Sunday, September 1, 2013

STD IX Maths Model Questions

ഒന്‍പതാംക്ലാസിലെ ഗണിതശാസ്ത്രത്തിന് ഒരു മാതൃകാചോദ്യപേപ്പറാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. തയ്യാറാക്കിയത് വിജയകുമാര്‍ സാര്‍ ആണ്. നാല് പാഠങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭിന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് അധികപരിശീലനത്തിന് ഉതകുന്നതാണ്. ഒന്‍പതാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനം പരിചയപ്പെടുത്താം. സമപഞ്ചഭുജത്തിന്റെ നിര്‍മ്മിതിയാണ് പ്രവര്‍ത്തനം. ഒരു വൃത്തം വരക്കുകയും അതിന്റെ കേന്ദ്രത്തിനുചുറ്റുമുള്ള $360^\circ$ കോണിനെ അഞ്ചാക്കി ഭാഗിച്ചാണ് സാധാരണ ഇത് സാധ്യമാക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന്റെ ന്യൂനത ഒരു നിശ്ചിത നീളത്തിലുള്ള വശം കിട്ടുന്നവിധത്തില്‍ സമപഞ്ചഭുജത്തെ വരക്കാന്‍ സാധിക്കില്ല എന്നതാണ്. പ്രായോഗികപ്രവര്‍ത്തനങ്ങള്‍ എന്ന വിഭാഗത്തിലാണ് ജ്യാമിതീയ നിര്‍മ്മിതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗണിതപഠനത്തിന്റെ ഭാഗമായി വ്യത്യസ്ത ജ്യാമിതീയ നിര്‍മ്മിതികള്‍ കുട്ടി വരക്കാറുണ്ട്. ഇത്തരം നിര്‍മ്മിതികള്‍ കുട്ടികള്‍ പൊതുവെ ഇഷ്ടപ്പെടുന്നു. കുട്ടി ആര്‍ജ്ജിച്ച ഗണിതാശയങ്ങളുടെ മനോഹരമായ കോര്‍ത്തിണക്കലായി നിര്‍മ്മിതികളെ വിലയിരുത്താം. ഇത്തരം ഒരു വിലയിരുത്തല്‍ കുട്ടിയുടെ ആവശ്യമായി മാറുന്നു. നിര്‍മ്മിതിയിലെ വൈവിധ്യം, ഗണിതാശങ്ങളുടെ പ്രയോഗം, നിര്‍മ്മിതിയിലെ കൃത്യത, നിര്‍മ്മിതികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം, നിര്‍മ്മിതിയുടെ യുക്തിവിവരണം വിലയിരുത്തിയാണ് സ്ക്കോര്‍ നല്‍കുന്നത്.
  1. $3$ സെ.മീറ്റര്‍ നീളമുള്ള AB എന്ന വര വരക്കുക.
  2. A കേന്ദ്രമായി AB വ്യാസമായി ഒരു വൃത്തം വരക്കുക. B കേന്ദ്രമായി AB ആരമായി മറ്റൊരു വൃത്തം വരക്കുക
  3. ഈ രണ്ട് വൃത്തങ്ങളും കൂട്ടിമുട്ടുന്ന ഒരു ബിന്ദു C കേന്ദ്രമായി CA ആരമായി അര്‍ദ്ധവൃത്തം വരക്കുക. ഈ അര്‍ദ്ധവൃത്തം ആദ്യം വരച്ച വൃത്തങ്ങളെ E, F എന്നിവയില്‍ കൂട്ടിമുട്ടുന്നു. AB യുടെ ലംബസമഭാജി അര്‍ദ്ധവൃത്തത്തെ G ലും കൂട്ടിമുട്ടുന്നു.
  4. EG , FG എന്നിവ വരച്ച് നീട്ടി ആദ്യം വരച്ച വൃത്തങ്ങളെ മുട്ടിക്കുക (P,R)
  5. BP ,AR വരക്കുക . അപ്പോള്‍ മൂന്ന് സമീപവശങ്ങള്‍ കിട്ടി. പഞ്ചഭുജം പൂര്‍ത്തിയാക്കുക
അഭിന്നകസംഖ്യകള്‍ ഛേദമായി വരുമ്പോള്‍ വിലയില്‍ മാറ്റം വരാതെ ഛേദത്തെ ഭിന്നകമാക്കി മാറ്റുന്ന പ്രവര്‍ത്തനം പാഠപുസ്തകത്തില്‍ നേരിട്ട് പറഞ്ഞിട്ടില്ല. എന്നാല്‍ തുടര്‍പഠനത്തിനും തുടര്‍മൂല്യനിര്‍ണ്ണയത്തിനും അത് വിജയകരമായി ഉപയോഗിക്കാം. $x=2+\sqrt{3}$ ആയാല്‍ $x+\frac{1}{x}$ കണക്കാക്കാന്‍ ആവശ്യപ്പെടാം . ഇതുപോലെ $ x-\frac{1}{x}$ , $(x-\frac{1}{x})^2$ എന്നിവ കണക്കാക്കാം.

താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനം നോക്കുക. ഓരോ പദത്തിന്റെയും ഛേദത്തെ ഭിന്നകമാക്കി വളരെ എളുപ്പത്തില്‍ ലഘൂകരിക്കാവുന്നതാണ്. $\frac{1}{\sqrt{1}+\sqrt{2}}+\frac{1}{\sqrt{2}+\sqrt{3}}\cdots +\frac{1}{\sqrt{99}+\sqrt{100}}$ ന്റെ വില കണക്കാക്കാം. വില $9$ ആണ്.

Click here for Model Question Paper IX Maths.
prepared by Vijayakumar sir

26 comments:

  1. മാത്​സ് ബ്ലോഗ് ഒന്‍പതാം ക്ലാസുകാര്‍ക്കു വേണ്ടിയും പ്രൊഡക്ടുകള്‍ നല്‍കണം എന്ന ആവശ്യത്തിനാ ഒരു പരിഹാരം. വിജയകുമാര്‍ സാറിന് നന്ദി. ഇത് നമ്മുടെ അധ്യാപകര്‍ക്ക് തുടര്‍ന്നും ആവശ്യമാണോയെന്നറിയാന്‍ ആഗ്രഹമുണ്ട്.

    ReplyDelete
  2. വിജയകുമാർ സാറിന് നന്ദി.
    MATHSBLOG-ന് നന്ദി .

    ഹരിസർ ഈ വർക്ക് ഒൻപതാം ക്ലാസ്സുകാർക്ക് ഏറെ ഗുണം ചെയ്യും. ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  3. vijayan sir,
    Qns 11,17,18 ivayude figures evide ninnu kittum.

    ReplyDelete
  4. വിജയകുമാർ സർ, ചോദ്യം 11, 17, 18,ല്‍ ചിത്രങല്‍ ഇല്ലല്ലോ

    ReplyDelete
  5. ഞാന്‍ അയച്ചു കൊടുത്ത pdf ല്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജോണ്‍ സാര്‍ tex ഫയല്‍ എഡിറ്റു ചെയ്തപ്പോള്‍ ചിത്രം ഒഴിവായിപ്പോയി എന്നു കരുതുന്നു. John Sir, Please help. എന്റെ ഈമെയിലില്‍ ചിത്രങ്ങളുടെ ഫോള്‍ഡര്‍ ഉണ്ടായിരുന്നു

    ReplyDelete
  6. @ വിജയകുമാര്‍ സര്‍
    ശരിയാക്കിയിട്ടുണ്ട് . നന്ദി

    ReplyDelete
  7. @Cheruvadi KBK,
    കലണ്ടര്‍ സെപ്റ്റംബറിലേക്ക് മറിച്ചിട്ടിട്ടുണ്ട്.

