Monday, June 24, 2013

ICT - Std X- Unit 1
Updated with Theory Model Questions
from Shaji Haritham

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകം കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചിരുന്നു. പരിഷ്കരിച്ച പാഠപുസ്തകത്തില്‍ നിന്നും പുതിയ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക എന്നതും തിയറി പരീക്ഷയുടെ മാര്‍ക്ക് കംപ്യൂട്ടര്‍ തന്നെയായിരിക്കും നല്‍കുക എന്നതും ഐ.ടി അധ്യാപകരെ അന്ന് തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. ആ ആശങ്കയ്ക്ക് വിരാമമിട്ടത് ജോണ്‍ സാറിന്റെ ഐ.ടി വര്‍ക്ക് ഷീറ്റുകള്‍, റഷീദ് ഓടക്കല്‍ സാറിന്റെ ഐ.ടി നോട്സ്, നിധന്‍ ജോസ് സാറിന്റെ വീഡിയോ ടൂട്ടോറിയല്‍, തുടങ്ങിയവയാണ്. ആ ശ്രേണിയിലേക്ക് കടക്കുന്ന രണ്ടു പഠന സഹായികളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്.

1. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ തിയറി വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാറാണ്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ചുരുങ്ങിയ പേജുകളില്‍ ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമാണ് മാത്യൂ സാര്‍ തയാറാക്കിയ പഠന സഹായി. കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും പാഠപുസ്തകത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. കൂടാതെ ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കാവുന്ന ടിപ്സും അദ്ദേഹത്തിന്റെ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ നിന്നും മാത്യൂ സാര്‍ തയാറാക്കിയ തിയറി നോട്സ് ഡൗണ്‍ലോ‍ഡ് ചെയ്തെടുക്കാം


2. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ പ്രാക്ടിക്കല്‍ വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമണിയിലെ ഹൗലത്ത് ടീച്ചറാണ്. ഐ.ടി യുടെ ആദ്യ അധ്യായത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃകയും അവ ചെയ്യേണ്ട രീതിയുമാണ് ടീച്ചര്‍ തയാറാക്കിയ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ മാതൃകയെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഈ നോട്സ് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

ഈ ലിങ്കില്‍ നിന്നും ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ പ്രാക്ടിക്കല്‍ നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം


3.കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ -

English - മലയാളം

4.റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ നോട്സ്

5.കഴിഞ്ഞ വർഷം ഐ.ടി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തിയറി ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റുന്നതില്‍ ഏറ്റവും കൂടതല്‍ പങ്കു വഹിച്ചത് പട്ടാമ്പി ഹരിതത്തിലെ ഷാജി സാറാണ്. അന്ന് ഷാജി സാർ തയാറാക്കിയ നോട്ടുകളാണ് പല അധ്യാപകരും മാതൃകയായി കുട്ടികള്‍ക്ക് നല്‍കിയത് എന്നു പറയുമ്പോള്‍ ആ നോട്ടുകളുടെ മൂല്യം ഈഹിക്കാമല്ലോ....ഐ.ടി തിയറി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പഠനസഹായികളിലൊന്നാണ് ഷാജി സാറിന്റെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ ..

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഐ.ടി തിയറി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം

കുട്ടികള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ പഠനസഹായികള്‍ ലക്ഷ്യത്തിലെത്തുന്നത്. ഇവ കുട്ടികളിലേക്കെത്തിക്കാന്‍ ഏറ്റവും യോജ്യരായ അധ്യാപകരാണ് ബ്ലോഗിലെ സന്ദര്‍ശകരായ നിങ്ങള്‍ ഓരോരുത്തരും.. ക്ലാസ് മുറികളിലെ അധ്യയനത്തിന് ഏറെ പ്രയോജനപ്രദമായ ഈ പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അവ തയാറാക്കിയവരെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമല്ലോ..

