Friday, April 26, 2013

Technical High School Admission 2013-2014

സംസ്ഥാനത്തെ 39 ഗവ: ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ 2013-14 വര്‍ഷത്തേയ്ക്കു് എട്ടാം ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസരീതിയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികവും ഉല്പാദനോന്മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് ഈ വിദ്യാഭ്യാസരീതിയുടെ പ്രത്യേകത. പൊതു വിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതികവിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് വിവിധ തൊഴില്‍ മേഖലകളില്‍ വൈവിദ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം സഹായിക്കുന്നു. എന്‍ജിനീയറിംഗിനോ ശാസ്ത്രസാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസരീതി ശക്തമായ അടിത്തറ നല്‍കുന്നു. THSLC ജയിച്ച കുട്ടികള്‍ക്ക് പോളിടെക്നിക്ക് പ്രവേശനത്തില്‍ 10% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9, 10 ക്ലാസ്സുകളില്‍ ഓരോ T H S ലും ലഭ്യമായ പ്രത്യേക trade കളില്‍ പരിശീലനം നല്‍കുന്നു. 10 ആം ക്ലാസ് വിജയിക്കുന്ന കുട്ടികള്‍ക്ക് ട്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചും പ്രധാനപ്പെട്ട തീയതികളെക്കുറിച്ചുമുള്ള വിവരങ്ങള് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ നസീര്‍ സാര്‍ മറുപടി നല്‍കും.

ഈ വര്‍ഷം മുതല്‍ National Vocational Education Qualification Framework (NVEQF) ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കത്തക്ക രീതിയില്‍ വിവിധ തൊഴിലധിഷ്ഠിത പാഠ്യപദ്ധതികള്‍ പഠിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ടെക്നിക്കല്‍ സ്ക്കുളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ടെക്നിക്കല്‍ സ്ക്കുളുകളിലെ 9 ആം ക്ലാസ്സും 10 ആം ക്ലാസ്സും പൂര്‍ത്തിയാവുമ്പോള്‍ Level 1, Level 2, NVEQF സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ ഈ പദ്ധതി നിലവിലുള്ള ഏതു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും തുടര്‍ന്നുള്ള ലവലുകള്‍ (Level 3 to Level 7) പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു. ഒന്നും രണ്ടും ലവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കേരള സാങ്കേതികവിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ ആണ്.

പ്രധാന തീയതികള്‍
  • അപേക്ഷാപത്രിക വിതരണം ചെയ്തു തുടങ്ങുന്ന തീയതി
    : 17 – 04 – 2013.
  • പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി
    : 07 -05 – 2013 .
  • പൊതുപ്രവേശന പരീക്ഷ : 10 – 05 – 2013 വെള്ളി
    രാവിലെ 10 മണി മുതല്‍ 11.30 വരെ.
  • ഫല പ്രസിദ്ധീകരണം : 10 – 05 – 2013, 4.00 pm
  • തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി
    : 11- 05- 2013, 12 മണി.
  • പ്രവേശന തീയതി
    • ഒന്നാം ഘട്ട പ്രവേശനം : 16-05-2013 രണ്ടാംഘട്ട പ്രവേശനം : 23- 05-2013
  • പ്രവേശനം പൂര്‍ത്തീകരിക്കുന്നത് : 01-06-2013
  • പ്രവേശനോത്സവം : 03-06-2013

Click here for Prospectus

Technical High Schools in Various District

21 comments:

  1. എട്ടാം ക്ലാസ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പ്രവേശനത്തിനുള്ള പ്രക്രിയ ആരംഭിച്ചപ്പോഴേ നസീര്‍ സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിത്തന്നതായിരുന്നു. എസ്.എസ്.എല്‍.സി റിസല്‍ട്ടിന്റെ തിരക്കുകള്‍ മൂലം പ്രസിദ്ധീകരിക്കാനായില്ല. പഠനത്തിനൊപ്പം സാങ്കേതിക പഠനവും അതാണ് ടെക്നിക്കല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ദേശ്യം. സംശയങ്ങള്‍ നസീര്‍ സാറിനോട് ചോദിക്കുമല്ലോ.

    ReplyDelete
  2. Can a student get training on every trade in a school which is available there
    BY SABU PERUMBAVOOR

    ReplyDelete
  3. Can a student get training on every trade in a school which is available there
    BY SABU PERUMBAVOOR

    ReplyDelete
  4. സർ;

    അപേക്ഷകർ ഏഴാം ക്ലാസ്സ് പാസ്സായിരിക്കണമെന്നും പ്രവേശനപ്പരീക്ഷ കേരള സിലബസിലെ ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ളതായിരിക്കുമെന്നും പറയുന്നു. CBSE, ICSE സിലബസുകളിൽ ഏഴാം ക്ലാസ്സ് വിജയിക്കുന്നവരും യോഗ്യരാണോ?

    NVEQF ഒന്നും രണ്ടും ലവൽ സർട്ടിഫിക്കറ്റുകൾ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏതെങ്കിലും ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണോ?