    ReplyDelete
  8. വിജയ കുമാർ സാർ ,8 ആം ക്ലാസ്സിലെ ചോദ്യം കൂടി ഇട്ടാൽ ഉപകാരമായിരുന്നു

    ReplyDelete
  9. ഓഫ്‌ ടോപ്പിക്. (പക്ഷേ 1 മണിക്കൂറിനുള്ളിൽ ഓണ്‍ ആകേണ്ടത്)
    നാളെ ബസ് പണിമുടക്ക്. എല്ലാവരും അറിഞ്ഞു. നാളെ പരീക്ഷ തുടങ്ങുന്നു. കുട്ടികൾ എങ്ങനെ സ്ക്കൂളിലെത്തും അധ്യാപകർ എങ്ങനെയെത്തും ഇതൊന്നും ആരും പറയുന്നില്ല. നാളെ പരീക്ഷയായതിനാൽ മിക്ക സ്കൂളുകളും ഇന്ന ഉച്ചയ്ക്ക് വിടുകയും ചെയ്യും

    ReplyDelete
  10. വളരെ ഉപകാരപ്രദമായി .. എട്ടാം ക്ലാസ്സ്‌ കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു

    ReplyDelete
  11. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്രദമാണ്. സംശയമീല്ല. വളരെ നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു. QUESTION PAPERS ഒരാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
    BABU K.K.
    MRS CHALAKUDY

    ReplyDelete
  12. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്രദമാണ്. സംശയമീല്ല. വളരെ നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു. QUESTION PAPERS ഒരാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
    BABU K.K.
    MRS CHALAKUDY

    ReplyDelete
  13. എന്റെ ടീച്ചർ ആണ് എനിക്ക് മാതസ് ബ്ലോഗ്‌ പറഞ്ഞു തന്നത് ,,, മാതസ് ബ്ലോഗ്‌ എനിക്ക് വളരെ ഉപകാരം ആണ് ............ നന്ദി ,, ഞാൻ 9 ആം സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു .......... ഇനിഉം മോഡൽ ചോദ്യം ഇടനേ

    ReplyDelete
  14. എന്റെ ടീച്ചർ ആണ് എനിക്ക് മാതസ് ബ്ലോഗ്‌ പറഞ്ഞു തന്നത് ,,, മാതസ് ബ്ലോഗ്‌ എനിക്ക് വളരെ ഉപകാരം ആണ് ............ നന്ദി ,, ഞാൻ 9 ആം സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു .......... ഇനിഉം മോഡൽ ചോദ്യം ഇടനേ

    ReplyDelete
  15. first terminal examination 2013-14 std 9 maths answer key publish cheyyumo?

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. Technical High School First Terminal Examination 2013 Question Papers STD VIII Maths

    ReplyDelete
  18. //A കേന്ദ്രമായി AB വ്യാസമായി ഒരു വൃത്തം വരക്കുക. B കേന്ദ്രമായി AB ആരമായി മറ്റൊരു വൃത്തം വരക്കുക//

    A കേന്ദ്രമായി AB വ്യാസമായി വൃത്തം വരയ്കുന്നതെങ്ങനെ???

    ReplyDelete
  19. sir , please publish english version question papers of std 9.

    ReplyDelete
  20. class 9 model question paper 2016 publish ചെയ്യുമോ

    ReplyDelete
  21. we want model question papers for english medium
    muzayyana
    A.K.K.R.GHSS

    ReplyDelete
  22. സർ, ഒൻപതാം ക്ലാസ്സിലെ കണക്ക്, ഇഗ്ലീഷ് മീ ഡിയം, ചാപ്റ്റർ 10, (പേജ് 191). എട്ടാം ചോദ്യത്തിന് എനിക്കു കിട്ടിയ ഉത്തരം x = 0, x = 10 ആണ്. എന്നാൽ, ഗൈഡിൽ കൊടുത്തിരിക്കുന്ന ഉത്തരം 'x പൂജ്യം മുതൽ പത്തു വരെയുള്ള ഏതു വിലയും' ആകാം എന്നാണ്. ദയവായി ശരിയായ ഉത്തരം പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  23. Sir
    Please give IX Maths previous question papers for onam exam

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.