Monday, October 21, 2013

Employability Enhancement Programme

ഒ.ബി.സി വിഭാഗംത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പു വര്‍ഷം മുതല്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനം, ഐ.എ.എസ് കോച്ചിങ്, പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ ,ബാങ്കിങ് മേഖലയിലെ വിവിധ പരീക്ഷകള്‍​ എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള, പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവര്‍ക്കും, ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് - 17 നും 20 നും മധ്യേ
മറ്റു സ്കീമുകള്‍ക്ക് - അതാത് തസ്തികകള്‍ക്ക് ഒ.ബി.സി വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി
അപേക്ഷകള്‍ ഈ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന യോഗ്യതാ പരീക്ഷയില്‍ കരസ്ഥമാക്കിയ മാര്‍ക്കിന്‍റെ ശതമാനം, വാര്‍ഷിക വരുമാനം എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും, പ്രൊവിഷണല്‍ ലിസ്റ്റ് ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. കരട് ലിസിറ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റ് ഔട്ട് അനുബന്ധരേഖകള്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെടുന്ന തീയതിക്കകം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് ചുവടെ പറയുന്ന വിവരങ്ങള്‍ ആവശ്യമാണ്.
1. വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പരും തീയതിയും - (ഒരു വര്‍ഷത്തിനകം ലഭ്യമായത്)
2. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍
3. അപേക്ഷകന്‍റെ പേരില്‍ ഉള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍
4. ഇമെയില്‍ വിലാസം
5. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ - ഫീസ്, കാലയളവ് മുതലായവ
6. റേഷന്‍ കാര്‍ഡ് നമ്പര്‍
7. പരിശീലനം നടത്തുന്ന സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന പക്ഷം വിവരം eepforobc@gmail.com എന്ന വിലാസത്തില്‍ മാത്രം അറിയിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Advertisement EEP

Notification dated 30.09.2013

Instructions for Data Entry

7 comments:

  1. Thanks Sreejith sir for the information.....

    ReplyDelete
  2. പത്താം തരം പഠന സഹായികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിന് തൊട്ട് പുറകെ, പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിന് അകമഴിഞ്ഞ നന്ദി.............

    സംസ്ഥാനത്ത് പിന്നാക്ക സമുദായ വികസന വകുപ്പ് രൂപീകരിച്ച ശേഷം ആദ്യമായി നടപ്പാക്കിയ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിജയകരമായി നടപ്പാക്കിയതിന് മാത്സ് ബ്ലോഗ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.


    കേവലം പത്താം ക്ലാസ് വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മാത്സ് ബ്ലോഗിന്‍റെ സന്ദര്‍ശകര്‍........

    അര്‍ഹരായ എല്ലാവര്‍ക്കും വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനും ഈ പോസ്റ്റ് സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. സർ;
    ഇപ്പോൾ പോസ്റ്റ്മെട്രിൿ തലത്തിൽ പിന്നോക്കസമുദായ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന നൽകി വരുന്ന ആനുകൂല്യങ്ങൾ ബി.സി.ഡി.ഡി മുഖേനയാക്കാൻ പോകുന്നുവെന്ന് ഒരു വർഷം മുമ്പ് പറഞ്ഞ് കേട്ടിരുന്നു. ശരിയാണോ?

    ReplyDelete
  4. Can anyone provide us the scheme of work for UP Classes?

    P.Balakrishnan.

    ReplyDelete
  5. മുഹമ്മദ് സര്‍,
    പിന്നാക്ക സമുദായ വികസന വകുപ്പ് ഇതു വരെ പൂര്‍ണരൂപത്തിലായിട്ടില്ല. ശൈശവം തന്നെ...................

    വകുപ്പിന്‍റെ വിപൂലീകരണം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. വകുപ്പിന് പൂര്‍ണതോതിലുള്ള സംവിധാനങ്ങളും, ജീവനക്കാരും ലഭ്യമാകുന്നതോടെ തീര്‍ച്ചയായും ഒ.ഇ.സി ഉള്‍പ്പടെയുള്ള ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പാക്കും......

    ReplyDelete
  6. മുന്നോക്ക,
    പിന്നോക്ക,
    ന്യൂനപക്ഷ,
    ഭൂരിപക്ഷ,
    ജാതി(തിരിച്ചുള്ള പട്ടിക)പക്ഷ, ................
    അങ്ങനെ എത്ര പക്ഷങ്ങൾ.
    എന്നാണാവോ എല്ലാവരെയും മനുഷ്യപക്ഷത്ത് ഉൾപ്പെടുത്തി ചിന്തിക്കപ്പെടുന്നത്.

    ReplyDelete
  7. "സമ്പൂര്‍ണ്ണ വെബ്സൈറ്റ് തിരിച്ചെത്തി; കൂടുതല്‍ പുതുമകളോടെ
    കുട്ടികളുടെ യു.ഐ.ഡി നന്പറും, ബാങ്ക് അക്കൗണ്ടിനായി പ്രത്യേക കോളവും സൈറ്റിലെ പുതുമകള്‍"

    "സംസ്ഥാന സ്കൂള്‍ കലോത്സവം - ഡാറ്റ എന്‍ട്രി തുടങ്ങിയില്ലേ ?
    ഏഷ്യയിലെ ഒന്നാം നമ്പര്‍ സ്കൂള്‍ തല കലോത്സവത്തിന്റെ ആരവങ്ങള്‍ ഉയരുകയായി"


    തലവാചകങ്ങളിലെ പുതുമകൾ. എന്നത്തേയുംപോലെ MATHSBLOG മാറ്റങ്ങളുടെ പാതയിൽ. കലക്കുന്നുണ്ട്

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.