പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രപാഠപുസ്തകവുമായി ബന്ധപ്പെട്ട പുരോഗതി എത്രയെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെല്ലാം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിലയിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ഐടി പരീക്ഷയുടെ മാതൃകയില്‍ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും തെറ്റുപറ്റുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരുത്തിക്കൊടുക്കുകയുമാണെങ്കിലോ? സംഗതി എളുപ്പമായി. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നൂതനപരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ്. SETIGam (സെറ്റിഗാം) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. Self Evaluation Tool In Gambas എന്നതിന്റെ ചുരുക്ക രൂപമാണ് SETIGam എന്നത്. പത്താംതരത്തിലെ കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നും അതിലെ ചോദ്യങ്ങള്‍ ഒരു യൂണിറ്റ് ടെസ്റ്റിലേതു പോലെ സമയബന്ധിതമായി എത്രത്തോളം ശരിയായി ചെയ്യാമെന്ന് സ്വയം കണ്ടെത്തുന്നതിന് ഈ സോഫ്‌റ്റ്‌വെയര്‍ വഴിയൊരുക്കുന്നു. ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനും ഈ സോഫ്‌റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വയം മൂല്യനിര്‍ണയത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ മാത്‌സ് ബ്ലോഗ് ടീമിലെ ജോണ്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണികള്‍ മൊഡ്യൂള്‍ ഒന്നില്‍ കൊടുത്തിരിക്കുന്ന യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.
ഈ സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സഹായിച്ച പ്രോഗ്രാമിങ് ഭാഷയായ GAMBAS ന്റെ ചുരുക്കരൂപമാണ് SETIGam എന്ന പേരിലെ Gam പ്രതിനിധീകരിക്കുന്നത്. സ്‌ക്കൂള്‍ ലിനക്‌സിന്റെ ഒട്ടുമിക്ക പാക്കേജുകളിലും Programming എന്ന മെനുവില്‍ Gambas ഉള്‍പ്പെടുത്തിയിട്ടുണ്ട്. Microsoft Visual Basic ന് സമാനമായി Open source ല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു Programming language ആണ് Gambas. Gambas രൂപകല്പന ചെയ്ത Binoit Minsiniയുടെ കടുത്ത ആരാധകനായ പ്രമോദ് സാര്‍, താന്‍ പഠിച്ചെടുത്ത അറിവുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആകെ 20 മാര്‍ക്കിനുള്ള 7 ചോദ്യങ്ങളാണ് ഈ സോഫ്‌റ്റ്‌വെയറിലുള്ളത്. ഇത്തരമൊരു പരീക്ഷയെഴുതുന്നതിനുള്ള പരമാവധി സമയം 20 മിനിറ്റാണെങ്കിലും കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പരീക്ഷാ സമയം 10 മിനിറ്റ്, 15 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിവയിലേതു വേണമെങ്കിലും സ്വയം ക്രമീകരിക്കാവുന്നതാണ്. 7 ചോദ്യങ്ങളും വായിച്ചു നോക്കി ഇഷ്ടമുള്ള ക്രമത്തില്‍ പരീക്ഷ ചെയ്യാവുന്നതാണ്. പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കുകളും കുട്ടി നല്‍കിയ ഉത്തരങ്ങളും ഉത്തരസൂചികയും നോക്കി സ്വയം വിലയിരുത്തല്‍ നടത്താവുന്നതുമാണ്. വേണമെങ്കില്‍ വീണ്ടും പരീക്ഷ ആവര്‍ത്തിക്കാവുന്നതുമാണ്. സമയസൂചികയും (Timer) പരീക്ഷാ ജാലകത്തില്‍ ദൃശ്യമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ അവസാനിപ്പിക്കാനായില്ലെങ്കില്‍ ജാലകം അടക്കപ്പെടുകയും അതുവരെ ചെയ്ത ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും ചെയ്യും. ഇത് സ്വയം മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതകളില്‍ ഒന്നുമാത്രമാണ്. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് മാത്‌സ് ബ്ലോഗിനേപ്പോലെയുള്ള ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയുടെ കടമയാണെന്ന് വിശ്വസിക്കുന്നു.
Installation (സന്നിവേശം)

- ഇവിടെ നിന്നും SETIGam സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
- ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ICTChapter1.tar.gz എന്ന സിപ് ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യുക.
