സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

>> Saturday, August 1, 2015


ഓണം അടുത്തെത്തിയതോടെ ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങിയത് ഏവരും കണ്ടിട്ടുണ്ടാകുമല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 18150 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2200 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഇവയെല്ലാം സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യുന്നതിനെക്കുറിച്ച് കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. SDO(Self Drawing officers)മാരുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഹെല്‍പ്പ് ഫയല്‍ പോസ്റ്റിനൊടുവില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനായി നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.


NB:- 2012 ആഗസ്റ്റ് 17 ന് ആദ്യമായി പ്രസിദ്ധീകരിച്ച പോസ്റ്റ് കാര്യമായ മാറ്റങ്ങളില്ലാതെ, അതിന് ശേഷം സ്പാർക്ക് ഏറെ മെച്ചപ്പെട്ടിട്ടുള്ളതിന്റെ ഫലമായി വന്ന മാറ്റങ്ങൾ വായനക്കാർ ഉൾക്കൊള്ളുമെന്ന വിശ്വാസത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2014 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്.) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2014 മുതല്‍ 31-8-2014 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.



അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2014 തിയ്യതിയിലെ ആകെ ശമ്പളവും 1-10-2013 മുതല്‍ 31-3-2014 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2013-14 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 73% of Basic Pay in the revised scale; ഇവയുടെ ആകെ തുക 18150 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10491 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(18150/1.73=10491)

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2013 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

Spark Help file for Onam Advance and Festival Allowance of SDOs
Prepared By Muhammed A.P, Law College, Kozhikode

430 comments:

Muhammad A P April 12, 2015 at 8:17 AM  

Gireesh sir,

A bill which is made for e-submission will not be available under "Cancel Processed Salary" until it is cancelled under the "Account" menu. Pls check

Muhammad A P April 12, 2015 at 8:18 AM  

സണ്ണി സർ,

അറിയില്ല

Girish Kayamkulam April 12, 2015 at 3:32 PM  

Sir, Thanks for your reply

Unknown May 1, 2015 at 7:08 AM  

സര്‍ മെയ്‌ 31 നു പെന്ഷനാകുന്ന ഒരു ടിച്ചരുടെ ഡി ഏ അരിയര്‍ ഏപ്രില്‍ 21നു മാറിക്കൊടുത്തു. എന്നാല്‍ ഈ മാസത്തേ ബില്‍ പ്രോസസ് ചെയ്തപ്പോള്‍ മാറിക്കൊടുത്ത അരിയര്‍ കുടി ബില്ലില്‍ കയറി വരുന്നു.ഇതൊഴിവാക്കാന്‍ എന്തു ചെയ്യണം.

Muhammad A P May 2, 2015 at 12:25 AM  

സർ, ഡി.എ അരിയർ ബിൽ ശമ്പള ബില്ലിൽ മെർജ്ജ് ചെയ്തതു കൊണ്ടാകണം ഈ പ്രശനം. മെർജ്ജിങ് റിമൂവ് ചെയ്താൽ മതിയാകും.

Unknown July 3, 2015 at 12:50 PM  

Sir,
1)Anila P K,PEN 706958 was an employee in Ground water Dept. in TVM.She got inter dep. transfer and joined duty in our office on 27/02/2015.She relieved off duties from this office on 29/04/2015 as she got fresh appointment in Revenue Dept.But only in the last week she was relived through spark from Ground water Dept.Her salary is not processed for the period from 27/02/2015 to 29/04/2015.Is it possible to relieve her from this office and process the salary as arrear.
2)Narayana Prasad P V, PEN 744364 was appointed in Registration Dept as Office Attendant. He was thrown out from the department for the want of vacancy and re advised in Edn Dept. He joined duty in this office 29-06-2015. Is it possible to use the same PEN for the Employee.

Muhammad A P July 3, 2015 at 8:42 PM  

1) No, Process her salary for Feb and March. After encashing those bills, relieve her with part salary status and then process the salary for April
2) The same PEN should be used by transferring it to your office

Unknown July 7, 2015 at 3:22 PM  

Sir,
Its the continuation of the previous question.When the salary is processed for the remaining days of Feb.the bill shows the net of Rs 2838.She was given the salary upto 26/02/2015 from the previous dept.Whether the bill is processed for the remaining 2 days or the balance of the whole months salary.She was given CCA from the previous Dept. CCA is not given here.But amount for CCA appears in the bill.How can we delete CCA.It is not shown in the pay revision editing window or in the present salary details.

Muhammad A P July 8, 2015 at 8:27 PM  

Can't figure up the amount Rs. 2838 as you have not given sufficient details.
If she is properly transferred, monthly salary processing for feb. will give the salary for 2 days on 27th and 28th.
HRA and CCA are auto calculated allowances depending upon the office of the employee during which the salary is processed.Check the Present Salary Details to ensure the last pay change date is 27th feb and also the Service History to see that it is correct up to 26th AN

sandesam July 21, 2015 at 12:31 PM  

Muhammed sir
When processing salary arrears from January 2013 to May 2013 for one of the teacher in my school, there is incorrect amount processed in Amount Due DA column. Drawn Amount in DA column is correct (DA 53%). Please help to correct the bill.

Muhammad A P July 21, 2015 at 3:22 PM  

His Service History during that period may be incorrect

Unknown August 25, 2015 at 7:45 PM  

Sir,
thanks for your post, i have a doubt
is Non Vocational Teacher Consolidated @ 6100 per month eligible for bonus or she could get only festival allowance.

