Monday, September 2, 2013

Teachers day wishes

രാവിലെ 10 മണിക്ക് ഓടിയെത്തുകയും 4 മണിക്ക് പുറത്തുപ്പോരുകയും ചെയ്യുന്ന സാധാരണ 10 to 4 അദ്ധ്യാപകരെകുറിച്ചുള്ള ദിനാചരണമല്ല . 24 മണിക്കൂറും അദ്ധ്യാപകരായിരിക്കുന്ന കുറച്ചുപേര്‍ ഏതു പ്രദേശത്തും ഇന്നും ഉണ്ടല്ലോ. അവരെക്കുറിച്ചുള്ള ദിനാചരണമാണ്` നമുക്ക് ആഘോഷിക്കേണ്ടത്. പഠിച്ചുപോന്നവരും പഠിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവരും സ്നേഹപൂര്‍വം "സാറ് " എന്ന് വിളിക്കുന്ന -അപൂര്‍വമെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന - അദ്ധ്യാപകര്‍. അദ്ധ്യാപന പാരമ്പര്യത്തിന്റേയും ആധുനികതയുടേയും നക്ഷത്രശോഭകള്‍ നമുക്കിടയിലേക്ക് സജീവതയോടെ പകര്‍ന്നുതരുന്നവര്‍.


ഇവര്‍

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലും ക്ളാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമയവും സമ്പത്തും നോക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ....

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍

അത്

റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

നിലനില്‍പ്പിനായുള്ള കഠിനശ്രമങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന തത്വം സാക്ഷാല്‍ക്കരിക്കാന്‍ പാടുപെടുന്നവര്‍

കുട്ടിയുടേയും അദ്ധ്യാപകന്റേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നവര്‍

സമൂഹത്തിന്റെ സുഖ ദു:ഖങ്ങളില്‍ അലിഞ്ഞുചേരുന്നവര്‍

പുതിയ ലോകവും പുതുപുലരിയും യാഥാര്‍ഥ്യമാക്കന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ...............


അദ്ധ്യാപകദിനങ്ങള്‍ ആചരിക്കപ്പെടുന്നത്

ഇവരെ ആസ്പദമാക്കിയാണ്` തീര്‍ച്ച.

മഴയേല്‍ക്കാത്ത കവചങ്ങളിവര്‍ക്കില്ല

കാലമഴയേറ്റു കാക്കിയായ കുപ്പായങ്ങളുമല്ല

ഓരോ മഴയിലും പുതുക്കത്തോടെ പുനര്‍ജനിക്കുന്ന ഉടയാടകളുള്ളവര്‍

ഊരുന്ന ഉറകള്‍ പുതുക്കുകയാണെന്ന അറിവുള്ളവര്‍

നിസ്തന്ദ്രമായി

തന്റെ മുന്നിലിരിക്കുന്ന കുട്ടികളില്‍ മാത്രമല്ല

മുന്നിലില്ലെങ്കിലും തന്നെപ്രതീക്ഷിച്ച് ദൂരെയെവിടെയോ

അവനുണ്ടെന്ന ഉറപ്പോടെ

തന്റെ ക്ളാസുകളില്‍ ഉണ്ടാവുന്ന

അറിവിന്റെ / സര്‍ഗാത്മകതയുടെ ഊര്‍ജ്ജം

അവനും

ഇനിയും വരാനിരിക്കുന്നവര്‍ക്കും

മുഴുവനാണെന്ന് വിശ്വസിച്ചുകൊണ്ട്

അദ്ധ്യാപകനായിരിക്കുന്നവരെ

അനുമോദിക്കാനായി

ആദരിക്കാനായി

നമുക്ക് ഈ ദിനാചരണം

പ്രയോജനപ്പെടുത്താം.

അസ്സല്‍ മാഷമ്മാരെ

പ്രണമിക്കാം

കൈതവങ്ങളില്ലാതെ

നിരുപാധികമായി.

അവാര്‍ഡുജേതാക്കള്‍ക്കടക്കം എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍.

24 comments:

  1. try at maximum as a teacher ;every thing will come behind you ---happy teachers day

    ReplyDelete
  2. അദ്ധ്യാപകരാകാന്‍ അനുനിമിഷം ശ്രമിക്കുന്ന എന്റെ സൂഹ്യത്തുക്കള്‍ക്ക് ഭാവുകങ്ങള്‍ . ഞാന്‍ എന്നും അഭിമാനിക്കുന്ന ഈ ജീവിതാന്തസിന് പ്രണാമം .

