Thursday, December 26, 2013

സൗജന്യ യൂണിഫോം പിന്നെ എങ്ങിനെയാകണം?


ഈ വര്‍ഷം,സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസ് വരേയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്‌സി/എസ്‌ടി വിഭാഗത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുന്നതിനുള്ള ഉത്തരവുകളും അനുബന്ധ നിര്‍ദ്ദേശങ്ങളുമൊക്കെ മുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേല്‍പദ്ധതി നടപ്പാക്കുന്നതിലുണ്ടെന്നാണ് വിവിധയിടങ്ങളില്‍നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ അത്തരം പ്രശ്നങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കുവാനും ഈ പോസ്റ്റിനും അതിന്റെ കമന്റുകള്‍ക്കും കഴിഞ്ഞേക്കും.പിന്നെന്തിനു മടിച്ചുനില്‍ക്കണം? ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൊന്ന് ഒരല്പം പ്രയാസപ്പെട്ടായാലും താഴേ വായിക്കാം.

40 comments:

  1. ഇത്രകാലം ഒന്നും ചെയ്യാതിരുന്ന്, അക്കാദമികവര്‍ഷത്തിന്റെ അന്ത്യയാമത്ത് ഇങ്ങനെയൊരു ധൃതിപിടിച്ച നടപടികളുമായി മുന്നോട്ടുപോകുന്നതിനുള്ള ഒരു കാരണം, മേല്‍പ്പടി കേന്ദ്രഫണ്ട് നഷ്ടപ്പെടരുതെന്നതാകാം. SC/ST, BPL വിഭാഗങ്ങള്‍ക്കുമാത്രമായി ഇത് പരിമിതപ്പെടുത്തിയാല്‍, ആവശ്യത്തിന് പണം ചെലവഴിക്കാനുണ്ടാകില്ലേ? (പക്ഷേ, അപ്പോള്‍ യൂണിഫോമിന്റെ യൂണിഫോമിറ്റിയെന്ന സംഗതി പോകും)

    ReplyDelete
  2. ആലോചനകളില്ലാതെ ,ചർച്ചകളില്ലാതെ ഓരോരുത്തർക്ക് തോന്നുന്നത് വിദ്യാർഥികളിൽ പരീക്ഷിക്കുന്നവരെ മുക്കാലിയിൽ കെട്ടി തല്ലണം

    ReplyDelete
  3. ഇത്തവണ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ഐ.ടി മേളയിലെ IT Quiz ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലേ ?

    ReplyDelete
  4. ഇത്തവണ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ഐ.ടി മേളയിലെ IT Quiz ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലേ ?
    പ്രസിദ്ധീകരിക്കമമെങ്കില്‍ ഒന്നുകില്‍ ക്വിസ്‌മാസ്റ്റര്‍ ചോദ്യങ്ങളയച്ചുതരണം,അല്ലെങ്കില്‍ പങ്കെടുത്ത ആരെങ്കിലും ഓര്‍മ്മയില്‍ നിന്നും എഴുതിയെടുത്ത് തരണം. അല്ലാതെങ്ങിനെയാ?

    ReplyDelete
  5. യൂനിഫോമും അതുമായിബന്ധപ്പെട്ട സര്‍ക്കുലറുകളും ഈ വര്‍ഷത്തിലെ മികച്ചതമാശകളായി, അദ്ധ്യാപകര്‍ നിക്കര്‍ധരിക്കണമെന്നുള്ള സര്‍ക്കുലറും പ്രതീക്ഷിക്കാം

    ReplyDelete
  6. സ്കൂള് അധികൃതരെ വെട്ടിലാക്കാന് വേണ്ടി നടപ്പിലാക്കുന്ന സംവിധാനമാണിത്.ആവശ്യത്തിനുള്ളള തുണിവാങ്ങിയാല് രൂപ തികയില്ല.വില അനുസരിച്ചെടുത്താല് തുണി തികയില്ല.നിക്കറിനും skirtനും ഒരേ suiting തന്നെ ഉപയോഗപ്പെടുത്തുന്നതാണ് പ്റശ്നം.skirt-ന്റെ അവസ്ഥ എന്തായിരിയ്ക്കും?

