Tuesday, August 13, 2013

How to apply for K-TET

അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ അഭിരുചിയും നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ചുമതല അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നാണ് 2009 ലെ വിദ്യാഭ്യാസ അവകാശനിയമം നിഷ്ക്കര്‍ഷിക്കുന്നത്. അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ തന്റെ ചുമതലയോട് ആത്മാര്‍ത്ഥമായ അഭിരുചിയും വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയുള്ളവരുമായിരിക്കണമെന്നാണ് ഈ പുത്തന്‍ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മേല്‍പ്പറഞ്ഞ ഗുണനിലവാരം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് പരീക്ഷയിലൂടെ അളക്കാനാകുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍. കേരളാ പരീക്ഷാഭവനാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി പരീക്ഷകള്‍ നടക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷയ്ക്ക് ഓണ്‍ലൈനിലൂടെ ആഗസ്റ്റ് 24 വൈകീട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷയുടെ വിജ്ഞാപനം, പ്രോസ്​പെക്ടസ്, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്. നോക്കുമല്ലോ. അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

Website | Notification | Prospectus | Erratum

Syllabus

Category I | Category II | Category III | Category IV |

Model Question
Category I | Category II | Category III | Category IV

പ്രധാന തീയതികള്‍

പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
  1. K-TET Chalan Form
  2. K-TET Online Application Form

A. K-TET Chalan form ലഭിക്കുന്നതിന്
  • K-TET Chalan form എന്ന Link ല്‍ Click ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന form-ല്‍ ഏത് വിഭാഗത്തിലാണ് പരീക്ഷ എഴുതുന്നതെന്ന് തീരുമാനിച്ചതിനു ശേഷം ശ്രദ്ധാപൂര്‍വ്വം form-ല്‍ data രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
  • ഒന്നില്‍ കൂടുതല്‍ Categoryയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു Chalan Form ല്‍ തന്നെ അത് രേഖപ്പെടുത്തി ബാങ്കില്‍ ഫീസ് അടയ്കേണ്ടതാണ്.
  • Category II ലും IV ലും ഒരേ വ്യക്തി അപേക്ഷിക്കാന്‍ പാടുള്ളതല്ല.
  • ഒരു അപേക്ഷകന്‍ ഒരു അപേക്ഷാ ഫോം മാത്രമേ പരീക്ഷയ്ക്കു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനു ഉപയോഗിക്കാന്‍ പാടുള്ളു. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷാഫോമില്‍ത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ തരുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
  • Chalan Form പൂരിപ്പിക്കുമ്പോള്‍ പരീക്ഷാ ഫീസില്‍ ഇളവുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് സൗകര്യപ്രദമായ SBT Branch തെരഞ്ഞെടുക്കേണ്ടതുമാണ്. തെരഞ്ഞെടുക്കുന്ന SBT Branch ല്‍ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കുകയുള്ളു.
  • Chalan Form Submit ചെയ്യുമ്പോള്‍ ലഭിക്കുന്ന form പ്രിന്റ് എടുത്ത് അതില്‍ കാണിച്ചിരിക്കുന്ന SBT Branch ല്‍ തുക അടയ്ക്കേണ്ടതാണ്.
  • Chalan Formല്‍ കാണുന്ന Application Numberഉം Application IDയും തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
B. K-TET Online Application അയയ്ക്കുന്നതിന്


  • ഫീസ് Bank-ല്‍ അടച്ചതിനു ശേഷം മേല്‍പ്പറഞ്ഞ Website ല്‍ പ്രവേശിച്ച് K-TET Online Application Form എന്ന Linkല്‍ Click ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ Application Number ഉം Application ID ഉം കൊടുത്ത് Login ചെയ്യുക. ലഭിക്കുന്ന അപേക്ഷയില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് Save ചെയ്യുക.
  • അപേക്ഷകന്റെ 30KB യില്‍ താഴെ Size ലുള്ള JPEG format-ലുള്ള ഒരു ഫോട്ടോ (രണ്ടു മാസത്തിനകം എടുത്തത്) ആണ് upload ചെയ്യേണ്ടത്.
  • Category 3 വിഭാഗത്തില്‍ apply ചെയ്യുന്നവര്‍ അവരുടെ വിഷയം തെറ്റു കൂടാതെ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ Language-I, Language-II തെരഞ്ഞെടുക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി select ചെയ്യേണ്ടതാണ്.
  • Submit ചെയ്യുന്ന ആപ്ലിക്കേഷന്‍ 24.08.2013 വരെ Edit ചെയ്യാവുന്നതാണ്. Editing ആവശ്യമില്ലെങ്കിലോ, അപേക്ഷ പൂര്‍ണ്ണമായി എന്ന് ബോധ്യമായാലോ Online Application Form Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഫോമിന്റെ മുകള്‍ ഭാഗത്തുള്ള "Confirm Application Form" എന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
  • ആപ്ലിക്കേഷന്‍ ഫോം confirm ചെയ്താല്‍ മാത്രമേ അപേക്ഷ നല്‍കിയതായി പരിഗണിക്കുകയുള്ളു.