- 9496352140-mathsexamap_0.0.7-1_all.deb എന്ന file dbl clk ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
- ഇന്‍സ്റ്റലേഷനു ശേഷം Application-Education -SETIGammathsexamAP എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
The package might be corrupted or you are not allowed to open the file. I cant install package
ReplyDeleteSir i cant install the package
ReplyDeleteGood attempt. Continue plz
ReplyDeleteസ്വയം നിലനിര്‍ണ്ണയം എന്ന ആശയം വികസിക്കണം. മലയാളം ഞാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ ബ്ലോഗില്‍ നോക്കുമല്ലോ
ReplyDeleteസര്‍
ReplyDeleteഇന്‍സ്റ്റാള്‍ ചെയ്തു നോക്കി.അഭിനന്ദനങ്ങള്‍...
വളരെക്കാലമായുള്ള ഒരന്വേഷണത്തിന് മറുപടി കിട്ടി.
ഈ പ്രോഗ്രാമിംഗിനേക്കുറിച്ച് പറഞ്ഞുതരാന്‍ പ്രമോദ് മാഷിന് താത്പര്യമുണ്ടാകുമെന്ന് കരുതുന്നു.
ഭാഷാവിഷയങ്ങളില്‍ പ്രത്യേകിച്ച് ഹിന്ദിയില്‍ ഇതിന്റെ സാദ്ധ്യത പരീക്ഷിച്ച് നോക്കാനാഗ്രഹമുണ്ട്.
നല്ല സംരംഭം.അഭിനന്ദനങ്ങള്‍.ഇതിന്റെ തന്ത്രം കൂടി പഠിപ്പിച്ചാല്‍ എല്ലാ വിഷയക്കാര്‍ക്കും ഉപകാരപ്പെടും.
ReplyDeleteപുതിയ ചുവടുവയ്പുകള്‍!
ReplyDeleteപുതിയ ചുവടുവയ്പുകള്‍!
ReplyDeleteകുറേ നാളായി കമന്റ് ചെയ്തിട്ട്. ഈ പോസ്റ്റിനു കമന്റ് ചെയ്തില്ലെങ്കിൽ മാത്സ് ബ്ലോഗിൽ വരാൻ തന്നെ അർഹതയില്ല.
ReplyDeleteവിപ്ലവകരമായ ഒരു ചുവടുവെയ്പ്പ്. എല്ലാ ഭാവുകങ്ങളും നേരുന്നു
അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteമറ്റാരുടെയും സഹായമില്ലാതെ തന്നെ കുട്ടിക്ക് സ്വയം പരീക്ഷയെഴുതാനാവുന്ന ഒരു സംരംഭം തികച്ചും ആശാവഹം തന്നെയാണ്. ഇത്തരമൊരു ആശയത്തിന് പ്രമോദ് സാറിന് ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ. എനിക്ക് അത്ഭുതമാണ് ഇപ്പോഴും. ഐടി പ്രൊഫഷണലുകളെ വെല്ലുന്ന പാടവത്തോടെ നമ്മുടെ അധ്യാപകര്‍ എന്തെല്ലാം കാര്യങ്ങളാണ് വിദ്യാഭ്യാസമേഖലയ്ക്ക് വേണ്ടി സംഭാവന ചെയ്യുന്നത്. പക്ഷേ ഇതിന്റെയൊന്നും ഗൗരവം മനസ്സിലാക്കാനോ, ഇതിനെയൊന്ന് കുട്ടികളിലേക്കെത്തിക്കാനോയുള്ള സമയം നമ്മുടെ ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇല്ലാതെ പോകുന്നു. അത് ഖേദകരമാണ്. അധ്യാപകസമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ബാധിച്ച ആലസ്യം ഇനിയെങ്കിലും സ്വയം തിരിച്ചറിഞ്ഞേ പറ്റൂ. അക്കൂട്ടത്തില്‍ അവിരാമം പ്രയത്നിക്കുന്ന പ്രമോദ് സാറിനെപ്പോലുള്ളവരെ അംഗീകരിക്കാന്‍ നാം തയ്യാറാകണം. ഇവരുടെയെല്ലാം കണ്ടെത്തലുകള്‍ കുട്ടികള്‍ കൈനീട്ടി സ്വീകരിക്കും. അപ്പോഴും ഗുണം നമുക്കു തന്നെയാണ്. പ്രമോദ് സാര്‍, ആശംസകള്‍!
ReplyDeleteവളരെ ഉപകാരമായി...അന്വേഷിച്ചതു ഇപ്പോളാ കിട്ടിയത്.എല്ലാ വിഷയത്തിന്റെയും തയ്യാറാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു........ദീര്‍ഘായുഷ്മാന്‍ ഭവ:.
ReplyDeleteby urs
student
വളരെ ഉപകാരമായി...അന്വേഷിച്ചതു ഇപ്പോളാ കിട്ടിയത്.എല്ലാ വിഷയത്തിന്റെയും തയ്യാറാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു........ദീര്‍ഘായുഷ്മാന്‍ ഭവ:.