    ReplyDelete
  7. I wonder whether the Minister and other Bureaucrats are living in this planet. Why these people realising the fact that nobody can get two sets of stitched uniforms in any brand or quality for Rs.400/-. Let them prove or show from where one can get two sets of stitched uniforms for Rs.400/-
    From the very beginning itself, the related departments were bargaining with the Mills. Even on Sundays they summoned the Mill representatives to TVM for bargaining. Finally, all their plans were crashed one way or other and ultimately put the ball into the court of schools and PTAs with hardest terms and conditions. These people can inquire from Kasaragod District how nicely and without any complaint the PTAs provided the uniforms to the students. It is now on the last stage to realise the reality and act on quickly to supply the uniforms to the students,otherwise, they will have to pay heavily for the unpardonable lapse.

    - Balakrishnan, Kanhangad

    ReplyDelete
  8. ഇപ്പോള്‍ നാലാം തരത്തിലും ഏഴാം തരത്തിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം മറ്റു സ്കൂളുകളിലേക്ക് പോകുമ്പോള്‍ പുതിയ യൂണിഫോം കഷ്ടി മൂന്നുമാസം മാത്രമേ ഇവിടെ ഉപയോഗിക്കാന്‍ പറ്റൂ. ആയതിനാല്‍ അത്തരം കുട്ടികള്‍ക്കെങ്കിലും ഈ വര്‍ഷം തുക പണമായി നല്‍കണം.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. 400 രൂപ ഒരു കുട്ടിക്ക് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് പോരേ ? അതിനെന്തിനാ അളവും തരം തിരിവും ? കുട്ടികള്‍ കിട്ടിയ പൈസക്ക് കിട്ടുന്നത് ധരിക്കട്ടേ. യൂണിഫോമിന്റെ അളവും, എണ്ണവും,പൈസയും തമ്മില്‍ ഒരു രണ്ടാം കൃതി സമവാക്യം നിര്‍മ്മിക്കാന്‍ എസ്.എസ്.എല്‍.സി കണക്ക് പേപ്പറില്‍ ഒരു ചോദ്യം കൊടുക്കുന്നത് നല്ലതാണ്.എല്ലാം ചുവപ്പ് നാടയില്‍ കുടുങ്ങിയല്ലേ നടപ്പ്! കൊയ്ത്ത് കഴിഞ്ഞാണ് രാസവളത്തിനുള്ള പൈസ കിട്ടുകയുള്ളൂ.അതല്ലേ നമ്മുടെ നാട്ട് നടപ്പ്! ഏഴാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അതിലൊരു കോളം ചേര്‍ത്തു "അടുത്ത കൊല്ലം ഏത് ഹൈസ്കൂളിലാ ചേരാന്‍ ഉദ്ദേശം?"- പല നിറത്തിലുള്ള യൂണിഫോം വാങ്ങണമല്ലോ

    ReplyDelete
  11. 400 രൂപ ഒരു കുട്ടിക്ക് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് പോരേ ? അതിനെന്തിനാ അളവും തരം തിരിവും ? കുട്ടികള്‍ കിട്ടിയ പൈസക്ക് കിട്ടുന്നത് ധരിക്കട്ടേ. യൂണിഫോമിന്റെ അളവും, എണ്ണവും,പൈസയും തമ്മില്‍ ഒരു രണ്ടാം കൃതി സമവാക്യം നിര്‍മ്മിക്കാന്‍ എസ്.എസ്.എല്‍.സി കണക്ക് പേപ്പറില്‍ ഒരു ചോദ്യം കൊടുക്കുന്നത് നല്ലതാണ്.എല്ലാം ചുവപ്പ് നാടയില്‍ കുടുങ്ങിയല്ലേ നടപ്പ്! കൊയ്ത്ത് കഴിഞ്ഞാണ് രാസവളത്തിനുള്ള പൈസ കിട്ടുകയുള്ളൂ.അതല്ലേ നമ്മുടെ നാട്ട് നടപ്പ്! ഏഴാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അതിലൊരു കോളം ചേര്‍ത്തു "അടുത്ത കൊല്ലം ഏത് ഹൈസ്കൂളിലാ ചേരാന്‍ ഉദ്ദേശം?"- പല നിറത്തിലുള്ള യൂണിഫോം വാങ്ങണമല്ലോ

