍,

പേ റിവിഷന്‍ സോഫ്റ്റ്‌വെയറുകള്‍ നിരവധി വന്നെങ്കിലും കൂടുതല്‍ നന്നായി തോന്നിയത് ഷഫീഖ് സാറിന്റെത് തന്നെയാണ. എങ്കിലും അരിയര്‍ സ്റ്റേറ്റ്മെന്റ് കൂടി കിട്ടുന്ന വിധത്തില്‍ അപ്ഡേറ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. അനുകൂലമായ തീരുമാനം പ്രതീക്ഷിച്ചു കൊണ്ട്

ലത്തീഫ് മംഗലശ്ശേരി
കാസറഗോഡ്

G M L P SCHOOL POONOOR February 12, 2016 at 2:10 PM  

Sir,
Govt.LP schoolil PDTeacher aayi work cheyyunnu. 01/07/2014nu shesham selection grade labhichu. Puthiya Pay fixationil Grade aanukoolyam kittaan AEOyil submit cheyyendathundo? Atho fixation formil HM sanction cheythaal mathiyo? Kindly reply.

മലയാളി February 13, 2016 at 12:59 AM  

@Sudha Devi & @ വിന്‍സന്‍റ് ഡി.കെ

1. പ്രൈമറി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ചാര്‍ജ്ജ് ഉള്ള അധ്യാപകര്‍ക്ക് പഴയ ഉത്തരവ് പ്രകാരം പ്രസ്തുത 200 രൂപക്ക് (300 രുപ) അര്‍ഹരാണോ?



2. നിലവില് നല്കി വരുന്നുണ്ടോ ?

3. ഉണ്ടെങ്കിലത് ഏത് ഉത്തരവ് പ്രകാരമാണ് ?

3. അതല്ലെങ്കില്‍ പ്രൈമറി സ്കൂളുകളില്‍ കംമ്പ്യൂട്ടര്‍, / ലൈബ്രറി ചുമതലയുള്ളവര്‍ക്ക് മറ്റു വല്ല നിരക്കിലും അലവന്‍സുകളുണ്ടോ??


ഇത്തരം ഒരു അലവന്‍സിനെക്കുറിച്ച് പ്രധാനാധ്യാപകരിതുവരെ പറഞ്ഞ് കേട്ടിട്ടില്ല.

Unknown February 13, 2016 at 9:26 AM  

sir
fixation using option b is not true in the soft ware. pls check and clarify

Anonymous February 13, 2016 at 12:56 PM  

ഷിജൊയ് സാറിന്റെ സോഫ്റ്വേയറിൽ അരിയർ കണക്കാക്കുമ്പോൾ പലിശ കണക്കാക്കുന്നത് എങ്ങനെയാണെന്ന് പറയാമോ ? ലീവ് സറണ്ടർ രണ്ടിൽ കൂടുതൽ വന്നാൽ എന്ത് ചെയ്യും

Geetha February 13, 2016 at 2:22 PM  

Aഞാന്‍ 7/8/1989 ള്‍ള്സ്കൂള്‍ില്‍ ര്‍ന്‍നു േപാസററ് പോയി വീണ്‍ടും അതേ സ്കൂളില്‍ 1/6/1992 ല്‍ചേര്‍ന്നു.771 ദിവസം ബ്റോക്കണ് പീരീയഡ് ഉണ്‍ട്.വെയിറ്റേജിനു കൂട്ടുമോ


ഗീത കോഴീക്കോട്

Geetha February 13, 2016 at 2:23 PM  

Aഞാന്‍ 7/8/1989 ള്‍ള്സ്കൂള്‍ില്‍ ര്‍ന്‍നു േപാസററ് പോയി വീണ്‍ടും അതേ സ്കൂളില്‍ 1/6/1992 ല്‍ചേര്‍ന്നു.771 ദിവസം ബ്റോക്കണ് പീരീയഡ് ഉണ്‍ട്.വെയിറ്റേജിനു കൂട്ടുമോ


ഗീത കോഴീക്കോട്

Saffeeq M P February 13, 2016 at 5:50 PM  

@ Latheef Mangalassery

Thanks for the comment.
There are many limitation for providing arrears statement.
1. You have to enter many details for arrears calculation
2. The bill may varry due to HPL, CML, Dies non, Lwa etc.
3. Allowances may change from one place to another and leave ...
4. Hence there will be provision for manual correction before printing..
5. Further the users never do as per the user guide and blame to software ... that its time consuming, not correct, and so on....
6. Further the main thing is About 240 data to be additionally recorded for each employee for arrears calaculation..