ReplyDeleteby urs
student
കുട്ടികള്‍ക്ക് സ്വയം പരീക്ഷ എഴുതാനും അത് അപ്പോള്‍ തന്നെ വിലയിരുത്താനും കഴിയുന്ന ഒരു package..... തികച്ചും അഭിനന്ദനാര്‍ഹം... ഇതുപയോഗിക്കുന്ന കുട്ടികള്‍ mathsblog teamനോട് എന്നും നന്തിയുള്ളവരാകും
ReplyDeleteCongratulations for your great effort.....
ReplyDeleteഎനിക്ക് അത്ഭുതമാണ് ഇപ്പോഴും. ഐടി പ്രൊഫഷണലുകളെ വെല്ലുന്ന പാടവത്തോടെ നമ്മുടെ അധ്യാപകര്‍ എന്തെല്ലാം കാര്യങ്ങളാണ് വിദ്യാഭ്യാസമേഖലയ്ക്ക് വേണ്ടി സംഭാവന ചെയ്യുന്നത്. പക്ഷേ ഇതിന്റെയൊന്നും ഗൗരവം മനസ്സിലാക്കാനോ, ഇതിനെയൊന്ന് കുട്ടികളിലേക്കെത്തിക്കാനോയുള്ള സമയം നമ്മുടെ ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇല്ലാതെ പോകുന്നു. അത് ഖേദകരമാണ്.
ReplyDeletewell said Hari
കൊള്ളാം സര്‍..
ReplyDeleteപുതുവഴികളാണല്ലോ വെട്ടുന്നത് !!
അഭിനന്ദനങ്ങള്‍..
exelent sir thanks
ReplyDeleteഅഭിനന്ദനങ്ങള്‍.മറ്റു വിഷയങ്ങളിലും ശ്രമിക്കുമല്ലോ.
ReplyDeleteഇന്‍സ്റ്റാള്‍ ചെയ്തു നോക്കി.അഭിനന്ദനങ്ങള്‍...
ReplyDeleteഈ പ്രോഗ്രാമിംഗിനേക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ഒത്തിരി പേര്‍ പ്രതീക്ഷിക്കുന്നു.ഞാനും....
മാത്സ് software install ചെയ്തു പക്ഷേ പരീക്ഷ ചെയ്യുന്ന വിധം മനസിലാകുന്നില്ല
ReplyDeleteവളരെ ഗംഭീരമായിരിക്കുന്നു. ഇന്നലെ തന്നെ ഷെഡ്യൂള്‍ ചെയ്തത് കണ്ടിരുന്നു. പരീക്ഷിച്ചും നോക്കി . കമന്റിടാന്‍ അല്പം വൈകി .ഗണിതപഠനത്തിന് പുതിയൊരു മാര്‍ഗ്ഗം കൂടിീ കാട്ടിത്തന്ന പ്രമോദ് സാറിന് നന്ദി
ReplyDeletesource code is in the downloaded file itself. Extract the file "9496352140-mathsexamap_0.0.7.orig.tar.gz". In the extracted folder open the folder "9496352140-mathsexamap-0.0.7.orig" then the folder "src".

ReplyDeleteമറ്റുവിഷയങ്ങളുടെ SETIGam തയ്യാറാക്കണമെങ്കില്‍ ചോദ്യപ്പേപ്പറും ഉത്തരസൂചികയും അയച്ചുതരൂ. അല്ലെങ്കില്‍ sourcecode നോക്കി സ്വയം എഴുതൂ.എല്ലാ കമന്റുകളക്കും നന്ദി. bt criticism makes it more perfect
ReplyDeletethanks alot pramod sir u are so proffessional അഭിനന്ദനങ്ങള് vy gud for beginers
ReplyDeleteThis comment has been removed by the author.
ReplyDeleteplease upload windows version of the software
ReplyDeleteഓഫ് ടോപിക് :
ReplyDelete"ആറാം പ്രവര്‍ത്തി ദിവസം(10.06.2013)സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഈ സൈറ്റില്‍ (സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങുന്ന മുറയ്ക്ക്) ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയ്യതി 20/06/2013"
സൈറ്റ് ഈ നിമിഷംവരേ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. ഇനി രണ്ടുദിവസം കഴിഞ്ഞ് പ്രവര്‍ത്തിച്ചുതുടങ്ങുമായിരിക്കും. ഹെവി ട്രാഫിക്കുമൂലം ഇരുപതാംതീയ്യതിവരെ ആര്‍ക്കും കയറാന്‍പോലും കഴിയില്ല. പാവങ്ങള്‍, പ്രൈമറി എച്ച്എമ്മുമാര്‍ കഫേകളില്‍ നൂറുകണക്കിന് രൂപാ ഗോപിയാക്കി തപസ്സിരിക്കും. വിരട്ടലുകള്‍ അനുസ്യൂതം തുടരും. അതുകഴിഞ്ഞ് രണ്ടുദിവസത്തേക്ക് നീട്ടും....
