Monday, June 10, 2013

Club Activites in Schools

സ്കൂളില്‍ ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയാണ് ഇപ്പോള്‍. ഒട്ടേറെ ക്ലബ്ബുകള്‍ നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഒട്ടു മിക്ക സ്കൂളുകളും പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. സ്കൂളുകളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി ഫണ്ട് ലഭ്യതയിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പോകുവാന്‍ ആവശ്യമായ ഫണ്ട് പലപ്പോഴും ലഭ്യമാകാറില്ല.അതു കൊണ്ടു തന്നെ പ്രവര്‍നങ്ങള്‍ നടത്തി എന്നു റിപ്പോട്ടെഴുതി തീര്‍ക്കുകയോ അല്ലായെങ്കില്‍ നടത്തി എന്നു വരുത്തി തീര്‍ക്കുകയോ ചെയ്യും. എന്നാല്‍ ഫണ്ട് ലഭ്യതാ സാധ്യതയുള്ളതും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെ കുറിച്ചറിഞ്ഞാല്‍ ഏറെ കാര്യക്ഷമമായി നമുക്ക് വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താകുമെന്നതില്‍ സംശയമില്ല. ഇത്തരത്തിലുള്ള വിവിധ ക്ലബ്ബുകളെ പരിചയപ്പെടുത്തുകയാണ് മലപ്പുറം രാമന്‍കുത്ത് പി.എം.എസ്.എ യു.പി സ്ക്കൂളിലെ അധ്യാപകനായ വി.കെ വിനോദ്. ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്ന എല്ലാ ക്ലബ്ബുകളുടേയും സംഘാടകരുമായി നേരിട്ടും ഫോണിലുമെല്ലാം ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോകുന്നതിന് ഈ ലേഖനം സ്ക്കൂളുകളെ സഹായിക്കുമെന്ന് തീര്‍ച്ച. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലബ്ബുകളെക്കുറിച്ച് വായിച്ചറിയാം. അദ്ദേഹത്തിന് പ്രോത്സാഹനം നല്‍കുന്നതിനും സംശയദുരീകരണത്തിനും കമന്റ് ബോക്സ് ഫലപ്രദമായി വിനിയോഗിക്കുമല്ലോ.

ഇന്ന് നിരവധി ക്ലബ്ബുകള്‍ നമ്മുടെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ ഫണ്ട് ലഭ്യതാ സാധ്യതയുളളതും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലംവരെയുളള സ്‌കൂളുകളില്‍ ഇവയെല്ലാം തന്നെ ആരംഭിയ്ക്കാവുന്നതാണ്. ക്ലബ്ബുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

  1. ഊര്‍ജ്ജസംരക്ഷണ വേദി
  2. ലഹരി വിരുദ്ധ ക്ലബ്ബ്
  3. ഹെറിറ്റേജ് ക്ലബ്ബ്
  4. ഫോറസ്ട്രി ക്ലബ്ബ്
  5. കാര്‍ഷിക ക്ലബ്ബ്
  6. ഹരിത സേന
  7. ജലശ്രീ ക്ലബ്ബ്
  8. ലവ് ഗ്രീന്‍ ക്ലബ്ബ്
  9. പര്യാവരണ്‍ മിത്ര
  10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

1.ഊര്‍ജ്ജ സംരക്ഷണ വേദി

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം. വേദി രൂപീകരിച്ച് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വേദിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും അനുവദിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. അംഗത്വത്തിനായി സ്ഥാപനമേലധികാരി മുഖാന്തിരം താഴെകാണുന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

ഡയറക്ടര്‍,
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍,
ശ്രീക്യഷ്ണനഗര്‍,
ശ്രീകാര്യം പോസ്റ്റ്,
തിരുവനന്തപുരം - 17

2.ലഹരി വിരുദ്ധ ക്ലബ്ബ്

മദ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്. ക്ലബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് ലഭിക്കുന്നതാണ്.
സംസ്ഥാന ജില്ലാതലങ്ങളില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബിനും അംഗങ്ങള്‍ക്കും എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി തൊട്ടടുത്ത എക്‌സൈസ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

3.ഹെറിറ്റേജ് ക്ലബ്ബ്

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കുക അത് വഴി രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടുമുളള ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും നല്‍കിവരുന്നു.

രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി ക്ലബ്ബ് രൂപികരിച്ചതിന് ശേഷം ആ വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി മുഖാന്തിരം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതുണ്ട്.

ദി ഡയറക്ടര്‍,
കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്,
നളന്ദ, കവടിയാര്‍ പി ഒ,
തിരുവനന്തപുരം - 3

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

4.ഫോറസ്ട്രി ക്ലബ്ബ്

വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നതിന് സ്‌കൂളുകളില്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്. രജിസ്‌ട്രേഷന് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍ / ഹെഡ്മാസ്റ്റര്‍ രക്ഷാധികാരിയായും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ് ഗൈഡുകളായും 30-40 കുട്ടികള്‍ അംഗങ്ങളായും ഉളള ക്ലബ്ബ് രൂപികരിച്ചതിന് ശേഷം രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

രജിസ്‌ട്രേഷന്‍ ഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഡയറക്ടര്‍,
ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
വഴുതക്കാട്,
തിരുവനന്തപുരം - 14
വനം വകുപ്പ് സൗജന്യമായി സംഘടിപ്പിക്കുന്ന പ്രക്യതി പഠന ക്യാമ്പുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും - അപേക്ഷ ഫോമും

5.കാര്‍ഷിക ക്ലബ്ബ്

കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു ക്ലബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ ആകാം. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഇക്കോ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി (വെജിറ്റബിള്‍ കള്‍ട്ടിവേഷന്‍ പ്രോഗ്രാം) മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് , ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വിത്ത്, വളം, ഉപകരണങ്ങള്‍, ട്രെയിനിങ് എന്നിവയ്ക്കായി തുക അനുവദിക്കുന്നത്. കൂടാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല വിദ്യാലയം, ഏറ്റവും നല്ല സ്ഥാപന മേധാവി, ഏറ്റവും നല്ല ടീച്ചര്‍, എറ്റവും നല്ല വിദ്യാര്‍ത്ഥി എന്നിവരേയും തിരെഞ്ഞടുക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

6.ദേശീയ ഹരിത സേന

പാരിസ്ഥിതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍' നടപ്പിലാക്കുന്ന 'ദേശീയ ഹരിതസേന' - ഇക്കോ ക്ലബ്ബ് സ്‌കൂളുകളില്‍ ആരംഭിക്കാവുന്നതാണ്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനും അതത് ജില്ലകളിലെ ഏറ്റവും മികച്ച ക്ലബ്ബിനും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കോ ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

7.ജലശ്രീ ക്ലബ്ബ്

ജലവകുപ്പിന്റെ കീഴിലുളള സി.സി.ഡി.യു.വി.ന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാലയങ്ങളെ 'ജല സൗഹൃദ മുറ്റങ്ങള്‍' ആക്കി മാറ്റുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. മഴവെളള സംഭരണികള്‍ സ്ഥാപിക്കല്‍, മഴക്കുഴി നിര്‍മ്മാണം, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യല്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ഗ്രാമീണ കൂട്ടായ്മകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിനുളളത്. കൂടാതെ കുടിവെളളം പരിശോധിക്കാനുളള സൗജന്യ കിറ്റുകളും ലഭ്യമാക്കും. അദ്ധ്യാപകര്‍ക്കുളള പരിശീലനവും നല്‍കും. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സാമ്പത്തിക സഹായങ്ങളും ലഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ദി ഡയറക്ടര്‍, സി സി ഡി യു,
ഫസ്റ്റ് ഫ്‌ളോര്‍, പി ടി സി ടവര്‍,
എസ് എസ് കോവില്‍ റോഡ്,
തമ്പാനൂര്‍, തിരുവനന്തപുരം - 1
ഇമെയില്‍: ccdu@gmail.com

8.ലവ് ഗ്രീന്‍ ക്ലബ്ബ്

ജപ്പാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. ആയ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ് ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. ക്ലബ്ബുകള്‍ രൂപികരിക്കുന്നതിനായി അടുത്തുളള ഒയിസ്‌ക ചാപ്‌റ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്. ഒയിസ്‌ക ചാപ്‌റ്റേഴ്‌സ് ഏതെല്ലാമാണെന്നറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

9. പര്യാവരണ്‍ മിത്ര

സ്‌കൂള്‍ കുട്ടികളെ പരിസ്ഥിതിയുടെ മിത്രം ആക്കി മാറ്റുക എന്നതാണ് പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം. അംഗത്വം നേടുന്ന സ്‌കൂളുകള്‍ക്ക് പര്യാവരണ്‍ മിത്രയുടെ പ്രാദേശിക റിസോഴ്‌സ് ഏജന്‍സികളുമായി കൂടുതല്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷഫോറം പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കു.

