Monday, October 21, 2013

Std X - Social Science -
Chapters 1,2,3 4,5, 8, 9, 10

പത്താം തരത്തില്‍ രണ്ട് പാഠപുസ്തകങ്ങളില്‍ 24 അധ്യായങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന പാഠഭാഗങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ബാങ്കിങ് എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍, മനുഷ്യാവകാശങ്ങള്‍, വിവിധ ലോകസംഘടനകള്‍, ഭൂമിശാസ്ത്ര പ്രതിഭാസങ്ങള്‍, ഭൂമിയെ മനുഷ്യന്റെ അതിജീവനത്തിനായി ഉപയോഗിക്കുന്ന രീതികള്‍, ആധുനിക ബാങ്കിങ്ങ് സമ്പ്രദായം, വികസന കാഴ്ചപ്പാടുകള്‍, ഭരണഘടനാ അവകാശങ്ങള്‍, മൂല്യങ്ങള്‍, തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം തന്നെ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്യുന്ന കുട്ടിക്ക് സമൂഹത്തെ പറ്റി സമഗ്രമായൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും വര്‍ഷാവസാനം നടന്നുവരുന്ന പൊതു പരീക്ഷ പലപ്പോഴും കുട്ടികള്‍ക്ക് കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. പോയ രണ്ടു വര്‍ഷങ്ങളിലെ പൊതു പരീക്ഷകളിലെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടന്ന് പറയാതിരിക്കാന്‍ വയ്യ. 24 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 756 ഓളം ആശയങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഓരോ പാഠഭാഗത്തുമുള്ള ആശയങ്ങള്‍ ആയാസരഹിതമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുറിപ്പുകള്‍ സഹായിക്കുമല്ലോ? സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തെ യൂണിറ്റ് ഒന്നു മുതല്‍ അഞ്ച് വരെയും എട്ട് ഒന്‍പത്, പത്ത് യൂണിറ്റുകളുടേയും ചെറുകുറിപ്പുകളാണ് ഇതോടൊപ്പം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യപകനായ കൃഷ്ണന്‍ കുറിയയും മലപ്പുറം തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ അബ്ദുന്നാസര്‍ ചെമ്പയിലും തയ്യാറാക്കിയ ചെറുകുറിപ്പുകള്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ സഹായിക്കും. തീര്‍ച്ച. ഇവ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സാമൂഹ്യശാസ്ത്ര പഠനം ബുദ്ധിമുട്ടുള്ള ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന തലമുറക്ക് സാമൂഹ്യശാസ്ത്ര വിഷയത്തോട് അത്ര പ്രതിപത്തിയല്ല കണ്ടു വരുന്നത്. സമൂഹത്തിന്റെ ഹൃദയം ഏന്നത് സാമൂഹ്യശാസ്ത്രം തന്നെയാണ്. സാമൂഹ്യമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് (ശരിയായ രീതിയില്‍) അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. അത് സാധ്യമാകുന്നത് സാമൂഹ്യശാസ്ത്രപഠനത്തിലൂടെയാണു താനും. അതിനനുസൃതമായാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
Chapter 1 Chapter 2 Chapter 3 Chapter 9 Chapter 10
Prepared by Krishnan Kuriya, Govt.H.S.S, Vazhakkad, Malappuram

Click here to download short notes from SS Unit 1 to 5 and 8,9
Prepared by Abdunnasir Chempayil, Govt H.S.S, Thiroorangadi

25 comments:

  1. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എട്ട് യൂണിറ്റുകളുടെ രണ്ട് സെറ്റ് കുറിപ്പുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയ രണ്ട് അധ്യാപകരും മലപ്പുറം ജില്ലക്കാരാണെന്നുള്ളത് തികച്ചും ആകസ്മികം മാത്രം. ഇവര്‍ക്കുള്ള പ്രോത്സാഹനം കമന്റുകള്‍ മാത്രമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ കുറിക്കുമല്ലോ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Social Science രണ്ടാമത്തെ ലിങ്കില്‍ നിന്ന് download ആവുന്നില്ല

    ReplyDelete
  4. Appreciate Mr.Krishan sir and Mr.Abdunnassir sir, Good job Sirs, Keep it up

    NOte:- the second link is not downloadable , pls rectify the problem

    By nazer pookayil

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വളരെ ഉപകാരപ്രദമായ ഈ കുറിപ്പുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍
    Social Science രണ്ടാമത്തെ ലിങ്കില്‍ നിന്ന് download ആവുന്നില്ല

    ReplyDelete
  7. രണ്ടാമത്തെ ലിങ്ക് വര്‍ക്കു ചെയ്യാതിരുന്നത് ഒരു ചെറിയ സാങ്കേതിക തകരാറായിരുന്നു..
    ഇപ്പോള്‍ അതു പരിഹരിച്ചിട്ടുണ്ട്.

    ReplyDelete
  8. വളരെയധികം സന്തോഷം.
    സാമൂഹ്യശാസ്ത്രം സംബന്ധിച്ച് ഏറെ പഠനപ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികള്‍ പറയാറുണ്ട്.
    പ്രത്യേകിച്ച് പത്താംതരത്തില്‍.
    അവര്‍ക്ക് ഉപകാരപ്രദമാകുന്ന ഈ നോട്‌സുകള്‍ പങ്കുവെച്ച അധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  9. പത്താംതരത്തിലെ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ കുറിപ്പുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  10. sir,
    could you please publish an english copy of this.

    ReplyDelete
  11. pls publish eng medium copy of this... pls don't avoid the eng medium students

    ReplyDelete
  12. very good attempt.
    kindly publish the second term notes as early as possible.That will helps the students in the second term examination
    dont avoid it.
    thanks once more because social is too tough recently to SSLC students.So this notes is so valuble one.

    ReplyDelete
  13. very good attempt.
    kindly publish the second term notes as early as possible.That will helps the students in the second term examination
    dont avoid it.
    thanks once more because social is too tough recently to SSLC students.So this notes is so valuble one.

    ReplyDelete
  14. ഇംഗ്ലീഷ് നോട്സ് കൂടി തയാറാക്കിയാല്‍ വളരെ ഉപകാരമായേനെ

    ReplyDelete
  15. ഇംഗ്ലീഷ് നോട്സ് കൂടി തയാറാക്കിയാല്‍ വളരെ ഉപകാരമായേനെ by jaison

    ReplyDelete

  16. പത്താംതരത്തിലെ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ കുറിപ്പുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍
    ഇംഗ്ലീഷ് നോട്സ് കൂടി തയാറാക്കിയാല്‍ വളരെ ഉപകാരമായേനെ

    ReplyDelete
  17. Hello, kuriyaji and abdul Nasar sirs.Ur work 4 social sience r appreciatable.V expect more from u.Maths blog team and social science teachers may give a little more attention 4 social sience .ഒരു കാര്യം-ss1 ആണോ 2 ആണോ work എന്ന് വ്യക്തമാകുന്നില്ല.അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ

    ReplyDelete
  18. it is really helpful......Baburaj P.
    GHSS VALAYAM

    ReplyDelete
  19. പത്താംതരത്തിലെ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ കുറിപ്പുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  20. Hi sir,my name is seetha Mohan.njan 10 std student aanu.nku oru dought undu.njangalude social science pusthakathile kurach unittukal ozhivaakkiyenn arinju.athineppaty onn parayamo??

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.