Tuesday, July 2, 2013

Std X - Physics - Chapter 1

പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ കഴിഞ്ഞ വര്‍ഷം മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അതാതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനമാണ് 'മാത്​സ് ബ്ലോഗ് ഒരുക്കം' എന്ന പേരില്‍ എല്ലാ വിഷയങ്ങളുടെയും പഠനസഹായികള്‍ ഒരുക്കാന്‍ അന്ന് സഹായകമായത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. മാറി വരുന്ന ചോദ്യമാതൃകള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കാറുള്ള മാത്​സ് ബ്ലോഗ് പഠനസഹായികള്‍ ഏറെ സഹായകമാകുന്നു എന്ന് അധ്യാപകരും സൂചിപ്പിക്കാറുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അധ്യാപകരാല്‍ സൃഷ്ടിക്കപ്പെടുന്ന ഈ കൈത്താങ്ങ് ഗൈഡുകളുടെയും അതു പോലുളള മറ്റു പ്രസിദ്ധീകരണങ്ങളുടെയും പരിമിതിയാണ് സൂചിപ്പിക്കുന്നത്. പത്താം ക്ലാസ് ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സും മാതൃകാ ചോദ്യങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടിക്കല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഇബ്രാഹിം.വി.എ സാറാണ് ഈ പഠനസഹായി തയാറാക്കിയിരുന്നത്. വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ വളരെ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കുകയാണ് സാര്‍ ചെയ്തിരിക്കുന്നത്. ഈ പാഠഭാഗത്തെ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ചെറിയ തലക്കെട്ടുകളിലൂടെ സാര്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല..

ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here for download the Physics Notes
കുട്ടികളിലേക്ക് ഈ പഠനസഹായി എത്തിക്കാനും പഠനസഹായികള്‍ തയാറാക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും എന്നും മുന്നില്‍ നിന്നിട്ടുള്ള നിങ്ങള്‍ ഓരോരുത്തരുടെയും സഹായം തുടര്‍ന്നും ഉണ്ടാകുമല്ലോ... മാത്രമല്ല, നിങ്ങളോരോരുത്തരില്‍ നിന്നും വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പഠനസഹായികള്‍ പ്രതീക്ഷിക്കുന്നു.

54 comments:

  1. ഇബ്രാഹീം സാര്‍,
    നന്നായിട്ടുണ്ട്.
    ഫിസിക്സ് വിഷയത്തേയും മാത്‌സ് ബ്ലോഗ് പരിഗണിക്കുന്നതില്‍ സന്തോഷം.
    ഒപ്പം, വലിയ വാചകങ്ങള്‍ ഫിറ്റ് ചെയ്യാനല്ലാതെ, മറ്റൊന്നും ചെയ്യാന്‍ സമയമില്ലാത്ത എന്നേയും ബാബൂജേക്കബ് സാറിനേയം പോലുള്ളവരെയോര്‍ത്ത് സഹതാപവും..!

    ReplyDelete
  2. ഗീത ടീച്ചറിന്റെ സഹതാപം സന്തോഷത്തോടെ കൈപറ്റുന്നു . രസീതി മടക്ക തപാലിൽ അയയ്ക്കുന്നതാണ്

    ReplyDelete
  3. sir
    grate job pls think abt the english medium students also

    ReplyDelete
  4. During electrolysis, the electrodes should be completely immersed in the electrolyte.,is!nt?

    ReplyDelete
  5. sir, shall i write a SETIGam for physics based on your questions ?

    ReplyDelete
  6. useful notes and model question

    ReplyDelete
  7. @ pramodmoorthy
    മാഷിന്റെ SETIGam സോഫ്ട്വേര് കണ്ടപ്പോഴാണ് കഴിഞ്ഞ വര്ഷം Gambas പ്രോഗ്രാമിങ് ഭാഷയില് തയ്യാറാക്കിയ Virtual Voting Machine സോഫ്ട്വേര് പൊടിതട്ടിയെടുക്കണമെന്ന് തോന്നിയത് ചില സ്കൂളുകളില് പരീക്ഷണമെന്ന നിലയില് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും (Click here)സോഫ്ട്വേര് മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്ദ്ദേശങ്ങള് ലഭിക്കുകയും ചെയ്കിരുന്നു.
    അതനുസരിച്ച് പരിഷ്കരിച്ച സോഫ്ട്വേര് ഡൗണ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ്
    Download Link
    ഡൗണ്ലോഡ് ചെയ്തു കിട്ടുന്ന VVM.zip എന്ന ഫയല് Right Click ചെയ്ത് Extract ചെയ്യുമ്പോള് VVM എന്ന ഫോള്ഡര് ലഭിക്കും. ഇതില് താഴെ പറയുന്ന ഫയലുകള് കാണാം
    1. Installation.pdf – ഇന്സ്റ്റലേഷന് സംബന്ധിച്ച നിര്ദ്ദേശങ്ങള്
    2. Help.pdf -സോഫ്ട്വേര് ഉപയോഗിക്കുന്നതിനുള്ള സഹായം
    3. vvm_2.0.0-1_all.deb – സോഫ്ട്വേര് ഇന്സ്റ്റലേഷന് സെറ്റപ്പ്
    4. Sample strips FOLDER- സോഫ്ട്വേര് പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള് ഫയലുകള് അടങ്ങിയ ഫോള്ഡര്
    Cherish Abraham
    St Aloysius H S Manalumkal
    cherishpala@yahoo.co.in

