സ്ക്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനു വേണ്ടി 2013 ജൂണ്‍ മാസമാകുമ്പോഴേക്കും എല്ലാ വിദ്യാര്‍ത്ഥികളും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു നീങ്ങിയത്. ഇതുപ്രകാരം കേരളത്തിലെ എല്ലാ സ്ക്കൂളുകളും മുന്‍കൈയ്യെടുത്ത് തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി. ആധാര്‍ രജിസ്ട്രേഷന്‍ നടന്ന് രണ്ടു മാസത്തിനകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീട്ടുവിലാസത്തില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചു തുടങ്ങിയിട്ടുണ്ടാകും. തങ്ങളുടെ കൂട്ടുകാര്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് കിട്ടുകയും തനിക്ക് ആധാര്‍ കാര്‍ഡ് കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും ഖേദമുണ്ടാവുക സ്വാഭാവികം. ഒരുപക്ഷേ ഇക്കാര്യമന്വേഷിച്ച് അവരുടെ രക്ഷിതാക്കള്‍ സ്ക്കൂളിലെത്തുകയും ക്ലാസ് ടീച്ചറോട് കാര്‍ഡ് ലഭിക്കാത്തതിന്റെ കാര്യം തിരക്കുകയും ചെയ്യും. സത്യത്തില്‍ നമ്മള്‍, അധ്യാപകര്‍ ഈ സംവിധാനത്തിന്റെ രജിസ്ട്രേഷന്‍ പ്രക്രിയയില്‍ മാത്രമേ ഭാഗികമായേ ഭാഗഭാക്കാകുന്നുള്ളുവെങ്കിലും രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിയാന്‍ നമ്മുടെ മനസ്സ് അനുവദിക്കില്ല. ആധാര്‍ കാര്‍ഡ് തയ്യാറായോ? കുട്ടിക്ക് ആധാര്‍ നമ്പര്‍ ആയോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നമുക്കു മറുപടി പറയാന്‍ പോസ്റ്റ് നമ്മെ സഹായിക്കുമെന്നുറപ്പ്. ലേഖനം തയ്യാറാക്കിത്തന്നത് പൂഞ്ഞാര്‍ ബ്ലോഗ് എന്ന ബ്ലോഗ് കൈകാര്യം ചെയ്യുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ ടോണി പൂഞ്ഞാറാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി കാണണമെങ്കില്‍ നമ്മുടെ കയ്യില്‍ വേണ്ടത് ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ ഭാഗമായി ലഭിച്ച പ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് കാണുകയും ആവശ്യമെങ്കില്‍ അതിന്റെ ഒരു പകര്‍പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കുട്ടിയുടെ ആധാര്‍ കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം.
സ്റ്റൈപ്പ് 1
ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.
തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റൈപ്പ് 2
ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
സ്റ്റൈപ്പ് 3
ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.
മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
സ്റ്റൈപ്പ് 4
ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ...നിങ്ങളുടെ ആധാര്‍ കാര്‍ഡ്...
ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കുട്ടിയുടെ ആധാര്‍ കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം.
സ്റ്റൈപ്പ് 1
ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.
തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റൈപ്പ് 2
ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
സ്റ്റൈപ്പ് 3
ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.
മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
സ്റ്റൈപ്പ് 4
ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതേ നമ്പര്‍ തന്നെ നല്‍കണം. പ്രിന്റൗട്ടില്‍ ഉണ്ടാവും. ഒരു നമ്പര്‍ ഒന്നിലധികം ആധാറുകള്‍ക്ക് നല്‍കാമോ
ReplyDeleteNPR കാര്‍ക്ക് ഈ പണി നടക്കില്ലേ.
ReplyDeleteആധറുള്ളവര്‍ക്ക് NPR നിര്‍ബന്ധമില്ലയെന്നും മറിച്ചും കേള്‍ക്കാമായിരുന്നു. your Aadhar Number is under generation.please check back after few days.
20079990318199311220122105744
അസീസ് സാറേ, അങ്ങിനെയില്ലെന്നു തോന്നുന്നു. കാരണം, ഞാന്‍ എന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ എടുത്തത് രണ്ട് മൊബൈല്‍ നമ്പറുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടായിരുന്നു. ഒരു ഫോണ്‍ നമ്പര്‍ ഒന്നിലധികം പേരുടെ കോണ്ടാക്ടായി നല്‍കാവുന്നതാണ്. കാരണം, എന്റെ അച്ഛന്റെ ഫോണ്‍ നമ്പര്‍ തന്നെയാണ് അമ്മയ്ക്കും നല്‍കിയിട്ടുള്ളത്. കാര്‍ഡ് ജനറേറ്റ് ചെയ്തു കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടുള്ള രണ്ടു പേരുടേയും പേരിലുള്ള മെസ്സേജ് അച്ഛന്റെ നമ്പറില്‍ വരികയും ചെയ്തു. (പക്ഷേ അപ്പോഴേക്കും ആധാര്‍കാര്‍ഡ് ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നുവെന്നാണ് അതിലും വലിയ രസം. :-)
ReplyDelete
ReplyDelete"ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതേ നമ്പര്‍ തന്നെ നല്‍കണം" https://portal.uidai.gov.in/ResidentPortal/getstatusLink എന്ന ലിങ്ക് വഴി ആണെങ്കിലേ അതേ നമ്പര്‍ തന്നെ നൽകേണ്ടതുള്ളു http://eaadhaar.uidai.gov.in/eDetails.aspx എന്ന ലിങ്ക് വഴി ആണെങ്കി ഏത് നമ്പറും ഉപയോഗിക്കാം 6 - 7 പ്രാവശ്യം മാത്രമെ പറ്റുകയുള്ളൂ
ഞാന്‍ എന്റെ കുടുംബാംഗങ്ങളുടെ കാര്‍ഡ് ജനറേറ്റ് ചെയ്തു മകളുടെ കാര്യത്തിൽ മാത്രം വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയും എന്നാൽ NPR രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 5 മാസം കഴിഞ്ഞിട്ടും ആധാര്‍കാര്‍ഡ് ലഭിച്ചിട്ടില്ല
തക്ക സമയത്തുള്ള പോസ്റ്റിലൂടെ വീണ്ടും മാത്സ് ബ്ലോഗ്.. .. ...
ReplyDeleteഅഭിനന്ദനങ്ങള്‍ ... അനുമോദനങ്ങള്‍ ... ഭാവുകങ്ങള്‍ ... ആശംസകള്‍ ...
ഈ പോസ്റ്റിലേക്കുള്ള ഒരു ലിങ്ക് അടിമാലി വെബ്ബില്‍ കൊടുക്കുന്നു ..
നന്ദി ഹരി സര്‍ & ടോണി സര്‍ ...
Enrolment Slip ൽ പ്രിന്റ് ചെയ്ത സമയത്തിന്റെ അക്കങ്ങൾ അവ്യക്തമോ അപൂർണ്ണമോ ആണെങ്കിൽ അത് കണ്ട് പിടിക്കുന്നതിന് മാർഗ്ഗമുണ്ടോ?
ReplyDeleteEnrolment Slip ൽ പ്രിന്റ് ചെയ്ത സമയത്തിന്റെ അക്കങ്ങൾ അവ്യക്തമോ അപൂർണ്ണമോ ആണെങ്കിൽ അത് കണ്ട് പിടിക്കുന്നതിന് മാർഗ്ഗമുണ്ടോ?
ReplyDeleteTry to contact UIDAI through their toll-free no. 1800-180-1947.
NPR എടുത്തവർ ആധാർ എടുക്കണമോ. എങ്കിൽ എവിടെയാണ് സമീപിക്കേണ്ടത്
ReplyDelete"NPR എടുത്തവർ ആധാർ എടുക്കണമോ. എങ്കിൽ എവിടെയാണ് സമീപിക്കേണ്ടത്"
ReplyDeleteCheck Your Aadhaar Statusഈ ലിങ്കില്഼ ക്ലിക്ക് ചെയ്ത് NPR/AADHAAR slip ലെ ആദ്യത്തെ 14 അക്കങ്ങളോ അല്ലങ്കില് 28 അക്കങ്ങളോ ടൈപ്പ് ചെയ്ത് താൟഴെയുള്ള ടെക്സ്റ്റ് അതുപോലെ തന്നെ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്഼ ആധാര്഼ സ്റ്റാറ്റസ് കിട്ടും (മൊബൈല്഼ നംപര്഼ ആവശ്യമില്ല). സ്റ്റാറ്റസ്ലില്഼ നിങ്ങളുടെ ആധാര്഼ റിജക്ട് ചെയ്തതിനാല്഼ വീണ്ടും എന്഼റോള്഼ എചയ്യുക എന്ന മെസേജ് കിട്ടിയാല്഼ മാത്രം അടുത്ത അക്ഷയകേന്ദ്രത്തെ സമീപിച്ചാല്഼ എറ്റവുമടുത്ത എന്഼റോള്഼മെന്റ് സ്റ്റേഷനെ കുറിച്ച് അറിയാം
Step 1 -ല്‍ ഉപയോഗിക്കേണ്ട ലിങ്ക് ദയവായി ശ്രദ്ധിക്കുക.. ഹരി സാര്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമല്ലോ..
ReplyDeleteStep 1
www.eaadhaar.uidai.gov.in/eDetails.aspx എന്ന സൈറ്റില്‍ പ്രവേശിക്കുക.
ഇവിടെ നമ്മുടെ കൈവശമുള്ള acknowledgement copy-യുടെ ഇടതുവശത്ത് മുകളിലായി കാണുന്ന അംഗത്വ സംഖ്യയും (Enrolment No.) , വലതുവശത്ത് മുകളിലായി കാണുന്ന തീയതിയും സമയവും നല്‍കണം. തുടര്‍ന്ന് വ്യക്തിയുടെ പേരും നാം നല്‍കിയിരിക്കുന്ന പിന്‍ കോഡും നല്‍കി അതിനു ചുവടെ കാണുന്ന കോഡ് അവസാന കോളത്തില്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
കമന്റുകളിലെ മറ്റു സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മാത്സ് ബ്ലോഗ് സുഹൃത്തുക്കള്‍തന്നെ നല്‍കിയിട്ടുണ്ടല്ലോ.. ഇന്റര്‍നെറ്റ് തകരാര്‍ മൂലം പോസ്റ്റ് പ്രസിദ്ധീകരിച്ചത് അറിഞ്ഞിരുന്നില്ല.ഇപ്പോള്‍ വിവരമറിയിച്ച ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് കമന്റു ചെയ്യുന്നത്.മറുപടി നല്‍കാന്‍ താമസിച്ചതില്‍ ഏവരും ക്ഷമിക്കണേ..
ReplyDeleteപിന്നെ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പോസ്റ്റ് പൂഞ്ഞാര്‍ ബ്ലോഗില്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പൂഞ്ഞാറുകാര്‍ അഭിമാനത്തോടെ ഒരാളെ പരിചയപ്പെടുത്തുന്നു.. വായിക്കുമല്ലോ...
സ്റ്റാറ്റസ് ചെക്ക് ചെയ്യുന്ന ലിങ്കിലാണ് ആദ്യം പ്രവേശിച്ചതെങ്കില്‍ ഇടതുവശത്തുള്ള main menu-വില്‍ നാലാമത്തെ ലിങ്ക് (e-aadhaar)ഉപയോഗിച്ച് മുകളിലുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം..NPR എടുത്തവര്‍ക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്..
ReplyDeleteവളരേയധികം നന്ദിയുണ്ട്.ആധാര്‍കാര്‍ഡ് ലഭിക്കാതെ വളരേ നാളായി വിഷമിക്കുകയായിരുന്നു.
ReplyDeleteStep 1 -ല്‍ ഉപയോഗിക്കേണ്ട ലിങ്ക് ഇനിയും correct ചെയ്തിട്ടില്ല. ദയവായി ശ്രദ്ധിക്കുക.. Resident Portal ലേയ്ക്കല്ല പ്രവേശിക്കേണ്ടത് .e-Aadhar Portal ലേയ്ക്കാണ്. ഈ കാര്യം Tony Sir കമന്റായി പറഞ്ഞിട്ടുണ്ട്....
ReplyDelete... അവസരോചിതമായ post...
...അഭിനന്ദനങ്ങള്‍.....
e-Aadhar Portal
ReplyDeleteനന്ദി സര്‍
ReplyDeleteഇപ്പോള്‍ ശരിയാക്കി
IN E-ADHAR ALSO NPR taken in dec 2012 is not available. only your adhar is under generation is the message
ReplyDeleteI have enrolled for NPR on DEC 12. I canot generate My aadhar via e-aadhar. How it possible,
ReplyDeleteI have enrolled for NPR on DEC 12. I canot generate My aadhar via e-aadhar. How it possible,
ReplyDeleteഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് 3 മാസം വരെ വയസ്സിളവുണ്ട്.
ReplyDeleteഈ കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ 5 വയസകുന്നത് വരെ കാത്തിരിക്കണം.കാരണം ആധാര്‍ എടുക്കുന്നതിനുള്ള കുറഞ്ഞ വയസ്സ് 5 ആണ്.അതിനുശേഷം വേണം അധാര്‍ enrolment നടത്താന്‍.ചുരുങ്ങിയത് സെപ്റ്റംബര്‍ മാസത്തിനു ശേഷമേ fixation പൂര്‍ത്തിയാകുകയുള്ളൂ.
ഇതേ രീതിയില്‍ എല്ലാ കുട്ടികളുടെയും അധാര്‍ നമ്പര്‍ എടുക്കാന്‍ അധ്യാപകന്‍ നന്നേ ബുദ്ധിമുട്ടേണ്ടിവരും.u i d പോര്‍ട്ടില്‍ eid എന്റര്‍ ചെയ്തപ്പോള്‍ 28
ReplyDeleteഅക്കം എന്റര്‍ ചെയ്യാന്‍ പറഞ്ഞിരുന്നെങ്ങില്‍ ഇപ്പോള്‍ ഇത്രയും വിഷമിക്കേണ്ടി വരില്ലായിരുന്നു.ആസൂത്രണത്തിന്റെ കുറവ് പരിഹരിക്കാതെ fixation പൂര്‍തിയാകില്ല.
very use ful post................ thanks a lot........ :-)
ReplyDeletevery useful post................ thanks a lot........ :-)
ReplyDelete"ഈ കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ 5 വയസകുന്നത് വരെ കാത്തിരിക്കണം"
ReplyDeleteഇപ്പോള്‍ 5 വയസ്സിനു താഴെയുള്ളവര്‍ക്കും ആധാര്‍ എന്‍റോള്‍ ചെയ്യാം രക്ഷിതാക്കള്‍ ആരെങ്കിലും ഒരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി അല്ലങ്കില്‍എന്‍റോള്‍മെന്റ് സ്ലിപ്പിന്റെ കോപ്പിയും ബര്‍ത്ത്സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി എന്‍റോള്‍മെന്റ് സ്റ്റേഷനിലേക്ക് ചെന്ന് എന്‍റോള്‍ ചെയ്താല്‍ 20 ദിവസത്തിനകം(ഡോറ്റാ അപ്ലോഡ് ചെയ്യുന്നതിനനുസരിച്ചി)ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഇതുവരെയും ആധാര്‍ എടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് (മുതിര്‍ന്നവര്‍) ഇനി അവസരമുണ്ടോ?
ReplyDeleteadhaar no.labhikkan mobileilninnum mel parannha
ReplyDeletewebsite praveshichu eid fill cheyyan kazhiyunnilla key padil type cheyyumbol samgyakal varunnilla endhanukaranam mobile phone net connectionil
ayathukondano?
ഈ രീതിയില്‍ ആധാര്‍ കാര്‍ഡ് എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ - 'your enrollment status not available with us..., Currently unavailable..., Under generation.., ' - തുടങ്ങിയ സന്ദേശങ്ങള്‍ ചിലപ്പോള്‍ കാണാം. അധികൃതര്‍ പലരെയും വിളിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി പറയുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഉടന്‍ ശരിയാകും എന്നുമാത്രമാണ് മറുപടി ലഭിക്കുന്നത്. ജൂലൈ മധ്യത്തോടെ ഇതുവരെ ലഭിക്കാത്ത എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിക്കും എന്നും പറയുന്നു. കാത്തിരുന്നുകാണാം..
ReplyDeleteഇപ്പോള്‍ ചില അക്ഷയകേന്ദ്രങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി അറിയിക്കുന്ന ദിവസങ്ങളില്‍ ആധാര്‍ ഫോട്ടോ എടുത്തുനല്‍കുന്നുണ്ട്. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും അവസരമുണ്ട്. ഇപ്പോള്‍ സ്കൂള്‍ കുട്ടികളുടെ തിരക്കുള്ളതിനാല്‍ അപ്രകാരം പരസ്യപ്പെടുത്തുന്നില്ല എന്നുമാത്രം..
ReplyDeleteആധാര്‍ എന്‍റോള്‍മെന്റ് നടത്തിയ സമയത്ത് നമ്മള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ (സ്ലിപ്പില്‍ ആ നമ്പര്‍ കാണിച്ചിരിക്കും) ആ നമ്പരിലേയ്ക്കുമാത്രമേ രഹസ്യകോഡ് ലഭിക്കുകയുള്ളൂ. മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തവര്‍ക്കാണ് പുതുതായി നല്‍കുന്ന നമ്പരില്‍ കോഡ് ലഭിക്കുക.
ReplyDeleteit is very difficult to re type the uid /eid nos .not get the correct information yet.what can we do?
ReplyDeleteThis comment has been removed by the author.
ReplyDeleteResidents who lost their aadhaar letter/acknowledgement slip may contact State government help desk Toll free number 1800 4251 1800 to know their EID if they enrolled on the year 2011.
ReplyDeleteThose who enrolled on 2012 and 2013 need to wait some more days to avail this facility.
Residents who lost their aadhaar letter/acknowledgement slip may contact State government help desk Toll free number 1800 4251 1800 to know their EID if they enrolled on the year 2011.
ReplyDeleteThose who enrolled on 2012 and 2013 need to wait some more days to avail this facility.
ആധാർ എടുക്കുമ്പോൾ നല്കിയ മൊബൈൽ നമ്പർ നല്കണമെന്ന് നിര്ബന്ധമില്ല. വേറെ നമ്പർ നല്കിയാലും ആധാർ ഡൌണ്‍ലോഡ് ചെയ്യാം.
ReplyDeleteachante adhar/npr number upayogich kuttikalude recipt/card number ariyaan kayiyumo?
ReplyDeleteVERY VERY HELPFULL
ReplyDeleteTHIS IS VERY HELPFULL FOR EVERY ONE
ReplyDeleteDear sir,
ReplyDeleteWhat is the meaning of Authentication?why do we use OTP(one time password)?.
Please visit the UID portal and read "Data protection and privacy", before downloading any other Person's UID.
I hope Authentication & OTP are most important.We must obey all our cyber laws.
SUNIL V PAUL
HSA&SOFTWARE ENGINEER(MCA)
വിേദശത്തുപത്താംതരത്തില്‍ പഠിക്കുന്ന മകള്‍ക്ക് വാര്‍ഷിക പരീകഷക്കു മുന്‍പ് ആധാര്‍കാര്‍ഡ് രജിസ്ററര്‍െചയണെെമന്നുണ്േടാ
ReplyDeleteവിേദശത്തുപത്താംതരത്തില്‍ പഠിക്കുന്ന മകള്‍ക്ക് വാര്‍ഷിക പരീകഷക്കു മുന്‍പ് ആധാര്‍കാര്‍ഡ് രജിസ്ററര്‍െചയണെെമന്നുണ്േടാ
ReplyDeletejune 30th is the last date to enter the data but uid portal is not opening to enter the new admitted students.a sorry page is displayed always.what can we do?
ReplyDeletejune 30th is the last date to enter the data but uid portal is not opening to enter the new admitted students.a sorry page is displayed always.what can we do?
ReplyDeleteSorry for the inconvenience
ReplyDeleteMaximum users exceeded!!
Please try After some time.. ഇതാണ് ഇപ്പോഴത്തേയും അവസ്ഥ.ഇതുമായി ബന്ധമുളള ജീവനുളള ആരുടെയെങ്കിലും നമ്പര്‍ തരാമോ ? ഒരു ചെറിയ നല്ല നമസ്ക്കാരം പറയണമെന്നുണ്ട്....
ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ ധാരാളം കാണുന്നുണ്ട്. അവ അക്ഷയ സെന്ററുകള്‍വഴി തിരുത്തുവാന്‍ സാധിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇപ്പോള്‍ അക്ഷയവഴി നടന്നുകൊണ്ടിരിക്കുന്ന ആധാര്‍ രജിസ്ട്രേഷന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ തിരുത്തലുകള്‍ ആരംഭിച്ചേക്കും..
ReplyDeleteസുനില്‍ സാര്‍..
ReplyDeleteനിയമം തെറ്റിച്ച് ഒരു കാര്യവും ചെയ്യുവാന്‍ ഇവിടെ നമ്മള്‍ പറയുന്നില്ല. ഓരോ വ്യക്തിയ്ക്കും സ്വന്തം ഇ-ആധാര്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. മിക്ക അക്ഷയ കേന്ദ്രങ്ങളിലും ആവശ്യക്കാര്‍ക്ക് ഈ രീതിയില്‍ ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് നല്‍കുന്നുമുണ്ട്...
സര്‍
ReplyDeleteഎന്റെ പേര് ആന്റോ ആന്റണി.
Mob. 9495819060
Email antoantonymadam@gmail.com
കോട്ടയം ജില്ലയില്‍ കടനാട് പഞ്ചായത്തില്‍ നീലൂര്‍ എന്ന സ്ഥലത്ത് അക്ഷയ സെന്റര്‍ നടത്തുന്ന വ്യക്തിയാണ്.
ഈ ബ്ലോഗ് ഇട്ട സാറിനും പ്രതികരിച്ച ഏവര്‍ക്കും നന്ദി.
കോട്ടയം ജില്ലയില്‍ 22 ആധാര്‍ മെഷീനുകള്‍ ഉള്ളതില്‍ ഒരു സെന്ററാണ്. വിളിച്ചു ചോദിച്ച് എന്‍റോള്‍മെന്റ് നടക്കുന്നു എന്ന് ഉറപ്പു വരുത്തി വരുന്നവര്‍ക്ക് പ്രായഭേദമെന്യേ ആധാര്‍ ചെയ്യാവുന്നതാണ്.
1-2 കാര്യം ശ്രദ്ധിക്കുക എന്‍ പി ആര്‍ ക്യാമ്പില്‍ ആധാര്‍ ഡേറ്റയോട് ഒപ്പമാണ് ജനസംഖ്യ വിവരങ്ങളും ചേര്‍ത്തത് .(അവര്‍അന്ന് ആധാര്‍ നിന്നുപോയി എന്ന് ബഹുമാനപ്പെട്ട അധ്യാപകരെ ഉപയോഗിച്ച് പ്രചരിപ്പിച്ച ശേഷം എടുത്തപ്പോള്‍ ആധാര്‍ അല്ലെങ്കില്‍ യു ഐ ഡി സ്ളിപ്പ് കൊടുത്തെങ്കിലും)
ആയതിനാല്‍ അവര്‍ ഇനി ആധാര്‍ എടുക്കേണ്ടതില്ല. അഥവാ സൈറ്റില്‍ ചെക്ക് സ്റ്റാറ്റസ് എന്ന ലിങ്കില്‍ നോക്കി ഫെയില്‍ ആണെങ്കില്‍ മാത്രം രണ്ടാമത് എടുക്കുക.
എന്‍ പി ആര്‍ കാര്‍ സാധാരണ ഗതിയില്‍ താമസിച്ചാണ് ഡേറ്റ അപ് ലോഡ് ചെയ്യുന്നത്.
ഞങ്ങള്‍ അക്ഷയക്കാര്‍ 10 ദിവസത്തിനുള്ളില്‍ ഡേറ്റ അപ് ലോഡ് ചെയ്തിരിക്കും.
ഇപ്പോള്‍ എന്‍ പി ആര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുമ്പ് ആധാര്‍ മാത്രം എടുത്തവരാണെങ്കില്‍ അതിന്റെ സ്ലിപ്പ് അല്ലെങ്കില്‍ ആധാര്‍ വന്നെങ്കില്‍ അത് ഹാജരാക്കിയാല്‍ രണ്ടാമത് ഫോട്ടോയും മറ്റും എടുക്കേണ്ടി വരില്ല.
തിരുത്തലിന് ഓണ്‍ലൈന്‍ അപ്ഡേഷന്‍ ഞങ്ങള്‍ നടത്തി കൊടുക്കുന്നുണ്ട്. സപ്പോര്‍ട്ടിങ്ങ് ഡോക്യുമെന്റ്സ് സ്വയം സാക്ഷ്യപ്പെടുത്തിയത് സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യാന്‍ ആവശ്യമാണ്.
കോട്ടയം നീലൂരില്‍ അക്ഷയ ഇ-സെന്റര്‍ നടത്തുന്ന ശ്രീ.ആന്റോ ആന്റണിക്ക് മാത്സ് ബ്ലോഗ് ടീമിന്റെ പേരില്‍ അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ. അക്ഷയ സെന്ററുകളില്‍ യു.ഐ.ഡിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സേവനങ്ങളെപ്പറ്റി ചുരുക്കി വിശദീകരിക്കുന്ന ഒരു കമന്റായിരുന്നു അത്. ആധാര്‍കാര്‍ഡില്‍ അറിഞ്ഞോ അറിയാതെയോ വന്ന പിശകുകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്ന് കമന്റില്‍ പറയുന്നു. ഏതു ഡാറ്റയാണോ തിരുത്തേണ്ടത് അതു സംബന്ധിച്ച ആധികാരികരേഖയുമായി ആധാര്‍ കേന്ദ്രത്തില്‍ ചെന്നാല്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം അവിടെ നിന്നും ലഭിക്കുന്നതാണെന്നും കമന്റില്‍ പറയുന്നുണ്ട്. ഡാറ്റയില്‍ പിശകുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വരുന്നുണ്ടെങ്കില്‍ നാം എന്തു മാര്‍ഗനിര്‍ദ്ദേശമാണ് നല്‍കേണ്ടതെന്ന് മനസ്സിലാക്കാന്‍ കമന്റ് ഉപകരിച്ചു. വളരെ നന്ദി, ശ്രീ.ആന്റോ ആന്റണി.
ReplyDeleteWill mistakes in ADHAR data edited while NPR enrolment updated in adhar data?
ReplyDeleteവളരെ നന്ദി ശ്രീ. ആന്റോ ആന്റണി. ഇത്തരം കമന്റുകളാണ് നമുക്കാവശ്യം. വ്യക്തമായ അറിവുള്ളവര്‍ പോസ്റ്റുകളുടെ കമന്റുകളിലൂടെ പ്രതികരിക്കുമ്പോള്‍ അത് വിലപ്പെട്ട വിവരങ്ങളാകും. പലപ്പോഴും പോസ്റ്റുകളേക്കാള്‍ ഉപകാരപ്പെടുന്നത് ചില കമന്റുകളായിരിക്കും. ഒരിക്കല്‍കൂടി നന്ദി..