  • Online ആയി Application രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.



  • Chalan ഫോമിന്റേയോ Application Form ന്റെയോ Print outകള്‍ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേകകാരണം കൊണ്ട് ആവശ്യപ്പെടുന്ന പക്ഷ അവ പരീക്ഷാഭവനിലേക്കും K-TET പാസ്സാകുന്നവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹാജരാക്കുന്നതിന് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.



  • സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
    കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് ചാനലില്‍ കെ-ടെറ്റ് പരീക്ഷാഘടനയെക്കുറിച്ച് സംപ്രേക്ഷണം ചെയ്ത വീഡിയോ

    20 comments:

    1. എന്താണ് കെ-ടെറ്റെന്നും അതിന് എങ്ങിനെയാണ് അപേക്ഷിക്കേണ്ടതെന്നും ഒരാള്‍ നമ്മളോട് ചോദിച്ചാല്‍ കൃത്യമായി മറുപടി പറയാന്‍ നമുക്ക് കഴിയുമോ? മാത്​സ് ബ്ലോഗില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം അതുതന്നെയാണ്. എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ ക്ലാസുകളിലേക്കുള്ള അധ്യാപക നിയമനത്തിന് കെ-ടെറ്റ് യോഗ്യതയാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് 2010 ലാണ് പുറത്തിറങ്ങിയത്. അതുപ്രകാരം പുതുതായി നിയമിക്കപ്പെടുന്ന എല്ലാവരും തന്നെ കെ-ടെറ്റ് പരീക്ഷ പാസ്സാകേണ്ടതുണ്ട്. ഇതേത്തുടര്‍ന്നുള്ള ആദ്യ പരീക്ഷ 2012 ല്‍ നടക്കുകയും ചെയ്തു. ഇതേക്കുറിച്ച് പരീക്ഷാര്‍ത്ഥികളെ സഹായിക്കുന്നതിനും പോസ്റ്റ് പ്രയോജനപ്പെടും.പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരും എന്നാല്‍ കെ-ടെറ്റ് പാസ്സാകാത്തവരുമായ ഉദ്യോഗാര്‍ത്ഥികളിലേക്ക് ഈ വിവരങ്ങള്‍ എത്തിക്കുമല്ലോ.

      ReplyDelete
    2. ഇത്രയധികം വിവരങ്ങള്‍ K-TET നെക്കുറിച്ച് ഒരിടത്തുനിന്നുതന്നെ ലഭിക്കുന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ പ്രസക്തി.

      ReplyDelete
    3. You can see so many brilliant teachers without any K-Tet or even B Ed in CBSE Schools. Attitude, that matters...

      ReplyDelete
    4. All the best for those who are preparing for TET............

      ReplyDelete
    5. വളരെ പ്രയോജനം ചെയ്യുന്ന ഒരു പോസ്റ്റ് തന്നെയാണിത്. ഇപ്പോള്‍ തന്നെ ഇത് പ്രസിദ്ധീകരിച്ചതിന് മാത്സ് ബ്ലോഗിനും അതിന്‍റെ സംഘാടകര്‍ക്കും നന്ദി.

      ReplyDelete
    6. if set passed then is K TET necessary

      ReplyDelete
    7. Could you please clear my doubt about K tet:
      Is TET is necessary for a non-teaching staff in aided school to get promotion as HSA ?