    ReplyDelete
  8. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് ഭൌതികശാസ്ത്രത്തിലെ ശബ്ദം എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഇംബ്രാഹിം സാര്‍ മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരുന്നത് ഏവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഇത്തവണ ഭൌതികശാസ്ത്രത്തിന്റെ ഒരു യൂണിറ്റിനെ ആധാരമാക്കിയുള്ള ഒരു പഠനസഹായിയാണ് അദ്ദേഹം മാത്‍സ് ബ്ലോഗിന്റെ വായനക്കാര്‍ക്കായി അയച്ചു തന്നിരിക്കുന്നത്. ഇതെല്ലാം നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസിലെ കുട്ടികളിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുകയാണെങ്കിലോ? എല്ലാ വര്‍ഷവും വിഷയഭേദമെന്യേ മാത്‍സ് ബ്ലോഗിലൂടെ ലഭിക്കുന്ന പഠനസഹായികളുടെ ഒരു കോപ്പി കുട്ടികള്‍ക്ക് നല്‍കാറുണ്ട്. ആവശ്യക്കാരായ കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാറുമുണ്ട്. അതിനുള്ള സ്നേഹം പല കുട്ടികളില്‍ നിന്നും അവരുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ട്.

    ReplyDelete
  9. നന്നായിട്ടുണ്ട്.
    ഫിസിക്സ് വിഷയത്തേയും മാത്‌സ് ബ്ലോഗ് പരിഗണിക്കുന്നതില്‍ സന്തോഷം.

    ReplyDelete
  10. നന്നായിട്ടുണ്ട്.
    ഫിസിക്സ് വിഷയത്തേയും മാത്‌സ് ബ്ലോഗ് പരിഗണിക്കുന്നതില്‍ സന്തോഷം.

    ReplyDelete
  11. 5 മുതല്‍ 7 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ 5 രൂപയും 8 മുതല്‍ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ 10 രൂപയും സ്പോട്സ് ആന്റ് ഗേംസ് ഫീയായി നല്‍കണമെന്ന അറിയിപ്പു കണ്ടു. ഇതൊക്കെയല്ലേ RTE പ്രകാരം 8വരെയുള്ളവര‍ക്ക് വേണ്ടെന്നു വെച്ചത്. സാമൂതിരിമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന സര്‍ക്കാര്‍ പാമരരെ ഫീസിടുന്നുവോ.

    ReplyDelete
  12. ഇബ്രാഹിം സാറിന്റെ ഈ പുതിയ സംരംഭം അധ്യപകർക്കും വിദ്യാർത്ഥികൽക്കും വളരെ പ്രയോജനകരമാണ്.ഈ അധ്യായവുമായി ബന്ധപ്പെട്ട ഒരു സംശയം താഴെ കുറിക്കുന്നു.പ്രതികരിക്കുമല്ലോ...

    ഹീറ്റിംഗ് കോയിലിന്റെ പ്രതിരോധം കൂടുംബോൾ അതിലൂടെയുള്ള വൈദ്യുതപ്രവാഹതീവ്രത കുറയുമല്ലോ(H=IxIxRxt)?. തന്മൂലം അതിൽ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവും കുറയുമല്ലോ?പിന്നെങ്ങനെയാണ് ഹീറ്റിംഗ് കോയിലുണ്ടാക്കാൻ ഉപയോഗിക്കുന്ന നിക്രോമിന്റെ "ഉയർന്ന റെസിസ്റ്റിവിറ്റി"ആ ആവശ്യത്തിലേക്ക് അതിന്റെ ഒരു യോഗ്യതയാകുന്നത്?
    ജിബി പി ഐസക്ക്,എച്ച്.എസ്.എ(ഫിസിക്കൽ സയൻസ്)
    മാർ ഏലിയാസ് എച്ച്.എസ്.എസ്,കോട്ടപ്പടി
    കോതമംഗലം.