Saffeeq M P February 13, 2016 at 5:54 PM  

@ Binu PS

You have to explain the mistake in details with example.. and mention the software and its version you used..

Saffeeq M P February 13, 2016 at 6:10 PM  

@ Joshy thomas

As per the GO Existing Scale of Pay is the scale of pay immediately
prior to 01/07/2014. Further clarified that all promotions and grade on or after 1/7/14 will be in the revised scale. Considering the two above, its clear that if any one got promotion or grade on 1/7/14 then his pay before grade/promotion is to be revised first and after revise the grade in the new scale..

jk February 13, 2016 at 11:05 PM  

sir
i had worked in aided up school as upsa .
broken periode 395 days.
there after i joned as hsa in govt servie since 2004.

is my broken periode as upsa consider to fix the salary/weightage

Unknown February 14, 2016 at 9:34 AM  

ഷെഫീക് സാർ
മറുപടി തന്നതിൽ നന്ദി
എനിക്ക് ലഭിച്ച മറുപടി കണക്കിലെടുത്ത് എന്റെ ചോദ്യം തിരുത്തി ചോദിക്കുന്നു
01-12-1998 തിയ്യതിയില്‍ എന്നോടൊപ്പം 400 ഓളം പേര്‍
സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ പകുതിയോളം പേരുടെ
ഇന്‍ക്രിമെന്റ് തിയ്യതി 01-07-14 ആണ് . കുറച്ച് പേരുടേത് 01-09-14.
ഈ തിയ്യതികളിൽ തന്നെയാണ് 15 വര്‍ഷ ഗ്രേഡ് option നും.
01-07-14 കാരുടെ ഇൻക്രിമെന്റിന് ശേഷമുള്ള ശമ്പളം 16580 രൂപയാണ്. 01-09-14 കാരുടേത് 16180 രൂപയും.
ഇത് പ്രകാരംPay fix ചെയ്യുമ്പോൾ രണ്ട് പേർക്കും 33100 ലഭിക്കുകയും ശേഷം ഗ്രേഡ് 01-07-14 ന് ലഭിക്കുമ്പോൾ 34800 ആവുകയും ചെയ്യുന്നു. എന്നാൽ 01-09-14 കാർക്ക് 01-09-14 ന് ഒരു ഇൻക്രിമെന്റും ഗ്രേഡിന്റെ രണ്ട് ഇൻക്രിമെൻറും ചേർത്ത് 35700 ആകുന്നു.
01-07-14 കാർക്ക് 35 700 ആകണമെങ്കിൽ 01-07-15 തിയ്യതിയിൽ എത്തണം
ഈ calculation ശരിയാണെങ്കിൽ fixation   ന് മുമ്പ് കൂടുതൽ Salary വാങ്ങിയവർ പുറകിലേക്ക് പോകലല്ലേ സംഭവിക്കുന്നത് ?

Muhammad A P February 14, 2016 at 6:53 PM  

ഷഫീഖ് സർ;
പല തിരക്കുകളും കാരണം, ഈ പോസ്റ്റ് നേരത്തെ ഒന്ന് ഓടിച്ച് വായിക്കാനെ കഴിഞ്ഞിരുന്നുള്ളൂ. കമന്റുകളും കുറെയൊക്കെ ശ്രദ്ധിക്കാ‍റുണ്ട്. എന്നാൽ ഇപ്പോൾ സ്വന്തം ഓഫീസിലെ ഫിക്സ്സേഷൻ ചെയ്യാൻ നിർബന്ധിതനായപ്പോളാണ് ഈ സോഫ്റ്റ്‌വേറിന്റെ വിലയറിയുന്നതും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതും. സൂപ്പർ തന്നെ.
എറ്റവും നല്ല പേ ഫിക്സേഷൻ സൊഫ്റ്റ്‌വേർ ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. ഈ പോസ്റ്റിലെ കമന്റുകളും സാറിന്റെ ഇടപെടലുകളും ശ്രദ്ധയീൽ പെട്ടപ്പോൾ തന്നെ, മാത്‌‌സ്ബ്ലോഗിലെ സോഫ്റ്റ്‌വേർ കുറ്റമറ്റതാകാതിരിക്കാൻ വഴിയില്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. എനിക്ക് തെറ്റിയില്ലെന്നുറപ്പ്. താങ്കളുടെ പ്രയത്നത്തിന് ഒരുപാട് അഭിന്നന്ദനങ്ങൾ