      ReplyDelete
    8. is K TET necessary for a person who got promotion as HSA on Nov 2012

      ReplyDelete
    9. ഓഫ്‌ ടോപിക്
      ഗണിതം കൂട്ടൊരുക്കം
      രണ്ടാമത്തെ അധ്യായം വൃത്തങ്ങളുടെ ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചു.കൂട്ടോരുക്കം കിട്ടാനായി സന്ദർശിക്കൂ http://gvhskadakkal.blogspot.in/

      ReplyDelete
    10. പ്രഥമ കെടെറ്റ് പരീക്ഷയില്‍ വിജയിച്ചു,പി എസ് സി അധ്യാപക തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നതും കാത്തിരുന്ന ഒരു വ്യക്തിയാണ് ഞാന്‍... പക്ഷെ പി എസ് സി യുടെ തുടര്‍ വിജ്ഞാപനങ്ങളില്‍ ഒന്നും തന്നെ അധ്യാപകനാവാന്‍ ഇത്തരമൊരു യോഗ്യത ഉള്‍പ്പെടുത്തിയതായി കണ്ടില്ല.സര്‍ക്കാര്‍ ഇതുവരെ അത്തരമൊരു സ്പെഷ്യല്‍ റൂള്‍സ്‌ ഭേദഗതി വരുത്തിയിട്ടില്ല പോലും.എന്തായാലും ട്രഷറിയിലേക്ക് നല്ലൊരു സംഖ്യ എത്തിക്കോളും.തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്ന മുഖ്യധാര പത്രങ്ങള്‍ക്കും കോച്ചിംഗ് സെന്‍ററുകള്‍ക്കും ഗൈഡ് വില്പ്പനക്കാര്‍ക്കും നല്ല ചാകര തന്നെ.എന്റ്റെ ടെറ്റ് സര്ട്ടിഫിക്കട്ടിന്നു എന്നെങ്കിലും വില യുണ്ടാകുമോ എന്തോ?

      ReplyDelete
    11. പ്രിയ കാരണവര്‍,
      താങ്കളുടെ തികച്ചും ന്യായയുക്തമായ പരാതി,ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ അത് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിച്ചു.
      അദ്ദേഹമത് തീര്‍ച്ചയായും പരിഗണിക്കാമെന്നറിയിച്ചിട്ടുണ്ട്.
      [im]https://sites.google.com/site/nizu123nizu/new/rabb.jpg?attredirects=0&d=1[/im]

      ReplyDelete
    12. can't open the candidate login link

      ReplyDelete
    13. കെ ടെറ്റ് വെബ്‌ സൈറ്റ് ഓപ്പണ്‍ ആകുന്നില്ല ..അവസാന തിയ്യതി ആഗസ്റ്റ്‌ 28 എന്ന് മാത്സ് ബ്ലോഗിൽ കണ്ടു , ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും 24 ആണ് . ഏതാണ് ശരി ?

      ReplyDelete
    14. K-Tet സൈറ്റ് ആക്ടീവാണല്ലോ. ആഗസ്റ്റ് 24 തന്നെയാണ് കെ-ടെറ്റിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

      ReplyDelete
    15. "ഫ്ലാഷ് ന്യൂസ്‌ " എന്ന വിഭാഗത്തിൽ ഇങ്ങനെയൊരു മെസ്സേജ് കാണിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ ........

      "സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം."

      ReplyDelete
    16. തിരുത്തിയിട്ടുണ്ട്. ഈ വിവരം ചൂണ്ടിക്കാണിച്ചതിനു നന്ദി.

      ReplyDelete
    17. ഈ ബ്ലോഗിനോടും അത് നിയന്ത്രിക്കുന്നവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ,..

      ReplyDelete
    18. "കെ-ടെറ്റ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 30" എന്ന് ബ്ലോഗ് എന്നാല്‍ പരീക്ഷാഭവന്‍ സൈറ്റില്‍ അവസാന തീയതി ആഗസ്റ്റ് 24

      ReplyDelete
    19. K-TET QUESTION BANK AVAILABLE AT BIO-VISION VIDEO BLOG.
      Visit: BIO-VISION

      ReplyDelete
    20. കെ ടെറ്റ് പരീക്ഷയുടെ മുന്‍കാല ചോദ്യ പേപ്പറുകളും ഉത്തരങ്ങളും കിട്ടുന്നതിനു എന്താണ് മാര്‍ഗം?

      ReplyDelete

    ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




    Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.