Wednesday, October 30, 2013

TECHNITIA 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.

3 comments:

  1. ഡിപിഐയുടെ പുതിയ യുഐഡി സര്‍ക്കുലര്‍ പ്രകാരം സൈറ്റില്‍ കയറി എഡിറ്റുചെയ്യാന്‍ നോക്കുമ്പോള്‍, എഇഒയെ ബന്ധപ്പെടാനുള്ള സന്ദേശമാണ് കിട്ടിയത്.കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, സൈറ്റിന്റെ പണി ഐടി@സ്കൂള്‍ തുടങ്ങിയിട്ടുള്ളൂവത്രെ! ആരും പഴയ സൈറ്റില്‍പോയി എഡിറ്റ്ചെയ്ത് സമയം കളയേണ്ട!!
    സൈറ്റ് ശരിയായി വരുമ്പോള്‍ സമയം നീട്ടിത്തരുമായിരിക്കും, അല്ലേ?

    ReplyDelete
  2. @ഗീതാസുധി:ഏകോപനവും വിളംബരവും നിര്‍മ്മിതിയും പരിപാലനവുമെല്ലാം ഒരു ക്രമത്തിലായിരിക്കണം.കളിയല്ല കാര്യം !

    ReplyDelete
  3. This post does a fantastic job of highlighting the dedication and passion behind the ACE Club's quiz competition, showcasing its impressive organization and the students' innovative efforts. For those who enjoy engaging activities and competitions, check out Blue Leo. It offers a great range of games and bonuses, ensuring an exciting experience for everyone. Dive into the fun and try your luck today!

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.