അപേക്ഷ അയക്കേണ്ട വിലാസം

പ്രോഗ്രാം കോര്‍ഡിനേറ്റര്‍,
സെന്‍ട്രല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍,
'പുഷ്പ', അംബിക റോഡ്,
പളളിക്കുന്ന്,കണ്ണൂര്‍ 670004

10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. പി. ടി.എ യുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സ്‌കീമിനെകുറിച്ച് കൂടുതല്‍ അറിയുവാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

ഇത്രയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് അധ്യാപകര്‍ക്കു സമര്‍പ്പിക്കുന്ന വിനോദ് സാര്‍ തികച്ചും അഭിനന്ദനമര്‍പ്പിക്കുന്നു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.

46 comments:

  1. നന്നായിരിക്കുന്നു ജോമാന്‍സാര്‍ . ഈ സമയത്ത് ഇത്തരം ഒരു പോസ്റ്റ് ഉചിതമാണ് . ഇതില്‍ പരാമര്‍ശിക്കുന്ന പല ക്ലബ്ബുകളും സ്ക്കൂളുകളില്‍ ഇല്ല എന്നതാണ് സത്യം . വിലയേറിയ വിവരങ്ങള്‍ തന്നതിന് നന്ദി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഈ പോസ്റ്റ്‌ തയ്യാറാക്കിയ nilambur രിലെ VINOD സാറിന് ഒരായിരം താങ്ക്സ് .good effort sir. ഇത്തരം പോസ്റ്റുകൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .

    ReplyDelete
  4. Vinod sir it is very useful to all to start any club from ur list, thanks fer ur great effort keep blogging again and again thanks fer Jomon sir also

    ReplyDelete
  5. വളരെ 'ഉപകാ'രപ്രദമായ പോസ്റ്റ്‌ !

    ReplyDelete
  6. very helpful information from you.thank you sir

    ReplyDelete
  7. dear vinod,your effort very useful to teachers,thanks by BRC Nilambur

    ReplyDelete
  8. നന്നായിട്ടുണ്ട്. വിവരങ്ങള്‍ക്ക് നന്ദി.

    ReplyDelete
  9. sir you did a good deed.this information is very use full to the teachers and the students.
    unnikrishnan ggvhss wandoor.

    ReplyDelete
  10. sir you did a good deed.this information is very use full to the teachers and the students.
    unnikrishnan ggvhss wandoor.

    ReplyDelete
  11. EXCELLENT COLLECTION....TIMELY PUBLISHED...THANK YOU,SIR
    James Sebastian
    jamaath HSS Thandakkad
    Ernakulam

    ReplyDelete
  12. ഇതുപോലെ നമ്മുടെ വിദ്യാരംഗം കലാസാഹിത്യവേദിക്ക് സാംസ്‌കാരിക വകുപ്പിന്റെയോ സാഹിത്യ അക്കാദമിയുടെയോ സംഗീതനാടക അക്കാദമിയുടെയോ മറ്റോ വല്ല ചില്ലറ സഹായവും ലഭിച്ചിരുന്നെങ്കിൽ
    എത്ര ആശ്വാസമായേനെ ! ......

    ReplyDelete
  13. അധ്യാപക സമൂഹത്തിന് ഊര്‍ജം പകരുന്ന ഗുണപുഷ്‌കലമായ ലേഖനം,അഭിനന്ദനങ്ങള്‍.

    ReplyDelete
  14. വളരെയധികം പ്രയോജനപ്രദമായ വിവരങ്ങള്‍ അധ്യാപകര്‍ക്കായി പങ്ക് വെച്ച വിനോദ് സാറിന് അഭിനന്ദനങ്ങള്‍..താങ്കളുടെ വിലയേറിയ ഈ സമര്‍പ്പണം ക്ലബുകള്‍ക്ക് ഊര്‍ജ്ജമായിരിക്കട്ടെ...
    ഹൗലത്ത് .കെ
    സി കെ.എച്ച് എസ്.