    ReplyDelete
  3. എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപകദിനാശംസകള്‍ നേരുന്നു

    ReplyDelete
  4. Teaching is the PROFESSION which creates all the other 'PROFESSIONS'
    Happy Teachers Day....to all teachers, specially those who are working foe maths blog...John Sir, Hari Sir, Nizar Sir, Jomon Sir....etc...etc

    ReplyDelete
  5. ഞാന്‍ പറയണമെന്നു കരുതിയത് ജോണ്‍ മാഷ് പറഞ്ഞു കഴിഞ്ഞു...പലപ്പോഴും തോന്നാറുണ്ട്---ഒരു നല്ല മാഷാവാന്‍ ഇനിയുമെത്ര നാള്‍?എന്നും സ്വയം വിമര്‍ശന ചിന്തകള്‍ ഓരോ അധ്യാപകനുമുണ്ടാവും!പെരുമാറ്റം ശരിയായോ?"പഠിപ്പിച്ചത്" ശരിയായോ? ഈ "തൊഴില്‍" മോശമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.ഇതൊരു ജീവിതാന്തസ്സു തന്നെയാണ്.എന്റെ ഗുരുക്കന്‍മാര്‍ക്ക് അധ്യാപകദിനാശംസകള്‍!

    ReplyDelete
  6. എല്ലാ അധ്യാപകര്‍ക്കും എന്റെയും ബ്ലോഗ് ടീമിന്റേയും പേരില്‍ അധ്യാപക ദിനാശംസകള്‍!

    മനോജ് സാര്‍ പറഞ്ഞതു പോലെയുള്ള ചിന്തകള്‍ എനിക്കുമുണ്ടാകാറുണ്ട്.
    ഒരു നല്ല അധ്യാപകനാകാന്‍ ഇനിയുമെത്ര നാള്‍?
    നാളെകളില്‍ ഓര്‍ത്തിരിക്കത്ത വിധം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം നേടാന്‍ എങ്ങിനെ കഴിയും?
    പഠിപ്പിച്ചത് ശരിയായോ?
    ഒരുപക്ഷേ ഈ ചിന്തകളും പുനര്‍വിചിന്തനങ്ങളും നമ്മെ ആ ലക്ഷ്യത്തിലേക്ക് കുറച്ചു കൂടി അടുപ്പിച്ചേക്കാം. ജോണ്‍ സാര്‍ പ്രയോഗിച്ചതൊരു നല്ല പദമാണ് "ജീവിതാന്തസ്സ്..."

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. a teacher teaches.a good teacher teaches well. a great teacher inspires students. be a great teacher.be proud as a teacher. happy teachers day

    ReplyDelete
  9. a teacher teaches.a good teacher teaches well. a great teacher inspires students. be a great teacher.be proud as a teacher. happy teachers day

    ReplyDelete
  10. ഒന്നാം ക്ലാസ്സ്‌ മുതല്‍ ബി ടെക് നാലാം വര്ഷം പൂര്‍ത്തിയാക്കും വരെ എനിക്കരിവുകള്‍ പകര്‍ന്ന നൂറുകനക്കായ എന്റെ ഗുരുക്കന്‍ മാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആദ്യപക ദിനാശംസകള്‍

    അബ്ദുല്‍ റഹീം.പഴമള്ളൂര്‍
    മലപ്പുറം

    ReplyDelete
  11. അറിവുകള്‍ പകര്‍ന്നു നല്‍കിയ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.......

    ReplyDelete
  12. A good teacher is like a candle - it consumes itself to light the way for others.Teachers Day Wishes
    From BIO-VISION VIDEO BLOG

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. മാഷ്‌ സാറായി
    മുണ്ട് പാന്റായി
    തോട് റോഡായി
    കാട് നാടായി
    എന്നിട്ടും ...
    ഗുരു
    ഗുരുവായിത്തന്നെയിരിക്കുന്നു ...
    തസ്മൈ ശ്രീ
    ഗുരവേ നമ:
    (unnikrishnanpayyavoor@gmail.com)

    ReplyDelete
  15. ഞാന്‍ എന്നും പറയാറുള്ളതും വിശ്വസിക്കുകയും ചെയ്യുന്നത്-

    ഒരു മികച്ച അധ്യാപകന്‍ നല്ലൊരു വിദ്യാര്‍ഥിയായിരിക്കും.

    ആശംസകള്‍

    ReplyDelete
  16. വലിയ വിദഗ്ദയൊന്നുമല്ലാത്തതിനാല്‍ ഇതുവരെ താഴേ കാണുന്നതൊന്നും എന്റെ അധ്യാപനജീവിതത്തില്‍ പറഞ്ഞിട്ടില്ല.
    വിവിധ കാലയളവില്‍ വിദഗ്ദരായ അധ്യാപകര്‍ നമുക്ക് തന്ന ഉപദേശങ്ങള്‍..

