Monday, January 6, 2014

പത്താംക്ലാസ് ഗണിതം : റിവിഷന്‍ പാക്കേജ് ഒന്ന്

2014 മാര്‍ച്ച് SSLC പരീക്ഷയുടെ ഒരുക്കത്തിലാണ് നമ്മുടെ പത്താംക്ലാസുകാര്‍ .എല്ലാവര്‍ക്കും അവരവരുടെ പ്രയക്നങ്ങള്‍ക്കനുസരിച്ചുള്ള വിജയാശംസകള്‍ നേരുന്നു. ഇന്നുമുതല്‍ റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയാണ് . കണക്കിന്റെ ഒന്നാമത്തെ യൂണിറ്റുതന്നെയാവട്ടെ ആദ്യം . ഒത്തിരി വര്‍ക്കുകള്‍ മാത്സ്ബ്ലോഗിലൂടെ ഇതിനകം പ്രസിദ്ധീകരിച്ചതാണ് . ഇവയെല്ലാം ചേര്‍ത്ത് ജോമാന്‍ സാര്‍ തയ്യാറാക്കിയ പ്രത്യേകപോസ്റ്റില്‍ നിന്നും ആവശ്യത്തിനുള്ള പഠനവിഭവങ്ങള്‍ എ​ടുത്തിരിക്കുമല്ലോ.
സമാന്തരശ്രേണിയില്‍ നിന്നും മുപ്പത് ചോദ്യങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുന്നു. ഇവയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി മാന്യ അദ്ധ്യാപകരുടെയും ഗണിതസ്നേഹികളുടെയും, കുട്ടികളുടെയും അവരെ ഒരുക്കുന്ന മാതാപിതാക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സമാന്തരശ്രേണിയുടെ ബീജഗണിതരൂപം ഉപയോഗിച്ച് പരിഹരിക്കാവുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട് . അവയില്‍ ചിലതിലേയ്ക്ക് ശ്രദ്ധ തേടുന്നു
  1. $8, 11,14,17,\cdots$ എന്ന സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എഴുതുക . ഈ ശ്രേണിയിലെ പത്താമത്തെ പദമെത്ര?
  2. $8, 11,14,17,\cdots$ എന്ന സമാന്തരശ്രേണിയുടെ ഒരു പദമാണോ $128$ എന്ന് പരിശോധിക്കുക
  3. $8, 11,14,17,\cdots$എന്ന സമാനന്തരശ്രേണിയുടെ എത്രാമത്തെ പദമാണ് $130$
  4. $8, 11,14,17,\cdots$എന്ന സമാന്തരശ്രേണിയുടെ $100$ ന് മുകളിലുള്ള ആദ്യത്തെ പദമേത് ?
  5. $8, 11,14,17,\cdots$എന്ന സമാന്തരശ്രേണിയുടെ $300$ ന് തൊട്ടുതാഴെയുള്ള പദമേത് ?
  6. $8, 11,14,17,\cdots$ സമാന്തരശ്രേണിയ്ക്ക് $100$ നും $300$ നും ഇടയില്‍ എത്ര പദങ്ങളുണ്ടായിരിക്കും ?
  7. $-117,-114,-111,\cdots$എന്ന സമാന്തരശ്രേണിയുടെ എത്രാമത്തെ പദമാണ് ആദ്യമായി പോസിറ്റീവ് സംഖ്യ ആകുന്നത്
  8. $64,61,58,\cdots$ എന്ന സമാന്തരശ്രേണിയുടെ എത്രാംപദമാണ് ആദ്യമായി നെഗറ്റീവ് സംഖ്യ ആകുന്നത്

ഈ ചോദ്യങ്ങള്‍ക്ക് എല്ലാത്തിനും ഒരു പൊതുസ്വഭാവമുണ്ട് . ഇതെല്ലാം ശ്രേണിയുടെ ബീജഗണിതരൂപം ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും .ഉദാഹരണമായി $8$ മത്തെ ചോദ്യം ചെയ്തിരിക്കുന്നതു നോക്കുക
$64,61,58,\cdots$ എന്ന സമാന്തരശ്രേണിയുടെ എത്രാംപദമാണ് ആദ്യമായി നെഗറ്റീവ് സംഖ്യ ആകുന്നത്
$-3n+67<0$, $-3n<-67$,$3n>67$,$n>\frac{67}{3}$,$n=23$
$23$ മത്തെ പദമായ $-2$ ആണ് ആദ്യത്തെ നെഗറ്റീവ് സംഖ്യ
സമാന്തരശ്രേണി (മലയാളം)

27 comments:

  1. please publish all subjects q.p for eng.med.students

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വളരെ നല്ല ചോദ്യങ്ങള്‍. അഭിനന്ദനങ്ങള്‍

    ReplyDelete
  4. Exam ezhuthan pokunna, enne polulla students nu ethu oru valiya gift aanu thanks

    ReplyDelete
  5. പുതിയ പോസ്റ്റ് വായിക്കുവാൻ പറ്റുന്നില്ല കേട്ടൊ

    ReplyDelete
  6. thank you sir, but one request please publish questions for eng medium students, and pls include some difficult and different questions...

    ReplyDelete
  7. thanks for these quetions sir, but one request plz publish questions for english medium students and include more and more different and difficult questions

    ReplyDelete
  8. thank you sir, but one request please publish questions for eng medium students, and pls include some difficult and different questions...

    ReplyDelete
  9. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികള്‍ക്കുകുടി ഉപയോഗപ്പെടുന്ന രീതിയില്‍ ഇംഗ്ലിഷില്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ നന്നായിരിക്കും

    ReplyDelete
  10. pls give english medium questions
    of maths

    ReplyDelete
  11. SIR I think this is a great bless for us..............
    Thank you very much..........

    ReplyDelete
  12. waiting for more questions, this is very helpful to teachers and students, thank you

    ReplyDelete
  13. സര്‍ .
    രിവിഷിന്‍ പാക്കേജിന്റെ ആന്‍സര്‍ കി കുടി പ്രസിദ്ധകരിച്ചാല്‍ എന്നെപ്പോലുള്ള കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദം ആയേനെ .......എല്ലാം ചെയ്യുന്നു ....പക്ഷെ ചെയ്തത് ശരിയാണോ എന്ന് പരിശോദിക്കാന്‍ കഴിയുന്നില്ല .....ആരെങ്കിലും answer key കുടി തയ്യാരാക്കി പ്രസിധികരിക്കനെ ..................

    ReplyDelete
  14. sir...if u can plz give the english version too...thz is vry difficult for eng medium students...

    ReplyDelete
  15. sir....if u can plzz post eng version also thz is vry difficult for eng medium students

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.