    ReplyDelete
  12. 400 രൂപ ഒരു കുട്ടിക്ക് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് പോരേ ? അതിനെന്തിനാ അളവും തരം തിരിവും ? കുട്ടികള്‍ കിട്ടിയ പൈസക്ക് കിട്ടുന്നത് ധരിക്കട്ടേ. യൂണിഫോമിന്റെ അളവും, എണ്ണവും,പൈസയും തമ്മില്‍ ഒരു രണ്ടാം കൃതി സമവാക്യം നിര്‍മ്മിക്കാന്‍ എസ്.എസ്.എല്‍.സി കണക്ക് പേപ്പറില്‍ ഒരു ചോദ്യം കൊടുക്കുന്നത് നല്ലതാണ്.എല്ലാം ചുവപ്പ് നാടയില്‍ കുടുങ്ങിയല്ലേ നടപ്പ്! കൊയ്ത്ത് കഴിഞ്ഞാണ് രാസവളത്തിനുള്ള പൈസ കിട്ടുകയുള്ളൂ.അതല്ലേ നമ്മുടെ നാട്ട് നടപ്പ്! ഏഴാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അതിലൊരു കോളം ചേര്‍ത്തു "അടുത്ത കൊല്ലം ഏത് ഹൈസ്കൂളിലാ ചേരാന്‍ ഉദ്ദേശം?"- പല നിറത്തിലുള്ള യൂണിഫോം വാങ്ങണമല്ലോ

    ReplyDelete
  13. This uniform issue is another factor in tarnishing the already poor face of govt/aided schools. Free uniform was introduced during the last academic year. Nobody has demanded any free uniform from the govt. The enrollment in govt/aided schools is fast diminishing even with all these mid day meal, breakfast,lunch, free rice, free uniform etc.Schools should give importance to academic excellence. Even the poorest of poor parents want their children to speak in english, do well in mathematics, and become a learned person. So these freebies cannot attract them . Kindly realise the poor state of affairs. Act sensibly.

    ReplyDelete
  14. Ha..
    Why don't the Govt. not giving free school uniforms to the pupils in CBSE stream? There are more deserving students there.

    ReplyDelete
  15. please give the RS 400 to the parent through school PTA They can purchase the the uniform of their school. why the authorities are making such orders ?.........
    R C VINCENT
    HEADMASTER
    ST MATHEWS H S KANNANKARA

    ReplyDelete
  16. യൂണിഫോം 8-ലെ കുട്ടിക്ക് എങ്ങനെയാ ? ഇനി 2മാസമേയുള്ളൂ.ഇത് വെറും വിഡ്ഢിത്തം ...........അല്ലാതെന്താ.....?

    ReplyDelete
  17. നാനൂറ് രൂപയുടെ രണ്ട് സെറ്റ് യൂണിഫോം രണ്ട് മാസം ഉപയോഗിക്കുന്നതും എണ്ണുറ് രൂപയുടെ ഒരു സെറ്റ് യൂണിഫോം ഒരു മാസം ഉപയോഗിക്കുന്നതും ഏതാണ് ലാഭകരം?

    ReplyDelete
  18. രാജാവ് യൂനിഫോം ധരിച്ചിട്ടില്ല എന്നു പറയാന്‍ ആര്ജവം ആര്ക്കുമില്ല.യഥാ രാജ....തഥാ പ്രജാ!!!!!