    ReplyDelete
  15. very informative,good effort vinod sir

    ReplyDelete
  16. we expect more from u vinod sir
    doncy pathanmthitta

    ReplyDelete
  17. dear vinod sir good work......
    congrats....

    ReplyDelete
  18. vinod sir
    i wonder... is it true..? i think i can consider one...
    vijin pathanapuram

    ReplyDelete
  19. thank u sir.it willbe helpful for both students and teachers.once again thanks for ur effort.

    ReplyDelete
  20. thank u sir.it willbe helpful for both students and teachers.once again thanks for ur effort.

    ReplyDelete
  21. എത്രയോ കാലങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകർ ഈ വിവരങ്ങള്ക്ക് വേണ്ടി കൊതിച്ചിട്ടുണ്ടാവും ? അവരില പലരും റിട്ടയർ ചെയ്തു പോയിക്കാണും ! ഏതായാലും ഇപ്പോഴുള്ളവർക്ക് അത്യന്തം ഉപകാരപ്രദം തന്നെ ഈ പോസ്റ്റ്‌. തീർച്ചയായും ഇത്തവണ പല സ്കൂളുകളിലും വിപ്ലവം നടക്കും.
    നന്ദി ജോമോൻ സർ
    അഭിനന്ദനങ്ങൾ മാത്സ് ബ്ലോഗ്‌

    Rajeev
    English Blog

    ReplyDelete
  22. നമ്മുടെ നാട്ടിലുള്ള വൃക്ഷങ്ങളെ കുറിച്ചും ചെടികളെ കുറിച്ചും ആയൂര്‍വ്വേദ സസ്യങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍.... (()
    (കുട്ടികള്‍ക്കും അധ്യാപകര്‍ക്കും) ഉപകാരപ്പെടുന്ന ബ്ളോഗ്.....krishiyidam

    ReplyDelete
  23. വിനോദ് സർ ...താങ്കളുടെ ഈ ലേഖനം തികച്ചും മികച്ചതാണ് . വിവരങ്ങൾ പങ്കുവെക്കാൻ മനസ് കാണിച്ചതിന് സ്പെഷ്യൽ താങ്ക്സ് .

    താങ്കളുടെ വിലയേറിയ സമയവും ഫോണ്‍ കാളുകളും ഇതിനായി ചിലവഴിച്ചിട്ടുണ്ടാവും എന്നതിൽ സംശയം ഇല്ല .ഒരുപാട് നന്ദി . പര്യാവരണ്‍ മിത്രയുടെ ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ലിങ്ക് വർക്ക്‌ ചെയ്യുന്നില്ല .Bad Request എന്നു കാണിക്കുന്നു .കറക്റ്റ് ലിങ്ക് നല്കുമല്ലോ ?

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. PLS VISIT THIS LINK


    http://paryavaranmitra.in/Enrolment_Form.aspx


    Vinod Nilambur

    ReplyDelete
  26. വളരെ നന്ദി
    ഇവയില്‍ ഏതൊക്കെ ക്ളബ്ബുകള്‍ക്ക് എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കാം
    ജോണ്‍ ടി വി

    എസ് എസ് എല്‍ പി സ്കൂള്‍ പോരൂര്‍ വയനാട്

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. വിനോദ് സാര്‍... അഭിനന്ദനങ്ങള്‍... ഇത്തരം വിലയേറിയ വിവരങ്ങളുടെ ലഭ്യതക്കുറവ് സ്കൂളുകളിലെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വലിയ തടസംതന്നെയായിരുന്നു. ഫണ്ടിന്റെ കുറവിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ..അതിനെല്ലാം ഈ പോസ്റ്റ് ഒരു പരിധി വരെ സഹായകമാകും.. Congrats Maths Blog..

    ReplyDelete
  29. An informative post thank u

    ReplyDelete
  30. പ്രയോജനപ്രദമായ വിവരങ്ങള്‍ തന്നതിന് നന്ദി

    Aji skaria



    ReplyDelete
  31. നിലപൂരിന് അഭിമാനം

    ReplyDelete
  32. നിലപൂരിന് അഭിമാനം

    ReplyDelete
  33. this post was informative........thank u

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.