പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
ഓണ്‍ലൈന്‍ സംവിധാനം.
rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.
തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.
ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.
പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
HPCL | BPCL | IOCL
ഓണ്‍ലൈന്‍ സംവിധാനം.
rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.
പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
HPCL | BPCL | IOCL
Fine.Sir
ReplyDeleteഇതുപോലെയൊക്കെ ചെയ്തു. പക്ഷെ ഇപ്പോളും ഗ്യാസ് വെബ്സൈറ്റിലെ ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോള്‍ aadhar not submitted എന്നാണ് കാണിക്കുന്നത്. വീണ്ടും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ seeeded request already exists എന്നും കാണിക്കുന്നു. ലിങ്കിംഗ് നടക്കാന്‍ സമയമെടുക്കുമോ?
ReplyDeleteഇതുപോലെയൊക്കെ ചെയ്തു. പക്ഷെ ഇപ്പോളും ഗ്യാസ് വെബ്സൈറ്റിലെ ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോള്‍ aadhar not submitted എന്നാണ് കാണിക്കുന്നത്. വീണ്ടും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ seeeded request already exists എന്നും കാണിക്കുന്നു. ലിങ്കിംഗ് നടക്കാന്‍ സമയമെടുക്കുമോ?
ReplyDeleteഇതുപോലെയൊക്കെ ചെയ്തു. പക്ഷെ ഇപ്പോളും ഗ്യാസ് വെബ്സൈറ്റിലെ ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോള്‍ aadhar not submitted എന്നാണ് കാണിക്കുന്നത്. വീണ്ടും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ seeeded request already exists എന്നും കാണിക്കുന്നു. ലിങ്കിംഗ് നടക്കാന്‍ സമയമെടുക്കുമോ?
ReplyDeleteഇതുപോലെയൊക്കെ ചെയ്തു. പക്ഷെ ഇപ്പോളും ഗ്യാസ് വെബ്സൈറ്റിലെ ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോള്‍ aadhar not submitted എന്നാണ് കാണിക്കുന്നത്. വീണ്ടും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ seeeded request already exists എന്നും കാണിക്കുന്നു. ലിങ്കിംഗ് നടക്കാന്‍ സമയമെടുക്കുമോ?
ReplyDeleteജീവിച്ചിരിക്കുന്ന സ്വന്തം സഹോദരിയുടെ പേരിലേക്ക് കണക്ഷന്‍ മാറ്റാന്‍ രേഖകളും ഫീസും എത്രയെന്നു പറയാമോ? പാചകവാതക സബ്‌സിഡി എത്രയെന്ന് ഉപഭോക്താവിനും ബാങ്കിനും വ്യക്തതയില്ല എന്ന എന്ന വാര്‍ത്ത ശരിയാണോ? വലിയ പണച്ചെലവില്‍ കാര്യം ഒപ്പിച്ചെടുത്ത് അവസാനം അനുഭവിക്കാന്‍ സമ്മതിക്കില്ല എന്നാണ് തോന്നുന്നത്.
ReplyDeleteഞാനും രണ്ടാഴ്ച മുമ്പ് ഇതൊക്കെ ചെയ്തെങ്കിലും, ഇപ്പോളും Aadhaar Status is not available തന്നെ. അതിനും മുമ്പ് ഗ്യാസ് ഏജൻസിയിൽ രേഖകൾ നൽകുകയും ബാങ്ക് അക്കൌണ്ടിൽ ആധാർ ചേർക്കുകയും ചെയ്തിട്ടുണ്ട്. ആർക്കെങ്കിലും ഇങ്ങിനെ ആധാർ സീഡ് ചെയ്ത് കിട്ടിയിട്ടുണ്ടോ?