    ReplyDelete
  19. ഇനി ബി പി എല്‍ ആണോ എ പി എല്‍ ആണോ എന്ന് അധ്യാപകന് കുട്ടികളോട് ചോദിക്കേണ്ട! നിക്കറിട്ടവന്‍ ബി പി എല്‍. കുട്ടികള്‍ക്കും തരം തിരിവ് ആകാം ഞാന്‍ പണക്കാരന്‍ നീയോ? ഹായ് എന്തൊരു ശേല്.

    ReplyDelete
  20. RAJAVU NAGNANANENNU PARANJUKONDIRIKUNNA ADHYAPAKA SAMKHADANA NAMMUDE CHUTUM THOTADUTH THANNEYUNDU SIR,...PAKSHE KANANUM..KELKANUM..KANNUM KATHUM PINNE ORU MANASUM VENAMENNU MATHRAM...APPOL KELKAM POTHU VIDYABHYASAM SAMRAKSHIKANULLA NILAVILIKALUDE KHOSHAYATHRA....

    ReplyDelete
  21. ഈ പണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തട്ടെ അവരുടെ വിഹിതം കൂടി കൂട്ടി ഫണ്ട് അതത് സ്കൂളുകള്‍ക്ക് നല്‍കട്ടെ.ലക്ഷങ്ങള്‍ വരുന്ന കെട്ടിടനിര്‍മ്മാണങ്ങള്‍ പി ടി എ കമ്മറ്റികളെ ഏല്‍പിക്കാമെങ്കില്‍ പിന്നെ ഇതിനു മാത്രമെന്തിനിത്ര സാങ്കേതികത്വം.

    ReplyDelete
  22. ഈ പണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തട്ടെ അവരുടെ വിഹിതം കൂടി കൂട്ടി ഫണ്ട് അതത് സ്കൂളുകള്‍ക്ക് നല്‍കട്ടെ.ലക്ഷങ്ങള്‍ വരുന്ന കെട്ടിടനിര്‍മ്മാണങ്ങള്‍ പി ടി എ കമ്മറ്റികളെ ഏല്‍പിക്കാമെങ്കില്‍ പിന്നെ ഇതിനു മാത്രമെന്തിനിത്ര സാങ്കേതികത്വം.

    ReplyDelete
  23. സ്റ്റാഫ് ഫിക്സേഷന്‍ ഓര്‍ഡര്‍ മരവിപ്പിച്ചില്ലേ ! അതുപോലെ ഈ ഉത്തരവും മരവിപ്പിച്ച് 400 രൂപ യൂണിഫോം അലവന്‍സായി രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  24. uniform allowance/dress allowance എന്ന പേരില്‍ രക്ഷിതാക്കള്‍ക്ക് പണം കൈമാറണം.എന്നാല്‍ എല്ലാ തട്ടിലുമുണ്ടാകാനിടയുള്ള അഴിമതിയെ ഇല്ലാതാക്കാം.മാത്രമല്ല വൈകി കിട്ടിയ പണം കൊണ്ടവര്‍ക്ക് അടുത്ത കൊല്ലത്തേയ്ക്കു വേണ്ട യൂണിഫോം വാങ്ങാമല്ലോ

    ReplyDelete
  25. 5 മുതല്‍ 10 വരെ കുട്ടികളുള്ള ഒരു എയ്ഡഡ് സ്കൂളാണ് ഞങ്ങളുടേത്. കഴിഞ്ഞ ദിവസം വളരെ തിടുക്കപ്പെട്ട് മുഴുവന്‍ ക്ളാസിലേയും കുട്ടികളുടെ യൂണിഫോമിനുള്ള ലിസ്റ്റ് തയ്യാറാക്കിവന്നപ്പോഴേക്കും ശരിക്കും കുഴഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ടചില സംശയങ്ങള്‍ വേറേയും