raghunath February 14, 2016 at 8:02 PM  

ഒരു Tr ടെDt.Of Entry 16/o1/2012.InCr.Dt 1/1/16. Prev .Service ചേർത്ത് 2/7/2015 ന്Grade (7 വർഷ) വാങ്ങി.option(a). പുതിയ ശമ്പളം fix ചെയ്യമ്പോൾ Grade 1/1/16 ന്(option b) ന് മാറ്റാൻ പറ്റുമോ?

rejithbnair February 14, 2016 at 11:14 PM  

സര്‍ 01/08/1949 ഇല്‍ സര്‍വീസില്‍ കയറിയ ഒരു പാര്‍ട്ട് ടൈം കണ്ടിജെന്റ്റ് എമ്പ്ലോയീയുടെ പേര് അതില്‍ ആഡ് ചെയ്യാന്‍ പറ്റുന്നില്ല അവരുടെ retirement 31/08/2019 ഇല്‍ ആണ്. അത് ഒന്ന് നോക്കണേ

sudheer February 15, 2016 at 1:57 PM  

Employement Service weightage നു പരിഗണിക്കാൻ എന്തെല്ലാം conditions ഉണ്ട്?

Saffeeq M P February 15, 2016 at 7:30 PM  

@ Muhammed A.P

thanks for the feedback

Saffeeq M P February 15, 2016 at 7:34 PM  

@ Rejithbnair

Download latest version or enter below 56 years age while adding the employee the edit the employee and update with actual date of birth.

Unknown February 15, 2016 at 8:51 PM  

Shafeeq Sir,
One of my friend with basic pay of Rs.13210 on 1.7.2014. On 1.1.2015 he is reverted to lower scale with basic pay of Rs.11320. He again got promotion as UD Clerk with basic pay of Rs.13210 on 20.04.2015. Valuable advise is requested for his fixation.

Syamlal

Unknown February 16, 2016 at 8:00 AM  

sir
By applying option B in your software version 1.61, the following defect occurs:-
Date of entry:22/09/1998 (HSST Jr) Upgradation:17/07/1999 (HSST)
admissibility of Selection Grade:17/07/2014 Option dt:01/09/2014
pay on 1/7/2014:32110 (HSST HG) pay fixed to65400/-on 1/7/2014
67500/- on accrual incr dt
pay fixed in higher scale w.e.f 1/9/2014;68700/- (HSST Sel Grade)
pay fixed inlower scale on 1/9/2015 by option B:68700/- (HSST HG)
Adding notional increment, get 70350/-
pay fixed in higher scale:72000/- w.e.f 1/9/2015. Thus I get 4 increments,but I think that this is irregular fixation. pls clarify.

Saffeeq M P February 16, 2016 at 10:11 AM  
This comment has been removed by the author.
Saffeeq M P February 16, 2016 at 10:17 AM  

@ BINU PS

Option B is is applicable only in case of Promotions. In such case enter the promotion date ie 17/7/14. In case of Grade there is only 28A /37A fixation. In such cases enter the option date of Geade ie 1/9/14.

Unknown February 16, 2016 at 1:27 PM  
This comment has been removed by the author.
Unknown February 16, 2016 at 1:31 PM  

..Teachersinte nilavilulla scale softwareil kodukumbol, corresponding scale aanu varunathu, athu teachersinte parishkaricha scale alla....
Eg.16980-31360 kodukumbol ,pariskaricha scale 33900-68700. Ennal softwaril kittunathu 32300-68000
Ethu engane pariharikaam...?