ReplyDeleteഎന്‍റെ അനുഭവവും ഇതുതന്നെ
ReplyDeleteഎന്‍റെ അനുഭവവും ഇതുതന്നെ
ReplyDeleteഗ്യാസ് ഏജന്‍സിക്കാര്‍ പറയുന്നത് ഇങ്ങനെ ചെയ്യുന്നത്കൊണ്ട് പ്രശ്നമില്ല. പക്ഷെ പിന്നീട് എന്തെന്കീലും പ്രശ്നം വന്നാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ല എന്ന്.
ReplyDeletethank u sir
ReplyDeletenjan ente aadhar LPGil link cheythu its very useful
thank u sir,
ReplyDeleteperfectly and succussfully fine thanku very much
അല്ലെങ്കിലും ഗ്യാസ് ഏജന്‍സിക്കാര്‍ എന്തെങ്കിലും കാര്യത്തില്‍ ഉത്തരവാദിത്വമെടുക്കുമോ? ഈ ഓണ്‍ലൈന്‍ പ്രൊസസിലൂടെ ഒരു ഗ്യാസ് കണക്ഷന്‍ ഉടമയുടെ ആധാര്‍ ഇതാണെന്നു കാണിച്ചു കൊണ്ടുള്ള അപേക്ഷയാണ് നാം നല്‍കുന്നത്. ബന്ധപ്പെട്ട അതോറിറ്റി അത് വെരിഫൈ ചെയ്ത് കണ്‍ഫേം ചെയ്ത് മൊബൈലില്‍ അറിയിപ്പ് തരും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ വെരിഫിക്കേഷനും കണ്‍ഫര്‍മേഷനും നടക്കാത്തിടത്തോളം ആധാര്‍ സ്റ്റാറ്റസ് aadhar not submitted എന്നായിരിക്കും. ഗ്യാസ് ഏജന്‍സിയുടെ ഓഫീസില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍ക്കും ഓണ്‍ലൈനായി ചെയ്തവര്‍ക്കും SMS വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമെല്ലാം ഇതേ മെസ്സേജ് തന്നെയായിരിക്കും കാണിക്കുന്നുണ്ടാവുക.
ReplyDeleteSMS / IVRS / Call centers / Internet / Post എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ ആധാര്‍ ലിങ്കിങ് സാധ്യമാണെന്നാണ് ഗ്യാസ് ഏജന്‍സികളുടെ വെബ്സൈറ്റില്‍ പറയുന്നത്.
ഈ ഓണ്‍ലൈന്‍ രജിസ്ട്രേഷനെപ്പറ്റി അറിയാതിരുന്ന സമയത്ത് എന്റെയും സഹോദരന്റേയും ഗ്യാസ് കണക്ഷനും ആധാറും സംബന്ധിച്ച രേഖകളുടെ പകര്‍പ്പാണ് സമര്‍പ്പിച്ചത്. എന്നാല്‍ എന്റെ തറവാട്ടുവീട്ടിലെ ആധാര്, ഗ്യാസ് കണക്ഷന്‍ ലിങ്കിങ് ഓണ്‍ലൈനായാണ് നല്‍കിയത്. കാരണം, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നമ്മുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുന്നതിനേക്കാളും നമ്മള്‍ സ്വയം ഈ വിവരങ്ങള്‍ എന്റര്‍ ചെയ്യുന്നതിനായിരിക്കുമല്ലോ കൃത്യത കൂടുതല്‍. ലളിതമായി ചിത്രസഹിതം ഇത്തരമൊരു പോസ്റ്റ് എഴുതിത്തന്ന അഹമ്മദ് ഷെരീഫ് സാറിന് നന്ദി.
ഞങ്ങളുടെ സ്കൂളില്‍ ഓണ്‍ ലൈന്‍ വഴി ലിങ്ക് ചെയ്തവരില്‍ എച്ച് പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രയാസമൊന്നും നേരിട്ടിട്ടില്ല. ഞാനടക്കം മൂന്നു പേര്‍ക്ക് സബ്സിഡിയും ലഭിച്ചു. എന്നാല്‍ ഭാരത് ഗ്യാസില്‍ പലരും ചൂണ്ടിക്കാട്ടിയ പോലെ seeeded request already exists എന്നും കാണുന്നുണ്ട്. കമ്പനികളുടെ 'ഉത്തരവാദിത്ത'മായിരിക്കും പ്രശ്നം എന്നു തോന്നുന്നു.