41 comments:

  1. നോട്ടുകള്‍ വളരെ പ്രയോജനകരം . പുതിയതായി നോട്ടുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് പ്രത്യേകം നന്ദി

    ReplyDelete
  2. നോട്ടുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് പ്രത്യേകം നന്ദി

    ReplyDelete
  3. വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാൻ പ്രയോജനപ്പെടുന്ന പോസ്റ്റ്‌ ....അഭിനന്ദനങൾ
    ശിവരാമൻ ഇടപ്പാൾ

    ReplyDelete
  4. Rasheed sir,
    Thank you for the ICT notes

    ReplyDelete
  5. Rasheed sir,
    Thank you for the ICT notes

    ReplyDelete
  6. നോട്ടുകള്‍ വളരെ പ്രയോജനകരം.പ്രത്യേകം നന്ദി

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കുട്ടികള്‍ക്ക് വളരെ പ്രയോജനകരം.തുടര്‍ന്നും സഹായങ്ങള്‍ പ്രതാക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍.

    ReplyDelete
  9. കുട്ടികള്‍ക്ക് വളരെ പ്രയോജനകരം.തുടര്‍ന്നും സഹായങ്ങള്‍ പ്രതാക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍.

    ReplyDelete
  10. congratulations ...very very useful .thanks

    ReplyDelete
  11. nice work sir,
    the other chapters work sheet?

    ReplyDelete
  12. nice work sir,
    the other chapters work sheet?

    ReplyDelete
  13. നല്ല തുടക്കം..തുടര്‍ന്നുള്ള അധ്യയങ്ങള്‍ക്കും ഇത്പോലെ ഉപയോഗപ്രദമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  14. നല്ല പോസ്റ്റ്
    ലേഖനം എഴുതിയ എല്ലാവര്‍ക്കും നന്ദി

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. very useful notes for teacher and students

    ReplyDelete
  18. ഇനി കുട്ടികള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും ആശ്വസിക്കാം എല്ലാം സമയത്തിന് എത്തിച്ചുതരുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനം.ഒരു ഓര്‍മ്മപ്പെടുത്തലും നമ്മുടെ സാറന്‍മാരെ മടിയന്‍മാരക്കുമോ ഇതെല്ലാം....

    ReplyDelete
  19. ഇനി കുട്ടികള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും ആശ്വസിക്കാം എല്ലാം സമയത്തിന് എത്തിച്ചുതരുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനം.ഒരു ഓര്‍മ്മപ്പെടുത്തലും നമ്മുടെ സാറന്‍മാരെ മടിയന്‍മാരക്കുമോ ഇതെല്ലാം....

    ReplyDelete
  20. ഇനി കുട്ടികള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും ആശ്വസിക്കാം എല്ലാം സമയത്തിന് എത്തിച്ചുതരുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനം.ഒരു ഓര്‍മ്മപ്പെടുത്തലും നമ്മുടെ സാറന്‍മാരെ മടിയന്‍മാരക്കുമോ ഇതെല്ലാം....

    ReplyDelete
  21. ഇനി കുട്ടികള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും ആശ്വസിക്കാം എല്ലാം സമയത്തിന് എത്തിച്ചുതരുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനം.ഒരു ഓര്‍മ്മപ്പെടുത്തലും നമ്മുടെ സാറന്‍മാരെ മടിയന്‍മാരക്കുമോ ഇതെല്ലാം....

    ReplyDelete
  22. Hi, Great blog!

    These teaching resources are fantastic.

    Have you heard of TES India?

    A teachers network,created by teachers for teachers. with over 500,000 free teaching resources online!

    Meet the maths team:

    http://www.tesindia.com/article.aspx?storyCode=7014321#.Ucw5KTvvt14


    Good luck teachers :)

    ReplyDelete
  23. യഥാസമയം വേണ്ടതു വിളമ്പുന്ന മാത്സ് ബ്ളോഗിന് അഭിനന്ദനം. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയിലെ ഒരു സംഭാഷണം ഓര്‍മയിലെത്തുന്നു." നീ ഫൊന്നപ്പനല്ലടാ ...തങ്കപ്പന്‍ ... തങ്കപ്പന്‍ "... അതുപോലെ മാത്സ് ബ്ളാഗല്ലടാ ..."മാഷ് ബ്ളോഗ് " മാഷന്മാര്‍ക്കു വേണ്ടത് മാഷന്‍മാര്‍ തന്നെ സൃഷ്ടിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന വേദി.... സര്‍ഗവേദി.