    "ക്ലാസ്സിലിരിക്കാന്‍ താല്പര്യമില്ലേല്‍ വെളിയില്‍ പോകാം.."

    "സംസാരിക്കണം എന്നുള്ളവര്‍ക്ക് പുറത്തു പോയി സംസാരിക്കാം"

    "ഇത് ക്ലാസ്സോ.. അതോ ചന്തയോ..??"

    "വീട്ടുകാരുടെ പൈസ കളയാനായിട്ട് ഓരോന്നിംഗ് എഴുന്നള്ളിക്കോളും"

    "സംസാരിച്ചു കഴിഞ്ഞെങ്കില്‍ ക്ലാസ് തുടങ്ങാം.."

    "അവിടെന്താ ചിരിക്കുന്നത്..??എഴുന്നേറ്റ് നിന്ന് ഉറക്കെ പറയ്‌,, നമ്മളും ചിരിക്കട്ടെ.."

    "ടീച്ചര്‍മാര്‍ ഒക്കെ വിഡ്ഢികള്‍ ആണ് എന്നൊരു ധാരണ ഉണ്ടോ നിങ്ങള്‍ക്ക്..??"

    "പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പിന്നെന്തിനാ ഇങ്ങോട്ട് എഴുന്നള്ളുന്നത്.."

    "കൂടുതല്‍ ഓവര്‍സ്മാര്‍ട്ട്‌ ആകാന്‍ നോക്കല്ലേ.."

    "അതെ,അതെ നിന്നോട് തന്നെ.. പുറകോട്ടു നോക്കണ്ട.."

    "രക്ഷിതാക്കളെ കൂട്ടി വന്നു ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി.."

    "ഇതുപോലൊരു ബാച്ച് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.."

    കടപ്പാട് : ഫേസ്ബുക്ക്

    ReplyDelete
  17. ഈ ലേഖനം എല്ലാ അധ്യാപകരും വിദ്യാഭ്യാസ വകുപ്പധികാരികളും വായിച്ചിരിക്കേണ്ടതാണെന്ന് തോന്നുന്നു.

    ReplyDelete
  18. Why the authorities not including CBSE Teachers in the State Teachers Award List?
    They are the most apt guys/gals.
    The real teaching is performed only in such schools, and they need badly some recognition from the Government.It's a pity too that they are getting only 1/10 th salary compared to the govt. teachers.

    ReplyDelete
  19. "CBSE" സ്ക്കൂളുകളില്‍ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആയി പ്രവര്‍ത്തിച്ചിരുന്ന പലരും പി.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു് വാങ്ങി ഗവ.സ്കൂളുകളില്‍ അധ്യാപകരായിട്ടുണ്ട്.അതിനു കഴിയാത്തവര്‍ അവിടെത്തന്നെ തുടരുന്നു.
    ഗവ.സ്കൂളുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകരും "CBSE" സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയമമനുസരിച്ച് സ്റ്റേറ്റ് സ്കെയില്‍ ആണു് അധ്യാപകര്‍ക്കു നല്‍കേണ്ടത്.
    കഴിവുള്ള രക്ഷിതാക്കളും ട്യൂഷന്‍മാസ്റ്റര്‍മാരും (CBSE അധ്യാപകരല്ലാത്ത-ശമ്പളമില്ലാത്തവര്‍) കുട്ടികള്‍ക്കു ലഭിക്കുന്ന സ്കോറില്‍ സ്വാധീനം ചെലുത്തുന്നില്ലേ?

    ReplyDelete
  20. "CBSE" സ്ക്കൂളുകളില്‍ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആയി പ്രവര്‍ത്തിച്ചിരുന്ന പലരും പി.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു് വാങ്ങി ഗവ.സ്കൂളുകളില്‍ അധ്യാപകരായിട്ടുണ്ട്.അതിനു കഴിയാത്തവര്‍ അവിടെത്തന്നെ തുടരുന്നു.
    ഗവ.സ്കൂളുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകരും "CBSE" സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയമമനുസരിച്ച് സ്റ്റേറ്റ് സ്കെയില്‍ ആണു് അധ്യാപകര്‍ക്കു നല്‍കേണ്ടത്.
    കഴിവുള്ള രക്ഷിതാക്കളും ട്യൂഷന്‍മാസ്റ്റര്‍മാരും (CBSE അധ്യാപകരല്ലാത്ത-ശമ്പളമില്ലാത്തവര്‍) കുട്ടികള്‍ക്കു ലഭിക്കുന്ന സ്കോറില്‍ സ്വാധീനം ചെലുത്തുന്നില്ലേ?

    ReplyDelete
  21. അറിവിന്റെ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങള്‍

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.