    ReplyDelete
  5. THSLC പൂർത്തിയാക്കുന്നതോടെ തുടർ പഠനം വഴി NVEQF ഏഴ് വരെയുള്ള ലവലുകൾ പൂർത്തിയാക്കാൻ കഴിയുന്ന പോളിടെക്നിൿ, എഞ്ചിനീയറിങ്ങ് കോളെജുകൾ കേരളത്തിനകത്തോ പുറത്തോ ഇപ്പോൾ നിലവിലുണ്ടോ? അതോ, NVEQF പദ്ധതി ശൈശവ ഘട്ടത്തിലാണോ?
    NVEQF പദ്ധതിയിലെ ഏഴ് ലവലുകളും പൂർത്തിയാക്കുമ്പോൾ ജോലി സാദ്ധ്യതയെന്താണ്?

    ReplyDelete
  6. @ SABU PERUMBAVOOR
    Students will get basic training on every trade in the first year(8th std). 9th std special trades for each students according to their marks in the first year.........

    ReplyDelete
  7. CBSE,ICSE students can also apply....
    NVEQF is introducing First time here....In Poly and engineering colleges Higher levels are going to start it seems....Details are awaited......

    ReplyDelete
  8. "ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്."

    മതിയായ അപേക്ഷകരില്ലെങ്കില്‍ 16,17,18 വയസ്സുകാരും എട്ടാം ക്ലാസില്‍ത്തന്നെ പഠിക്കേണ്ടി പഠിക്കേണ്ടി വരുമോ?

    ReplyDelete
  9. "ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്."

    മതിയായ അപേക്ഷകരില്ലെങ്കില്‍ 16,17,18 വയസ്സുകാരും എട്ടാം ക്ലാസില്‍ത്തന്നെ പഠിക്കേണ്ടി പഠിക്കേണ്ടി വരുമോ?

    ReplyDelete
  10. AGE.....
    applicants should complete 12 years.......

    ReplyDelete
  11. Please read the prospectus.........
    In the absence of applicants below 16 years......prospectus says.....consider 16,17 and 18...
    But usually at the time of admission we will get the students in the first category only..........

    ReplyDelete
  12. ടെക്നിക്കൽ ഹൈസ്ക്കൂളുകളിലെ അഡ്മിഷനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് നൽകിയതിന് നന്ദി. തുടർന്നും ടെക്നിക്കൽ ഹൈസ്ക്കൂളുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഫ്റ്റ് വെയറുകളും പ്രതീക്ഷിക്കുന്നു. ശ്രീ. നസീർ സർ പോസ്റ്റ് ചെയ്ത വിവരങ്ങളിലെ പ്രൊസ്പെക്ടസ് പഴയതാണ്. 20.04.2013 ൽ ഇറങ്ങിയ ഉത്തരവോടുകൂടിയ പുതിയ പ്രൊസ്പെക്ടസ് www.cdcentre.org എന്ന സൈറ്റിൽ ലഭ്യമാണ്. ഇതിൽ ബോധന മാധ്യമം ഈ വർഷം മുതൽ ഇംഗ്ലീഷ് ആയിരിക്കും എന്ന് പറയുന്നുണ്ട്.

    ReplyDelete
  13. ടെക്നിക്കൽ ഹൈസ്ക്കൂളുകളിലെ അഡ്മിഷനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് നൽകിയതിന് നന്ദി. തുടർന്നും ടെക്നിക്കൽ ഹൈസ്ക്കൂളുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഫ്റ്റ് വെയറുകളും പ്രതീക്ഷിക്കുന്നു. ശ്രീ. നസീർ സർ പോസ്റ്റ് ചെയ്ത വിവരങ്ങളിലെ പ്രൊസ്പെക്ടസ് പഴയതാണ്. 20.04.2013 ൽ ഇറങ്ങിയ ഉത്തരവോടുകൂടിയ പുതിയ പ്രൊസ്പെക്ടസ് www.cdcentre.org എന്ന സൈറ്റിൽ ലഭ്യമാണ്. ഇതിൽ ബോധന മാധ്യമം ഈ വർഷം മുതൽ ഇംഗ്ലീഷ് ആയിരിക്കും എന്ന് പറയുന്നുണ്ട്.

    ReplyDelete
  14. ബോധന മാദ്ധ്യമം ഇംഗ്ലീഷ് ആക്കിയത് സാധാമണ സ്കൂളുകളിലെ സാധാമണ കുട്ടികളെ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പ്രവേശനത്തില്‍ നിന്നും അകറ്റാന്‍ സാധ്യതയില്ലേ?

    ReplyDelete
  15. ഈ വറ്‍ഷം മുതല് english medium ആവുകയാണല്ലൊ

    ReplyDelete
  16. ethu allaam kazhinju

    ReplyDelete
  17. ഈ വർഷത്തെ ഗവ: ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശനത്തിനുള്ള അപേക്ഷ എല്ലാ ഗവ:ടെക്നിക്കൽ സ്കൂളുകളിൽ നിന്നും മെയ് 5 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതാത് സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5. വിശദ വിവരങ്ങളും പ്രവേശന പരീക്ഷാ മാതൃകാ ചോദ്യപേപ്പറും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക . http://thskrishnapuram.beep.com/admission-2014.htm

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.