    1. 400 രൂപക്ക് രണ്ട് സെറ്റ് യൂണിഫോം അതും തയ്ച്ച്.
    2. സ്കൂളിലെ കുട്ടികളെ സാമുദായീകവും സാമ്പത്തീകവും ലിംഗപരവുമായി തിരിച്ചുള്ള വിതരണ ക്രമം. ( ഇതിനു മുന്‍പ് 8-ാം ക്ളാസിലെ പട്ടികജാതി കുട്ടികള്‍ക്ക് മാത്രം സൈക്കിളും, പത്താം തരത്തിലെ മുസ്ലിം കുട്ടികള്‍ക്ക് മാത്രമായി മേശയും കസേരയും കൊടുത്തത് മറന്നിട്ടില്ല)
    3. സത്യത്തില്‍ യഥാര്‍ത്ഥ BPL/APL കണ്ടെത്താന്‍ റേഷന്‍ കാര്‍ഡിന്റെ നിറവും അതിലെ സീലുമാണോ മാനദഢം. കാര്‍ഡ് APL ആയിട്ടുള്ള ചില രക്ഷിതാക്കള്‍ പറയുന്നു ഞങ്ങള്‍ പഞ്ചായത്തിലെ കണക്കില്‍ BPL ആണെന്ന്. ഇതിന്റെ പേരില്‍ HM ന് കണ്‍ഫ്യൂഷന്‍

    4. അദ്ധ്യായന വര്‍ഷം തീരാന്‍ ഇനി വെറും 3 മാസം. ആരും ആവശ്യപ്പെടാതെ തന്നെ തരുന്ന ഈ സൗജന്യ യൂണിഫോ ഇത്ര ധൃതി പിടിച്ചു ഇക്കൊല്ലം തന്നെ നടപ്പാക്കുന്നതിന്റെ ആവശ്യം.
    5. ഇനി ഈ പണം ചിലവഴിച്ചതിന്റെ പേരില്‍ തലനാരിഴ കീറിയുള്ള ഓഡിറ്റിങ്ങ ഉണ്ടാകുമോ. ഓഡിറ്റ് ഒബ്ജക്ഷനുണ്ടായാല്‍ അത് H M ന്റെ മാത്രം തലയിലിരിക്കില്ലേ. കൂടെ കുരിശു ചുമക്കാന്‍ ലിസ്റ്റ് തയ്യാറാക്കിയ പാവം SITC പെടുമോ.

    മേല്‍ സൂചിപ്പിച്ച ആകുലതകള്‍ക്കെല്ലാം വകുപ്പു തലവന്‍മാരാരെങ്കിലും ഒരു ഉത്തരം തരുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  26. Free Uniform-- First of all rethink about the deserving pupil. To whom it should be issued ? The criteria itself is wrong or insisted without considering any social or logical factors. For this, discussion is necessary assuring participation of leaders of all teachers association. Will be better and safe if implemented during April, May for students of 2014-15

    Liyakkath Alikhan ---Email: alikhanhm@gmail.com

    ReplyDelete
  27. Free Uniform-- First of all rethink about the deserving pupil. To whom it should be issued ? The criteria itself is wrong or insisted without considering any social or logical factors. For this, discussion is necessary assuring participation of leaders of all teachers association. Will be better and safe if implemented during April, May for students of 2014-15

    Liyakkath Alikhan ---Email: alikhanhm@gmail.com

    ReplyDelete
  28. എത്ര തവണ അളവെടുപ്പിച്ചു
    നെറ്റില്‍ അപ് ലോഡ് ചെയ്തു
    ഇപ്പോള്‍ പറയുന്നു നിക്കറാണെന്ന്
    കുട്ടികള്‍ പറയുന്നു നിക്കര്‍ വേണ്ടെന്ന്
    എല്‍.പി സ്കൂളിലെ 4ാം ക്ലാസിലെ കുട്ടികള്‍ക്കും
    യു.പി യില്‍ 7ാം ക്ലാസിലെ കുട്ടികള്‍ക്കും
    എന്തിനാണ് ഇനി യൂണിഫോം
    ജൂണ്‍ കഴിഞ്ഞു
    ഓണം കഴിഞ്ഞു
    ക്രിസ്തുമസ് കഴിഞ്ഞു
    ഓരോ തമാശ