chowalloor February 16, 2016 at 2:00 PM  

Sir joined date of service is 22.9.99 last grade post.and got by transfer promotion into Hsa on 23.8.2007 got 7yrs grade on23.8.14 again by transfer promotion into hsst Jr not claim any type of benefits .mybp in. 7.14 is 17860 15yrs service.whatwill be my new basic pay sir can got any promotional increment.....expecting reply

chowalloor February 16, 2016 at 2:13 PM  

Joined date in service 22.9.99 last grade got by transfer promotional Hsa on 23.8.2007.got 7yrs grade on 23.8.2014. 7.10.2014 got by transfer promotion into hsst Jr not claim any type benefit what will be my new BP 35700or next scale

chowalloor February 16, 2016 at 2:15 PM  

Joined date in service 22.9.99 last grade got by transfer promotional Hsa on 23.8.2007.got 7yrs grade on 23.8.2014. 7.10.2014 got by transfer promotion into hsst Jr not claim any type benefit what will be my new BP 35700or next scale

Saffeeq M P February 16, 2016 at 9:07 PM  

@ Deepak Joy

If the revised scale is not corresponding scale, then you have to select the revised scale from the list.

peechischoolblogspot February 17, 2016 at 4:23 PM  

shafeeq sir,
i request ur valueble advice

in the case of promotion after 1/7/14 fixing salary in your software it is seen an notional increment is added and then 28 a fixation ,is it true,

GLPS Kodamthuruth February 18, 2016 at 11:03 AM  
This comment has been removed by the author.
Jaya February 19, 2016 at 12:16 AM  

sir
i start my continuous service on 02-06-1998.including my broken service i got higher grade on 21-07-2005.senior grade on 1-07-2012.on 1-7 2014 which is my service for weightage. Is it 16 year or seventeen year

jaisonjosec February 19, 2016 at 11:58 PM  

jaison said
I GOT TWO GRADES(HG &SENIOR)ON 1-2-2011 IN THE PQST UPSA WITH BASICPAY 19740(16180-29180).FROM 3-6-2013 ONWARDS,JOINED AS HSA AND PAY IS FXED-20740(AS PER RULE 30-WITHOUT ANY INCREMENT)IN THE SCALE OF PAY(15380-25900)WHICH IS LOWER THAN THE PREVIOUS SCALE.HOW MANY YEARS SHOULD I WAIT FOR A GRADE IN HSA?IF I CONTINUE IN UPSA,I WOULD GET SELECTION GRADE ON 1-2-2017(22YEARS).PROMOTION!!!...IS IT A BIG LOSS FOR ME?HOW CAN RECTIFY THIS ANOMALY?

Unknown February 20, 2016 at 7:21 AM  
This comment has been removed by the author.
pekkadam February 21, 2016 at 4:08 PM  

spark ല്‍ നിന്നും ബ്രോക്കണ്‍ പിരിയഡുകള്‍ ചേര്‍ത്ത് സ്റ്റേറ്റ്‌മെന്റ് എങ്ങനെ എടുക്കാന്‍ സാധിക്കും.

Jaya February 21, 2016 at 4:12 PM  

my continuous service on 2-6-98.i have one year broken service.my 15 grade on 1-7-2012.then how many years service i get.16 or 17

Unknown February 22, 2016 at 12:56 PM  
This comment has been removed by the author.
Unknown February 22, 2016 at 1:35 PM  
This comment has been removed by the author.
Unknown February 22, 2016 at 2:26 PM  

സര്‍

ഡയസ്നോണ്‍ റിക്കവറി പഴയ ശമ്പളത്തില്‍ നിന്നാണോ പുതുക്കിയ ശമ്പളത്തില്‍ നിന്നാണോ പിടിക്കേണ്ടത് .....
ജനുവരി മാസത്തെ ദിവസം ആണോ ഫെബ്രുവരി മാസത്തെ ദിവസമാണോ കാല്‍ക്കുലേറ്റ് ചെയ്യേണ്ടത്

Vipin Kumar February 23, 2016 at 11:16 AM  

1/4/2014 ല്‍ ration promotion(Trade Instructor Gr I ല്‍ നിന്നും senior grade ലേക്ക്)1/9/2014(increment date option ,rule 28 a(b)) ല്‍ fix ചെയ്തു.അങ്ങനെ വരുമ്പോള്‍ പുതിയ Pay revision അനുസരിച്ച് 1/9/2014 ല്‍ Basic എത്രയാവും.അവിടെയും rule 28 a(b) തന്നെയാണോ ഉപയോഗിക്കുന്നത്.