ReplyDeleteഞങ്ങളുടെ സ്കൂളില്‍ ഓണ്‍ ലൈന്‍ വഴി ലിങ്ക് ചെയ്തവരില്‍ എച്ച് പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രയാസമൊന്നും നേരിട്ടിട്ടില്ല. ഞാനടക്കം മൂന്നു പേര്‍ക്ക് സബ്സിഡിയും ലഭിച്ചു. എന്നാല്‍ ഭാരത് ഗ്യാസില്‍ പലരും ചൂണ്ടിക്കാട്ടിയ പോലെ seeeded request already exists എന്നും കാണുന്നുണ്ട്. കമ്പനികളുടെ 'ഉത്തരവാദിത്ത'മായിരിക്കും പ്രശ്നം എന്നു തോന്നുന്നു.
ReplyDeleteഅപ്പോൾ അതാണല്ലെ പ്രശ്നം. എന്റെ കണൿഷനും ഭാരത് ഗ്യാസിന്റേതാണ്! കാത്തിരിക്കാം.
ReplyDeleteഞാനും ഈ പറഞ്ഞതുപോലെ ഓണ്‍ലൈൻ ആയി ആധാർ കാർഡ് നമ്പർ സമർപിച്ചതാണ്. പക്ഷെ ആധാർ സ്റ്റാറ്റസ് നോക്കുമ്പോൾ ആധാർ നമ്പരും ഗ്യാസ് ഇന്റെ consumer നമ്പരും മാച്ച് ചെയ്യുന്നില്ല എന്നാണ് പറയുന്നത്. ഇനി എന്ത് ചെയ്യും, നേരിട്ട് അപ്ലിക്കേഷൻ ഏജൻസി യിൽ കൊടുക്കണോ.
ReplyDeleteHP GAS ആണ് ഞാന്‍ ചെയ്തത്. ആധാര്‍ NOT AVAILABLE എന്ന് തന്നെ കാണിക്കുന്നു. VERIFICATION കഴിയുന്നത് വരെ സമയമെടുക്കും എന്ന് തോന്നുന്നു. പിന്നെ ഓണ്‍ലൈന്‍ വഴി ചെയ്താലും പ്രിന്‍റ് ഗ്യാസ് ഏജന്‍സിക്ക് നല്‍കണം എന്ന് മലയാളി വാര്‍ത്ത എന്ന സൈറ്റില്‍ കണ്ടു. അത് ശരിയാണോ?പ്രിന്‍റ് എങ്ങനെ കിട്ടും?വാര്‍ത്താ ലിങ്ക് താഴെ.
ReplyDeletehttp://malayalivartha.com/index.php?page=newsDetail&id=2779
I have linked my consumer number with aadhaar through online. i have account in three banks. i have linked aadhaar with my account in the three banks. now i am confused in which bank the subsidy will come.
ReplyDeletethere is no option to give our account through online.
In SBT they are doing aadhaar linkage through the prescribed form. but in canara bank and syndicate bank they are only asking aadhaar copy with bank account number written on it. why this?
അഹമ്മദ് ഷെരീഫ് സാറിന് നന്ദി
ReplyDeleteഅഹമ്മദ് ഷെരീഫ് സാറിന് നന്ദി
ReplyDeleteകൂടുതല്‍ ലളിതമായി ചിത്രസഹിതം ഇത്തരമൊരു പോസ്റ്റ് എഴുതിത്തന്ന അഹമ്മദ് ഷെരീഫ് സാറിന് നന്ദി.
ReplyDeleteഅറിവുകൾ പങ്കവെക്കപ്പെടുക..