    ReplyDelete
  29. There are many valuable answer keys in other blogs also
    For eg:I got these from spanththnaam blog

    1. sugama hindi std 8

    2. sugama hindi std 9

    3. sugama hindi std 10

    answer key english

    1. std 8

    2. std 9

    3. std 10

    ReplyDelete
  30. ചില അസംബന്ധങ്ങള്‍ വിദ്യാലയങ്ങളിലുണ്ട്
    ….......................................
    എല്ലാ വിദ്യാലയങ്ങളും യുണിഫോമില്ലേല്‍ എന്തോ നാണക്കേടുളളതു പോലെയാണ്. എന്തിനാണ് ഈ അസംബന്ധം?
    1.സ്കൂള്‍ യൂണിഫോം കുട്ടികളില്‍ അച്ചടക്കമുണ്ടാക്കുമോ?
    2.ഹാജര്‍ നില മെച്ചപ്പെടുത്തുമോ?
    3.പെരുമാറ്റത്തെ നന്നാക്കുമോ?
    4.സമത്വബോധം സൃഷ്ടിക്കുമോ?
    5.മനോഭാവത്തെ സൂഹപക്ഷത്തുളളതാക്കി മാറ്റുമോ?
    6.സ്വാര്‍ഥ ചിന്ത ഇല്ലാതാക്കുമോ?
    ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? യൂണിവേഴ്സിറ്റി ഓഫ് അലബാമയില്‍ നടന്ന ഒരു ഗവേഷണപഠനം യൂണിഫോം നിഷേധാത്മക സ്വാധീനമേ ഉളവാക്കൂ എന്നു കണ്ടെത്തിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ നിയമം മൂലം യൂണിഫോം ഇല്ലാതെയാക്കിയിട്ടുണ്ട്. ചിലവ യൂണിഫോം നിര്‍ബന്ധിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    കേരളത്തില്‍ യൂണിഫോം നല്ല കച്ചവടമാണ്.
    ഇപ്പോള്‍ യൂണിഫോം ഒരു തലവേദനയും നിരാശയും സമ്മാനിക്കുന്നു.
    എ പി എല്‍, ബി പി എല്‍ എന്ന തരംതിരിവ് ഒരു ഭാഗത്ത്.
    വര്‍ഷാവസാനം ധരിക്കേണ്ട വസ്ത്രമാണെന്ന മറ്റൊരു അര്‍ഥപരിണിതി.
    ജനാധിപത്യത്തില്‍ തീരുമാനം കേന്ദ്രീകൃതമായി എടുക്കാന്‍ ഏറെ സമയം എടുക്കുമെന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കാനും ഇത്തവണത്തെ തിരുവസ്ത്രവിതരണനടപടികള്‍ സഹായിച്ചു.
    യൂണിഫോം വിതരണമല്ല യൂണിഫോം തന്നെയല്ലേ ബഹിഷ്കരിക്കേണ്ടത്?
    എല്ലാ കുട്ടികളേയും സ്നേഹിക്കുന്നതു പിന്നാക്കക്കാരേയും മുന്‍നിരയിലെത്തിക്കാന്‍ ആത്മസമര്‍പ്പണം നടത്തുന്നതുമായ അക്കാദമികയൂണിഫോം അല്ലേ വിദ്യാലയങ്ങളണിയേണ്ടത്?

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. pls give the amount to the parent.
    dont disturb HMS
    they have many things to do.....

    ReplyDelete
  33. The directions in the DPI circular dated 05/12/2013 and 13/12/2013 are contradictory and not practical. The conditions make the Headmasters in trouble situation. If we try to supply uniform cloths the students will get only one or two weeks to wear the uniforms. It is a national waste of money.
    So I put a suggestion before the govt - The Headmasters may give 400 Rs. to every eligible students and may keep the aquittance of this. I think it is practical.