പീഢനപര്‍വ്വങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും....
വളരെ നല്ലത്
ReplyDeletePRAMOD SIR, YOU HAVE DONE A MARVELOUS JOB.IT IS REALLY A GOOD ATTEMPT FOR THE BENEFIT OF OUR STUDENTS
ReplyDeleteSource Code കാണുമ്പോള്‍ ഈ മഹത്തായ സേവനത്തിന്റെ മൂല്യം കൂടുന്നു.
ReplyDeleteCongrats sir you have done a marvelous job
ReplyDeleteTHANK U SIR
ReplyDeleteപ്രമോദ് സാറിന് അഭിനന്ദനങ്ങള്‍. നന്നായി പഠിച്ചശേഷം Self Test വീണ്ടും ചെയ്യണം. ഇപ്പോഴാകെ UIDമയം. വളരെ ആകര്‍ഷകമായ നിര്‍മ്മിതികളുമായി വരുക. അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹം താങ്കളുടെ ശ്രമങ്ങളെ ആവേശത്തോടെ സ്വീകരിക്കും.
ReplyDeleteവളരേ നല്ല പ്രവര്‍ത്തനം.... കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദം. എല്ലാ വിഷയങ്ങള്‍ക്കും കിട്ടിയാല്‍ ഉപകാരപ്രദമായിരുന്നു... നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രമോദ് മാഷിന്റെ SETIGam സോഫ്ട്വേര് കണ്ടപ്പോഴാണ് കഴിഞ്ഞ വര്ഷം Gambas പ്രോഗ്രാമിങ് ഭാഷയില് തയ്യാറാക്കിയ Virtual Voting Machine സോഫ്ട്വേര് പൊടിതട്ടിയെടുക്കണമെന്ന് തോന്നിയത് ചില സ്കൂളുകളില് പരീക്ഷണമെന്ന നിലയില് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും (Click here)സോഫ്ട്വേര് മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്ദ്ദേശങ്ങള് ലഭിക്കുകയും ചെയ്കിരുന്നു.
ReplyDeleteഅതനുസരിച്ച് പരിഷ്കരിച്ച സോഫ്ട്വേര് ഡൗണ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ്
Download Link
ഡൗണ്ലോഡ് ചെയ്തു കിട്ടുന്ന VVM.zip എന്ന ഫയല് Right Click ചെയ്ത് Extract ചെയ്യുമ്പോള് VVM എന്ന ഫോള്ഡര് ലഭിക്കും. ഇതില് താഴെ പറയുന്ന ഫയലുകള് കാണാം
1. Installation.pdf – ഇന്സ്റ്റലേഷന് സംബന്ധിച്ച നിര്ദ്ദേശങ്ങള്
2. Help.pdf -സോഫ്ട്വേര് ഉപയോഗിക്കുന്നതിനുള്ള സഹായം
3. vvm_2.0.0-1_all.deb – സോഫ്ട്വേര് ഇന്സ്റ്റലേഷന് സെറ്റപ്പ്
4. Sample strips FOLDER- സോഫ്ട്വേര് പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള് ഫയലുകള് അടങ്ങിയ ഫോള്ഡര്
Cherish Abraham
St Aloysius H S Manalumkal
cherishpala@yahoo.co.in
പരിശ്രമങ്ങള്‍...തുടരട്ടെ..എല്ലാ..ഭാവുകങ്ങളൂം....
ReplyDeleteപരിശ്രമങ്ങള്‍...തുടരട്ടെ..എല്ലാ..ഭാവുകങ്ങളൂം....
ReplyDeleteഞാന്‍ windows ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് install ചെയ്യാന്‍ പറ്റിയില്ല. എന്തായാലും ഈ പരിശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. congrats സര്‍ by a student
ReplyDelete
ReplyDeleteവളരേ നല്ല പ്രവര്‍ത്തനം.... കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദം.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല സാര്‍
ReplyDeleteഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല സാര്‍
ReplyDeleteQuickBooks customer service is best options If you are looking for a QuickBooks Customer Service you can contact us at. QuickBooks customer service : +1 602-362-8345
ReplyDelete