ReplyDeleteഅഭിനന്ദനങ്ങൾ കേട്ടൊ ഭായ്
നമ്മൾ നേരിട്ട് ഓണ്‍ലൈനിൽ ചെയ്താൽ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ പി ജി പോർട്ടലിൽ പോയി പരാതി കൊടുത്തു പരിഹാരം കാണാവുന്നതാണ് .ഇല്ലെങ്കിൽ ഗ്യാസ് ഏജൻസി യിൽ ദിവസവും പോയി അന്വേഷിക്കേണ്ടി വരും
ReplyDeleteനമ്മൾ നേരിട്ട് ഓണ്‍ലൈനിൽ ചെയ്താൽ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ പി ജി പോർട്ടലിൽ പോയി പരാതി കൊടുത്തു പരിഹാരം കാണാവുന്നതാണ് .ഇല്ലെങ്കിൽ ഗ്യാസ് ഏജൻസി യിൽ ദിവസവും പോയി അന്വേഷിക്കേണ്ടി വരും
ReplyDeleteSajith .it is not possible to link 1 aadhar to 3 bank a/c s. When they enter your adhar no in the banks system it will be shown as 'already linked ' or some similar to that.
ReplyDeleteHope it is clarified.
@ Sajith
ReplyDeleteThere is no relevance whether you give it in form or you give it in plain paper .
All the bank does they just enter your adhar no into the banks software and the form / paper that you give is a proof that you itself have requested for linkage.
And different banks will have different operating procedures hence the difference that you have observed.
അങ്ങനെ ഗ്യാസും ഓണ്‍ലൈനില്‍
ReplyDeleteമിക്കവാറും എല്ലാ അക്ഷയ കേന്ദ്രങ്ങളും 50 രൂപ മുതൽ 100 രൂപ വരെ ഈ ആവശ്യത്തിനു ജനങ്ങളിൽ നിന്ന് കവര്ന്നെടുക്കുന്നു. ഒന്നും അറിയാത്ത ജനം ഇപ്പോളും അക്ഷയ കേന്ദ്രങ്ങളിൽ ക്യു നില്ക്കുന്നു. ആധാർ ലിങ്ക് ചെയ്യുന്നതിലൂടെയും കഷ്ടപ്പെടുന്നത് പാവം ജനം. നേട്ടം കൊയ്യുന്നത് മറ്റുള്ളവർ.
ReplyDeleteസാറിന്റെ നിസ്വാര്ധ സേവനത്തിനു നന്ദി.
റഹീം
@ rahim
ReplyDeleteIgnorance is not an excuse !!
ആധാര്‍ ലിന്ക് ചെയ്യപ്പെട്ടുവോ എന്ന് ചെക്ക് ചെയ്യാനുള്ള ലിന്ക് നല്കിയാല്‍ വളരെ ഉപകാരം
ReplyDeleteആധാര്‍ ലിന്ക് ചെയ്യപ്പെട്ടുവോ എന്ന് ചെക്ക് ചെയ്യാനുള്ള ലിന്ക് നല്കിയാല്‍ വളരെ ഉപകാരം
ReplyDeleteഗ്യാസ് സിലണ്ടറിന് ഗ്യാസ് ട്രബിള്‍
ReplyDeleteഭാരത് ഗ്യാസിന്റെ ഒരു പുതിയ സിലണ്ടര്‍ കിട്ടി. അടുപ്പില്‍ ഘടിപ്പിച്ചപ്പോള്‍ കത്തുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഗ്യാസ് ഏജസിയിലത്തി വിവരം അറിയിച്ചു. പുതിയ കുറ്റിക്കുണ്ടാകുന്ന ഒരുതരം ഗ്യാസ് ട്രബിളാണത്രേ പ്രശ്നം. വീട്ടില്‍ ചെന്ന് സിലണ്ടര്‍ തുറസ്സായ സ്ഥലത്തുവെച്ച്, സ്ക്രൂഡ്രൈവറുപയോഗിച്ച് ഗ്യാസ് കുത്തിക്കളയാന്‍ നിര്‍ദ്ദേശം. എല്ലാം അനുസരിച്ചു. എന്നിട്ടും അടുപ്പ് പണിമുടക്കുന്നു.