    ReplyDelete
  13. Resistivity is a measure of how strongly a material opposes the flow of electric current. Good electrical conductors have very low resistivities and good insulators have very high resistivities. Resistivity is denoted by the Greek symbol rho (ρ) and can be determined by rearranging this formula:

    R = ρl / A

    where ρ is called the resistivity of the material, R is the resistance, l is the length and A represents a cross-sectional area. The unit of resistivity is then ohm-meters (Ωm).

    Nichrome, a non-magnetic alloy that is commonly made up of 80% nickel and 20% chromium, has a resistivity ranging from 1.10 × 10-6 Ωm to 1.50 × 10-6 Ωm (0.00000110 Ωm to 0.00000150 Ωm) and a very high boiling point (~1400 °C). With such a low resistivity and high boiling point, this makes nichrome a very good conductor of electricity and ideal material for making wires and other insulation devices.

    Nichrome is commonly wound up into coils and used in heating elements (devices that convert heat into electricity through Joule heating) such as hair dryers, toasters and ovens. However, nichrome wires are not used as much as copper wires (resistivity = 1.7 × 10-8 Ωm) due to the high cost of chromium.

    ReplyDelete
  14. Resistivity is a measure of how strongly a material opposes the flow of electric current. Good electrical conductors have very low resistivities and good insulators have very high resistivities. Resistivity is denoted by the Greek symbol rho (ρ) and can be determined by rearranging this formula:

    R = ρl / A

    where ρ is called the resistivity of the material, R is the resistance, l is the length and A represents a cross-sectional area. The unit of resistivity is then ohm-meters (Ωm).

    Nichrome, a non-magnetic alloy that is commonly made up of 80% nickel and 20% chromium, has a resistivity ranging from 1.10 × 10-6 Ωm to 1.50 × 10-6 Ωm (0.00000110 Ωm to 0.00000150 Ωm) and a very high boiling point (~1400 °C). With such a low resistivity and high boiling point, this makes nichrome a very good conductor of electricity and ideal material for making wires and other insulation devices.

    Nichrome is commonly wound up into coils and used in heating elements (devices that convert heat into electricity through Joule heating) such as hair dryers, toasters and ovens. However, nichrome wires are not used as much as copper wires (resistivity = 1.7 × 10-8 Ωm) due to the high cost of chromium.

    ReplyDelete
  15. ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ നോട്സ് വലിയഉപകാരമായി.chemistry യ്ക്ക്കൂടി കിട്ടിയിരുന്നെഗ്കില്്ന്നായിരുന്നു
    very very thanks..

    ReplyDelete
  16. ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ നോട്സ് വലിയഉപകാരമായി.chemistry യ്ക്ക്കൂടി കിട്ടിയിരുന്നെഗ്കില്്ന്നായിരുന്നു
    very very thanks..

    ReplyDelete
  17. ഐ.ടി സ്കൂളിന്റെ സ്കൂളിന്റെ സ്കീം വഴി വൈമാക്സ് കണക്ഷന്‍ കിട്ടുമോ
    സ്കൂളില് ബ്രോഡ്ബാന്റ് കണക്ഷന്‍ കിട്ടാന്‍ വലിയ പാടാണ്.. എപ്പോഴും കട്ടാകും..

    ഇതു മാറ്റി വൈമാക്സ് ആക്കിയാല്‍ സ്കീമില്‍ നിന്നും പുറത്താകുമോ

    ReplyDelete
  18. ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ നോട്സ് വളരെ പ്രയോജനകരമായി..chemistry യ്ക്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.
    very very thanks..

    ReplyDelete
  19. ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ നോട്സ് വളരെ പ്രയോജനകരമായി..chemistry യ്ക്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.

    chemkerala.blogspot.in

    ReplyDelete
  20. ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ നോട്സ് വളരെ പ്രയോജനകരമായി..chemistry യ്ക്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.
    chemkerala.blogspot.in

    ReplyDelete
  21. I am not sure whether this is appropriate because the topic here is current electricity but if anyone is interested here is an online demo( java applet) on the topic of "lines of force" and "potentials" in electrostatics:
    Lines of force and potentials.

    If one has a relatively new computer( preferably with a graphics card ) here is a better version of the demo. You need to use a very recent version of Firefox: webgl version of lines of force

    ReplyDelete
  22. Thank you sir.. നന്നായിട്ടുണ്ട്.

    അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപെടുന്ന Easy A+ Physics, Easy A+ Chemistry സിഡികൾ ഉപയോഗിച്ചാണ്‍ ഞാൻ ക്ളാസ്സെടുക്കുന്നത് .
    chemkerala.blogspot.in

    Ratheesh palakkad

    ReplyDelete
  23. ജിബി സാറെ,
    ഹീറ്റിങ്ങ് കോയിലിന് ഉയര്‍ന്ന റെസിസ്റ്റിവിറ്റി അനിവാര്യമാണ്.എന്നാല്‍ സാറിന്റെ സംശയം ന്യായമാണ്. ഒരു ഉദാഹരണത്തിലൂടെ ഇതൊന്ന് വിശദീകരിക്കാന്‍ ശ്രമിക്കാം.2000W പവറുള്ള ഒരു കോയില്‍ നിര്‍മ്മിക്കണമെന്ന് കരുതുക.അപ്പോള്‍ അതിന് ആവശ്യമായ കറന്റ് P=VI പ്രകാരം, I = P/V = 2000/230= 8.7A.
    ഈ നിശ്ചിതമായ കറന്റ് Draw ചെയ്ത് സെക്കന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപം H = IxIXR. ഇവിടെ പ്രതിരോധം അല്ലെങ്കില്‍ റെസിസ്റ്റിവിറ്റി താപത്തിന് നേര്‍ അനുപാതത്തിലാണ്.
    Or സെക്കന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപം H =VxV/R.
    ഈ സമവാക്യം അനുസരിച്ച് R കൂടുമ്പോള്‍ H കുറയുന്നതായാണ് കാണുന്നത്. എന്നാല്‍ ഇവിടെ V എന്നത് റെസിസ്റ്ററില്‍ ഡ്രോപ്പ് ചെയ്യപ്പെടുന്ന വോള്‍ട്ടേജാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. V=IR ആയതിനാല്‍ R കൂടുമ്പോള്‍ voltage drop ഉം കൂടും.
    അതായത് denomenator ലെ R ന്റെ സാന്നിധ്യം H കുറയുന്നതിനും numerator R കള്‍ താപം കൂടുന്നതിനും കാരണമാകും. കൂടുതല്‍ effect ന്യമറേറ്റരിന്റേതാണ്.അതിനാല്‍ റെസിസ്റ്റന്‍സ് അഥവാ റെസിസ്റ്റിവിറ്റി കൂട്ടി കൂടുതല്‍ താപം ലഭ്യമാക്കാം.

    ReplyDelete
  24. ജിബി സാറെ,
    ഹീറ്റിങ്ങ് കോയിലിന് ഉയര്‍ന്ന റെസിസ്റ്റിവിറ്റി അനിവാര്യമാണ്.എന്നാല്‍ സാറിന്റെ സംശയം ന്യായമാണ്. ഒരു ഉദാഹരണത്തിലൂടെ ഇതൊന്ന് വിശദീകരിക്കാന്‍ ശ്രമിക്കാം.2000W പവറുള്ള ഒരു കോയില്‍ നിര്‍മ്മിക്കണമെന്ന് കരുതുക.അപ്പോള്‍ അതിന് ആവശ്യമായ കറന്റ് P=VI പ്രകാരം, I = P/V = 2000/230= 8.7A.
    ഈ നിശ്ചിതമായ കറന്റ് Draw ചെയ്ത് സെക്കന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപം H = IxIXR. ഇവിടെ പ്രതിരോധം അല്ലെങ്കില്‍ റെസിസ്റ്റിവിറ്റി താപത്തിന് നേര്‍ അനുപാതത്തിലാണ്.
    Or സെക്കന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപം H =VxV/R.
    ഈ സമവാക്യം അനുസരിച്ച് R കൂടുമ്പോള്‍ H കുറയുന്നതായാണ് കാണുന്നത്. എന്നാല്‍ ഇവിടെ V എന്നത് റെസിസ്റ്ററില്‍ ഡ്രോപ്പ് ചെയ്യപ്പെടുന്ന വോള്‍ട്ടേജാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. V=IR ആയതിനാല്‍ R കൂടുമ്പോള്‍ voltage drop ഉം കൂടും.
    അതായത് denomenator ലെ R ന്റെ സാന്നിധ്യം H കുറയുന്നതിനും numerator R കള്‍ താപം കൂടുന്നതിനും കാരണമാകും. കൂടുതല്‍ effect ന്യമറേറ്റരിന്റേതാണ്.അതിനാല്‍ റെസിസ്റ്റന്‍സ് അഥവാ റെസിസ്റ്റിവിറ്റി കൂട്ടി കൂടുതല്‍ താപം ലഭ്യമാക്കാം.