ReplyDeleteSir
ReplyDeleteആദാര്‍ നം.എടുക്കേണ്ട അഡ്രസ് കൂടി പറയാമോ
in eaadhar website i entered 28 digit EID of npr my name and pincode and submit there is a message the page isnot available UID how i get
ReplyDeletemy aadhar no.?
in eaadhar website i entered 28 digit EID of npr my name and pincode and submit there is a message the page isnot available UID how i get
ReplyDeletemy aadhar no.?
ente makante aadhar edukkuvan nokkumbol invalid input vale ennanu kanunnathu. enthanu cheyyendath ?
ReplyDeleteആധാര്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് നഷ്ടപ്പെട്ടവരും, ലഭിക്കാത്തവരും, അവ്യക്തമായ സ്ലിപ്പ് ലഭിച്ചവരും ശ്രദ്ധിക്കുക..
ReplyDeleteആധാര്‍ കാര്‍ഡ് ലഭിക്കുവാനായി ഫോട്ടോ എടുക്കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഏറെയുണ്ട്. രജിസ്ട്രേഷന്‍ സമയത്തു ലഭിച്ച സ്ലിപ്പ് കൈവശമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഇ-ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. പക്ഷേ രജിസ്ട്രേഷന്‍ സമയത്ത് ചില കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് നല്‍കിയിരുന്നില്ല. നല്‍കിയിരുന്നതില്‍തന്നെ ചില സ്ലിപ്പുകള്‍ അവ്യക്തവുമായിരുന്നു. ലഭിച്ച സ്ലിപ്പ് നഷ്ടപ്പെട്ടുപോയവരുമുണ്ട്. ഈ കാരണങ്ങളാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ അതിന് അവസരമുണ്ട്.
അക്ഷയാ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സ്ലിപ്പ് ഇല്ലാതെയും ആധാര്‍ കാര്‍ഡ് നമ്പര്‍ മനസിലാക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. ഇതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്.
(1) വ്യക്തിയുടെ പേര്
(എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കണം)
(2) വീട്ടുപേര്
(3) പിന്‍കോഡ്
(4) ജനനത്തീയതി
ഈ വിവരങ്ങളുമായി അടുത്തുള്ള അക്ഷയാ കേന്ദ്രത്തിലെത്തിയാല്‍ ആധാര്‍ കാര്‍ഡിന്റെ നമ്പറും ഇരുപത്തിയെട്ട് അക്കമുള്ള എന്‍റോള്‍മെന്റ് നമ്പറും ലഭിക്കും. ആധാര്‍ കാര്‍ഡ് പ്രിന്റ് എടുക്കണമെങ്കില്‍ , ഇതിലെ ഇരുപത്തിയെട്ട് അക്ക എന്‍റോള്‍മെന്റ് നമ്പരുപയോഗിച്ച് മുകളിലുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവിധം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഇവിടെയും സംഭവിക്കാം. എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കിയില്ലെങ്കില്‍ Invalid Input Value എന്ന മെസേജ് വരുകയും നമ്മുടെ ശ്രമം പരാജയമാകുകയും ചെയ്യും. പേരിന്റെ ഇനിഷ്യലും സ്പെല്ലിംഗും അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായിരിക്കണം. മറ്റൊരു പ്രശ്നം സംഭവിക്കാവുന്നത്, നാം കൃത്യമായാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കിലും ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് ഈ കാര്യങ്ങള്‍ കംപ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയ വ്യക്തിയുടെ അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ Invalid Input Value എന്ന സന്ദേശത്തോടെ നമ്മുടെ ശ്രമം പരാജയമാകും എന്നതാണ്.
ഏതായാലും സ്ലിപ്പില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നവരില്‍ നല്ലൊരു വിഭാഗത്തിന് ഈ ദിവസങ്ങളില്‍ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വളരെ പ്രധാനപ്പെട്ട വിവരമായതിനാല്‍ സാധിക്കുന്നത്ര ആളുകളുമായി ഈ വിവരം ഷെയര്‍ ചെയ്യുമല്ലോ..