    ReplyDelete
  24. സായിപ്പിന്റെ അഭിനന്ദനം തൊട്ടു മുകളിലുള്ളത് വായിച്ചല്ലോ...ആനന്ദലബ്ദിക്കിനിയെന്തു വേണം...മാഷന്മാര്‍ക്ക്...പക്ഷേ സത്യം ഇശി ക്രൃരമാണ്. സ്കൂളുകളില്‍ UID , SAMPOORNA , PRE METRIC SCHOLARSHIP , കഞ്ഞി , കാടി , ദിനാചരണങ്ങളുടെ ഹിമാലയന്‍ സുനാമി ...എന്നിവയ്കിടയില്‍ " പണി " മറന്നതാരും അറിയുന്നില്ല ..അറിയണമെന്നുമില്ല. SPARK ല്‍ കയറുക ..ബില്ലടിക്കുക ..അത് മാറുക....ദീപസ്തംഭം മഹാശ്ചര്യം ... നമുക്കും കിട്ടണം ......? പാവം പുള്ളങ്ങള് ...ഓന് സുബര്‍ക്കം ബരാന്‍ മ്മള് പണിയോടു പണി തന്നെ ..

    ReplyDelete
  25. Thank u teachers for ur efforts

    ReplyDelete
  26. we cant coment in the uid post that post is not working please help

    ReplyDelete
  27. പ്രമോദ് മാഷിന്റെ SETIGam സോഫ്ട്വേര് കണ്ടപ്പോഴാണ് കഴിഞ്ഞ വര്ഷം Gambas പ്രോഗ്രാമിങ് ഭാഷയില് തയ്യാറാക്കിയ Virtual Voting Machine സോഫ്ട്വേര് പൊടിതട്ടിയെടുക്കണമെന്ന് തോന്നിയത് ചില സ്കൂളുകളില് പരീക്ഷണമെന്ന നിലയില് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും Click hereസോഫ്ട്വേര് മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്ദ്ദേശങ്ങള് ലഭിക്കുകയും ചെയ്കിരുന്നു.
    അതനുസരിച്ച് പരിഷ്കരിച്ച സോഫ്ട്വേര് ഡൗണ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ്
    Download Link

    ഡൗണ്ലോഡ് ചെയ്തു കിട്ടുന്ന VVM.zip എന്ന ഫയല് Right Click ചെയ്ത് Extract ചെയ്യുമ്പോള് VVM എന്ന ഫോള്ഡര് ലഭിക്കും. ഇതില് താഴെ പറയുന്ന ഫയലുകള് കാണാം
    1. Installation.pdf – ഇന്സ്റ്റലേഷന് സംബന്ധിച്ച നിര്ദ്ദേശങ്ങള്
    2. Help.pdf -സോഫ്ട്വേര് ഉപയോഗിക്കുന്നതിനുള്ള സഹായം
    3. vvm_2.0.0-1_all.deb – സോഫ്ട്വേര് ഇന്സ്റ്റലേഷന് സെറ്റപ്പ്
    4. Sample strips FOLDER- സോഫ്ട്വേര് പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള് ഫയലുകള് അടങ്ങിയ ഫോള്ഡര്
    Cherish Abraham
    St Aloysius H S Manalumkal
    cherishpala@yahoo.co.in

    ReplyDelete
  28. നോട്ടുകള്‍ തയ്യാറാക്കി തന്ന അധ്യാപകര്‍ക്ക് നന്ദി..

    ReplyDelete
  29. Unit onnu "mivivaarnna lokam" ennanu koduthirikkunnathu.
    Ath maatti "mizhivaarnna lokam"
    ennaakkan sradhikkumallo....!

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. Good attempt Sir. Can you plz upload class IXth IT Worksheets

    ReplyDelete
  32. നോട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷകൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും

    ReplyDelete
  33. Very very thanks for the ICT notes. Thanks a lot.
    Suma Teacher, GGHS Chalakudy

    ReplyDelete
  34. sir,
    School Resourceല്‍ mathematics for classX open ചെയ്പ് geogebra applet പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. അപ്പോള്‍ Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now).install ചംയ്യുവാനുള്ള എളുപ്പവഴി വിശദീകരിക്കാമോ?

    ReplyDelete
  35. sir,
    School Resourceല്‍ mathematics for classX open ചെയ്പ് geogebra applet പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. അപ്പോള്‍ Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now).install ചംയ്യുവാനുള്ള എളുപ്പവഴി വിശദീകരിക്കാമോ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.