    ReplyDelete
  25. ella chapter ithupole cheythal kollamairinnu

    ReplyDelete
  26. THANK YOU VERY MUCH IBRAHIM SIR

    ReplyDelete
  27. ഹലോ രതീഷ്‌ സാർ , നിങ്ങൾ ഉപയോഗിക്കുന്ന
    Easy A+ Physics, Easy A+ Chemistry സിഡികൾ എങ്ങനെ ലഭിക്കും ?

    ReplyDelete
  28. Abid sir please visit..
    chemkerala.blogspot.in

    ReplyDelete
  29. Thank you Ibrahim Sir,
    For A+ Physics vist www.physicsadhyapakan.blogspot.in

    ReplyDelete
  30. kindly publish in eng medum also

    It is very useful to students

    Thanks

    ReplyDelete
  31. kindly publish in eng medum also

    It is very useful to students

    Thanks

    ReplyDelete
  32. good sir, please publish english version also

    ReplyDelete
  33. GHSS ലെ കുഞ്ഞു നക്ഷത്രങ്ങളെ,
    ഇലക്ട്രോളിസിസിന്റെ ചിത്രം ശ്രദ്ധിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി. വൈദ്യുതവിശ്ലേഷണം നടക്കുന്നതിന് ഇലക്ട്രോഡുകള്‍ ഇലക്ട്രോളൈറ്റില്‍ പൂര്‍ണ്ണമായി മുങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമില്ല.
    ഇബ്രാഹിം.വി.എ.

    ReplyDelete
  34. GHSS ലെ കുഞ്ഞു നക്ഷത്രങ്ങളെ,
    ഇലക്ട്രോളിസിസിന്റെ ചിത്രം ശ്രദ്ധിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി. വൈദ്യുതവിശ്ലേഷണം നടക്കുന്നതിന് ഇലക്ട്രോഡുകള്‍ ഇലക്ട്രോളൈറ്റില്‍ പൂര്‍ണ്ണമായി മുങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമില്ല.
    ഇബ്രാഹിം.വി.എ.

    ReplyDelete
  35. sir, please publish english version of the notes

    ReplyDelete
  36. ടോണീ,
    ക്ഷമിക്കണം. ഇതിന്റെ English version നിലവില്‍ തയ്യാറാക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ SSLC പരീക്ഷകളുടെയെല്ലാം Physics ന്റെ ഉത്തരങ്ങള്‍ capsule രൂപത്തിലെഴുതാവുന്നതായിരുന്നു. അതിനാല്‍ Malayalam medium വായിച്ച് ആശയങ്ങല്‍ ഗ്രഹിച്ചാല്‍ ഉന്നത ഗ്രേഡ് നേടാനാകും എന്ന കാര്യം തീര്‍ച്ചയാണ്.

    Ebrahim V A

    ReplyDelete
  37. Dear Abidali
    ഓരോ ചാപ്റ്ററിലും വിശദീകരണങ്ങൾ , ആനിമേഷനുകൾ , ഇന്റരാക്ടീവ് എക്സെർസൈസുകൾ , സോൾവ്ഡ് ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ‘easy A+ Physics’, ‘easy A+ Chemistry’ സിഡികൾ ഉപയോഗിച്ചാണ് ഞാൻ ക്ളാസ്സെടുക്കുന്നത് .വളരെ മികച്ച ഒരു റിസൽട്ട് ആണ്‍ ഇത് ഉണ്ടാക്കിയിടുള്ളത് .

    മുപ്പത് ടെക്നിക്കൽ സ്ക്കൂളിൽ നിന്നുള്ള അധ്യാപകരുടെ ട്രെയിനിങ്ങിൽ ഞാൻ ഈ സിഡികൾ അവതരിപ്പിച്ചപ്പോൾ കിട്ടിയ ഫീഡ് ബാക്കും മികച്ചതായിരുന്നു .ഇപ്പോൾ അവരും ഇവ ഉപയോഗിച്ചാണ്‌ ക്ളാസ്സെടുക്കുന്നത് .

    കൂടുതൽ വിവരങ്ങള്ക്ക്

    Call- 9746768347 Nazeer.V.A,Technical High School, Kulathupuzha or
    Jithesh,Synergy Education Services
    Tel-9562202525

    ReplyDelete
  38. sir can u please show post the english version of these notes.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. sir can u please show post the english version of these notes.

    ReplyDelete
  41. sir can u please show post the english version of these notes.

    ReplyDelete
  42. sir can u please show post the english version of these notes.

    ReplyDelete
  43. nice studing note sir make it in english

    ReplyDelete
  44. please publish the english version also

    ReplyDelete
  45. sir
    please consider english medium students

    ReplyDelete
  46. Please publish the answers of today's tenth class physics questions

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.