Prerevision basic on 1/7/2014 ...19240
1/9/2014...20240.

1/7/2014 ല്‍ 18 വര്‍ഷം service.

Jaya February 23, 2016 at 6:14 PM  

My continuous service starts on 2-6-1998.probation declaired including broken service on 21-7-1998.that is my first increment on 21-7-98.how many years of service weightage i get.16 or 17.if it is 16 basic pay 41500.otherwise 42500.sir please help

Unknown February 23, 2016 at 10:37 PM  

01/07/2014LE PAY FIXED REVISE 34800,01/11/2014 IL 35700,01/11/2015 IL 36600 ENNALLE VARENDATHU STATEMENT ADIKKUMBOL 36600 AS ON 01/01/2015 ENNU VARUNNU (SL NO; 15) ENTHU CHEYYANAM ,by vinodabhikal@gmail.com

evk February 23, 2016 at 11:54 PM  

joining date 04/10/2007 normal increment date after anomaly 01/07/2015 8 years completed on 03/10/2015 i am not applied for time bound higher grade till now. is it suitable to opt the higher grade option date 01/07/2016 or 04/10/2015.By fixing the pay the normal increment date is 01/07/16 if i choose the time bound higher grade on 04/10/2015. Pls explain option b in fixation rule

GUPS PAVARATTY February 25, 2016 at 10:58 AM  

സർ
partime junior language teacher മാരുടെ സാലറി ഫിക്സ് ചെയ്യുമ്പോൾ ഫിറ്റ്മെന്റ് ബെനിഫിറ്റ് 12 % മാണോ അതോ മിനിമം 2000 രൂപയാണോ ഞങ്ങള്ക്ക് സ്പാർക്കിൽ അപ്പ്ഡേറ്റ് ചെയ്യാൻ കഴിയുനില്ല sevice history not correct എന്ന് കാണിക്കുന്നു service catogory -parttime staff എന്നാണ് കൊടുത്തിരിക്കുന്നത്

Unknown February 26, 2016 at 5:25 PM  

ഞാൻ പ്രിന്റിംഗ് ഡി പ്പാ ർ ട്ട് മെന്റിൽ 24-07-2014 വരെ 13210-22360 സ്കെയിലിൽ 16180 അടിസ്ഥാന ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു.25-07-2014 നു 14620-25280 എന്നാ സ്കെയിലിൽ vhse യിൽ instructor ആയി ജോലിയിൽ പ്രവേശിച്ചു.28 എ പ്രകാരം 16980 ൽ ഫിക്സ് ചെയ്തു (27-07-2014 ൽ )
01-07-2015 നു ഒരു increment വാങ്ങി 17420 ൽ തുടരുന്നു.

സ്പാർക്കിൽ പേ fixation സ്റ്റേറ്റ് മെന്റ് കമ്പ്യൂറ്റ് ചെയ്യുമ്പോൾ മേൽ പറഞ്ഞ 28 എ fixation വരുന്നില്ല. ആ കള്ളിയിൽ department change എന്ന് കാണിക്കുന്നു അറിയാവുന്നവർ ദയവായി സഹായിക്കുക

sanil February 26, 2016 at 7:59 PM  

joined service on 01/02/2016.which is the next increment date

Unknown February 26, 2016 at 8:32 PM  

15/7/1997 il njan school il join cheythathu.enikku 1/7/2014 il ethra years weightage kittum ennu paranju tharumo...

17 year aavan 15 daysnte kuravullathukondu enikku oru kollathe(1year) increment nashtappedumo(loss avumo)... pls help me

kochuvasantham February 26, 2016 at 8:32 PM  

വസന്തകുമാരി ,മലപ്പുറം

ഞാന്‍ 2014 ജൂണ്‍ 30നു പ്രൊമോഷന്‍ ലഭിച്ച് 16180-29180 സ്കെയിലില്‍ എത്തുകയും എന്റെ ഇന്‍ക്രിമെന്റ് തീയതി 01-10-2014 ആകയാല്‍ ഈ തീയതിക്ക് ഓപ്ഷന്‍ (Option b) കൊടുത്ത് 01-10-2014 നു 16980 ബേസിക്ക് പേയിലെത്തുകയും ചെയ്തു.2014 സ്ററാഫ് ഫിക്സേഷനില്‍ 01-07-2014 നു ശേഷം പ്രൊമോഷന്‍ ലഭിച്ചവര്‍ എന്ന കോളത്തില്‍ ഞാന്‍ എന്താണ് ടൈപ്പ് ചെയ്യേണ്ടത്.01-10-2015 നു എന്റെ ബേസിക്ക് പേ എത്രയാകും എന്ന് പറയാമോ ?

