Tuesday, December 31, 2013

പത്താം ക്ലാസ്സുകാര്‍ക്ക് VICTERSന്റെ പുതുവര്‍ഷ സമ്മാനം..!


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ സ്വന്തം ടിവി ചാനലായ VICTERS നെ ഒന്നുരണ്ടുകൊല്ലം കൊണ്ട് ഏറ്റവും മികച്ചതാക്കുകയാണ്, തന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്തയുടന്‍ ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാര്‍ പറയുകയുണ്ടായി. അതിന്റെ മുന്നോടിയായുള്ള ഒരു മികച്ച കാല്‍വെപ്പിന് ഈ പുതുവത്സരത്തില്‍ തുടക്കം കുറിക്കപ്പെടുകയാണ്. കണ്ണീര്‍സീരിയലുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്കെത്തിക്കാന്‍കൂടി ഈ ശ്രമത്തിന് കഴിഞ്ഞേക്കും. അതെന്താണെന്നല്ലേ..?
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം വിദഗ്ദ അധ്യാപകര്‍ 2014ജനുവരി 1മുതല്‍ പത്താംക്ലാസ്സിലെ കുട്ടികളുടെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഒരു ലൈവ് പ്രോഗ്രാമിലൂടെ പരിഹരിക്കുന്നതാണ് ഈ പരിപാടി.
വൈകീട്ട് 7മുതല്‍ 8വരേയാണ് ഇത് പ്രക്ഷേപണം ചെയ്യുക.പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
എന്നിങ്ങനെയാണ് സമയക്രമം.
കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
തത്സമയ സംശയങ്ങള്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചും ദുരീകരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കേബിള്‍വഴി വിക്ടേഴ്സ് ചാനല്‍ ലഭിയ്ക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലൈവായി കാണാവുന്നതാണ്.

18 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. HATS OFF TO VICTERS

    AUGUSTA VIMLA VINCENT
    ENGLISH BLOG VYPIN CLUSTER

    ReplyDelete
  4. Thanks for the new year Gift
    http://englishblogvypin.blogspot.in/2013/12/new-year-wishes-2014.html

    ReplyDelete
  5. എല്ലാവര്‍ക്കൂം പുതുവല്‍സരാശംസകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഈ പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  8. ആന്‍ഡ്രോയിഡ് ഫോണില്‍ വിക്ടേഴ്സ് കാണാന്‍ ഞാനോരു ആപ്പുണ്ടാക്കി...
    ഇവിട ക്ലിക്കി ഡൗണ്‍ലോഡാം....
    ഫോണിലെ ഡീഫോള്‍ട്ട് ബ്രൗസരില്‍ ഫ്ലാഷ് പളയര്‍ സപ്പോര്ട്ട് ചെയ്യുന്ന ഫോണുകളിലേ ആപ്പ് വര്‍ക്ക് ചെയ്യൂ. താത്പര്യമുള്ളവര്‍ ഉപയോഗിച്ച് നോക്കി അഭിപ്രായം പറയുമല്ലോ???

    ReplyDelete
  9. @ Nidhin
    എന്റെ S Duosല്‍ Deny ചെയ്യുന്നു ?

    ReplyDelete
  10. പരീക്ഷാഭവന്റെ സൈറ്റില്‍ ഇന്ന് എല്ലാസ്ക്കുളുകള്‍ക്കും മലയാളം തിരുത്തുന്നതിനും ഫോട്ടോ ചേര്‍ക്കുന്നതിനും കഴിയുമെന്ന് കാണുന്നു. എന്നാല്‍ THS Kanjirappally (School code 32502) ന് ഇതു സാധിക്കുന്നില്ല. Save ബട്ടന്‍ ആക്ടീവല്ല.

    ReplyDelete
  11. Thank you very much for bringing it into notice


    English Blog

    ReplyDelete
  12. @sahani s

    Setings il applications il unknown source tick cheyyanam....

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.