    ReplyDelete
  34. നിലവിലുള്ള യൂണിഫോം എ പി എൽ / ബി പി എല് വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉണ്ട് .
    പുതിയ രീതിയിൽ രേഷാൻ കാര്ഡ് പോലെ എ പി എല് നു ഒരു നിറവും ബി പി എല് നു വേറൊരു നിറവും ആകില്ലേ
    അതെക്കുറിച്ച് പ്രതികരണം വന്നില്ല

    ReplyDelete
  35. നിലവിലുള്ള യൂണിഫോം എ പി എൽ / ബി പി എല് വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉണ്ട് .
    പുതിയ രീതിയിൽ രേഷാൻ കാര്ഡ് പോലെ എ പി എല് നു ഒരു നിറവും ബി പി എല് നു വേറൊരു നിറവും ആകില്ലേ
    അതെക്കുറിച്ച് പ്രതികരണം വന്നില്ല

    ReplyDelete
  36. THULYATHA ENNA ASAYAM APL-BPL CLASSIFICATIONILOODY NASHTTAMAYILLAY????????????...........................................

    ReplyDelete
  37. എന്തിനീ പ്രഹസനം.
    അധ്യയന വര്‍ഷം അവസാനിക്കാറായി. 2013 മെയ് മാസം മുതല്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങിയതാണ് കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കും എന്ന പ്രഹേളിക. ആന കൊടുത്താലും ആശ കൊടുക്കാതിരിക്കുക. 400 രൂപക്ക് 2 ജോഡി യൂനിഫോം നല്‍കണംപോല്‍... ഇത് പറയുന്നവര്‍ കേരളത്തിലൊന്നുമല്ലെ ജീവിക്കുന്നത് . തയ്യല്‍കൂലിയായി 20 രൂപ നല്‍കുമെന്നും കേള്‍ക്കുന്നു.ഇത്തരം വിടുവാക്ക് പറഞ്ഞ് കുട്ടികളെയും രക്ഷിതാക്കളെയും വിഢികളാക്കല്ലെ.....

    ReplyDelete
  38. എന്തിനീ പ്രഹസനം.
    അധ്യയന വര്‍ഷം അവസാനിക്കാറായി. 2013 മെയ് മാസം മുതല്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങിയതാണ് കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കും എന്ന പ്രഹേളിക. ആന കൊടുത്താലും ആശ കൊടുക്കാതിരിക്കുക. 400 രൂപക്ക് 2 ജോഡി യൂനിഫോം നല്‍കണംപോല്‍... ഇത് പറയുന്നവര്‍ കേരളത്തിലൊന്നുമല്ലെ ജീവിക്കുന്നത് . തയ്യല്‍കൂലിയായി 20 രൂപ നല്‍കുമെന്നും കേള്‍ക്കുന്നു.ഇത്തരം വിടുവാക്ക് പറഞ്ഞ് കുട്ടികളെയും രക്ഷിതാക്കളെയും വിഢികളാക്കല്ലെ.....

    ReplyDelete
  39. ഓരോ പത്താം ക്ലാസ് കുട്ടിയോടും മോഡല്‍ പരീക്ഷയ്ക്കായി പത്തു രൂപ പിരിക്കണമെന്നു സർക്കുലർ...

    ഒരു സംശയം.. ഈ വർഷം എ ലിസ്റ്റ് ഓണ്‍ ലൈനല്ലേ..അതിന്റെ പ്രിന്റിങ്ങ് ചെലവ് സ്കൂളുകളല്ലേ വഹിക്കുന്നത്..

    അത്തരത്തില് ലാഭമാകുന്ന തുക മോഡല്‍ പരീക്ഷയ്ക്ക് എടുത്തു കൂടേ..?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.