അടുത്ത ദിവസം ഭാര്യയോടൊപ്പം സിലണ്ടറിനെ ഗ്യാസ് ഏജന്‍സിയിലേക്കയച്ചു. ഗ്യാസ് ഡാക്കിട്ടര്‍ന്മാര്‍ ചേര്‍ന്ന് കുറെ വായൂ കുത്തിക്കളഞ്ഞു. ഇനിയും അസുഖം ഭേദമായില്ലെങ്കില്‍ സ്ക്രൂഡ്രൈവര്‍ വീണ്ടും ഉപയോഗിച്ചുകൊള്ളാന്‍ അനുവദിച്ചു. പ്രയോഗങ്ങളെല്ലാം നടത്തി. കാര്യമായ രോഗശമനം ഉണ്ടായില്ല. അസുഖം ബാധിച്ചകുട്ടിക്കു പകരം മറ്റൊരു കുട്ടിയെ കൊടുത്തുവിടാറില്ലല്ലോ?
ഇനി ഏതു ഡോക്ടറെ സമീപിക്കണം എന്നുവിചാരിച്ചിരിക്കുകയാണ്. കൊച്ചിയിലോ മറ്റോ ഒരു വലിയ ഡോക്ടറുണ്ടെന്ന് നെറ്റ് പരിശോധിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് ഞായറാഴ്ചയായിപ്പോയല്ലോ ? നാളെ അദ്ദേഹത്തെ ഒന്ന് കണ്‍സല്ട് ചെയ്യാം.
@ VIJAYAKUMAR M D
ReplyDeleteKanjirappally yil gas trouble ....
ha...ha....call 0484-2720915,2721544l
To sathyaseelan,
ReplyDeleteആധാര്‍ - LPG , BANK ACCOUNT എന്നിവയുമായി ലിങ്ക് ചെയ്തോ എന്നറിയാനായി വിവിധ ഗ്യാസ് കമ്പനികളുടെ സൈറ്റ് ലിങ്കുകളും നിർദേശങ്ങളും അടങ്ങിയ പോസ്റ്റിന് ക്ലിക്ക് ചെയ്യുക BIO-VISION VIDEO BLOG
സാറിന് ഒരുപാട് താങ്ക്സ്.ചെറിയ പ്രശ്‌നങ്ങള്‍ കാണുന്നുണ്ടന്ന് പറയുന്നുണ്ടല്ലോ? അത് പരിഹരിച്ചോ
ReplyDeleteഇത്തരമൊരു പോസ്റ്റ് എഴുതിത്തന്ന അഹമ്മദ് ഷെരീഫ് സാറിന് നന്ദി. muhammedmaster perambra
ReplyDeleteThis comment has been removed by the author.
ReplyDeleteaarkkenkilum ithu vijayakaramaayi cheyyan saadicho?
ReplyDeleteമരിച്ചു പോയ എന്റെ അഛന്റെ പേരിലുള്ള ഗ്യാസ് കണക്ഷന്‍ എന്റെ അമ്മയുടെ പേരിലേക്ക് മാറ്റാന്‍ കാര്യമായ കുത്തിക്കെട്ട് ഉണ്ടാകുമോ? കൃത്യമായ നിര്‍ദേശം ആരെങ്കിലും തരുമോ?
ReplyDeletedear Arjunn,
ReplyDeletethanks for your reply
sajith
dear Arjunn,
ReplyDeletethanks for your reply
sajith
@sajith . the information i have given earlier is not correct.
ReplyDeleteif u have asked 3 banks to link your aadhar to your bank a/c ,it will be linked to the a/c which was linked last .all the the previous linkings will get removed automatically but if u try to link your aadhar in 2 branches of same bank then it will show up up intheir system as 'cannot be linked ,previously linked'
sorry for the wrong info given earlier