Friday, November 1, 2013

Speak 2 the people - A different approach in English Teaching

ഭാഷ പഠിക്കുന്നതില്‍ നാലു പടികളാണ് ഉള്ളത്. ശ്രവണം, സംസാരം, വായന, എഴുത്ത് (Listening, Speaking, Reading, Writing) ഇവ യഥാക്രമം നടപ്പിലാക്കിയാല്‍ മാത്രമേ നമ്മുടെ കുട്ടികള്‍ ഭാഷാ പഠനത്തില്‍ മുന്നിലേത്തൂ. എന്നാല്‍ പലപ്പോഴും - പ്രത്യേകിച്ചും ഇംഗ്ലീഷ് അധ്യയനത്തിന്റെ കാര്യത്തില്‍ - ആദ്യത്തെ രണ്ടു പടികളും ഒഴിവാക്കി വായന, എഴുത്ത് - എന്നിവയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ അവര്‍ പിന്നോട്ടു പോകുന്നു.
ഈ പ്രശ്നം മറികടക്കാനായി മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഇംഗ്ലീഷ് അധ്യയനത്തില്‍ വേറിട്ട ആശയവുമായി കടന്നു വന്നിരിക്കുകയാണ്.
സ്പീക്ക് ടു ദി പീപ്പിള്‍ -
ഏറെ വിജയകരമായി അവര്‍ നടപ്പാക്കിയ പ്രോജക്ടും അതു നടപ്പാക്കിയ വഴിയും ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏറെ പേര്‍ക്ക് ഇതു പ്രചോദനമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട് .

Speak 2 the people – വേറിട്ട ഒരാശയം

ഇംഗ്ലീഷ് എഴുത്ത് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ (Oral communication)- ല്‍ മടികൂടാതെ പങ്കെടുക്കുന്നതായി കാണുന്നില്ല. കുട്ടികളില്‍ സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ ഉള്ള ആത്മവിശ്വാസകുറവാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ക്ലാസില്‍ നാം നല്‍കുന്ന പ്രചോദനം പലപ്പോഴും ക്ലാസ് തീരുന്നത് വരെ മാത്രം നിലനില്‍ക്കുന്നു എന്നത് കൊണ്ടുതന്നെ ഫലപ്രദമായ ഇടപെടലിന്റെ ആവശ്യകതയെകുറിച്ച് ചര്‍ച്ചകള്‍ വന്നു.ഇതില്‍ നിന്നാണ് കുട്ടികള്‍ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ പരിശീലനം (Public Speaking Training) നല്‍കുക എന്ന ആശയം ഉയര്‍ന്നു വന്നത്.

എന്തെല്ലാം ചെയ്തു?

ചെറിയ ഒരു പ്രസംഗ പരിപാടിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ താല്‍പര്യമുള്ള 24 കുട്ടികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് സ്കൂള്‍l സമയത്തിനു ശേഷവും ഒഴിവു ദിവസങ്ങളിലും soft-skill trainers-ന്റെ സഹായത്തോടെ ആത്മവിശ്വാസം വരുത്താനും നല്ല പ്രാസംഗകരാക്കാനും വേണ്ട skills നേടാനും നിരന്തരം പ്രവര്‍ത്തനോന്മുഖമായി ക്ലാസുകള്‍ നല്‍കി. ഓരോക്ലാസുകള്‍ കഴിയുമ്പോഴും കുട്ടികളുടെ ആത്മവിശ്വസം ഉയരുന്നത് അവരുടെ പെരുമാറ്റത്തിലും പ്രകടനത്തിലും ഞങ്ങള്‍ക്കു ദര്‍ശിക്കാനായി. 22 മണിക്കൂര്‍ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടികള്‍ confidence level-ല്‍ അത്ഭുതകരമായ പുരോഗതി കാണിച്ചു.

ഇനി ?

