Sunday, March 16, 2014

SSLC 2014 - Maths Video Tutorials
By Sunny Thomas Sir

സണ്ണി തോമസ് സാര്‍ അയച്ചു തന്ന മാത്സ് വീഡിയോ ടൂട്ടോറിയിലുകളാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.. സാറിന്റെ വാക്കുകളിലേക്ക്...

"സഖ്യകള് തമ്മിലുള്ള ബന്ധങ്ങളെ ബീജഗണിത ഭാഷയിഇല് എഴുതാന് കഴിയും. SSLC പരീക്ഷയിലെ 23 ആമത്തെ ചോദ്യം ഈ ഭാഗത്തും (അധ്യായം 10 ) നിന്നും ആണ് ചോദിക്കുന്നത്. 5 മാര് ക്ക്‌ ആണ് ഈ ചോദ്യത്തിനു ലഭിക്കുനത്. 2012 മുതല് 2014 മോഡല് പരീക്ഷ വരെ ഇതുവരെ ചോദിച്ച ചോദ്യങ്ങള് വിശകലാനം ചെയ്തുകൊണ്ട് . വളരെ എളുപ്പത്തില് ഏതുകുട്ടിക്കും ഈ 5 മാര് ക്ക്‌ സ്വന്തക്കാന് കഴിയുന്ന വിധത്തില ഒരുക്ക്യിരിക്കുന്നവയാണ് ഈ വീഡിയോകള് ഇതില് ആദ്യത്തെ കുറച്ചു ഭാഗങ്ങള് ചോദ്യങ്ങള് എപ്രകാരം ആയിരിക്കും അവ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നു.തുടര്ന്ന്ള ഭാഗങ്ങളില് 2012 മുതലുള്ള എല്ലാ ചോദ്യങ്ങളും പൂര്ണമായും ചെയ്തിരിക്കുന്നു. ഒരു ക്ലാസ്സില് ഇരിക്കുന്നതുപോലെ നിങ്ങള്ക്ക് കേട്ടുകൊണ്ടും കണ്ടുകൊണ്ടും പഠിക്കാം. 5 മാര് ക്ക്‌ നിങ്ങളുടെ പോകറ്റില് ആക്കാന് ഭാഗം 1 മുതല് ഭാഗം 13 വരെ കാണുക "

all lectures are Malayalam audio but question in English.

12 comments:

  1. ചില ചോദ്യങ്ങള്‍ ഒന്നുകൂടി പരിശീലിക്കുക
    1)ഒരു സമാന്തരശ്രേണിയുടെ പദങ്ങലുടെ തുകയുടെ ബീജഗണിതരൂപം $3n^2+2n$ആയാല്‍ ആദ്യപദവും പൊതുവ്യത്യാസവും കണ്ടെത്തി ശ്രേണി എഴുതുക. ശ്രേണിയുടെ ബീജഗണിതരൂപം എന്ത്? , ഈ ശ്രേണിയിലെ പദമാണോ $125$എന്ന് പരിശോധിക്കുക
    2)$ABCD$ ഒരു ചക്രീയചതുര്‍ഭുജമാണ് .$ \angle A= x$,$\angle B= 3y$,$\angle C = 3x$,$\angle D=4y-10$ആയാല്‍ കോണുകള്‍ കണക്കാക്കുക. $BC$ വ്യാസമാക്കി വരക്കുന്ന വൃത്തത്തിന്റെ അകത്താണോ പുറത്താണോ മറ്റുരണ്ട് ശീര്‍ഷങ്ങളുടെ സ്ഥാനമെന്ന് കണക്കാക്കുക
    3)$8$ സെമീറ്റര്‍ ചുറ്റളവും $ 5$ച.സെ.മീറ്റര്‍ പരപ്പളവുമുള്ള ചതുരം വരക്കാന്‍ പറ്റുമോ? വിശദമാക്കുക
    4)$4$ സെ.മീറ്റര്‍ ആരമുള്ള വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്നും $9$ സെ.മീറ്റര്‍ അകലെ നിന്നും ഒരു തൊടുവര വരച്ചിരിക്കുന്നു. വൃത്തകേന്ദ്രവും ബാഹ്യബിന്ദുവും തമ്മില്‍ യോജിപ്പിക്കുന്ന വര തൊടുവരയുമായി $ 30^\circ$ കോണ്‍ ഉണ്ടാക്കുന്നു. തൊടുവരയുടെ നീളമെത്ര?
    5)കട്ടിയായ ഒരു വൃത്തത്തിന്റെ വ്യാപ്തം $36\pi$ ഘനയൂണിറ്റാണ് . ഇതിനെ രണ്ട് അര്‍ദ്ധഗോളങ്ങളാക്കുന്നു ഓരോ അര്‍ദ്ധഗോളത്തിന്റെയും ഉപരിതലപരപ്പളവ് കണക്കാക്കുക
    6)$A$ എന്ന പെട്ടിയില്‍ $3$കറുത്തമുത്തുകളും $4$ വെളുത്തമുത്തുകളും ഉണ്ട് .$B$ എന്ന പെട്ടിയില്‍ $5$ കറുത്തമുത്തുകളും$2$ വെളുത്തമുത്തുകളും ഉണ്ട് . രണ്ടില്‍ നിന്നും നോക്കാതെ ഒരണ്ണമെടുത്താല്‍ രണ്ടും ഒരേ നിറമുള്ളതാകാനുള്ള സാധ്യത എത്ര?
    7)$2x+3y=5$എന്ന വരയും$ 2x+3y=12$എന്ന വരയും സമാന്തരവരകളാണെന്ന് തെളിയിക്കുക
    8)$2x^3+5x^2-4x-3$ എന്ന ബഹുപദത്തിന്റെ ഘടകമാണോ $x-1$ പരിശോധിക്കുക
    9)$120$സെ.മീറ്റര്‍ ,$100$ സെ.മീറ്റര്‍ $ 80$സെ.മീറ്റര്‍ വശമുള്ള ത്രികോണാകൃതിയിലുള്ള ഒരു തകിട് ഉപയോഗിച്ച് $30$ സെ.മീറ്റര്‍ ആരമുള്ള സിലിണ്ടര്‍പാത്രത്തിന്റെ തുറന്നമുകള്‍ ഭാഗം അടച്ചുവെയ്ക്കാന്‍ പറ്റുമോ? എന്തുകൊണ്ട് ?
    10)$‌‌\sin A= 0.6$ ആയാല്‍ $ A$ യുടെ $‌\cos$ അളവ് $‌\tan$ അളവ് എന്നിവ എഴുതുക

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. already given to our students...Thank u sir

    ReplyDelete
  4. മലയാളിയായ രഹ്മത്തുള്ള സര്‍ പൈത്തഗോറസ് സിദ്ധാന്തത്തിന് ഒരു മറുവഴി കണ്ടുപിടിച്ചു. ഇന്ന് മാതൃഭുമിയില്‍ കണ്ടതാണ്. ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഇവിടെ ഇട്ടിട്ടുണ്ട്:

    http://tinyurl.com/PythagorasTheoremAlternative

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. sir, maths exam was a little bit tough. kindly see to it.

    ReplyDelete
  7. Technological progress is taking its course and is almost unstoppable. That is why everything is evolving, including entertainment. I think that everyone should pay attention to this article https://www.flexhouse.org/cutting-edge-innovations-in-technology-that-will-change-our-future/ . I am sure that it will be interesting to study.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.