Gireesh Vidyapeedham August 27, 2015 at 9:59 PM  

സ്കൂള്‍ പാചകത്തൊഴിലാഥികള്‍ക്ക് ഓണത്തിനൊന്നുമില്ലേ?

Kesavanunni- HM September 21, 2015 at 8:30 AM  

2015 January-2015 July DA arrear process cheythappol January,February&march 2015 masangalil DUE amount 80% thanne kaanikkunnu.ith enthaayirikkaam ?

Muhammad A P September 21, 2015 at 1:42 PM  

രണ്ട് ദിവസമായി സ്പാർക്കിലെ പൊതുവായ പ്രശ്നമാണു. അതിനാൽ അടുത്ത വർക്കിങ് ഡെ യിൽ ത്തന്നെ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം

Unknown October 5, 2015 at 11:20 PM  

@ muhammad sir
Sir,
I joined as hsa on 17/2/2015 now got adviced as hsst junior advice order dated june 10,2015.my
Basic pay is 16580 starting scale of hsst is 16980.i am waiting for the appointment may be i will be geting the order this month .am i elgible for getting 3 increments by fixation 28 a .

Nazar November 29, 2015 at 9:51 AM  

സര്‍ എച്ച് ടി എ എഡിറ്റ് ചെയ്യുന്ന വിധം പറഞ്ഞ് തരാമോ

Muhammad A P December 1, 2015 at 6:50 AM  

ഏത് രീത്തിയിലുള്ള മാറ്റമാണു വേണ്ടത്?

ANIL PEZHUMKAD December 4, 2015 at 7:42 PM  

സർ, ഒരു ജീവനക്കാരന്റെ ഡി.എ അരിയർപ്രൊസസ്സ് ചെയ്തപ്പോൾ ഡ്യൂ വിൽ പേ, ഡിഎ എച്ച് ആർ എഎന്നീ കോളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു ..
ഡ്രോൺ - ൽ എല്ലാം കൃത്യമായി വരികയും ബാലൻ സിൽ അതേ തുക മൈനസ്സായി വരികയും ചെയ്യുന്നു.ഏഴു മാസത്തെ അരിയർ ചെയ്തതിൽ ഒരു മാസത്തെ അരിയേഴ്സി ലാ ണ് ഈ പ്രശ്നം
സഹായിക്കുമല്ലോ...


mathsblog December 4, 2015 at 8:27 PM  

how to change designation of employee

Muhammad A P December 4, 2015 at 11:07 PM  

അനിൽ സർ,
സർവ്വീസ് ഹിസ്റ്ററിയിലെ പിശകായിരിക്കാം കാരണം

Muhammad A P December 4, 2015 at 11:08 PM  

അനിൽ സർ,
സർവ്വീസ് ഹിസ്റ്ററിയിലെ പിശകായിരിക്കാം കാരണം

Muhammad A P December 4, 2015 at 11:12 PM  

Designation change only through Promotion under Service Matters

ANIL PEZHUMKAD December 7, 2015 at 10:55 PM  

@Muhammad A P Sir

ശരിയാണ് സാർ, സർവ്വീസ് ഹിസ്റ്ററിയിൽ പിശകുണ്ട് ...
സഹായിച്ചതിനു നന്ദി ...





Kesavanunni- HM December 25, 2015 at 6:33 PM  

when processing sa;ary of 12/2015,a message comes that Data missmatching....(PEN No).But if process salary of single employee,allemployees salary can process seperately.what is this problem?.I throughly checked all details,but no error can notice.please help

ANIL PEZHUMKAD January 11, 2016 at 3:45 PM  
This comment has been removed by the author.
Muhammad A P January 11, 2016 at 9:39 PM  

എൻ.പി.എസ് അരിയർ റിക്കവറിക്കുള്ള ഓപ്ഷൻ സ്പാർക്കിലുണ്ട്. അത് വഴി ചെയ്യാം

Unknown July 22, 2016 at 2:54 PM  

In our office all employees tax is Rs.1250/- can we deduct the amount from their salary without entering one by one.
Sir please reply
ajayakumar

Unknown September 30, 2017 at 12:35 PM  

HSST Jr HG ആയി 1/10/2014 മുതല്‍ salary വാങ്ങുന്ന ഒരു അധ്യാപകന്‍റ്റെ pay revision , HSST HG Jr ആയി തന്നെ fix ചെയ്തിട്ടുണ്‍ട് . ഈ അധ്യാപകന് HSST Senior ആയി 1/10/2014 മുതല്‍ promotion ലഭിച്ചിട്ടുണ്ട്. പക്ഷേ RDD യില്‍ നിന്നുള്ള approval കിട്ടിയിട്ട് കുുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു . HSST Jr HG, HSST എന്നി post കളുടെ pay scale ഒന്നു തന്നെ ആകയാല്‍ basic pay ക്ക് വ്യത്യാസം ഇല്ലെന്ന് കരുതുന്നു . ഈ വ്യക്തിയുടെ വിവരങ്ങള്‍ SPARK ല്‍ എങ്ങനെ update ചെയ്യാം ?

Raju May 8, 2019 at 12:23 AM  

राजस्थान बोर्ड ने जारी किया पांचवी बोर्ड के परिणाम का लिंक यह देखे
Rajasthan Board 5th Class Result 2019 BSER Ajmer Board DIET Education Bikaner Class 5 RBSE Result 2019 Rajasthan 5th Result DIET Board Rajeduboard
Rajasthan Board 5th Class Result 2019

«Oldest ‹Older 401 – 430 of 430 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer