സ്റ്റുഡന്റ് റിസല്‍ട്ട്, സ്ക്കൂള്‍ വൈസ് റിസല്‍ട്ട്, ഡി.ഇ.ഒ വൈസ് റിസല്‍ട്ട് എന്ന രീതിയില്‍ മാത്രമാണ് വിവിധ വെബ്സൈറ്റുകളിലൂടെ നമുക്ക് എസ്.എസ്.എല്‍.സി റിസല്‍ട്ട് കിട്ടുന്നത്. ഓരോ വര്‍ഷവും പരീക്ഷ കഴിയുമ്പോള്‍ സ്റ്റാറ്റിസ്റ്റിക്സുകളും മറ്റും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ക്കൂളുകളില്‍ നിന്ന് ശേഖരിക്കാറാണ് പതിവ്. വിവിധ പത്രങ്ങളില്‍ ജില്ലാതല വാര്‍ത്തകളായി വരുന്ന കണക്കുകളില്‍ ചിലപ്പോഴൊക്കെ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ട്. കൃത്യതയാര്‍ന്ന വിവരത്തിന് നമുക്ക് യാതൊരു വഴിയുമില്ലാതിരിക്കുമ്പോഴാണ് മാത്സ് ബ്ലോഗിന് മുന്നില്‍ ഇത്തരമൊരു ആവശ്യം വരുന്നത്. ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ, ആ വെല്ലുവിളി മാത്‌സ് ബ്ലോഗിന്റെ ഗോള്‍പോസ്റ്റിലേക്കു തന്നെ തന്ന നമ്മുടെ പരീക്ഷാ സെക്രട്ടറി ശ്രീ ജോണ്‍സ് വി ജോണ്‍സാറിനാണ് ഈ മികവുകളുടെയെല്ലാം ആദ്യ ക്രെഡിറ്റ്. ഇതിനു മുമ്പ് ഇങ്ങനെയൊരു പ്രോഗ്രാമോ പോര്‍ട്ടലോ ഇല്ലാത്തതു കൊണ്ട് എങ്ങിനെ വേണമെന്ന് ഒരു ധാരണയും ആദ്യ ഘട്ടത്തില്‍ ഇല്ലായിരുന്നു. ഒരു ഔട്ട്ലൈന്‍ തയ്യാറാക്കി ബ്ലോഗിലൂടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഫലമായി ലഭിച്ച മൂന്ന് റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമുകളുടെ ലിങ്ക് ഏറെ അഭിമാനത്തോടെയാണ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ഒരു കുട്ടിക്ക് സ്വന്തം റിസല്‍ട്ട്, ഹെഡ്മാസ്റ്റര്‍ക്ക് സ്ക്കൂളിലെ റിസല്‍ട്ടും സ്റ്റാറ്റിസ്റ്റിക്സും, സബ്ജക്ട് വൈസ് അനാലിസിസ്, വിദ്യാഭ്യാസജില്ല-ജില്ല-സംസ്ഥാന തലത്തില്‍ സ്ക്കൂളുകളുടെയും കുട്ടികളുടേയും വിവിധ തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സും ഓരോ വിഷയത്തിലുമുള്ള പ്രകടനവുമെല്ലാം നിങ്ങള്‍ക്കു കാണാം. എന്തെങ്കിലും പിശകുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനായോ? റിസല്‍ട്ടില്‍ നിന്നും ഇനി മറ്റെന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ആ സൗകര്യം കൂടി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ സസന്തോഷം ഇവര്‍ തയ്യാറാണ്. പകരം വേണ്ടത് ആത്മാര്‍ത്ഥതയോടെയുള്ള നിങ്ങളുടെ വിലയിരുത്തല്‍ മാത്രം!!
Maths Blog Result statistical Analyser 2013
(Online Portal Developed by Sreenadh.H, Maths Blog Team)
Jayavisakalanam for 2013, 2012 and 2011
(Online Portal Developed by Nandakumar E, Plus One Student)
Offline Result 2013
(Windows Based Offline software Developed by Unnikrishnan Valanchery)
മാത്സ് ബ്ലോഗിനു വേണ്ടി ഈ ഉത്തരവാദിത്വം നിസ്വാര്‍ത്ഥമായി ഏറ്റെടുത്ത പ്രോഗ്രാമേഴ്സായ ഇവര്‍ മൂവരും ദിവസങ്ങളോളം ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സിനിമയുടെ പരിസമാപ്തിയിലുണ്ടായേക്കാവുന്ന എല്ലാ ആവലാതികളും യഥാര്‍ത്ഥത്തില്‍ ഞങ്ങളും അനുഭവിച്ചു. പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിനിടയില്‍ ഇവരുമായി ഇടപെട്ടപ്പോഴുള്ള ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളേക്കുറിച്ചും ഓരോ പ്രോഗ്രാമുകളുടേയും സവിശേഷതകളേക്കുറിച്ചും പറയാനുണ്ട്. അവ ചുവടെ നല്‍കുന്നു.
കഥ ഇടയ്ക്കു നിന്നാണ് തുടങ്ങുന്നത്. പറഞ്ഞ ആ നിമിഷം തന്നെ മറുത്തൊന്നും പറയാതെ തിരുവനന്തപുരം ഐടി@സ്ക്കൂളിലെ മാസ്റ്റര്‍ ട്രെയിനറായ സഹാനി സാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒട്ടും സമയം പാഴാക്കാതെ തന്നെ അദ്ദേഹം ഡാറ്റ അപ്ലോഡു ചെയ്തു തരികയും ചെയ്തു. മാത്സ് ബ്ലോഗിലെ അധ്യാപകക്കൂട്ടായ്മയുടെ ആവേശത്തെ അതിന്റേതായ രീതിയില്‍ത്തന്നെ ഉള്‍ക്കൊണ്ട് ഒട്ടും സമയം പാഴാക്കാതിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. എന്നാല്‍ എന്തായിരിക്കും ലഭിക്കാന്‍ പോകുന്ന ഡാറ്റയെന്നതിനെപ്പറ്റി പ്രോഗ്രാം ചെയ്യാനിരിക്കുന്ന ശ്രീനാഥ്, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ സാര്‍ എന്നിവര്‍ക്ക് വ്യക്തമായ ധാരണയൊന്നുമില്ലായിരുന്നു.
ആസിഫ് സാറിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്തേണ്ടി വരികയാണെങ്കില്‍ അതു ചെയ്യാനായി ഹസൈനാര്‍ മങ്കട സാറും സജ്ജരായിരിക്കുകയായിരുന്നു. ഔട്ട് പുട്ടായി ലഭിക്കുന്ന പി.ഡി.എഫിന്റെ ഹെഡറില്‍ 2012 എന്നത് 2013 ആക്കി മാറ്റാന്‍ അദ്ദേഹം പാച്ച് റെഡിയാക്കിയെങ്കിലും ഈയൊരു പ്രശ്നം മാത്രമേ കാണിക്കുന്നുള്ളു എന്നതു കൊണ്ടു തന്നെ മറ്റു മാറ്റങ്ങളൊന്നും വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊണ്ടാണ് ആസിഫ് സാറിന്റെ സോഫ്റ്റ്വെയര്‍ ധൈര്യമായി ഉപയോഗിച്ചോളൂ എന്നുള്ള അറിയിപ്പ് ബ്ലോഗിലൂടെ നല്‍കിയത്.
ശ്രീനാഥ് തയ്യാറാക്കിയ മാത്സ് ബ്ലോഗ് റിസല്‍ട്ട് അനലൈസറിന്റെ സവിശേഷതകള്‍
ഇടപ്പള്ളിയിലുള്ള ഒരു പ്രോഗ്രാമറും സിസ്റ്റം അഡ്മിനും ഫോസ് കണ്‍സള്‍ട്ടന്റുമാണ് ശ്രീനാഥ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐലഗ് കൊച്ചിന്‍ (Indian Linux users Groupന്റെ) മൂന്നാം ഞായര്‍ മീറ്റിങ്ങുകളില്‍ വച്ചാണ് ശ്രീനാഥുമായി പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. കഴിവുള്ളയാളാണെന്നു ബോധ്യപ്പെട്ടതു കൊണ്ടുതന്നെ ശ്രീനാഥിനെ മാത്സ് ബ്ലോഗിന്റെ ആരംഭദശയില്‍ത്തന്നെ ടീമിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മാത്സ് ബ്ലോഗിന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊരാളാണ് ശ്രീനാഥ്. ചെയ്യുന്ന ജോലിയിലെ മികവും അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അല്ലെങ്കില്‍ ഇക്കഴിഞ്ഞ നാലഞ്ചു ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് ഇങ്ങനെയൊരു പോര്ട്ടല് മാത്സ് ബ്ലോഗ് കൂട്ടായ്മയ്ക്കു വേണ്ടി ഉണ്ടാക്കുമോ?
Maths Blog Result statistical Analyser 2013
Online Portal Developed by Sreenadh.H, Maths Blog Team
റിസല്‍ട്ടു പ്രസിദ്ധീകരിക്കുന്നതിന്റെ തലേന്നാണ് ഈ റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമിങ്ങിലേക്ക് ശ്രീനാഥ് തയ്യാറായി വരുന്നത്. പദ്ധതി വിശദീകരിച്ചപ്പോള്‍ അതിയായ താല്പര്യത്തോടെ സ്വയം സന്നദ്ധനായാണ് അദ്ദേഹം മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്നങ്ങോട്ട് അക്ഷീണ പരിശ്രമം. വീട്ടിലെ ഇന്റര്‍നെറ്റ് പണിമുടക്കിയപ്പോള്‍ ഐടി@സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്രര്‍ ജോസഫ് ആന്റണി സാറും ജയദേവന്‍ സാറും നിസാര്‍ മാഷും വഴി ഐടി@സ്ക്കൂളിന്റെ എറണാകുളം ഓഫീസിലും രാത്രി സമയം ഒരു സുഹൃത്തിന്റെ വീട്ടിലുമിരുന്നാണ് അദ്ദേഹം പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഏപ്രില്‍ 27 ശനിയാഴ്ച വെളുപ്പിന് 01.54 ന് ഈ പോസ്റ്റ് എഴുതുമ്പോഴും ശ്രീനാഥ് പോര്‍ട്ടല്‍ അപ്ഡേഷനുമായി അങ്ങേയറ്റത്തുണ്ട്. പരീക്ഷയെഴുതിയ ഒരു കുട്ടിക്കു മുതല്‍ സ്റ്റേറ്റ് വാര്‍ത്ത തയ്യാറാക്കുന്ന പത്രക്കാര്‍ക്കു വരെ താരതമ്യം ചെയ്യാനാകും വിധം ഭംഗിയായാണ് അദ്ദേഹം ഈ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വായനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇനിയും പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ശ്രീനാഥ് തയ്യാറായിരിക്കുമെന്ന് ഞങ്ങള്‍ ഗ്യാരന്റി. അഭിപ്രായങ്ങള്‍ പറയുമല്ലോ?
നന്ദകുമാര്‍ തയ്യാറാക്കിയ ജയവിശകലനത്തിന്റെ സവിശേഷതകള്‍
ഒരു പ്ലസ് വണ്‍കാരന്‍ കുട്ടിയാണെങ്കിലും ഉത്തരവാദിത്വമേറ്റെടുത്തതു നന്ദകുമാറായിരുന്നത് കൊണ്ടു തന്നെ അതില്‍ ഒട്ടും ആശങ്ക തോന്നിയില്ല. 'നമുക്കതു ചെയ്യാം' എന്ന് നന്ദകുമാര്‍ പറഞ്ഞതും ഉറച്ച ശബ്ദത്തില്‍ത്തന്നെയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ ചലനം എന്ന പേരില്‍ ഒരു ആനിമേഷന്‍ സോഫ്റ്റ്വെയര്‍ ഉണ്ടാക്കിയ കുട്ടിയെക്കുറിച്ചും അവന്റെ കഴിവുകളെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നതു കൊണ്ട് പ്രോഗ്രാം തയ്യാറാകുമെന്നു തന്നെയായിരുന്നു ധാരണ. തികച്ചും സൗജന്യമായി നല്‍കുന്ന ഒരു വെബ്സൈറ്റിന്റെ സേവനം ഉപയോഗിച്ച് ഈയൊരു പ്രോഗ്രാം റണ്‍ ചെയ്യിച്ചെങ്കില്‍ എങ്ങിനെ ആ കുട്ടിയെ അംഗീകരിക്കാതിരിക്കും. ഞങ്ങളവിടെ അവന്റെ ശിഷ്യരാവുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് കുത്തിയെടുത്ത സ്ലോ ഇന്റര്‍നെറ്റിലൂടെയാണ് ഈ പ്രോഗ്രാം നന്ദു എഴുതിയതും അത് റണ്‍ ചെയ്യിച്ച് പരീക്ഷിച്ചതും.
Jayavisakalanam for 2013, 2012 and 2011
Online Portal Developed by Nandakumar E, Plus One Student
ഓരോ തവണ ഔട്ട്പുട്ട് റിപ്പോര്‍ട്ടിനേക്കുറിച്ചു പറയുമ്പോഴും അത് കേട്ട് ക്ഷമയോടെ അതു ചെയ്യാം എന്ന് നന്ദു പറയുമായിരുന്നു. പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തേപ്പറ്റി പറയുമ്പോഴൊന്നും സംസാരിക്കുന്നത് ഒരു കുട്ടിയോടാണെന്ന് തോന്നിയിരുന്നേയില്ല. മൊബൈല്‍ ഫോണില്‍ പോലും ഈസിയായി റണ്‍ ചെയ്യിക്കാവുന്ന വിധത്തിലാണ് പ്രോഗ്രാമിന്റെ രൂപ കല്‍പ്പന. 2013 ലെ മാത്രമല്ല, 2012, 2011 തുടങ്ങിയ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള വിശദമായ അനാലിസിസ് ഈ പോര്‍ട്ടലില്‍ നിന്ന് എളുപ്പം ലഭിക്കും. പ്രോഗ്രാമെല്ലാം ചെയ്തു കഴിഞ്ഞ് നന്ദി പറയാനായി വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. 'റിസല്‍ട്ട് അനാലിസിസ് തയ്യാറാക്കിയതോടെ എനിക്ക് ജാവാ സ്ക്രിപ്റ്റ് പഠിക്കാന്‍ കഴിഞ്ഞു'. അതെ, നമ്മുടെ പോര്‍ട്ടലുണ്ടാക്കാന്‍ നന്ദു റിസല്‍ട്ടിന്റെ തൊട്ടു മുമ്പും ശേഷവുമായി ജാവസ്ക്രിപ്റ്റ് പഠിച്ച് ചെയ്ത പ്രോഗ്രാമാണത്രേ, ജയവിശകലനം. പക്ഷേ റിപ്പോര്‍ട്ട് കണ്ടാല്‍ പരിചയ സമ്പന്നനായ ഒരാള്‍ ചെയ്തതാണെന്നേ ആരും പറയൂ. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയല്ലേ, അവന്റെ മികവ്? ജയവിശകലനം എന്ന പോര്‍ട്ടലിന്റെ പേരില്‍ തന്നെ പ്രത്യേകതകളില്ലേ? അഭിപ്രായങ്ങളെഴുതുമല്ലോ?
ഉണ്ണികൃഷ്ണന്‍ സാറിന്റെ ഓഫ്ലൈന് സോഫ്റ്റ്വെയറിന്റെ സവിശേഷതകള്‍
പത്താം ക്ലാസുകാര്‍ക്കു വേണ്ടി എ ലിസ്റ്റ് ഡാറ്റയില്‍ നിന്നും ടി.സി പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയ നല്ലൊരു പ്രോഗ്രാമറാണ് അധ്യാപകന്‍ കൂടിയായ ശ്രീ. ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി. വിന്‍ഡോസ് അധിഷ്ഠിത പ്രോഗ്രാമുകളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ട്. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ലിനക്സ് അധിഷ്ഠിത ടി.സി സോഫ്റ്റ്വെയര്‍ വേണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിനു വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ച പൈത്തണ്‍ അധിഷ്ഠിതമായ ടിക് ടാക് എന്ന ഗെയിം നോക്കൂ. നമ്മുടെ ബ്ലോഗിലെ പോസ്റ്റ് കണ്ട് വിന്‍ഡോസിലാണെങ്കില്‍ ആവശ്യപ്പെട്ട പോലൊരു റിസല്‍ട്ട് അനാലിസിസ് സോഫ്റ്റ്വെയറില് ഒരു കൈ നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
Offline Result 2013
Windows Based Offline software Developed by Unnikrishnan Valanchery
ചെയ്യുന്ന ജോലി ഏകാഗ്രമായിരുന്ന് മുഴുമിപ്പിക്കുന്ന ശീലത്തിനുടമായാണെന്ന് അദ്ദേഹത്തോട് ഇടപെട്ടപ്പോള്‍ മനസ്സിലായി. രണ്ടു ദിവസം പ്രോഗ്രാമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇതു പൂര്‍ത്തിയാക്കിയത്. നമ്മുടെ നന്ദകുമാറിന്റെ വീടിന് അധികം ദൂരയല്ലാതെയാണ് ഉണ്ണികൃഷ്ണന്‍ സാറിന്റെ വീടും. ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം. പിന്നീട് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും പെന്‍ഡ്രൈവില്‍ കോപ്പിയെടുത്ത് വിവിധ കമ്പ്യൂട്ടറുകളിലേക്ക് സേവ് ചെയ്യാനും അതിലെല്ലാം വിവിധ തരത്തിലുള്ള റിസല്‍ട്ട് അനാലിസിസുകള്‍ നടത്താനും ഈ സോഫ്റ്റ്വെയര്‍ ഏറെ സഹായിക്കും. പ്രത്യേകിച്ച് സദാസമയവും റിപ്പോര്‍ട്ടുകളുടെ പ്രിന്റ് ഔട്ട് ആവശ്യമായി വരുന്ന ഈ സമയത്ത്.
ഈ പ്രോഗ്രാമുകളെല്ലാം തന്നെ മാത്സ് ബ്ലോഗിലെ വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ആധികാരിക വിവരങ്ങള്‍ക്ക് എപ്പോഴും ഔദ്യോഗിക സൈറ്റുകളെത്തന്നെ ആശ്രയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താം.

അഭിനന്ദിക്കുന്നു എന്നു പറയുകയല്ല.... കേരളം മുഴുവന്‍ [ സ്കൂളുകള്‍, ഡിപ്പാര്‍ട്ട്മെന്റ്, ത്രിതലപഞ്ചായത്തുകള്‍ , വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ...] ഈ പോര്ട്ടല്‍ ഉപയോഗപ്പെടുത്തുകയാണല്ലോ. അതുതന്നെയല്ലേ ഏറ്റവും വലിയ അഭിനന്ദനം.
ReplyDeleteശ്രീനാഥ് സാറിനും മാത്സ് ബ്ലോഗിനും അളവറ്റ അഭിനന്ദനങ്ങള്‍!
ReplyDeleteവിശകലനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം കൂടി പ്രതീക്ഷിക്കുന്നു...
B M BIJU
SITC
Nochat HSS
ഇന്നലെ ഹസൈനാര്‍ മാഷുമായി ഈ സോഫ്ട് വെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.തിരക്കിനിടയിലും അത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാഷ് പറഞ്ഞുതന്നു.
ReplyDeleteഏറെപ്പേര്‍ കാത്തിരുന്ന പ്രോഗ്രാമുകളിലൊന്നായിരുന്നു റിസള്‍ട്ട് അനാലിസിസ്.
ഇത് തയ്യാറാക്കാന്‍ അക്ഷീണപ്രയത്‌നം നടത്തിയ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കുന്നു
Akbarali
wandoor
ശ്രീനാഥ് സാര്‍ തയ്യാറാക്കിയ പോര്‍ട്ടലില്‍ എത്രയെത്ര വിവരങ്ങളാണുള്ളത്! കേരളം മുഴുവന്‍ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ല. സമ്പൂര്‍ണ്ണമായ പോര്‍ട്ടല്‍ എന്ന് അവകാശപ്പെടാം.
ReplyDeleteഒരു കുട്ടിയാണ് നന്ദകുമാറെന്ന് ഈ പോര്‍ട്ടല്‍ കണ്ടാല്‍ ഞങ്ങളും പറയില്ല. ജയവിശകലനം എന്ന പേരു തന്നെ വ്യത്യസ്തതയുള്ലതാണ്. മൂന്നു വര്‍ഷത്തെ വിവരങ്ങളല്ലേ തന്നിരിക്കുന്നത്! വിന്‍ഡോസില്‍ സോഫ്റ്റ്വേര്‍ തയ്യാറാക്കിയ ഉണ്ണികൃഷ്ണന്‍ മാഷ്ക്കും അനലൈസര്‍ തയ്യാറാക്കിയ മുഹമ്മദ് ആസിഫ് മാഷ്ക്കും നന്ദി.
ശ്രീനാഥിന്റെ Maths Blog Result statistical Analyzer 2013 വളരെ നന്നായിട്ടുണ്ട്. എല്ലാ വിവരങ്ങളും ഒറ്റക്ലിക്കില്‍. എല്ലാം ഒരു കുടക്കീഴില്‍. മാത്സ് ബ്ലോഗിനെപ്പോലെ തന്നെ മാത്സ് ബ്ലോഗ് വഴി തയ്യാറാക്കിയ എല്ലാ പ്രോഗ്രാംസും മികവുള്ളവയാണ്. ശ്രീനാഥ്, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ മാഷ്, ആസിഫ് മാഷ് എന്നിവര്‍ക്കും ഇവരെയെല്ലാം ഞങ്ങള്‍ക്കു പരിചയപ്പെടുത്തിയ മാത്സ് ബ്ലോഗിനും ഒരായിരം നന്ദി. അഭിനന്ദനങ്ങള്‍.
ReplyDeleteകൂട്ടായ്മയില്‍ നിന്നും വിരിഞ്ഞ രണ്ട് നറുപുഷ്പങ്ങള്‍,
ReplyDeleteനന്ദി നന്ദു, ശ്രീനാഥ്
(വിന്റോസ് ഉപയോഗിക്കാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ സാറിന്റേത് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍വ്വാഹമില്ല.അതിന്റെ ആവശ്യ വും തോന്നിയില്ല)
അധ്വാനം ഊഹിക്കാം
നമിക്കുന്നു ഹരിസാര്‍,
This comment has been removed by the author.
ReplyDeleteThanks to Maths blog team. But the School code of 36028 Govt. H S S for Girls, Mavelikara A 100% result school is not found in any of ur list. But it's in nandu's Why?????????
ReplyDeleteമാത്സ് ബ്ലോഗിന്റെ Master Piece, സംശയമില്ല...
ReplyDeleteശ്രീനാഥ് സാര്‍, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ സാര്‍, ആസിഫ് സാര്‍......... അഭിനന്ദനങ്ങള്‍....
>> This comment has been removed by the author.
ReplyDeleteApril 27, 2013 at 8:37 AM
Blogger St. John's Higher Secondary School, Mattom said...
Thanks to Maths blog team. But the School code of 36028 Govt. H S S for Girls, Mavelikara A 100% result school is not found in any of ur list. But it's in nandu's Why?????????
The data is given from government.
What is correct? Are they 100% or not?
HOW TO OPERATE TIC -TAC GAME HOW TO OPEN IT
ReplyDeleteThis comment has been removed by the author.
ReplyDeleteടി.എച്ച്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഫനത്തിനുകൂടി സഹായകമായ രീതിയില്‍ ഡാറ്റ ഉള്‍പ്പെടുത്തിയാല്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍ക്ക് കൂടി ഉപകാരപ്രദമായേനെ........
ReplyDeleteThis comment has been removed by the author.
ReplyDelete@ St. John's Higher Secondary School, Mattom`
ReplyDeleteBut the School code of 36028 Govt. H S S for Girls, Mavelikara A 100% result school is not found in any of ur list.
ആ ബഗ്ഗ് കണ്ടെത്തിയിട്ടുണ്ട്. ശരിയാക്കുന്നു
@ Blogger ranjjitkumar...
ടി.എച്ച്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഫനത്തിനുകൂടി സഹായകമായ രീതിയില്‍ ഡാറ്റ ഉള്‍പ്പെടുത്തിയാല്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍ക്ക് കൂടി ഉപകാരപ്രഥമായേനെ........
ഒരേ പോര്‍മാറ്റിലായിരുന്നുവെങ്കില്‍ എളുപ്പമായിരുന്നേനേ..ഏതായാലും Betaയില്‍ നിന്നും Alphaയിലേക്കള്ള പരിവര്‍ത്തനത്തില്‍ അതുകൂടി പ്രതീക്ഷിക്കാം.
വളരെ നന്നായിട്ടുണ്ട്..
ReplyDeleteഇത്തരമൊരെണ്ണം ആവശ്യമായിരുന്നു..
മാധ്യമങ്ങളിലെ കണക്കുകളിലെ വാസ്തവം എത്ര എന്നറിയാന്‍ ഇത്തരം വിശകലനങ്ങള്‍ ഏറെ സഹായിക്കും..
ശ്രീനാഥിന്റെ പോര്‍ട്ടലില്‍ കൂടിയാണ് പല കുട്ടികള്‍ക്കും ഗ്രേസ് മാര്‍ക്ക് കിട്ടി എന്നുറപ്പിച്ചത്...എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു നല്‍കിയിരിക്കുന്നത് ഏറെ നന്നായിട്ടുണ്ട്..ഏതാണ്ടെല്ലാ വിവരങ്ങളും തരം തിരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് അതിന്റെ മികവ്..
നന്ദുവിന്റെ പോര്‍ട്ടല്‍ കാണാറുണ്ട്..കുറച്ചു ദിവസങ്ങളായി..മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതു കാണുന്പോള്‍ ഏറെ സന്തോഷം...ഓരോ ദിവസവും അതിനുള്ള വളര്‍ച്ച കണ്ടു കൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെ റിസല്‍ട്ടുമായി താരതമ്യം ചെയ്യാന്‍ അത് അവസരമൊരുക്കുന്നു എന്നിടത്താണ് അതിന്റെ പ്രത്യേകത..
മാസാവസാനമായതിനാല്‍ നെറ്റ് യൂസേജ് പ്രശ്നം മൂലം ഉണ്ണിക്കൃഷ്മന്‍ സാറിന്റെ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്തില്ല... അടുത്ത ദിവസം തന്നെ ചെയ്യാം..
എന്തായാലും ബ്ലോഗ് വെട്ടിത്തെളിച്ച ഈ പാത പലരും പിന്തുടരുമെന്നുറപ്പ്... അതിനൊരു തുടക്കം കുറിക്കാന്‍ കഴിഞ്ഞു എന്നതില്‍ ബ്ലോഗിന് അഭിമാനിക്കാം....
കേരളത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ആവേശത്തോടെ സ്വാകരിച്ച റിസല്‍ട്ട് പോര്‍ട്ടലിനെ യാഥാര്‍ഥ്യമാക്കിയ മാത്സ് ബ്ലോഗിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങള്‍ക്കൊക്കെ വളരെ പ്രയോജനപ്രദമാക്കിയ മുഹമ്മദ് ആസിഫ് സാറിന്റെയും ശ്രീനാഥ് സാറിന്റെയും ഉണ്ണികൃഷ്ണന്‍ സാറിന്റെയും ഇതിനേക്കാളെല്ലാമുപരി നന്ദകുമാര്‍ എന്ന കൊച്ചുമിടുക്കനെയും ശ്രമങ്ങള്‍ക്ക് എസ് ഐ ടി സി ഫോറം പാലക്കാടിന്റെ അഭിനന്ദനങ്ങള്‍
ReplyDeletecongratulations suresh
ReplyDeletecongratulations suresh
ReplyDeleteVery Good attempt...
ReplyDeleteSee Mathrubhumi Daily dt 27.04.2013 (Today)
Editorial and an article about SSLC Results..they provoke some discussions too..
അഭിനന്ദനങ്ങള്‍!മാത്സ് ബ്ലോഗിനും ശ്രീനാഥ് സാറിനും നന്ദകുമാര്‍,ഉണ്ണികൃഷ്ണന്‍ മാഷ്, ആസിഫ് മാഷ് എന്നിവര്‍ക്കും. ഒരാവശ്യം നിങ്ങള്‍ക്കു മുന്പില്‍ വെക്കുന്നു ഒന്നാം ഭാഷ മലയാളവും അറബിയും ഉറുദുവും സംസ്കൃതവും ഉള്ള സ്കൂളില്‍ ഇവയുടെ അനാലിസസ് നടത്താന്‍ ഒരു വഴി പറഞ്ഞു തരുമോ?
ReplyDeleteശ്രീനാഥ് സാറിന്റെ റിസല്‍ട്ട് വെബ്സൈറ്റില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാനായി. നിരവധി ക്രൈറ്റീരിയകളില്‍ ഡാറ്റകള്‍ അനലൈസ് ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. ഈ വെബ്സൈറ്റ് ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയപ്പെടാനില്ല. മാത്സ് ബ്ലോഗിന് ഏറെ വളര്‍ന്നിരിക്കുന്നു.
ReplyDeleteDEAR SREENATH SIR really professional portal, elaborate and correct analysis really appreciating tnx fer all ur effort.
ReplyDeleteSURESAN C
ReplyDeleteശ്രീനാഥ് സാറിനും നന്ദകുമാറിനും മാത്സ്ബ്ലോഗിനും അഭിനന്ദനങ്ങള്‍
മാത്സ് ബ്ലോഗിന്റെ റിസല്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് അനലൈസര്‍ പരീക്ഷിച്ചു നോക്കി. കൃത്യതയുള്ള വിവരങ്ങള്‍. ഏറെ നേരം വെബ്സൈറ്റില്‍ സമയം ചെലവഴിച്ചു. ഗ്രേസ് മാര്‍ക്ക് എല്ലാ കുട്ടികള്‍ക്കും ലഭിച്ചോയെന്ന് പരിശോധിക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ ജില്ലകളുടെയും റവന്യൂ ജില്ലകളുടേയും പ്രകടനം നിരീക്ഷിച്ചു. സമയം പോയതറിഞ്ഞില്ല. ശ്രീനാഥ് സാറിന് നന്ദി. നന്ദകുമാര്‍ മൂന്നു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് 'ജയവിശകലനം' തയ്യാറാക്കിയിരിക്കുന്നത്. ഈ കുട്ടി ഒരു പ്ലസ് വണ്‍കാരനാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. ഉണ്ണികൃഷ്ണന്‍ സാറിന്റെ സോഫ്റ്റ്വെയര്‍ വിന്‍ഡോസ് ഓപ്പണ്‍ ചെയ്ത ശേഷമേ പരീക്ഷിക്കാന്‍ കഴിയൂ. ടി.സി ജനറേറ്റര്‍ പോലെ ഇതും ഒരു വിശിഷ്ടസമ്മാനം തന്നെയാകാനാണ് സാധ്യത. ആസിഫ് സാറിന്റെ അനലൈസര്‍ റിസല്‍ട്ട് വന്ന ദിവസം തന്നെ ഉപയോഗിച്ചു. നാലുപേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteഈയിടെയായി ജോണ്‍ സാറിനെ കാണാറില്ലല്ലോ. എന്തുപറ്റി?
SSLC result publish ചെയ്ത ഉടനെ school result ന്റെ print out എടുത്ത് മണിക്കൂറുകളോളം കുത്തിയിരുന്ന് തയ്യാറാക്കിയാക്കിയാണ് ഇത് വരെ school result analysis report തയ്യാറാക്കിയിരുന്നതും അടുത്ത വര്‍ഷത്തെ sslc result improvement programme ന് അടിസ്ഥാനമാക്കിയിരുന്നതും. Analysis report തയ്യാറാക്കുക എന്ന ഭഗീരഥപ്രയത്നം ഒരു single click ലൂടെ യാഥാര്‍ത്ഥ്യയമാക്കിയ മുഹമ്മദ് ആസിഫ് സാറിനും ശ്രീനാഥ് സാറിനും ഉണ്ണികൃഷ്ണന്‍ സാറിനും നന്ദകുമാര്‍ എന്ന കൊച്ചുമിടുക്കനും സര്‍വ്വോപരി Maths blogനും നന്ദി രേഖപ്പെടുത്തുന്നു.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം വളരെ അനുഗ്രഹമാണ് Maths blog ന്റെ ഈ റിസല്‍ട്ട് പോര്‍ട്ടല്‍.ഏറെ പ്രയോജനകരമായ ഇത്തരം ഒരു portal തയ്യാറാക്കിയ മാത്ത്സ് ബ്ലോഗിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.വിശകലനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം കൂടി പ്രതീക്ഷിക്കുന്നു...
ReplyDeleteശ്രീകല ടീച്ചറെ . ഇവിടെ തന്നെയുണ്ട് . ചില ചില പ്രശ്നങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. സത്യത്തില്‍ SSLC റിസല്‍ട്ടുതന്നെ നേരെ ചൊവ്വേ നോക്കിയില്ല. എന്നാലും ഇന്ന് എല്ലാം വിശദമായി വായിച്ചപ്പോള്‍ എനിക്ക് അടക്കാനാവാത്ത സന്തോഷം . ശ്രീനാഥ് സാറിനെയും ആസിഫ് സാറിനെയും ഉണ്ണികൃഷ്ണന്‍ സാറിനെയും നന്ദകുമാറിനെയുമൊക്കെ ഞാന്‍ എങ്ങനെയാണ് ഈ വൈകിയവേളയില്‍ അഭിന ന്ദിക്കുന്നത് . ഇതിനോപ്പം നീങ്ങാന്‍ കഴിയാഞ്ഞതില്‍ പ്രയാസമുണ്ട് . ഉടനെ തന്നെ പുതിയ പോസ്റ്റുകളും വിശേഷങ്ങളുമായി എത്താമെന്ന് കരുതുന്നു
ReplyDeleteഅവിശ്വസനീയം....! ഇതാണ് വിദ്യാഭ്യാസപുരോഗതി....അഭിനന്ദനങ്ങള്‍....!
ReplyDeleteഇന്ന് പരീക്ഷാ സെക്രട്ടറിയായ ജോണ്‍സ് വി ജോണ്‍ സാര്‍ വിളിച്ചിരുന്നു. റിസല്‍ട്ട് പോര്‍ട്ടലുകളെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ നാലു പേരേയും അഭിനന്ദിക്കാന്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
ReplyDeleteഇന്നലെ രാത്രി സ്വപ്ന ടീച്ചറുടെ ഒരു കമന്റ് അറിയാതെ ഡിലീറ്റായി പോയി. തിരിച്ച് പേസ്റ്റ് ചെയ്തു നോക്കിയെങ്കിലും നടന്നില്ല. സദയം ക്ഷമിക്കുമല്ലോ.
അതുല്യം .......അവിസ്മരണീയം ...അനശ്വരം ..ഈ .സദുദ്യമം ..അഭിനന്ദനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ സര്‍വതോമുഖമായ വികാസം സാര്‍ധകമാക്കുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ .....................
ReplyDeleteGood Works
ReplyDeleteExcellent and Exemplary work, Maths Blog Team. Hats off to you.
ReplyDeleteP.Balakrishnan. Palakkad.
palamannabalakrishnan@gmail.com
Excellent and exemplary work of the Maths Blog Team.Hats off to you.
ReplyDeleteP.Balakrishnan, palakkad.
Professional, Intutive, Comprehensive
ReplyDeleteI would like ascribe these adjectives to the works of Srinad, Nandu, And Unnikrishnan sir...
പ്രിയ മാത്സ് ബ്ലോഗ് ടീം അംഗങ്ങളെ നിങ്ങളുടെ ഈ സേവനം വളരെ വിലപ്പെട്ടതാണ് എത്ര അഭിന്ദിച്ചാലും മതിയാകുകയില്ല എന്റെ ആത്മാര്‍ത്ഥമായ അഭിന്ദനങ്ങള്‍
ReplyDeleteജോസഫ് ആന്റണി
Really Wonderful
ReplyDeleteReally Wonderful...
ReplyDeleteപുതിയ പരീക്ഷണങ്ങളും പുതിയ മുഖങ്ങളും SSLC Result Analysis ഗംഭീരമായി.അഭിനന്ദനങ്ങള്‍. സ്ക്കള്‍ തുറക്കുമ്പോള്‍ class teacher,schoolപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോഗ്രാമുകള്‍ "സമ്പൂര്‍ണ്ണ" അടിസ്ഥാനത്തില്‍ തയ്യറാക്കാന്‍ നമ്മുടെ പ്രിയപ്പെട്ട പ്രോഗ്രാമര്‍മാര്‍ ശ്രദ്ധിക്കണെ...

ReplyDeleteവര്‍ഷങ്ങളായി എണ്ണി എണ്ണി വീണ്ടും എണ്ണി ഒരു കൊട്ടക്കണക്കാണ് എച്ച എമ്മിനും മറ്റും കൊടുത്തിരുന്നത്.അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കേ ഈ സുഖം അനുബവിച്ചറിയാന്‍ പറ്റൂ.എന്തൊരെളുപ്പം എന്തൊരത്ഭുതം.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
ReplyDeleteവിവിധ ഏജന്‍സികള്‍ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടിയ ഗ്രേഡിന്റെ കണക്കെടുപ്പ് നടത്താന്‍ വരുന്നുണ്ട്. ഇപ്പോഴാണ് റിസല്‍ട്ട് വെബ്സൈറ്റ് ഏറെ ഉപകാരപ്രദമാകുന്നത്. ഇതിലേക്ക് രണ്ടു കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ ഉപകാരപ്രദമാകുമായിരുന്നു. കുട്ടികള്‍ക്ക് ലഭിച്ച ആകെ എ പ്ലസുകള്‍, ഗ്രേഡ് പോയിന്റ് എന്നിവയുടെ എണ്ണം കൂടി ഉള്‍പ്പെടുത്താമോ?
ReplyDeleteമാത്സ് ബ്ലോഗിനും, ഈ പോര്‍ട്ടലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്സ് ബ്ലോഗ് നടത്തി വരുന്ന ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteസംസ്ഥാനതലത്തിൽ വിവിധ വിഷയങ്ങളുടെ ഗ്രേഡ് % കാണാൻ എന്താണ് വഴി?
ReplyDelete@ ghss pallickal,
ReplyDeleteമാത്സ് ബ്ലോഗിന്റെ റിസല്‍ട്ട് സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസര്‍ വെബ്സൈറ്റില്‍ പുതിയ ഫീച്ചറുകള്‍ കമന്റുകളിലൂടെയും നേരിട്ടും ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ പ്രകാരം ശ്രീനാഥ് ദിവസവും അപ്ഡേറ്റു ചെയ്തു കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റിലെ വിദ്യാഭ്യാസജില്ലകള്‍ തിരിച്ചും റവന്യൂജില്ലകള്‍ തിരിച്ചും വിവിധ വിഷയങ്ങളുടെ ഗ്രേഡുകളുടെ വിവരങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ലഭ്യമാണ്. വെബ്സൈറ്റിലൂടെ സ്റ്റേറ്റ് ആവരേജ് ഉടന്‍ ലഭ്യമാകും. ഈ വെബ്സൈറ്റ് ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയതായി എന്തെങ്കിലും ഫീച്ചറുകള്‍ ആവശ്യമാണെങ്കില്‍ അവ കമന്റിലൂടെ ആവശ്യപ്പെടുമല്ലോ.
ഒരു ഫിസിക്സ് അദ്ധ്യാപകൻ എന്ന സ്വാർത്ഥത കൊണ്ട് പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത് എന്റെ സ്കൂളിൽ 55% കുട്ടികൾക്ക് ഫിസിക്സിന് A + ഗ്രേഡ് ലഭിച്ചു. 24% പേർക്ക് A ഗ്രേഡ് . അതുകൊണ്ട് തന്നെ സ്റ്റേറ്റ് ലെവൽ ഗ്രേഡ് % അറിയാൻ വല്ലാത്ത ആഗ്രഹം. മാത്സ് ബ്ലോഗിന്റെ റിസൾട്ട് അനലൈസറിൽ ഉടൻ അതിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteസംശയമില്ല... ഇത് ചരിത്രത്തിലേയ്ക്കൊരു ചുവടുവയ്പ്പുതന്നെയാണ്. ശ്രീനാഥ് സാറിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഒപ്പം നന്ദകുമാറിനും ഉണ്ണികൃഷ്ണന്‍ മാഷിനും. ഹരിസാറിനെയും നിസാര്‍ സാറിനെയും എന്തുപറഞ്ഞ് അഭിനന്ദിക്കും..! ഇങ്ങനെയൊരു ഐഡിയാ കൊണ്ടുവരുക..കൂട്ടായ്മയിലൂടെ ഇങ്ങനെയൊരു റിസല്‍ട്ട് വെബിനു ജീവന്‍ നല്‍കുക..! Hearty Congratulations...
ReplyDeleteഅവസാനം എന്റെ സംശയത്തിനും മറുപടി കിട്ടി
ReplyDeleteഎന്താ പറയേണ്ടേ .... എന്ത് പറഞ്ഞാ അഭിനന്ദിക്കേണ്ടത് .... well done my boys.. congratulations...
@ Nandakumar,
ReplyDelete'റിസല്‍ട്ട് അനാലിസിസ് തയ്യാറാക്കിയതോടെ എനിക്ക് ജാവാ സ്ക്രിപ്റ്റ് പഠിക്കാന്‍ കഴിഞ്ഞു'. അതെ, നമ്മുടെ പോര്‍ട്ടലുണ്ടാക്കാന്‍ നന്ദു റിസല്‍ട്ടിന്റെ തൊട്ടു മുമ്പും ശേഷവുമായി ജാവസ്ക്രിപ്റ്റ് പഠിച്ച് ചെയ്ത പ്രോഗ്രാമാണത്രേ, ജയവിശകലനം. പക്ഷേ റിപ്പോര്‍ട്ട് കണ്ടാല്‍ പരിചയ സമ്പന്നനായ ഒരാള്‍ ചെയ്തതാണെന്നേ ആരും പറയൂ.
എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല......
.... ഇതു കണ്ടപ്പോള്‍ ഒരു അത്യാഗ്രഹം. നന്ദുവിനൊന്ന് ശിഷ്യപ്പെട്ടാലോ ?
ഞാന്‍ ചില spreadsheet programs ചെയ്തിട്ടുണ്ട്. അപ്പോഴുള്ള ഒരു വലിയ പ്രശ്നമാണ് compatibility. web based program ആണെങ്കില്‍ ആ പ്രശ്നമില്ല. ഇതിന് java അനുയോജ്യമാണെന്ന് കേട്ടിട്ടുണ്ട്. Net ല്‍ പരതിയെങ്കിലും ഒരു തുടക്കം കിട്ടിയില്ല. ഉബുണ്ടുവില്‍ java ഉപയോഗിക്കുന്ന വിധം ഏറ്റവും തുടക്കം മുതല്‍ ഒന്നു വിശദീകരിച്ചിരുന്നെങ്കില്‍ ഒന്നു ശ്രമിക്കാമായിരുന്നു. ഒരു online document Generator ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് - ഒരു ID Card. Name, Address, Age, Office etc. ഇവ നിശ്ചിത ഫീല്‍ഡുകളില്‍ കൊടുത്ത് Generate button കൊടുക്കുമ്പോള്‍ ID Card, download ചെയ്യാന്‍ കഴിയണം. Leave Application, PF Application, TC, Salary Certificate തുടങ്ങി പലതും ഇങ്ങനെ ചെയ്യാന്‍ കഴിയുമല്ലോ. അപ്പോള്‍ നന്ദു ഇതിന്റെ ഗുട്ടന്‍സ് ഒന്നു പഠിപ്പിച്ചു തരൂ. താല്പര്യമുള്ളവര്‍ ഓരോരോ program ഉണ്ടാക്കും. അതെല്ലാം mathsblog ലൂടെ ലഭ്യമാക്കണം.അങ്ങനെ എന്തിനും ഏതിനും mathsblog. Hai ..
this very very useful for parents
ReplyDeletethis very very useful for parents
ReplyDeletethis very very useful for parents
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeletednkÄ«v A\-sse-knwKv hfsc anI-¨-Xm-Wv…
ReplyDeletehfsc \µn-bpv C¯-c-¯n Hcp kwcw-`-¯n\v…
F¶m 06/05/2013 \v ]co-£m-`-h³ dnkÄ«v A]vtUäv sN¿vXn«pv
F¶mepw Hm^vsse-\n ]gb dnkÄ«mWv e`n-¡p-¶Xv,
AXv A]vtUäv sN¿vXncp-s¶-¦n \¶m-bn-cp-¶p.
PLS EXPLAIN HOW TO PREPARE DIVISION WISE REPORT OF SSLC RESULT
ReplyDeleteit was very useful .
ReplyDeletereally appreciate your work
റീവാലുവേഷനു ശേഷം റിസല്‍ട്ടില്‍ വരുന്ന മാററം ഉള്‍പ്പെടുത്തി result update ചെയ്യാന്‍ കഴിയുമോ?
ReplyDeleteതീര്‍ച്ചയായും. റീവാല്വേഷന്റെ എല്ലാ സ്പെല്‍ റിസല്‍ട്ടും വരുന്നതോടെ റിസല്‍ട്ട് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. അതോടെ എസ്.എസ്.എല്‍.സി റിസല്‍ട്ടിന്റെ കൃത്യമായ അനാലിസിസ് നമുക്ക് നടത്താനാകും. ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ക്കനുസരിച്ച് ഇപ്പോഴും റിസല്‍ട്ട് വെബ്സൈറ്റില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ സൈറ്റില്‍ വരുത്തേണ്ടതുണ്ടോ? നിങ്ങളുടെ ആശയങ്ങള്‍ രേഖപ്പെടുത്തുമല്ലോ.
ReplyDeleteHOW TO APPLY FOR PLUS 1 ADMISSION THROUGH ONLINE EXPECTING A POST ABOUT IT?
ReplyDeleteസര്‍,
ReplyDeleteപ്ലസ് ടു വിന്റെ റിസള്‍ട്ട് ഇതുപോലെ അനല്യ്സ് ചെയ്യുന്ന സോഫ്റ്റ് വയര്‍ വികസിപ്പിചെടുത്താല്‍ നന്നായിരുന്നു .sslc യുടെ ഈ സോഫ്റ്റ് വയര്‍ വികസിപ്പിചെടുക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി
ശരിക്കും നിങ്ങളുടെ ഈ കഠിനാധ്വാനം അഭിനന്ദനീയം തന്നെയാണ് .ഈ പോസ്റ്റിൽ ഓരോരുത്തരെയും പറ്റി വളരേ വ്യക്തമായി എഴുതിയിരിക്കുന്നു .അതും വളരെയധികം ഹൃദയമാണ് . പ്രോഗ്രാമിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ഈ പോസ്റ്റ് ഞാൻ വളരെ ആസ്വദിച്ചു. തുടർന്നും നിങ്ങളുടെ കഴിവുകൾ വളരുവാൻ ആശംസകൾ നേരുന്നു .
ReplyDeleteTHIS YEAR I WROTE SSLC EXAMINATION AND I SECURED 9A+ WITH ONE A IN MATHS.....FOR ME MATHS EXAM WAS EASY SO I THOUGHT I WOULD GET A+ IN MATHS. SO I APPLIED FOR REVALUATION AND I GOT PHOTOSTAT COPY OF MY PAPER.WHEN I CHECKED IT, THERE WAS MARKS TO GET A+..BUT UNFORTUNATELY WHEN REVALUATION RESULT CAME, THERE WAS NO CHANGE IN MY PAPER.IT MADE ME VERY SAD. NOW ALSO AM EXPECTING A+ IN MY PAPER. SO WHAT I WILL DO NEXT???
ReplyDelete@ശ്രീനാഥ് സാര്‍, പത്താം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചല്ലോ. മാത്സ് ബ്ലോഗിന്റെ റിസല്‍ട്ട് അനാലിസിസ് സൈറ്റില്‍ പുതിയ റിസല്‍ട്ട് ഇതേവരെ കാണാനായില്ല. പുനര്‍മൂല്യനിര്‍ണയത്തോടെ സംഭവിച്ച മാറ്റങ്ങള്‍ അറിയാനാഗ്രഹമുണ്ട്. വൈകാതെ തന്നെ അതുകൂടി ഉള്‍പ്പെടുത്തുമല്ലോ?
ReplyDelete@ KRISHNA PRIYA
ReplyDeletePL GO THRU CIRCULAR about revaluation DATED 23.05.2013.
E.X A4/32429/2013/CGE.
"GOD SEES THE TRUTH BUT WAITS".
5 STUDENTS CHANGED THE FIRST LANGUAGE FROM ARABI TO MALAYALAM.BUT THERE IS NO WAY TO CHANGE THE 1ST LANGUAGE AND MEDIUM OF INSTRUCTION.
ReplyDeleteWHAT CAN I DO ???
_PM BALAKRISHNAN (GHSS PERINGOLAM)
അഭിനന്ദനങ്ങൾ ..... ഇനിയും ഇങ്ങനെ ഉള്ള സത്കാര്യങ്ങൾ പ്രതീക്ഷിക്കുന്നു....
ReplyDelete