Unknown March 2, 2016 at 10:04 AM  

Sir,
How to do pay fixation for PTCM ?

Unknown March 3, 2016 at 11:54 PM  

Sir
Spark-ല്‍ pay fixation statement തയ്യാറാക്കുമ്പോള്‍ 3 വര്‍ഷം സര്‍വീസുള്ള part time സംസ്കൃതം ടീച്ചറുടെ fitment benefit 1250 എന്നു കാണുന്നു.മിനിമം fitment benefit 2000 അല്ലേ ലഭിക്കേണ്ടത്? RS:1250 part time contingent ജീവനക്കാര്‍ക്കുള്ളതല്ലേ..? മറുപടി പ്രതീക്ഷിക്കുന്നു..
റോബിച്ചന്‍ ജോര്‍ജ്

Muhammad A P March 3, 2016 at 11:57 PM  

സ്പാർക്കിലെ പിശകാണു. എങ്കിലും പേ ഫിക്സ് ചെയ്തത് ശരിയായിരിക്കുമല്ലോ??

Unknown March 5, 2016 at 6:35 PM  

വിവരക്കേട് അല്ലാതെന്തുപറയാന്

Unknown March 5, 2016 at 6:37 PM  

വിവരക്കേട് അല്ലാതെന്തുപറയാന്

PODIYADI GOVT.L.P.SCHOOL March 6, 2016 at 8:16 PM  
This comment has been removed by the author.
PODIYADI GOVT.L.P.SCHOOL March 6, 2016 at 8:48 PM  

PTCM ന്റെ ശമ്പളം ഫിക്സ് ചെയ്യുമ്പോൾ 8/15/22 തുടങ്ങിയ ഗ്രേഡ് കൾക്ക് 1 additional ഇൻക്രിമെന്റ് കൊടുക്കുന്നു .എന്നാൽ അത് കാരണം അടുത്ത ഇന്ക്രിമെന്റ് തീയതി മാറുന്നില്ല.ഈ നിയമം സോഫ്റ്റ്‌വെയർ പ്രകാരം നടക്കുന്നില്ല .ഉദാ . 1/8/1992 ൽ സർവീസിൽ ചേർന്ന പഴയ നിരക്ക് 4850-7500 ,പുതിയ നിരക്ക് 9340-14800 .1/7/2014 ൽ ശമ്പളം പഴയത് 5880/-, പുതിയത് 12060/- . increment തീയതി ജൂലൈ 1 ആണെങ്കിലും 22 വർഷത്തെ ഗ്രേഡ് 1/8/2014 ൽ , 12060+240 =12300, അടുത്ത increment തീയതി നിയമപ്രകാരം PTCM നു മാറുന്നില്ല .1/7/2015 ൽ 12560 . ഈ രീതിയിൽ സോഫ്റ്റ്‌വെയർ പ്രകാരം ചെയ്യാൻ കഴിയുന്നില്ല

Unknown March 6, 2016 at 10:26 PM  

COULD YOU PROVIDE STATEMENT IN EDITABLE FORMAT.INCREMENTS AFTER 2016 ARE ALSO SHOWN IN THE STATEMENT
GENNY GEORGE. gennykanniman@gmail.com

GAFOOR OTHAYI March 9, 2016 at 12:16 AM  

ഞാന്‍ ഇപ്പോള്‍ ജൂനിയര്‍ അറബി ടീച്ചറായി ജോലി ചെയ്യുന്നു എനിക്ക് ഒരു വര്‍ഷത്തെ എച്ച എസ് എ എയഡഡ് സര്‍വ്വീസ് ഉണ്ട് ഇത് വെയ്റ്റേജിന് പരിഗണിക്കുമോ