പിന്നെ ഇവര്‍ക്ക് ഒരു പൊതു പ്രസംഗവേദി നല്‍കുക എന്നതായി അടുത്ത ലക്ഷ്യം. പരിപാടിക്കൊരു പേരു നല്‍കി. ''SPEAK 2 THE PEOPLE'' ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന സന്ദേശവുമായി സ്വതന്ത്ര ഇന്ത്യ ഇന്ന് എന്ന വിഷയത്തെ കുറിച്ച് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പഞ്ചായത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ പ്രസംഗിക്കാനുള്ള പരിപാടിയായി ഈ കുട്ടികള്‍ക്ക് സ്വീകരണ വേദിയും അനുമോദനവും നല്‍കാമെന്നേറ്റ് ഈ പ്രദേശങ്ങളിലെ യുവജന Arts & Sports Club- കള്‍ രംഗത്തെത്തി. അലങ്കരിച്ച മിനി ലോറിയില്‍ ഈ കൊച്ചു പ്രഭാഷകര്‍ നാടുനീളെ ‘സ്വതന്ത്ര ഇന്ത്യ ഇന്ന്’ എന്ന സന്ദേശവുമായി ഇംഗ്ലീഷ് പ്രസംഗിച്ചു കൊണ്ടുള്ള യാത്ര ! മലയാളം തര്‍ജ്ജമയുമായി മറ്റൊരു കൂട്ടര്‍ കൂടെ! അകമ്പടിയായി വിവിധ വാഹനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും! നാടാകെ ഈ കുരുന്നുകളുടെ ‘ഇംഗ്ലീഷില്‍’ വിസ്മയം കൊണ്ടു.

ആവേശം അടങ്ങുന്നില്ല !

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിനന്ദന പ്രവാഹമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും കുട്ടികള്‍ക്കനുമോദനവുമായി എത്തി. Social Networking Media- ല്‍ Like കളുടെ പ്രവാഹം. ഈ കുട്ടികളുടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു. '' ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അത് ദര്‍ശിക്കാനാവും''.

തീര്‍ന്നില്ല

ഈ പരിപാടിയില്‍ പങ്കെടുത്ത 24 കുട്ടികള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കുട്ടികള്‍ക്കുകൂടി പലതരത്തിലുള്ള വ്യക്തിത്വ വികസന വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ National High School-ലെ English Club ഒരുങ്ങികഴിഞ്ഞു.ഇത്തരമൊരു തുടര്‍പ്രവര്‍ത്തനത്തിലൂടെ ആശയ പ്രകടനത്തിന് ആത്മവിശ്വസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി N H S ലെ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുകയാണ്.

വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ പലപ്പോഴും പുറത്തറിയാറില്ല എന്നതു ഇതിലെ ദുഃഖ സത്യവുമാണ്. ‌ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഒരു അവസരമായി അതു മാറും. ഏറെ പേര്‍‌ക്ക് അതു പ്രചോദനമേകും.

ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ എഴുതാന്‍ കഴിയുകയും എന്നാല്‍ സംസാരത്തില്‍ പിന്നോട്ടു പോവുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെ സ്കൂളുകളിലും ഇല്ലേ ? അത്തരത്തില്‍ ഏതാനും കുട്ടികളെയെങ്കിലും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടു വരാന്‍ ഇതു വായിക്കുന്ന അധ്യാപകര്‍ക്കു തോന്നുകയാണെങ്കില്‍ , ഈ പോസ്റ്റു വായിക്കുമ്പോള്‍‌ നമുക്കു തോന്നുന്ന ആവേശം അതിലെ ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ നമുക്കു പ്രചോദനമാവുകയാണെങ്കില്‍, ഏതാനും അധ്യാപകരെങ്കിലും അതിനു തയാറാവുകയാണെങ്കില്‍ - ഒരു വലിയ മുന്നേറ്റത്തിനു തുടക്കമിടുകയായിരിക്കും അതിലൂടെ ചെയ്യുക..

43 comments:

  1. കൊള്ളാം. വേറിട്ട വഴിയാണ്... അഭിനന്ദിക്കപ്പെടേണ്ടത്. കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴാണല്ലോ ഭാഷ നമുക്ക് വഴങ്ങുന്നത്.

    ReplyDelete
  2. മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകരുടെ മാതൃക കേരളത്തിലെല്ലായിടത്തും പരീക്ഷിക്കാവുന്നതാണെന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  3. Happy to see some schools (local) now realising the need of talking English.The standard of CBSE/ICSE schools, which are insisting all to talk in english at their campus, and giving fine for those who violating, are examples.
    ENGLISH is the key to success.
    നമുക് ഇഗ്‌ലീഷ് മാതറം സംസാരികാം

    ReplyDelete
  4. My sincere wishes to the teachers who initiated this unique approach to developing English skills.

    ReplyDelete
  5. നല്ല ഐഡിയ ,അഭിനന്ദ്‌നങ്ങള്‍

    ReplyDelete
  6. my friends in National High School, claps to you....

    ReplyDelete
  7. congrats!!!we welcomes such hard ventures.we're in same path.

    ashish

    ReplyDelete
  8. ഇംഗ്ലീഷ് ഒരു ഭാഷ മാത്രം,മിസ്റ്റര്‍.ഫോട്ടോഗ്രാഫര്‍,പഠിക്കണം,സംസാരിക്കണം. അത് മാത്രം പോര.അമ്മയെ മറന്ന് അയലത്തെ വീട്ടിലെ ചേച്ചിയെ അമ്മയാക്കാന്‍ പറ്റുമോ?

    ReplyDelete
  9. congratzzzzzzzzz team 'speak to people'

    ReplyDelete
  10. ഇംഗ്ലീഷ് ഒരു ഭാഷ മാത്രം,മിസ്റ്റര്‍.ഫോട്ടോഗ്രാഫര്‍,പഠിക്കണം,സംസാരിക്കണം. അത് മാത്രം പോര.അമ്മയെ മറന്ന് അയലത്തെ വീട്ടിലെ ചേച്ചിയെ അമ്മയാക്കാന്‍ പറ്റുമോ?

    ReplyDelete
  11. സാര്‍ ,നൂ​​ണ്‍ ഫീഡിംഗ് സോഫ്റ്റ് വെയര്‍ ഏറെ ഉപകാരപ്രദമാണ്.ന്യൂ ​എന്നു ഡിസ്പ്ളേ ചെയ്താലേ ആളുകള്‍ ശ്രദ്ധിക്കൂ

    ReplyDelete
  12. No response for link ofENROLMENT DETAILS in UID SITE last date is 5th november!

    ReplyDelete
  13. @cheruvadikbkസൈറ്റ് ഓവര്‍ ലോഡ് ആയതു കൊണ്ടായിരിക്കും

    ReplyDelete
  14. congratulations to teachers of Kulathoor national H.S MALAPPURAM

    ReplyDelete
  15. congratulations to teachers of Kulathoor national H.S MALAPPURAM
    Please Give Phone Number Kulathoor national H.S MALAPPURAM
    How to get Service from "Soft Skill Trainers " ?

    ReplyDelete
  16. A thing of beauty is a joy for ever.We are really charged from your venture and we promise to explore ways to improve our students.
    congrats

    ReplyDelete
  17. കുളത്തൂര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍..ഈ പ്രവര്‍ത്തനം വിജയകരമാക്കുന്നതിന് എത്രത്തോളം അധ്വാനം അതിനു പിന്നിലുണ്ട്..!! great idea..congrats തീര്‍ച്ചയായും ഇംഗ്ലീഷിന് അതിന്റേതായ പ്രാധാന്യമുണ്ട്..ഇംഗ്ലീഷ് പഠിക്കുന്നവര്‍ മലയാളം പഠിക്കരുതെന്നു പറയുന്നില്ലല്ലോ...താത്പര്യമുള്ളതെന്തായാലും(അവനവനും സമൂഹത്തിനും ദോഷം ചെയ്യാത്തത്) അതു ഭാഷയോ മറ്റു വിഷയങ്ങളോ..ഒന്നും കള്ളി വരച്ചു മാറ്റി നിര്‍ത്തേണ്ടതില്ല എന്നാണ് എന്റെ അഭ്പ്രായം
    ...

    ReplyDelete
  18. നല്ല പരിപാടി

    ReplyDelete
  19. Language can be improved by listening more and more. More exposure to be given in the school.

    ReplyDelete
  20. Language can be improved by listening more and more. More exposure to be given in the school.

    ReplyDelete
  21. Thanks for all comments.They inspire us to fly higher altitudes..
    Thanks to Maths Blog and all who motivated us with their valuable comments.
    Ramdas
    NHS Kolathur
    Malappuram
    9961010091

    ReplyDelete
  22. it is really different and attractive.I think this can be followed in my school also.
    SUNANDAN TP
    HAUPS AKKARA
    KAVASSERI


    ReplyDelete
  23. കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാട്ടുകാരെയും അങിനന്ദിക്കുന്നു.നന്മകള്‍ നേരുന്നു!

    ReplyDelete
  24. Actually it was a noval idea.Encouraging pupils to adress the public will certainly boost their confidence level.My hearty congratulations and wish you great success.

    ReplyDelete
  25. ഇംഗ്ളീഷ് പഫനത്തിലെ ഈ വേറിട്ട വഴി അഭിനന്ദനാര്‍ഹം തന്നെ.തീര്‍ച്ച

    ReplyDelete
  26. please publish district maths quiz questions and answer

    ReplyDelete
  27. I say "GREAT" thing. Appreciating the teachers&pupils of Kulathoor school!!!!!

    ReplyDelete
  28. Good Idea, isn't "Speak to People" enough? can't we omit 'the'?

    ReplyDelete
  29. ഇംഗ്ലീഷ് സംസാരിക്കാന്‍‍ പഠിക്കുന്നത് മലയാഷളത്തിനു പകരമല്ല,പൂരകമാണ് എന്ന് നാം എന്നാണ് തിരിച്ചറിയുക

    ReplyDelete
  30. The example set by National High School Kolathoor is noteworthy. It is such novel ideas that make English learning enjoyable and effective. Hearty congrats to the staff especially Ramdas Vallikkaattil, for the endeavour.

    English Blog

    ReplyDelete
  31. ഇംഗ്ലീഷ് ഭാഷാ പഢനത്തിനായി എന്റെ സ്കൂളില്‍ ചെയ്തതു് ഇങ്ങനെയാണു്.
    സ്ഥല MLA അനുവദിച്ചുതന്ന ഫണ്ടിലൂടെ ഒരു language lab set ചെയ്തു. ഇതില്‍ കമ്പ്യീട്ടറും ഹെഡഫോണുമെല്ലാമുണ്ടു്. ഹെഡ്ഫോളീലുടെ കുട്ടിയ്കു് ഇംഗ്ലീഷിലെ ഉച്ചാരണരീതിയും മറ്റും കേള്‍ക്കുവാ൯ സാധിക്കും. തെറ്റു് സംഭവിച്ചാല്‍ അത് ശരിയാക്കി മുന്നോട്ടു് പോകും. രണ്ടാമകത്തെ ഘട്ടത്തില്‍ കുട്ടി മൈക്രോഫോണിലൂടെ കമ്പ്യൂട്ടറനോടു് സംസാരിക്കണം. ഇങ്ങനെ ശാസ്ത്രീയമായ രീതിയില്‍ ഭാഷ പഠിക്കുന്ന രീതി സെറ്റ് ചെയ്തിരിക്കുന്നു.

    ReplyDelete
  32. Dear Varghese Reji,
    Please share your experiences in English Blog also. If possible please prepare an article and let us publish it in English Blog along with some photos...

    ReplyDelete
  33. @ raajeeve joseph,
    What is thew adress of english blog?

    ReplyDelete
  34. @varghese reji the blog adress of english blog is www.english4keralasyllabus.com

    And my is science4keralasyllabus.blogspot.in

    ReplyDelete
  35. Great Idea!!!!!!!!!!! Best Wishes

    ReplyDelete
  36. It's really exciting and result-oriented strategy which would provide a wide platform for the innocent children to apply the vocabulary they enrich from their English text book and their teachers and thereby attain the capability to use the target language in their day to day life without any fear and hesitation.May convey my heart-felt congratulations to the teachers whose brain worked for this amazing language acquisition method
    M C Zubair
    CHMHSS kavumpady

    ReplyDelete
  37. It's really exciting and result-oriented strategy which would provide a wide platform for the innocent children to apply the vocabulary they enrich from their English text book and their teachers and thereby attain the capability to use the target language in their day to day life without any fear and hesitation.May convey my heart-felt congratulations to the teachers whose brain worked for this amazing language acquisition method
    M C Zubair
    CHMHSS kavumpady

    ReplyDelete
  38. An innovative one. All the success.!!!

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.