GAFOOR OTHAYI March 9, 2016 at 12:28 AM  

പാര്‍ട്ട് ടൈം അധ്യാപകരുടെഫികസേഷന്‍ രീതി ഒരു സോഫ്ററുവെയറിലും ഇല്ലല്ലോ എന്ത് ചെയ്യും

Ibrahim K M March 11, 2016 at 11:48 AM  

Sir,
I got promotion on 01/01/2016. My increment date is 01/04/2016. Prior to implementing Pay Revision 2014, I opted the promotion fixation as per option(b) of Rule 28A and accordingly I got one increment benefit on the promotion date (01/01/2016) and two increment benefit as per Rule 28A fixation on my increment date (01/04/2016). Since the method of pay fixation is changing wef.01/02/2016, shall I get my pay fixation benefits on promotion in the same manner as I got earlier or I get the pay fixation in the new method without option facility (Rule 28A fixation on 01/01/2016 itself and refixation on 01/04/2016).

JITHESH March 13, 2016 at 9:38 PM  

6.6.2001 മുതൽ 3.6.2012 വരെ എയ്ഡഡ് സ്കൂളിൽ പാർട്ട് ടൈം ജൂനിയർ സംസ്കൃത അധ്യാപികയായി (15.7.2007 മുതൽ ഫുൾ ടൈം ബെനിഫിറ്റ്) ജോലി ചെയ്ത ശേഷം റിലീവ് ചെയ്ത് ഗവ:യു. പി സ്കൂളിൽ അതേ തസ്തികയിൽ (പാർട്ട് ടൈം ജൂനിയർ സംസ്കൃത)4.6.2012 ൽ ജോലിയിൽ പ്രവേശിച്ചു. എയിഡഡ് സർവീസ്, വെയിറ്റേജിനു പരിഗണിക്കുമോ? പാർട്ട് ടൈം അധ്യാപകർക്ക് മിനിമം ഫിറ്റ്മെന്റ് ബെനിഫിറ്റ് 2000 രൂപ തന്നെയല്ലേ?

SURENDRA MOHAN March 14, 2016 at 9:35 PM  

i have been working as HSST senior since 9.8.2000 in an aided higher secondary school. I
had worked as HSA from 10.6.97 to 30.3.98 by employment exchange posting. will you please tell me whether this employment service will be counted for my rivision of pay

prasanth May 7, 2016 at 8:01 PM  

നിലവിൽ ഽപമോഷൻ ലഭിക്കുമ്പോൽ ഫിക്ഷേൻ എങ്ങനെയെന്ന് വിശദീകരിക്കാമോ? റൂൽ 28എ ഓപ്ഷൻ എ ബി ബാധകമാണോ? ഉദ സഹിതം വിശദമാക്കുമോ

Unknown October 27, 2016 at 3:11 PM  

Nice detailed Information towards BEd Application Form 2017 presented here. Check from here more about BEd Application Form 2017 availability.

Anonymous December 20, 2016 at 4:07 PM  

here we get nice details about MP Board 10th Result 2017, check more details from MP Board 12th Result 2017,
Here you can get all the details of MP Board 10th Result 2017 and also check out MP Board 12th Result 2017

Anonymous December 20, 2016 at 4:09 PM  

https://recruitmentaz.blogspot.in/2016/09/rkcl-rscit-previous-paper-old-solved.html?showComment=1482230242834#c8427139269772084503

Anonymous December 30, 2016 at 3:36 PM  

here we get nice details about Tripura Board Madhyamik Result 2017, check more details from Tripura Board Class 12th Result 2017,
Here you can get all the details of Tripura Board Madhyamik Result 2017 and also check out Tripura Board Class 12th Result 2017

Unknown May 10, 2017 at 9:38 PM  

I got a promotion from my entry level poston Dec 23 2016. My pay was fixed and i got two increments as on Dec 2016. My actual increment date was June. Now, my question will I get an increment in June or my increment date is changed to December. Thanks

whatsapp plus themes August 21, 2021 at 11:18 PM  

Very Informative, thanks for shearing it. english to malayalam typing

Online Education September 30, 2022 at 4:35 PM  

Thank you for your hard work! Gave me a great insight. Thank you for sharing!
Single Window Portal

centurion December 4, 2022 at 10:27 PM  

Thank you for sharing this.
Blog Ke Liye Free Image

«Oldest ‹Older 201 – 284 of 284 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer